Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 78

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 78

“അതേടി മൂദേവി... നിന്നെ ഈ വക അടിയും തടയും ഒന്നും പഠിപ്പിക്കേണ്ട എന്ന് ഞാൻ എത്ര തവണ ഏട്ടനോടും അച്ഛനോടും പറഞ്ഞതാണ്. അല്ലെങ്കിലും അവർ എൻറെ വാക്ക് ഒന്നും കേൾക്കാറില്ലല്ലോ? ഇപ്പോൾ കണ്ടില്ലേ, അവൾ കുടുംബത്തിലുള്ളവരെ തന്നെ ഈ നിലക്ക് ആക്കി ഇട്ടിരിക്കുന്നത്? നീ മുടിഞ്ഞു പോവുകയേ ഉള്ളൂ... നിൻറെ എരണം കെട്ട ഈ സ്വഭാവം കാരണം തന്നെയായിരിക്കും എൻറെ അച്ഛനും അമ്മയും ഏട്ടനും ഒക്കെ അകാലത്തിൽ ഞങ്ങളെ വിട്ടു പോയത്.”

അങ്ങനെ സ്വാഹയെ വേദനിപ്പിക്കുന്ന വിധത്തിലെല്ലാം അവർ ഓരോന്ന് കുത്തി കുത്തി പറഞ്ഞു കൊണ്ടിരുന്നു.

എന്നാൽ സ്വാഹ മറുപടിയൊന്നും പറയാതെ എല്ലാം കേട്ടു കൊണ്ട് നിൽക്കുകയായിരുന്നു. പക്ഷേ അമന് അതൊന്നും സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല എന്നതാണ് സത്യം.

എങ്കിലും അവൻ ദേഷ്യം കടിച്ചു പിടിച്ച് സ്വാഹയെ തന്നെ നോക്കി നിൽക്കുകയായിരുന്നു. എല്ലാം പറഞ്ഞു കഴിഞ്ഞ ശേഷം മാത്രം സ്വാഹ തൻറെ മൗനവ്രതം അവസാനിപ്പിച്ചു. അപ്പച്ചിയോട് പറഞ്ഞു.

“അപ്പച്ചിക്ക് അറിയാമോ ഞാനെന്തിനാണ് നിങ്ങളെ മൂന്നുപേരെയും ഇപ്പോൾ ഇങ്ങോട്ട് വിളിച്ചു കൊണ്ടുവന്നത് എന്ന്?”

അവർ മൂന്നു പേരും പരസ്പരം നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. അവരുടെ മൗനം കണ്ടു ഒരു ചിരിയോടെ സ്വാഹ പറഞ്ഞു.

“അപ്പച്ചി കുറച്ച് മുൻപ് പറഞ്ഞ അപ്പച്ചിയുടെ അച്ഛൻറെയും അമ്മയുടെയും ഏട്ടൻറെയും അരികിലേക്ക് സ്വന്തം കെട്ടിയവനും മകനും പോകുന്നത് കണ്ണു നിറച്ച് കാണിക്കാനാണ് ഞാൻ നിങ്ങളെ ഇപ്പോൾ ഇവിടേക്ക് വിളിച്ചു വരുത്തിയത്. അതിന് അധിക സമയം ഒന്നും നിങ്ങൾ ഇനി കാത്തിരിക്കേണ്ടി വരില്ല എന്നാണ് എൻറെ ഒരു കണക്കുകൂട്ടൽ.”

അവൾ പറയുന്നത് കേട്ട് അവർ എല്ലാവരും പരസ്പരം പേടിയോടെ നോക്കുന്നുണ്ടായിരുന്നു. അതുകണ്ടു അവൾ പിന്നെയും പറഞ്ഞു.

“എന്നിൽ നിന്നും അപ്പച്ചി ഇത്രയും അവതാര്യമൊന്നും പ്രതീക്ഷിച്ചില്ല അല്ലേ അപ്പച്ചി?”

എല്ലാം കേട്ട് സമനില തെറ്റിയ പോലെ അപ്പച്ചി പറഞ്ഞു.

“എടി, മതിയാക്ക് നിൻറെ പ്രസംഗം. വേഗം എന്താ വേണ്ടത് എന്ന് വെച്ചാൽ ചെയ്ത് അവരെ നേരെയാക്കുന്നതാണ് നിനക്ക് നല്ലത്.”

ഇത്രയൊക്കെ ആയിട്ടും അവരുടെ സ്വഭാവത്തിൽ ഒരു മാറ്റവും ഇല്ല എന്നത് അവിടെ ഉണ്ടായിരുന്ന എല്ലാ ഓഫീഴ്സ്സ്സീനും അതിശയം തന്നെയായിരുന്നു.

എന്നാൽ സ്വാഹ ഇതൊക്കെ തന്നെയായിരുന്നു ഇവരിൽ നിന്നും പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ടു തന്നെ അവൾക്ക് വലിയ ഭാവമാറ്റം ഒന്നും മുഖത്ത് കണ്ടില്ല. അവൾ പുച്ഛത്തോടെ അപ്പച്ചിയുടെ മുഖത്ത് നോക്കി പറഞ്ഞു.

“എന്തായാലും അപ്പച്ചി പറഞ്ഞതല്ലേ? കേട്ടില്ല എന്ന് വേണ്ട...”

എന്നും പറഞ്ഞു സ്വാഹ വിജയാനന്ദനെയും കിരണിനെയും വയറ്റിൽ ഒന്നു കൂടി തിരിച്ചു വലിച്ചു വിട്ടു. രണ്ടുപേരുടെയും ആർത്ത നാദം ഒന്നു കൂടി ഉയർന്നു അവിടെ. പിന്നെ സാവധാനം അവരങ്ങ് ശരിയായി. അതിനു ശേഷം ഒരു വല്ലാത്ത ചിരിയോടെ സ്വാഹ, ദേവ അപ്പച്ചിക്കടുത്തേക്ക് വന്നു. പിന്നെ അവരുടെ കണ്ണുകളിൽ നോക്കി പറഞ്ഞു.

“അപ്പച്ചി, അപ്പച്ചി പറഞ്ഞ പോലെ രണ്ടിനും ജീവൻ തിരിച്ചു നൽകി. ഇനി ഇതങ്ങ് പിടി...”

എന്ന് പറഞ്ഞതും ദേവാപ്പച്ചി വേദനയോടെ പിടഞ്ഞു താഴേക്ക് വീണു. അതു കണ്ട് പേടിച്ച് എല്ലാവരും നോക്കി നിൽക്കുന്നത് കണ്ട സ്വാഹ ഒരു വല്ലാത്ത ഭാവത്തോടെ ഗംഗാധരനെയും ജീവനെയും തളർത്തി ദേവാപ്പച്ചിയെ പോലെ തന്നെ അവർക്ക് അടുത്തു തന്നെ കിടത്തി. വേദന സഹിക്കാൻ പറ്റാതെ മൂന്നുപേരും ഒരു പോലെ അലറി കരയുകയായിരുന്നു. അതെല്ലാം കേട്ട് ജീവൻ പറഞ്ഞു.

“മതി നിൻറെ നായാട്ട്... എല്ലാവരെയും വേദനിപ്പിച്ചു നീ ഇനി അങ്ങനെ രസിക്കേണ്ട... നിനക്ക് എന്താണ് അറിയേണ്ടത്?”

ജീവൻറെ ചോദ്യം കേട്ട് സ്വാഹ ഒരു നിമിഷം അവനെ തന്നെ നോക്കി നിന്ന ശേഷം തിരിഞ്ഞ് Amen നെ നോക്കി പറഞ്ഞു.

“കണ്ടോ സാറേ... ഇങ്ങനെ വേണം ചോദ്യം ചെയ്യാൻ... ഞാൻ ചോദിക്കാതെ തന്നെ അവർ ഉത്തരം പറയാൻ തയ്യാറായത് കണ്ടോ?”

അവൾ ചോദിക്കുന്നത് കേട്ട് പോലീസുകാരും അമനും അടക്കം എല്ലാവരും ചിരിച്ചു തലയാട്ടി. അവൾ അമനെ നോക്കി ഒന്ന് ചിരിച്ചു കണ്ണിറുക്കി കാണിച്ചു തിരിഞ്ഞ് ജീവനെ നോക്കി പറഞ്ഞു.

“അപ്പോൾ നമുക്ക് ഏട്ടൻ ചോദിച്ച ആ ചോദ്യത്തിൽ ഒരു ചെറിയ തിരുത്ത് വേണം. അതായത് എനിക്ക് എന്താണ് അറിയേണ്ടാത്തത് ആയിട്ടുള്ളത്? അങ്ങനെ ആക്കിയാലോ നമുക്ക്.”

“മനസ്സിലായില്ല...”

ജീവൻ സംശയത്തോടെ സ്വാഹയെ നോക്കി ചോദിച്ചു.

“അതായത് I know everything. I mean it. So…”

“What?”

“അതേ... ഞാൻ പറഞ്ഞത് എന്താണെന്ന് ചേട്ടനെ മനസ്സിലായില്ലേ? എനിക്ക് എല്ലാം അറിയാം... അറിയേണ്ടത് ഈ സാറുമാർക്കാണ്. എന്താണ് അവർക്ക് അറിയേണ്ടത് എന്ന് ഞാൻ അവരോട് തന്നെ ചോദിക്കാം അതല്ലേ നല്ലത്?”

അതും പറഞ്ഞ് സ്വാഹ തിരിഞ്ഞ് അമനോട് ചോദിച്ചു.

“സാറേ, ജീവേട്ടൻ പറഞ്ഞാൽ മതിയോ അതോ എല്ലാവരും പറയണോ?”

അവളുടെ ചോദ്യം കേട്ട് അമൻ പറഞ്ഞു.

“നമുക്ക് ജീവനിൽ നിന്നും തന്നെ തുടങ്ങാം. അവർ എല്ലാവരും അവരുടെ കൂടെ കൂടികോളും. എത്ര വേഗം പറയുന്നോ അത്രയും വേഗം കാര്യങ്ങൾ മുന്നോട്ടു പോകും.”

“അതൊക്കെ ജീവേട്ടനും ബാക്കി ജീവനുള്ള എല്ലാവർക്കുമറിയാം സാറേ... സാർ സമയം കളയാതെ വേഗം ചോദ്യങ്ങൾ അങ്ങ് മണി മണിയായി ചോദിക്ക്. അവർ എല്ലാവരും ഉത്തരം പറയാൻ വേണ്ടി ready ആയി നിൽക്കുകയാണ് അല്ലേ ചേട്ടാ?”

അവളുടെ ചോദ്യം കേട്ട് എല്ലാവരും ദേഷ്യത്തോടെയും പേടിയോടെയും അവളെ നോക്കി നിൽക്കുക അല്ലാതെ ഒന്നും തന്നെ പറഞ്ഞില്ല. ഇനി എന്തെങ്കിലും പറഞ്ഞാൽ അവൾ തങ്ങളെയും കിടത്തി കളയും എന്ന് അവർക്ക് ഉറപ്പായിരുന്നു.

അവളിൽ നിന്നും ഇനിയൊരു രക്ഷപ്പെടൽ ഉണ്ടാകില്ലെന്ന് അവർക്ക് ഏകദേശം ഉറപ്പായിരുന്നു. അതുകൊണ്ടു തന്നെ വലിയ ബലം പിടിക്കാതെ Amen ചോദിക്കുന്ന ഓരോ ചോദ്യത്തിനും ജീവൻ ആൻസർ പറയാൻ തുടങ്ങി.

അവൻറെ കൂടെ ജീവാനന്ദും കിരണും ആരും ചോദിക്കാതെ തന്നെ തങ്ങൾക്ക് അറിയാവുന്നത് പറഞ്ഞു തുടങ്ങി.
ശ്രുതിയും അരവിന്ദും എങ്ങനെയാണ് തങ്ങളെ ബന്ധപ്പെടുന്നത് എന്നും, അവർക്ക് വേണ്ടി എന്തൊക്കെ തങ്ങൾ ചെയ്തു എന്നും, മണി മണിയായി ഒന്നും വിടാതെ മൂന്നുപേരും പറഞ്ഞു.

എല്ലാം പറയുന്നതിനിടയിലും ജീവൻ ഇടയ്ക്കിടയ്ക്ക് അമ്മയെ നോക്കുന്നുണ്ടായിരുന്നു. ഇപ്പോൾ അവരുടെ കരച്ചിലിൻറെ ഒച്ച ഒന്നും പുറത്തു വരുന്നു പോലും ഉണ്ടായിരുന്നില്ല. കാരണം അവർക്ക് അതിനുള്ള ശക്തി ഉണ്ടായിരുന്നില്ല എന്നത് തന്നെയാണ്.

ഇനിയും വൈകിയാൽ അവർ മൂന്നുപേരും തങ്ങളെ വിട്ടു പോകുമെന്ന് മനസ്സിലാക്കി ജീവൻ സ്വാഹക്ക് അടുത്തേക്ക് ചെന്നു.

സ്വാഹ, ജീവനും ബാക്കിയുള്ളവരും പറയുന്നതെല്ലാം കേൾക്കുന്നുണ്ടായിരുന്നു എങ്കിലും അവളുടെ കണ്ണുകൾ മൂന്നുപേരിൽ തറഞ്ഞു നിൽക്കുകയായിരുന്നു. അവളുടെ കണ്ണുകളിൽ നിന്നും വരുന്ന അഗ്നി ഇനി ആരു കണ്ടാലും പേടിച്ചു പോകുന്ന രൂപത്തിലായിരുന്നു. ജീവൻ അവളെ ഒന്നു നോക്കിയ ശേഷം സംശയത്തോടെ അമനെ നോക്കി.

അപ്പോൾ അമനും സ്വാഹയെ തന്നെ നോക്കിയിരിക്കുകയായിരുന്നു. പിന്നെ രണ്ടും കൽപ്പിച്ച് ജീവൻ സ്വാഹയെ വിളിച്ചു.

“സ്വാഹ... please അമ്മ... അവരെ രക്ഷിക്കു സ്വാഹ...please... നിനക്ക് വേണ്ടതെല്ലാം കിട്ടിയില്ലേ? ഇനി എന്തിനാണ് അവരെ ഉപദ്രവിക്കുന്നത്? ഇനിയും നിന്നാൽ അവർ ജീവനോടെ കാണില്ല.”

ജീവൻ പറയുന്നത് കേട്ട് സ്വാഹ തിരിഞ്ഞു നിന്ന് അവനോട് പറഞ്ഞു.

“അവരുടെ ചോദ്യം ചെയ്യൽ കഴിഞ്ഞു കാണും. പക്ഷേ എനിക്കാണ് ഇനി ചോദിക്കാനുള്ളത്?”

“ഇനി ഒന്നും എനിക്ക് അറിയില്ല സ്വാഹ... പ്ലീസ് അവരെ രക്ഷിക്കൂ... നേരം വൈകുന്നു...”

“ശരി സമ്മതിച്ചിരിക്കുന്നു. ഇനി എനിക്ക് ചോദിക്കാനുള്ള ചോദ്യത്തിന് ഉത്തരം നൽകാൻ ഇനി എല്ലാവരും വേണം.”

അതും പറഞ്ഞ് സ്വാഹ ദേവാപ്പച്ചിയേയും സത്യനെയും ഗംഗാധരനെയും അവരുടെ വയറ്റിൽ പിടിച്ചു കുടലുകളുടെ കെട്ടുകൾ പിണഞ്ഞു കിടക്കുന്നതിൽ നിന്നും തീർത്തു കൊടുത്തു. അവരുടെ മൂന്നുപേരുടെയും ഉയർന്ന കരച്ചിൽ സ്വാഹയുടെ മനസ്സിനെ വളരെയധികം സന്തോഷം നൽകി.

ഏകദേശം പത്തു പതിനഞ്ചു മിനിട്ട് കഴിഞ്ഞതും അവർ എല്ലാവരും വേദനയിൽ നിന്നും രക്ഷപ്പെട്ടു. എല്ലാവരും ഒന്ന് ഒക്കെ ആയതും സ്വാഹ എല്ലാവരോടുമായി പറഞ്ഞു.

“എൻറെ ചോദ്യത്തിന് ഒന്നും മറക്കാതെ ഉത്തരം നൽകുന്നതായിരിക്കും എല്ലാവർക്കും നല്ലത്.”

“ഞങ്ങൾക്ക് അറിയാവുന്നതെല്ലാം പറഞ്ഞല്ലോ?”

ജീവൻ സംശയത്തോടെ എല്ലാവരെയും ഒന്നു നോക്കിയ ശേഷം അവളോട് ചോദിച്ചു.

“ഉറപ്പാണോ ജീവേട്ട? എന്നാൽ എനിക്ക് അറിയാൻ ഉള്ള ഒരേയൊരു കാര്യമാണ് ഞാൻ ഇപ്പോൾ നിങ്ങളോട് ചോദിക്കാൻ പോകുന്നത്. ഉത്തരം കൃത്യമായി പറയണം.”

അവൾ എല്ലാവരെയും നോക്കി കൊണ്ട് പറഞ്ഞു. അതുകണ്ട് ജീവൻ അവളോട് പറഞ്ഞു.

“നിനക്ക് എന്താണ് ഇനി അറിയാനുള്ളത്?”

അവൾ കണ്ണുകളടച്ചു അവരോട് ചോദിച്ചു.

“എന്തിനാണ് അച്ഛച്ഛനെയും അച്ഛമ്മയെയും അച്ഛനെയും അമ്മയെയും ഈ ലോകത്തു നിന്നും പറഞ്ഞയച്ച് എന്നെ അനാഥ ആക്കിയത്?”

അവളുടെ ചോദ്യം കേട്ട് എല്ലാവരും മുഖത്ത് രക്തമയം പോലുമില്ലാതെ പേടിയോടെ അവളെ നോക്കി നിന്നു.

“അത്... അത് ഞാൻ... എനിക്ക്...”

ജീവൻ എന്തൊക്കെയോ പറയാനായി തപ്പിത്തടഞ്ഞു തുടങ്ങിയതും, സ്വാഹ മുഖമടച്ച് ഒന്നു നൽകി. അവൻ അറിയാതെ താഴെ ഇരുന്നു പോയി.

വേദനയാൽ അവൻ കുറച്ചു നേരത്തേക്ക് ഒന്നും ചെയ്യാൻ സാധിക്കാതെ അവൻ തളർന്നിരുന്നു പോയി. അവൻറെ വായിൽ നിന്നും ചുടു ചോര പുറത്തേക്ക് തെറിച്ചു.

അത് ചെന്നു വീണത് അവൻറെ അമ്മയുടെ മേത്തു തന്നെയാണ്. അതു കണ്ട് അവർ വല്ലാതെ പേടിച്ച് അലറി വിളിച്ചു. എന്തൊക്കെ പറഞ്ഞാലും സ്വന്തം മകൻറെ ചോര... അത് ഒരു അമ്മയ്ക്കും നോക്കി നിൽക്കാൻ സാധിക്കില്ലല്ലോ?

എല്ലാം കണ്ടു പേടിച്ച കിരൺ പറഞ്ഞു.

“വേണ്ട സ്വാഹ... ഇനിയും ആരെയും ഉപദ്രവിക്കരുത്... ഞാൻ പറയാം.
നമ്മുടെ ഫാക്ടറിയും കമ്പനികളും എത്ര ചോദിച്ചിട്ടും അച്ഛച്ഛൻ ഞങ്ങളുടെ പേരിൽ എഴുതി തന്നില്ല. അത് മാത്രമല്ല, ഞങ്ങൾ എന്തെങ്കിലും ചെറിയ തരികിട പോലും ചെയ്യാൻ ദേവച്ഛൻ സമ്മതിച്ചിരുന്നില്ല.

നമ്മുടെ എല്ലാ കമ്പനികളുടെയും സി എ ദേവച്ഛൻ ആയിരുന്നല്ലോ? അതുകൊണ്ട് തന്നെ ഞങ്ങൾ കമ്പനിയിൽ ചെയ്യുന്ന എല്ലാ തരികിടകളും ദേവച്ഛൻ അപ്പോൾ തന്നെ കണ്ടുപിടിക്കുകയും അച്ഛച്ഛനെ അറിയിക്കുകയും ചെയ്തിരുന്നു.

എല്ലാം അറിഞ്ഞ അച്ഛച്ഛൻ ഞങ്ങളുടെ കാര്യത്തിൽ കുറച്ചു കൂടി കടുത്ത തീരുമാനങ്ങൾ എടുക്കാൻ തന്നെ തീരുമാനിച്ചു. ബിസിനസ് എല്ലാം ദേവച്ഛനെയും നിന്നെയും ഏൽപ്പിക്കാൻ ആയിരുന്നു അച്ഛച്ഛൻറെ തീരുമാനം.

ഞങ്ങൾക്ക് ആർക്കും ബിസിനസ് ചെയ്യാനോ, ഉള്ളത് കൊണ്ടു നടക്കാനോ ഒന്നും ഉള്ള അറിവ് ഇല്ല എന്നത് ഞങ്ങൾക്കും അച്ഛച്ഛനും അറിയാവുന്നതാണ്. എന്നാൽ ഞങ്ങളുടെ തരികിടകൾ ഒഴിച്ചാൽ നമ്മുടെ കമ്പനി വളരെ നന്നായിത്തന്നെ അച്ഛച്ഛനും ദേവച്ഛനും കൂടി നടത്തുന്നുണ്ടായിരുന്നു.

എന്നാലും ഞങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് അച്ഛച്ഛൻ ഭാഗം വെപ്പ് നടത്തിയത് തന്നെ. ഞങ്ങളോട് അന്ന് പറഞ്ഞില്ലെങ്കിലും തറവാട്ടിലെ ബിസിനസും ഫാക്ടറിയും എല്ലാം അച്ഛച്ഛൻ ദേവച്ഛൻറെ പേരിലാണ് എഴുതി വെച്ചിരുന്നത്.

പിന്നെ നിന്നെ വിവാഹം കഴിച്ച് അതെല്ലാം നമ്മുടെ പിടിയിൽ തന്നെ കൊണ്ടു വരാം എന്ന തീരുമാനത്തിൽ ഞങ്ങൾ മുന്നോട്ടു പോയത്. നിന്നെ വിവാഹം കഴിക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ തറവാട്ടിലെ ആരും തന്നെ സമ്മതിച്ചില്ല എന്ന് മാത്രമല്ല നീ അതിനു ഞങ്ങളെ പരിഹസിച്ച ആണ് അവിടെ നിന്നും അന്ന് വിട്ടത്.

നീ മെഡിസിനു പഠിക്കുന്നത് മാത്രമായിരുന്നു ഞങ്ങൾക്ക് ആകെയുള്ള ഒരു ആശ്വാസം. അച്ഛച്ഛൻറെ ആഗ്രഹ പ്രകാരം നീ ബിസിനസ് ഏറ്റെടുക്കുന്നില്ലെന്ന് ഞങ്ങൾക്ക് അതുകൊണ്ട് പൂർണമായും മനസ്സിലായിരുന്നു.

അങ്ങനെ ഇരിക്കുമ്പോഴാണ് അരവിന്ദും ആയി ബിസിനസ് തുടങ്ങുന്നത്. വലിയ പണമൊന്നും ഇറക്കാതെ പൈസ ഉണ്ടാക്കാൻ പറ്റിയ ബിസിനസ്. അങ്ങനെ അവർ പറഞ്ഞ പോലെ ചെയ്തു.
ആദ്യത്തെ അസൈൻമെൻറ്ലെ ആളെ തികയാതെ ആയപ്പോൾ അച്ഛനും കൊച്ചച്ചനും ആണ് പറഞ്ഞത് സ്വാഹയെയും അവളുടെ കൂട്ടുകാരിയെയും കൂടി ആ കുട്ടികളോട് കൂടെ നൽകാൻ.

അങ്ങനെ നീ ഇല്ലാതെ ഏതായാലും ആ സ്വത്തൊക്കെ ഞങ്ങൾക്ക് തന്നെ വന്നു ചേരും എന്ന് ഞങ്ങൾക്കും മനസ്സിലായി.
അത് ഒരു നല്ല കാര്യമായി ഞങ്ങൾക്കും തോന്നി.

നീ ആയി ഞങ്ങളെ ആരെയും കല്യാണം കഴിക്കാൻ സമ്മതിക്കില്ല. കല്യാണം തറവാട്ടിലും ആരും സമ്മതിക്കില്ല. അപ്പോൾ ഇത് ഒരു നല്ല കാര്യമായി തന്നെ ഞങ്ങൾക്കും തോന്നി. നിൻറെ പേരിൽ ഉള്ളതും, നിന്നെ വിറ്റ കാശും എല്ലാം ഞങ്ങൾക്ക് സ്വന്തം. അങ്ങനെ അതിനൊരു തീരുമാനമായി.

പിന്നെ ഒരാൾ കൂടി വേണ്ടതു കൊണ്ടാണ് നിൻറെ കൂട്ടുകാരെയും കൂടെ കൂട്ടാൻ തീരുമാനിച്ചത്. അവളെ കൂടി വിൽക്കുന്നതു കൊണ്ട് പ്രശ്നങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് അവളുടെ അമ്മയെ അങ്ങ് കെട്ടി തൂക്കിയത്. എന്നാൽ ഞങ്ങളുടെ പ്രതീക്ഷ എല്ലാം തെറ്റിച്ച് അവൾ അവളുടെ അമ്മയെ കെട്ടി തൂക്കുന്നത് കണ്ടു കൊണ്ട് വന്നതു കൊണ്ട് അപ്പോൾ തന്നെ അവളെ അവിടെ നിന്നും പൊക്കിയത്.

എല്ലാം പെട്ടെന്ന് ആയതു കൊണ്ടാണ് അരവിന്ദൻറെ ഗുണ്ടകളോട് അവളെ രാത്രിയിൽ നമ്മുടെ ഫാക്ടറിയിൽ കൊണ്ടുവരാൻ പറഞ്ഞത്. പക്ഷേ പിന്നെ എന്താണ് ഉണ്ടായതെന്ന് ഞങ്ങൾക്കറിയില്ല. അവൾ എങ്ങനെയോ അവിടെ നിന്നും രക്ഷപ്പെട്ടു. അവളെ ഫാക്ടറിയിൽ കൊണ്ടു വന്ന, അവളുടെ അമ്മയെ ഇല്ലാതാക്കിയ രണ്ടു ഗുണ്ടകളെയും മരിച്ച നിലയിൽ പിന്നീട് കണ്ടു കിട്ടിയിരുന്നു.

എല്ലാം കൈ വിട്ടു പോകാതിരിക്കാൻ വേണ്ടിയാണ് ഞങ്ങൾ 40 പെൺകുട്ടികൾക്ക് പകരം 38 പേരെ വെച്ച് ഡീൽ അവസാനിപ്പിച്ചത്. അല്ലെങ്കിൽ ഞങ്ങൾ പിടിക്കപ്പെടുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അതു തന്നെയായിരുന്നു അരവിന്ദും പറഞ്ഞത്.”

കിരൺ പറഞ്ഞു നിർത്തിയതും സത്യൻ പറഞ്ഞു.

“നിൻറെ കൂട്ടുകാരിയുടെ അമ്മയെ കൊന്നാൽ പിന്നെ ആരും ചോദിക്കാൻ കാണില്ലെന്ന് ഞങ്ങൾക്ക് തോന്നി. അതാണ് ഞങ്ങൾ അവരുടെ അമ്മയെ കൊന്നത്.”


സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 79

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 79

4.9
9025

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 79 എല്ലാം കേട്ടിട്ടും സ്വാഹ ഒന്നും മിണ്ടാതെ കണ്ണുകളടച്ച് ഇരിക്കുകയായിരുന്നു. അതുകണ്ട് Amen പറഞ്ഞു. “ഇവരെ സെല്ലിലേക്ക് മാറ്റ്.” “No sir...I am not done yet.” സ്വാഹ പറയുന്നത് കേട്ട് സംശയത്തോടെ അവളെ നോക്കി. സത്യൻ ചോദിച്ചു. “ഇനി എന്താണ് നിനക്ക് അറിയാനുള്ളത്?” അത് കേട്ട് സ്വാഹ കണ്ണുകൾ തുറന്നു. അവളെ നോക്കിയവർക്ക് സൂര്യൻ ഇറങ്ങി വന്ന് അവളുടെ കണ്ണുകളിൽ ഇരുന്നു കത്തി ജ്വലിച്ചു നിൽക്കുകയാണ് എന്ന് തോന്നും. അത്രയും ചുവന്ന് പേടിപ്പെടുത്തുന്ന രൂപത്തിലായിരുന്നു അവളുടെ കണ്ണും മുഖവും എല്ലാം. കണ്ണുകളിലെ തീ ഗോളം അവളുടെ മനസ്സിലെ വേദനയും ദേഷ്യവും പുറത്തു കാണി