Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 69

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 69

“ലക്ഷ്മി ദേവ്, ഞങ്ങളുടെ കുഞ്ഞ് ഇനി ഞങ്ങടെ കൂടെ ഇല്ല.”

അതിനു ശേഷം അവൾക്ക് എന്തു സംഭവിച്ചു എന്ന് വിശദമായി തന്നെ അച്ഛൻ സ്വാഹയോട് പറഞ്ഞു. ഒരുപാട് കരഞ്ഞു. മനസ്സിൽ സൂക്ഷിച്ചിരുന്ന, അല്ലെങ്കിൽ ഒളിപ്പിച്ചു വെച്ചിരുന്ന എല്ലാം അന്ന് അയാൾ സ്വാഹയുടെ മുന്നിൽ ഭാരം ഇറക്കി വയ്ക്കുകയായിരുന്നു.

എല്ലാം കേട്ട ശേഷം സ്വാഹ ചോദിച്ചു.

“അപ്പോൾ കുഞ്ഞു പോയ സങ്കടത്തിലാണ് അമ്മ ഇങ്ങനെ...”

“അതെ ശാരദ അതിനു ശേഷമാണ് ഇങ്ങനെ റൂമിൽ തന്നെ ഒതുങ്ങി കൂടിയത്. ഇന്ന് അതിനു ശേഷം ആദ്യമായാണ് അവൾ പുറത്തു വരുന്നത് തന്നെ. അതല്ലാതെ ഡോക്ടറെ കാണാൻ ഹോസ്പിറ്റലിൽ പോകാൻ മാത്രം ആണ് അവൾ റൂമിൽ നിന്നും പുറത്തിറങ്ങാനുള്ളത്.”

“ആറു വർഷം...?”

അവൾ സംശയത്തോടെ വീണ്ടും ചോദിച്ചു.

“എന്താണ് ആക്ച്വലി ലക്ഷ്മിക്ക് പറ്റിയത്?”

അല്പനേരത്തിനു ശേഷം അച്ഛൻറെ കണ്ണുകളിൽ നോക്കി അവൾ ചോദിച്ചു. ഇപ്രാവശ്യം ആരോടും ഒരിക്കലും പറയാത്ത, മനസ്സിൻറെ ഉള്ളിൽ ആരും അറിയാതെ സൂക്ഷിച്ചിരുന്ന രഹസ്യവും സ്വാഹയോട് ഷെയർ ചെയ്തു.

എന്തുകൊണ്ടോ അവളോട് സംസാരിക്കണം എന്ന് അയാളുടെ മനസ്സ് പറയുന്ന പോലെ അയാൾക്ക് തോന്നിയിരുന്നു. എല്ലാം കേട്ട ശേഷം സ്വാഹ അൽപ സമയം കണ്ണുകൾ അടച്ചിരുന്നു എന്തൊക്കെയോ ആലോചിച്ചു. അതിനു ശേഷം അച്ഛനെ നോക്കി ചോദിച്ചു.

“എന്നെ പറ്റി അച്ഛൻ എന്തായാലും എന്തെങ്കിലും അന്വേഷിക്കാൻ ശ്രമിച്ചു കാണും എന്നത് സത്യമല്ലേ?”

“എൻറെ കുഞ്ഞേ... അന്വേഷിക്കേണ്ടി വന്നു എന്ന് പറയുന്നതായിരിക്കും കൂടുതൽ നല്ലത്. എൻറെ രണ്ടു മക്കളും നിന്നെ പറ്റി സംസാരിക്കാൻ തുടങ്ങിയപ്പോൾ പേടിച്ചു പോയി. രണ്ടുപേർക്കും ഒരാളെയാണോ ഇഷ്ടമായത് എന്നായിരുന്നു ഭയം. അതാണ് മോളെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചത്.

എന്നാൽ എൻറെ സംശയങ്ങൾ എല്ലാം നീക്കിയത് ആ ദിവസമായിരുന്നു. ഒരു ദിവസം സംസാരത്തിനിടയിൽ കുഞ്ഞ് എന്ന് നിന്നെ പറ്റി പറയുന്നതിനിടയിൽ അവരുടെ വായിൽ നിന്നും വന്നത് കൊണ്ടാണ് ഞാൻ ചോദിച്ചത്.”

“എന്തുകൊണ്ടാണ് നിങ്ങൾ കുഞ്ഞ് എന്ന് സ്വാഹയെ വിളിക്കുന്നത്?”

അത് കേട്ട് രാഹുൽ പറഞ്ഞു.

“ഞങ്ങൾക്ക് അവൾ ഞങ്ങളുടെ കുഞ്ഞിനെപ്പോലെ തോന്നുകയാണ് അച്ഛാ...”

അന്നാണ് അവരുടെ മനസ്സിൽ നിനക്കുള്ള സ്ഥാനം മനസ്സിലാക്കിയത്. പിന്നെ ഞങ്ങളുടെ മനസ്സിൽ എല്ലാം നിനക്ക് ഞങ്ങൾ അറിയാതെ തന്നെ ഞങ്ങളുടെ മനസ്സിലും ആ സ്ഥാനം തന്നെ ആയിരുന്നു. അതുകൊണ്ടു തന്നെയാണ് നിന്നോട് സംസാരിക്കണം എന്ന് ഞാൻ വിളിച്ചു പറഞ്ഞത്.

എല്ലാം കേട്ട് സ്വാഹ എന്തു ചെയ്യണമെന്ന് ആലോചിക്കുകയായിരുന്നു. അവസാനം അവൾ ഒരു തീരുമാനത്തിലെത്തി. പിന്നെ അവൾ അച്ഛനെ നോക്കി പറഞ്ഞു.

“അച്ഛനോട് എന്ത് പറയണം എന്ന് സംശയത്തിലാണ് ഇപ്പോൾ എൻറെ മനസ്സ്. ഒന്നും മനസ്സിലാകുന്നില്ല. പക്ഷേ അച്ഛനോടും ചേട്ടന്മാരോടും എനിക്ക് സത്യത്തിൽ വല്ലാത്ത ദേഷ്യം ആണ് തോന്നുന്നത്. കാരണം മറ്റൊന്നുമല്ല ലക്ഷ്മിയോട് നിങ്ങൾക്ക് എന്ത് സ്നേഹം ഉണ്ടെന്നു പറഞ്ഞാലും അവൾക്ക് നീതി വാങ്ങി നൽകാൻ എന്തു കൊണ്ട് ശ്രമിച്ചില്ല?”

സ്വാഹ ചോദിച്ചത് കേട്ട് അച്ഛൻറെ കണ്ണുകൾ നിറഞ്ഞു. അയാളറിയാതെ തന്നെ അയാളുടെ ശിരസ്സ് അവൾക്കു മുൻപിൽ താഴ്ന്നു.

അച്ഛൻ പറഞ്ഞു.

“അതിന് കുഞ്ഞിൻറെ മരണ കാരണം അറിയാവുന്ന ഏക വ്യക്തി ഞാനാണ്. ഇപ്പോൾ മോളും. പിന്നെ ഇന്നലെ ഞാൻ മോളെ ഹോട്ടലിൽ വെച്ച് കണ്ടില്ലായിരുന്നു എങ്കിൽ ഒരു പക്ഷേ ഈ കാരണമൊന്നും മോളും അറിയുമായിരുന്നില്ല.”

അച്ഛൻ പറഞ്ഞത് കേട്ട് സ്വാഹ ഞെട്ടി കൊണ്ട് ചോദിച്ചു.

“അപ്പോൾ അമ്മയും ഏട്ടൻമാരും...?”

“ഇല്ല മോളെ...”

അപ്പോഴേക്കും കുളിച്ച് സുന്ദരിയായി ശാരദ അവരുടെ അടുത്തേക്ക് വന്നു. അവൾ അമ്മയെ വിളിച്ച് തനിക്ക് അരികിൽ പിടിച്ച് ഇരുത്തി. പിന്നെ അവരെ നോക്കി പറഞ്ഞു.

“കുളിച്ചു സുന്ദരി ആയല്ലോ? വാ... ചോദിക്കട്ടെ. അമ്മയ്ക്ക് എന്നെ അറിയാമോ?”

“എനിക്ക് മോളെ അറിയാം. സ്വാഹയാണ് നീ.”

“എങ്ങനെ നിനക്കറിയാം ശാരദ...?”

“രാഹുൽ എപ്പോഴും എന്നോട് സംസാരിക്കുമ്പോൾ കുഞ്ഞിനെ കുറിച്ചാണ് സംസാരം. ഒരിക്കൽ ഫോട്ടോയും കാണിച്ചു തന്നിരുന്നു. ഇവളെ ഒരിക്കൽ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരാം എന്ന് പറഞ്ഞിരുന്നു.
അല്ല എന്നിട്ട് രാഹുൽ എവിടെ?”

പെട്ടെന്നാണ് ശാരദ രാഹുലിനെ പറ്റി ഓർത്തത് തന്നെ.

“ബർത്ത് ഡേയുടെ ഗിഫ്റ്റ് കൊണ്ടു വന്നിട്ട് എന്നെ കാണാതെ അവരെല്ലാം എവിടെപ്പോയി?”

അപ്പോഴാണ് അച്ഛൻ നാളെ ശാരദയുടെ ബർത്ത് ഡേ ആണെന്ന് ഓർത്തത് പോലും. അച്ഛൻറെ മുഖത്തു നിന്നും അത് മനസ്സിലാക്കി സ്വാഹ പറഞ്ഞു.

“ബർത്ത് ഡേയുടെ ഗിഫ്റ്റ് തന്നെയാണ്. പക്ഷേ തന്ന ആളാണ് അമ്മയ്ക്ക് തെറ്റിയത്.”

“മനസ്സിലായില്ല കുഞ്ഞേ...”

അവർ നിഷ്കളങ്കമായി തന്നെ ചോദിച്ചു.
അതുകേട്ട് പുഞ്ചിരിയോടെ അവരെ തന്നിലേക്ക് ചേർത്തു പിടിച്ച് കൊണ്ട് സ്വാഹ പറഞ്ഞു.

“മക്കൾ അല്ല അമ്മയ്ക്ക് ഗിഫ്റ്റ് ആയി എന്നെ കൊണ്ടു വന്നത്. ചേട്ടന്മാർക്ക് ഞാൻ ഒരു സർപ്രൈസ് ആകും. ദോ... അവിടെ ഇരിക്കുന്ന നമ്മുടെ ഇഡ്ഡലി കള്ളനാണ് ഇതെല്ലാം ചെയ്തത്.”

അതു കേട്ട് എല്ലാവരും ചിരിച്ചു പോയി.

പിന്നെ സ്വാഹ അച്ഛനോട് ചോദിച്ചു.

“അച്ഛാ... എപ്പോഴാണ് ഏട്ടന്മാർ മൂന്നുപേരും ലാൻഡ് ചെയ്യുന്നത്?”

“എല്ലാവരും ഇന്ന് രാത്രിയോടെ തന്നെ എത്തും.”

അച്ഛൻ വേഗം തന്നെ മറുപടി നൽകി.

“എന്നാൽ നാളത്തെ ഒരു ദിവസം നമ്മൾ അമ്മയോടൊപ്പം... എന്താ സമ്മതമാണോ?”

“എൻറെ കുഞ്ഞ് എന്തു പറഞ്ഞാലും സമ്മതമല്ല ശാരദേ...?”

“ദേവേട്ടാ, കുഞ്ഞിൻറെ ഇഷ്ടം എന്താണോ അതാണ് നമ്മുടെയും.”

ശാരദയും സമ്മതിച്ചു.

“എന്നാൽ ഏട്ടന്മാർ വരുന്നതിനു മുൻപേ നമുക്ക് ഷോപ്പിംഗ് ഒക്കെ ചെയ്യേണ്ടേ?”

ആലോചനയോടെ ശാരദ പറഞ്ഞു.

“സമ്മതം.”

എന്നാൽ ശാരദ പറയുന്നത് കേട്ട് അച്ഛൻ അത്ഭുതപ്പെട്ടു പോയി.

“ലഞ്ച് കഴിഞ്ഞ് നമ്മൾക്ക് ഇറങ്ങാം.”

അച്ഛൻറെ സന്തോഷം കണ്ടു സ്വാഹ പറഞ്ഞു.

“അമ്മ കുറച്ചു സമയം കിടന്നോളൂ.”

“മോളും എൻറെ കൂടെ കിടക്കാൻ വരുമോ?”

“ശാരദേ...നിനക്ക് ഇപ്പോൾ മോളെ മാത്രം മതി അല്ലേ? അവൾ മാത്രമല്ല ഞാനും വരുന്നുണ്ട് കൂടെ കിടക്കാൻ. എന്താ എന്തെങ്കിലും എതിർപ്പുണ്ടോ മാഡത്തിന്?”

കുസൃതിയോടെ അച്ഛൻ ശാരദയോട് ചോദിച്ചു.

അത് കേട്ട് ശാരദാ ചിരിച്ചു കൊണ്ട് പറഞ്ഞു.

“വേഗം വരണം രണ്ടുപേരും.”

അമ്മ അകത്തോട്ട് പോയതും അച്ഛൻ സ്വാഹയോട് പറഞ്ഞത് ഇങ്ങനെയാണ്.

“കഴിഞ്ഞ കുറേ വർഷങ്ങളായി ആയി, കുഞ്ഞ് പോയതിനു ശേഷം... ഞങ്ങൾ ആരുമൊന്നും ആഘോഷിക്കാറില്ല. അതുകൊണ്ടു തന്നെ എല്ലാവരും അവളുടെ ജന്മദിനം മറന്നു കാണും. സാരമില്ല... എന്തായാലും കുഞ്ഞ് അങ്ങനെ പറഞ്ഞതു കൊണ്ട് അവളുടെ സന്തോഷം കാണാൻ സാധിച്ചു.”

അതുകേട്ട് സ്വാഹ പറഞ്ഞു.

“ഇനി അങ്ങോട്ടുള്ള ദിവസങ്ങൾ ഈ വീട്ടിൽ എന്നും സന്തോഷം മാത്രമായിരിക്കും ഉണ്ടായിരിക്കുക. അത് സ്വാഹ ഉറപ്പു തരുന്നു. അച്ഛൻ തടിമാടന്മാർ ആയ അച്ഛൻറെ 3 മക്കളോടും ഇന്നു തന്നെ വരാൻ പറയണം. രാത്രി 12 മണിക്ക് തന്നെ അമ്മയെ വിഷു ചെയ്യുകയും വേണം. മാത്രമല്ല നാളെ കാലത്ത് അമ്മയോടൊപ്പം അമ്പലത്തിൽ പോവുകയും വേണം. പിന്നെ മുഴുവൻ ദിവസവും അമ്മയ്ക്കൊപ്പം വേണം.”

സ്വാഹ കുറുമ്പോടെ പറയുന്ന ഓരോ കാര്യങ്ങളും കേട്ട് അച്ഛൻ സന്തോഷത്തോടെ തലയാട്ടി പറഞ്ഞു.

“എല്ലാം കുഞ്ഞ് പറയുന്നതു പോലെ. ഞാൻ അവരെ വിളിച്ച് എല്ലാം സെറ്റ് ആകട്ടെ. നീ അമ്മയ്ക്ക് അടുത്തേക്ക് പൊയ്ക്കോളൂ.”

അതുകേട്ട് സ്വാഹ ബെഡ്റൂമിൽ അടുത്തേക്ക് നടക്കുന്നതിനിടയിൽ തിരിഞ്ഞു നിന്ന് പറഞ്ഞു.

“പിന്നെ ഞാനെന്ന സർപ്രൈസ് പൊളിച്ചടക്കിയാൽ അച്ഛൻ ആണെന്നും ഞാൻ നോക്കില്ല. കേട്ടോ എൻറെ ഇഡ്ഡലി കള്ളാ...”

“എടീ... നീ എന്നെ കുറെ നേരമായി കള്ളാ... കള്ളാ എന്ന് വിളിക്കുന്നു. എൻറെ വീട്... എൻറെ കിച്ചണിലെ ഇഡലി... ഞാൻ കഴിക്കുന്നതിൽ എന്താണ് തെറ്റ്? എന്നെ എന്തിനാണ് നീ കള്ളാ എന്ന് ഇതിൽ വിളിക്കുന്നത്?”

“ഓ... അതാണോ? അത് അത്ര വലിയ കാര്യമൊന്നുമല്ല. ഒരു മനസ്സുഖം അത്രയേ ഉള്ളൂ... അതൊക്കെ ഒരു രസമല്ലേ... പക്ഷേ എൻറെ ചേട്ടൻ മാർക്ക് ഞാൻ വെച്ചിരിക്കുന്ന സർപ്രൈസ്ന് എന്തെങ്കിലും സംഭവിച്ചാൽ ശാരദയുടെ ദേവട്ടന് നല്ല ചുട്ട അടി കിട്ടുമേ...”

“ഓ എന്താ ഈ കുഞ്ഞിൻറെ നാവ്...”

അച്ഛൻ ചിരിയോടെ സന്തോഷത്തോടെ അവളെ നോക്കി പറഞ്ഞു.

പിന്നെ സ്വാഹ തിരിഞ്ഞ് അമ്മയുടെ റൂമിലേക്ക് ചെന്നു. അവൾ റൂമിൽ ചെയ്യുമ്പോൾ ശാരദ അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു. പിന്നെ കെട്ടിപ്പിടിച്ച് രണ്ടുപേരും ഒന്നു മയങ്ങി. എല്ലാം സെറ്റ് ആക്കി വന്നപ്പോൾ അയാൾ കാണുന്നത് രണ്ടു പേരും നല്ല ഉറക്കത്തിൽ ആണ്. പിന്നെ ലഞ്ച് സമയത്താണ് അയാൾ അവരെ വിളിച്ചെഴുന്നേൽപ്പിച്ച് തന്നെ.

പിന്നെ മൂന്നുപേരും ഭക്ഷണം കഴിഞ്ഞ് സ്വാഹ അച്ഛനെയും അമ്മയേയും കുട്ടി കടയിൽ ചെന്ന് അമ്മയ്ക്ക് നല്ല വീതിയുള്ള സ്വർണ്ണ കരയുള്ള സെറ്റ് മുണ്ട്, അച്ഛന് സ്വർണ്ണ കരയുള്ള ഡബിൾ മുണ്ട്, പിന്നെ മൂന്ന് വെള്ളി കരയുള്ള ഡബിൾ മുണ്ട് എല്ലാ ചേട്ടന്മാർക്കും, വെള്ളി കരയുള്ള സെറ്റ് മുണ്ട് അവൾ അവൾക്ക് വേണ്ടിയും തെരഞ്ഞെടുത്തു.

അതോടൊപ്പം തന്നെ അതിനു വേണ്ട ഷർട്ടും മറ്റും അവൾ സെലക്ട് ചെയ്തു. രാഹുലിനും അരുണിനും എന്താണ് നല്ലതെന്ന് അവൾക്കറിയാമായിരുന്നു. എങ്കിലും രണ്ടാമത്തെ ചേട്ടനെ അവൾ കണ്ടിട്ടില്ലാത്തതു കൊണ്ട് അച്ഛനോട് ചോദിച്ചാണ് സൈസും കളറും എല്ലാം സെലക്ട് ചെയ്തത്. എല്ലാം ഓടി നടന്ന് ചെയ്യുന്നത് അവൾ തന്നെയായിരുന്നു. അച്ഛനും അമ്മയും അവളെ നോക്കി നിൽക്കുകയായിരുന്നു ആകെ ചെയ്തത്.
ഷോപ്പിംഗ് തീർന്ന വിഷം തന്നെ അവർ വേഗം തിരിച്ച് ഫ്ലാറ്റിലേക്ക് പോന്നു.

കാരണം ശാരദയുടെ ഹെൽത്ത് കണ്ടീഷൻ തന്നെയാണ്. വളരെ നാളുകൾക്ക് ശേഷം അല്ലേ പുറത്തിറങ്ങുന്നത് തന്നെ. അതു കൊണ്ട് ദ്ദേഹത്തിന് ആവശ്യത്തിന് റസ്റ്റ് വേണം എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

മാത്രമല്ല നാളെ മുഴുവൻ ദിവസവും പുറത്ത് പോകാൻ പ്ലാൻ ഇട്ടിട്ടുണ്ട്. എല്ലാം കൂടി ആയാൽ ബോഡി താങ്ങുമോ എന്ന ഭയം അച്ഛനും മോൾക്കും ഉണ്ടെങ്കിലും ശാരദയ്ക്ക് അങ്ങനെ ഒരു പ്രശ്നമേ ഇല്ല. എന്നാലും ശാരദ അവർ പറഞ്ഞത് കേട്ട് തിരിച്ച് വീട്ടിലേക്ക് പോന്നു. തിരിച്ച് വീട്ടിലെത്തിയ ശേഷം കുറച്ചു നേരം റസ്റ്റ് എടുക്കുകയായിരുന്നു.

അച്ഛൻ വിളിച്ചു പറഞ്ഞത് പോലെ മൂന്നുപേരും രാത്രിയോടെ ബോംബെയിലെത്തി.

12 മണി വരെ പുറത്ത് തന്നെ വെയിറ്റ് ചെയ്തു. 12 മണിക്ക് ഡോർബെൽ കേട്ട് ഡോർ തുറന്ന് ആളെ കണ്ട് മൂന്നു പേരും ഞെട്ടിപ്പോയി.

ഒരു നിമിഷത്തെ അതിശയം... അതിനു ശേഷം അമ്മ എന്ന് വിളിച്ച് മൂന്നുപേരും അമ്മയെ കെട്ടിപ്പിടിച്ചു.

തൻറെ മൂന്നു മക്കളെയും കെട്ടിപ്പിടിച്ച് ശാരദ കരഞ്ഞു. എന്നാൽ പെട്ടെന്നാണ് സ്വാഹ പറഞ്ഞത്.

“ഇവിടെയും ഈ കണ്ണുനീരാണ്... ദേ ഇന്നത്തോടെ നിർത്തികൊണം ഈ കണ്ണുനീര് മഴ... കണ്ണുനീര് ഇനി ഈ വീട്ടിൽ കണ്ടാൽ...”

അപ്പോഴാണ് അവർ മൂന്നുപേരും ഇതാരാണ് സംസാരിക്കുന്നത് എന്ന് ശ്രദ്ധിച്ചതു തന്നെ. സ്വാഹയെ കണ്ട മൂന്നുപേരും ഒരു പോലെ ചോദിച്ചു.

“നീ എന്താ ഇവിടെ?”

“ഇത് നല്ല ചോദ്യം ആണല്ലോ ചേട്ടന്മാരെ... എൻറെ അമ്മയുടെ ബർത്ത് ഡേ കൂടാൻ നേരത്തിനും കാലത്തിനും വന്ന എന്നോടാണോ ചോദ്യം?

നമുക്ക് ചോദ്യോത്തരപംക്തി പിന്നെ ചെയ്യാം. ഇപ്പോൾ കേക്ക് മുറിക്കാൻ നിങ്ങൾ അകത്തോട്ട് വായോ.
എന്താ എല്ലാവരും എന്നെ ഇങ്ങനെ മിഴിച്ചു നോക്കുന്നത്? അകത്തേക്ക് വായോ ചേട്ടന്മാരെ...”

അവരുടെ സംശയത്തോടെയുള്ള നിൽപ്പ് കണ്ട അച്ഛൻ സ്വാഹയോട് മെല്ലെ പറഞ്ഞു.

“നിന്നെ മൂന്നും കൂടി വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കണ്ടെങ്കിൽ നിൻറെ നാക്ക് നീ സൂക്ഷിച്ചു ഉപയോഗിച്ചോളൂ. എന്നെപ്പോലെ അല്ല എൻറെ ആൺമക്കൾ...”

അതുകേട്ട് സ്വാഹ പറഞ്ഞു.

“അത്രയും നല്ലത്. അവർക്ക് എങ്കിലും കുറച്ച് നട്ടെല്ലുള്ളത് നല്ലതാണ്.”

“എൻറെ കുഞ്ഞേ... വായ അടച്ചു പിടിക്ക്. അവർ കേട്ടാൽ എനിക്കാണ് മോശം.”

അവർ സംസാരിക്കുന്നത് കേട്ടു ശാരദ ചോദിച്ചു.

“എന്താണ് അച്ഛനും മോളും തമ്മിൽ കുശുകുശുപ്പ്?”

അമ്മ സംസാരിക്കുന്നത് കേട്ടു മൂന്ന് ആൺമക്കളും മിഴിച്ചു നിന്നു പോയി.

“അമ്മ എങ്ങനെ ഇങ്ങനെ മാറി?”

“മാറ്റം അനിവാര്യമാണ് ചേട്ടന്മാരെ... കേട്ടിട്ടില്ലേ... ചിലർ വന്നാൽ ചരിത്രം മാറ്റി കുറിക്കുമെന്ന്. അങ്ങനെ ഒന്ന് ഇവിടെയും നടന്നു എന്ന് കരുതിയാൽ മതി. പിന്നെ ഈ മാറ്റം എന്നിലൂടെ ആകുമ്പോൾ അതിന് ഒരു സ്വാഹ ടച്ച് കൂടി ഉണ്ടാകാതെ ഇരിക്കുമോ?”

സ്വാഹ എല്ലാവരോടും സംസാരിക്കുന്നതിന് ഇടയിൽ ഒരു ചോക്ലേറ്റ് കേക്ക് എടുത്തു പുറത്തേക്ക് വെച്ചു. സ്വാഹയുടെ സെലക്ഷൻ തന്നെയായിരുന്നു ഈ ചോക്ലേറ്റ് കേക്ക്. അതുകണ്ട് അച്ഛൻ ചിരിയോടെ അവൾക്ക് അടുത്തേക്ക് നടന്നു.

അപ്പോഴാണ് മൂന്ന് ആൺമക്കളും അച്ഛനെ ശ്രദ്ധിച്ചത്. അച്ഛൻറെ മുഖവും സൂര്യനെപ്പോലെ ഈ പാതി രാത്രിയിലും തിളങ്ങി നിൽക്കുന്നത് കണ്ടതും എല്ലാവർക്കും വളരെയധികം സന്തോഷമായി.

പിന്നെ ഞങ്ങൾക്ക് അടുത്തു നിൽക്കുന്ന അമ്മയെ കൂട്ടി അവർ കേക്ക് കട്ട് ചെയ്യാൻ ആയി സ്വാഹയുടെയും അച്ഛൻറെയും അടുത്തേക്ക് ചെന്നു. പിന്നെ കാൻഡിൽ ബ്ലോ ചെയ്തു ആ അമ്മ സന്തോഷത്തോടെ കേക്ക് കട്ട് ചെയ്തു.

കുറ്റം പറയരുതല്ലോ... ഒരു കഷണം പോലും കളയാതെ ആറു പേരും കൂടി അത് എല്ലാവരുടെയും മുഖത്ത് തേച്ചു പിടിപ്പിച്ചു. സ്വാഹ ജീവിതത്തിലൊരിക്കലും ആ നിമിഷം മറക്കാതിരിക്കാൻ ഒരു സെൽഫി എടുത്തു ആണ് രാത്രി സന്തോഷം പ്രകടമാക്കിയത്.

അച്ഛൻ പറഞ്ഞു.

“ഇനി എല്ലാവരും പോയി കിടക്ക്. നാളെ ഫുൾ ഡേ പ്ലാൻ ആണ് നമ്മുടെ കുഞ്ഞിൻറെ വക.”


സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 70

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 70

5
10318

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 70 അമ്മ സന്തോഷത്തോടെ പറഞ്ഞു. “എല്ലാവരും ഫേഷ്യൽ ഒക്കെ ചെയ്ത സ്ഥിതിക്ക് നാളത്തെ ഫോട്ടോസ് അടി പൊളി ആയിരിക്കും അല്ലേ അച്ഛാ?” വളരെ കൂളായി അച്ഛനോട് സംസാരിക്കുന്നത് മൂന്നുപേരും നോക്കി നിന്നു. “ഓ... പിന്നെ ഫേഷ്യൽ ഒക്കെ ചെയ്തില്ലെങ്കിലും ഞങ്ങളെ കാണാൻ സൂപ്പർ അല്ലേ അല്ലെങ്കിലും... ആ പിന്നെ നിൻറെ മുഖത്ത് കുറച്ച് വെളിച്ചം വരും. ഞങ്ങളോടൊപ്പം ഫോട്ടോയ്ക്ക് നിൽക്കുമ്പോൾ കുറച്ചു മെന ഒക്കെ കാണും.” അച്ഛൻറെ മറുപടി ആൺമക്കൾ മൂന്നുപേരെയും തലയിലെ എല്ലാ കിളികളും പറത്തി വിടാൻ പാകത്തിലുള്ളതായിരുന്നു. “കുഞ്ഞേ, എന്തു മാജിക്കാണ് നീ ഇവർക്കിടയിൽ ചെയ്ത