Aksharathalukal

ഇഷ്‌ക്

ഒരുപാട് ഇഷ്ടമായിരുന്നു..
കഫെയിലിരുന്നു സൊറ പറഞ്ഞിട്ടില്ല,
സിനിമയ്ക്ക്  പോയിട്ടില്ല,
എന്തിനു?
ഒന്നു  ബീച്ചിൽ പോലും പോയിട്ടില്ല....
ആകെപ്പാടെ തേടിയെത്തുന്ന
കത്തുകളും,  പുസ്തകക്കെട്ടുകളും മാത്രം!!
എന്നിട്ടും ഞങ്ങൾ പ്രണയിച്ചു
പോസ്റ്റുമാനായിട്ടുള്ള നീണ്ട  കാത്തിരുപ്പുകൾ
നെടുവീർപ്പുകൾ,
അവളുടെ മനസ്സ്  ഞാൻ
അക്ഷരങ്ങളിലൂടെ
വായിച്ചെടുത്തു.
രാത്രിയുടെ നിശ്ശബ്ദയാമങ്ങലേക്കു, 
അവളെ ഞാൻ  ആവാഹിച്ചു
എന്നുമെന്റെതു മാത്രമായിരിക്കുമെന്നു
ആഗ്രഹിച്ചു കൊണ്ട്.