എന്നും ഏട്ടന്റെ സ്വന്തം part14
അമ്മച്ചാ.... ഞാൻ എങ്ങനെയാ സ്കൂളിൽ പോവാ.... ഇവിടെ എന്റെ വണ്ടി മാമ്മൻ വരോ.... അവന് ഒരുപാട് സംശയം ഉണ്ടായിരുന്നു... നമുക് ഇവിടെ വേറെ വണ്ടി വയ്ക്കാടോ മോനേ... അത് കേട്ടപ്പോൾ അവന് സമാദാനം അയി...അവൻ നേരെ ആമിയുടെ അടുത്തേക് പോയി .. അമ്മേ അമ്മച്ചൻ പറഞ്ഞു വേറെ വണ്ടി വരും എനിക് സ്കൂളിൽ പോവാൻ എന്ന് ...മ്മം അവൾ മൂളി ഈ അമ്മ ഒന്നും പറയില്ല ഞാൻ മിണ്ടൂല എന്നും പറഞ്ഞു അവൻ റൂമിൽ നിന്ന് പിണങ്ങി പോയി ആമി നീ ഇന്ന് ജോലിയ്ക് പോവുന്നില്ലേ .... അമ്മയുട്ടെ ചോത്യം കെട്ട് ആമി വേഗം എഴുനേറ്റു ഇല്ല അമ്മേ ഞാൻ കുറച്ചു ദിവസം ലീവ് എടുത്തു ഈ കോലത്തിൽ അവിടെ ചെന്നാൽ എല്ലാരോടും വിശദികാരികേണ്ടിവരും എനിക് അതിന് വയ്യാ....... ദിവസങ്ങൾ എത്ര പെടന്നു പോയി അവൾ ജോലിയ്ക് പോയി തുടങ്ങി ...ഇനി ഇങ്ങനെ കുറേ ക്യാഷ് കളഞ്ഞാൽ ശരിയാവില്ല ഒരു വീട് ഒകെ വയ്ക്കണം എന്തെകിലും സമ്പാദ്യം വേണം എന്ന് അവൾക് തോന്നി മക്കൾക് മാസം വണ്ടിയ്ക് നല്ല ഒരു തുക ചിലവവുന്നുണ്ട് ഒരു ടുവീലർ പഠിച്ചാൽ അതിന്റെ ക്യാഷ് ലാഭിക്കാം എന്ന് അവൾക് തോന്നി ഈ കാര്യം ഏട്ടനോട് അവൾ പറഞ്ഞു ഏട്ടനും അതിനോട് സപ്പോർട് ചെയ്തു അവൾക് പഠിക്കാൻ ഉള്ള എല്ലാ കാര്യവും ചെയ്തുകൊടുത്തു ..അവൾക് പെടന്ന് പഠിക്കാൻ കഴിഞ്ഞു പിന്നെ ഒരു വണ്ടി അവൾ അടവിനു വാങ്ങി ഒന്നുരണ്ടു മാസം ഓടിചു ശീലം ആയപ്പോൾ അവൾ മക്കളെ വണ്ടി നിർത്തി..അതിന്റെ ക്യാഷ് വണ്ടിയുടെ അടവിലേക്കു മാറ്റിവച്ചു..... ഈ ടൈം രാഹുൽ വീണ്ടും വിദേശത്തേക് പോയിരുന്നു...അധിക ദിവസവും വിളിക്കും വിശേഷം ചോദിക്കും ഒരിക്കൽ പോലും മക്കൾക്കും അവൾക്കും വേണ്ടി ഒന്നും ചെയ്തില്ല ...അതിൽ അവൾക് പരാതിയും ഉണ്ടായിരുന്നില്ല ......2 വർഷമായി അവൾസ്വന്തം വീടിൽ നില്കാൻ തുടങ്ങിട്ട് ആമിയെ സംബന്ധിച്ചു തീരെ ഇഷ്ടമിലാത്ത കാര്യം ആയിരുന്നു അത്... എങ്ങനെയെകിലും ഒരു വാടക വീട് എടുത്തു മാറണം എന്ന് അവൾ പലവട്ടം ചിന്തിച്ചു അത് പക്ഷെ വീടിൽ പറയാൻ അവൾക് പേടി ആയിരുന്നു.....ഒരു ദിവസം എല്ലാവരും കൂടി സംസാരിച്ചു ഇരിക്കുമ്പോൾ ആണ് രാഹുൽ വിളികുന്നത് അവൻ നാട്ടിൽ വരുന്നുണ്ട് അതിന് 2 ദിവസം മുൻപ് ആമി അവന്റെ വീടിലേക്കു തിരിച്ചു പോവണം എന്ന് ..അത് കേട്ട് ദേഷ്യം വന്ന ആമി പറഞ്ഞു ഈ 2 വർഷം ഞാനോ മക്കളോ ഇങ്ങനെ ജീവിച്ചു എന്ന് പോലും തിരക്കാത്ത നിങ്ങൾ വരുന്നതിന് ഞങ്ങൾ എന്തിനു വരണം ഞാൻ വരില്ല ....അത് കേട്ട് രാഹുൽ അവളെ എന്തൊക്കയോ തെറി വിളിച്ചു പറയുകയായിരുന്നു ആമിയുടെ മുഖം കണ്ട ഏട്ടൻ അവളെ കൈയിൽ നിന്ന് ഫോൺ വാങ്ങി രാഹുൽ പറയുന്നത് കേട്ട് ദേഷ്യം വന്ന അവൻ രാഹുലിനോട് പറഞ്ഞു നീ വന്നാൽ എന്റെ പെങ്ങളെ ഞാൻ വിടില്ല ഇന്ന് വരെ ആ മക്കൾ എങ്ങനെ കഴിഞ്ഞു എന്ന് ചിന്തിക്കാതെ അവർക് ഒരു മിണ്ടായി വാങ്ങാൻ പോലും ഒരു 10 പൈസ കൊടുക്കാത്ത നിന്റെ കൂടെ ഇനി അവരെ വിടാൻ ഞാൻ തയാർ അല്ല.... അത് കേട്ട് രാഹുൽ പറഞ്ഞു അവളക് ജോലി ഇല്ലെ അതുകൊണ്ട് എന്റെ അച്ഛനും അമ്മയും പറഞ്ഞു അവൾക് ക്യാഷ് കൊടുക്കണ്ട ജോലി ഇല്ലെ അവൾക് എന്ന് ......... അത് കേട്ടു ആമിയുടെ ഏട്ടന് ദേഷ്യം വന്നു ...നീ യൊക്കെ മനുഷ്യൻ തന്നെ ആണോ അവൾക് നീ കൊടുക്കണ്ട നീ ഉണ്ടാക്കിയ മക്കൾ അല്ലേ അവളെ കൂടെ ഉള്ളത് അവരെ കാര്യം നോക്കണ്ട കടമ നിനക് ഇല്ലെ ....... ഇനി അവളെയും കുട്ടികളെയും പ്രതീക്ഷിച്ച് നീ ഇവിടേക് വരണ്ട . .... നിന്നെ പോലെ ഒരു ചെറ്റയ്ക്കു എന്റെ പെങ്ങളെ തന്നു പോയി അതാ ഞാനും എന്റെ കുടുംബവും ചെയ്ത് തെറ്റ് അത് ഞാൻ അങ്ങ് തിരുത്തും ഇതിൽ ആമിയുടെ അഭിപ്രായം പോലും എനിക് നോക്കേണ്ടി വരില്ല ....എന്ന് പറഞ്ഞു അയാൾ ഫോൺ വച്ചു....രാഹുലിനെ നല്ലോണം അറിയുന്ന ആമിയ്ക് ഉറപ്പായിരുന്നു അവൻ അവളെ ജീവിക്കാൻ സമ ധിക്കില്ല എന്ന്....... അവിടന്ന് ഒരാഴ്ച്ച കഴിഞ്ഞ് രാഹുൽ വിളിച്ചു ഞാൻ നാളെ രാവിലെ വരും നീ ജോലി കഴിഞ്ഞ് എന്റെ വീടിലേക്കു പോര് ഞാൻ മക്കളെ കൂടി പോവുമെന്ന് ....അവന് ഏട്ടൻ പറഞ്ഞ കാര്യങ്ങൾ എല്ലാം മറന്നുപോയ സംസാരം ആയിരുന്നു ........ഇനി എന്താ ഉണ്ടാവാ എന്ന് ആലോചിച്ചു ആമിയ്ക് ഒരു പിടിയും കിട്ടിയില്ല.. ഉറക്കമില്ലാതെ തിരിഞ്ഞു മറിഞ്ഞു കിടന്ന് അവൾ എപ്പോളോ ഉറങ്ങി പോയി........ മനസ്സിൽ അവൾ ഒരു തീരുമാനവും എടുത്തിരുന്നു......