Aksharathalukal

കർമ്മയോഗി

മൂവരിൽ മൂന്നാമത്തവളും കോളേജ്  ജീവിതമൊക്കെ പൂർത്തിയാക്കി കുടിയിലെത്തിയിട്ടുണ്ടിപ്പോൾ...
FIFA Cup ന്റെ കലാശകളി നടക്കുകയാണോ എന്ന് തോന്നിപ്പോകും ഇപ്പോൾ കുടുംബത്ത്
കേറിയാൽ...അത്രയേറെ ആരവമാണവിടെ.

ഇതൊക്കെയാണെങ്കിലും  'അലസനായ അപ്പൻ' എന്നൊരു വിശേഷണപദമാണ് പണ്ടേ അവരെനിക്ക് സമ്മാനിച്ചിട്ടുളളത്. 
അതേ ശീർഷകത്തിൽ,
ഒന്നാം ഭാഷ മലയാളമല്ലാത്തതിനാൽ ഞാൻ തന്നെ പഠിപ്പിച്ചു കൊടുത്ത മണിപ്രവാളത്തിൽ,
അതിലൊരുവൾ കവിത എഴുതുന്നുണ്ടെന്നൊരു ഭീഷണി നിലനിൽക്കുന്നുണ്ട്.

'When your father is a somnabulist' എന്നൊരു തലക്കെട്ടിൽ, മുഖത്തിന്റെ പേരിലുള്ള സൈബർ താളുകളിൽ, മൂത്തവൾ എന്തോ already പ്രസിദ്ധീകരിച്ചു കഴിഞ്ഞു എന്നാണ് 
കേഴ് വി.

ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് എന്തെങ്കിലുമൊക്കെ ചെയ്തേ മതിയാകൂ എന്നൊരു തോന്നൽ...ഇങ്ങനെയൊക്കെയുള്ള 
ബിരുദങ്ങളുമായി ഞാനെങ്ങനെ, ഭാവിയിൽ, 
എന്റെ ചരമപ്രസംഗകരുടെ മുമ്പിൽ സമാധാനമായി കിടന്നു കൊടുക്കും?

എന്തെങ്കിലുമൊക്കെ ചെയ്യാൻ ശ്രമിക്കുന്നുണ്ട്
എന്ന് വരുത്തണം. മുറ്റം തൂക്കാനും തുണിയലക്കാനും ശൗചാലയം കഴുകാനുമൊക്കെയാണ് ആദ്യ പദ്ധതികൾ.
അങ്ങനെ പതുക്കെ പതുക്കെ ഇനി അവശേഷിക്കുന്നവളെക്കൊണ്ടെങ്കിലും, 'കഠിനാദ്ധ്വാനി', 'കർത്തവ്യനിരതനായ കർമ്മയോഗി' എന്നോ മറ്റോ എഴുതിക്കണം...
അതാണിപ്പോഴെന്റെ ഒരേ ഒരു ലക്ഷ്യം...
എന്റെയൊരു യോഗമേ....