Aksharathalukal

വില്ലന്റെ പ്രണയം 52♥️

“ഒരാളുണ്ട്…………..”…………..പെട്ടെന്ന് ഗുരുക്കൾ പറഞ്ഞു…………….
എല്ലാവരും ഗുരുക്കളെ നോക്കി……………..
എല്ലാവരുടെയും മുഖത്ത് അതാരാണെന്ന ചോദ്യം ഒട്ടിവെച്ചിരുന്നു……………..
“ആരാണത്…………..”………..ഗുരുക്കളിൽ നിന്ന് മറുപടി ഒന്നും വരില്ല എന്ന് കണ്ടപ്പോൾ സഹിക്കവയ്യാതെ നിരഞ്ജന ചോദിച്ചു………….
“ഒരു മധുരക്കാരൻ……………പേര് അക്ബർ അബ്ബാസി……………..”…………ഗുരുക്കൾ പറഞ്ഞു…………..
അവർ അത് കേട്ടു………….

“അവന്റെ സ്വന്ത ഊര്…………..മിഥിലാപുരി…………….”……………ഗുരുക്കൾ പറഞ്ഞു…………..

ആ വാക്കുകൾ കേട്ട് ഗംഗാധരൻ പേടിച്ചു പിന്നിലേക്ക് ചാടി……….ഗ്ലാസിൽ പോയി ഇടിച്ചു…………..ബാലഗോപാലിന് തൊണ്ടയിൽ വെള്ളം വറ്റി…………
നിരഞ്ജനയിൽ അനിയന്ത്രിതമായ പേടി കടന്നുവന്നു……………..

തുടരുന്നു...

ഭയം……………..

അതുണ്ടാക്കുന്ന നിശബ്ദത…………….

അതവരുടെ ഇടയിൽ പിന്നെയും കടന്നുവന്നു………………..

ഗുരുക്കൾ പിന്നെയും ഫോട്ടോകളിലേക്ക് ശ്രദ്ധ തിരിച്ചു………….

“അദ്ദേഹം ഇപ്പോഴും മർമ്മവിദ്യാ പഠിപ്പിച്ചു കൊടുക്കുന്നുണ്ടോ……………….??”………….കുറേ നേരത്തിന് ശേഷം നിരഞ്ജന വിക്കിക്കൊണ്ട് ചോദിച്ചു………….

“അറിയില്ല…………….അവനെ കുറിച്ച് അവസാനം ഞാൻ കേട്ടത് എട്ടുവർഷങ്ങൾക്ക് മുൻപാണ്………….അതിന് ശേഷം വിവരം ഒന്നുമില്ല……………”…………..ഗുരുക്കൾ പറഞ്ഞു………………

“പിന്നെ…………..??”………….നിരഞ്ജന ചോദിച്ചു…………..

“അവൻ മരിച്ചതായി ഞാൻ കേട്ടിട്ടില്ല……………”………….ഗുരുക്കൾ പറഞ്ഞു…………….

“അപ്പോൾ ഇത് ചെയ്തത് അക്ബർ അബ്ബാസിയാണെന്നാണോ…………….??”…………..നിരഞ്ജന ചോദിച്ചു…………….

“അല്ല……………!!!!!”…………ഗുരുക്കൾ പറഞ്ഞു…………….

ആ മറുപടി അവരിൽ ഒരായിരം ചോദ്യങ്ങൾ നിറച്ചു………………..

“പിന്നെയാരാണ്…………..”…………..ബാലഗോപാൽ ചോദിച്ചു…………….

“അറിയില്ല…………..”………….ഗുരുക്കൾ മറുപടി നൽകി…………….

“എന്തുകൊണ്ടാണ് ഇത് ചെയ്തത് അക്ബർ അബ്ബാസിയല്ല എന്ന് പറയാൻ കാരണം…………..”………..നിരഞ്ജന ചോദിച്ചു…………….

ഗുരുക്കൾ ഒരു നിമിഷം മൗനമായി………….

അതിന് ശേഷം ഗുരുക്കൾ നിരഞ്ജനയ്ക്ക് നേരെ തിരിഞ്ഞു…………….

ഗുരുക്കൾ നിരഞ്ജനയ്ക്ക് നേരെ ഒരു ഫോട്ടോ കാണിച്ചുകൊടുത്തു……………..

നിരഞ്ജന അതിലേക്ക് നോക്കി…………..

ഹനീഫയുടെ ചിത്രമായിരുന്നു അത്………….

“ഈ രണ്ടു ദ്വാരങ്ങൾ എങ്ങനെയുണ്ടായതെന്നാണ് നിങ്ങൾ കരുതുന്നത്……………”………….ഹനീഫയുടെ കഴുത്തിലെ ആ മുറിവുകൾ കാണിച്ചുകൊണ്ട് ഗുരുക്കൾ അവരോട് ചോദിച്ചു……………..

“ഏതോ കമ്പി വടി കൊണ്ടുണ്ടായത്……………”…………..ഡോക്ടർ ഒരു സംശയത്തിന്റെ ലാഞ്ജനയോടെ പറഞ്ഞു………………

“അല്ല………………”…………ഗുരുക്കൾ പറഞ്ഞു…………..

“പിന്നെ……….?………”………..നിരഞ്ജന ചോദിച്ചു…………

“ഇത് ചെയ്തവന്റെ രണ്ടുവിരലുകൾ കേറിപ്പോയ ദ്വാരമാണ് ഇത്……………..”…………..ഗുരുക്കൾ പറഞ്ഞു…………..

“വാട്ട്……………..!!!!”…………വിശ്വസിക്കാനാവാതെ നിരഞ്ജന ചോദിച്ചു……………

അത് കേട്ട് എല്ലാവരും ഭയത്തിൽ മുങ്ങി……………

“അതെ……………അവന്റെ രണ്ടുവിരലുകളുണ്ടാക്കിയ മുറിവാണിത്………………”…………..ഗുരുക്കൾ തറപ്പിച്ചു പറഞ്ഞു………………

എല്ലാവരും വിശ്വസിക്കാനാവാതെ പേടിയോടെ ഗുരുക്കളെ നോക്കി……………….

ഗുരുക്കൾ നിരഞ്ജനയെ നോക്കി……………

“ഈ കൊടൂര കൃത്യം ചെയ്തവൻ തീർച്ചയായും മർമ്മവിദ്യയിൽ ആഗ്രഗണ്യനായ ഒരുത്തനാണ്…………. അതേ പോലെ തന്നെ അവൻ അസാമാന്യ കരുത്തനാണ്…………
മഹാബലശാലി……………
പക്ഷെ അക്ബർ അബ്ബാസിക്ക് അവന്റെ അത്ര ബലമില്ല കാരണം അദ്ദേഹത്തിന്റെ പ്രായം തന്നെ………….
അദ്ദേഹം ഇപ്പോൾ ജീവനോടെ ഉണ്ടെങ്കിൽ എന്റെ അതേ വയസ്സിനോടടുത്ത് അദ്ദേഹത്തിനും പ്രായമുണ്ടാകും……………!!

ഒരുപക്ഷെ അക്ബറിന്റെ ആയ കാലത്ത് പോലും ഇത്രയും കരുത്ത് കാണില്ല…………….


ഇത് ചെയ്തവനെ പേടിക്കണം……………അവൻ അത്രയ്ക്കും ഭയങ്കരനാണ്…………..”…………….ഗുരുക്കൾ പറഞ്ഞു നിർത്തി………………


അവർ പേടിയിൽ ചത്തുകഴിഞ്ഞിരുന്നു………………


ഗുരുക്കൾ പറഞ്ഞ കാര്യങ്ങൾ അവർക്ക് സമറിലുള്ള ഭയത്തെ പതിന്മടങ്ങ് വർധിപ്പിച്ചു…………..


അതിനേക്കാൾ ഉപരി അവർ വേട്ടയാടാൻ ഇറങ്ങിയിരിക്കുന്നത് വേട്ടക്കാരനെ മുച്ചൂട് അടക്കം നശിപ്പിക്കുന്ന ചെകുത്താനെയാണെന്ന കാര്യം അവരെ വല്ലാതെ ഭയപ്പെടുത്തി…………..


അവർ കുറച്ചുനേരം അങ്ങനെ തന്നെ ഇരുന്നു………………..


പക്ഷെ ഭയം അവസാനിച്ചിട്ടില്ലായിരുന്നു……………..


അവർ ഭയത്തിന്റെ തീവ്രത കൂടുതൽ അറിയാൻ ആഗ്രഹിച്ചു…………..


അതിന്റെ ഫലമെന്നോണം പിന്നെയും ചോദ്യങ്ങൾ അവരുടെ നാവിൻതുമ്പിൽ വന്നു……………..


“നിങ്ങൾ മർമ്മവിദ്യാ അഭ്യസിച്ചിട്ടുണ്ടോ…………….”…………..നിരഞ്ജന ഗുരുക്കളോട് ചോദിച്ചു…………….


“ഇല്ല………….”…………..ഗുരുക്കൾ മറുപടി നൽകി…………..


“എന്താ കാരണം…………….?”………………….നിരഞ്ജന ചോദിച്ചു…………..


“എന്തിന്…………..?”…………..ഗുരുക്കൾ തിരിച്ചു ചോദിച്ചു…………….


“മർമ്മവിദ്യാ അഭ്യസിക്കാതിരുന്നതിന്………………”………….നിരഞ്ജന പറഞ്ഞു………………


“എന്റെ ഇടതുകയ്യിലെ രണ്ടുവിരലുകൾക്ക് ചെറിയ ഒരു വിറയലുണ്ടായിരുന്നു……………..അതുകൊണ്ട് മർമ്മവിദ്യാ അഭ്യസിക്കേണ്ട എന്ന് ഗുരു പറഞ്ഞു…………….”…………..ഗുരുക്കൾ പറഞ്ഞു…………..


നിരഞ്ജന തന്നെ ഗുരുക്കൾ കളിയാക്കിയതാണോ എന്ന മട്ടിൽ നോക്കി…………


ഗുരുക്കൾ ആ നോട്ടം കണ്ടു……………


“കളി പറഞ്ഞതല്ല……………മർമ്മവിദ്യാ അത്രത്തോളം സൂക്ഷ്മതയുള്ള ഒരു ആയോധനകലയാണ്……………അത് അഭ്യസിക്കാൻ കരുത്ത് മാത്രം പോരാ………..ശരീരത്തിന് അസാമാന്യ മെയ്‌വഴക്കം വേണം…………….രാമൻ പിള്ള പറഞ്ഞത് സത്യമാണ്…………..അർഹത പെടാത്തവർ മർമ്മവിദ്യാ അഭ്യസിച്ചാൽ മരണം സുനിശ്ചയമാണ്……………”…………….ഗുരുക്കൾ പറഞ്ഞു………………


അവർ അതെല്ലാം ഒരു ഭയത്തോടെ കേട്ടിരുന്നു………………


“താങ്കളുടെ ഗുരു ഇത് അഭ്യസിച്ചിട്ടുണ്ടോ………………??”…………….നിരഞ്ജന ചോദിച്ചു……………

“ഉണ്ട്……………”………….ഗുരുക്കൾ പറഞ്ഞു………….

“ഗുരു വേറെ ആർക്കെങ്കിലും ഇത് പഠിപ്പിച്ചു കൊടുക്കുന്നത് കണ്ടിട്ടുണ്ടോ…………….??”…………….നിരഞ്ജന ചോദിച്ചു……………..

“ഇല്ല……………ഞങ്ങളുടെ കൂട്ടത്തിൽ അതിന് അർഹതപ്പെട്ടവർ ഇല്ലായിരുന്നു…………….”………….ഗുരുക്കൾ മറുപടി നൽകി…………….

“അപ്പോൾ അക്ബർ അബ്ബാസി…………..??”………….നിരഞ്ജന സംശയത്തോടെ ചോദിച്ചു……………..

“അക്ബർ മർമ്മവിദ്യാ അഭ്യസിച്ചത് എന്റെ ഗുരുവിന്റെ അടുത്ത് നിന്നല്ല…………… അവന്റെ ഉപ്പയിൽ നിന്നാണ്…………..”…………..ഗുരുക്കൾ പറഞ്ഞു…………….

“നിങ്ങൾ ഈ മർമ്മവിദ്യാ പ്രയോഗിക്കുന്നത് കണ്ടിട്ടുണ്ടോ………….?”………………നിരഞ്ജന ചോദിച്ചു…………….

“ഒരിക്കൽ……………”………….ഗുരുക്കൾ പറഞ്ഞു……………

അവർ ആ അനുഭവത്തിന്റെ വിവരണത്തിനായി കാതോർത്തു…………….

“ഒരിക്കൽ ഒരു മരത്തിൽ നിന്ന് വീണ ആളെ ഗുരുവിന്റെ അടുത്തേക്ക് കൊണ്ടുവന്നു……………..വീണയാളിൽ അനക്കമൊന്നുമില്ലായിരുന്നു……………അയാളുടെ ശരീരം പല ദിശയിൽ കോടിയിട്ടുണ്ടായിരുന്നു……………….ധാരാളം മുറിവുകൾ അയാളുടെ ശരീരത്തിൽ ഉണ്ടായിരുന്നു…………..പോരാത്തതിന് അയാളുടെ മേലിൽ നിന്ന് രക്തം നല്ലവണ്ണം ഒഴുകുന്നുണ്ടായിരുന്നു………………….”………….ഗുരുക്കൾ പറഞ്ഞു………..എന്നിട്ടൊരു നെടുവീർപ്പിട്ടു………….

ഓർമ്മയുടെ ആഴങ്ങളിലേക്ക് ഗുരുക്കൾ ഇറങ്ങി…………….

“ഗുരു അയാളുടെ അടുത്തേക്ക് വന്ന് അയാളുടെ ശരീരം മുഴുവൻ നോക്കി…………അയാളുടെ കൺപോളകൾ തുറന്നു നോക്കി……………ശേഷം അയാളുടെ നെഞ്ചിന് അടുത്തേക്ക് ഗുരു വന്നു…………..അവിടെ പറ്റിയിരുന്ന പൊടി ഒന്ന് തുടച്ചു…………..
അതിന് ശേഷം ഗുരുവിന്റെ വലത്തേ കയ്യിലെ ചൂണ്ടുവിരലും നടുവിരലും വായുവിൽ പിണയുന്നത് ഞാൻ കണ്ടു………….ശേഷം അത് അയാളുടെ നെഞ്ചിന് നടുവിൽ കുത്തി………….
അയാളിൽ ഒരു ഞെട്ടൽ ഞാൻ കണ്ടു…………….പിന്നെ നോക്കുമ്പോൾ അയാളിൽ നിന്ന് രക്തമൊഴുകുന്നത് കുറഞ്ഞിരുന്നു…………..
പിന്നെ അയാളുടെ കഴുത്തിന് സൈഡിലായി പിന്നെയും ഗുരു കുത്തി………….അയാളുടെ നെഞ്ച് ഉയർന്നു താഴാൻ തുടങ്ങി………………അയാൾ ശ്വാസം ഉള്ളിലേക്ക് എടുക്കാൻ തുടങ്ങി…………
പിന്നെ ഗുരു അയാളുടെ കോടികിടന്ന ശരീരഭാഗങ്ങളെല്ലാം നേരെയാക്കുന്നതാണ് ഞാൻ കാണുന്നത്…………..അയാളുടെ പൊട്ടിയ എല്ലുകളിൽ എല്ലാം മുള വെച്ച് കെട്ടി…………..
മുറിവുകളിൽ എല്ലാം പച്ചമരുന്ന് തേച്ചു……………എന്തിനേറെ പറയുന്നു…………ഇനിയൊരിക്കലും എണീറ്റ് നടക്കില്ല എന്ന് ഞങ്ങൾ വിചാരിച്ച ആൾ രണ്ടാഴ്ചകൊണ്ട് എണീറ്റ് നടന്നു…………..അന്ന് അവിടെ പഠിച്ചിരുന്ന മുതിർന്നവരോട് ചോദിച്ചു………….
ഗുരു അയാളെ എന്താ ചെയ്തത് എന്ന്………….. അന്ന് അവരാണ് എന്നോട് ആദ്യമായി മർമവിദ്യയെ കുറിച്ച് പറയുന്നത്……………..”……………ഗുരുക്കൾ പറഞ്ഞു…………….

അവർ അത് കേട്ടിരുന്നു……………

കുറച്ചുകഴിഞ്ഞു അവർ ഓഫീസിലേക്ക് പോയി ഇരുന്നു…………
ഒരു ബോയ് അവർക്ക് എല്ലാവർക്കും ചായ കൊണ്ടുവന്ന് കൊടുത്തു……………..
അവരിൽ എല്ലാം പേടിയുടെ അംശങ്ങൾ ഉണ്ടായിരുന്നു…………..
ഒരു മഹാവിപത്തിനെ നേരിൽ കണ്ട അവസ്ഥ…………….

“ഗുരുക്കൾ, സമർ അലി ഖുറേഷി എന്ന പേര് കേട്ടിട്ടുണ്ടോ………….”…………നിരഞ്ജന ഗുരുക്കളോട് ചോദിച്ചു…………….

ഗുരുക്കൾ ചിന്തയിലാണ്ടു…………..

നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും പരസ്പരം നോക്കി……………..

“സമർ അലി ഖുറേഷി എന്ന പേര് എനിക്ക് പരിചിതമല്ല………….. പക്ഷെ ഖുറേഷി എന്ന വാക്ക് എനിക്ക് പരിചിതമാണ്…………..”……………ഗുരുക്കൾ പറഞ്ഞു……………..

“ഖുറേഷി എന്ന വാക്ക് പരിചിതമാണെന്ന് പറഞ്ഞല്ലോ…………ആരാണ് ഖുറേഷി…………….??”………..നിരഞ്ജന ചോദിച്ചു……………

“രാജപരമ്പര……………..മിഥിലാപുരിയിലെ രാജാക്കന്മാർ…………….ഖുറേഷികൾ…………വീരന്മാർ…………….”………..ഗുരുക്കൾ പറഞ്ഞു……………..

നിരഞ്ജന മൂളി……………

“അബൂബക്കർ ഖുറേഷിയെ അറിയാമോ……………?”………….നിരഞ്ജന ചോദിച്ചു……………..

“അറിയാം…………..”………….ഗുരുക്കൾ പറഞ്ഞു……………
നിരഞ്ജന ഗുരുക്കളെ നോക്കി……………

“ഇപ്പോഴത്തെ മിഥിലാപുരിയുടെ സുൽത്താൻ………….കോപക്കാരൻ…………. അതിനേക്കാൾ ഉപരി വീരൻ…………..മഹാവീരൻ…………….”…………..ഗുരുക്കൾ പറഞ്ഞു……………..
അവർ അത് കേട്ടു…………..

നിരഞ്ജന തലയാട്ടി………………

“നിങ്ങൾ പറഞ്ഞ അബൂബക്കർ ഖുറേഷിയുടെ ഇളയമകനാണ് സമർ അലി ഖുറേഷി………………”……………….നിരഞ്ജന ഗുരുക്കളോട് പറഞ്ഞു……………….

“ഓഹോ…………അതാണല്ലേ അവന്റെ യഥാർത്ഥ നാമം…………….പക്ഷെ അവൻ ഞങ്ങൾക്കിടയിൽ പ്രശസ്തൻ വേറെ ഒരു പേരിലാണ്………………”……………..ഗുരുക്കൾ പറഞ്ഞു……………….

“ഏത് പേരിൽ……………….??”…………….നിരഞ്ജന ചോദിച്ചു……………..

“ഏത് പേരിൽ……………….??”…………….നിരഞ്ജന ചോദിച്ചു……………..

“ചെകുത്താന്റെ സന്തതി……………☠️”

………….ഗുരുക്കൾ പറഞ്ഞു………….
അത് പറയുമ്പോൾ ഗുരുക്കളിൽ ചെറിയ ഒരു ഭയവും കടന്നുവന്നു……………..

നിരഞ്ജനയുടെയും ബാലഗോപാലിന്റെയും ഗംഗാധരന്റെയും അവസ്ഥ പിന്നെ പറയണ്ടല്ലോ………………

“അവനെ കുറിച്ച് അറിയാമോ…………..?”……………..നിരഞ്ജന ചോദിച്ചു………………

“കേട്ടിട്ടുണ്ട്……………..പോർവീരൻ…………….അവന്റെ ഉപ്പാനെ പോലെ തന്നെ……………അവന്റെ വീരത്തെ കുറിച്ചുള്ള കഥകൾ അനവധിയാണ്………….അവനെ കുറിച്ചുള്ള വായ്‌താരികൾ അനവധിയാണ്…………….ഓരോ മധുരക്കാരനും വീരത്തെ കുറിച്ച് പറയുമ്പോൾ ഇവനെ കുറിച്ച് പരാമർശിക്കാതെ പോവില്ല…………….അത്രയ്ക്കും വല്ല്യ വീരൻ……………പക്ഷെ അവനെ കുറിച്ച് കഴിഞ്ഞ എട്ടൊമ്പത് കൊല്ലമായി ഒരറിവും ഇല്ല…………….ഒരുപക്ഷെ മിഥിലാപുരി ഒരാൾക്ക് വേണ്ടി ഇന്നും കാത്തിരിക്കുന്നുണ്ടെങ്കിൽ അത് അവന് വേണ്ടിയായിരിക്കും…………………”……………ഗുരുക്കൾ പറഞ്ഞു നിർത്തി…………….

നിരഞ്ജനയും കൂട്ടരും ഭയത്തോടെ അത് കേട്ട് നിന്നിരുന്നു……………..

ഒരുപക്ഷെ ഇത്തവണ ഭയത്തിനൊപ്പം ലേശം ബഹുമാനവും അവരുടെ ഉള്ളിലേക്ക് കടന്നുവന്നു…………….

അവരുടെ ചോദ്യങ്ങൾ അവസാനിച്ചു………………

ഗുരുക്കളും രാമൻ പിള്ളയും പോകാനൊരുങ്ങി……………

അവർ ഡോക്ടറോടും എല്ലാവരോടും യാത്ര ചോദിച്ചു വാതിൽക്കലേക്ക് നടന്നു…………….
പെട്ടെന്ന് ഗുരുക്കൾ നിരഞ്ജനയ്ക്ക് നേർ തിരിഞ്ഞു………………

“സമർ അലി ഖുറേഷിയാണ് ഈ കൊലപാതകങ്ങളുടെയൊക്കെ പിന്നിൽ എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ അവനെ അവന്റെ വഴിക്ക് വിട്ടേക്ക്………………അതാകും നിങ്ങളുടെ ജീവന് നല്ലത്…………..അല്ലെങ്കിൽ നിങ്ങളെയും അതുപോലെ ഐസിയു വിൽ കിടക്കുന്നത് കാണേണ്ടി വരും…………….”………….ഗുരുക്കൾ പറഞ്ഞു……………

അതുകേട്ട് നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും പേടിച്ചു വിറച്ചു…………….

ഗുരുക്കളെ അടുത്ത വാക്കുകൾ താങ്ങാനാവാതെ എന്നാൽ അതിലേക്ക് തന്നെ ശ്രദ്ധ കൊടുത്ത് അവർ നിന്നു……………..

“അവൻ ഈ പ്രശസ്തിയും പേരും ഉണ്ടാക്കിയെടുത്തത് മറ്റു വീരന്മാരെ പോലെ അമ്പതും അറുപതും വയസ്സായിട്ടല്ല………..വെറും പതിനാറോ പതിനേഴോ വയസ്സുകൊണ്ടാണ്……………………അവനെ വെറുതെയല്ല ചെകുത്താന്റെ സന്തതിയെന്ന് വിളിക്കുന്നത്………….ഓർത്താൽ നന്ന്…………..”……………….അതും പറഞ്ഞിട്ട് ഗുരുക്കളും ആശ്രിതനും ആ വാതിൽ കടന്ന് പോയി…………….

അവർ മൂവരും ഭയത്തിൽ തൊണ്ടയിലെ വെള്ളം വറ്റി നിന്നു…………..

അവരുടെ ശുഭമല്ലാത്ത ഭാവി അവരുടെ കണ്മുന്നിൽ തെളിഞ്ഞു വന്നു………….അത് അവരെ വല്ലാതെ ഭയപ്പെടുത്തി…………..

©©©©©©©©©©©©©©©©©©©©©©©©©

വൈകുന്നേരം സമർ മുത്തിനെയും കൂട്ടി പുറത്തേക്കിറങ്ങി……………..

അടുക്കളയിൽ പണി ഉണ്ടായിരുന്നത് കൊണ്ട് ഷാഹിക്ക് അവരുടെ കൂടെ പോകാൻ സാധിച്ചില്ല……………..

കുളി പുഴയിൽ നിന്നാകാം എന്ന പ്ലാനിൽ മുത്ത് തോർത്ത് മുണ്ടൊക്കെ കയ്യിൽ കരുതിയിരുന്നു…………….

അവർ ആദ്യം കളിസ്ഥലത്തേക്ക് നടന്നു……………
സമർ ജീപ്പ് തൽക്കാലം ഒഴിവാക്കി…………..ആ നാടിന്റെ ഭംഗി നടന്നറിയാം എന്ന് കരുതി…………….

അവർ കളിസ്ഥലത്തേക്ക് നടന്നു……………
മുത്ത് സമറിനോട് ഓരോന്ന് സംസാരിച്ചുകൊണ്ട് അവന് വഴി കാട്ടി…………….

സമർ ചുറ്റുമുള്ള മരങ്ങളുടെയും പച്ചപ്പിന്റെയും ഭംഗി ആസ്വദിച്ചു നടന്നു…………….

ഗ്രാമം എന്ന് പറഞ്ഞാൽ തന്നെ വേറെ ഒരു ഫീലാണ്…………..ഒരു റീഫ്രഷ്‌മെന്റ് ആണ് ഗ്രാമങ്ങൾ…………..

പ്രകൃതിയോട് നമ്മൾ കൂടുതൽ അടുക്കുന്നത് പോലെ തോന്നും…………..ഈ പ്രകൃതിയിൽ തനിക്കുമൊരു സ്ഥാനമുണ്ടെന്ന് തോന്നിപ്പോകും……………..
അവർ നടന്നുകൊണ്ടിരുന്നു…………

വഴിയിൽ വെച്ച് കാണുന്ന ആളുകളെല്ലാം സമറിനെ തന്നെ നോക്കുന്നുണ്ടായിരുന്നു………….പ്രത്യേകിച്ച് പെണ്ണുങ്ങൾ………….അവർ സമറിന്റെ ഭംഗിയെ ശരിക്കും കണ്ണുകളാൽ ആസ്വദിച്ചു…………….

അവർ കളിസ്ഥലത്ത് നടന്നെത്തി……………
മരങ്ങളുടെ നടുവിലാണ് ആ കളി സ്ഥലം………….
കൂടുതലും തേക്ക് ആണ്…………. നെഞ്ചും വിരിച്ച് തലയുയർത്തി നിൽക്കുന്ന മരങ്ങൾ…………..

അവയ്ക്കിടയിലൂടെ സമറും മുത്തും കളിസ്ഥലത്തേക്ക് നടന്നു……………
ഫുട്ബോൾ കളിയ്ക്കാൻ വേണ്ടി ചിലർ അവിടെ ബൂട്ട് കെട്ടുന്നുണ്ടായിരുന്നു…………

ബൂട്ട് കെട്ടിയവർ പന്ത് തട്ടി കളിക്കുന്നുണ്ടായിരുന്നു………………
വയസ്സായ ചിലർ അവിടെ ചില കല്ലുകൾ കൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങളിൽ നേരത്തെ സ്ഥാനം പിടിച്ചിരുന്നു………………

പുതുതായത് കൊണ്ട് തന്നെ എല്ലാവരും സമറിനെ നോക്കി………….
മുത്ത് കുറച്ചുപേർക്ക് സമറിനെ പരിചയപ്പെടുത്തി കൊടുത്തു…………ബാക്കിയുള്ളവർ സമറിനോട് വന്ന് സംസാരിച്ചു പരിചയപ്പെട്ടു…………….

രാവിലത്തെ പ്രകടനം കാരണം സമർ അവിടെ കുറച്ച് പ്രശസ്തനായിരുന്നു……………….അതുകൊണ്ട് തന്നെ കുറേ പേർക്ക് സമറിനെ അറിയാമായിരുന്നു……………..
ഷാഹിയുടെ ഒപ്പം പഠിച്ച ചില സുഹൃത്തുക്കളും അതിൽ ഉണ്ടായിരുന്നു…………..അവരിൽ വിനീത്,നാസിം എന്നിവരോട് സമർ പെട്ടെന്ന് കമ്പനി ആയി…………..
സമർ അവരോട് കുറേ നേരം സംസാരിച്ചു…………….

അതിനു ശേഷം അവർ കളിയ്ക്കാൻ ഇറങ്ങി…………കുറച്ചുനേരം പന്തുതട്ടി കളിച്ചതിന് ശേഷം അവർ ശരിക്കും കളി തുടങ്ങി…………..

സമറിനും കുറച്ചുപേർക്കും ബൂട്ട് ഇല്ലാത്തവരായി ഉണ്ടായിരുന്നു…………..
കളി തുടങ്ങി…….എല്ലാവരും നല്ല ഉഷാറായി കളിച്ചു…………..

മുത്ത് നല്ലപോലെ കളിക്കുന്നത് സമർ ശ്രദ്ധിച്ചു………….

വിനീതിന്റെയും നാസിമിന്റെയും ടീമിൽ ആയിരുന്നു സമർ………….
സമറും കുഴപ്പമില്ലാതെ കളിച്ചു…………നല്ലപോലെ ഓടി…………..
വിയർത്തൊലിച്ചു………………

നേരം ഇരുട്ടി തുടങ്ങിയപ്പോൾ അവർ കളി നിർത്തി…………….

സമറും മുത്തും എല്ലാവരും വിയർപ്പിൽ കുളിച്ചിരുന്നു…………..

പിന്നെ കാണാം എന്ന് പറഞ്ഞ് സമറും മുത്തും പുഴയിലേക്ക് നടന്നു……………
ഫുട്ബോൾ കളിച്ചവരിൽ ചിലരും പുഴയിൽ കുളിക്കാൻ വന്നിരുന്നു……………
കളിസ്ഥലത്ത് നിന്ന് കുറച്ചു ദൂരമേ പുഴയിലേക്കുള്ളൂ…………..

നല്ല ഭംഗിയുള്ള സ്ഥലമായിരുന്നു അത്………….
അസ്തമയ സൂര്യന്റെ ചുവപ്പ് ആകാശത്ത് പടർന്നു……….അത് ഭൂമിയിലേക്കുമിറങ്ങി വന്നു…………….
ഒരു ചുവന്ന അന്തരീക്ഷം………….
പുഴയിലാണെങ്കിൽ നല്ല തെളിവെള്ളം……………
പുഴയുടെ ഇക്കരയിൽ നിന്ന് നോക്കിയാൽ അക്കരെ കാണാം………..അക്കരയിൽ നിറയെ മരങ്ങൾ നിറഞ്ഞു നിൽക്കുന്നത് സമർ കണ്ടു………….

അത് കാണാൻ തന്നെ വേറെ ഒരു തരം ഭംഗിയായിരുന്നു…………….അത് ഒരു കാട് ആണെന്ന് മുത്ത് സമറിനോട് പറഞ്ഞു………………

ഇടയ്ക്ക് വെള്ളം കുടിക്കാൻ ഒക്കെ ആന കൂട്ടമായി അക്കരയിൽ വരാറുണ്ട് എന്ന് പറഞ്ഞു……………

സമർ നിന്നതിന്റെ തൊട്ടു വലതു ഭാഗത്ത് തന്നെ പാറ ഉള്ള ഭാഗമാണ്…………..അവിടെ കൊറേ പെണ്ണുങ്ങൾ അലക്കാൻ വന്നിട്ടുണ്ട്…………….

അവിടെയുള്ള കുറേ പെണ്ണുങ്ങൾ സമറിനെ നോക്കി പരസ്പരം ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു……………….
മുത്ത് വെള്ളത്തിലേക്ക് എടുത്ത് ചാടി……………

“ഇക്കാ……….ചാട്…………..”……………മുത്ത് വെള്ളത്തിൽ കിടന്നുകൊണ്ട് പറഞ്ഞു…………….

സമർ ടീഷർട്ട് തലവഴി ഊരി………… നിലത്തിട്ടു……………

സമറിന്റെ ശരീരം കണ്ട് മുത്ത് അത്ഭുതപ്പെട്ട് നിന്നു……………അതിനേക്കാൾ കഷ്ടമായിരുന്നു അപ്പുറത്തെ പെണ്ണുങ്ങളുടെ അവസ്ഥ…………..

അവന്റെ കരുത്തുറ്റ ശരീരത്തിൽ നോക്കി അവർ വെള്ളമിറക്കി………………
ഒരു വെളുത്ത ഉരുക്ക് പാറ പോലെയായിരുന്നു സമറിന്റെ ശരീരം…………നെഞ്ചിലും വയറിലുമൊക്കെ നിറയെ രോമമുണ്ടായിരുന്നു………………

പക്ഷെ അവന്റെ ശരീരത്തിന്റെ ഷെയ്‌പ്പ് ഒക്കെ പെണ്ണുങ്ങളുടെ വായിൽ കപ്പലോടിപ്പിക്കാനുള്ള വെള്ളം ഉണ്ടാക്കി………………

സമർ ട്രൗസർ മാത്രമിട്ട് പുഴയിലേക്ക് എടുത്ത് ചാടി……………..
വെള്ളത്തിന് നല്ല തണുപ്പ് ഉണ്ടായിരുന്നു…………..
സമറിന് കുളിര് കോറി…………. പക്ഷെ പെട്ടെന്ന് തന്നെ അതുമായി സമർ പൊരുത്തപ്പെട്ടു………….
സമർ മുത്തിനെ നോക്കി………….

മുത്ത് അപ്പോഴും സമറിന്റെ കരുത്തുറ്റ ശരീരം കണ്ടതിന്റെ ഷോക്കിൽ നിന്ന് വിട്ടുമാറിയിട്ടില്ലായിരുന്നു……………..

സമർ വെള്ളം അവന്റെ മുഖത്തേക്ക് തെറിപ്പിച്ചു……………മുത്ത് ചിരിച്ചു……………

അവർ രണ്ടുപേരും നീന്താൻ തുടങ്ങി…………..
സമർ മുങ്ങാംകുഴിയിട്ട് നീന്തി………….
വെള്ളത്തിന്റെ അടിയിലേക്ക് നീന്തി ചെന്നപ്പോൾ പലതരത്തിലുള്ള നിറങ്ങളുള്ള കല്ലുകളുടെ തിളക്കവും ഭംഗിയും സമറിനെ ആനന്ദിപ്പിച്ചു…………….

കുറേ നേരം നീന്തിയതിന് ശേഷം അവർ കുളിക്കാൻ തുടങ്ങി…………….

“മുത്തേ……നിങ്ങൾക്ക് ആ വയലിന്റെ അടുത്ത് സ്ഥലം വല്ലതുമുണ്ടോ……………”…………….സമർ അവരുടെ കുശലവർത്തമാനങ്ങൾക്കിടയിൽ മുത്തിനോട് ചോദിച്ചു……………….

“ആ…………ചെറിയൊരു സ്ഥലം പണ്ട് ഉപ്പ വാങ്ങി ഇട്ടതുണ്ട്…………….”……………മുത്ത് മറുപടി കൊടുത്തു…………….

“നല്ല നൈസ് സ്ഥലമാണ് ല്ലേ…………….”…………സമർ ചോദിച്ചു……………

“ശരിയാ………….രാവിലെ സൂര്യനുദിക്കുന്ന സമയത്ത് പോവണം……………നല്ല ചൊറുക്കാണ്…………..”…………..മുത്ത് പറഞ്ഞു……………..

“അല്ലാ…………. ആ സ്ഥലത്തിന്റെ പേരിൽ വല്ല പ്രശ്നവുമുണ്ടോ…………..”……………സമർ ചോദിച്ചു…………….

“ഉണ്ടെന്ന് തോന്നുന്നു ഇക്ക……………ചെട്ടിയാരുമായിട്ടാണെന്ന് തോന്നുന്നു……………”…………മുത്ത് പറഞ്ഞു……………

\"ചെട്ടിയാർ………….\"
പെട്ടെന്ന് ആ വാക്ക് സമറിലേക്ക് തറഞ്ഞുകയറി…………….

“ചെട്ടിയാരോ………….ആരാ അത്…………..?”…………സമർ ചോദിച്ചു…………….

“വരദരാജ ചെട്ടിയാർ എന്നോ മറ്റുമാണ് അയാളുടെ മുഴുവൻ പേര്………………ഇവിടുത്തെ വല്ല്യ പ്രമാണിയാണ്………….ഇവിടെ ഉള്ള മിക്കവാറും സ്ഥലങ്ങൾ മൂപ്പരുടെയാണ്……………”…………..മുത്ത് പറഞ്ഞു……………..

“ഓഹോ………….”…………സമർ പറഞ്ഞു…………….

സമർ സംസാരവിഷയം മാറ്റി…………….സമറിന് വേണ്ടത് കിട്ടി……………
അവർ കുളി കഴിഞ്ഞു വീട്ടിലേക്ക് നടന്നു…………..

ഒരു പേര് സമറിന്റെ ഉള്ളിൽ അപ്പോഴും കളിക്കുന്നുണ്ടായിരുന്നു………………

\"വരദരാജ ചെട്ടിയാർ…………….😏\"



തുടരും........ ♥️


വില്ലന്റെ പ്രണയം 53♥️

വില്ലന്റെ പ്രണയം 53♥️

4.4
13735

(ചെറിയ പാർട്ട്‌ ആണ് ഉള്ളത് അങ്ങ് ഇട്ടന്നെ ഒള്ളൂ.. ബാക്കിയൊക്കെ edit ആക്കി പതിയെ ഇടാം.. ഇത് ഇവിടെ കിടക്കട്ടെ ❤️) തുടർന്ന് വായിക്കൂ... BMW കാർ ഹോട്ടലിന് മുൻപിലേക്ക് വന്നു നിന്നു………………. “ശരി……….ശിവറാം……………ഐ വിൽ ബി ബാക്ക്…………..”…………ആത്രേയാ ശിവറാമിനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു……………… ആത്രേയാ പിന്നിലേക്ക് മാറി………….മറ്റുള്ളവരെ ഒന്ന് കണ്ണ് കാണിച്ച ശേഷം ആത്രേയാ പുറത്തേക്ക് നടന്നു…………….ഒരു പരിവാരവും ഇല്ലാതെ………………….. ആത്രേയാ തന്റെ BMW കാറിന് അടുത്തേക്ക് നടന്നു…………… ആത്രേയാ കാറിന്റെ പിൻവാതിൽ തുറന്ന് ഉള്ളിലേക്ക് കയറി………….. ആത്രേയാ പിൻസീറ്റിൽ നിവർന്നിരുന്നു………. ഡ്