Aksharathalukal

വില്ലന്റെ പ്രണയം 55♥️

VEO പിന്നെയും തല ഇരുവശത്തേക്കും ആട്ടി……………..

“അതൊന്നുമില്ല…………യുവരക്തമല്ലേ…………..അതാ കിടന്നു തുള്ളുന്നത്……………”…………..ചെട്ടിയാർ VEO യോട് പറഞ്ഞു…………..

സമർ പെട്ടെന്ന്......

പിന്നിലേക്ക് കയ്യിട്ട് പാന്റിൽ നിന്നും തോക്കെടുത്തു…………….

VEO യുടെ കസേരയ്ക്ക് ചുറ്റും വെടിവെച്ചു……………

പേടിച്ചിട്ട് അവരുടെ ചുറ്റുമുണ്ടായിരുന്ന ഭ്രിത്യന്മാർ ഓടി രക്ഷപ്പെട്ടു…………….

ചെട്ടിയാർ ഇരുന്ന ഇടത്തിൽ നിന്ന് എണീറ്റു……………

VEO പേടിച്ചിട്ട് കസേരയിൽ കയറി നിന്നു…………. അയാളുടെ കയ്യിലുണ്ടായിരുന്ന ഫയലിൽ നിന്ന് പേപ്പറുകൾ പറന്നുപോയി………………..

“അയ്യോ അയ്യോ വേണ്ട…………….ഇങ്ങനെ പറഞ്ഞോണ്ട് നിൽക്കുമ്പോൾ വെടിവെച്ചാൽ എങ്ങനാ……………”………….veo പേടിച്ചിട്ട് കൈകൂപ്പിക്കൊണ്ട് ചോദിച്ചു……………

സമർ തോക്ക് VEO യുടെ നെറ്റിയ്ക്ക് നേരെ ചൂണ്ടി………………

“ഇത്രയും നേരം എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് ഞാൻ നിങ്ങളോട് ചോദിച്ചു……………….ഇനി ഞാൻ ചെയ്യാം……………..കാണണം എന്നുണ്ടെങ്കിൽ കാണാം ഇല്ലെങ്കിൽ സ്ഥലം വിട്ടോ……………”…………സമർ VEO യോട് പറഞ്ഞു…………….

സമർ എന്നിട്ട് തോക്ക് ചെട്ടിയാർക്ക് നേരെ ചൂണ്ടി…………….
ആ ഗ്യാപ്പിൽ VEO പെട്ടെന്ന് കസേരയിൽ നിന്ന് ചാടി വീണ പേപ്പറുകൾ ഒക്കെ പെറുക്കി……………

“ഇതൊക്കെ എത്ര പ്രധാനപ്പെട്ട പേപ്പേഴ്‌സ് ആണെന്നറിയാമോ………….ഇതൊക്കെ ഇവിടെ ഇട്ട് പോകാമോ…………….ചെട്ടിയാർ സാർ വൈകുന്നേരം കാണാം…………നിങ്ങൾ ജീവനോടെയുണ്ടെങ്കിൽ…………….”………….VEO അതും പറഞ്ഞു പേപ്പേഴ്‌സും പെറുക്കിയെടുത്ത് വേഗം സ്ഥലം വിട്ടു………………

ചെട്ടിയാർ സമറിന്റെ തോക്കിന് മുന്നിൽ പേടിച്ചു നിന്നു……………..

“നീ ഇരുപത്തയ്യായിരം കൊടുത്ത എസ് ഐ ക്ക് ഞാൻ ലക്ഷം രൂപ കൊടുക്കും………………അവൻ നീ ചത്തത് ഈ ട്രാക്ടർ മറിഞ്ഞു വീണെന്നാണ് പറഞ്ഞു കേസ് ക്ലോസ് ചെയ്യും…………….ജീവൻ വേണോ സ്ഥലം വേണോ…………..നീ തന്നെ തീരുമാനിച്ചോ……………”……………സമർ ചെട്ടിയാരോട് പറഞ്ഞു……………

ചെട്ടിയാർ പേടിച്ചിട്ട് ആധാരം സമറിന് കൈമാറി……………
സമർ തോക്ക് ചെട്ടിയാരെ നോക്കിക്കൊണ്ട് ഒന്ന് ആട്ടി…………

സമർ ചെട്ടിയാരെ ഒന്ന് നോക്കിയതിന് ശേഷം തിരിഞ്ഞുനടന്നു…………….
പേപ്പർ എടുത്ത് കീശയിലേക്ക് സമർ തിരുകി…………….

ചെട്ടിയാരുടെ പണിക്കാർ പേടിയോടെ ഇതൊക്കെ നോക്കിനിൽക്കുന്നുണ്ടായിരുന്നു………………
സമർ തോക്ക് പിന്നിലേക്ക് വെച്ചു……………….

“തല്ലികൊല്ലെടാ അവനെ………………..”

…………സമർ തോക്ക് എടുത്തുവെക്കുന്നത് കണ്ട ചെട്ടിയാർ പണിക്കാരോട് ആജ്ഞാപിച്ചു…………….

പണിക്കാർ സമറിന് നേരെ ഓടിയടുത്തു…………….

അവർ തന്നെ തല്ലാൻ ഓടി വരുന്നത് കണ്ടിട്ടും സമർ ഒരു കൂസലുമില്ലാതെ മുന്നോട്ട് നടന്നു……………….

ഓടിവന്നവരിൽ മുന്നിൽ വന്നവന്റെ കഴുത്തിൽ സമർ ശക്തിയിൽ പി
അടിച്ചു……………….

അവന്റെ കയ്യിൽ നിന്നും കത്തി വീണു………………

അവൻ വായുവിൽ ശരീരം മുഴുവനും കറങ്ങി……….സമർ അവൻ വന്ന അതേ പൊസിഷനിൽ അവന്റെ കഴുത്തിൽ പിടിവിടാതെ മണ്ണിലേക്ക് കുത്തി…………….

സമർ മുട്ടുകുത്തി നിന്നു…………..അവന്റെ കഴുത്തിലെ പിടി അപ്പോഴും സമർ വിട്ടിട്ടില്ലായിരുന്നു…………….

അവിടെ ആകെ പൊടി പറന്നു……………
മണ്ണിൽ വീണ അവൻ ഒരു പിടച്ചിലിന് ശേഷം അനക്കമില്ലാണ്ടായി………………….

അത് കണ്ട് അത്രയും നേരം പണിക്കരുടെ ആക്രോശിച്ച ചെട്ടിയാരുടെ തൊണ്ട വറ്റി…………

പിന്നാലെ ഓടി വന്നവർ എല്ലാം സഡൻബ്രേക്കിട്ട പോലെ നിന്നു……………..
അതിൽ ഒരുത്തന്റെ കയ്യിൽ നിന്നും അവന്റെ കത്തി വീണു………………
സമർ എഴുന്നേറ്റു………….
അവൻ ഭയത്തോടെ വീണ കത്തി നിലത്ത് നിന്ന് എടുത്തു……………..
അവൻ രണ്ടുകൈകൾ കൊണ്ടും കത്തി മുറുകെ പിടിച്ചു…………….
എന്നിട്ട് സമറിന് അരികിലേക്ക് ചെന്നു………………

സമറിന്റെ തൊട്ടുമുന്നിലെത്തി…………….അവൻ കത്തി സമറിന് നേരെ വീശി……………..

ആ നിമിഷം നിലത്ത് വീണുകിടക്കുന്നവന്റെ കത്തിയുടെ സൈഡിൽ സമർ ചവിട്ടി……………. കത്തി ഉയർന്ന് സമറിന്റെ കൈകളിൽ എത്തി………………

തന്റെ നേരെ കത്തിവീശിയവന്റെ നേരെ സമർ കത്തി വീശി……………
ചെട്ടിയാർ പേടിച്ചു ഒരു സെക്കന്റ് തിരിഞ്ഞു…………….

എന്നിട്ട് തിരിഞ്ഞുനോക്കി……………….
തിരിഞ്ഞുനോക്കുമ്പോൾ സമറിന് നേരെ കത്തി വീശിയവന്റെ ഒരു കയ്യിൽ കത്തിയുടെ പിടിയും ഒരു കയ്യിൽ കത്തിയുടെ ഇരുമ്പിന്റെ ഭാഗവും നിൽക്കുന്നുണ്ട്……………..

അവനാണെങ്കിൽ തന്റെ ജീവൻ പോയി എന്നമട്ടിൽ നിൽക്കാണ്…………… അവൻ പതിയെ കണ്ണ് തുറന്നു……………….
മുന്നിൽ സമറിനെ കണ്ടു………………

ഒരു നിമിഷം അവൻ സ്വന്തം കൈകളിലേക്ക് നോക്കി…………….പിടിയും കത്തിയും രണ്ടായി കിടക്കുന്നത് കണ്ട് അവൻ ഞെട്ടി രണ്ടും നിലത്തേക്ക് ഇട്ടു………………..അവൻ പേടിയിൽ പിന്നിലേക്ക് ചാടി……………….

സമർ തിരിഞ്ഞു ചെട്ടിയാരെ നോക്കി…………….

ചെട്ടിയാർ പേടിച്ചു തരിച്ചു നിൽക്കുന്നുണ്ടായിരുന്നു………………..
സമർ ബാക്കിയുള്ള പണിക്കാരെ നോക്കിക്കൊണ്ട് അവരുടെ ഇടയിലൂടെ മുന്നിലേക്ക് നടന്നു……………

അവർ പേടിയിൽ അവനെ നോക്കിനിന്നു……………
അവൻ അവരെയും താണ്ടി മുന്നോട്ട് പോയി…………..

സമർ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് നിലത്തേക്ക് എറിഞ്ഞു…………..അതുകണ്ടതും പണിക്കാർ പിന്നെയും സമറിന് നേരെ ഓടിയടുത്തു……………..

സമർ അവർ വരുന്നത് അവരുടെ ശബ്ദത്തിൽ അറിഞ്ഞു…………….

സമർ താടി തടവിക്കൊണ്ട് അവരുടെ നേരെ തിരിഞ്ഞു…………..
ആദ്യം വന്നവനെ സമർ ചവിട്ടി പറത്തിവിട്ടു………….. പിന്നാലെ ഒരു കമ്പിവടിയുമായി വന്നവനിൽ നിന്ന് ഒഴിഞ്ഞുമാറി വാളുമായി വന്നവന്റെ കഴുത്തിന് താഴെ സമർ ശക്തിയിൽ പ്രഹരിച്ചു………………

അവൻ ചോര ചീറ്റിച്ചുകൊണ്ട് നേരെ പിന്നിലേക്ക് മലച്ചു……………

അത്കണ്ട് അവർ ഒന്ന് നിന്നു……………

ആ സമയം സമർ പിന്നിൽ നിന്നവന്റെ നെഞ്ചിൽ കൈപ്പത്തി പതിപ്പിച്ചിട്ട് അവന്റെ കോളറിൽ പിടിച്ച് ഉയർത്തി സംശയിച്ച് നിന്നവരുടെ മുന്നിലേക്ക് എറിഞ്ഞു……………..

അവർ പിന്നെയും സമറിന് നേരെ വന്നു………….സമർ ഓരോരുത്തരെയും വന്നതിനേക്കാൾ വേഗത്തിൽ തിരിച്ചുവിട്ടുകൊണ്ടിരുന്നു……………………

ഒരുത്തന്റെ ചെവിയടക്കി സമർ ഒന്ന് കൊടുത്തു…………..

അവൻ ആ നിൽപ്പ് അവിടെ നിന്നുപോയി…………..
പക്ഷെ സമർ നിന്നില്ല……………
അടുത്തതായി വന്നവന്റെ നെഞ്ചിൽ സമർ ചവിട്ടി…………

സമർ അവനെ മണ്ണിലേക്ക് അതേ പോലെ ചവിട്ടി താഴ്ത്തി………………

വന്നവർ ഓരോരുത്തരും സമറിന്റെ കയ്യിന്റെ ചൂടറിഞ്ഞു……………….

ഒരുവിധം എല്ലാരും നിലത്ത് വീണുകിടക്കുന്നത് കണ്ടപ്പോൾ സമർ തിരിഞ്ഞു നടന്നു………………

പെട്ടെന്ന് ഒരുത്തൻ സമറിന്റെ തോളിലേക്ക് പിന്നിൽ നിന്ന് ചാടി വീണു……………….

സമർ അവനെ വലിച്ചു മുന്നിലേക്കിട്ടു…………..

പിന്നിൽ ഒരുത്തൻ കമ്പിവടിയുമായി നിൽക്കുന്നത് സമർ അറിഞ്ഞിരുന്നു……………

വലിച്ചു മുന്നിലേക്കിട്ടവൻ ട്രാക്ടറിന്റെ കൊട്ടയുടെ സൈഡിൽ നിന്ന് കൈകൂപ്പി…………….

സമർ അവന് നേരെ മുഷ്ടിചുരുട്ടി വീശി………….
അവൻ ഒഴിഞ്ഞുമാറി……………

ഇടി ട്രാക്ടറിന്റെ സൈഡിൽ പതിഞ്ഞു…………….

ട്രാക്ടറിന്റെ ആ ഇരുമ്പുകൊട്ടയിൽ സമർ അടിച്ചഭാഗത്ത് കുഴിഞ്ഞു നിന്നു……………..

ഒഴിഞ്ഞുമാറിയ അവന് നേരെ പിന്നെയും ഇടിച്ചു…………….

പിന്നെയും അവൻ ഒഴിഞ്ഞുമാറി…………..

വലിയ ശബ്ദത്തോടെ ആ ഇടിയും ട്രാക്ടറിൽ പതിച്ചു………….അവിടെയും കുഴിയായി……………..

പിന്നെയും ഇതുതന്നെ……………..
മൂന്നാമത്തെ ഇടിയും ട്രാക്ടറിൽ പതിഞ്ഞു…………..
അടുത്ത ഇടി ഇടിക്കുന്നതിന് മുന്നേ അവൻ പേടിച്ചിട്ട് നിലത്ത് വീണു കിടന്നു……………

സമർ പിന്നിലുള്ളവനെ തിരിഞ്ഞുനോക്കി………………

അവന് സമറിന്റെ ഇടി കണ്ടിട്ട് തന്നെ ഒന്നും വേണ്ടെന്ന് ആയിരുന്നു……………..

അവൻ സമറിന് നേരെ കൈകൂപ്പി……………….
മുഷ്ടി ചുരുട്ടിയിട്ട് സമർ അവനെയും നോക്കിയിട്ട് സമർ കടന്നുപോയി……………….

“എന്താടാ അവനെ തല്ലാഞ്ഞേ…………..”…………ചെട്ടിയാർ ഓടിയെത്തിയിട്ട് കമ്പിവടി പിടിച്ചു നിന്നവനോട് ചോദിച്ചു………………

പെട്ടെന്ന് ട്രാക്ടറിന്റെ സമർ ഇടിച്ച ഭാഗം മുഴുവനായും നിലത്തേക്ക് പൊളിഞ്ഞു വീണു…………….

അതുകണ്ട് ചെട്ടിയാരുടെ കണ്ണ് തള്ളി……………….

വീണുകിടന്ന ട്രാക്ടറിന്റെ പൊളിയിൽ സമറിന്റെ ഇടിയിൽ കുഴിഞ്ഞുപോയ മൂന്നിടങ്ങൾ കണ്ട് അവർ ഞെട്ടിത്തരിച്ചു നിന്നു…………….

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️


“ഇയാൾ ചെട്ടിയാരുടെ ആളുകളെ തല്ലിയോ…………….”………..ബാൽക്കണിയിൽ ഇരിക്കുകയായിരുന്ന സമറിന് അടുക്കൽ വന്നിട്ട് ഷാഹി ചോദിച്ചു……………..

“ഹ്മ്…………”…………തിരിഞ്ഞു നോക്കിയിട്ട് സമർ മൂളി……………

“എന്തിനാ തല്ലിയെ…………..”……………ഷാഹി ചോദിച്ചു……………..

“അവന്മാരൊന്ന് ചൊറിഞ്ഞു………….ഞാനാ സൂക്കേട് അങ്ങ് മാറ്റിക്കൊടുത്തു……………….”…………സമർ ഷാഹിയോട് പറഞ്ഞു……………

“ദേ വേണ്ടാട്ടോ…………..ചെട്ടിയാരൊക്കെ ഇവിടുത്തെ വലിയ ആളാണ്…………”……………ഷാഹി പറഞ്ഞു……………

“എന്നോട് കളിച്ചാൽ ഞാൻ ചെട്ടിയാരെയും തല്ലും…………..”………..സമർ ചിരിച്ചുകൊണ്ട് പറഞ്ഞു………..

“ഇതെന്ത് സാധനാണ്…………..”………….ഷാഹി തലയിൽ കൈവെച്ചു………………….

“എന്തെ…………..”………..സമർ തിരിച്ചുചോദിച്ചു…………….

“ഗുണ്ട…………..”…………..ഷാഹി പറഞ്ഞു…………..

“ഗുണ്ട നിന്റെ മറ്റോൻ…………”………….സമർ ദേഷ്യത്തിൽ പറഞ്ഞു…………….

“മറ്റവനോട് തന്നെയാ പറഞ്ഞത്………..”…………..ഷാഹി പിറുപിറുത്തു………………

“എന്ത്…………..”…………ഷാഹി പിറുപിറുത്തത് കേൾക്കാത്തത് കൊണ്ട് സമർ ചോദിച്ചു…………..

“ഒന്നുമില്ലോ…………..”……………..ഷാഹി പറഞ്ഞു……………..

“അതെന്താ ഒന്നുമില്ലാത്തത്…………”…………..ഷാഹിയെ വിറളി പിടിപ്പിക്കാൻ വേണ്ടി സമർ ചോദിച്ചു……………...

“ന്റെ പൊന്നോ………….”………..ഷാഹി കുണുങ്ങിക്കൊണ്ട് സമറിന്റെ തോളിൽ അടിച്ചു………………

പെട്ടെന്ന് കുഞ്ഞുട്ടൻ പറഞ്ഞത് സമറിന് ഓർമ വന്നു……………അവളോട് പറയണ്ടേ………….. കുഞ്ഞുട്ടന്റെ ചോദ്യം പെട്ടെന്ന് സമറിലേക്ക് ഓടിയെത്തി…………….

“ഷാഹി എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്…………..”……….സമർ ഷാഹിയോട് പറഞ്ഞു………….

“ഹ്മ്………..പറ…………..”………..അവനോട് ചേർന്നിരുന്നുകൊണ്ട് ഷാഹി പറഞ്ഞു…………….

“അത്………….”………..സമർ തുടങ്ങുന്നതിന് മുമ്പ്………….

“ഷാഹീ……………”………….ലക്ഷ്മിയമ്മയുടെ അടുക്കളയിൽ നിന്നുള്ള വിളി അവർ കേട്ടു…………….

പെട്ടെന്ന് ലക്ഷ്മിയമ്മ സമറിനോട് പറഞ്ഞത് സമറിന് ഓർമ വന്നു…………..സമർ പെട്ടെന്ന് കുഴങ്ങി…………

പറയണോ പറയണ്ടയോ…………….സമർ ആശയക്കുഴപ്പത്തിലായി………………..

“അമ്മെ ദാ വരുന്നു……………”………….ഷാഹി താഴേക്ക് വിളിച്ചുപറഞ്ഞു…………….
എന്നിട്ട് ഷാഹി സമറിന് നേരെ തിരിഞ്ഞു……………

“എന്താ പറയാനുണ്ടെന്ന് പറഞ്ഞെ…………..”………….ഷാഹി സമറിനോട് ചോദിച്ചു…………….

“അത്………..ഒന്നുമില്ല…………….”………….സമർ പറഞ്ഞു………….

“ഒന്നുമില്ലാ…….?……….”………..ഷാഹി ചോദിച്ചു…………….

“ഇല്ലാ………..”………..സമർ തലയാട്ടിക്കൊണ്ട് പറഞ്ഞു……………..

“സത്യമായിട്ടും ഒന്നുമില്ല…………”…………ഷാഹി പിന്നെയും ചിണുങ്ങിക്കൊണ്ട് ചോദിച്ചു……………..

അവൾ ചോദിക്കുന്നവിധം കണ്ടിട്ട് സമറിന് ചിരി വന്നു……………

“ഇല്ലെടോ…………..”………….സമർ ചിരിച്ചുകൊണ്ട് പറഞ്ഞു……………..

“എന്നാ ശെരി…………..ഞാൻ താഴോട്ട് പോവട്ടെ ട്ടോ……………”………….ഷാഹി സമറിനോട് പറഞ്ഞു……………….

“ഹ്മ്…………….”………..സമർ മൂളി അവൾ പോകുന്നതും നോക്കി നിന്നു……………..
പക്ഷെ സമറിന്റെ ആശയക്കുഴപ്പം അവസാനിച്ചില്ല……………

പറയണോ പറയണ്ടയോ……………
അത് ഒരു ചോദ്യമായി അവനുള്ളിൽ കിടന്നു………………

😈😈😈😈😈😈😈😈😈😈😈😈😈😈😈😈

നെൽവയൽ………………..

മോട്ടോർ പ്രവർത്തിപ്പിക്കുന്നതിന്റെ ശബ്ദം കേൾക്കാം………..

അതിന് നടുവിൽ ഒരു കണ്ടം മാത്രം തരിശാക്കി ഇട്ടിരിക്കുന്നു……………..

അവിടെ കുറേ പേർ നിൽക്കുന്നു…………..

കണ്ടത്തിന് നടുവിൽ ഒരു കട്ടിൽ……………അതിൽ ചെട്ടിയാർ ഇരിക്കുന്നു……………..

അയാളുടെ അടുത്ത് അയാളുടെ ശിങ്കിടികൾ ഉണ്ട്……………..

കുറച്ചുമാറി ഒരാൾ കസേരയിൽ ഇരുന്ന് സിഗരറ്റ് വലിക്കുന്നു…………….അയാൾ ദേഷ്യത്തോടെ ചെട്ടിയാരെ നോക്കുന്നു…………..

ചെട്ടിയാരുടെ അനന്തിരവൻ രാജേന്ദ്രൻ ആയിരുന്നു അത്……………
പെട്ടെന്ന് രണ്ടാളുകൾ ചെട്ടിയാരുടെ അടുക്കലേക്ക് വന്ന് കട്ടിലിന് മുന്നിൽ വെച്ചിരുന്ന മേശയിലെ ഗ്ലാസിൽ മദ്യമൊഴിച്ചു……………….

“ആൺകുട്ടിയാണവൻ…………..ആൺകുട്ടി……………..”………….ചെട്ടിയാർ ഓർത്തെടുത്തുകൊണ്ട് പറഞ്ഞു…………….
രാജേന്ദ്രൻ ചെട്ടിയാരെ നോക്കി……………..

“ആരെങ്കിലും തല്ലുമ്പോ ഒന്നുകിൽ ദേഷ്യത്താൽ തല്ലും അല്ലെങ്കി ബലത്താൽ തല്ലും……………..അവനെന്താടാ ഇത്ര സിമ്പിളായി തല്ലിയേ…………….ഒരുമാതിരി പൂച്ചെടിയിൽ പൂ പറിക്കുന്ന പോലെ………..ഒരു ബുദ്ധിമുട്ടും ഇല്ലാതെ സൂക്ഷ്മതയോടെ വളരെ സിമ്പിളായി…………….ഹേ………….. അവൻ ആൺകുട്ടിയാണെടാ…………….അവൻ ആൺകുട്ടി തന്നെയാ…………….”………….ചെട്ടിയാർ പറഞ്ഞു…………….

പെട്ടെന്ന് രാജേന്ദ്രൻ ദേഷ്യത്തോടെ സിഗരറ്റ് വലിച്ചെറിഞ്ഞിട്ട് എണീറ്റു……………

“ച്ചേ………കുറച്ചുദിവസമായി ഇത് സഹിക്കാൻ തുടങ്ങിയിട്ട്………..അവൻ ആൺകുട്ടിയാണെങ്കിൽ ഞങ്ങളെന്താ പെണ്ണുങ്ങളോ………………”…………..രാജേന്ദ്രൻ ദേഷ്യത്തോടെ ചോദിച്ചു…………….

“നീ ഒരു വാക്ക് പറ…………അവന്റെ എല്ലൊടിച്ച് ഈ നെല്ലിന് വളമായി കൊണ്ടോയി ഇടും ഞാൻ……….”………….രാജേന്ദ്രൻ ചെട്ടിയാരോട് പറഞ്ഞു…………….

“വളം കുറവുണ്ടെങ്കിൽ നമുക്ക് ലോൺ എടുത്ത് വളം വാങ്ങാം………….പക്ഷെ അതും പറഞ്ഞു അവനോട് കളിയ്ക്കാൻ നിൽക്കണ്ടാ രാജാ…………മാനം പോകും………..”………….ചെട്ടിയാർ രാജനോട് പറഞ്ഞു…………….

“അപ്പൊ നീ പറഞ്ഞുവരുന്നത് എന്നെക്കൊണ്ട് അവനെ തല്ലാൻ പറ്റില്ലായെന്ന്…………”……………രാജേന്ദ്രൻ ചെട്ടിയാരോട് ചോദിച്ചു…………….

“ങേഹെ………….”…………ചെട്ടിയാർ തല തിരിച്ചുകൊണ്ട് ഇല്ലായെന്ന് തലകാട്ടി……………..

“അവനെയങ്ങ് കൊന്നുകളഞ്ഞാലോ……………..”…………രാജേന്ദ്രൻ ചെട്ടിയാരോട് ചോദിച്ചു……………
ചെട്ടിയാർ അതുകേട്ട് പ്രതീക്ഷയോടെ രാജേന്ദ്രനെ നോക്കി………………..

“നാളെ ഉത്സവത്തിന്റെ പത്താം ദിവസമാണ്…………….എല്ലാവരും വരും…………അവനും വരും……………പക്ഷെ തിരിച്ചുപോകില്ല………………”…………..രാജേന്ദ്രൻ ചെട്ടിയാരോട് പറഞ്ഞു……………..

ചെട്ടിയാർ കട്ടിലിൽ നിന്ന് എണീറ്റു…………..

“മില്ലിന്റെ അവിടെ നാല് സുമോയിൽ നമ്മുടെ ആളുകൾ ഉണ്ടാവും………….അവനെ കൊന്ന് കൊലവിളിക്കാൻ………..ഇനി ഭാഗ്യം കൊണ്ട് അവൻ അവരെ താണ്ടി എന്ന് കരുതിക്കോ ആൽത്തറയുടെ അവിടെ മൂന്ന് സുമോ ഇറക്കും……………ഇനി അവൻ അവിടെ നിന്നും മിസ്സായി എന്ന് കരുതിക്കോ ക്ഷേത്രത്തിന്റെ അവിടെ ഞാൻ അഞ്ച് സുമോയുമായി കാത്തുനിൽക്കും……………”……………

രാജേന്ദ്രൻ ചെട്ടിയാരോട് പറഞ്ഞു……………….

അതുകേട്ട് ചെട്ടിയാർ വായപൊളിച്ച് രാജേന്ദ്രനെ നോക്കി നിന്നു…………….

“അത്രയും വണ്ടി എന്തിനാടാ…………….നമ്മളെന്തിനാ കല്യാണം കൂടാൻ പോവാണോ……………..കൊല്ലാൻ ആയുധം വേണം എന്നല്ലാതെ സുമോയും ക്വാളിസും എന്തിനാടാ…………..”…………….ചെട്ടിയാർ രാജേന്ദ്രനോട് ചോദിച്ചു………….

“പിന്നെ എന്താ ചെയ്യേണ്ടത്………….നിങ്ങളെപ്പോലെ കള്ളും കുടിച്ച് ഇരിക്കണോ…………….”…………….രാജേന്ദ്രൻ ചെട്ടിയാരോട് ചോദിച്ചു………………

“ഡാ…………..മാൻപേടയെ സിംഹം വേട്ടയാടുമ്പോൾ സിംഹം എത്ര സൈലന്റായി ആണ് ഇരിക്കുന്നത് കണ്ടിട്ടുണ്ടോ…………..അപ്പൊ ആ സിംഹത്തെ വേട്ടയാടുമ്പോൾ നമ്മൾ എത്ര സൈലന്റായി ഇരിക്കണം……………….ആ…………”…………..ചെട്ടിയാർ രാജേന്ദ്രനോട് ചോദിച്ചു……………

“മില്ലിന്റെ അവിടെയോ ആലിന്റെ അവിടെയോ…………..”…………..പെട്ടെന്ന് ആരോ ട്രാക്ടറിന്റെ എൻജിൻ ഓണാക്കി…………..

ആ ശബ്ദം കേട്ട് വാക്കുകൾ മുഴുമിക്കാതെ ചെട്ടിയാർ അങ്ങോട്ട് നോക്കി……………
എന്നിട്ട് രാജേന്ദ്രന് നേരെ തിരിഞ്ഞു…………


“അവനെ നേരെ ക്ഷേത്രത്തിൽ വെച്ച് തന്നെ കൊന്നാൽ മതി…………..ഭഗവതിയുടെ ആശീർവാദം കൂടി കിട്ടും…………..”………….ചെട്ടിയാർ രാജേന്ദ്രനോട് പറഞ്ഞു……………

രാജേന്ദ്രൻ തിരിഞ്ഞു നടക്കാനൊരുങ്ങി………….
ചെട്ടിയാർ രാജേന്ദ്രന്റെ തോളിൽ പിടിച്ചു……………

“അത്ര വണ്ടിയൊന്നും വേണ്ട രാജാ……………….അല്ലെങ്കി തന്നെ പെട്രോൾ വില റോക്കറ്റ് പോലെയാ കൂടുന്നെ…………….എല്ലാവരും ഒരു വണ്ടിയിൽ പോയാൽ മതി…………..”………….ചെട്ടിയാർ പറഞ്ഞു…………….
പെട്ടെന്ന് ചെട്ടിയാർ ട്രാക്ടറിന്റെ എൻജിൻ ഓണാക്കിയവനെ നോക്കി…………..

“ഓഫാക്കെടാ അത്……….കഴുവേറി………………………”……………ചെട്ടിയാർ അവന് നേരെ ആക്രോശിച്ചു…………….
അവൻ പെട്ടെന്ന് തന്നെ എൻജിൻ ഓഫാക്കി………..

പെട്ടെന്ന് അവരുടെ ഇടയിൽ ഒരു നിശബ്ദത പടർന്നു…………..

ചെട്ടിയാർ മേലോട്ട് നോക്കി ശ്വാസം എടുത്തു…………….

എന്നിട്ട് രാജേന്ദ്രനെ നോക്കി…………….
“നിശബ്ദത എത്ര ഭയങ്കരമാണെന്ന് കണ്ടോ……………അതുകൊണ്ട് തന്നെ നിങ്ങൾ എത്ര സൈലന്റ് ആണോ കൊല അത്രയ്ക്ക് വയലന്റ് ആകും………….”…………ചെട്ടിയാർ പറഞ്ഞു…………..

രാജേന്ദ്രൻ തന്റെ ആളുകളോടൊപ്പം തിരിഞ്ഞു നടന്നു……………..

💀💀💀💀💀💀💀💀💀💀💀💀💀💀💀💀

കാട്…………….
കാടിന്റെ കർണസുന്ദരമായ ശബ്ദം ഒഴുകി വരുന്നു……………….

കാളിയമ്മയുടെ പ്രതിഷ്ഠ…………..

കാളിയമ്മയുടെ അമ്പലത്തിന് മുന്നിൽ പൂക്കളും നിവേദ്യങ്ങളും സമർപ്പിച്ചിട്ടുണ്ട്……………..

അമ്പലത്തിന് കുറച്ചു ദൂരെയായി കുറേ ആളുകൾ ഇരിക്കുന്നു…………….
അവരുടെ മുൻപിലായി ഒരു കല്ലിന്മേൽ മൂപ്പൻ ഇരിക്കുന്നു……………….

മൂപ്പന് കാതോർത്ത് ആ ഗോത്രജനങ്ങൾ ഇരുന്നു………………ആ പയ്യനും അവരുടെ ഇടയിൽ ഉണ്ടായിരുന്നു…………

“മാനമുള്ള വീരമുള്ള വംശം താനയ്യാ……………..
അട മറയാത സൂര്യനിൻ അംശം താനയ്യാ…………”………….

മൂപ്പന്റെ സ്വരം പുറത്തേക്ക് വന്നു…………എല്ലാവരും മൂപ്പന്റെ പാട്ടിലേക്ക് കാതോർത്തിരുന്നു………….

ഓരോ വാക്കുകളും അവർ ശ്രദ്ധിച്ചിരുന്നു…………..

“മാനമുള്ള വീരമുള്ള വംശം താനയ്യാ……………..
അട മറയാത സൂര്യനിൻ അംശം താനയ്യാ…………
നൂറ് തലമുറയാ ഊരാളും കുലമേ…………
വീരപരമ്പരയ്ക്ക് വിത്താന ഇനമേ…………….
എട്ടുപ്പട്ടി സനത്തുക്കും സാമി പോലടാ……….
അയ്യാ നിഴലുകൂട സാഞ്ചതില്ല ഭൂമി മേലടാ………….
നീ തലകുനിഞ്ഞു യാരും പാർത്തതില്ല………..
ഉന്നെ തല നിമിർന്ത് നാങ്ക പാർത്തതില്ല………..

അല്ലി അല്ലി കൊടുത്തതിലെ സെവന്ത കയ്യെടാ……………
ഇത് അരുവാളെ തൂക്കി നിന്ന അയ്യനാര് ടാ…………..
നൂറ് തലമുറയാ ഊരാളും കുലമേ…………
വീരപരമ്പരയ്ക്ക് വിത്താന ഇനമേ…………….
മാനമുള്ള വീരമുള്ള വംശം താനയ്യാ……………..
അട മറയാത സൂര്യനിൻ അംശം താനയ്യാ…………”…………..

മൂപ്പൻ പാട്ട് നിർത്തി…………..
എല്ലാവരും മൂപ്പനെ നോക്കി……………

മൂപ്പന്റെ ദൃഷ്ടി അവരുടെയെല്ലാം പിന്നിലേക്ക് കാട്ടിലേക്ക് പതിച്ചിരുന്നു……………..
ജനങ്ങൾ പിന്നിലേക്ക് തിരിഞ്ഞുനോക്കി…………..

മലവേടന്മാർ……………..

അവർ കാട്ടിൽ നിന്ന് ഇറങ്ങിവരുന്നു……………
അവരുടെ പുറത്ത് കൂടയുണ്ട്………… അതിനുള്ളിൽ എന്തോ താങ്ങിക്കൊണ്ട് അവർ വരുന്നു…………………

ജനങ്ങൾ എല്ലാം എഴുന്നേറ്റു……………

മലവേടന്മാർ ജനങ്ങളുടെ ഇടയിലൂടെ മൂപ്പന്റെ അടുത്തെത്തി……………

മൂപ്പൻ അവരെ നോക്കി തലയാട്ടിയതിന് ശേഷം കാളിയമ്മയുടെ അമ്പലത്തിന് അടുത്തേക്ക് നടന്നു……………….

മലവേടന്മാർ മൂപ്പനെ അനുഗമിച്ചു……………
ജനങ്ങൾ ആദരവോടെ പിന്നാലെ നടന്നു……………

മൂപ്പൻ അമ്പലവാതിൽ തുറന്നു……………
അവരുടെ മുന്നിൽ ഒരു കുടം വെളിവായി…………..ഒരു വലിയ നീണ്ട കുടം………..

ജനങ്ങളും മലവേടന്മാരും മൂപ്പനും അതുകണ്ട് കൈകൂപ്പി……………
ശേഷം മലവേടന്മാരിൽ പ്രധാനിയെന്ന് തോന്നിയ ഒരാൾ കൂട തുറന്നു…………….
അതുമായി കുടത്തിന് അടുത്തേക്ക് നടന്നു……………….
ജനങ്ങൾ കുരവയിടാൻ തുടങ്ങി……………..

“കാളിയമ്മാ………… കാപ്പാത്ത്………….”…………ജനങ്ങൾ കൈകൂപ്പി പ്രാർത്ഥിച്ചു…………..

അതിന്റെ മാറ്റൊലികൾ അവിടെ നിറഞ്ഞുനിന്നു………………..

“കാളിയമ്മാ…………”…………അമ്പലത്തിലെ പ്രതിഷ്ഠയിലേക്ക് നോക്കി ആ മലവേടൻ വിളിച്ചു……………

ശേഷം കൂടയിലെ ദിവ്യമായ വെള്ളം ആ കുടത്തിലേക്ക് ഒഴിച്ചു……………..
ഉൾക്കാടുകളിൽ കണ്ടുവരുന്ന ദിവ്യമായ മരങ്ങളിൽ നിന്ന് ആ മലവേടന്മാർ കഷ്ടപ്പെട്ട് ശേഖരിച്ച വെള്ളമായിരുന്നു അത്……………..

വെള്ള കൊഴുപ്പോടെയുള്ള ആ വെള്ളം ആ കൂടയിൽ നിന്ന് ആ കുടത്തിലേക്ക് വീഴുന്നത് ഭയഭക്തിയോടെ ആ ജനങ്ങളും അവിടെ കൂടി നിന്നവരും നോക്കി നിന്നു………………

ബാക്കിയുള്ള കൂടകളിലെ വെള്ളവും അവർ ആ കുടത്തിലേക്ക് ഒഴിച്ചു……………….
അതിന് ശേഷം മലവേടന്മാർ പിന്നോട്ട് നീങ്ങി നിന്നു………

മൂപ്പൻ കുടത്തിന് അടുത്തേക്ക് ചെന്നു………….അതിലേക്ക് നോക്കി……………

എന്നിട്ട് അമ്പലത്തിന് പുറത്തേക്ക് നടന്നു………….മലവേടന്മാരും പിന്നാലെ ചെന്നു………………

“ആയിട്ച്ച്………….

ഇനി കാത്തിരിപ്പ് മട്ടും താൻ…………….”………….മൂപ്പൻ ഉറക്കെ ആ ജനങ്ങളോട് പറഞ്ഞു……………….

“ഖുറേഷികളിൽ ഒന്നാമന് വേണ്ടി……………”………….മൂപ്പൻ ഉറക്കെ പറഞ്ഞു…………..

ജനങ്ങൾ അത് കേട്ട് ആർത്തുവിളിച്ചു…………..

മുതിർന്ന സ്ത്രീകൾ കുരവയിട്ടു……………..

അവിടെ കൂടി നിന്ന ഓരോരുത്തരുടെയും രോമം എണീറ്റ് നിന്നു……………..

ഇനി അവരുടെ കാത്തിരിപ്പ് അവന് വേണ്ടി മാത്രം……………..


\".....ഖുറേഷികളിൽ ഒന്നാമന് വേണ്ടി………………☠️\"



തുടരും........ ♥️

കഥ ബോർ ആവുന്നുണ്ടേൽ അറിയിക്കുക 🙂🥀


വില്ലന്റെ പ്രണയം 56♥️

വില്ലന്റെ പ്രണയം 56♥️

4.4
12800

ഉത്സവത്തിന്റെ പത്താം ദിനം…………..വിശേഷാൽ പൂജകൾ ഒരുപാട് ഉണ്ടായിരുന്നതിനാൽ രാവിലെ തന്നെ വിവിധ സ്ഥലങ്ങളിൽ നിന്നും ധാരാളം ആളുകൾ രാമപുരം ഭഗവതി ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി……………….അമ്പലപരിസരം ജനങ്ങളാൽ നിറഞ്ഞു………………ഒരു പതിനൊന്ന് മണിയോടെ സമറും ഷാഹിയും മുത്തും ഉത്സവപരിസരത്തേക്ക് വന്നു……………..ലക്ഷ്മിയമ്മയെ വരാൻ വേണ്ടി ഷാഹി നിർബന്ധിച്ചെങ്കിലും രാത്രിയിലെ കലാപരിപാടി കാണാൻ വരാം എന്ന് പറഞ്ഞ് ലക്ഷ്മിയമ്മ ഒഴിഞ്ഞു………………ഉത്സവപരിസരത്തിന് വളരെ അകലെയായി സമർ ജീപ്പ് പാർക്ക് ചെയ്തു……………..പോകുന്ന വഴി മുഴുവൻ ആളുകളെ കൊണ്ടും വണ്ടികൾ കൊണ്ടും കടക്കാരെ കൊണ്ടും ഒക്കെ ത