Aksharathalukal

സഖീ part 16 (last part)

നിന്നെ തന്നെ നോക്കി നിക്കുന്ന മാഹിനോട് ഞാൻ ചോദിച്ചു...

ഓളാണോടാ..

എന്റെ ഉള്ളിൽ നിങ്ങൾ വീണ്ടും ഒരുമിക്കുന്നതിന്റെ സന്തോഷ പെരുമ്പാറയായിരുന്നു.. പക്ഷേ..

എടാ ഓളാണോന്ന്...

അല്ലാ.. ആ പെണ്ണല്ലാ..

എന്റെ എല്ലാ പ്രതീക്ഷയും ആ നിമിഷം അവസാനിച്ചു..
എല്ലാം പറയാം എന്ന് വിചാരിച്ചെങ്കിലും അപ്പോഴേക്കും ഓരോ ആൾക്കാർ വന്ന് ഓനെ പൊതിഞ്ഞു...

ഓനെ നീ സ്റ്റേജിൽ കാണുന്ന ആ നിമിഷം മുതൽ ഞാൻ നിന്നെ കാണുന്നുണ്ട്..

നിന്റെ ഉള്ളിൽ മാഹിൻ എത്രത്തോളം ഉണ്ടെന്ന് എനിക്കറിയാം അയിശു...

പക്ഷേ...

പെട്ടന്ന് ആരോ വരുന്ന പോലെ ശബ്ദം..
അനസിന്റെ പിന്നാലെ തന്നെ ഷാനിയും കുട്ടിയോളും എത്തിയിരുന്നു...
പിന്നാരാണ് എന്നറിയാൻ ഞങ്ങൾ നിശബ്ദരായി..

മാഹിൻ.. അറിയാതെ മൂന്ന് പ്പേരും പറഞ്ഞു..

ആ നീല കണ്ണുകൾ നിറഞ്ഞു തുളുമ്പാൻ പാകത്തിൽ നില്കുന്നു...

അനസ്... അപ്പൊ നീ...

മാഹിൻ ഞാൻ...

വേണ്ടാ.. ഓളെ ഞാൻ നോക്കുമ്പോ നിന്റെ മുഖത്തെ സന്തോഷം ഞാൻ കണ്ടിരുന്നു.. അപ്പഴേ എനിക്ക് തോന്നി നിനക്ക് എല്ലാം അറിയാം എന്ന്..

അതുകൊണ്ട് നിന്റെ ഉള്ള് അറിയാനാ ഞാൻ ഓള് അല്ലെന്ന് പറഞ്ഞത്..

ആ നിമിഷം നിന്റെ മുഖത്തു പടർന്ന നിരാശ അതിൽ ഞാൻ അറിഞ്ഞു..
സ്വപ്നത്തിൽ കാണുന്നത് പോലെ അല്ലാ അതിന്റെ പിന്നിൽ എന്തൊക്കെയോ ഉണ്ടെന്ന്...

മാഹിൻ ഞാൻ...

പറയായിരുന്നില്ലേ എല്ലാം... ചോദിച്ചതല്ലേ ഞാൻ..

മാഹിൻ അനസിനെ കെട്ടിപിടിച്ചു കൊച്ചു കുട്ടിയെ പോലെ കരഞ്ഞു..

പെട്ടന്ന് എന്തോ ഓർത്തപോൽ വിട്ടു..

നീ.. നീ ആരാണെന്ന് എനിക്കറിയില്ല...
പക്ഷേ എന്നും സ്വപ്നത്തിൽ കരഞ്ഞു കലങ്ങിയ കണ്ണുകളോട് കൂടി ഓടി അകലുന്ന നിന്നെ... എനിക്ക്

അറിയില്ല ഏത് വികാരമാണ് നിന്നോട് എന്ന്.. നമ്മൾ തമ്മിൽ എങ്ങനെ ആയിരുന്നു എന്ന് അറിയില്ല..
പക്ഷേ എന്നും ഉള്ളം മുഴുവൻ നീ ആണ്..

ഞാൻ പാടാൻ സ്റ്റേജിൽ കയറിയപ്പോ വളരെ അതിശയത്തോടെ നിറഞ്ഞ കണ്ണുകളാൽ നീ എന്നെ ഇമ വെട്ടാതെ നോക്കി ഇരിക്കുന്നത് കണ്ടപ്പോ തന്നെ
എന്റെ ഉള്ളിലൊരു സംശയം നിഴലിച്ചു..

നിന്റെ ആരൊക്കെയോ ആയിരുന്നു ഞാനെന്ന്...

അത്‌ കഴിഞ്ഞ് ഞാൻ അയിഷകുട്ടി എന്നു വിളിക്കുമ്പോ നീ എണീറ്റതും ഞാൻ കണ്ടു...
പക്ഷെ ഞാൻ സ്റ്റേജിലേക്ക്‌ ക്ഷണിച്ച ആളെ കാണാൻ നിൽക്കാതെ നീ സദസ്സിൽ നിന്നിറങ്ങി പോയി..

പിന്നെയും അവിടെ നില്കാനാവാതെ ഇവിടെ വന്നപ്പോഴാണ്
അനസും നീയും സംസാരിക്കുന്നത് കേട്ടത്...

ഞാൻ എല്ലാം കേട്ടു..

പക്ഷേ.. ഇപ്പഴും ഒരു തരി പോലും നമ്മൾ തമ്മിൽ ഉണ്ടായിരുന്ന ബന്ധം ഓർത്തെടുക്കാൻ പറ്റുന്നില്ല പെണ്ണേ...

\"ആരാണ് നീ എനിക്ക്...ആരായിരുന്നു ഞാൻ നിനക്ക്...

നിർത്താതെ പെയ്യുന്ന കണ്ണുകളോടെ മാഹിൻ അയിശുവിന്റെ കൈ പിടിച്ചു കൊണ്ട് ചോദിച്ചു...

ഞാൻ അയിശു...

നീ... നീ എനിക്ക്‌...

ഒന്നും പറയാനാവാതെ അയിശു വിതുമ്പി കരഞ്ഞു... ഇല്ലാ ഓന്റെ ജീവിതത്തിൽ ഒരു അയിശകുട്ടി ഉണ്ട്..
ഞാൻ...ഇല്ലാ ഒന്നും.. പറയരുത്..

മനസ്സ് കൊണ്ട് തീരുമാനം എടുത്തു..

എന്നാലും ചോദിക്കാതിരിക്കാൻ ആയില്ലാ..

അയിഷകുട്ടി...

അയിഷക്കുട്ടി ആരാ... (അയിശു )

മാഹിൻ കണ്ണുകൾ അമർത്തി തുടച്ചു..

അയിശകുട്ടി എന്റെ എല്ലാമാണ്...ഇവിടെയുണ്ട് ഞാൻ വിളിക്കാം...

അയിഷകുട്ടി ഉള്ളിലോട്ടു വാ..

കണ്ണുകൾ നിറഞ്ഞു വന്നു.. കാണാനിരുന്ന കാഴ്ച്ചയെ മറച്ചു...

മാഹിന്റെ ആയിഷകുട്ടിയെ കാണാൻ കണ്ണുകൾ അമർത്തി തുടച്ചു..

കണ്ട മാത്രയിൽ ഞെട്ടി പോയി...

മാഹിൻ മാഹിന്റെ അയിശകുട്ടിയെ ചേർത്ത് പിടിച്ചു... ഇതെന്റെ ജീവനാണ്..
എന്റെ ഉമ്മയാണ്...

മാഹിൻ അയിശുവിന്റെ അടുത്തേക്ക് വന്നു...

മുട്ട് കുത്തി.. കയ്യിലിരുന്ന മോതിരം അവൾക്കു നേരെ നീട്ടി...

ഇന്നലെ നീ ഒരു സ്വപ്നമായിരുന്നു.. എന്നും ഞെട്ടലോടെ എന്നെ ഉണർത്തുന്ന സ്വപ്നം...

പക്ഷേ..
നീ എനിക്കാരായിരുന്നു എന്ന് ചോദിച്ചാൽ.. അറിയില്ല..
എങ്കിലും ഒന്നറിയാം... ഇന്നെനിക്ക് നീ എല്ലാമാണ്.. എന്റെ ശ്വാസം.. ജീവൻ..
ഇനി ജീവിതവും...

എന്റേതാവില്ലേ....

സ്വപ്നമാണോ യാഥാർഥ്യമാണോ എന്നാ തിരിച്ചറില്ലാതെ സ്തംബയായി നില്കുകയാണ് ഞാൻ..

എന്റെ മാഹിൻ... ഞങ്ങൾ ആഗ്രഹിച്ച ജീവിതം... സ്വപ്‌നങ്ങൾ.. ഒന്നും പാഴ്കിനാവ് ആയിരുന്നില്ല എന്നാ തിരിച്ചറിവ്...

അയിശു... ഹ്മ്മ്.
ഷാനിയാണ്...

എന്തെങ്കിലും പറ അയിശു...ഓളെ നിറഞ്ഞ കണ്ണുകളിൽ സന്തോഷം ഞാൻ കണ്ടു..

മാഹിക്കാ... ഞാൻ...

നാളുകൾക്ക് ശേഷം ഞാൻ വീണ്ടും മാഹിക്കയുടെ പഴയ അയിശു ആയപോലെ..

അയിശു..

മാഹിൻ എഴുന്നേറ്റു.. മോതിരം എന്റെ വിരലിൽ അണിയിച്ചു...

ഒരു നിമിഷം എല്ലാം മറന്ന് തന്റെ പ്രാണനായവനെ കെട്ടിപ്പുണർന്നു...
ഇത്രെയും നാൾ നെഞ്ചിലേറ്റി വച്ച കനലുകളൊക്കെയും ആ ആനന്ദ കണ്ണുനീരിൽ കുതിർന്നു അണഞ്ഞു...

അയിശു.. ഇനിയും കണ്ണീരുണ്ടോ പെണ്ണേ എനിക്ക് വേണ്ടി കരയാൻ...

ഏറെ നാളുകൾക്കിപ്പുറം മനസ്സ് നിറഞ്ഞ ഒരു പുഞ്ചിരി അവൾ മാഹിനായി നൽകി...

അയിശുവിന്റെ സ്വന്തം മാഹിന്...

അവസാനിച്ചു..

Poor okke rating idunnavarund ath mathram idaathe karanavum koodi parayan shramikuka..

കഥയെ കുറിച്ച രണ്ട് വരി എഴുതണേ.. 🥹🥹