Aksharathalukal

വില്ലന്റെ പ്രണയം 53♥️

(ചെറിയ പാർട്ട്‌ ആണ് ഉള്ളത് അങ്ങ് ഇട്ടന്നെ ഒള്ളൂ.. ബാക്കിയൊക്കെ edit ആക്കി പതിയെ ഇടാം.. ഇത് ഇവിടെ കിടക്കട്ടെ ❤️)

തുടർന്ന് വായിക്കൂ...


BMW കാർ ഹോട്ടലിന് മുൻപിലേക്ക് വന്നു നിന്നു……………….

“ശരി……….ശിവറാം……………ഐ വിൽ ബി ബാക്ക്…………..”…………ആത്രേയാ ശിവറാമിനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു………………

ആത്രേയാ പിന്നിലേക്ക് മാറി………….മറ്റുള്ളവരെ ഒന്ന് കണ്ണ് കാണിച്ച ശേഷം ആത്രേയാ പുറത്തേക്ക് നടന്നു…………….ഒരു പരിവാരവും ഇല്ലാതെ…………………..

ആത്രേയാ തന്റെ BMW കാറിന് അടുത്തേക്ക് നടന്നു……………

ആത്രേയാ കാറിന്റെ പിൻവാതിൽ തുറന്ന് ഉള്ളിലേക്ക് കയറി…………..

ആത്രേയാ പിൻസീറ്റിൽ നിവർന്നിരുന്നു……….
ഡ്രൈവർ പിന്നിലേക്ക് തിരിഞ്ഞു ആത്രേയയെ നോക്കി……………….

“മാരാ………… പോകാം………….”…………ആത്രേയ പറഞ്ഞു………….

ഡ്രൈവർ മുന്നിലേക്ക് തിരിഞ്ഞു…………..
വണ്ടിയെടുത്തു……………

ആ വണ്ടി നഗരവീഥികളിലൂടെ നീങ്ങി……………

“അയ്യാ………..മയങ്ങിക്കോളൂ…………..ഞാൻ വിളിക്കാം…………..”……….മാരൻ ആത്രേയയോട് പറഞ്ഞു…………….

“ഹ്മ്……………..”………..ആത്രേയാ അതിന് മൂളി…………….
ആത്രേയാ തല പിന്നിലേയ്ക്ക് ചായ്ച്ചു……………….

കണ്ണുകൾ അടച്ചു………….

ആത്രേയയുടെ കണ്ണിൽ ഇരുട്ട് നിറഞ്ഞു……………

ആത്രേയാ വണ്ടി സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് അറിയുന്നുണ്ടായിരുന്നു………………

ഇരുട്ടിലൂടെ ആത്രേയാ വണ്ടിയുടെ ചലനം അറിഞ്ഞു……………

പെട്ടെന്ന് ആ ചലനം ആത്രേയാ അറിയാതെ ആയി……………

പക്ഷെ ഇരുട്ടിന് മാത്രം ഒരു മാറ്റവുമില്ല………….

ഇരുട്ട്……………

കറുപ്പ്…………..

കട്ടക്കറുപ്പ്……………

പെട്ടെന്ന് ആത്രേയയുടെ കാഴ്ച ചലിക്കാൻ തുടങ്ങി………….
വളരെ പെട്ടെന്ന്……………

ആ കറുപ്പിലൂടെ ആത്രേയയുടെ കണ്ണുകൾ അതിവേഗത്തിൽ പാഞ്ഞു…………….

പെട്ടെന്ന്…………..

ആത്രേയയുടെ കാഴ്ച ഒരു കറുത്ത ഭിത്തിയിൽ ചെന്ന് ഇടിച്ചു……………
അവന്റെ കാഴ്ച പൊട്ടിത്തെറിച്ചു……………..
പെട്ടെന്ന് കറുപ്പ് മാറി…………

കാപ്പിയായി നിറം…………..
ചേറിന്റെ നിറമുള്ള കാപ്പി നിറം………………

പെട്ടെന്ന് തന്റെ കാഴ്ച ആ കാപ്പി നിറത്തിൽ നിന്ന് തന്നെ പിന്നോട്ട് അടുപ്പിക്കുന്നത് പോലെ ആത്രേയയ്ക്ക് തോന്നി………………

പെട്ടെന്ന് ആ കാപ്പി നിറത്തിന് ഇരുവശങ്ങളിലായി ഒരു പച്ച നിറം ആത്രേയാ കണ്ടു…………..

പച്ചനിറമല്ല……………..
പച്ചപുല്ലുകൾ…………….

വൈകാതെ അതൊരു പാടവരമ്പ് ആണെന്ന് ആത്രേയയ്ക്ക് മനസ്സിലായി……………….
ആ പടവരമ്പിലൂടെ ആത്രേയയുടെ കാഴ്ച മുന്നോട്ട് പോയിക്കൊണ്ടിരുന്നു……………..

പെട്ടെന്ന് ഒരു വെളുത്ത ചെറിയ കാൽ ആ പാടവരമ്പിലേക്ക് ചവിട്ടി……………

ആരുടെ കാൽ ആണത്…………..??

ആ കാലുകൾ ആ പാടവരമ്പിലൂടെ നടക്കാൻ തുടങ്ങി……………..

തന്റെ കാലുകളല്ലേ അത്……………..താനല്ലേ ആ പാടവരമ്പിലൂടെ നടക്കുന്നത്…………….

അതെ……….ഞാൻ തന്നെ……………..

ആത്രേയാ കണ്ണുകൾ മുകളിലേക്ക് ഉയർത്തി…………….
നീണ്ടുകിടക്കുന്ന പാടങ്ങൾ ആത്രേയയ്ക്ക് മുന്നിൽ വെളിവായി…………
…അവിടവിടങ്ങളിലായി തെങ്ങുകൾ പാടവരമ്പുകൾ കൂടിച്ചേരുന്നിടത്ത് നിൽക്കുന്നതും ആത്രേയയുടെ കണ്ണിൽ വെളിവായി…………….

പെട്ടെന്ന് പിന്നിൽ നിന്ന് ചെറിയ ചെറുക്കന്മാർ സംസാരിക്കുന്ന ശബ്ദം ആത്രേയാ കേട്ടു…………..

ആത്രേയാ തിരിഞ്ഞുനോക്കി………….

ഒരു നാലഞ്ച് ചെറുക്കന്മാരുണ്ട്…………… അവർ പരസ്പരം ഓരോന്ന് പറഞ്ഞു വരുന്നു…………..

അവരുടെ മുഖങ്ങൾ…………അതെനിക്ക് പരിചിതമാണല്ലോ……………..

ആത്രേയാ മുന്നിലേക്ക് തിരിഞ്ഞു………ആ പാടവരമ്പത്തിലൂടെ നടന്നു…………….

തന്റെ നഗ്നപാദങ്ങൾ ചേറിൽ പതിയുന്ന സുഖം ആത്രേയാ ആസ്വദിച്ചു………….
അതോടൊപ്പം ചെളി തന്റെ കാൽവിരലുകൾക്കിടയിലൂടെ കയറിവരുമ്പോളുള്ള കിരുകിരുപ്പും ആത്രേയാ ആസ്വദിച്ചു…………..

കാലുകളിൽ നനവ് പടർന്ന് ചെളിയിൽ കുതിരുന്നതും ഒക്കെ ആസ്വദിച്ച് ആ വഴുവഴുപ്പാർന്ന പാടവരമ്പിലൂടെ ആത്രേയാ നടന്നുകൊണ്ടിരുന്നു………………..

“ആത്രേയാ……………..”…………..പെട്ടെന്ന് പിന്നിൽ നിന്ന് ഒരു വിളി ആത്രേയാ കേട്ടു…………..

ആത്രേയാ തിരിഞ്ഞുനോക്കി…………….

തനിക്ക് പരിചിതമായ ഒരു മുഖം എന്നെ തന്നെ നോക്കുന്നു……………..

പെട്ടെന്ന് അവൻ ഒരിടത്തേക്ക് എന്നെ നോക്കിക്കൊണ്ട് എനിക്ക് കൈചൂണ്ടി കാണിച്ചു തന്നു………………

ഞാൻ അങ്ങോട്ടേക്ക് നോക്കി………………

കുറച്ചുദൂരെ ഒരു വയൽകണ്ടം………………
അവിടെ കുറച്ചു ആളുകൾ…………..

അവിടെ കുറച്ചു ആളുകൾ ജെല്ലിക്കെട്ട് കാളയെ പരിശീലിപ്പിക്കുന്നു……………….
കാള ചെറുതായി കുതറുന്നുണ്ട്…………….

അവർക്ക് കാളയെ അത്ര സുഗമമായി കൈകാര്യം ചെയ്യാൻ സാധിക്കുന്നില്ല…………….

പക്ഷെ ഈ കാഴ്ച ഞാൻ ഒരുപാട് തവണ കണ്ടതാണല്ലോ…………അസാധാരണമായി ഒന്നുമില്ലല്ലോ…………….

ഞാൻ എനിക്ക് കൈചൂണ്ടി കാണിച്ചു തന്നവനെ നോക്കി……………
എനിക്ക് മനസ്സിലായില്ല എന്ന് അവന് മനസ്സിലായി………….

അവൻ ഒരിക്കൽ കൂടി കൈചൂണ്ടി…………….
ഞാൻ വീണ്ടും ആ ദിശയിൽ കണ്ണ് തിരിച്ചു…………….

ആ വയൽകണ്ടം തന്നെ……………..

പക്ഷെ കണ്ടത്തിലേക്കല്ല……….. അതിന്റെ വരമ്പത്തേക്കാണ് അവൻ കൈചൂണ്ടിയത്………….

ഞാൻ ആ വരമ്പത്തേക്ക് നോക്കി………….

\"ഒരു ചെറിയ പയ്യൻ…………..\"

അവൻ കാളയെ പരിശീലിപ്പിക്കുന്നതും നോക്കി നിൽക്കുന്നു…………….
കാളയുടെ അടുത്തേക്കാണ് അവന്റെ കണ്ണ്…………..

അവൻ കാളയുടെ ഓരോ ചലനവും നോക്കി നിൽക്കുന്നു………………

പെട്ടെന്ന് കൈചൂണ്ടിയവൻ എന്റെ അടുത്തേക്ക് വന്നു……………

“അതാണവൻ…………….”………………അവൻ എന്നോട് പറഞ്ഞു……………

“ആര്…………..??”……….ഞാൻ തിരികെ ചോദിച്ചു………………

“അബൂബക്കറിന്റെ ഇളയ സന്തതി……………..”

…………അവൻ പറഞ്ഞു……………

പൊടുന്നനെ എന്നിലേക്ക് ഒരു മിന്നൽപിണർപ്പ് കയറിവന്നു………………

“ചെകുത്താന്റെ സന്തതി…………..☠️”

…………..അവൻ എന്നോട് പറഞ്ഞു…………..

എന്നുള്ളിലേക്ക് ഒരു ചൂട് കയറിവന്നു…………
ശരീരത്തിൽ എന്തൊക്കെയോ സംഭവിക്കുന്ന പോലെ…………….

ഞങ്ങൾ അവനെ തന്നെ നോക്കി…………….

അവനപ്പോഴും ആ ജെല്ലിക്കെട്ട് കാളയിൽ ആയിരുന്നു ശ്രദ്ധ……………
അവന്റെ നോട്ടത്തിൽ പോലും എന്തോ പ്രത്യേകതയുള്ള പോലെ………………

മറ്റുള്ളവർ അവനെ ഒരു ആരാധനപോലെ നോക്കിനിന്നു………………

അവന്റെ ഇരുത്തവും ആ നോട്ടവും എന്നിൽ എന്തൊക്കെയോ ശൂന്യത നിറച്ചു………………

അവന്റെ കണ്ണുകൾ പോലും അനങ്ങുന്നില്ല…………….

അവൻ ഇനി ചെകുത്താൻ തന്നെയാണോ………………??

പെട്ടെന്ന് ആ ജെല്ലിക്കെട്ട് കാള അവരുടെ പിടുത്തം ഭേദിച്ചു…………………

കാളയെ പിടിച്ചുകൊണ്ട് നിന്നവരെ കാള ദൂരത്തേക്ക് പറത്തിക്കളഞ്ഞു…………………….

കാള തുടൽ പൊട്ടിച്ചു………………
കാളയുടെ മേലുണ്ടായിരുന്ന കയറുകൾ അഴിഞ്ഞു………………

കാള സ്വതന്ത്രനായി……………….

കാള കാലുകൾ നിലത്തിട്ട് ഉരച്ചു……………അതിന്റെ മുഖം കുടഞ്ഞു…………

കാളയുടെ മേലിൽ നിന്ന് പൊടി പറന്നു…………..

പെട്ടെന്ന് വരമ്പത്തിരിക്കുന്നവനിൽ ആ കാളയുടെ ശ്രദ്ധ പതിഞ്ഞു…………………

കാള കാലുകൾ മണ്ണിൽ ഇട്ട് വലിച്ചു………….പിന്നിലേക്ക് മണ്ണ് തെറിപ്പിച്ചു…………….

പെട്ടെന്ന് കാള മുന്നിലേക്ക് കുതിച്ചു……………ആ വരമ്പത്തിരിക്കുന്ന പയ്യന് നേരെ…………………

പക്ഷെ ആ പയ്യൻ ഒന്ന് അനങ്ങിയത് പോലുമില്ല……………..

അവൻ കാള വരുന്നതും നോക്കി അവിടെ ഇരുന്നു……………..

\"അവൻ പേടിച്ചു ചത്തോ…………..?? \"
എന്റെ ഒപ്പം ഉണ്ടായിരുന്ന ഒരുത്തൻ ചോദിച്ചു…………….

കാള അവന് നേരെ പാഞ്ഞടുത്തു……………..

അവന് മുന്നിലെത്താനായതും ആ പയ്യൻ വരമ്പത്ത് നിന്നെഴുന്നേറ്റ് കണ്ടത്തിലേക്കിറങ്ങി…………….

കാളയുടെ മുന്നിലേക്ക്……………..

അവൻ എന്താ ചെയ്യുന്നത് എന്നോർത്ത് ഞങ്ങൾ അമ്പരന്നു…………………..

കാള അവന്റെ തൊട്ടുമുന്നിലെത്തി…………………….

പെട്ടെന്നവൻ മുന്നിലേക്ക് കുനിഞ്ഞ് തല കാളയെ പോലെ കുലുക്കിയിട്ട് അവന്റെ രണ്ടുകാലുകൾ മണ്ണിൽ പിന്നിലേക്ക് വലിച്ചു…………….

കാള ചെയ്യുന്നത് പോലെ………………..
അതുകണ്ട് കാള പെട്ടെന്ന് നിന്നു…………….
അവനെ നോക്കി…………….

അവനും തിരിച്ചു അതേപോലെ കാളയെ നോക്കി……………

കാള അവനെ നോക്കി മുക്രയിട്ടു…………….

അവനും വിട്ടില്ല………….അവനും ശബ്ദമുണ്ടാക്കി……………

പക്ഷെ അത് ഒരു കാളയെ പോലെ തോന്നിയില്ല…………..

ഒരു സിംഹത്തിന്റെ ഗർജ്ജനം പോലെ തോന്നി അത്…………………

കാള ഒന്ന് പരുങ്ങി………..പക്ഷെ വിടാൻ ഒരുക്കമല്ലായിരുന്നു……………

കാള പിന്നെയും കാലുകൾ മണ്ണിൽ ഇട്ട് ഉരച്ച് അവനോട് കൊമ്പുകോർക്കാൻ ഒരുക്കം കൂട്ടി…………..

അവനിൽ അതൊന്നും ഒരു തെല്ല് പോലും ഭയം ഉണ്ടാക്കിയില്ല………………..

അവനും അതേ പോലെ തന്നെ ചെയ്തു…………

ആ കാളയുടെ പകുതി പോലും ശരീരം ആ പയ്യനില്ലായിരുന്നു എന്നത് കൂടെ ഓർക്കണം………………

കാള പിന്നെയും കുതിച്ചു അവന് നേരെ………….അവൻ കാളയെ തന്നെ നോക്കിനിന്നു…………….
ഒരടിപോലും പിന്നിലോട്ട് വെച്ചില്ല അവൻ………….

പെട്ടെന്ന് കാള അടിച്ചുപറത്തിയവർ കാളയുടെ മേൽ വീണു……………
അവർ കാളയെയും കൊണ്ട് നിലത്ത് വീണു…………..

കാള വീണ്ടും കുതറാൻ വേണ്ടി ശ്രമിച്ചു………….പക്ഷെ ഇത്തവണ സാധിച്ചില്ല…………….

കാള പതിയെ അവർക്ക് കീഴടങ്ങി……………..
അവർ കാളയുടെ മേൽ കയർ കെട്ടി ബന്ധിച്ചു……………..

ഇതെല്ലം ഒരടി പോലും പിന്നിലേക്ക് വെക്കാതെ അവൻ നോക്കിനിന്നു……………
അവർ കാളയെ ബന്ധിച്ച് എണീറ്റു……………..
അവർ അവനെ നോക്കി……………

അവനിൽ ഒരു തുള്ളി ഭയമോ എന്തിന് അവന്റെ ഒരു നൊടി ശ്വാസം പോലും അധികരിച്ചിട്ടില്ലായിരുന്നു……………….

ആ നിമിഷം ആ ജെല്ലിക്കെട്ട് കാളയേക്കാൾ ഭയം അവനോട് അവർക്ക് തോന്നി………………
അവൻ തിരിഞ്ഞു വരമ്പത്തിലൂടെ നടന്ന് പോയി……………..

അസ്തമയ സൂര്യൻ അവന്റെ ചുവന്ന പ്രഭ അവിടെ വീശിവിതറിയിരുന്നു………………പക്ഷെ ആ സൂര്യനെക്കാൾ ജ്വലിച്ചു നിന്നത് അവനായിരുന്നു……………

\"ചെകുത്താന്റെ സന്തതി………………\"
അവർ അതിശയത്തോടെ അവനെ നോക്കിനിന്നു……………

“പേടിച്ചു ചാവാൻ അവൻ ഞാനോ നീയോ അല്ല……….ചെകുത്താനാണ്……………”…………..നേരത്തെ ചോദിച്ചവന് ഇപ്പോഴാ മറുപടി കൊടുത്തത്……………..

അത് പറയുമ്പോൾ അവന്റെ രോമം പോലും എണീറ്റ് നിന്ന് അവന് സല്യൂട്ട് അടിച്ചിരുന്നു……………..

“അയ്യാ…………..”………….പെട്ടെന്ന് മാരന്റെ വിളി ആത്രേയയെ ഉറക്കത്തിൽ നിന്നുണർത്തി…………..

ആത്രേയാ വിയർത്തിരുന്നു………….
അവൻ കുപ്പിയിലെ വെള്ളം എടുത്ത് കുടിച്ചു………………

ഭക്ഷണം കഴിക്കാൻ വേണ്ടി ആത്രേയയെ വിളിച്ചതായിരുന്നു മാരൻ…………….

പക്ഷെ ആ സ്വപ്നം ആത്രേയയെ ഒന്ന് ആശങ്കാകുലനാക്കി………………


❤️
❤️
❤️

തുടരും.... ♥️





വില്ലന്റെ പ്രണയം 54♥️

വില്ലന്റെ പ്രണയം 54♥️

4.5
13222

രാവിലെ ഷാഹി സമറിനെയും കൂട്ടി പിന്നിൽ അവർ കൃഷി ചെയ്യുന്ന ഭാഗത്തേക്ക് ഇറങ്ങി…………….ഇന്നലെ കളിസ്ഥലത്ത് നിന്ന് പോന്ന ശേഷം രാത്രി ഭക്ഷണശേഷം മാത്രമേ ഷാഹിക്ക് സമറിനെ ഒഴിഞ്ഞു കിട്ടിയതൊള്ളൂ…………അപ്പോഴും മുത്ത് അവന്റെ ഒപ്പം ഉണ്ടായിരുന്നു……………ഷാഹി അവന് മുമ്പിലായി കൃഷി ഭാഗങ്ങളിലൂടെ നടന്നു……………….വാഴയും കവുങ്ങും പയറും ഒക്കെ അവിടെ കൃഷി ചെയ്തിരുന്നു…………..വാഴത്തോട്ടത്തിലേക്കാണ് അവർ നേരെ ഇറങ്ങിയത്…………..വശത്ത് നെൽപാടം വിരിഞ്ഞു നിൽക്കുന്നത് സമർ കണ്ടു…………..അവളുടെ പിന്നാലെ നടക്കുമ്പോൾ വാഴയിലകൾ അവനെ പോവല്ലേ പോവല്ലേ എന്ന രീതിയിൽ തട്ടി വിളിക്കുന്നുണ്ടായിരുന്നു…