സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 65
പക്ഷേ ഇവൾ സ്വാഹ... കണ്ടനാൾ മുതൽ എന്നെ അത്ഭുതപ്പെടുത്തിയിട്ടേ ഉള്ളൂ.
തൻറെ ശരീരത്തെ ഇത്രയും അവഗണിക്കാൻ ഈ പ്രായത്തിൽ ഉള്ള ഒരു പെണ്ണിന് എങ്ങനെ കഴിയും എന്നതായിരുന്നു ആദ്യത്തെ കണ്ടു മുട്ടലിൽ തനിക്ക് തോന്നിയത്.
പിന്നീടങ്ങോട്ട് ഓരോ സംഭവവും അവളെ മനസ്സിൽ നിന്നും മാറ്റാൻ സാധിക്കാത്ത വിധം പതിപ്പിക്കുന്നത് ആയിരുന്നു. ഇന്നത്തെ ഈ നിമിഷം വരെ അവളുടെ ഒന്നിനെയും പേടിയില്ലാത്ത സംസാരവും, എന്തും തുറന്നു പറയാനുള്ള ചങ്കൂറ്റവും, എപ്പോഴും കൂൾ ആയുള്ള പെരുമാറ്റവും തന്നെ എപ്പോഴും അതിശയപ്പെടുത്തിയിട്ടേ ഉള്ളൂ.
മാർട്ടിനെയും മറ്റു മുട്ടും പേടിക്കാതെ സംസാരിക്കുന്ന സ്വാഹ സാധാരണ താൻ കണ്ടിട്ടുള്ള പെണ്ണുങ്ങൾക്ക് അപവാദമാണ്.
ഒന്നുകിൽ ഞങ്ങളുടെ വലയിൽ വീണു കരഞ്ഞു ജീവിതം തീർക്കുന്നവർ, അല്ലെങ്കിൽ പൈസ കിട്ടി തുടങ്ങുമ്പോൾ ഇനി വേറെ ഒന്നും തന്നെ കൊണ്ട് പറ്റില്ല എന്ന് പറഞ്ഞു അങ്ങനെ ജീവിതം ജീവിച്ചു തീർക്കുന്നവർ, പിന്നെ പണത്തിനും സുഖത്തിനും വേണ്ടി ഞങ്ങളെ തേടി വരുന്നവർ. പിന്നെ ഇതൊന്നും കൂടാതെ വളരെ റെയറായി ശ്രുതിയെ പോലുള്ളവരും, പിന്നെ ഡ്രഗ്സ്സിന് വേണ്ടി തങ്ങളിൽ എത്തിച്ചേരുന്നവരും, പണത്തിനു വേണ്ടി ആരെയും തങ്ങൾക്ക് കൂട്ടി കൊടുക്കാൻ മടിയില്ലാത്തവരും, അങ്ങനെ പോകുന്ന സ്ത്രീകളെ മാത്രമാണ് സത്യത്തിൽ താൻ കണ്ടിരിക്കുന്നത്.
എന്നാൽ ഇതിലൊന്നും പെടാത്ത ഒരാളാണ് തൻറെ അമ്മ. അമ്മ, അച്ഛനും തനിക്കും വേണ്ടി അമ്പലങ്ങളിൽ കയറിയിറങ്ങി പ്രാർത്ഥിച്ചു ഞങ്ങൾക്കു വേണ്ടി മാത്രം ജീവിക്കുന്ന ഒരാളാണ് തൻറെ അമ്മ.
എന്നാൽ ഒരു പ്രത്യേക ജീനിൽ പെട്ട ഒരു ഐറ്റം ആണ് സ്വാഹ. ഇങ്ങനെ ആർക്കു മുൻപിലും തലയുയർത്തിപ്പിടിച്ച് ഭയമില്ലാതെ സംസാരിക്കുന്ന, ലക്ഷ്യബോധമുള്ള, അതിൽ എത്തിച്ചേരാൻ വേണ്ടത് ചെയ്യുന്ന, വേണ്ടി വന്നാൽ കൈ നീട്ടി ഒന്നു കൊടുക്കാൻ തയ്യാറായ ഒരുവൾ.
ഒരു പക്ഷേ ഞാൻ കണ്ടു മുട്ടാത്ത ഇതു പോലുള്ള പലരും ഇനിയും കാണുമായിരിക്കും. ആണുങ്ങൾ കൊപ്പം സ്ഥാനം വേണം എന്ന് പറയുന്നവരെ കണ്ടിട്ടുണ്ട്.
എന്നാൽ അതിനായി കരയാതെ അധ്വാനം കൊണ്ട് സ്ഥാനം നേടിയെടുക്കുന്നവരാണ് യഥാർത്ഥ സ്ത്രീകൾ എന്ന് പറയാതെ പറയുന്നവരാണ് സ്വാഹയെ പോലുള്ളവർ.
ആരും പറയാതെ തന്നെ ഒരു സ്ഥാനം അവർക്ക് എല്ലാവരുടെയും മനസ്സിൽ ഉണ്ടാകും. അത് അവരുടെ ശരീരം കൊണ്ടല്ല, അവരുടെ ക്യാരക്ടർ കൊണ്ടാണ് നേടുന്നത്.
അങ്ങനെ പലതും ആലോചിച്ചു ഇരിക്കുകയായിരുന്നു അരവിന്ദ്.
എന്നാൽ ശ്രുതി സ്വഹയെ പറ്റി തന്നെയാണ് ആരോപിച്ചിരിക്കുന്നത്. നാളെ സ്വാഹ മാർട്ടിനും ആയി മീറ്റിംഗ് നടത്തിയാൽ, അവർ അവൾക്ക് തൻറെ സ്ഥാനം നൽകുമോ എന്നായിരുന്നു അവളുടെ ഭയം.
ആരും ഒന്നും പ്രത്യേകിച്ച് പറഞ്ഞില്ലെങ്കിലും ശ്രുതിക്ക് നന്നായി അറിയാം സ്വാഹ എന്താണ് എന്ന്. പലപ്പോഴായി അവളോട് ഏറ്റുമുട്ടിയപ്പോൾ ശ്രുതിക്ക് മനസ്സിലായതാണ് സ്വാഹയുടെ ബുദ്ധിയും ശക്തിയും ധൈര്യവും എല്ലാം.
അവൾ നട്ടെല്ലുള്ള പെണ്ണ് ആണ് എന്ന് അവൾക്കറിയാം. പിന്നെ കാണാനും വലിയ കുഴപ്പമില്ല. അതാണ് ശ്രുതിയുടെ പേടി. അതു മാത്രമല്ല ശ്രുതിയെ പേടിപ്പെടുത്തുന്നത്.
അഗ്നി... ഓൾറെഡി ഏതോ ദേവി അവൻറെ മനസ്സിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇനി ഇതുപോലെ ഡയറിങ് ആയ ഇവൾ അവനു മുന്നിൽ ഏറ്റുമുട്ടിയാൽ... ദേവി മിസ്സിംഗ് ആയ വിടവ് തീർക്കാൻ അഗ്നി ഇവളെ തെരഞ്ഞെടുത്താൽ... താൻ ജീവിച്ചിരുന്നിട്ട് എന്താണ് കാര്യം?
ഇതൊക്കെ ആലോചിക്കുമ്പോൾ അവൾക്ക് സ്വാഹയോടുള്ള ദേഷ്യം കൂടിയതല്ലാതെ എന്ത് സംഭവിക്കാനാണ്?
xxxxxxxxxxxxxxxxxxxxxxx
എന്നാൽ ഈ സമയം ഗോവയിൽ മാർട്ടിൻ തൻറെ ബ്രദേഴ്സും ആയി ഡിസ്കഷനില്ലായിരുന്നു. നാളെ സ്വാഹയെ എങ്ങനെ നേരിടണം എന്നാണ് അവർ ചിന്തിക്കുന്നത് മുഴുവനും.
xxxxxxxxxxxxxxxxxxxxxxx
എന്നാൽ ഇതൊന്നും ചിന്തിക്കാതെ ജോലിയിൽ മുഴുകി ഇരിക്കുകയായിരുന്നു സ്വാഹ. അവൾ എന്തോ ഒരു മെസ്സേജ് അർജ്ജുന് ഇടയ്ക്ക് അയച്ചിരുന്നു എന്നല്ലാതെ വേറെ പ്രത്യേകിച്ച് ഒന്നും അവൾ ഇതു വരെയും ചെയ്തിട്ടില്ല.
ജോലി കഴിഞ്ഞ സ്വാഹ പതിവു പോലെ വീട്ടിലേക്ക് പോയി.
അടുത്ത ദിവസം ഉറക്കം ഉണർന്ന് സ്വാഹ പതിവിനു വിപരീതമായി എഴുന്നേറ്റ് കുളിച്ച് അടുത്തുള്ള അമ്പലത്തിൽ പോയി വന്നു.
അവൾ മനസ്സിൽ ഓർത്തു.
ഇന്ന് മുതൽ തുറന്ന യുദ്ധം തുടങ്ങുകയാണ്. താൻ തനിച്ചാകില്ല. നിങ്ങൾ എല്ലാവരും കൂടെ ഉണ്ടാകും എന്ന് എനിക്കറിയാം. അറിഞ്ഞു കൊണ്ട് ഡേഞ്ചർ സോണിൽ ആണ് കളിക്കാൻ പോകുന്നത്. അതിൻറെതായ എല്ലാ പേടിയും സ്വാഹക്ക് ഉള്ളിലുണ്ട്.
കാരണം എത്രയൊക്കെ പറഞ്ഞാലും താൻ ഒരു സാധാരണ പെണ്ണാണ്. ഏറ്റുമുട്ടാൻ പോകുന്നവർ സാധാരണക്കാർ അല്ല. ഗോവൻ ബ്രദേഴ്സ് & അരവിന്ദ്.
കൊണ്ടും കൊടുത്തും കാലങ്ങൾ ആയി നല്ല രീതിയിൽ തന്നെ ബിസിനസ് നടത്തുന്ന ഇവരെ താൻ തനിച്ച് നേരിടുക എന്നത് അത്ര ഈസിയായ കാര്യമല്ല.
നാലുപേരും നല്ല ഷാർപ് ആയ ആൾക്കാർ ആണ് എന്ന് മാത്രമല്ല വളരെ സൂക്ഷിച്ച് ഇടപെടേണ്ടവരും ആണ്.
ഇന്ന് ഏകദേശം ഒരു പ്ലാൻ തൻറെ മനസ്സിൽ ഉണ്ട്. പക്ഷേ എല്ലാം അതുപോലെ തന്നെ നടക്കുമെന്ന് ഒരു ഉറപ്പുമില്ല.
കാരണം ഒന്നു മാത്രമാണ്. എതിരാളികൾ ചെറിയവരല്ല എന്നതു തന്നെ.
അച്ഛനോട് തനിക്ക് ശത്രുക്കളുടെ മനസ്സ് പെട്ടെന്ന് തിരിച്ചറിയാനും, അവർ അവരുടെ പ്ലാൻ എക്സിക്യൂട്ടീവ് ചെയ്യും മുൻപ് അതിനെ തടയിടാൻ എന്തെങ്കിലുമൊന്ന് ചെയ്യാൻ തനിക്ക് സാധിക്കാനും, എൻറെ മനസ്സിൽ പ്ലാൻ ചെയ്ത പോലെ പ്രതികാരം ചെയ്യാൻ സാധിക്കാനും സഹായിക്കണം എന്ന് മാത്രമാണ് സ്വാഹ പ്രാർത്ഥിച്ചത്.
അമ്പലത്തിൽ നിന്ന് തിരിച്ചെത്തി ഡ്രസ്സ് ഒക്കെ മാറി ഇറങ്ങാൻ നേരം അവൾക്ക് ഒരു കോൾ വന്നു. അറിയാത്ത നമ്പർ ആണെങ്കിലും അവൾ കോൾ അറ്റൻഡ് ചെയ്തു.
“ഗുഡ് മോർണിംഗ് സ്വാഹ... ഞാൻ ദേവ ചന്ദ്രൻ. അരുണിൻറെയും രാഹുലിൻറെയും അച്ഛൻ.”
പെട്ടെന്നു തന്നെ അവൾക്ക് ആളെ മനസ്സിലായി. അവൾ തിരിച്ചു വിഷ് ചെയ്യുകയും ചെയ്തു.
“Good morning, Sir...”
പിന്നെ സംശയത്തോടെ ചോദിച്ചു.
“പക്ഷേ സാർ എന്നെ വിളിക്കാൻ... ചേട്ടന്മാർക്ക് എന്തെങ്കിലും...?”
അല്പം പേടിയോടെ തന്നെ അവൾ ചോദിച്ചു.
“ഒന്നുമില്ല മോളേ...”
അതു കേട്ടതും സ്വാഹ ഒന്ന് ആശ്വസിച്ചു.
എന്താണ് അയാൾക്ക് പറയാനുള്ളത് എന്ന് അല്പം പേടിയോടെ തന്നെ കേൾക്കാനായി വെയിറ്റ് ചെയ്തു. ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം അയാൾ പറഞ്ഞു.
“എന്തായാലും കുട്ടിയെ ഞാൻ മോളെ എന്ന് വിളിക്കുകയും, എൻറെ രണ്ട് ആൺമക്കളെയും ചേട്ടന്മാർ എന്ന് മോള് വിളിക്കുകയും ചെയ്യുന്ന സ്ഥിതിക്ക് എന്നെയും എൻറെ ഭാര്യയെയും അച്ഛനും അമ്മയും ആയി മോൾക്ക് കാണാൻ സാധിക്കുമോ എന്ന് ചോദിക്കാൻ ആണ് ഞാൻ വിളിച്ചത്. എനിക്ക് മോളോട് കുറച്ചു സംസാരിക്കാനുണ്ട്. ഇപ്പോൾ ഞാൻ ബാംഗ്ലൂരിൽ ഉണ്ട്. മോൾക്ക് സമ്മതമാണെങ്കിൽ ഞാൻ വന്നു കാണാം.”
സ്വാഹ ആലോചനയോടെ പറഞ്ഞു.
“ഇന്ന് എനിക്ക് കുറച്ചു തിരക്കാണ്.”
“മോളെ ഞാൻ ഇന്നു തന്നെ തിരിച്ചു പോവുകയാണ് തീരുമാനിച്ചിരിക്കുന്നത്.”
അയാൾ പറയുന്നത് കേട്ട് സ്വാഹ പറഞ്ഞു.
“എന്നോട് ക്ഷമിക്കണം സർ. ഇന്ന് എന്തായാലും പറ്റില്ല. പക്ഷേ ഞാൻ... നാളെ സാറ്റർഡേ അല്ലേ? സാർ എവിടെയാണെങ്കിലും അതിപ്പോൾ ബോംബെയിൽ ആണെങ്കിൽ പോലും ഞാൻ വന്നു കണ്ടു കൊള്ളാം.”
അവൾ പറയുന്നത് കേട്ട് അയാൾക്ക് സന്തോഷം തോന്നി. അതുകൊണ്ടു തന്നെ അയാൾ പറഞ്ഞു.
“എന്നാൽ അങ്ങനെ ആകട്ടെ, ഞാൻ മോൾക്ക് നാളെ കാലത്തെ ടിക്കറ്റ് അയക്കാം.”
അവൾ സമ്മതിച്ചു.
പിന്നെ കോൾ കട്ട് ചെയ്ത് സ്വാഹ ഓഫീസിലേക്ക് പോയി.
അവൾ ഓഫീസിലെത്തിയപ്പോൾ ശ്രുതിയും അരവിന്ദും ഓഫീസിൽ ഉണ്ടായിരുന്നില്ല. അന്നത്തെ ദിവസം വലിയ കുഴപ്പമില്ലാതെ കഴിഞ്ഞു എന്നു തന്നെ പറയാം.
ഏകദേശം നാലു മണിയോടെ അരവിന്ദൻറെ മെസ്സേജ് സ്വാഹയുടെ ഫോണിൽ വന്നു.
“6.30 pm at Sai Palace hotel room no 1002.”
മെസ്സേജ് വായിച്ച ശേഷം അവൾ ഓക്കേ എന്ന് റിപ്ലേ ചെയ്തു.
കൃത്യം ആറുമണി കഴിഞ്ഞപ്പോൾ അവൾ ഓഫീസിൽ നിന്നും പുറത്തിറങ്ങി ഒരു ടാക്സി പിടിച്ചു അരവിന്ദ് പറഞ്ഞ സായി പാലസ് ഹോട്ടലിനു മുന്നിലെത്തി.
ടാക്സിയിൽ നിന്നും ഇറങ്ങാതെ തന്നെ അവൾ അരവിന്ദനെ വിളിച്ചു. കോൾ കണക്ട് ആയതും അവൾ ചോദിച്ചു.
“ഞാൻ ഹോട്ടലിന് പുറത്ത് ടാക്സിയിൽ തന്നെയാണ്. Do I have to get down from the taxi or...?”
അവളുടെ സംസാരം കേട്ട് അരവിന്ദ് അത്ഭുതപ്പെട്ടു പോയി. എന്നാലും അവൻ വേഗം തന്നെ പറഞ്ഞു.
“Ok, anyway you are in the taxi right... Come to Leela Palace Hotel. I will be in the reception waiting for you.”
“Done…”
അത് മാത്രം പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു. പിന്നെ ഡ്രൈവറോട് പറഞ്ഞു.
Hotel Leela Palace.
ഏകദേശം 7 മണിയോടെ അവൾ അവിടെ എത്തി. അരവിന്ദ് അവളെ കാത്ത് എന്ന പോലെ തന്നെ റിസപ്ഷനിൽ ഉണ്ടായിരുന്നു. അവൾ ഒരു പരിഭ്രമവും ഇല്ലാതെ ലോബിയിൽ ഉള്ള അരവിന്ദനടുത്തേക്ക് നടന്നു.
എന്നാൽ അപ്രതീക്ഷിതമായി അവൾക്കു മുൻപിൽ രാഹുലിൻറെ അച്ഛൻ ദേവ ചന്ദ്രൻ വന്നു പെട്ടു.
എന്നാൽ സ്വാഹ അച്ഛനെ കണ്ടിട്ടും അറിയാത്ത ഭാവത്തിൽ അരവിന്ദനടുത്തേക്ക് നടക്കുന്നത് കണ്ട് അയാൾക്ക് വല്ലാതെയായി.
അവൾ തന്നെ അവോയ്ഡ് ചെയ്തു ആരെ കാണാനാണ് ഇത്ര തിടുക്കത്തിൽ പോയതെന്ന് തിരിഞ്ഞു നോക്കിയ അയാൾ കണ്ടത് സ്വാഹ അരവിന്ദനടുത്തു ചെന്ന് സംസാരിക്കുന്നതാണ്. അരവിന്ദനോട് സംസാരിക്കുന്ന സ്വാഹയെ ഒന്നു നോക്കിയ ശേഷം അവിടെ നിന്നും അയാൾ എയർപോർട്ടിലേക്ക് പോയി.
എന്നാൽ സ്വാഹയെയും കൂട്ടി അരവിന്ദ് റൂം നമ്പർ 7001 ൽ ആണ് പോയത്. റൂമിൽ കയറി സ്വാഹ എക്സ്പെറ്റ് ചെയ്തവർ എല്ലാവരും തന്നെ ഉണ്ടായിരുന്നു.
ശ്രുതി, മാർട്ടിൻ, DD & Fredy പിന്നെ അരവിന്ദും.
അവൾ അരവിന്ദനോടൊപ്പം അവർക്ക് മുന്നിലോട്ടു വന്നു.
“Martin, she is Swaha.”
“Hello”
അവളുടെ കണ്ണുകളിൽ നോക്കി മാർട്ടിൻ അവളോട് പറഞ്ഞു. അവളുടെ ഓരോ നീക്കങ്ങളും സൂക്ഷ്മതയോടെ നോക്കി കാണുകയായിരുന്നു ആ റൂമിൽ ഉണ്ടായിരുന്ന എല്ലാവരും.
സ്വാഹയുടെ മുഖത്ത് ഒട്ടും ഭയമില്ല. വളരെ നോർമൽ ആയാണ് അവൾ ബിഹേവ് ചെയ്യുന്നത്.
അവൾ മാർട്ടിൻറെ കൈകളിൽ സ്വന്തം കൈ നൽകി ഷേക്ക് ഹാൻഡ് കൊടുത്തു. പിന്നെ പറഞ്ഞു.
“Hello Martin.”
പിന്നെ അരവിന്ദ് DD യേയും Fredy യേയും പരിചയപ്പെടുത്തി കൊടുത്തു. ഒട്ടും പതറാതെ അവരോട് സംസാരിക്കുന്ന സ്വാഹ, മാർട്ടിനും അരവിന്ദനും അത്ഭുതമൊന്നും ഉണ്ടാക്കിയില്ല.
സ്വാഹയ്യിൽ നിന്നും അവർ രണ്ടുപേരും ഇങ്ങനെ ഒരു രീതി തന്നെയാണ് expect ചെയ്തത്. എന്നാലും DD യും ഫ്രെഡിയും അല്പം ആശ്ചര്യത്തോടെ ആണ് അവളെ നോക്കിയിരുന്നത്.
ബ്ലാക്ക് കളർ ഉള്ള പാൻറ്ടും വൈറ്റ് ഫുൾസ്ലീവ് ഷർട്ടും ബ്ലാക്ക് ബ്ലെയ്സ്റൂം ആയിരുന്നു സ്വാഹയുടെ വേഷം.
സ്വാഹ, DD യേയും Fredy യേയും ശ്രുതിയേയും മുഴുവനായും അവഗണിച്ചു കൊണ്ട് മാർട്ടിനോടാണ് സംസാരിച്ചു കൊണ്ടിരുന്നത്.
എന്നാൽ മാർട്ടിൻ സ്വാഹയോട് ചോദിച്ചു.
“Sai Palace hotel ലിൽ എത്തിയ ശേഷം സ്വാഹ എന്തുകൊണ്ടാണ് ടാക്സിയിൽ നിന്നും ഇറങ്ങാതെ അരവിന്ദനെ വിളിച്ചു ചോദിച്ചത്? ആ ഹോട്ടലിലെ റൂം നമ്പർ വൺ സീറോ സീറോ ടുവിൽ വരാൻ അല്ലേ അരവിന്ദ് മെസ്സേജിൽ പറഞ്ഞിരുന്നത്?”
“Mr. Martin, അത് ഇത്ര മാത്രം ചോദിക്കാൻ ഉണ്ടോ? ബിസിനസിൽ ആരെയും കണ്ണടച്ച് വിശ്വസിക്കാൻ മാത്രം മൂണ ഇല്ലാത്തവൻ അല്ല താങ്കൾ എന്ന് എനിക്ക് നന്നായി അറിയാം. അരവിന്ദും ഏകദേശം നല്ല കഴിവുള്ള ബിസിനസ് തന്നെയാണ്. ഒരു പാട് മീറ്റിങ്ങുകൾ ഇതു പോലെ നിങ്ങൾ നടത്തിയിട്ടുള്ളത് ആയിരിക്കും എന്ന് എനിക്കറിയാം. അതുകൊണ്ടു തന്നെ നിങ്ങൾ ഏതു ഹോട്ടലിലാണ് എന്നെ മീറ്റ് ചെയ്യാൻ പോകുന്നത് എന്ന് മുൻകൂട്ടി പറയില്ലെന്ന് മനസ്സിലാക്കാൻ കുറച്ചു കോമൺസെൻസ് മാത്രം പോരെ Mr. Marin?”
“അപ്പോൾ തനിക്ക് അറിയാമായിരുന്നോ തന്നെ ആ ഹോട്ടലിൽ അല്ല മീറ്റ് ചെയ്യാൻ പോകുന്നത് എന്ന്?”
അവളുടെ മറുപടി കേട്ട് DD അറിയാതെ ചോദിച്ചു പോയി.
“ഏകദേശം ഒരു ഊഹം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ടാക്സി വിടാതെ തന്നെ അരവിന്ദനെ വിളിച്ചത്.”
DD യെ നോക്കി അവൾ മറുപടി നൽകി. അതിനു ശേഷം തിരിഞ്ഞ് അവൾ അരവിന്ദനോടായി പറഞ്ഞു.
“Aravind, can we talk business?”
“Yes, Swaha... പറയൂ... എന്താണ് ഞങ്ങളിൽ നിന്നും നീ പ്രതീക്ഷിക്കുന്നത്?”
“അതിനു മുൻപ് എനിക്കൊന്നു ചോദിക്കാനുണ്ട്.”
അരവിന്ദ് മറുപടി നൽകിയപ്പോൾ ഫ്രെഡി ഇടയിൽ കയറി പറഞ്ഞു.
ഫ്രെഡിയെ നോക്കി കണ്ണുകൊണ്ട് എന്ത് എന്ന് ചോദിച്ചു. അവളെ നോക്കി ഫ്രെഡി ചോദിച്ചു.
“എങ്ങനെയാണ് നീ ഞങ്ങളും ഈ കമ്പനിയുമായുള്ള ബന്ധം കണ്ടുപിടിച്ചത്?”
ഫ്രെഡിയുടെ ചോദ്യം കേട്ട് സ്വാഹ പൊട്ടിച്ചിരിച്ചു പോയി.
“Mr. Fredy, നിങ്ങളുടെ ഈ നിൽക്കുന്ന ബ്രദേഴ്സ് അറിയാതെ എത്ര ബാങ്ക് ബാലൻസ് ഉണ്ടാക്കിയിട്ടുണ്ട് പേഴ്സണലായി? അതൊക്കെ എങ്ങനെയാണ് ഇവരിൽ നിന്നും നിങ്ങൾ ഒളിപ്പിച്ചു വെക്കുന്നത്?”
“What...? What the hell are you talking about?”
ഫ്രെഡി, അമ്പരപ്പോടെ, ദേഷ്യത്തോടെ അവളോട് ചോദിച്ചു.
അപ്പോൾ ചിരിയോടെ സ്വാഹ പിന്നെയും പറഞ്ഞു.
“എൻറെ ഈ ചോദ്യങ്ങൾക്കെല്ലാം മറുപടി എന്ന് ഫ്രെഡി DD ക്കും മാർട്ടിനും നൽകുന്നുവോ അന്ന് ഇയാളുടെ ക്വസ്റ്റ്യൻസിന് ഞാനും ആൻസർ നൽകും.”
അത്രയും പറഞ്ഞ ശേഷം സ്വാഹ DD യെയും ഫ്രെഡി യെയും നോക്കി പറഞ്ഞു.