Aksharathalukal

പ്രേമരതിലാസഭാവമിതേ..

നിലാവിലതും മുത്തു പൊഴിയും
മരങ്ങളിൻ കീഴിൽ
ചുണ്ടുകളിരുവും കോർത്തു വലിച്ച്
സർപ്പമായ് ശീലുകളുതിർത്ത് 
മേനികെട്ടു  പിണഞ്ഞിരുവർ ...
അവനും അവനും...
 
പവിഴങ്ങൾ കോർത്ത
പരവതാനികളതുകളിൽ
ചെമ്പൂമണമാർന്ന മേനികളുമായ്
നാവുകൾ കോർത്ത് 
മാറുകൾ കെട്ടിവരിഞ്ഞ്
നിലാവിലലിഞ്ഞിരുവർ ...
അവളും അവളും ..
 
വിടർത്തിയ മുടിക്കെട്ടിൻ
ഗന്ധം ശ്വസിച്ച്
മാറതിൽ മുഖം ചേർത്ത്
നിശ്വാസങ്ങളുതിർത്ത് 
തമ്മിലമർന്നു ഞെരിഞ്ഞിരുവർ ...
അവനും അവളും ...
 
മനസ്സുയിർകൊണ്ടയാ സംഗമങ്ങൾക്ക്
മേനിമൂലങ്ങളളവാകുന്നതെങ്ങനെ? 
 
മനമിതൊന്നായൊഴുക്കാൻ മറപിടിക്കേണ്ടതുണ്ടോ ...!!
ആരതിൻ തടസ്സമെന്നോർക്കയാലും സ്വത്വമില്ലാതെ മാനവനുണ്ടോ പൂർണത .. !!