Aksharathalukal

എന്നും ഏട്ടന്റെ സ്വന്തം part 10

രാവിലെ എഴുന്നേറ്റ് വന്ന അമ്മ കാണുന്നത്  കോലായിൽ വെറും നിലത്തു കിടക്കുന്ന രാഹുലിനെ ആണ് ..മോനേ എന്താ നീ എവിടെ വന്ന് കിടന്നത് ......എയ് ഒന്നുമില്ല്യ ഞാൻ ആമിയെ ബുദ്ധിമുട്ടിക്കണ്ട എന്നു കരുതി ഇവിടെ വന്ന് കിടന്നത് ആ ..... അതിന് എവിടെ ഈ നിലത്താണോ കിടക്ക ....ഞങ്ങളെ ഒന്നു വിളിച്ചാൽ നിനക്ക് ആ റൂമിൽ  കിടക്കാമായിരുന്നില്ലേ ..,...... ഓഓഓ സാരമില്ല അമ്മ ...അതും പറഞ്ഞു അവൻ റൂമിലേക്കു പോയി ആമി കുളിച്ചു വരുമ്പോൾ രാഹുൽ കിടക്കുന്നുണ്ടായിരുന്നു... ..ആ നീ കുളിച്ചോ എന്നാ വേഗം റെഡി ആയിക്കോ ......എങ്ങോട്ട് ,? ആമി ചോദിച്ചു... നീ എവിടുന്ന വന്നേ അങ്ങൊട്ട് .... എനിക് ഭയങ്കര ഷീണം ഒരു 2 ദിവസം കൂടി ഇവിടെ നിൽക്കാം എന്നു കരുതി....... വേണ്ട.... പോവാം ...പിന്നെ ആമി ഒന്നും പറഞ്ഞില്ല..... അവൾ അമ്മയോട് പറഞ്ഞു ഞങ്ങൾ പോവാ.... ഇപ്പോൾ ... അത് എന്തെ ..... അവൾ അതിന് മറുപടി ഒന്നും പറഞ്ഞില്ല.... .......രാഹുൽ മാറ്റി വന്നു രണ്ടുപേരും ചായ കുടിച്ചോളൂ എന്നിട്ട് പോവാ... പിന്നെ മോനേ  ....നീ പോവാൻ ആയല്ലേ... അത് കഴിഞ്ഞു അവൾ ഇവിടെ കുറച്ചു വന്ന് നിന്നോട്ടെ..... വയ്യാതിരിക്കല്ലേ........ അതൊക്കെ ഞാൻ വീടിൽ പറയാം അവരു ഇഷ്ട്ടം എന്താ എന്നു വച്ചാൽ ചെയ്തോളും .... ....അച്ഛനോടും അനിയനോടും യാത്ര പറഞ്ഞു ആമി ഇറങ്ങി അവളുട്ടെ കണ്ണ് അറിയാതെ നിറയുന്നുണ്ടായിരുന്നു............ഇങ്ങനെ ഒരു ജന്മം എന്തിനു തന്നു മഹാദേവാ....... ..............കുറച്ചു ദിവസം കഴിഞ്ഞു രാഹുൽ തിരിച്ചു പോയി ....ഇനിയെകിലും മദ്യത്തിന്റെ മണം ഇല്ലാതെ റൂമിൽ കിടന്ന് ഉറങ്ങാം എന്ന് ആമി ചിന്തിച്ചു ...... മാസങ്ങൾ കടന്നു പോയി ആമി ഒരു ആൺ കുഞ്ഞിന് ജന്മം നൽകി അവളുടെ നഷ്ട്ട് പെട്ട് സന്തോഷം ആ കുഞ്ഞിന്റെ ചിരിയും കളിയും കൊണ്ട് അവൾക് തിരിച്ചു കിട്ടി കുഞ്ഞിനെ അനേഷിക്കാനും അവന്റെ കാണാനും വേണ്ടി രാഹുൽ എപ്പോളും ആമിയെ വിളിച്ചു കൊണ്ടിരുന്നു..... അവരുട്ടെ അകൽച്ചയും കുറഞ്ഞു വന്നു... ഒരു വർഷം ആയി കുഞ്ഞിന്റെ പിറന്നാള് വരാറായി അപ്പോളേക്കും രാഹുൽ  വരുമന്ന് പറഞ്ഞു ..അവന്റെ പിറന്നാളിന്റെ ആന്ന് രാഹുൽ വന്നു കുഞ്ഞിനെ രാഹുൽ നിലത്തു വയ്ക്കാതെ കൊണ്ട് നടന്നു അവന് ഒരുപാട് കളിപ്പാടങ്ങൾ കൊണ്ട് വന്നിരുന്നു... രാഹുലിന്റെ വീടിൽ എല്ലാരും വന്നു കുഞ്ഞിന്റെ പിറന്നാൾ ആഘോഷിക്കാൻ ... .................തിരിച്ചു പോവുമ്പോൾ ആമിയുടെ അച്ഛൻ പറഞ്ഞു നിങ്ങൾ അങ്ങോട്ട് ഇനി എന്നാ..വരുന്നേ?...., അപ്പോൾ രാഹുൽ പറഞ്ഞു ഞാൻ എവിടെ 5 ദിവസം ഉണ്ടാവു് എനിക് ലീവ് കിട്ടിയില്ല ഞാൻ മോനെ കാണാൻ വേണ്ടി ഏമർജൻസി ലീവ് എടുത്ത് വന്നത് ആണ്...... ആന്ന് രാത്രി ആമി കുഞ്ഞിന് പാൽ കൊടുത്തു ഉറക്കുമ്പോൾ  രാഹുൽ റൂമിലേക്കു വന്നു പെടന്ന് അവൾ ഷോൾ കൊണ്ട് മറച്ചു പിടിച്ചു... അത് കണ്ട് രാഹുൽ പറഞ്ഞു നീ മറച്ചു വയ്ക്കൊന്നും വേണ്ട ഞാൻ നിന്റെ ഭർത്താവ് ആണ്... അല്ലാതെ നിന്റെ മറ്റവൻ അല്ലെടി..........ആ സംസാരത്തിൽ നിന്ന് ആമിയ്ക് മനസ്സിൽ അയി അവൻ കുടിച്ചിട്ട് ഉണ്ടെന്ന് ..എന്നാലും ഒന്നും മിണ്ടാതെ അവൾ കുഞ്ഞിനെ  കിടത്തി എന്നിട്ട് മോനേ ചേർത്തു കിടന്നു  തന്റെ അരികിൽ രാഹുൽ കിടന്നത് അവൾ അറിയുന്നട്ട് അവളുടെ ഉള്ളിൽ ഒരു പേടി  തോന്നി ..... പെടന്ന് രാഹുൽ അവളുടെ മുകളിലേക്കു കയറി കിടന്നു പിന്നെ അവളെ ഒരു മയവുമില്ലാതെ വേദനിപ്പിച്ചു കൊണ്ടിരുന്നു....അവന്റെ ആവിശ്യം കഴിഞ്ഞു അവൻ മാറി കിടന്നു ..... ഒന്നു  ചെരിഞ്ഞു കിടക്കാൻ പോലും പറ്റാതെ അവൾ കരഞ്ഞു അത്രയ്ക് വേദന ഉണ്ടായിരുന്നു ..അവന് അവളെ അങ്ങനെ വേദനിപ്പിക്കുന്നതിൽ സന്തോഷം കണ്ടെത്തിയിരുന്നു....4 ദിവസം 4 യുഗം പോലെ ആമി അവന്റെ കൂടെ കഴിഞ്ഞത്....... ഇനി ഒരു വർഷം കഴിഞ്ഞെ വരൂന് രാഹുൽ പറയുന്നത് ആമി കേട്ടു ...... സത്യം പറയാലോ അവളുടെ ഉള്ളിൽ ഒരു കുളിർ മഴ പെയ്‌തപോലെ  തോന്നി..... .. ..കുഞ്ഞിന്റെ കൂടെ ആയത് കൊണ്ട് മാസങ്ങൾ പോയത് ഒന്നും ആമി അറിഞ്ഞില്ല .... എന്നാലും അവൾ ശ്രീയേട്ടനെ ഓർത്തിരുന്നു ആൾക് വേണ്ടി പ്രാർത്ഥിച്ചിരുന്നു...... എന്നെകിലും നേരിട്ട് കാണാൻ സാധിക്കണേ മഹാദേവാ.......എന്ന് അവൾ പ്രാർഥിച്ചു..     .........രാഹുൽ വീണ്ടും വന്നു....ചില സമയം ഒരുപാട് സ്നേഹത്തോടെയും ... ചിലപ്പോ അടിയും തൊഴിയും ഒകെ അയി ദിവസങ്ങൾ കടന്നിപോയി ...ആമിയ്ക് ചെറിയ ഒരു സംശയം അവൾ ഗർഭിണി ആണോന്ന് ...അവൾ പേടിച്ചത് പോലെ തന്നെ സംഭവിച്ചു........

 .