Aksharathalukal

വില്ലന്റെ പ്രണയം 54♥️

രാവിലെ ഷാഹി സമറിനെയും കൂട്ടി പിന്നിൽ അവർ കൃഷി ചെയ്യുന്ന ഭാഗത്തേക്ക് ഇറങ്ങി…………….

ഇന്നലെ കളിസ്ഥലത്ത് നിന്ന് പോന്ന ശേഷം രാത്രി ഭക്ഷണശേഷം മാത്രമേ ഷാഹിക്ക് സമറിനെ ഒഴിഞ്ഞു കിട്ടിയതൊള്ളൂ…………അപ്പോഴും മുത്ത് അവന്റെ ഒപ്പം ഉണ്ടായിരുന്നു……………

ഷാഹി അവന് മുമ്പിലായി കൃഷി ഭാഗങ്ങളിലൂടെ നടന്നു……………….

വാഴയും കവുങ്ങും പയറും ഒക്കെ അവിടെ കൃഷി ചെയ്തിരുന്നു…………..
വാഴത്തോട്ടത്തിലേക്കാണ് അവർ നേരെ ഇറങ്ങിയത്…………..

വശത്ത് നെൽപാടം വിരിഞ്ഞു നിൽക്കുന്നത് സമർ കണ്ടു…………..
അവളുടെ പിന്നാലെ നടക്കുമ്പോൾ വാഴയിലകൾ അവനെ പോവല്ലേ പോവല്ലേ എന്ന രീതിയിൽ തട്ടി വിളിക്കുന്നുണ്ടായിരുന്നു……………
പക്ഷെ അവനൊരിക്കലും പോകാതിരിക്കാൻ ആവില്ല എന്ന് ആ പാവം വാഴകൾക്ക് അറിയില്ലല്ലോ……………

അവൻ അവളുടെ പിന്നാലെ നടന്നു…………
അവൾ ഓരോന്ന് ചോദിക്കുകയും പറയുന്നുമുണ്ടായിരുന്നു…………….
വാഴത്തോട്ടത്തിൽ നടന്ന് വഴി കഴിഞ്ഞപ്പോൾ അപ്പുറത്തെ നിരയിലേക്ക് ചാടി ചാടി പോകേണ്ടി വന്നു…………..

ഷാഹിയുടെ ഓരോ ചാട്ടവും കണ്ട് സമർ ചിരിച്ചു……………..
സമർ ചിരിക്കുന്നത് ഷാഹിക്ക് മനസ്സിലായി……………….

“ദേ………. കളിയാക്കാൻ നിക്കല്ലേ……………ഇങ്ങനെ ചാടിയില്ലെങ്കി വെള്ളം നനയും അതോണ്ടാണ്……………..”………….ഷാഹി പറഞ്ഞു……………..

സമർ അതിന് ചിരിച്ചു………..

“ഓക്കേ ഓക്കേ…………….”…………..സമർ പറഞ്ഞു…………..

“ഷാഹി……….”…………സമർ വിളിച്ചു…………….

“ഹ്മ്………..എന്താ…………..”……………ഷാഹി ചോദിച്ചു………….

“പക്ഷെ ഈ ചാട്ടം കാണാൻ നല്ല രസമുണ്ട് ട്ടോ…………..”………….സമർ ചിരിച്ചുകൊണ്ട് പറഞ്ഞു………………

“വൃത്തികെട്ടവൻ……………പടച്ചോനെ ഇതിനെയും കൊണ്ടാണല്ലോ ഞാൻ ഇങ്ങോട്ടേക്ക് വന്നത്……”…………അവൾ മുകളിലേക്ക് നോക്കി പറഞ്ഞു……………

“വൃത്തികേട് കാണിച്ചു മുന്നിൽ നടന്നിട്ട് ഇപ്പൊ അതുകണ്ടപ്പോൾ പറഞ്ഞ ഞാനായോ വൃത്തികെട്ടവൻ……………”……………സമർ തിരിച്ചടിച്ചു…………….

ഷാഹി ചുണ്ടുകൂർപ്പിച്ചുകൊണ്ട് സമറിനെ നോക്കി……………..

“എന്നാ ഇയാൾ മുന്നിൽ പൊയ്‌ക്കെ……………”…………ഷാഹി സമറിനോട് പറഞ്ഞു……………

“ആകെ രണ്ട് ചാട്ടം കൂടിയേ ബാക്കി ഒള്ളൂ……….. പോയി ചാട്…………”…………സമർ ഷാഹിയെ ഉന്തിവിട്ടു………………..

രണ്ട് ചാട്ടവും കഴിഞ്ഞു അവർ നെൽപാടത്തിലേക്ക് പ്രവേശിച്ചു………………

അവർ പാടവരമ്പിലൂടെ നടന്നു………………

സമർ ആ നീണ്ടുകിടക്കുന്ന നെൽപാടത്തിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് നടന്നു………………

ഇടയ്ക്ക് ഇടയ്ക്ക് വീശുന്ന കാറ്റ് ആ നെൽകതിരുകളെ തഴുകുന്നത് കാണാൻ തന്നെ ഒരു സുഖമാണ്……………ആ നെൽ കതിരുകൾ ആ കാറ്റിന്റെ തലോടൽ ആസ്വദിക്കുന്നുണ്ട് എന്ന് സമറിന് തോന്നി……………….

പെട്ടെന്ന് ഒരു ചെറിയ മഴ പെയ്തു……………

ചെറിയ ചാറ്റൽമഴ……………

ശരീരം നനയാതെ ശരീരത്തിന് കുളിര് നൽകുന്ന മഴ……………..

ഷാഹിയും സമറും നടത്തം നിർത്തി…………….
അവർ രണ്ടുപേരും ആ മഴ ആസ്വദിച്ചു…………..

“കൊഞ്ചി കൊഞ്ചി എന്നെ കൊല്ലുന്ന മഴയെ
എൻ മനം അറിയാമോ…………”………….

മുന്നിൽ ആ പാട്ട് ഞാൻ കേട്ടു……………

ഞാൻ ഷാഹിയെ നോക്കി……………….
അവൾ മുകളിലേക്ക് നോക്കി ആ മഴ ആസ്വദിച്ചുകൊണ്ട് പാടിയതാണ്…………….

ഞാൻ അവളെ തന്നെ നോക്കി……………

“കൊഞ്ചി കൊഞ്ചി എന്നെ കൊല്ലുന്ന മഴയെ
എൻ മനം അറിയാമോ…………”…………
വീണ്ടും ആ വരികൾ അവൾ മൂളി…………..

അവൾ എന്റെ നേരെ തിരിഞ്ഞു……………

“ആഹാ……….തനിക്ക് പാടാനൊക്കെ അറിയുമോ…………..”………..ഞാൻ ഒരു ചിരിയോടെ അവളോട് ചോദിച്ചു……………

അവൾ അത് കേട്ട് എന്നെ നോക്കി ഒന്ന് നാണിച്ചു ചിരിച്ചു………..
പിന്നെ അവൾ മുകളിലേക്ക് നോക്കി……………

“കൊഞ്ചി കൊഞ്ചി എന്നെ കൊല്ലുന്ന മഴയെ
എൻ മനം അറിയാമോ…………

മിന്നൽദീപം എടുത്ത് എന്നെ നീ രസിപ്പിക്ക്………..
എൻ ഭൂമിയിൽ നീ വന്നതാൽ…..

നനഞ്ഞു രസിക്കുന്നു
ഞാൻ നിന്നെ ഓർത്ത്…………

വെണ്ണിലവേ നീ ഇങ്ങ് വരില്ലേ……
നമ്മോട് കൺമയങ്ങി ഉറങ്ങാനായ്…………
വെണ്ണിലവേ നീ ഇങ്ങ് വരില്ലേ……

നമ്മോട് കൺമയങ്ങി ഉറങ്ങാനായ്…………”…………..

ഷാഹി വളരെ മനോഹരമായി പാടി…………

ഞാൻ അവളെ വളരെ സന്തോഷത്തോടെ നോക്കി നിന്നു…………….

എന്തോ എനിക്ക് അവളോട് പണ്ടെങ്ങും തോന്നാത്ത അത്രയ്ക്ക് ഇഷ്ടം അവളോട് ഉണ്ടായതായി തോന്നി …………………..

Whatta Moment……………!!!

എന്തൊരു മനോഹരമായ നിമിഷം ആണെടോ……………

ചുറ്റും പച്ചപ്പ്……………

വിളഞ്ഞുനിൽക്കുന്ന നെൽകതിരുകൾ…………...

സുഖത്തോടെ വീശുന്ന ഇളംകാറ്റ്……………….

അതിനേക്കാൾ സുഖത്തിൽ തളരിതമായി പെയ്യുന്ന മഴ……………

ഇതെല്ലാം ആസ്വദിച്ചു ഞാനും എന്റെ പെണ്ണും മാത്രം ഈ ഭൂമിയിൽ…………..

ഇതിനെല്ലാത്തിനുമുപരി മനോഹരമായി പ്രേമാർദ്രമായി എനിക്ക് വേണ്ടി പാട്ട് പാടുന്ന അതി സുന്ദരിയായ എന്റെ പെണ്ണ് ………………

പ്രണയത്തെ പ്രകൃതിയും അനുഗ്രഹിക്കും ഏതോ മഹാൻ പറഞ്ഞു കേട്ടിട്ടുണ്ട്………….
പക്ഷെ അത് സത്യമാണ് എന്ന് ഈ നിമിഷം ഞാൻ മനസ്സിലാക്കുന്നു…………………
മുന്നിൽ എന്റെ പെണ്ണ്………….

അവൾക്ക് ഇത്രയും സൗന്ദര്യം എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല……………

അടുക്കളയിൽ ഇടുന്ന തുന്ന് വിട്ട ചുരിദാറും മുഷിഞ്ഞ ഷാളും ആണ് അവളുടെ വേഷം………………

പക്ഷെ അവളെ ഇത്രയ്ക്കും മനോഹരിയായി ഞാൻ ഇതുവരെ കണ്ടിട്ടില്ല……………….

അല്ലെങ്കിൽ അവളെ അത്രയും മനോഹരിയായി കാണാൻ വേറെ ഒരാൾക്കും സാധിക്കുന്നുണ്ടാവില്ല…………………

ദൈവത്തിന് പോലും കുശുമ്പ് തോന്നി എന്ന് തോന്നുന്നു……………..
പെട്ടെന്ന് മഴയുടെ ശക്തി കൂടി………………

അവൾ എന്നെയും കൊണ്ട് വാഴത്തോട്ടത്തിലേക്ക് ഓടി……………..

ആദ്യമായിട്ടാ ഒരു പാവയെ പോലെ ഒരാളുടെ പ്രവൃത്തിക്ക് മുന്നിൽ നിൽക്കുന്നത്……………….

അവൾ എന്നെയും കൊണ്ട് ഒരു കീറാത്ത വാഴയിലയുടെ അടിയിൽ നിന്നു………………
എനിക്ക് അവളുടെ അടുത്ത് നിന്ന് കണ്ണെടുക്കാൻ പോലും സാധിച്ചില്ല…………..
മഴത്തുള്ളികൾ അവളുടെ പിൻകഴുത്തിലും മുടിയിലും വന്ന് പതിക്കുന്നത് ഞാൻ കണ്ടു………….

പിൻകഴുത്തിൽ വീണുകിടക്കുന്ന മഴത്തുള്ളി എനിക്ക് കൊത്തിയെടുക്കാൻ തോന്നി………………

“എന്താ ഇങ്ങനെ നോക്കുന്നെ……………??”…………ഷാഹി എന്നോട് ചോദിച്ചു……………..

ഞാൻ കണ്ണുംപൂട്ടി തല ഇരുവശത്തേക്ക് ആട്ടിക്കൊണ്ട് ഒന്നുമില്ല എന്ന് പറഞ്ഞു…………….

എന്റെ സംസാരശേഷി പോലും എനിക്ക് നഷ്ടപ്പെട്ടു എന്ന് തോന്നി…………………

“ഇത്താത്ത……………..”…………..മുത്തിന്റെ വിളി അവർ കേട്ടു……………

“എന്താ മുത്തേ………”………….ഷാഹി വിളി കേട്ടു……………..

“അമ്മ വിളിക്കുന്നു…………..വാ……………..”……………മുത്ത് പറഞ്ഞു……………..

“വാ പോവാം………….”………….ഷാഹി പറഞ്ഞു……………..

സത്യം പറഞ്ഞാൽ ആ നിമിഷം എനിക്ക് ആദ്യമായി മുത്തിനോട് ദേഷ്യം തോന്നി…………….

ആ മഴയും കൊണ്ട് ഞാൻ അവളുടെ പിൻകാലും നോക്കി വീട്ടിലേക്ക് നടന്നു……………..

☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️


പിറ്റേന്ന് രാവിലെ അരമണിക്കൂർ ഇടവിട്ട് നിഖിലും സൂരജും മരണത്തിന് കീഴടങ്ങി………………..

പോലീസും ഡോക്ടർമാരുടെയും ഒരു പട നോക്കി നിൽക്കെ…………….

അവരുടെ രണ്ടുപേരുടെയും പോസ്റ്റ്മോർട്ടം റീസൾട്ടിൽ സാധാ മരണം എന്നല്ലാതെ വേറെ ഒരു വാക്ക് എഴുതിവെക്കാൻ പോസ്റ്റ്മോർട്ടം അതിസൂക്ഷ്മതയോടെ ചെയ്ത ഡോക്ടർക്ക് സാധിച്ചില്ല……………….

ഗ്യാങ് വാർ എന്ന പേരിൽ ആ കേസ് കേരള പോലീസ് ഒതുക്കി……………….

പക്ഷെ ആ ഒരു സംഭവം എത്രയും വലിയ നാണക്കേട് ആണ് ഉണ്ടാക്കി വെച്ചത് എന്ന സത്യം നിരഞ്ജനയ്ക്കും ബാലഗോപാലിനും ഗംഗാധരനും ഡോക്ടർ വിശ്വത്തിനും മാത്രമേ മനസ്സിലായൊള്ളു………………..

\"ചെകുത്താന്റെ സന്തതി \"അവരെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിവിട്ടു……………..

നിനക്കൊന്നും ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് മുഖത്തടിച്ചു പറഞ്ഞത് പോലെയായിരുന്നു അവരുടെ മരണം…………………

നിരഞ്ജന പറ്റെ തളർന്നു…………

പോസ്റ്റ്മോർട്ടം റിസൾട്ട് അവളെ ഞെട്ടിപ്പിച്ചില്ല……………നിരഞ്ജന അത് പ്രതീക്ഷിച്ചിരുന്നു………………

അവളുടെ നിസ്സഹായവസ്ഥ അവളെ ശരിക്കും ഭയത്തിൽ ആഴ്ത്തി………………

താനിത് വരെ കണ്ടതൊന്നും ഒന്നുമല്ല എന്ന് അവൾക്ക് മനസ്സിലായി…………………

ചെകുത്താന്റെ സന്തതി……………..

താൻ ആദ്യം പുച്ഛിച്ചു തള്ളിയ ആ പേര് ഇന്നവളെ വേട്ടയാടി…………….

ആ പേര് അവന് വെറുതെ ചാർത്തി കൊടുത്തതല്ല എന്ന സത്യം അവൾ മനസ്സിലാക്കി……………..

അവൾക്ക് ഇനി എന്താണ് ചെയ്യേണ്ടത് എന്ന് ഒരു എത്തും പിടിയും കിട്ടിയില്ല…………………….
ഈ കേസ് ഒഴിവാക്കാൻ പോലും അവൾക്ക് തോന്നി…………..

എന്തിനീ കേസ് അന്വേഷിക്കുന്നു……………. എന്തിന്………….?…..

എന്തിനീ കേസ് അന്വേഷിക്കുന്നു……………. എന്തിന്………….?…..

അവൻ ഈ ചെയ്യുന്നതിനൊക്കെ കാരണവും അവനെയും താൻ കണ്ടെത്തിയെന്ന് വെക്കട്ടെ…………….

തന്നെക്കൊണ്ട് എന്ത് സാധിക്കും…………..??

അവനെ വിലങ്ങ് വെച്ച് കൊണ്ടുവരാൻ ആർക്കെങ്കിലും സാധിക്കുമോ…………….??

എന്തിന് അവന്റെ മുന്നിൽ പോയി ഭയമില്ലാതെ തലയുയർത്തി നിൽക്കാൻ തനിക്ക് സാധിക്കുമോ……………….??

ഇല്ലാ……………..

പക്ഷെ എനിക്ക് തോറ്റോടാൻ എനിക്ക് സാധ്യമല്ല……………..!!

അത് എനിക്ക് മരണതുല്യമാണ്………………

നിരഞ്ജന ഫോൺ എടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു………………

അവൾ ഫോൺ കാതോട് ചേർത്തു………….. ബെൽ അടിക്കുന്നത് അവൾ കേട്ടു……………
പെട്ടെന്ന് അപ്പുറത്ത് ഫോൺ എടുത്തു…………….

“ഹലോ മമ്മി……………”…………..അപ്പുറത്ത് നിന്ന് ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ടു……………

“ഹലോ…………….”………….നിരഞ്ജന ജീവനില്ലാതെ പറഞ്ഞു…………….

“എന്താ ഐ പി എസ് മോളേ………….. വിളിക്കൊരു ഉഷാറില്ലാത്തെ……………??”………….അവൾ ചോദിച്ചു…………….

“ഒന്നുമില്ല…………..”………….നിരഞ്ജന പറഞ്ഞു……………

“എന്തെ നീരുമോളെ കേസ് പൊട്ടിയോ……………??”…………അവൾ പിന്നെയും കുണുങ്ങി ചോദിച്ചു…………..

“ഒന്ന് പോടി………………”…………നിരഞ്ജന പതിയെ ഉഷാറായി…………..

“എന്താ വിളിച്ചേന്ന് പറ…………..പതിവില്ലാത്തൊരു വിളിയാണല്ലോ……………”……………..അവൾ പിന്നെയും ചോദിച്ചു…………..

“നിന്റെ സൗണ്ട് ഒന്ന് കേൾക്കണമെന്ന് തോന്നി………….അപ്പൊ വിളിച്ചതാ…………എന്തെ എന്റെ മോളെ എനിക്ക് തോന്നുമ്പോ വിളിക്കാൻ പാടില്ലേ……………”………….നിരഞ്ജന ചോദിച്ചു…………….


“ഓഹോ……….അങ്ങനെ ആണോ………..അച്ചോടാ…………….”…………….അവൾ പറഞ്ഞു……………….

“ശരി എന്നാ………….ഞാൻ പിന്നെ വിളിക്കാം……………”………….നിരഞ്ജന പറഞ്ഞു…………….

“ഓക്കേ…………പിന്നെ ഞാൻ മറ്റേത് വെറുതെ പറഞ്ഞതാണ് ട്ടോ……………”………….അവൾ പറഞ്ഞു…………….

“എന്ത്…………..”………….നിരഞ്ജന ചോദിച്ചു……………

“കേസ് പൊട്ടിയോ എന്ന് ചോദിച്ചത്……………..എന്റെ മമ്മി ഒരു കേസും പൊട്ടില്ല എന്ന് എനിക്ക് അറിയില്ലേ………..മൈ മമ്മി ഈസ് ദി ബെസ്റ്റ്……………”………….അവൾ പറഞ്ഞു…………..

“ഹ്മ്……..ഓക്കേ…………..ഞാൻ പിന്നെ വിളിക്കാം………….”…………….നിരഞ്ജന ഫോൺ കട്ട് ചെയ്തു……………..

മകളോടുള്ള സംസാരം നിരഞ്ജനയിൽ ഒരു ഊർജം നിറച്ചു……………

നിരഞ്ജന എണീറ്റ് പുറത്തേക്ക് നടന്നു…………….
😈
😈
😈
😈
😈
😈
😈
😈
😈
😈
😈
😈
😈
😈
😈
😈
ഷാഹിയോടൊപ്പമുള്ള ഓരോ ദിനവും സമർ നല്ലപോലെ ആസ്വദിച്ചു…………….

രാവിലെ എന്നും കണി അവളാണ്………..
എഴുന്നേൽക്കാൻ ചെറുതായി ഒന്ന് വൈകിയാൽ പോലും അവൾ വരും സമറിനെ എണീപ്പിക്കാൻ…………

ഇനി സമർ സ്വയം എണീക്കുകയാണെങ്കിൽ താഴേക്ക് ഇറങ്ങുമ്പോൾ അവന്റെ നോട്ടം ആദ്യം പോവുക അടുക്കളയിലേക്കാണ്……………….
ആ നോട്ടം പ്രതീക്ഷിച്ചെന്ന പോലെ ഷാഹി അവിടെ തന്നെ നിൽക്കുന്നുണ്ടാകും…………….

പിന്നെ ഷാഹിയോടും മുത്തിനോടും ലക്ഷ്മിയമ്മയോടൊപ്പവും ഇരുന്നുള്ള ബ്രേക്ഫാസ്റ്റ് കഴിക്കൽ………………

ലക്ഷ്മിയമ്മ സമറിനെ കാണുന്ന അവസരങ്ങൾ കൂടുതലും ഒഴിവാക്കും……………….

അത് അറിയാവുന്നത് കൊണ്ട് തന്നെ സമർ അതറിഞ്ഞു പ്രവർത്തിക്കും……………….
പിന്നെ ഷാഹി അടുക്കളയിലെ പണികൾ പെട്ടെന്ന് ഒരുക്കിയിട്ട് ഒരു പത്തുമണിയോടെ സമറിനൊപ്പം ഇറങ്ങും……………
 പിന്നെ ഉച്ച വരെ പാടത്തോ പുഴയുടെ തീരങ്ങളിലോ ഉത്സവപ്രദേശങ്ങളിലോ അല്ലെങ്കി കണ്ണിന് കുളിർമയേകുന്ന സ്ഥലങ്ങളിലോ ആയി കറങ്ങും………………

എന്നിട്ട് ഉച്ചയാകുമ്പോൾ വരും……………..

പിന്നെ ഭക്ഷണം കഴിച്ചു ഒരു മയക്കം……………

പിന്നെ വൈകുന്നേരം ചിലപ്പോൾ സമർ ഫുട്ബോൾ കളിയ്ക്കാൻ മുത്തിന്റെ ഒപ്പം പോകും അല്ലെങ്കിൽ ഷാഹിയുടെ കൂടെ എവിടെയെങ്കിലും പോയി ഇരിക്കും…………….

പിന്നെയുള്ള അവരുടെ കൂട്ടുകൂടൽ രാത്രി ഭക്ഷണം കഴിച്ചതിനു ശേഷം……………….

അന്നും പതിവുപോലെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനു ശേഷമുള്ള മയക്കത്തിലായിരുന്നു അവർ……………….,

ധൃതിയിൽ അസൈൻ ലക്ഷ്മിയമ്മയുടെ വീടിന് മുന്നിൽ വണ്ടി നിർത്തി………………

വണ്ടിയുടെ ശബ്ദം കേട്ട് ലക്ഷ്മിയമ്മ പുറത്തേക്ക് ഇറങ്ങി…………….

“ലക്ഷ്മി…………….നിന്റെ സ്ഥലത്ത് ചെട്ടിയാരും ആളുകളും വേലി കെട്ടുന്നു………….നീ വാ…..”…………അസൈൻ പറഞ്ഞു……………..

ലക്ഷ്മിയമ്മ പെട്ടെന്ന് വണ്ടിയിലേക്ക് കയറി…………….

അസൈൻ വണ്ടി പെട്ടെന്ന് എടുത്തു………………

അസൈൻ ലക്ഷ്മിയമ്മയുമായി അവരുടെ സ്ഥലത്തേക്ക് കുതിച്ചു………………

അവരുടെ സ്ഥലം എത്തുന്നതിന് മുൻപ് തന്നെ ചെട്ടിയാരും ആളുകളും അവരുടെ സ്ഥലത്ത് വേലി കെട്ടുന്നത് ലക്ഷ്മി കണ്ടു……………..

ചുറ്റും ആളുകൾ വേലി കെട്ടുന്നു………….
ഒരു ട്രാക്ടറിൽ വേലി കെട്ടാൻ വേണ്ട സാധനങ്ങൾ മുഴുവൻ ഇറക്കുന്നു……………

ചെട്ടിയാരുടെ ആളുകൾ ആ സാധനങ്ങൾ ഉപയോഗിച്ച് വേലി പണിയുന്നു…………
ലക്ഷ്മി പറമ്പിലേക്ക് നോക്കി……………..

അവിടെ ചെട്ടിയാരും സ്ഥലം VEO യും കസേരയിൽ ഇരിക്കുന്നു…………..

അവർക്ക് കുട ചൂടിക്കൊണ്ട് രണ്ടുമൂന്ന് പേർ പിന്നിൽ നിൽക്കുന്നു………………..
അസൈൻ അവരുടെ സ്ഥലത്തിന് മുന്നിൽ വണ്ടി നിർത്തി……………

“ലക്ഷ്മി ഞാൻ അവിടേക്ക് വരുന്നില്ല…………..ആസിയയുടെ പഠിപ്പിനായി ഞാൻ ചെട്ടിയാരുടെ അടുക്കൽ നിന്ന് കുറച്ചു പൈസ കടം വാങ്ങിയിട്ടുണ്ട്……………നിന്റെയൊപ്പം എന്നെ കണ്ടാൽ പിന്നെ അയാൾ അതിന്മേൽക്ക് ആകും ചാട്ടം……………..”…………..അസൈൻ പറഞ്ഞു…………….

ലക്ഷ്മിയമ്മ തലകുലുക്കി……………..
ലക്ഷ്മിയമ്മ പുറത്തേക്ക് ഇറങ്ങി…………….
ചെട്ടിയാരുടെ അടുത്തേക്ക് നടന്നു……………

ചെട്ടിയാർ ആ നാട്ടിലെ പ്രമാണി…………പ്രായം അമ്പത് കഴിഞ്ഞു പക്ഷെ പണത്തോടുള്ള ആർത്തി ഇനിയും കഴിഞ്ഞിട്ടില്ല………….

“ചെട്ടിയാരെ…………… എന്താണിത്…………..??”………………..ലക്ഷ്മിയമ്മ ചെട്ടിയാരുടെ അടുത്തെത്തിയിട്ട് ചോദിച്ചു………………

“വേലി……………ഇംഗ്ലീഷിൽ ഫെൻസ് എന്നാണ് പറയുക എന്ന് VEO സാർ ഇപ്പൊ പറഞ്ഞതേ ഒള്ളു അപ്പോഴേക്കും നിങ്ങളെത്തി……………”…………….ചെട്ടിയാർ പറഞ്ഞു…………….

“അഭ്യാസം ഇറക്കല്ലേ ചെട്ടിയാരെ…………….”……………ലക്ഷ്മിയമ്മ പറഞ്ഞു…………….

“കണ്ടോ……………ചോദിച്ചതിന് ഉത്തരം പറഞ്ഞാൽ അഭ്യാസമായി…………..ഇനി ഉത്തരം പറഞ്ഞില്ലെങ്കിലോ അഹങ്കാരമായി…………….”…………..VEO യെ നോക്കിക്കൊണ്ട് ചെട്ടിയാർ പറഞ്ഞു…………………

“ഞാൻ ഇപ്പൊ എന്താ ചെയ്യാ…………….”………….ചെട്ടിയാർ സ്വയം പറഞ്ഞു…………….

“എന്റെ സ്ഥലത്ത് കെട്ടിയിരിക്കുന്ന വേലി എടുത്ത് നിങ്ങളുടെ സ്ഥലത്ത് കൊണ്ടുപോയി കെട്ട്…………….”…………..ലക്ഷ്മിയമ്മ ചെട്ടിയാരോട് പറഞ്ഞിട്ട് VEO യ്ക്ക് നേരെ തിരിഞ്ഞു………………

“VEO സാർ ഇയാൾക്ക് എന്റെ സ്ഥലത്ത് കണ്ണുണ്ടെന്ന് നിങ്ങൾക്ക് നേരത്തെ അറിയാം…………….ഇങ്ങനെയുള്ള തെറ്റുകൾ നിങ്ങൾ തടഞ്ഞില്ലെങ്കിലും കുഴപ്പമില്ല ഇങ്ങനെ അനീതിക്ക് കൂട്ടുനിൽക്കരുത്……………..”…………….ലക്ഷ്മിയമ്മ VEO യോട് പറഞ്ഞു…………….

“ലക്ഷ്മിയമ്മേ നിങ്ങൾക്ക് ഈ സ്ഥലം നിങ്ങളുടേതാണെന്ന് തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ കോടതിയിൽ പോകൂ…………..അപ്പോൾ അത് സിവിൽ കേസ് ആകും ഇവിടെ വന്ന് പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ അത് ക്രിമിനൽ കേസ് ആകും………………
ച്ചേ………………ചെട്ടിയാരുമായി എന്തിനാ പ്രശ്നങ്ങൾ എന്ന് കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്ക് അത്രയും സമയം ലാഭിക്കാൻ പറ്റും……………..”………….VEO ലക്ഷ്മിയമ്മയോട് പറഞ്ഞു…………….

അതുകേട്ട് ചെട്ടിയാർ ചിരിച്ചുകൊണ്ട് എണീറ്റു……………

“അതാണ് നല്ലത്…………….പിന്നെ ലക്ഷ്മിയമ്മേ സ്ഥലം ചിലപ്പോൾ നിങ്ങളുടേത് ആയിരിക്കാം പക്ഷെ ആധാരം അതെന്റെ പേരിലാണ്………………”…………….ചെട്ടിയാർ കയ്യിലുള്ള പേപ്പർ ലക്ഷ്മിയമ്മയെ കാണിച്ചുകൊണ്ട് പറഞ്ഞു……………..

“ചെട്ടിയാരെ…………ഞാൻ നിങ്ങളെ എന്താ ചെയ്യുന്നത് കാണിച്ചുതരാം…………….ഞാനിപ്പോ തന്നെ പോലീസിനെ കൂട്ടിക്കൊണ്ടുവന്ന് നിന്നെ അറസ്റ്റ് ചെയ്യിപ്പിക്കും…………….”
……………ലക്ഷ്മിയമ്മ അതും പറഞ്ഞ് തിരിഞ്ഞു അസൈന്റെ അടുത്തേക്ക് നടന്നു………………

“ലക്ഷ്മി…………..നിങ്ങൾക്ക് വയസ്സായി………….അതേപോലെ നിങ്ങളുടെ ഐഡിയകൾക്കും…………….ഇങ്ങനെ ആയാൽ കഷ്ടമാണ്…………..”…………….ചെട്ടിയാർ പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞു…………….

ചെട്ടിയാർ ഒരു സിഗരറ്റ് കത്തിച്ച് പിന്നെയും കസേരയിലേക്ക് ഇരുന്നു……………

ലക്ഷ്മിയമ്മ വണ്ടിയിൽ കയറി പോലീസ് സ്റ്റേഷനിലേക്ക് വണ്ടിയെടുക്കാൻ അസൈനോട് പറഞ്ഞു……………….

അസൈൻ പൊടിപറത്തിക്കൊണ്ട് വണ്ടിയെടുത്തു…………….
ആ വണ്ടി അവിടം കടന്നുപോയി…………..

പക്ഷെ ആ പൊടിപടലങ്ങൾക്ക് ഇടയിൽ നിന്ന് ഒരാൾ പുറത്തേക്ക് വന്നു………………

\"സമർ……………..\"

സമർ ഈ പ്രശ്നത്തെ കുറിച്ച് നേരത്തെ തന്നെ നാസിമിനോടും വിനീതിനോടും ഒക്കെ ചോദിച്ചിരുന്നു……………
ചെട്ടിയാർക്ക് ഈ സ്ഥലത്തിൽ ഉള്ള താൽപര്യവും അത് തട്ടിയെടുക്കാൻ വേണ്ടി അയാൾ എന്ത് നാറിയ കളിയും കളിക്കും എന്ന് സമറിനോട് അവർ പറഞ്ഞിരുന്നു……………

സമർ ചെട്ടിയാരുടെ നേർക്ക് നടന്നു……………

“ഇതാരെടാ…………..??”………..സമർ അവർക്ക് നേരെ നടന്നുവരുന്നത് കണ്ട് ചെട്ടിയാർ ചോദിച്ചു……………

“ഇതാണ് ലക്ഷ്മിയമ്മയുടെ മകളുടെ ഒപ്പം നാട് കാണാൻ വന്ന ചെറുക്കൻ…………..”………..കുട ചൂടി നിന്ന ഒരു ഭ്രിത്യൻ പറഞ്ഞു…………..

സമർ നടന്ന് ചെട്ടിയാരുടെ അടുത്തെത്തി…………….

“ചെട്ടിയാർ സാർ………….നിങ്ങൾ ചെയ്യുന്നത് തെറ്റാണ്……………”…………..സമർ ചെട്ടിയാരോട് പറഞ്ഞു………………

“അറിയാം മോനെ……………പക്ഷെ എന്താ ചെയ്യാ………….നിർത്താൻ അങ്ങോട്ട് സാധിക്കുന്നില്ല………….”………….വലിച്ചോണ്ടിരുന്ന സിഗരറ്റ് നോക്കിക്കൊണ്ട് ചെട്ടിയാർ പറഞ്ഞു……………..

“ആദ്യമൊക്കെ മൂന്നും നാലും പാക്ക് വലിച്ചിരുന്നു………….. ഇപ്പൊ നല്ലപോലെ കുറച്ചിട്ടുണ്ട്……………..”…………….ചെട്ടിയാർ സമറിനോട് പറഞ്ഞു…………………എന്നിട്ട് സിഗരറ്റ് കസേരയുടെ കയ്യിൽ കുത്തി കെടുത്തി……………

“ഞാൻ പറഞ്ഞത് സിഗരറ്റിനെ കുറിച്ചല്ല…………..”…………സമർ പറഞ്ഞു……………..

“പിന്നെ………ഈ സ്ഥലത്തെക്കുറിച്ചാണോ……………..”…………ചിരിച്ചുകൊണ്ട് ചെട്ടിയാർ ചോദിച്ചു…………….

“നോക്ക് മോനേ…………. നിന്റെ ഫ്രണ്ടിന്റെ മമ്മി ഇപ്പോഴാണ് എസ് ഐ യുടെ അടുത്തേക്ക് പോയത്…………..ഞാൻ ഇന്നലെയെ പോയി ഇരുപത്തയ്യായിരം കൊടുത്തു പോന്നു………….. ഇപ്പൊ അവൻ വരും………….എന്നിട്ട് എനിക്ക് ഷേക്ക്ഹാൻഡ് തരും…………..അതെല്ലാം കണ്ട് ഓട്ടോമാറ്റിക്കായി നിന്റെ ലക്ഷ്മിയമ്മയ്ക്ക് ബിപി കൂടും…………നീ അവരെയും കൂട്ടി ഹോസ്പിറ്റലിൽ പോകേണ്ടി വരും……………അതുകൊണ്ട് നീ പോയി വേലിക്ക് അടുത്തുപോയി നിൽക്ക്…………ചെല്ല്………….”………….ചെട്ടിയാർ സമറിനോട് പറഞ്ഞു……………

സമർ VEO യുടെ നേർക്ക് തിരിഞ്ഞു……………..

“Veo സാർ നിങ്ങളെങ്കിലും പറയു…………..ഈ സ്ഥലം ഞങ്ങളുടേത്……………..”……………..സമർ VEO യോട് പറഞ്ഞു……………..

“According to given survey number, this paddy fields belong to Mister Chettiyar………….You know………?……….”……………VEO സമറിന് മറുപടി നൽകി…………….

“അപ്പൊ നിങ്ങൾക്ക് ഈ കാര്യത്തിൽ ഒന്നും ചെയ്യാനാവില്ലേ……………”………….സമർ VEO യോട് ചോദിച്ചു………………

Veo ഇരുവശത്തേക്കും തലയാട്ടി ഇല്ലായെന്ന് പറഞ്ഞു……………..

“ഒന്നും ചെയ്യാൻ പറ്റില്ലേ…………….??”…………സമർ പിന്നെയും ചോദിച്ചു…………….

VEO പിന്നെയും തല ഇരുവശത്തേക്കും ആട്ടി……………..

“അതൊന്നുമില്ല…………യുവരക്തമല്ലേ…………..അതാ കിടന്നു തുള്ളുന്നത്……………”…………..ചെട്ടിയാർ VEO യോട് പറഞ്ഞു…………..

സമർ പെട്ടെന്ന്.......... 😱





തുടരും...... ♥️


(തുടരണോ വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ല.... തീരെ support കുറവാണ്.. Review ഇട്ടിട്ട് പോകാതെ comment ഇടാൻ പറ്റുമെങ്കിൽ ഇടുക... അഭിപ്രായങ്ങൾക്ക് വേണ്ടി തുടിക്കുന്നവരാണ് എഴുത്തുകാർ... കമ്മെന്റുകളിലൂടെ അഭിപ്രായങ്ങൾ അറിയിക്കാതെ തുടർന്ന് എഴുതുന്നതല്ല.....
തീർച്ച.... 💥)


വില്ലന്റെ പ്രണയം 55♥️

വില്ലന്റെ പ്രണയം 55♥️

4.4
13253

VEO പിന്നെയും തല ഇരുവശത്തേക്കും ആട്ടി…………….. “അതൊന്നുമില്ല…………യുവരക്തമല്ലേ…………..അതാ കിടന്നു തുള്ളുന്നത്……………”…………..ചെട്ടിയാർ VEO യോട് പറഞ്ഞു………….. സമർ പെട്ടെന്ന്...... പിന്നിലേക്ക് കയ്യിട്ട് പാന്റിൽ നിന്നും തോക്കെടുത്തു……………. VEO യുടെ കസേരയ്ക്ക് ചുറ്റും വെടിവെച്ചു…………… പേടിച്ചിട്ട് അവരുടെ ചുറ്റുമുണ്ടായിരുന്ന ഭ്രിത്യന്മാർ ഓടി രക്ഷപ്പെട്ടു……………. ചെട്ടിയാർ ഇരുന്ന ഇടത്തിൽ നിന്ന് എണീറ്റു…………… VEO പേടിച്ചിട്ട് കസേരയിൽ കയറി നിന്നു…………. അയാളുടെ കയ്യിലുണ്ടായിരുന്ന ഫയലിൽ നിന്ന് പേപ്പറുകൾ പറന്നുപോയി……………….. “അയ്യോ അയ്യോ വേണ്ട…………….ഇങ്ങനെ പറഞ്ഞോണ്ട് നിൽക്കുമ്പ