Aksharathalukal

നിനക്കായി...💝 part 4 ( Last part )







ദിവസങ്ങൾ കഴിയുമ്പോൾ അതിരുകൾ ഇല്ലാത്ത ബന്ധം ആയി മാറി.... മുടങ്ങാതെ ഉള്ള ചാറ്റിങ് തനിക്ക് അത്രമേൽ പ്രിയപ്പെട്ടത് ആയി മാറി.... ഇടക്ക് ഇടക്ക് ഉള്ള ചെറിയ ചെറിയ പിണക്കങ്ങൾ വേദന നൽകിയലും പിന്നീട് മിണ്ടുമ്പോൾ അതിന് ഇരട്ടി സ്നേഹം തിരികെ നൽകി.... 


അങ്ങനെ ആഹ് ദിവസം വന്നു.... ജീവിതത്തിന്റെ മറ്റൊരു വഴി തിരിവ്.... എന്റെ ലക്ഷ്യത്തിലെക്കുല്ല ആദ്യ ചവിട്ട് പടി ആയിരുന്നു.... journalism എന്നാ തന്റെ എറ്റവും വല്യ സ്വപനം.... അവിടെ എതിർപ്പുകൾ മാത്രം ആയിരുന്നു എപ്പൊഴും മുൻബിട്ട് നിന്നത്... അവിടെ തന്നെ സപ്പോർട്ട് ചെയ്ത് കൂടെ നിന്നത് ശ്രീ  മാത്രം ആയിരുന്നു... ഓരോ ദിവസവും അവനോട് ഉള്ള സ്നേഹം കൂടുക മാത്രം ആണ് ചെയ്തത്... കുറഞ്ഞില്ല....  അനന്യ എന്നാ കാര്യം തന്നെ മറവി കൊണ്ട് പോയി.... ഓർത്തില്ല... അങ്ങനെ ഒരു കാര്യം.... 


കോളേജ് ലൈഫ്.... അടിപൊളി ആയിരുന്നു.... പുതിയ ചുറ്റുപാടും ആയി പെട്ടന്ന് പൊരുത്തപ്പെടാൻ കഴിഞ്ഞു.... അവിടെന്ന് കിട്ടിയ കൂട്ട് ആണ് ശ്രീലക്ഷ്മി എന്നാ തന്റെ ലച്ചു.... '' നീ ആരെലും പ്രണയിചിട്ടുണ്ടോ ? '' എന്നാ ചോദ്യത്തിന് ; വേണേൽ ഉണ്ടെന്നും പറയാം ഇല്ലെന്നും പറയാം അതായിരുന്നു തന്റെ മറുപടി.... പിന്നീട് ഒരു ദിവസം അവളോട് എല്ലാം തുറന്ന് പറഞ്ഞു... ഒന്നേ അവൾ പറഞ്ഞോളു മറക്കണം.... അവൻ മറ്റോരു ആളുടെ ആണെന്ന് മാത്രം... അത് മനസ്സിലാക്കി പിന്നീട് മെസ്സേജ് അയച്ചു..... പക്ഷെ എത്ര ഒക്കെ മനസ്സിനെ പറഞ്ഞു നിർതുംബൊഴും ശ്രീ യുടെ ഓരോ മെസ്സേജും അവനിലെക്ക് തന്നെ കൂടുതൽ അടുപ്പിച്ചു....

പിന്നീട് ഉള്ള ചാറ്റിങ് ആദ്യം തന്നെ കോളേജിൽ നടന്ന കാര്യങ്ങൾ പറഞ്ഞില്ലേൽ എനിക്ക് ഒരു സമാധാനവും ഇല്ലായിരുന്നു.... അത്രക്ക് അടുത്ത ഒരാൾ ആയി മാറി ശ്രീ തനിക്ക്...  ആഹ് ജോലി ടൈം ൽ നൈറ്റ്‌ ഡ്യൂട്ടി എടക്കുംബൊ തനും ഇരിക്കും ശ്രീ ക്ക് ഒപ്പം... അവന് കൂട്ടായി... 

പിന്നീട് കുറഞ്ഞ സമയം കൊണ്ട് ഞങ്ങൾ ലോകം മുഴുവൻ മെസ്സേജ് അയച്ചു പോയി വരും... രണ്ട് ദിക്കിൽ ഇരുന്ന് ഒരുമിച്ച് കൂടെ ഉള്ള പോലെ ഇരുന്ന് മെസ്സേജ് അയക്കും... അപ്പോൾ ഒക്കെയും അവനോട് തനിക്ക് ഉണ്ടായിരുന്നത് പ്രണയം മാത്രം ആയിരുന്നു....  മനസ്സ് അറിഞ്ഞു ദൈവത്തിനൊദ് പ്രാർഥിച്ചിട്ടുണ്ട് തന്റെ നല്ല പാതി ആയി അവനെ കിട്ടണേ എന്ന്.... 


ദിവസങ്ങളും വർഷങ്ങളും മാറി പോയപ്പോഴും മായാതെ.... കുറയാതെ തന്റെ ഉള്ളിലെ പ്രണയവും വളർന്നു.... അത് പറയുവാൻ ആയി കാത്ത് നിന്നപ്പോ തേടിയെത്തി ആഹ് വാർത്ത.... ശ്രീ യുടെയും അനന്യ യുടെയും കല്യാണം ആണെന്ന്.... കണ്ണ് നീര് പോലും വന്നില്ല.... നിന്ന സ്ഥലത്ത് നിന്നും അനങ്ങി ഇല്ല..... കാലുകൾ ചലിചില്ല.... ഒന്ന് ഉരിയാടൻ പോലും പറ്റാത്ത അവസ്ഥ..... ഹൃദയത്തിൽ നിന്ന് ചോര കിനിഞ് ഒഴുകി.... പറയാതെ വച്ച പ്രണയം മനസ്സിനെ ചുട്ട് പൊള്ളിച്ചു.... മനസ്സ് അറിഞ്ഞ പോലെ അവിടെ ചേർത്ത് പിടിക്കാൻ ലച്ചു ഉണ്ടായിരുന്നു.... എന്നാലും എന്തോ.... ജീവശവം ആയി മാറി.... ഉള്ളിലെ പൊള്ളൽ അനക്കാൻ ആർക്കും കഴിഞ്ഞില്ല.... സ്വയം ഉരുകി തീർത്ത ദിവസങ്ങൾ.... 


പിന്നീട് സമയം എടുത്തു എല്ലാം accept ചെയ്യാൻ... മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു ശ്രീ തനിക്ക്  ഉള്ളത് അല്ല എന്ന്....  ഇന്ന് കണ്ടു തന്റെ പ്രണയം മറ്റൊരുവൽക്ക് സ്വന്തം ആകുന്നത്..... 



ഇന്ന് ആളി പടർന്ന പ്രണയം എന്നാ ആഹ് കട്ടതീയിൽ കത്തി എരിയുവ ഞാൻ.... പുറത്തേക്ക് വരുവാൻ കഴിയുന്നില്ല..... അനക്കാൻ കഴിയുന്നില്ല..... വേദനിക്കുന്നില്ല.... മനസ്സിന് ഏറ്റ മുറിവിൽ നിന്ന് വരുന്ന വേദനാ മറ്റൊന്നിനും ഉണ്ടാവില്ല.... 


നേടി എടുക്കുന്നത് മാത്രം അല്ലല്ലോ പ്രണയം.... വിട്ട് കൊടക്കുന്നതും പ്രണയം അല്ലെ... അപ്പൊ എന്റെ പ്രണയം അല്ലെ ജയിച്ചേ.... മനസ്സിന്റെ കോണിൽ നീ എന്നും കാണും ശ്രീ.... മറക്കാൻ കഴിയില്ല..... ഈ ജന്മം ഞാൻ വിട്ട് നൽകുവ.... പക്ഷെ അടുത്ത ജന്മം എനിക്ക് വേണം നിന്റെ പ്രണയം.... ഇത് വാശി അല്ല.... ആഗ്രഹാ.... 


'' കാത്തിരിക്കും ഞാൻ നിനക്കായി...💝 ഇനി ഒരു ജന്മം ഉണ്ടേൽ അത് നിന്നെ പ്രണയിക്കാൻ മാത്രമായി..... നിന്നിലെ പ്രണയം ഏറ്റ് വങുവാൻ..... നിന്റെ നെഞ്ചിലെ ചൂടിൽ കണ്ണ് അടക്കാൻ.... നിന്നെ മാറോട് അണക്കാൻ..... നിന്റെ നല്ല പാതി ആവാൻ.... 
     നിനക്കായി....💝 ഞാൻ ജനിക്കും.... 


അവസാന വാക്കും എഴുതി അവൾ ബുക്ക്‌ അടച്ചു.... ബെഡിൽ കിടന്നു.... കണ്ണിൽ നിന്ന് ഒഴുകുന്ന ഓരോ തുള്ളി കണ്ണീരിനും വല്ലാത്ത പൊള്ളൽ അനുഭവപ്പെട്ടു.... 


അവനായി ഒഴുകുന്ന അവസാന കണ്ണീർ...  കണ്ണ്കൾ അടച്ചു കിദക്കുംബൊഴും ചാലിട്ട് ഒഴുകുന്ന കണ്ണ് നീര് അവൾ അറിഞ്ഞില്ല.... 

കണ്ണ് അടക്കുംബൊഴും അവൾ മൗനമായി പറഞ്ഞു..... വിട്ട് നൽകുന്നു ഞാൻ എന്റെ പ്രണയം... പ്രാണൻ..... നിനക്കായി.... 💝



'' We loved with a love that was more than love 
                        - Edger allen poe '' 



 End.... 




എങ്കി പിന്നെ ഞാൻ അങ്ങ് പോട്ടെ... അപ്പൊ എല്ലാം പറഞ്ഞ പോലെ 😁🏃