Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 63

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 63

എന്നാൽ ഇതൊക്കെ തന്നെ ആയിരിക്കും അരവിന്ദ് ചിന്തിക്കുന്നത് എന്ന് മനസ്സിൽ ഓർത്തു കൊണ്ട് സ്വാഹ അവനെ നോക്കി. ഏതാനും നിമിഷങ്ങൾക്ക് ശേഷം അവൾ അരവിന്ദനോട് ചോദിച്ചു.

“I am waiting... “

അതുകേട്ട് അരവിന്ദ് അവളോട് പറഞ്ഞു.

“നിനക്ക് അതാണ് താല്പര്യം എങ്കിൽ ഞാൻ ആയി എന്തിന് വേണ്ടെന്നു വയ്ക്കണം.”

അരവിന്ദ് വളരെ ശ്രദ്ധയോടെയാണ് സ്വാഹയോട് സംസാരിച്ചു കൊണ്ടിരുന്നത്. അവൻറെ സംസാരത്തിലെ വ്യത്യാസം മനസ്സിലാക്കി അവൾ പറഞ്ഞു.

“നമ്മുടെ ബെറ്റ് എൻറെ മൂന്ന് ചോദ്യങ്ങളിൽ ഒരെണ്ണത്തിനെങ്കിലും ആറു മാസത്തിനുള്ളിൽ ആൻസർ കണ്ടെത്തണമെന്ന് ആണല്ലോ?”

“Yes, that was our bet.”

പക്ഷേ ഈ മറുപടി പറഞ്ഞത് അവരുടെ സംസാരം കേട്ട് കൊണ്ടിരുന്ന ശ്രുതിയാണ്.

“Ok, ഞാൻ ഈ ബെറ്റിൻറെ കാലാവധി പകുതിയായി കുറക്കുന്ന ഈ സന്ദർഭത്തിൽ...”

“നീ എന്തു വേണമെങ്കിലും ചെയ്തോളൂ. ബെറ്റിൻറെ കാലാവധി കുറയ്ക്കുകയോ കൂട്ടുകയോ... അതൊന്നും നമ്മളുടെ ബെറ്റിനെ ബാധിക്കുന്ന കാര്യമല്ല. മാത്രമല്ല നീ എന്തു ചെയ്താലും പനീഷ്മെൻറ്ൽ ഒരു മാറ്റവും വരാൻ പോകുന്നില്ല.”

അവളെ മുഴുവൻ പറഞ്ഞു തീർക്കാൻ സമ്മതിക്കാതെ ശ്രുതി പറഞ്ഞു.

ശ്രുതിയുടെ അതേ അഭിപ്രായം തന്നെയായി അരവിന്ദൻറെയും.
സ്വാഹയെ നേടാൻ വേറെ ഒരു വഴി തെളിഞ്ഞു കാണുന്നുണ്ടായിരുന്നില്ല അവൻറെ മനസ്സിൽ. അവളെ തൻറെ പരിധിയിൽ വരുത്താൻ ഈസിയായ വഴി ഇതു തന്നെയാണെന്ന് അരവിന്ദ് കണക്കു കൂട്ടി.

അവൾ ബെറ്റിൽ തോറ്റാൽ പിന്നെ പനീഷ്മെൻറ് ആയി ഞാൻ പറയുന്നത് കേൾക്കാതിരിക്കാൻ അവൾക്ക് സാധിക്കില്ല എന്ന് അവന് നന്നായി അറിയാം.

“ശ്രുതി, നിന്നോട് ഞാൻ അവസാനമായി പറയുകയാണ്. നിനക്ക് നിൻറെ സുന്ദരമായ ഈ മുഖം ഇനി കാണണമെന്നുണ്ടെങ്കിൽ... ഉണ്ടെങ്കിൽ മാത്രം മിണ്ടാതെ നിൽക്കണം. ഇനി ഒരിക്കലും ഞാൻ സംസാരിക്കുന്നതിന് ഇടയ്ക്ക് കയറി സംസാരിക്കരുത്. ആകെ ഇനിയുള്ള കാലം ജീവിക്കാനുള്ള മാർഗ്ഗം വെറുതെ ഇല്ലാതാക്കേണ്ട.”

സ്വാഹയുടെ സംസാരം കേട്ട് ശ്രുതി ദേഷ്യത്തിൽ വിറച്ചു.

“നീ എന്നെ ശരീരം വിൽക്കുന്നവൾ എന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് അല്ലേ?”

അതു കേട്ട് സ്വാഹ പൊട്ടിച്ചിരിച്ചു കൊണ്ട് അവളെ നോക്കി പറഞ്ഞു.

“വിചാരിച്ച പോലെ അല്ലല്ലോ നീ? നിനക്ക് തലയ്ക്കകത്ത് എന്തൊക്കെയോ ഉണ്ട് അല്ലേ? അതേതായാലും നല്ലതാണ്. പറഞ്ഞാൽ മനസ്സിലാക്കാനെങ്കിലും ഈശ്വരൻ നിനക്ക് ബുദ്ധി തന്നിട്ടുള്ളത് വളരെ നല്ലത്.”

അവരുടെ സംസാരം എങ്ങുമെത്തിയില്ല എന്ന് മനസ്സിലാക്കി അരവിന്ദ് ഇടയിൽ കയറി പറഞ്ഞു.

“സ്വാഹ, എന്താണ് പറയാൻ ഉദ്ദേശിക്കുന്നത്? ശ്രുതി പറഞ്ഞത് തന്നെയാണ് എനിക്കും നിന്നോട് പറയാനുള്ളത്. എന്നിൽ നിന്നും ഒരു കൺസിഡറേഷനും നീ പ്രതീക്ഷിക്കേണ്ട.”

അരവിന്ദ് പറയുന്നത് കേട്ട് ശ്രുതി സ്വാഹയെ നോക്കി കണ്ണു കൊണ്ട് ഇപ്പോൾ എങ്ങനെയുണ്ട് എന്ന് ചോദിച്ചു.

എല്ലാം കണ്ടും കേട്ടും സ്വാഹ പുഞ്ചിരിയോടെ ചോദിച്ചു.

“എന്നെ കണ്ടാൽ തലയ്ക്കകത്ത് ആൾ താമസം ഇല്ലാത്തവൾ ആണെന്നു തോന്നുന്നുണ്ടോ അരവിന്ദ്?”

അവളുടെ ചോദ്യം കേട്ട് അരവിന്ദും ശ്രുതിയും ഇവൾ എന്താണ് പറയുന്നത് എന്ന് മനസ്സിലാകാതെ പരസ്പരം നോക്കി. അവർ പരസ്പരം നോക്കുന്നതു കണ്ട് കൊണ്ട് തന്നെ സ്വാഹ ചോദിച്ചു.

“എന്നെ വലിച്ചു കീറാൻ സന്ദർഭം കാത്തിരിക്കുന്ന സാറിന്… അതിനൊരു അവസരം ക്രിയേറ്റ് ചെയ്ത് കാത്തിരിക്കുകയാണെന്ന് മനസ്സിലാകാത്ത ഊള ആണ് ഞാൻ എന്ന് തനിക്ക് തോന്നുന്നുണ്ടോ?”

“സ്വാഹ...”

അരവിന്ദ് അറിയാതെ തന്നെ അവൻറെ സ്വരം ഉയർന്നു. ഇപ്രാവശ്യം അരവിന്ദന് തൻറെ നിയന്ത്രണങ്ങൾ എല്ലാം നഷ്ടമായി കഴിഞ്ഞിരുന്നു.

“അപ്പോൾ ഇനി നമുക്ക് സമയം കളയണ്ട. നിനക്ക് എല്ലാം മനസ്സിലായി സ്ഥിതിക്ക് കാര്യങ്ങൾ എങ്ങനെയാണ് മുന്നോട്ട്? ആഗ്രഹിച്ചതെല്ലാം എന്തും ചെയ്തു നേടുന്നവൻ ആണ് ഈ അരവിന്ദ്. നിന്നെ ഞാൻ ആഗ്രഹിച്ചിട്ടുണ്ട് എങ്കിൽ ഞാൻ നേടുക തന്നെ ചെയ്യും.”

“ആത്മവിശ്വാസം... അത് വളരെ നല്ലതാണ് അരവിന്ദ്.

അപ്പോൾ ശ്രുതിക്ക് അതിൽ ഒരു വിഷമവുമില്ല.”

സ്വാഹ അല്പം അതിശയത്തോടെ തന്നെ ചോദിച്ചു.

അവളുടെ ചോദ്യം കേട്ട് ശ്രുതിയും അരവിന്ദും പൊട്ടിച്ചിരിച്ചു പോയി.

എന്നാൽ സ്വാഹ അത്ഭുതത്തോടെയാണ് അവരുടെ ഭാഗങ്ങൾ നോക്കി കണ്ടിരുന്നത്. അവൾ ക്ഷമയോടെ അവരുടെ ചിരിയും അട്ടഹാസവും കഴിയുന്നതു വരെ വെയ്റ്റ് ചെയ്ത ശേഷം അവർ എന്താണ് പറയാൻ പോകുന്നത് എന്ന് ആകാംക്ഷയോടെ കേൾക്കാൻ കാത്തു നിന്നു. ഏതാനും സമയത്തെ പൊട്ടിച്ചിരിക്കു ശേഷം അരവിന്ദ് പറഞ്ഞു.

“ഞങ്ങൾ തമ്മിൽ ഒരു കമ്മിറ്റ് മെൻറ് ഇല്ല. ഞങ്ങളുടെ ശരീരത്തിൻറെ ആവശ്യം തീർക്കാൻ പരസ്പരധാരണയിൽ മുന്നോട്ടു പോകുന്നു. നിങ്ങൾക്കിടയിൽ ഒരു വികാരമേ ഉള്ളൂ. അതിൻറെ പേരാണ് കാമം. ഞാൻ പറഞ്ഞതിൽ എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടോ ശ്രുതി?”

“Yes, അരവിന്ദ്. നീ പറഞ്ഞതാണ് ശരി. കാമം, അതിനപ്പുറം ഒരു വികാരവും ഞങ്ങൾക്കിടയിൽ ഇല്ല.”

സ്വാഹ എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക്ക് അവർക്ക് രണ്ടുപേർക്കു മിടയിൽ മണത്തിരുന്നുവെങ്കിലും ഓപ്പണായി അവർ തുറന്നു സമ്മതിക്കും എന്ന് അവൾ ഒരിക്കലും ഓർത്തിരുന്നില്ല.

മാത്രമല്ല അവളെ ചിന്തയിൽ ആഴത്തിയത് മറ്റൊന്നാണ്. ഇവർ പറയുന്ന ഇവരുടെ ബന്ധം ഈ രീതിയിൽ ആണെങ്കിൽ...

അവളുടെ മനസ്സിൽ പലതും, പല തരം ചോദ്യങ്ങളും വന്നു നിറയാൻ തുടങ്ങി.
എന്നാൽ ആലോചനയോടെ നിന്നിരുന്ന സ്വാഹക്ക് അടുത്തേക്ക് അരവിന്ദ് എത്തിയത് പെട്ടെന്നാണ് അവൾ മനസ്സിലാക്കിയത്. ഒരടി പിന്നിലേക്ക് മാറി സ്വാഹ അവനെ ഒന്നു നോക്കി.

അവളുടെ നോട്ടം കണ്ട് അരവിന്ദ് പറഞ്ഞു.

“എന്താണ് നീ ഇത്ര ആലോചനയിൽ നിൽക്കുന്നത്. നീ നിൻറെ മുഴുവൻ ആയുസ്സ് എടുത്ത് പരിശ്രമിച്ചാലും ഒന്നിനു പോലും ആൻസർ പറയാൻ നിനക്ക് ആവില്ല എന്ന് എനിക്കറിയാം. അതുകൊണ്ടു തന്നെയാണ് എല്ലാവർക്കും മുൻപിൽ നിന്നെ വെല്ലു വിളിച്ചത്.”

അവൻ പറയുന്നതെല്ലാം പുഞ്ചിരിയോടെ നോക്കി നിന്ന സ്വാഹ പറഞ്ഞു.

“നിനക്ക് തെറ്റി മിസ്റ്റർ. അരവിന്ദ് ദാസ്. എല്ലാ പ്രാവശ്യത്തെ പോലെയും ഇപ്രാവശ്യം വിജയം നിന്നെ കൈവരിക്കില്ല. അതിന്

കാരണം ഒന്നേ ഉള്ളൂ. ഇപ്രാവശ്യം എതിർവശത്ത് നിൽക്കുന്നത് സ്വാഹയാണ്.
നഷ്ടപ്പെടാൻ എന്താണുള്ളത് എന്ന് നന്നായി അറിയാവുന്ന സ്വാഹ. നഷ്ടങ്ങൾ എത്ര വേദനിക്കും എന്ന് അനുഭവിച്ചറിഞ്ഞ സ്വാഹ. അനാഥത്വം എത്ര വലിയ വേദനയാണെന്ന് അനുഭവിച്ചറിഞ്ഞ സ്വാഹ. അതുകൊണ്ടു തന്നെ എന്നോട് കളിക്കുമ്പോൾ ഒന്നോർക്കണം.

നീ ഇത്രനാളും കണ്ടിട്ടുള്ള ഇവളെ പോലുള്ള പെൺകുട്ടികൾ മാത്രമല്ല, എന്നെ പോലുള്ള ഉശിരുള്ള പെൺകുട്ടികൾ കൂടി ഉണ്ട് നീ ജീവിക്കുന്ന ഈ ഇന്ത്യാ മഹാരാജ്യത്ത്. അത് ഒന്ന് നിന്നെ ഓർമ്മിപ്പിക്കാൻ വേണ്ടി മാത്രമാണ് ഞാൻ ഇപ്പോൾ വന്നിരിക്കുന്നത്.”

“ആഹാ...നിൻറെ കവല പ്രസംഗം നന്നായിരിക്കുന്നു. നിൻറെ ജീവിതം ഈ ക്യാബിനിൽ ഇപ്പോൾ മാറി മറയാൻ പോവുകയാണ് എന്ന് നിനക്കറിയാമോ?”

സ്വാഹ പറയുന്നത് കേട്ട് അരവിന്ദ് ദേഷ്യത്തിൽ ചോദിച്ചു.

അതിനു മറുപടിയായി സ്വാഹ പറഞ്ഞു.

“എൻറെ മാത്രമല്ല നിൻറെയും.”

ഒരു പേടിയും ഇല്ലാതെ സ്വാഹ പറയുന്നത് കേട്ട്,

“എടി നിന്നെ ഞാൻ ഇന്ന്...”

എന്നും പറഞ്ഞ് അവളുടെ മുടിയിൽ പിടിക്കാൻ വന്ന അരവിന്ദ് സ്വന്തം കൈ വേദനിക്കുന്നത് കണ്ടു പേടിച്ചു പോയി.
തൻറെ നേരെ വന്ന അരവിന്ദൻറെ കൈ പിടിച്ചു തിരിച്ചു പുറകിലേക്ക് പിടിച്ചിരിക്കുകയാണ് സ്വാഹ. അത് മനസ്സിലാക്കി സ്വാഹയെ അവൻ ഞെട്ടലോടെ നോക്കി.

സ്വാഹയുടെ അത്തരം ഒരു നീക്കം കണ്ടു ശ്രുതിയും കണ്ണും മിഴിച്ചു വായ തുറന്നു നിൽക്കുകയാണ്. ഏകദേശം രണ്ടു മിനിട്ട് ഒരു ബുദ്ധിമുട്ടും ഇല്ലാതെ അരവിന്ദനെ സ്വാഹ അങ്ങനെ പിടിച്ചു നിർത്തി. പിന്നെ ശ്രുതിയുടെ അരികിലേക്ക് അവനെ ഒരു തള്ള് വച്ചു കൊടുത്തു.

കത്തുന്ന കണ്ണുകളോടെ തന്നെയും ശ്രുതിയെയും നോക്കി നിൽക്കുന്ന സ്വാഹയെ അരവിന്ദ് സംശയത്തോടെ നോക്കി. സ്വാഹ പറഞ്ഞു.

“ദാ... ഇവൾ പറഞ്ഞ പോലെ ഞാൻ നിങ്ങളുടെ കാലു പിടിച്ച് പണിഷ്മെൻറ് കുറക്കാൻ പറയാൻ വന്നതല്ല.
ഞാൻ സ്വാഹ... അരവിന്ദ് ദാസും ആയി ഒരു ഡീൽ ഉണ്ടാക്കാനാണ് വന്നത്. അത് പറയുന്നതിന് മുൻപ് ഞാൻ ചോദിച്ച ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം ആദ്യം നൽകാം.”

സ്വാഹയുടെ സംസാരം കേട്ട് അരവിന്ദും ശ്രുതിയും പൊട്ടിച്ചിരിച്ചു പോയി. ഇത് കണ്ട സ്വാഹ ദേഷ്യത്തോടെ പറഞ്ഞു.

“Stop it idiots... ഞാൻ പറയാനുള്ളത് പറഞ്ഞു കഴിഞ്ഞിട്ട് പോരെ നിങ്ങളുടെ വിഡ്ഢി ചിരി?”

അത് കേട്ട് അരവിന്ദ് പറഞ്ഞു.

“നീ എന്ത് പുതിയ ഡീൽ ആണ് പറയുന്നത്?”

“പുതിയതൊന്നുമല്ല അരവിന്ദ്... ഞാൻ നിന്നോട് ചോദിച്ച മൂന്ന് ചോദ്യങ്ങളിൽ ഒന്നിന് എങ്കിലും ഉത്തരം പറഞ്ഞാൽ ഞാൻ പറയുന്നതെന്തും അരവിന്ദ് സാധിച്ചു തരും എന്ന നമ്മുടെ പഴയ ഡീലിനെ പറ്റി തന്നെയാണ് ഞാൻ പറഞ്ഞത്.”

അവൾ പറയുന്നത് കേട്ട് അരവിന്ദ് പറഞ്ഞു.

“എന്നിട്ട് ഉത്തരം കിട്ടിയോ നിനക്ക്?”
“ഞാൻ ജോലി ചെയ്യുന്നത് Aravind Das & Goan Brothers (ADG) Group of Company യിൽ ആണല്ലോ അരവിന്ദ്...? അങ്ങനെ അല്ലെന്ന് പറയാൻ Mr. Aravind Chandra Das എന്ന നിങ്ങൾക്ക് സാധിക്കുമോ?”

അവളുടെ ചോദ്യം കേട്ട് അരവിന്ദ് പകച്ചു പോയി.

“നീ... നീ എങ്ങനെ ഇതൊക്കെ...?”

അവൾ പറഞ്ഞത് വിശ്വാസം വരാതെ അരവിന്ദ് വീണ്ടും അവളോട് ചോദിച്ചു. അവന് വാക്കുകൾ പോലും ശരിക്ക് പുറത്തു വരുന്നുണ്ടായിരുന്നില്ല.

സംസാരിക്കാൻ പോലും അവൻ ബുദ്ധിമുട്ടുകയാണ്. അതുകണ്ട് സ്വാഹ പരിഹാസത്തോടെ അവനെ നോക്കി അടുത്ത ബോംബും പൊട്ടിച്ചു.

“അപ്പോൾ പിന്നെ കമ്പനിയുടെ Sources of Income ഞാൻ പ്രത്യേകം പറയേണ്ട കാര്യം ഇല്ലെങ്കിലും ഒരു ബെറ്റ് ആയതു കൊണ്ട് മാത്രം പറയുക ആണ്. Goan brothers ൻറെ black money വെളുപ്പിക്കാൻ താൻ കെട്ടിപ്പടുത്ത കമ്പനി.”

അതു കൂടി കേട്ടതോടെ അരവിന്ദ് ഒരക്ഷരം സംസാരിച്ചില്ല. എന്നാൽ സ്വാഹക്ക് നന്നായി അറിയാമായിരുന്നു താൻ പറയുന്നതെല്ലാം ഡയജസ്റ്റ് ആവാൻ അരവിന്ദന് സമയം ആവശ്യമാണ് എന്ന കാര്യം. അതുകൊണ്ടു തന്നെ അവൾ അല്പ നേരം ഒന്ന് നിർത്തി അവരെ തന്നെ നോക്കി നിന്നു. പിന്നെ അരവിന്ദ് ആണ് സംസാരിച്ചു തുടങ്ങിയത്.

“What\'s the deal Swaha? എന്താണ് നിൻറെ ഡീൽ?”

അതുകേട്ട് സ്വാഹ ഒട്ടും കൂസാതെ പറഞ്ഞു.

“എൻറെ ലക്ഷ്യം നിറവേറ്റാൻ എന്നെ സഹായിക്കണം.”

“എന്താണ് നിൻറെ ലക്ഷ്യം? അത് പറയാതെ ഇനി നിൻറെ അടുത്ത് സംസാരിക്കാൻ പറ്റില്ല. കാരണം നീ ഞാൻ കരുതുന്ന പോലെ ഒരുവൾ അല്ല എന്ന് തെളിയിച്ചു കഴിഞ്ഞു. ഇനിയും ഒരു സ്റ്റുപ്പിഡ്നെ പോലെ നിൻറെ മുന്നിൽ നിൽക്കാൻ ഞാൻ തയ്യാറല്ല. മാത്രമല്ല ഇനി നിൻറെ കൂടെ റിസ്ക് അറിഞ്ഞു കൊണ്ട് പറ്റില്ല.”

അതുകേട്ട് സ്വാഹ പുച്ഛത്തോടെ ചോദിച്ചു.

“Oho really Aravind... Do you really think you have any other option left with you? കാരണം ഈ ബെറ്റിൽ വിജയം അത് എൻറെ പക്ഷത്താണ് എന്ന് പറയേണ്ടതുണ്ടോ? വിജയി ഞാൻ ആയതു കൊണ്ട് എന്തു വേണമെങ്കിലും എനിക്ക് നിന്നോട് പറയാം. നീ അനുസരിച്ചേ പറ്റൂ.
പക്ഷേ ഇപ്പോൾ എനിക്ക് എൻറെ ലക്ഷ്യത്തിലെത്താൻ ഇതല്ലാതെ ഈസിയായ വേറെ ഓപ്ഷൻ ഇല്ല.”

“എന്താണ് നിൻറെ ലക്ഷ്യം എന്ന് പറയൂ സ്വഹ... “

“ശത്രുവിൻറെ ശത്രു മിത്രം എന്ന് നീ കേട്ടിട്ടില്ലേ?”

“മനസ്സിലായില്ല...\"

അരവിന്ദ് സംശയത്തോടെ ചോദിച്ചു.

അതുകേട്ട് സ്വാഹ പുച്ഛത്തോടെ വീണ്ടും ചോദിച്ചു.

“അതിലെന്താണ് ഇത്ര മനസ്സിലാകാൻ ഇരിക്കുന്നത് അരവിന്ദ്?

അഗ്നി... അഗ്നിദേവ വർമ്മ.

അവനല്ലേ ഇപ്പോൾ നിൻറെ മുഖ്യ ശത്രു?”

അരവിന്ദ് അവൾ പറയുന്നത് കേട്ട് വീണ്ടും ഞെട്ടി. എന്നാൽ എല്ലാം കേട്ടു നിന്ന ശ്രുതി പെട്ടെന്ന് അഗ്നിയുടെ പേര് കേട്ടതും ദേഷ്യത്തോടെ പറഞ്ഞു.

“അഗ്നി... അവൻ എൻറെതാണ്. എൻറെ മാത്രം... നീ അവനിൽ കണ്ണു വെക്കേണ്ട.”

അതുകേട്ട് സ്വാഹ പറഞ്ഞു.

“നീ എന്ത് കരുതി? ശ്രുതി അല്ല സ്വാഹ. പിന്നെ ഞാൻ എന്തു ചെയ്യണം ചെയ്യണ്ട എന്ന് തീരുമാനിക്കേണ്ടത് ഞാൻ തന്നെയാണ്. മനസ്സിലായോ മോളെ അ പ ശ്രു തി... പുട്ടി ഭൂതമേ...”

അവൾ പറയുന്നത് കേട്ട് അരവിന്ദ് ചോദിച്ചു.

“സ്വാഹ... നീയും അഗ്നിയും തമ്മിലെന്താണ്?”

“അതിൽ എന്താണ് ഇത്ര സംശയം?

നിൻറെയും എൻറെയും ലക്ഷ്യം ഒന്നു തന്നെയാണ്. അഗ്നിയുടെ No 1 ബിസിനസ്മാൻ എന്ന പദവി.”

“നീ... നിനക്ക് എങ്ങനെ?”

“ബാ ബാ ബാ... അടിക്കേണ്ട അരവിന്ദ്. I will explain to you what I am expecting from you. എനിക്ക് വേണ്ടത് I just need support from you to fight against Agni.
എന്തൊക്കെ പറഞ്ഞാലും അരവിന്ദ്, നിനക്ക് ഈ വർഷം അഗ്നിയുമായി ഏറ്റുമുട്ടാൻ സാധിക്കില്ല. കാരണം ഞാൻ പറയാതെ തന്നെ നിനക്കറിയാമല്ലോ?

ഈ വർഷത്തെ യങ് ബിസിനസ്മാൻ എന്ന പദവി നേടിയത് നീയാണല്ലോ? അതുകൊണ്ടു തന്നെ അടുത്ത വർഷം മാത്രമേ നിനക്ക് അവനുമായി ഏറ്റുമുട്ടാൻ സാധിക്കുകയുള്ളൂ.

അപ്പോൾ ഈ വർഷം... അത് എനിക്കുള്ളതാണ്. എനിക്ക് അഗ്നിയെ തനിച്ചു നേരിടാൻ സാധിക്കില്ല എന്ന സത്യം എന്നെ പോലെ നിനക്കും അറിയാവുന്നത് ആണ്. “

“ഒക്കെ... എന്താണ് നീ എന്നിൽ നിന്നും പ്രതീക്ഷിക്കുന്നത്?”

“നിൻറെ കയ്യിൽ ഇല്ലാത്തതൊന്നും ഞാൻ ചോദിക്കില്ല അരവിന്ദ്.”

“മനസ്സിലായില്ല. “

“ബുദ്ധിപരമായി ഒന്നും തന്നെ ഞാൻ നിന്നിൽ നിന്നും പ്രതീക്ഷിക്കുന്നില്ല എന്ന്.”

അവൾ പറയുന്നത് കേട്ട് അരവിന്ദ് ദേഷ്യത്തോടെ അവളെ നോക്കി.
 



സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 64

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 64

4.9
9874

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 64 “സ്വാഹ എന്ന ഞാൻ ഇപ്പോൾ just ഒരു BBA second year student ഉം ADG Group of കമ്പനിയിലെ ഒരു internship ചെയ്യുന്ന employee മാത്രമാണ്. ഈ രണ്ടു കാര്യങ്ങൾ മാത്രം ആയി എനിക്ക് അവിടെ എൻട്രി പോലും കിട്ടില്ല. അതുകൊണ്ട് എനിക്ക് ഒരു ഐഡൻറിറ്റി ആണ് ആവശ്യം.” അവൾ പറയുന്നത് എല്ലാം കേട്ട് അരവിന്ദ് പറഞ്ഞു. “നിൻറെ മനസ്സിൽ എന്താണെന്ന് തെളിച്ചു പറയൂ. ഐഡൻറിറ്റി വേണം എന്നു വെച്ചാൽ...” “It’s very simple Aravind. I wanted to be a business partner in this company.” “What? You are kidding right Swaha?” “Do you really think like that... Then for your kind information, I am not kidding, I am very much serious about it.” “Swaha, I am sure by now you know all are my business partners and their importance in this company? Before I make any decision, I need to discuss with them.” “Absolutely right Aravind. I agree with you. Please arrange a meeting with them because you know very well time is money. And I