Aksharathalukal

❣️ എന്റെ മാത്രം ശ്രീ ❣️ ✴️4✴️





Part 4 ✨️




പെട്ടെന്ന് കറന്റ് വന്നതും വ്യക്തമായി  ആ വന്ന വ്യക്തിയെ അവർ കണ്ടു തികച്ചും  അപകടരഹിതമായ  മുഖ ഭാവം ആയിരുന്നു അയാൾക്ക്‌  ശ്രീയെയും കൃതിയെയും സിദ്ധുവിനെയും നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട്  അകത്തേക്ക് കയറി, ശ്രീ അയാളെ പൂർണമായും വീക്ഷിക്കുന്നുണ്ടായിരുന്നു പരിചിതം അല്ലാത്ത മുഖം, മാന്യമായ  രീതിയിൽ ഡ്രസ്സ്‌ ചെയ്തിട്ടുണ്ട്, 26,27 വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ..




ശ്രീയുടെ അടുക്കലേക്കായിരുന്നു അയാൾ നടന്നുനീങ്ങിയത് ഒപ്പം തന്നെ  അയാൾ  കയികൾ  കൊണ്ടുവന്ന ബാഗിലെക്ക് തിരുകി  എന്തോ എടുക്കാനായി, മൂന്നുപേരും ഭയന്നെങ്കിലും എന്തോ ഒരു കടലാസ്സാണെന്ന്  കണ്ടതും  അവരുടെ ശ്വാസം നേരെ വീണു..




" ആദിശ്രീ  പ്രധാപ്ചദ്ര്  "   എന്നല്ലേ തന്റെ പേര്



" അതെ   എങ്ങനെ അറിയാം, എന്നെ ഇതിനുമുൻപ് കണ്ടിട്ടുണ്ടോ "



     അവൾ അല്പം വിക്കി വിക്കി  അയാളോട് ചോദിച്ചു, ചോദിച്ചതിന് മറുപടിയായി  അയാൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു  എന്നിട്ട് ശ്രീക്ക്  നേരെ അയാൾ കയ്യിൽ കരുതിയ  കുറച്ച് പേപ്പർസ് നീട്ടി അവൾ അത് വാങ്ങി  തിരിച്ചും മറിച്ചും നോക്കി,  ശ്രീയുടെ  എല്ലാ ഡീറ്റെയിൽസും അതിൽ ഉണ്ടായിരുന്നു , അവൾ ഞെട്ടി അയാളെ നോക്കി  ആ പുഞ്ചിരി ഇപ്പോഴും അയാളുടെ മുഖത്ത് നിന്നും മാറിയിട്ടില്ല  കണ്ണുകൾ നന്നേ കലങ്ങിയിട്ടുണ്ടായിരുന്നു   അവളോടെന്തോ വാത്സല്യം ഉള്ളതുപോലെ  അയാളുടെ  മുഖം തോന്നിപ്പിച്ചു.





" നിങ്ങൾ ആരാ എന്റെ ഡീറ്റെയിൽസ് ഒക്കെ നിങ്ങള്ടെ കയ്യിൽ എങ്ങനെ  , എന്തെങ്കിലും ഒന്ന് പറ "



  അവളുടെ  മനസിലേക്ക്   ഒരുപാട്  ചോദ്യങ്ങൾ കടന്നു  വന്നതും  ധൃതിയിൽ  അവൾ അയാളോട് ചോദിച്ചു അയാൾ അതിനും മറുപടി പറയാതെ നിൽക്കുന്നത് കണ്ടതും കൃതിക്ക് ദേഷ്യം   വന്നു,,



"തന്റെ  വായിലെന്തെങ്കിലും തിരുകി വെച്ചിട്ടുണ്ടോ ഇങ്ങനെ മിണ്ടാതിരിക്കാൻ എന്തെങ്കിലും ഒന്ന് പറയടോ വാ തുറന്ന് താനെന്തെങ്കിലും പറയാതെ ഞങ്ങൾ എങ്ങനെ അറിയാന അതുകൊണ്ട് താൻ  എന്തെങ്കിലും ഒന്ന് പറ  ശ്രീ എത്ര നേരം കൊണ്ട് തന്നോട് ചോദിക്ക ഇത് "



അവൾ ഒന്ന് ശബ്‌ദം ഉയർത്തി ചോദിച്ചതും അയാളുടെ  ശ്രദ്ധ കൃതിയിലേക്കായി  ഭദ്രകാളി  ഫിഗറോടെ നിൽക്കുന്ന കൃതിയെ കണ്ടതും അവളുടെ നേർക്ക് അയാൾ നടന്നു  അവൾ അവല്പം ബാങ്കിലേക്ക് നടന്നതും  എന്തിലോ ചെന്നിടിച്ചു നിന്നു  അയാൾ നടന്നടുത്തെത്തിയതും അവളുടെ ഹൃദയം നന്നേ മിടിക്കാൻ തുടങ്ങി..



"ആകൃതി   എന്നല്ലേ  തന്റെ  പേര് "


   അവളുടെ പേരും അയാളിൽ നിന്നു കേട്ടതും   അവൾക്കല്പം പേടി തോന്നി എങ്കിലും അതവൾ പുറത്തുകാണിച്ചില്ല


"ആണെങ്കിൽ "


  " ആണെങ്കിൽ ഒന്നുമില്ല ഇത് ഞാനും എന്റെ അനിയത്തിയും തമ്മിലുള്ള കാര്യം ആണ് അതിൽ നീ തലയിടാൻ വരണ്ട അത്ര തന്നെ "



"അനിയത്തിയോ നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ നിങ്ങളെ ഇതിനുമുൻപ് ഞാൻ കണ്ടിട്ട് പോലും ഇല്ല പിന്നെ എങ്ങനെയാ ഞാൻ നിങ്ങടെ അനിയത്തി ആവണേ " -ശ്രീ




"രക്തബന്ധം കൊണ്ട് മാത്രം ആണോ സഹോദരങ്ങൾ ആകുന്നത്  നിനക്കങ്ങനെ  അല്ലെങ്കിലും എനിക്ക് നീ എന്റെ അനിയത്തി തന്നെ  ആണ്  ,  എന്ത്കൊണ്ടെന്നാൽ എന്നെ വളർത്തി നല്ല ഒരു നിലയിൽ എത്തിച്ചത് ഭാമമ്മ ആണ് അതായത്  ശ്രീയുടെ യഥാർത്ഥ അമ്മ   ആ കടപ്പാട് എന്നും എനിക്കുണ്ടാവും "

    അയാൾ പറഞ്ഞു  നിർത്തിയതും  ശ്രീയുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി  അമ്മയുടെ പേര് ഭാമ ആണെന്ന് മാത്രമേ  അവൾക്കറിയുള്ളായിരുന്നു ജീവിച്ചിരുപ്പുണ്ടെന്നു ഉറപ്പായത്  ഈ മനുഷ്യന്റെ വാക്കുകളിൽ നിന്നും....




" എനിക്കറിയാം  ശ്രീക്ക് അമ്മയോട് തീർത്ത തീരാത്ത പക ആണെന്ന്  നിന്റെ സ്ഥാനത്ത് ആരാണെങ്കിലും അങ്ങനെയെ വരു   പക്ഷെ നീ അറിയണ്ട ഒരു കാര്യം ഉണ്ട് ശ്രീ യെ ഭാമമ്മ ഉപേക്ഷിച്ചു പോയതിന് വ്യക്തമായ ഒരു കാരണം ഉണ്ട്  ഉപേക്ഷിച്ചു പോയി എന്നല്ല പറയണ്ടേ നിന്നിൽ നിന്നും അകട്ടിയത് എന്നാണ് "



" എനിക്കൊന്നും  അറിയില്ല  അമ്മയുടെ പേര് അല്ലാതെ അവരാരാന്നോ  എങ്ങനെഉള്ള സ്ത്രീ  ആണെന്നോ ഒന്നും എനിക്കറിയില്ല  നിങ്ങൾ ഈ പറയുന്ന ന്യായങ്ങളും, നിങ്ങളെയും  എനിക്കറിയില്ല "

   അവൾ ഒരു നിമിഷം തകർന്നു നിന്നതും കൃതി അവളെ താങ്ങി സിദ്ധു ഇവിടെ നടക്കുന്നതൊന്നും മനസിലാവാതെ മൂന്ന് പേരെയും മാറി മാറി നോക്കി നിന്നു, അവസാനം അയാളോട്സം   സിദ്ധു സാരിക്കാം  കരുതി  അയാളുടെ അടുത്തേക്ക് നീങ്ങി....





" ചേട്ടൻ  ആരാ  ഞങ്ങൾ ഇതിനുമുൻപ് കണ്ടിട്ടില്ല ശ്രീയുടെ അമ്മയെ എങ്ങനെയാ പരിചയപ്പെട്ടെ, ശ്രീയുടെ അമ്മ  ഇപ്പൊ എവിടെയാ ഉള്ളെ,  അവരെ കാണാൻ ഞങ്ങളെ സഹായിക്കാമോ "



     സിദ്ധുന്റെ ചോദ്യം കേട്ടതും  ശ്രീയും കൃതിയും ചോദ്യഭാവത്തിൽ അയാളുടെ മുഖത്തേക്ക് നോക്കി, ഇനി തന്റെ ഊഴം ആണെന്ന് മനസ്സിലാക്കിയ അയാൾ സെറ്റിയിലേക്കിരുന്നു എന്നിട്ട് അവരോടും ഇരിക്കാനായി പറഞ്ഞു




" ഞാൻ......,     എവിടെ തുടങ്ങണം എന്നെനിക്കറിയില്ല കൂടുതൽ   ഒന്നും പറയുന്നില്ല എന്റെ പേര്  അലോക് , ❣️✨️  അലോക് നാഥ്‌ ✨️❣️   ശ്രീക്ക് വേണമെങ്കിൽ എന്നെ നിന്റെ ചേട്ടൻ ആയി കാണാം ഞാൻ നിർബന്ധിക്കില്ലാ നിന്റെ മാനസികാവസ്ഥ അറിയാവുന്നത്  കൊണ്ട് ,   ഭാമമ്മേ നിനക്ക് വെറുക്കാം വെറുക്കാതിരിക്കാം സത്യം അറിഞ്ഞതിന് ശേഷം  "



   അലോക്  പറഞ്ഞുനിർത്തിയതും നോക്കിയത് ശ്രീയുടെ മുഖത്തേക്കായിരുന്നു ,  അവൾ വിതുമ്പുന്നുണ്ടായിരുന്നു  കണ്ണിൽ കണ്ണുനീർ തളംകെട്ടി നിന്നു കൃതി അവളിലേക്കൊന്നുകൂടി ചേർന്നിരുന്നു   ശ്രീയുടെ മുഖം അവൾക്ക് നേരെ ഉയർത്തി  ഞാൻ ഇല്ലേ  എല്ലാം ശരി  ആകും എന്ന് പറയുംപോലെ  കണ്ണുകൾ ചിമ്മി കാണിച്ചു 



" എനിക്കന്നും  ഇന്നും ഒരാളെ മാത്രേ  എന്നെക്കാളേറെ വെറുത്തിട്ടുള്ളത്   അത്    എന്റെ  അമ്മയെ ആണ്   അവര് കാരണം ഞാൻ എന്നെ തന്നെ വെറുത്തു എന്റെ ജീവിതത്തിൽ ഇന്ന്  വരെ  ഒരമ്മയുടെ  സ്നേഹം  ഞാൻ  അറിഞ്ഞിട്ടില്ല , പക്ഷെ  ഒന്നുണ്ടല്ലേ എനിക്ക് പകരം അമ്മ  നിങ്ങളെ നോക്കിയല്ലെ എനിക്ക് കിട്ടാത്തതൊക്കെ നിങ്ങൾക്ക് നൽകി "


       അവൾ വിതുമ്പലോടെ പറഞ്ഞുകൊണ്ടെ ഇരുന്നു  അലോക് അവളെ തന്നെ സസൂഷമം നോക്കികൊണ്ടേ ഇരുന്നു മൗനമായി  കാരണം  അവൾ ഈ പറഞ്ഞതിനൊന്നും അവന്റെ കയ്യിൽ ഉത്തരം ഉണ്ടായിരുന്നില്ല  ശരി  ആണ്  എന്നെ അമ്മ  താലോലിച്ച സമയത്തൊക്കെയും ശ്രീ വേദനിക്കുക ആയിരുന്നു അമ്മയുടെ സ്നേഹം ലവലേശം പോലും അവൾക്ക് കിട്ടിയില്ല, അവന്റെ ഉള്ള് പിടഞ്ഞു......





 "  ശ്രീക്ക് അമ്മയെ കാണണം എന്നുണ്ടോ???  "

 

അതിനല്ലേ ഞാൻ ഇങ്ങോട്ട് വന്നത്   എന്ത് വന്നിട്ടാണെങ്കിലും എനിക്കവരെ കാണണം   കണ്ട മാത്രം മതി അവരുമായി ബന്ധം പുതുക്കാൻ ഒന്നും അല്ല എന്ത് കാരണത്തിനാണ് എന്നെ ഉപേക്ഷിച്ചതെന്ന് എനിക്കറിയണം  "


     അവൾ വാശിയോട് പറഞ്ഞു.....!




" ഞാൻ തറവാട്ടിലേക്ക  നിങ്ങൾ എന്റെ ഒപ്പം വരുന്നോ അമ്മ  അവിടെയാ താമസിക്കുന്നത്  "


     ശ്രീയുടെ  മുഖത്തേക്ക് തന്നെ നോക്കികൊണ്ട്‌  അലോക് ചോദിച്ചു   മറ്റൊന്നും പറയാൻ അവന് തോന്നിയില്ല സത്യം അമ്മയുടെ  വായിൽ നിന്ന് തന്നെ അറിയട്ടെ എന്ന് അവനും കരുതി,,,,,,




അലോകിനൊപ്പം  തന്നെ പോകാൻ അവർ തീരുമാനിച്ചു കേട്ടിടത്തോളം  സ്ഥലം  മെയിലിൽ ഉള്ളത് പോലെ ആണെങ്കിൽ അല്പം   അപകടം ആണെന്ന് ശ്രീക്ക് അറിയാമായിരുന്നു അതുകൊണ്ട് തന്നെയും കൂടി അലോകിനൊപ്പം പോകാൻ അവർ  ഒരുങ്ങി.....



അലോക് മുന്നെയും ശ്രീയും  സിദ്ധുവും കൃതിയും  പുറകെ കാറിലും തറവാട്ടിലേക്ക് തിരിച്ചു.......




         ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️




തുടരും.....







   

❣️ എന്റെ മാത്രം ശ്രീ ❣️ ✴️5✴️

❣️ എന്റെ മാത്രം ശ്രീ ❣️ ✴️5✴️

5
1060

Part  5 ✨️"ശ്രീ  നമുക്കയാളെ  വിശ്വസിക്കാമോ കണ്ടാൽ കുറച്ച് ലുക്ക്‌ ഒക്കെ ഉണ്ട് ചുള്ളനാണ് എന്നാലും സാഹചര്യം മോശമായതുകൊണ്ട്  ചോദിക്കാണ് ആ മുന്നിൽ പോകുന്ന സാധനത്തിനെ  വിശ്വസിക്കാമോ "    ആകൃതി  കുറെ സമയമായി മനസ്സിൽ കരുതിയത് ശ്രീയോട് പറഞ്ഞു...." അറിയില്ല  ഡീീ  എന്റെ  ഫുൾ ഡീറ്റെയിൽസ് പുള്ളിക്കറിയാം നീയും കണ്ടതല്ലേ  എന്തെങ്കിലും നമുക്കനിയോജ്യമായി  കാണാതിരിക്കില്ല "  വണ്ടി  ഓടിച്ചുകൊണ്ടു തന്നെ അവൾ മറുപടി പറഞ്ഞു,,,""ശരി  ആവും  ശ്രീയുടെ അമ്മയുടെ പേരും  ആയാൾ പറഞ്ഞല്ലോ   അപ്പൊ  നമ്മൾ പോകുന്നത്   ശരിയായ ആളുടെ ഒപ്പം തന്നെ ആണ് ""   - സിദ്ധു,&n