Aksharathalukal

രാവണ 💞 പ്രണയം




























 





ശ്രവണി : സൂര്യയുടെ പെണ്ണല്ലേ പോയൊള്ളൂ സിദ്ധുവും ആരതിയും ഇവിടെ തന്നെയുണ്ടല്ലോ അവരുടെ വിവാഹം നടത്താവുന്നതല്ലെ...

ആരതിയുടെ നിർത്താതെയുള്ള കരച്ചിൽ കണ്ടു കൊണ്ട് സഹിക്കാനാവാതെ ശ്രവണി അവിടെ നിന്ന എല്ലാരോടുമായി  പറഞ്ഞു...

ദീപ പക്ഷേ അ കല്യാണത്തിനു സിദ്ധു അവൻ  കൂടി സമ്മതിക്കണ്ടേ..

നിങ്ങൾ  എന്തൊക്കെയാ  പറയുന്നേ എന്റെ മോള് അവളെ കാണുന്നില്ല എന്നിട്ടും എല്ലാവർക്കും വിവാഹം നടത്താനാ തിരക്ക് എന്തായാലും സിദ്ധു അവന്റെ മാത്രം വിവാഹത്തിനു സമ്മതിക്കില്ലെന്ന് പറഞ്ഞതല്ലേ അതുകൊണ്ട് തന്നെ ഒരു വിവാഹവും ഇന്ന് നടക്കാൻ പോകുന്നില്ല എന്റെ മോൾക്ക് കിട്ടാത്ത ഒരു സിന്ദൂര ഭാഗ്യവും ആർക്കും കിട്ടണ്ട

നിങ്ങളുടെ മോൾക്ക് കെട്ടാൻ ധൃതി ആണെങ്കിലെ വേറെ ആരെങ്കിലും കണ്ടു പിടിച്ചു കെട്ടിക്കാൻ നോക്ക് അല്ലെങ്കിൽ..

ഇന്ദിരയും തന്റെ മകളുടെ വാക്കിനെ പിന്താങി കൊണ്ട് സിദ്ധുവിന്റെയും ആരതിയുടെയും വിവാഹം നടക്കില്ലെന്ന്
പ്രസ്ഥാപിച്ചു

ഇന്ദിരയുടേയും ജയയുടേയും സംസാരം കേട്ട് ആദി ദേഷിച്ച് എഴുനേറ്റതും ഒരു വഴക്കിനും പോകെണ്ടന്ന വൈശാലി  അവളോട് പറഞ്ഞു..

അത്രയും നേരം ഒന്നും മിണ്ടാതെ പിടിച്ചു നിന്ന   മനോഹറിനു ഈ കുത്തു വാക്കുകൾ കൂടി കേട്ടതും തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല

മനോഹർ എഴുനെറ്റ നേരെ ശിവ ശങ്കറിന്റെ അടുക്കലെക്ക് പോയി

ഇങ്ങനെ ഇത്രയും വലിയൊരു ചതി ഞങ്ങളോട വേണമായിരുന്നോ എന്റെ മോള്  അവളോട് ഞാൻ എന്താ പറയേണ്ടത്... മുഹൂർത്തത്തിന്റെ തൊട്ടു മുൻപ് വന്ന് നിങ്ങൾ  എന്റെ മോളുടെ ജീവിതത്തെ തകർത്താലുണ്ടെല്ലോ

ശിവ ശങ്കറിനോട് കയർത്തു കൊണ്ട് സംസരിചു തുടങ്ങിയ  മനൊഹർ കൈയ്യാം കളിയിലെക്ക് മുതിരാൻ തുടങ്ങിയതും..

മഹി ടാ വിട്...നീ എന്താ ഈ കാണിക്കുന്നേ

വർഗീസും  രാജേന്ദ്രനും കൂടി മനോഹറിനെ പിടിച്ചു സമാനപ്പിച്ച ഇരുത്തി

അത്രയും നേരം ശാന്തമയിരുന്ന അന്തരീക്ഷം പെട്ടെന്ന് യുദ്ധ സമാനമായി മാറുന്നത് കണ്ട്  ആരതി നിർത്താതെ അലമുറയിട്ട് കരയുവാൻ തുടങ്ങി

വേണ്ട ... അമ്മേ ഒരു വഴക്കും വേണ്ടാന്ന് പറ പപ്പമാരോട് നമ്മുക്ക് വീട്ടില് പോവാം  പഴയതു പോലെ ഞാൻ വീട്ടിൽ  നിങ്ങളുടെ മോളായിക്കൊള്ളാം
എനിക്ക് ഒരു കല്യാണവും വേണ്ട നമ്മുക്ക് പോകാമെന്ന് പറ അമ്മേ

സമയങ്ങളിൽ എല്ലാം  ആദിയുടെ ഫോൺ നിർത്താതെ യുള്ള മെസ്സേജുകളും കോളുകളും വരുന്നതു കണ്ടിട്ടും അ കോളിനും മെസ്സേജിനും എന്ത് മരുപടിയാണ് താൻ കൊടുകേണ്ടതെന്ന് അറിയാതെ  അവൾ
ചന്തുവിനെയും വസുവിനെയും മുറുകെ കെട്ടിപിടിച്ചു..



💫✨💫✨💫✨💫✨💫✨💫✨💫✨💫



ഇതേ സമയം  ജിത്തുവും അഥർവും ക്കൂടി സിദ്ധുവിനായുള്ള തിരച്ചിലിലായിരുന്നു ഒടുവിൽ സിദ്ധുവിനെ റെസ്റ്റോറന്റ് ഭാഗത്തെ ഒരു ഒഴിഞ്ഞ കോണിൽ
തലയിൽ രണ്ടു കൈകളും വെച്ച രിക്കുന്നതാണവർ കണ്ടത്..

അവർ അടുതെത്തിയപ്പോഴാണ് സിദ്ധു കരയുകയാണെന്ന് അവർ അറിഞ്ഞത്..

സിദ്ധു കരയുക യനെന്ന് അറിഞ്ഞതും  ജിത്തു ഉടനെ അവന്റെ അരികിലെക്ക് പോയി

സിദ്ധു എടാ.. മോനേ..

ഏട്ടാ..

സിദ്ധു ഏട്ടാ യെന്ന് വിളിച്ചു പൊട്ടി കരഞ്ഞു കൊണ്ട്  ജിത്തുവിനെ  കെട്ടിപിടിച്ചു പൊട്ടി കരയാൻ  തുടങ്ങി...

പെട്ടെന്ന് സിദ്ധു തന്നെ കെട്ടി പിടിച്ചപ്പൊൽ ജിത്തു ഒരു നിമിഷം

വർഷങ്ങൾക്കു മുമ്പ് നടന്ന താൻ മറക്കാൻ  ആഗ്രഹിക്കുന്ന അ ധിവസ്തെ അവൻ ഓർത്തു അന്നാണ് ഇതുപോലെ സിദ്ധു തന്നെ കെട്ടി പിടിച്ചു പൊട്ടി കരഞ്ഞത്

പഴയ ഓർമകളെ മനസിൽ നിന്നും തുടച്ചു നീക്കിക്കളഞ്ഞ സിദ്ധുവിനെ ജിത്തു ചേർത്ത് പിടിച്ചു കൊണ്ട്  അവനെ സമാധാനപ്പിചു കൊണ്ട് പറഞ്ഞു

നീ എന്താടാ കൊച്ചു കുട്ടികളെ പോലെ കരയുന്നേ..

ഏട്ടാ ഞാൻ ഞാൻ  ഞാനവളോട് അങ്ങനെ പറയാൻ പാടില്ലായിരുന്നു..എനിക്ക്  എനിക്ക് എന്റെ ആരുവിനെ അവളെ വിട്ട് കളയാൻ പറ്റില്ല...ഏട്ടാ...

സിദ്ധുവിന്റെ കണ്ണുകളിൽ നിന്നും ഒഴുകിയിരറങ്ങുന്ന  കണ്ണുനീർ തുടച്ചുനീക്കന്നതോടൊപ്പം
കണ്ണുകളിൽ ജിത്തു വായിച്ചെടുത്തു ആരതിയോട് സിദ്ധുവിനുള്ള  പ്രണയത്തിന്റെ ആത്മാർത്ഥത

പക്ഷേ ഏട്ടാ..ഏട്ടനൊരു ജീവിതം ഇല്ലാതെ എനിക്ക്

ശ്ശ്....

സിദ്ധു പറയാൻ തുടങ്ങുന്നതിനു മുൻപ്
ജിത്തു ചുണ്ടിൽ വിരൽ വെച്ച്

അതിന് നിന്റെ  ആരതിയെ  നീ വിട്ടു കളഞ്ഞില്ലല്ലോ സമയം ഇനിയും കഴിഞ്ഞു പോയിട്ടില്ല സിദ്ധു  ഇപ്പോൾ നീ എന്റെ കൂടെ വാ ... ഇനിയും നീ വരാൻ വൈകിയാൽ ചിലപ്പോൾ അത് നിന്റെ തീരാനഷ്ടമായിരിക്കും..
പിന്നെ എന്റെ ജീവിതം അതിനൊന്നും പറ്റിയിട്ടില്ല ദേ അത് ഇപ്പോഴും ഒരാളുടെ സമ്മത വാക്കിൽ  എന്റെ ജീവിതം കൈയിൽ സുരക്ഷിതമാണ്

🍂✨🍂✨🍂✨🍂✨🍂✨🍂✨🍂✨🍂

വർഗീസും രാജേന്ദ്രനും വരുണും കൂടി ഒരു വിധത്തിൽ മനോഹറിനെ സമാധാനിപ്പിച്ച് സോഫയിലിരുത്തി...
ആ സമയങ്ങളിലെല്ലാം നിങ്ങൾ ചതിച്ചില്ലേ എന്ന് മനോഹർ പറഞ്ഞു കൊണ്ടേയിരുന്നു
മനസ്സാലെ തകർന്നിരിക്കുന്ന മനോഹറിനെ എന്ത് പറഞ്ഞാണ് സമദനിപ്പികേണ്ടത് എന്ന അറിയാതെ വർഗീസും രാജെന്ദ്രനും പ്രയാസപെട്ടു
അവരുടെ
അടുത്തേക്ക് ശിവ ശങ്കർ വന്ന് തൊട്ടടുത്ത നിന്ന
രാജേന്ദ്രന്റെ കൈകളിൽ പിടിച്ചുകൊണ്ടു ചോദിച്ചു.

മോനേ..  ക്ഷിമിക്കുകയെന്ന് പോലും പറയാനുള്ള അവകാശം എനികില്ലെന്ന് അറിയാം എങ്കിലും 
ഈ സമയത്ത് ഇത് ചോദിക്കുന്നത് എത്ര മാത്രം ശെരിയാണെന്നെനിക്കറിയില്ല പക്ഷേ ഈ ഒരു ചോദ്യം മാത്രമേ യുള്ളൂ ഈ പ്രശ്നത്തിനൊരു പരിഹാരം...

തരുമോ വസുധയെ ഞങ്ങളുടെ മകളായിട്ട്  ചെമ്പകശ്ശേരിയിലെ ഞങ്ങളുടെ സൂര്യന്റെ പെണ്ണായിട്ട്..

ശിവ ശങ്കർ ചോധിക്കുന്നതു കേട്ട്   അവിടെ ഉണ്ടായിരുന്ന എല്ലാവരും  ഒരു ഞെട്ടലോടെ വസുവിനെ നോക്കി എന്നാൽ അരുതാത്തതു എന്തോ കേട്ട മട്ടിലാണ് ജയയും ഇന്ദിരയും വസു വിനെ നോക്കിയത് എന്നാൽ സഞ്ജയ്ക്കും ഹരിക്കും മിന്നലേറ്റ അവസ്ഥയാനു അനുഭവപെട്ടത്  നിന്നിടതു നിന്ന് ഒന്ന് ചലിക്കാൻ പോലും അവർക്കു പറ്റിയില്ല..

ജയ : അച്ഛന് ഞാൻ പറഞ്ഞത് മനസിലായില്ലെന്നുണ്ടോ..

ഇന്ദിര : ജയ മോളെ നീ അച്ഛൻ പറഞ്ഞത് കാര്യമായി എടുക്കണ്ട ഇന്ന് ഇവിടെ ഒരു ചടങ്ങും നടക്കാൻ പോകുന്നില്ല (അഹങ്കാരത്തോടെ)

ശിവ ശങ്കർ :നിങ്ങൾ രണ്ടു പേരും ഇനി ഒരക്ഷരം ഇവിടെ മിണ്ടിപോകരുത്... സൂര്യയെ ഹിമയുമായി വിവാഹം  സൂര്യയെകഴിപ്പിക്കണം എന്ന പറഞ്ഞു വീട്ടിൽ എന്തൊക്കെ കോലാഹലങ്ങളാണ് നിങ്ങൾ കാണിച്ചു കൂട്ടിയതെന്ന് ഞാൻ ഒർമിപ്പിചു തരണോ എന്നിട്ട്   നിന്റെ മോള് ഇങ്ങനെ ചെയുമയിരുന്നൊ

ഈ കല്യാണതിനു സഹകരിക്കാൻ കഴിയുമെങ്കിൽ മാത്രം ഇവിടെ നിന്നാൽ മതി അല്ലെങ്കിൽ  ഇപ്പോൾ തന്നെ ഈ മുറിയിൽ നിന്നും ഇറങ്ങി കൊള്ളണം..
   നിങ്ങൾ ഈ വിവാഹത്തിനു സമ്മതിക്കുകയാണെങ്കിൽ  സിദ്ധു വിന്റെ വിവാഹം സൂര്യ യുടെ കൂടെ ഇന്ന് തന്നെ ഞാൻ നടത്തും

ശിവ ശങ്കർ അവരുടെ മുഖത്തു നൊക്കി  ഉറപ്പിച്ചു പറഞ്ഞപ്പോൾ ഒന്നും മറുത്തു പറയാനാകതെ രണ്ടു പേരും വാ പൂട്ടി  മുഖവും വീർപിച്ചു രഞ്ജന്റെയും സഞ്ജയ് യുടെ കൂടെ നിന്നു

രാജേന്ദ്രൻ ഒരു നിമിഷം ആരതിയേയും വസുവിനേയും മാറി മാറി നോക്കി രണ്ടും തന്റെ മക്കൾ തന്നെയാണ്  രണ്ടു പേരുടെയും സന്തോഷം തനിക്ക് പ്രിയപെട്ടതാണ് ഒരാളുടെ കണ്ണുനീരിനെ തുടയ്ക്കുന്ന്തിലൂടെ മറ്റൊരാളെ നിർബന്ധിച്ച് ഈ വിവാഹത്തിന് സമ്മ്തിപ്പിച്ചാൽ തീരാ ദുഃഖ ത്തിൽ  അകപെട്ടു പോകുമോ യെന്ന പേടിയും രാജേന്ദ്രനെ തളർത്തിയിരുന്നു..
വസു വിന്റെ അടുക്കലേക്ക് രാജേന്ദ്രൻ പോകുന്നതിനു മുൻപ് വരുണിനെ യൊന്ന് നോക്കി അച്ഛന്റെ എന്ത് തീരുമാനതോടും താൻ ഒപ്പം ഉണ്ടാകുമെന്ന് വരുൺ ഉറപ്പു നൽകി

മോളേ....
ആദി യുടെയും ചന്തു വിന്റെ യും കൂടെ നിന്ന വസുവിനെ തന്റെ അടുത്തേക്ക് രാജേന്ദ്രൻ വിളിച്ചു

എന്താണ് തന്നോട് അച്ഛൻ പറയാൻ പൊകുന്ന്തിനെ കുറിച്ച് വസുവിന് നല്ല നിശ്ചയം ഉണ്ടായിരുന്നു അമ്മ മാരുടെയും പപ്പമാരുടെയും
കണ്ണുകളിൽ ഒരു പ്രതീക്ഷ അവൾക്ക് കാണുവാൻ കഴിഞ്ഞിരുന്നു വൈശു അമ്മ യും വാണി അമ്മ യും തനിക്ക് പെറ്റമ്മ തന്നെ യായിരുന്നു ഇതുവരെ  തന്നെ വേറൊരു തട്ടി ൽ അവർ തരംതിരിച്ച് കണ്ടിട്ടില്ല..
വീണ്ടും ആരു ചേച്ചിയെ പഴയ അവസ്ഥയിൽ കാണാൻ അവൾക്ക്  ആഗ്രഹമില്ലായിരുന്നു  തന്റെ ഒരു തീരുമാനം  എല്ലാവർക്കും സന്തോഷം തരുന്നുണ്ടെങ്കിൽ എല്ലാരുടെയും സന്തോഷത്തിൽ കൂടെ നിൽക്കാൻ അവളും പൂർണ്ണ സമ്മതത്തോടെ തീരുമാനിച്ചു...
ആ ഒരു നിമിഷം വസുവിന്റെ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളൂ
ആരു ചേച്ചിയുടെ വിവാഹം

സിദ്ധുവിനെ എല്ലാം പറഞ്ഞു മനസിലാക്കി സൂര്യയും അഥർവും റൂമിലെക്ക് കൊണ്ട് വന്നപ്പോഴേക്കും അവിടെ ഉണ്ടായിരുന്ന മുഖ ഭവങ്ങളിൽ അവർക്കു സംശയം തോന്നി കരഞ്ഞു വാടി തളർന്ന മുഖങ്ങളിൽ പുഞ്ചിരി സ്ഥാനം പിടിച്ചു എല്ലാ പഴയതുപോലെ സമാധാന അന്തരീക്ഷത്തിലേക്ക് മാറി അച്ഛമ്മയുടേയും ജയയുടേയും മുഖം ഇഞ്ചി കടിച്ചതു പോലെ വീർത്തു കെട്ടിയിരിക്കുകയാണ് ജിത്തുവിനെ കണ്ടതും അവരിൽ ഈ ഒരു വിവാഹതിനു അവൻ സമ്മതിക്കില്ല എന്നാ പ്രതീക്ഷ ഉണർത്തി
എന്നാൽ അവിടെയെങ്ങും മൂവർ സംഘത്തെയോ ഫാമിലി യെയോ കാണുവാൻ ഇല്ലായിരുന്നു
എന്ത് മാറ്റമാണ് കുറച്ചു നേരത്തേക്ക് ഞങ്ങൾ ഇവിടെ നിന്നും മാറി നിന്നപ്പോൾ സംഭ വിചതെന്ന് അറിയാതെ നിൽക്കുകയാണ് സിദ്ധുവും ജിത്തുവും അഥർവും...

സിദ്ധു ...മുഹൂർത്തതിനു ഇനി അധികം സമയമൊന്നുംമില്ല വേഗം പോയി റെഡി ആയേ...

ദീപ ഗൗരവത്തോടെ  സിദ്ധുവിനെ നോക്കി പറഞ്ഞു  പോയി റെഡിയാകാൻ ജിത്തുവും അവനെ നിർബ്ബന്ധിച്ചു...

ശിവ ശങ്കരും ചിത്രയും രണ്ടു പേരുടെ മുഖവും ടെൻഷൻ കൊണ്ട് നിറഞ്ഞിരുന്നു..
ആദ്യം   ജിത്തുവിനോട് സംസാരിക്കാൻ ശിവ ശങ്കറാണ് മുതിർന്നത്

സൂര്യ...

എന്താ അച്ഛച്ച..

മോനേ നിന്റെ സമ്മതം പോലും ചോധിക്കാതെയാ അച്ഛച്ചൻ ഈ ഒരു തീരുമാനം എടുത്തത്.. ഹിമ അവൾ നമ്മളെ ഇത്രയും പ്രയാസപ്പെടുതുമെന്ന് കരുതിയില്ല
മോനുണ്ടായ നഷ്ടം പരിഹരിക്കേണ്ടതും ഞാൻ തന്നെയാ ..അതുകൊണ്ട്  നീ ശ്രീ മംഗലത്ത് വസുധയെ ചെമ്പകശ്ശേരിയിലെ മൂത്ത മരുമകളായി നീ താലി കെട്ടി കൂട്ടി കൊണ്ടു വരണം ഇത് ഈ അച്ഛച്ചന്റെ ആഗ്രഹമാണ്...

ജിത്തു താൻ കേട്ടത് വിശ്വസിക്കാനവതെ ശിവ ശങ്കറിനെയും ചിത്രയേയും മാറി മാറി നോക്കി..ചിത്രയുടെ മുഖത്തു നിന്നും വസുവിനെ മരുമകളായി സ്വീകരിക്കാൻ തനിക്കു പരിപൂർണ്ണസമ്മതമാണെന്ന്  തെളിഞ്ഞുകാണാമായിരുന്നു ഈ ഒരു സമ്മതമായിരുന്നു  ജിത്തുവിനും വേണ്ടിയിരുന്നത്

മോനേ നിനക്ക് ഇതിൽ വല്ല എതിർപ്പും ...
ജിത്തു മറുത്തൊന്നും പറയാത്തതു കൊണ്ട് ചിത്ര ഒരു ആവലാതിയോടെ ചോദിച്ചു

ഇല്ല.... അമ്മേ അമ്മയുടെ തീരുമാനത്തിൽ എനിക്ക് ഒരെതിർപ്പും ഇല്ല മറിച്ച് എനിക്കും സമ്മതമാണ്...

ജിത്തുവിന്റെ സമ്മതം കൂടി കിട്ടയപ്പൊഴാണ്
രണ്ടു പേർക്കും സമാധാനമായത് എന്നാൽ ജയക്കും ഇന്ദിരയ്ക്കും ജയയ്ക്കും അവരുടെ പ്രതീക്ഷയുടെ അവസാന കച്ചി തുരുമ്പാണ് നഷ്ടപ്പെട്ടത്

വസു വുമയുല്ല വിവഹതിനു സമ്മ്തം പരഞ് റൂമിൽ നിന്നും ഇറങ്ങിവന്നപ്പോൾ ജിത്തുവിനു
ലോകം വെട്ടി പിടിച്ച സന്തോഷമാണുണ്ടായത്...

✨🍂

ഗുരുവായൂർ നടയിൽ നിന്നും ഉയർന്നു കേട്ട കെട്ടി മേളത്തിന്റെ ശബ്‌ദം കേട്ടത്തോടെയാണ് വസു സ്വബോധതിലെക്ക് മടങ്ങിയെത്തത്..

അച്ഛനോട് സമ്മതം മൂളിയ ഓർമ്മ മാത്രമേ വസു വിനുണ്ടായിരുന്നുള്ളൂ പിന്നെ എല്ലാം അവൾ ഒരു യന്ത്രത്തെ പോലെയായിരുന്നു ഓരോരുത്തരും പറയുന്നത് പോലെ കേട്ട് നിന്ന് അനുസരിക്കുകയായിരുന്നു


                (ആരതി)



                      (വസു)


(ജിത്തു)


(സിദ്ധു )

വസുവിനും ജിത്തുവിനും തൊട്ട് അകലെ മാറി അരതിയും സിദ്ധുവും ഉണ്ടായിരുന്നു

വസു ഒരിക്കൽ പോലും തന്റെ അടുത്ത് നിൽക്കുന്ന ജിത്തു വിനെയൊന്ന് നോക്കാൻ പോലും തയ്യാറായില്ല...
അവളുടെ ശ്രദ്ധ മുഴുവനും ശ്രീ കോവിലനുള്ളിലെ കൃഷ്ണനിലെക്ക് ആയിരുന്നു വസുവിന്റെ ഈ അകലച്ച ജിത്തുവിൽ ചെറുതായൊന്നുമല്ല വേദനിപ്പിച്ചത്

വസു നിറ കണ്ണുകളോടെ ശ്രീ കോവിലിലേക്ക് നോക്കി..
എന്റെ കുഞ്ഞി കൃഷ്ണാ നിനക്ക് നിനക്ക് എല്ലാം അറിയാവുന്നതല്ലേ...ആരു ചേച്ചിയുടെ വിവാഹം മുടങ്ങാതിരിക്കാൻ ഇതല്ലാതെ ഞങ്ങൾക്ക വേറെ വഴിയൊന്നും ഇല്ലായിരുന്നു...

മുഹൂർത്തമായി ഇനി താലി കെട്ടിക്കോളൂ....

രണ്ടു താലത്തിലായി പൂജിച്ച താലി പൂജാരി  ശിവ ശങ്കറിന്റെ കൈ കളിലേക്ക് ഏല്പിച്ചു

സിദ്ധുവിനും സൂര്യയ്ക്കും ശിവ ശങ്കർ താലി എടുത്തു കൊടുത്തു...

ജിത്തു താലിയുമായി വസുവിനു നേരെ തിരഞ്ഞപ്പോൾ  മുഖം കുനിച്ചു  തനിക്കു മുന്നിൽ നിൽക്കുന്നവളെയാണ് കാണുന്നത് കണ്ണുകൾ നിറഞ്ഞാണ് തന്റെ മുന്നിൽ അവൾ നില്ക്കുന്നതെന്ന് അവനറിയാമയിരുന്നു അവളുടെ കഴുതിലെക്ക് തന്റെ താലി ചേർത്ത് വെയ്ക്കുമ്പോൾ അവൾക്കായി അവൻ കൊടുത്ത ഒരു ഉറപ്പു കൂടി ആയിരുന്നു അത് താൻ കാരണം നിറഞ്ഞ ഈ കണ്ണുനീർ ഇനി ഈ കണ്ണുകളിൽ നിറയാൻ അനുവധിക്കില്ലെന്ന് അതിനു കാരണമായി ഒരിക്കൽ സൂര്യ ജിത്ത് മാറുകയില്ലെന്ന ഉറപ്പ്

സൂര്യജിത്ത് എന്ന പേര് കൊത്തിയ താലി അവളുടെ മാറോട് ചേർന്നപ്പോൾ പതിവിലും വേഗത്തിൽ അവളുടെ ഹൃദയ മിടിക്കാൻ തുടങ്ങി തണുത്തുറഞ്ഞ ശരീരം ചെറിയ ചൂട് അനുഭവപെട്ടു തുടങ്ങി അവൾക്ക്.

ചുവന്ന സിന്ദൂരത്താൽ  ജിത്തു അവളുടെ സീമന്ത രേഖ ചുവപ്പിച്ചു

കൈയിലെടുത്തു തന്ന വരണ മാല്യം ചാർത്തുന്ന സമയത്താണ്
ഇത്രയും അടുത്ത ആദ്യമായി അവൾ ജിത്തുവിനെ കാണുന്നത് കാപ്പി നിറമുള്ള കണ്ണുകളും ഡ്രിം ചെയ്ത് ഒതുക്കി വെച്ചിരിക്കുന്ന താടി നെറ്റിയിൽ മഞ്ഞൾ ചലിച്ച ചർതിയ ചന്ദനം തലമുടി അലസമയി നെറ്റിയിൽ വീണു പറന്നു കളിക്കുന്നുണ്ടായിരുന്നു ഒരു നിമിഷം അവൾ   ജിത്തു വിനെ തന്നെ നോക്കി നിന്നു  പക്ഷേ ഹിമയുടെ  മുഖം അവളിൽ തെളിഞ്ഞു വന്നപ്പോൾ  വസൂ ഉടനെ ജിത്തുവിൽ നിന്നും കണ്ണെടുത്തു

 

   ആരതി സിദ്ധു ചാർത്തിയ താലി മാല മുറുകെ പിടിച്ചുകൊണ്ടു ശ്രീ കൃഷ്ണനു മുൻപിൽ പ്രാർതിക്കുകയാണ് നഷ്ട പെട്ടു എന്ന കരുതിയതാണ് പക്ഷേ അത് നീ യായി എനിക്ക് തിരികെ തന്നു അതിനു നിമിത്തമായത് വസുവും...
എനിക്ക് വേണ്ടിയാണു എന്റെ വസു ഈ വിവാഹത്തിനു സമ്മതിച്ചത്...
എന്ത് വന്നാലും അവൾക്ക് അ വീട്ടിൽ തുണയായി എപ്പോഴും ഞാൻ കൂടെ കാണും....
    

                   തുടരും......



രാവണ 💞 പ്രണയം

രാവണ 💞 പ്രണയം

4.7
3831

താലി കെട്ട് കഴിഞ്ഞ്‌ ക്ഷേത്രത്തിൽ നിന്നും എല്ലാവരും ഹോട്ടലിലെക്കാണ് എത്തിയത് അവിടെ നിന്നും വധു വരന്മാർ ചെമ്പകശ്ശേരിയിലേക്ക് പോകാനാണ് തീരുമാനം.. ഹോട്ടലിൽ എത്തിയതും വസു നേരെ പോയത് അവളുടെ പഴയ മുറിയിലേക്ക് ആയിരുന്നു... അവിടെ ചെന്നതും അ റൂമിൽ ആദിക്കും ചന്തുവിനു മൊപ്പം പ്രിയയും കൂടെ ഉണ്ടായിരുന്നു.. വസുവിനെ കണ്ട ഉടനെ ആദി യും ചന്തുവും ഉടനെ ഓടി പോയി അവളെ മുറുക്കെ കെട്ടി പിടിച്ചു..... വസു അത്രയും നേരം പിടിച്ചു നിർത്തിയ വിഷമം ഒരു പൊട്ടി കരച്ചിലോടെ അവരിലെക്ക് പെയ്തിരകി.. വസു വിന്റെ കരച്ചിൽ കണ്ടതും എല്ലാവരുടേയും നെഞ്ചൊന്ന് നീറി ഒരിക്കൽ ഒരു തമാശയായി പോലും വിവാഹത