Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 73

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 73


ഫോർമാലിറ്റീസ് ഒക്കെ കഴിഞ്ഞ് അന്നത്തെ ദിവസം സ്വാഹ ഫ്ലാറ്റിൽ ചെന്ന് സുഖമായി ഉറങ്ങി. അടുത്ത ദിവസം അമ്പലത്തിൽ പോയി എല്ലാവരോടും നന്ദി പറഞ്ഞു.


പിന്നെ അടുത്ത ഏതാനും ദിവസങ്ങളിൽ ന്യൂസ് പേപ്പറുകളിൽ നിറഞ്ഞു നിന്നിരുന്നത് auction റിസൾട്ട് തന്നെയായിരുന്നു.


അന്ന് ഹോട്ടൽ ലീല പാലസിൽ സ്വാഹയും അരവിന്ദും ഗോവൻ ബ്രദേഴ്സും ഒന്നിച്ചു കൂടിയിരുന്നു. സ്വാഹയുടെ പരിശ്രമത്തിൻറെയും ഹാർഡ് വർക്കിൻറെയും റിസൾട്ട് ആണ് ആദ്യ വിജയമെന്ന് 5 പേരും പറഞ്ഞു പരസ്പരം സന്തോഷം പങ്കു വെച്ചു.


അവളും അവരോട് നന്ദി പറഞ്ഞു. എല്ലാവരെയും പേടിപ്പിച്ചു നിർത്തിയതാണ് കാര്യങ്ങൾ നമ്മുടെ കയ്യിൽ പിടിച്ചു നിർത്തിയത് എന്ന് മാർട്ടിനോട് പറയാൻ സ്വാഹ മറന്നില്ല.


ദേവ് ഗ്രൂപ്പ്, അവരിൽ നിന്നും ഒരിക്കലും ഇങ്ങനെയൊരു move പ്രതീക്ഷിച്ചില്ല എന്നും സ്വാഹ പറഞ്ഞു.


“That is absolutely fine Swaha. We are not losers in this auction... Also, we can\'t handle everyone in any which way.”


“Yes, Martin I know that very well, I am not looser.”


അവരുടെ സംസാരം കേട്ട് കൊണ്ട് ഇരുന്ന ഫ്രെഡ്ഡി പറഞ്ഞു.


“So next week we are going to celebrate this… Party Time...”


“അതെ ഈ വിജയം ഒന്നും അങ്ങനെ വെറുതെ വിടാൻ പറ്റുന്ന കാര്യമല്ലല്ലോ? We must celebrate.”


അരവിന്ദ് ഫ്രെഡ്ഡി പറഞ്ഞതിനോട് അനുകൂലിച്ച് തന്നെ പറഞ്ഞു.


“പറഞ്ഞത് വളരെ ശരിയാണ്. സെലിബ്രേഷൻ വേണം. അത് നാളെ വേണോ, നെക്സ്റ്റ് വീക്ക് മതിയോ?”


“ഒന്നും പിന്നത്തേക്ക് മാറ്റി വെക്കേണ്ട... ചൂടോടെ കാര്യങ്ങൾ നടക്കണം എന്നാണ് എൻറെ അഭിപ്രായം. “


DD യും തൻറെ എൻറെ അഭിപ്രായം പറഞ്ഞു.


“എന്നാൽ പിന്നെ നാളെ തന്നെ അങ്ങ് നടത്താം സെലിബ്രേഷൻ. അഗ്നിയെ വിളിക്കാൻ മറക്കണ്ട.”


മാർട്ടിൻ പറഞ്ഞു.


അങ്ങനെ തീരുമാനം അനുസരിച്ച് അടുത്ത ദിവസം ADG Group auction നേടിയതിൻറെ പാർട്ടി അനൗൺസ് ചെയ്തു.

അഗ്നിക്കൊപ്പം ശ്രീഹരിക്കും ക്ഷണം ഉണ്ടായിരുന്നു.


അന്നും പാർട്ടിക്ക് വന്ന സ്വാഹ ധരിച്ചിരുന്നത് ബിസിനസ് അട്ടെയർ തന്നെയായിരുന്നു. എല്ലാവരോടും സംസാരിച്ചു നടക്കുന്നതിനിടയിൽ സ്വാഹ അഗ്നിയെയും ശ്രീഹരിയെയും കണ്ടു.

സ്വാഹ വേഗം അരവിന്ദനെ നോക്കി. അവൻ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു. അവൾ അവനോട് വരാൻ കണ്ണുകൊണ്ട് കാണിച്ചു.

അതുകണ്ട് അരവിന്ദ് വേഗം സ്വാഹ അടുത്തേക്ക് ചെന്നു. അരവിന്ദ് ആണ് അഗ്നിയെ കണ്ട് സംസാരം തുടങ്ങിയത്.


“Hello Mr. Verma, how are you?”


അഗ്നി മറുപടി പറയുന്നതിന് മുൻപ് തന്നെ സ്വാഹ പറഞ്ഞു.


“അതെന്തു ചോദ്യമാണ് അരവിന്ദ്? അഗ്നി വിയർത്തു തുടങ്ങിയത് കണ്ടില്ലേ?”


“Oho... പിന്നെ auction നിൽ രണ്ട് പ്രോപ്പർട്ടിസ് കയ്യിൽ ആക്കിയതാണോ അഗ്നി, അരവിന്ദ് കിടന്നു തിളക്കുന്നത്.”


“ഹാ... അത് എന്ത് നിസ്സാര വൽക്കരണം ആണ് Mr. ശ്രീഹരി നിങ്ങൾ ഇപ്പോൾ ചെയ്തത്... അരവിന്ദ് അല്ല ഇത് നേടിയത്. സ്വാഹ... സ്വാഹ എന്ന ഞാനാണ്. ADG Group of Companies ൻറെ General Manager.


പിന്നെ ഒന്നു കൂടി എനിക്ക് നിങ്ങളോട് ഇപ്പോൾ പറയാനുണ്ട്. ഇപ്രാവശ്യത്തെ കോമ്പറ്റീഷൻ റിസൾട്ട് വരുന്നതോടെ ബിസിനസ് രംഗത്ത് അഗ്നിയുടെ യുഗം കഴിയും.


ലൈക് അഗ്നി തുടങ്ങിയപ്പോൾ മാർട്ടിൻ യുഗം അങ്ങ് തീർന്നു. അതു പോലെ മാർട്ടിൻ അരങ്ങ് ഒഴിഞ്ഞു തന്നത് പോലെ അഗ്നി എനിക്കു വേണ്ടി അരങ്ങ് മാറി തരേണ്ടത് ആയി വരും.


സ്വന്തമായി അത് നിങ്ങൾ ചെയ്തില്ലെങ്കിൽ ഈ സ്വാഹ അത് ചെയ്യും.”


സ്വാഹയുടെ ഓരോ വാക്കും അഗ്നി ശ്രദ്ധയോടെയാണ് കേട്ടിരുന്നത്. എന്നാൽ ഇവരുടെ സംസാരം മീഡിയ പാർട്ടി കവർ ചെയ്യാൻ വന്നവർ നന്നായി തന്നെ ഏറ്റെടുത്തു.


സ്വാഹ പാർട്ടിയിൽ അഗ്നിയെ ഓപ്പണായി വെല്ലുവിളിച്ചിരുന്നു എന്ന രീതിയിൽ തന്നെയാണ് മീഡിയ ന്യൂസ് പ്രസിദ്ധീകരിച്ചത്. അതും സ്വാഹയുടെ തന്നെ plan അനുസരിച്ചായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?


താൻ വിചാരിച്ചത് എല്ലാം അതുപോലെ നടക്കുന്നുണ്ടെങ്കിലും സ്വാഹയുടെ ഉള്ളിനുള്ളിൽ വല്ലാതെ ഭയമുണ്ട്. ഒരുപാട് കാര്യങ്ങളാണ് simultaneously നടക്കുന്നത്. അത് എല്ലാം സമയത്ത് കൃത്യമായി നടന്നാൽ മാത്രമാണ് കാര്യങ്ങൾ അവൾ വിചാരിച്ച പോലെ അവസാനിക്കുകയുള്ളൂ.


xxxxxxxxxxxxxxxxxxxxxxx


രണ്ടു ദിവസത്തിനു ശേഷം കേരളം ഉണർന്നത് ഒരു വലിയ ബ്രേക്കിംഗ് ന്യൂസ് ഓട് കൂടിയായിരുന്നു.


കേരളത്തിലെ വിഴിഞ്ഞം പോർട്ടിൽ വെച്ച് മനുഷ്യ വേട്ടയും ആയുധ കള്ളക്കടത്തും പിടിക്കപ്പെട്ടിരിക്കുന്നു. 25 പെൺകുട്ടികളെ മയക്കു മരുന്ന് കുത്തി വെച്ച നിലയിൽ ബോധമില്ലാതെ ഒരു കണ്ടെയ്നർ, പിന്നെ ഒരു കണ്ടെയ്നർ നിറച്ച് ആയുധമാണ് പിടിക്കപ്പെട്ടിരിക്കുന്നത്.


അന്വേഷണം മുറുകുന്നു. കേരളം ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടത്. നമ്മുടെ കൊച്ചു കേരളത്തിലും ഇതൊക്കെ നടക്കുന്നുണ്ടോ എന്ന് പലരും സംശയത്തോടെ ചോദിച്ചു എങ്കിലും സത്യം അതാണ് എന്ന് പിന്നീട് വരുന്ന വാർത്തകൾ വിളിച്ചു പറയുന്നുണ്ടായിരുന്നു.


ന്യൂസ് വായിച്ച് കേരള ജനത ഒന്നടക്കം എന്തു പറയണം, എന്തു ചെയ്യണമെന്നറിയാതെ നിന്നു പോയി.


എന്നാൽ ഗോവയിൽ ഉണ്ടായിരുന്ന DD ഈ വാർത്ത കേട്ട് സമനില തെറ്റിയവനെപ്പോലെ അടുത്തുണ്ടായിരുന്ന എല്ലാം വലിച്ചെറിഞ്ഞു. അവന് ദേഷ്യം കൊണ്ട് തല ഒക്കെ പൊട്ടിപ്പിളരുന്ന പോലെ തോന്നി.


എന്നാൽ മാർട്ടിൻ, പെട്ടെന്ന് തന്നെ DD യുടെ അടുത്തേക്ക് വന്നു.


“Relax DD. I am there to handle it.”


എന്നാൽ അരവിന്ദും ശ്രുതിയും ഈ വാർത്ത കേട്ട് പെട്ടെന്നു തന്നെ ഗോവയിലേക്ക് വണ്ടി കയറി. അരവിന്ദ് പോകും മുൻപ് സ്വാഹയെ വിളിച്ചു പറഞ്ഞു.


“ഞങ്ങൾ രണ്ടു ദിവസം കഴിഞ്ഞ് വരും. ഒരു ബിസിനസ് മീറ്റ് ഗോവയിൽ ഉണ്ട്. അത് കഴിഞ്ഞ് വരാം.”


അരവിന്ദ് പറയുന്നത് കേട്ട് സ്വാഹ പറഞ്ഞു.


“എന്നോട് എന്താണ് മുന്നേ പറയാഞ്ഞത്? ഞാനും വരുന്നുണ്ട് ബിസിനസ് മീറ്റിന്. ഒരു half an hour എനിക്ക് തന്നാൽ മതി. air പോർട്ടിൽ ഞാനും എത്തിക്കോളാം. എനിക്കും ഒരു ടിക്കറ്റ് ബുക്ക് ചെയ്യ് അരവിന്ദ്.”


പെട്ടെന്ന് സ്വാഹ പറഞ്ഞപ്പോൾ അരവിന്ദ് പതറിപ്പോയി. പിന്നെ വേഗം തന്നെ പറഞ്ഞു.


“വേണ്ട സ്വാഹ, അവിടെ ആവശ്യം ശ്രുതിയെ ആണ്. പിന്നെ രണ്ടുപേരും മാറി നിൽക്കാൻ പറ്റിയ സമയം അല്ലല്ലോ ഇപ്പോൾ.”


അരവിന്ദ് എങ്ങനെയൊക്കെയോ പറഞ്ഞു തീർത്തു.


“അത് അരവിന്ദ് പറഞ്ഞത് ശരിയാണ്. ഞാൻ അതിനെപ്പറ്റി അങ്ങ് അത്ര ആലോചിച്ചില്ല. എന്തായാലും നിങ്ങൾ പോയി വായോ.”


സ്വാഹ പറയുന്നത് കേട്ട് അരവിന്ദന് ആശ്വാസം തോന്നി. അരവിന്ദൻറെ സംസാരത്തിനിടയിലെ അഭയവും ആദിയും വെപ്രാളവും എല്ലാം സ്വാഹ ആസ്വദിക്കുന്നുണ്ടായിരുന്നു.


പക്ഷേ അപ്പോഴും സ്വാഹയുടെ മനസ്സിനെ വേദനിപ്പിക്കുന്ന ഒന്ന് ഉണ്ട്. അത് വേറെ ആരും അല്ലാ, ശ്രുതി തന്നെയായിരുന്നു.

ആരെന്തൊക്കെ പറഞ്ഞാലും അവളും തന്നെ പോലെ ഒരു പെണ്ണ് തന്നെയാണ്. അവളെ ഇത്ര നീചമായ രീതിയിൽ ആക്കി തീർത്തത് അവളുടെ കുടുംബം തന്നെയാണ്. അഗ്നി അവളുടെ കസിൻ ആണ്. അത് പ്രകാരം അവൾ തനിക്കും സിസ്റ്റർ തന്നെയാണ്.


ശ്രുതിയെ എങ്ങനെ ഈ അഴുക്കു ചാലിൽ നിന്നും രക്ഷപ്പെടുത്തും എന്ന് തന്നെയായിരുന്നു അപ്പോൾ അവളുടെ ചിന്ത മുഴുവനും.

എന്നാൽ അവൾ ചെയ്തു കൂട്ടിയ എല്ലാ കുരുത്തക്കേടുകൾക്കും ശിക്ഷയും അനുഭവിക്കണം. അല്ലെങ്കിൽ അവൾ മൂലം കെണിയിൽ പെട്ടു പോയ പെൺകുട്ടികളോട് കാണിക്കുന്ന അവഗണന ആകും അത്.

അതെന്തായാലും സ്വാഹ ചെയ്യില്ല.


ശ്രുതിയെ എങ്ങനെ ഹാൻഡിൽ ചെയ്യണം എന്നത് സ്വാഹയുടെ മുന്നിലുള്ള സമസ്യകളിൽ ഒന്നു തന്നെയായിരുന്നു.

അവൾ ആലോചനയിൽ നിന്നും പുറത്തു വന്നപ്പോഴേക്കും അരവിന്ദൻ കോൾ കട്ട് ചെയ്തിരുന്നു.


എന്നാൽ അരവിന്ദും ശ്രുതിയും മൂട്ടിൽ തീ പിടിച്ച പോലെ ആയിരുന്നു നടന്നിരുന്നത്. എന്നാൽ സ്വാഹ നോർമലായി ദിവസങ്ങൾ തള്ളി നീക്കി.


25 പേരെയും ഗവൺമെൻറ് ഹോസ്പിറ്റലിൽ കൊണ്ടു പോകാതെ വർമ ഗ്രൂപ്പിൻറെ പ്രൈവറ്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാൻ സ്പെഷ്യൽ പെർമിഷൻ മിനിസ്റ്ററിൽ നിന്നും വാങ്ങി എടുത്തു നമ്മുടെ ദേവി പീഠത്തിലെ IAS ചുണക്കുട്ടൻ Amey Dev Verma IAS.


പിന്നെ അരുണും വീട്ടിലെ അഞ്ച് പെൺ ഡോക്ടർസ്സും കൂടി എല്ലാവരെയും ഒന്ന് രണ്ട് ആഴ്ച കൊണ്ട് നോർമൽ ആക്കി എടുത്തിരുന്നു. അമൽ ഏട്ടൻറെ നേതൃത്വത്തിൽ ചോദ്യം ചെയ്യലും നടത്തി.

ചോദ്യം ചെയ്യലിൽ നിന്നും കിട്ടിയ തെളിവ് അനുസരിച്ച് അന്വേഷണം ആരംഭിച്ചു.


25 പെൺകുട്ടികളുടെയും മൊഴിയെടുത്തു കോടതിയിൽ ഹാജരാക്കി. കൂടുതൽ ദിവസം കസ്റ്റഡിയിൽ വയ്ക്കുകയോ, കോടതിയിൽ ഹാജരാക്കാതിരിക്കുകയോ ചെയ്താൽ അവരുടെ ജീവനു തന്നെ ഭീഷണിയാകുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെയാണ് Abhay ഇങ്ങനെ ഒരു നീക്കം നടത്തിയത്.


അത് മാത്രമല്ല ഉന്നതങ്ങളിൽ നിന്നും ഇടപെടൽ ഉണ്ടാകാൻ സമയം നൽകരുത് എന്ന അറിവ് Amen നും ഉണ്ടായിരുന്നു. ഒരിക്കൽ അങ്ങനെ ഉണ്ടായതുകൊണ്ടാണ് ഈ കേസ് പൊടി പിടിച്ചു കുറച്ചു നാൾ പോലീസ് ഫയൽ നമ്പറായി കടന്നു പോയത് എന്ന് അവന് നന്നായി അറിയാം.


വളരെയധികം കഷ്ടപ്പെട്ടാണ് ഇപ്പോൾ ഈ ഫയൽ റീഓപ്പൺ ചെയ്തിരിക്കുന്നത്. ഇനി ഒരു പിഴവും തൻറെ സൈഡിൽ നിന്നും ഉണ്ടാക്കാൻ താൻ അനുവദിക്കില്ലെന്ന് മനസ്സു കൊണ്ട് Amen ഉറപ്പിച്ചിരുന്നു. എന്തെങ്കിലും പിഴവ് വന്ന് ഒരിക്കൽ കൂടി ഈ കേസ് അട്ടിമറിച്ചാൽ പിന്നെ ഒരു ചാൻസ് തനിക്ക് കിട്ടില്ല.


മാത്രമല്ല തൻറെ സ്വാഹയെയും ശ്രീക്കുട്ടിയെയും വേദനിപ്പിച്ചവരെയും അതു പോലെ ഒരുപാട് മാതാപിതാക്കളുടെ മക്കളെയും വേദനിപ്പിച്ചവരെയും വെറുതെ വിടാൻ മാത്രം വിശാല മനസ്കർ ഒന്നുമല്ലായിരുന്നു ദേവി പീഠത്തിലെ ഓരോരുത്തരും. പൂട്ടിരിക്കും എല്ലാവരെയും അടി പടലം. Amen മനസ്സിൽ ഉറപ്പിച്ചിരുന്നു.


25 പെൺകുട്ടികളെയും സുരക്ഷിതമായി അവരവരുടെ വീടുകളിൽ എത്തിച്ച ശേഷം അടുത്ത തലത്തിലേക്ക് അന്വേഷണം നടത്തി തുടങ്ങി.


ഈ കേസിലെ അന്വേഷണം മുന്നോട്ടു പോകും തോറും മാർട്ടിനും കൂട്ടരും മനസ്സിലാക്കിയിരുന്നു ആരോ പിന്നിൽ നിന്ന് വല്ലാതെ ചരടുവലിക്കുന്നുണ്ട് എന്ന്.


ഏകദേശം ഒരു മാസത്തോളം കഴിഞ്ഞതും അടുത്ത വാർത്ത വന്നു.


ഒരു ദിവസം കാലത്ത് ദേവയുടെയും ദേവിയുടെയും വീട്ടിൽ പോലീസ് വണ്ടികൾ വന്നു നിന്നു. അമൻറെ നേതൃത്വത്തിൽ തന്നെയാണ് എല്ലാം നടക്കുന്നത്. രണ്ടു വീട്ടിലും ഉള്ള അഞ്ച് ആണുങ്ങളെയും അതായത് ദേവയുടെയും ദേവിയുടെയും ഭർത്താക്കന്മാരെയും സ്വാഹയുടെ മൂന്ന് മുറച്ചെറുക്കൻമാരെയും കസ്റ്റഡിയിലെടുത്തു. അറസ്റ്റും ചെയ്തു.


അതു അതറിഞ്ഞ് അരവിന്ദും ശ്രുതിയും വല്ലാതെ ഭയന്നു. ഇങ്ങനെ ഡയറക്ടായി ഒരു നീക്കം മാർട്ടിനും കൂട്ടരും ചിന്തിച്ചിട്ടു പോലും ഉണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം.


എന്നാൽ അറസ്റ്റ് ചെയ്തതും അഞ്ചു പേർക്കും അവിടെ വെച്ച് തന്നെ അമൻ ഉദ്ഘാടനം നടത്തിയിരുന്നു. അടി പൊട്ടുന്നത് കണ്ട് ദേവയും ദേവിയും മകളും കരഞ്ഞു. അതുകൊണ്ട് അമൻ അവരെ നോക്കി പുച്ഛത്തോടെ ചോദിച്ചു.


“കുടുംബത്തിലെ ആണുങ്ങൾ വഴി തെറ്റി നടന്നാൽ അവരെ നേർവഴിക്ക് നടത്തേണ്ടവർ കുടുംബത്തിലെ പെണ്ണുങ്ങളാണ്. അല്ലാതെ അവർക്ക് ഒത്താശ ചെയ്തു കൊടുക്കുകയല്ല വേണ്ടത്. അത് എങ്ങനെയാ, പണത്തോടുള്ള ആർത്തി നിങ്ങളുടെ കണ്ണു മഞ്ഞളിപിച്ചു അല്ലേ?


അപ്പോൾ ഇതൊക്കെ തന്നെയാണ് അതിനുള്ള ശിക്ഷ. അനുഭവിച്ചേ തീരൂ. ഇതുകൊണ്ടൊന്നും അവസാനിച്ചു എന്ന് വിചാരിക്കേണ്ട. തുടങ്ങിയിട്ടേയുള്ളൂ. ഇപ്പോൾ ഇവിടെ നടക്കുന്നത് ജസ്റ്റ് സാമ്പിൾ വെടിക്കെട്ട് മാത്രമാണ്. വരാനിരിക്കുന്നത് താങ്ങാനുള്ള ശക്തിക്ക് നിങ്ങൾ ഇപ്പോൾ തന്നെ ഈശ്വരനോട് മുട്ടിപ്പായി പ്രാർത്ഥിക്കാൻ നോക്ക്. തയ്യാറായി ഇരുന്നോളൂ.”


അമൻ പറഞ്ഞു കഴിയുമ്പോഴേക്കും മുറ്റത്ത് ആളുകൾ കൂടിയിരുന്നു. അവരിൽ പ്രധാനികൾ ചോദിച്ചു.


“എന്താ സാർ ഇവിടെ നടക്കുന്നത്? എന്തിനാണ് ഇവരെ അറസ്റ്റ് ചെയ്യുന്നത്? മാന്യമായി ജീവിക്കുന്നവരാണ് ഞങ്ങൾ.”


അവർ പറയുന്നത് കേട്ട് അമൻ ചിരിയോടെ ചോദിച്ചു.


“നിങ്ങൾ പറഞ്ഞ ഈ മാന്യന്മാരുടെ മാന്യതയുടെ മുഖം മൂടി അഴിഞ്ഞു വീഴുന്നത് കാണണോ നിങ്ങൾക്ക്? എങ്കിൽ സമാധാനത്തോടെ ഞങ്ങളെ ഞങ്ങളുടെ ജോലി ചെയ്യാൻ അനുവദിക്കണം.”


“എന്ത് തെറ്റാണ് ഇവർ ചെയ്തത് എന്നെങ്കിലും പറയാതെ ഇവിടെ നിന്ന് ഇവരെ കൊണ്ടു പോകാൻ ഞങ്ങൾ സമ്മതിക്കില്ല. ഞങ്ങളുടെ ഇവിടെ ഇതു വരെ ഒരു പോലീസ് കേസും ഈ ഗ്രാമത്തിൽ ഉണ്ടായിട്ടില്ല. നിങ്ങൾ പോലീസുകാർ ഗുണ്ടായിസം കാണിക്കാനാണ് തീരുമാനം എങ്കിൽ അത് ഇവിടെ നടക്കില്ല എന്നാണ് പറഞ്ഞു വരുന്നത്.”


നാട്ടുകാർ പറയുന്നത് വളരെ ന്യായമായ കാര്യം ആയതു കൊണ്ട് തന്നെ വളരെ സമാധാനത്തോടെ അമൻ എല്ലാവരോടും സംസാരിച്ചത്.


എന്നാൽ അതേ സമയം തന്നെ കളക്ടറുടെ കാർ അവിടേക്ക് ചീറിപ്പാഞ്ഞു വന്നു.


“എന്താണ് ഇവിടെ issue? ആരാണ് എന്നെ കോൾ ചെയ്തത്?”


അതും ചോദിച്ചു Amey കാറിൻറെ ഡോർ തുറന്ന് പുറത്തേക്ക് വന്നു.


അപ്പോൾ അമൻ Amey യുടെ അടുത്തു വന്ന് ആദ്യം ഒഫീഷ്യലായി സല്യൂട്ട് ചെയ്തു. അതിനു ശേഷം എല്ലാവരോടുമായി പറഞ്ഞു.


“ഞങ്ങൾ കഴിഞ്ഞ മാസം വിഴിഞ്ഞത്തു നടന്ന കേസുമായി ബന്ധപ്പെട്ട് ഇവരെ അറസ്റ്റ് ചെയ്യാൻ വന്നതാണ്.”


“That’s fine. Court order copy എൻറെ ഓഫീസിലും വന്നിരുന്നു. But what is the issue?”


Amey അമനോട് ചോദിച്ചപ്പോൾ നാട്ടുപ്രമാണികളിൽ ചിലർ പറഞ്ഞു.


“അത് ഞങ്ങൾ പറയാം സാറേ... ഞങ്ങൾ ഈ ഗ്രാമത്തിലുള്ളവർ, വളരെ മാന്യമായി ജീവിക്കുന്ന ഒരു കൂട്ടം ആളുകളാണ് ഇവിടെയുള്ളത്. കാലമിത്രയായിട്ടും ഒരു പോലീസും ഇവിടെ കയറി വന്നിട്ടില്ല. അത് പോലീസ് ഞങ്ങളെ പേടിച്ചിട്ട് ഒന്നുമല്ല. അതിൻറെ ആവശ്യം ഉണ്ടായിട്ടില്ല എന്നതാണ് സത്യം.


 


സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 74

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 74

4.9
12543

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 74 “ഇതു വരെ ഇവിടെ ഒരു പോലീസ് കേസും അറസ്റ്റും ഉണ്ടായിട്ടില്ല. പക്ഷേ ഇപ്പോൾ...” അവർ മുഴുവനും പറയാതെ കളക്ടറെ നോക്കി. എല്ലാം കേട്ട ശേഷം Amey പറഞ്ഞു. “അപ്പോൾ ഇതാണ് നിങ്ങളുടെ പ്രശ്നമല്ലേ? എന്നാൽ ഇതിനുത്തരം തരാൻ ഞാൻ ബാധ്യസ്ഥനാണ്. കുറച്ചു നാളുകൾക്കു മുൻപ് വിഴിഞ്ഞത്ത് രണ്ട് കണ്ടെയ്നർ പിടിച്ചത് നിങ്ങളെല്ലാവരും കേട്ടിരിക്കും എന്ന് എനിക്ക് ഉറപ്പാണ്. 25 പെൺകുട്ടികളും ഒരു കണ്ടെയ്നർ നിറച്ച് ആയുധങ്ങളും.” “ഉവ്വ് സാറേ... ഞങ്ങളും ന്യൂസിൽ കണ്ടതാണ് എല്ലാം. പക്ഷേ...” “ആ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ഈ ഡിജിപിയും സംഘവും. ആ കേസിൻറെ അന്വേഷണത്തിന് ഭാഗ