Aksharathalukal

രാവണ 💞 പ്രണയം






































































ഗുരുവായൂരിൽ നിന്നും ചെമ്പകശ്ശേരിയിലേക്കുള്ള യാത്രയിൽ വസു ഒരിക്കൽ പോലും തന്റെ അടുത്ത ഇരിക്കുന്ന ജിത്തു വിനെ നോക്കാനോ സംസാരിക്കാനോ മുതിർന്നില്ല അവൾ കാറിന്റെ വിൻഡോ ഗ്ലാസിൽ തല മുട്ടിച്ചു വെച്ച് പുറത്തെ കാഴ്ചകൾ എല്ലാം നോക്കി കൊണ്ടിരിക്കുകയായിരുന്നു
അങ്ങോട്ടേക്കുള്ള വഴികളും കാഴ്ച്ചകളുമെല്ലാം അവൾക്ക് പുതിയത് ആയിരുന്നു..
ഏകദേശം നാലഞ്ചു മണിക്കൂർ യാത്രയുണ്ട് ഗുരുവായൂരിൽ നിന്നും ചെമ്പകശ്ശേരിയിലേക്ക് ...

യാത്ര വളരെയധികം കൂടുതൽ ആയതുകൊണ്ടു തന്നെ കാഴ്ച്ചകൾ എല്ലാം കണ്ട് കണ്ട് വസു ചെറുതായി ഒന്ന് മയങ്ങി...കൂടാതെ അവൾക്ക് നല്ല ക്ഷീണവും ഉണ്ടായിരുന്നു..

ചെമ്പകശ്ശേരി... എന്ന സ്വർണ ലിപികളാൽ   എഴുതിയ ബോർഡുള്ള  ഗേറ്റ് കടന്ന് രണ്ടു കാറുകൾ ആ തറവാട്ടിനുള്ളിലേക്ക്  പ്രവേഷിച്ചു....
ഗേറ്റ് കഴിഞ്ഞു കുറച്ചധികം ദൂരമുണ്ട് തറവാട്ടിലെക്ക് ...

🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹

സാർ...വീടെത്തി....

ഡ്രൈവറുടെ ശബ്‌ദം കെട്ടുകൊണ്ടാണ് ജിത്തു ഫോണിൽ നിന്നും തല ഉയർത്തി ഡ്രൈവരെ നോക്കിയത് അതിനു ശേഷം  ഡ്രൈവർക്കുള്ള മറുപടിയായി ഒന്ന് മൂളിയിട്ട് തന്റെ തോളിൽ    തല വെച്ച് സുഖമായി ഉറങ്ങുന്ന വസുവിനെ ചെറു പുഞ്ചിരിയോടെ നോക്കി നമ്മുടെ വസുവിനു ഉറക്കം വന്നാൽ പിന്നെ ഒരു ബോധവും ഇല്ലാത്തതു കൊണ്ട് ഉറക്കത്തിൽ എപ്പോഴോ ജിത്തുവിന്റെ തോളിലെക്ക് ചാഞു സുഖമായി ഉറങ്ങുകയാണ് അവളുടെ മുഖത്തെ നിഷ്കളങ്കത കാണവേ ജിത്തു കവിളിൽ വത്സല്യത്തോടെ തലോടി

ഹലോ..എഴുനെൽക്കുന്നില്ലെ...

ആരോ വിളിക്കുന്നത് കേട്ട് കൊണ്ടാണ് വസു കണ്ണ് തുറന്നത്...
കണ്ണ് തുറന്നപ്പോഴാണ് അവൾ എവിടെയാണ് കിടന്നുറങ്ങിയതെന്ന് മനസ്സിലായത് ഉടനെ അവൾ ജിത്തു വിന്റെ   തൊളിൽ നിന്നും എഴുനെറ്റ്  ചമ്മൽ മാറ്റൻ പുറത്തേക്ക് നോക്കി...

വസു പുറത്തേക്ക് നോക്കുന്ന സമയം കൊണ്ട് ജിത്തു കാറിൽ നിന്നും ഇറങ്ങി

ഇറങ്ങുന്നില്ലേ ...

ജിത്തു കുറച്ചു ഗൗരവത്തോടെ ചോദിച്ചു
ജിത്തുവിന്റെ ചോദ്യത്തിനു മറുപടിയായി തലയൊന്ന് ചലിപ്പിച്ചു കൊണ്ടവൾ കാറിൽ നിന്നും ഇറങ്ങാൻ തുടങ്ങിയതും അവൾക്കു നേരെ ജിത്തു വിന്റെ കൈകൾ നീട്ടി  എന്തുകൊണ്ടോ വസു ജിത്തു വിന്റെ കൈകളെ  തിരസ്കരിച്ചില്ല  ജിത്തുവിന്റെ കൈകൾ പിടിച്ചവൾ  കാറിൽ നിന്നും ഇറങ്ങി
പുറകിൽ നിന്നും വന്ന കാറിൽ നിന്നും സിദ്ധുവിനൊപ്പം ആരതിയും ഇറങ്ങിവന്നു...

വിശാലമായ ഉരുളൻ കല്ലുകൾ പാകിയ മുറ്റം  മുറ്റത്തിനൊരു വശത്തായി തലയിടുപ്പോടെ നില്ക്കുന്ന വലിയ മൂവാണ്ടൻ മാവ് ..... മറു വശത്തായി വിവിധയിനം പൂവുകൾ കൊണ്ടും നിറഞ്ഞു നില്ക്കുന്ന പൂന്തോട്ടം
ആരതി മുൻപ്  സിദ്ധു ഏട്ടന്റെ വീടിനെ കുറിച്ച് പറഞ്ഞെങ്കിലും ഇത്രയും മനോഹരമക്കായിരിക്കുമ്മെന്ന് വസു ഒരിക്കലും കരുതിയില്ല... സിനിമയിലും ഫോട്ടോ കളിലും മാത്രമേ അവൾ ഒരു തറവാട് കണ്ടിട്ടുള്ളൂ അതുകൊണ്ട് തന്നെ അവിടുത്തെ ഓരോ മൂലയും വാസു കൗതുകത്തോടെ നോക്കി കൊണ്ടിരുന്നു....








ചിത്രയും ദീപയും കൈയിൽ നില വിളക്കും താലവുമായി അവരുടെ അടുത്തേക്ക് വന്നു രണ്ടു കൂട്ടരേയും എല്ലാ കണ്ണേറുകളിൽ നിന്നും അകറ്റി നിർത്താനായി ഉഴിഞ്ഞിട്ട് ആരതിക്കും വസുവിനും നേരേ നിറ പുഞ്ചിരിയോടെ നിലവിളക്ക് നീട്ടി അവർ രണ്ടു പേരും   അതു വാങ്ങി   തങ്ങളുടെ പുതിയ ജീവിതത്തിലേക്കും ആ തറവാട്ടിലേക്കും അവർ വലതുകാൽ വെച്ച്   കയറി.....

തറവാടിനകത്തും പുറത്തുമായി കുറച്ചധികം ആളുകൾ ഉണ്ടായിരുന്നു വിവാഹം ഗുരുവായൂരിൽ ആയതിനാൽ അടുത്ത ബന്ധുക്കൾ മാത്രമേ വിവാഹ ചടങ്ങിൽ ഉണ്ടായിരുന്നുള്ളൂ

അവരെല്ലാം  നവവധൂവരന്മാരെ  കാണാനായി വന്നവരായിരുന്നു

ജിത്തുവിന്റെ കൂടെ വസുവിനെ കണ്ടതും അവിടെ കൂടിയിരുന്ന ആളുകളുടെ ശബ്‌ദമെല്ലാംസ്വിച്ച് ഇട്ടതുപോലെ നിന്നു എങ്ങും എവിടെയും സൈലന്റ്‌വാലി...

ആരതിയും വസുവും തങ്ങളുടെ കൈയിൽ ഇരുന്ന വിളക്ക്
പൂജാ മുറിയിൽ  വെച്ച് പ്രാർത്ഥിച്ചത്തിനു ശേഷം  തിരികെ രണ്ടു പേരും ഹാളിലേക്ക് വന്നതും അവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും നോട്ടം വസുവിലേക്കായി ....

  പെതിയെപെതിയെ എല്ലാവരുടെയും ഇടയിൽ അടക്കി പറച്ചിലുകളും മുറുമുറുപ്പും കേട്ടു തുടങ്ങി 

വസു അവൾ ആരാണെന്ന് ??

  ജിത്തുവുമായി വിവാഹം ഉറപ്പിച്ച ഹിമ എവിടെ ??

ഗുരുവായൂരിൽ എന്താണ് നടന്നത് ??

ഇതൊന്നും അറിയാതെ അവിടെ യുള്ളവർക്ക്
ശ്വാസം പോലും കിട്ടില്ലെന്ന അവസ്ഥയാണ്...

വസുവിന്റെ വിഷമം നിറഞ്ഞ മുഖം കണ്ട് ആരതി അവളുടെ അടുക്കലെക്ക് വന്നവളെ ചേർത്ത്  നിർത്തി....

എന്നാൽ ചിത്രയും ദീപയും ജിത്തുവും സിദ്ധുവും ശിവ ശങ്കറടക്കം ആരും മറ്റുള്ളവരുടെ  അടക്കം പറച്ചിലോ മുറുമുറുപ്പുകളോ കാര്യമായി കണക്കാകതെ  അവരവരുടെ കാര്യങ്ങളിൽ മുഴുകിയിരുന്നു..

മക്കൾക്ക് യാത്ര ചെയ്തു വന്നതിന്റെ നല്ല ഷീണം കാണും ഇവരെ ഇവരുടെ റൂമിലേക്ക് കൊണ്ട് ആക്കിയെക്ക് കുറച്ചു നേരം വിഷ്രമിക്കട്ടെ

ശിവ ശങ്കർ   പറഞ്ഞപ്പോൾ ചിത്രയും ദീപയും കൂടി അവരെ കൂട്ടീ കൊണ്ട് ജിത്തുവിന്റെയും സിദ്ധുവിന്റെയും റൂമിലേക്ക് പോയി...

ഹാളിൽ നിന്നും കുറച്ചു നടക്കാനുണ്ട് രണ്ടു പേരുടെയും റൂമിലേക്ക്..

ഹാൾ കഴിഞ്ഞാൽ പിന്നെ തറവാടിന്റെ നടുമുറ്റമായി  ചെട്ടിനാട് സ്റ്റയിലിലാണ് തറവാടിന്റെ ഓരോ ഭാഗവും നിർമ്മിച്ചിരിക്കുന്നത്...
നടുമുറ്റത്തു തുളസി തറയ്ക്കു പകരം   ചെറിയ വെളളകെട്ടാണ്





  കെട്ടി നിർത്തിയിരിക്കുന്ന വെള്ളത്തിൽ വിവിധതരം നിറത്തിലുള്ള കല്ലുകൾ കൊണ്ട് നിറഞ്ഞതാണ് അതിനിടയിൽ കൂടി നീന്തി തുടിക്കുന്ന ചെറിയ സ്വർണ മത്സ്യങ്ങളും   നടുമുറ്റവും കഴിഞ്ഞു കുറച്ചു നടന്നാൽ  മുകളിലേക്കുള്ള മുറിയുടെ പടിക്കെട്ടുകളാണ്
രണ്ടാം നിലയിലാണു സിദ്ധുവിന്റെയും ജിത്തുവിന്റെയും മുറി..

താഴെ നിന്ന് നടുമുറ്റത്ത വെള്ള കേട്ട്  കാണുന്നതിലും കൂടുതൽ ഭംഗിയായത് മുകളിൽ നിന്നുള്ള കാഴ്ച്ച യാണ്

പടി കെട്ടു കയറി വന്നാൽ രണ്ടാമത്തെ നിലയിൽ  നിന്നും വലത്തോട്ടുള്ള ഭാഗത്താണ് സിദ്ധുവിന്റെ മുറി ഇടത്തോട്ടുള്ളത് ജിത്തുവിന്റെയും ദീപ ആരതിയേയും കൊണ്ട് വലത്തോട്ടും ചിത്ര വസുവിനെയും കൂട്ടി കൊണ്ട് ഇടാതു ഭാഗത്തേക്കും പോയി....

ചിത്ര കൈയിലെ താക്കോൽ ഉപയോഗിച്ച് ജിത്തുവിന്റെ റൂം തുറന്നു വസുവിനെ ഉള്ളിലേക്ക് കൂടി കൊണ്ട് പോയി  ...






അവളുടെ റൂമിനേക്കാളും എത്രയോ  വലിയ  റൂം ആണ് ജിത്തുവിന്റെത്... എസി ഉണ്ടെങ്കിൽ കൂടി അതിന്റെ ഉപയോഗം ആവിശ്യ മുണ്ടെന്ന് അവൾക്ക് തോന്നിയില്ല കാരണം ബാൽക്കണിയിൽ നിന്നും ഇരച്ചു കയറി വരുന്ന തണുത്ത കാറ്റ് അ റൂം നിറയെ ഉണ്ടായിരുന്നു അ കാറ്റുകൾ അവളെ വരവേറ്റതു പോലെ വസുവിന്റെ മുടിയിലും ശരീരത്തിലും തട്ടി  തടഞ്ഞുകൊണ്ട് കടന്നുപോയി...
പെട്ടെന്നാണ് വസു  അ മുറിയിൽ ഒരു കാഴ്ച്ച കണ്ടത് ഭിത്തിയിൽ
ജിത്തുവിന്റെ വലിയ ഒരു ഫോട്ടോ  അതിനു ചുറ്റും കുറേ അധികം ചെറിയ ഫോട്ടോകളും അ ചെറിയ ഫോട്ടോകൾ എല്ലാം തന്നെ ജിത്തു തന്റെ ഫാമിലിയുമായി നിൽക്കുന്നതായിരുന്നു

വസു മോളേ...

ചിത്രയുടെ ശബ്ദം കേട്ടാണ് വസു ഭിത്തിയിലെ ജിത്തു വിന്റെ ഫോട്ടോയിൽ നിന്നും കണ്ണെടുത്തത്

എനിക്ക് അറിയാം ആരതി മോൾക്ക് വേണ്ടിയാ മോള് ഈ വിവാഹത്തിനു സമ്മതിച്ചതെന്നുകരുതി നിന്നെ ഞാൻ ഒരിക്കലും തള്ളികളയില്ല..നീ എന്റെ ജിത്തുവിന്റെ പെണ്ണാ പെൺ മക്കളെ തെരാത്ത എന്റെ മഹാദേവൻ എനിക്കായി തന്നതാ നിന്നെ..
ഇങ്ങനെ ഒരു വിവാഹം നടക്കുമെന്ന് നമ്മൾ ആരും കരുതിയത് അല്ല..ഒരു പക്ഷേ ഇത് ദൈവത്തിന്റെ തീരുമാനം ആയിരിക്കും എന്ന് വിശ്വസിക്കനാ എനിക്കും ഇഷ്ട്ടം...

ചിത്ര പറഞ്ഞു തീർന്നതും വസു നിറഞ്ഞൊഴുകിയ കണ്ണുകളോടെ  ചിത്രയെ കെട്ടി പിടിച്ചു

ഹിമയെ മരുമകളായി കണ്ട സ്ഥാനത്തേക്ക് അനുവാദം പോലും ചോദിക്കാതെ വന്ന
തന്നോടു ചിത്രയ്ക്ക് ദേഷ്യമായിരിക്കുമെന്നാണ് വസു കരുതിയിരുന്നത്.

ശ്രവണിയേയും വൈശാലിയേയും പോലെ തന്നെ സ്നേഹിക്കാൻ ഒരമ്മയെ കൂടി കിട്ടിയതിൽ അവൾക്കു പറഞ്ഞറിയ്ക്കാൻ കഴിയുന്നതിനപ്പുറം സന്തോഷമായിരുന്നു

വസുവിന്റെ പെട്ടെന്നുള്ള പെരുമ്മാറ്റത്തിൽ   ചിത്ര യൊന്ന് ഞെട്ടിയെങ്കിലും ഒരു മകളുടെ സ്നേഹ ത്തോടെ വസു വിനെ ചേർത്ത് പിടിച്ചു...

വസുവിന്റെ നിറഞ്ഞൊഴുകിയ കണ്ണുനീരിനെ തുടച്ചു നീക്കികൊണ്ട് പറഞ്ഞു..  

മതി മോളെ കരഞ്ഞത് ഇനി ഈ കണ്ണ് നിറയാൻ പാടില്ല അതിനു ഈ അമ്മ സമ്മതിക്കില്ല  ജിത്തു എങ്ങാനും മോളെ കരയിച്ചാൽ എന്നോട് പറഞ്ഞാൽ മതി അവനെ ഞാൻ ശെരിയാക്കി കൊള്ളാം   ( പുഞ്ചിരിയോടെ)  മോളേ.... ദേ അവിടെയാണ് ബാത്രൂം മോള് പോയി കുളിച്ച് ഫ്രഷ് ആയിട്ടുവാ...മോൾക്കിടാനുള്ള ഡ്രെസ്സ് ഞാൻ അച്ചു വിന്റെ കൈയിൽ കൊടുത്തു വിടാം...

വസുവിനെ ബാത്റൂം  കാണിച്ചു കൊടുത്തിട്ട് ചിത്ര റൂം വിട്ടിറങി...

...

വസു ബാത്രൂമിലെക്ക് പോയി ഫ്രഷ് ആയി തിരിച്ചു റൂമിലേക്ക് വന്ന്തും കൈയിൽ ഒരു ജോഡി ഡ്രസ്സ്മായി അച്ചു അവിടെ ഹാജർ ആയിരുന്നു..

ഇത് എട്ടത്തിക്ക് പാകം ആകുമോ യെന്ന് അറിയില്ല എന്റെ അളവാ ഒന്ന്  ഇട്ട്‌ നോക്ക് പാകം ആയില്ലെങ്കിൽ ഞാൻ വേറെ എടുത്തു കൊണ്ട് വരാം

അച്ചു കൈയിൽ ഉണ്ടായിരുന്ന ഒരു ജോഡി ഡ്രസ്സ്‌ വസു വിനു നേരെ നീട്ടി കൊണ്ട് പറഞ്ഞു...
പക്ഷേ വസു ആകട്ടെ അച്ചു തന്നെ ഏട്ടത്തിയെന്ന് വിളിച്ച അമ്പരപ്പിൽ നിൽക്കുകയാണ് തന്നെക്കാൾ വയസിനു മൂത്തതാണ് അച്ചു എന്നിട്ട് തന്നെ ഏട്ടത്തിയെന്ന് വിളിച്ചതെന്തിനു വേണ്ടി യാണ്

എട്ടത്തി... എന്ത് ആലോചിച്ചു കൊണ്ടിരിക്കുവാ.. പോയി ഡ്രസ്സ്‌ മാറ്

അച്ചുയേച്ചി.... എന്നെ... എന്നെ ഏട്ടത്തിയെന്ന് വിളിക്കേണ്ട എനിക്ക് അതിനുള്ള പ്രായാമൊന്നും ആയിട്ടില്ല...

വസു ചുണ്ടുകൾ കോട്ടികൊണ്ട് പറഞ്ഞു

വസു ഏട്ടത്തി ഞാൻ ഇവിടെ പ്രായം നോക്കിയിട്ടല്ല എട്ടത്തിയെ ഏട്ടത്തിയെന്ന് വിളിച്ചത് എന്റെ ജിത്തു ഏട്ടന്റെ ഭാര്യയായിട്ടാ , എന്റെ ഏട്ടന്റെ ഭാര്യയായിട്ടാ. അ ഹിമയെ വിളിക്കണമല്ലോയെന്ന് ആലോചിച്ച് ഒരുപാട് വിഷമിച്ചിട്ടുണ്ട്  പക്ഷേ എന്റെ ഗുരുവായൂർ അപ്പൻ എന്റെ കൂടെയാ അതുകൊണ്ടല്ലേ വിവാഹത്തിന്റെ കൃത്യ സമയത്ത് അവളെ കാണാതായേ .....

അച്ചു സന്തോഷത്തോടെ വസുവിനോട് പറഞ്ഞു എന്നാൽ വസുവിനാകട്ടെ  ഒരിക്കലും താൻ ആഗ്രഹിക്കാത്ത സ്ഥാന തെക്കാണ് ഈ കടന്ന് കയറ്റം അതു കൊണ്ട് ഹിമയ്ക്ക് കിട്ടേണ്ട തെല്ലാം താൻ തട്ടി പറിച്ചെന്ന അപകർഷതാബോധം അവളെ വേട്ടയാടി

🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹

സൂര്യൻ അസ്തമിക്കുംവരെ  ആരതി വസുവിനെയും കൂട്ടി അച്ചുവിന്റെയും നിവിയുടെ കൂടെയായിരുന്നു ബന്ധുക്കളിൽ നിന്നുള്ള ചോദ്യങ്ങളെ നേരിടാനുള്ള മനസ്സികാവസ്ഥ അല്ലാത്തതിനാൽ ഒരു ഒളിച്ചോട്ടം കൂടിയായിരുന്നു ..

സഞ്ജയയും കൂട്ടുകാരും തൃശൂരിൽ നിന്നും ഇതുവരെ വന്നിട്ടില്ല ഇപ്പോഴും ഹിമയെ അനേഷിച്ചു കൊണ്ടിരിക്കുകയാണ് മറ്റൊരു ദിശയിൽ ശരണും..
ജയയും അച്ഛമ്മയും
വന്നപ്പോൾ മുതൽ മുറിക്കകതു വാതിലും അടച്ചിരിക്കുകയാണ്....
എല്ലാവരും തിരക്കിൽ ആയതിനാൽ അവരെ ആരും ശ്രദ്ധിക്കനും കൂട്ടാക്കിയില്ല

നിങ്ങൾ രണ്ടു പേരും ഇവിടെ യുണ്ടായിരുന്നോ ഞാനും ഏട്ടത്തിയും കൂടി എവിടെ എല്ലാം തിരഞ്ഞന്നോ...
ഇന്നാ ഇതു പോയി ഉടുത്തട്ടുവാ രണ്ടു പേരും

ദീപ  കൈയിൽ ഉണ്ടായിരുന്ന സെറ്റും മുണ്ടും ആരതിക്കും വസു വിനും കൊടുത്തു

എന്തിനാണെന്ന ഭാവത്തിൽ ആരതിയും വസുവും ചിത്രയേയും ദീപയേയും നോക്കിയെങ്കിലും അവരുടെ വാക്കിനെ മാനിച്ചു കൊണ്ടവർ ഡ്രസ്സ്‌ വാങ്ങി  ഒരുങ്ങി വന്നു



( വസു )




( ആരതി )

ദീപ :വിവാഹം അത് എങ്ങനെ കഴിഞ്ഞാലും
ചടങ്ങുകൾ എല്ലാം അതിന്റെ മുറയ്ക്കു തന്നെ നടക്കട്ടെ അതിനു ഒരു  മാറ്റവും വരുത്തണ്ട...

അച്ചു അടുക്കളയിൽ നിന്നും പാൽ ഗ്ലാസുമായി വരുന്നതു കണ്ടപ്പോൾപെട്ടെന്ന് തന്നെ ആരതിക്കു കാര്യം മനസിലായി എന്നാൽ വസു ദീപയുടേയും ചിത്രയുടേയും മുഖത്തേക്ക് മാറി മാറി നോക്കുവാണ്

സീറോ ബൾബ് ആയ വസുവിന് കുറച്ചു കഴിഞ്ഞപ്പോഴാണ് ഇന്ന് അവളുടെ വിവാഹ രാത്രിയാണെന്ന് ഓർമ്മ വന്നത് അത് മനസിലായപ്പോൾ തന്നെ അവളുടെ ഹൃദയം പതിൻ മടങ്ങ് ശകതിയോടെ മിടിക്കാൻ തുടങ്ങി...

അച്ചു  കയ്യിൽ ഉണ്ടായിരുന്ന പാൽ ഗ്ലാസ്സ് രണ്ടു പേരുടെയും കൈയിൽ ഏൽപ്പിച്ചു.. മുകളിലത്തെ മുറികളിലേക്ക് പറഞ്ഞു വിട്ടു

വസു റൂമിലേക്ക് പോകുന്നതിനു മുൻപ്  ആരതി വസുവിനെ പിടിച്ചു നിർത്തി...

മോൾക്ക് ഇവിടെ ഞാൻ എന്നും കൂടെയുണ്ടാവും അതിനി സന്തോഷത്തിൽ ആയാലും ദുഃഖത്തിൽ ആണെങ്കിലും ഒരിക്കൽ പോലും ഞാൻ ഇവിടെ ഇല്ലെന്ന് നീ കരുതരുത്...കേട്ടല്ലോ ..

ആരതി കരുതലോടെ പറഞ്ഞതിന് വസുവൊന്ന് മൂളി

എങ്കിൽ   മോള് ചെല്ല്...

ആരതി വസു റൂമിലേക്ക് പോകുന്നത് വരെ തന്നെ നോക്കി കൊണ്ട് നിന്നു

വസു റൂമിൽ വന്നപ്പോൾ ജിത്തു ബെഡിൽ കൈകൾ കണ്ണിനു മുകളിൽ വെച്ച് കിടക്കുകയാണ് ചുവന്ന കരയുള്ള  മുണ്ടും ആകാശ നീല നിറത്തിലുള്ള റ്റി ഷർറ്റുമാണ് വേഷം  ഇവിടെ വന്നു കയറിയപ്പോൾ കണ്ടതാണ് അതിനുശേഷം ഇപ്പോഴാണ് വസു ജിത്തുവിനെ കാണുന്നത്... ജിത്തു വിനെ കണ്ടതും വസുവിനു റൂമിൽ നിന്നും ഇറങ്ങി ഓടിയാലോ യെന്നു വെരെ തോന്നി

സ്റ്റെപ്പ് കയറി വരുന്ന വസുവിന്റെ കാലനക്കങ്ങളെ ജിത്തു തിരിച്ചറിഞ്ഞതാണ്..പക്ഷേ ഇതുവരെ അവളെ കാണാത്തതുകൊണ്ട് അവൻ കണ്ണുകളിൽ നിന്നും കൈകൾ മാറ്റി കൊണ്ട് നോക്കിയതും വാതിൽ പടിക്കൽ    റൂമിനകത്തേക്ക്   വെരാതെ    മടിച്ചു നിൽക്കുന്ന വസു വിനെയാണ് കാണുന്നത്...

കടും ചുവപ്പ് നിറത്തിലുള്ള സെറ്റും മുണ്ടുമാണ് ഇട്ടിരിക്കുന്നത് മുടി യിൽ മുല്ല പൂവും ചൂടി കുളിപ്പിന്നൽ പിന്നി അഴിച്ചിട്ടിരിക്കുകയാണ്

കൈയിലെ പാൽ ഗ്ലാസ്സ് ഏതു നിമിഷവും പൊട്ടുമെന്ന അവസ്ഥയിലാണ് കാരണം വസു അതിനെ അത്രയും കൈയിൽ മുറുകെ പിടിച്ചിരിക്കുകായാണ് പിന്നെ പേടി കാരണം പെൺ കൊച്ചിന്റെ കൈ വിറയ്ക്കുകയാണ് വിറയൽ കാരണം  കൈയിൽ ഉണ്ടായിരുന്ന പാൽ ഗ്ലാസിൽ നിന്നും പാതി മുക്കാലും പാൽ നിലത്തു വീഴുന്നുമുണ്ട്

അത് കാൺകെ ജിത്തു ചിരി കടിച്ചമർത്തി

ഇവൾക്ക് എന്നെ ഇത്രയും പേടിയാണോ
(ജിത്തുവിന്റെ ആത്മ  )


ജിത്തു ബെഡിൽ നിന്നും എഴുനെറ്റ് അവളുടെ അടുത്തേക്ക് വരുന്നതു കണ്ടതും അവൾക്ക് എന്തു ചെയ്യണമെന്നു പോലും അറിയില്ലായിരുന്നു

ഇനി എന്റെ വൈഫി എന്തു ചെയ്യും   ...
( ജിത്തു ആത്മ)

ജിത്തു ഒരു കള്ള ചിരിയോടെ നേരെ പോയി വാതിലിനു കുറ്റിയിട്ടു

ജിത്തു വാതിലിനു കുറ്റിയിട്ടത്തോടെ വസുവിനു എന്തു ചെയണമെന്ന് അറിയാത്ത അവസ്ഥയായി.. ഓടുന്നതിനു പകരം ബോധം കെട്ടു വീണാലോ അല്ലെങ്കിൽ ജിത്തു എന്തെങ്കിലും ചെയാൻ വന്നാൽ ടേബിളിൽ ലിരികുന്ന  ഫ്ലൊവർ വേയ്സ് എടുത്തു ജിത്തു വിന്റെ തലയ്ക്കിട്ടൊരൊണ്ണം കൊടുത്താലോ യെന്ന് വേരെ ചിന്തിച്ചു പക്ഷേ ജിത്തു വിന്റെ ജിം ബോഡി കണ്ടപ്പോൾ പാവം വസു അത് വേണ്ടാന്നു വെച്ച്

വാതിലിനു കുറ്റിയിട്ട് ജിത്തു വസുവിനെ ലക്ഷ്യം വെച്ച് അടുത്തേക്ക് നടന്നു ജിത്തു
വരുന്നതിനനുസരിച്ച് അവൾ പുറകിലെക്ക് മാറി കൊണ്ടിരുന്നു അവസാനം അവൾ ഭിത്തിയിലിടിച്ചു നിന്നു  അവൾക്കിരുവശത്തായി കൈകൾ കുത്തി കൊണ്ട് ജിത്തു വസുവിനെ തന്നെ നോക്കി

കണ്ണുകൾ ഇറുക്കി അടച്ചിരിക്കുകയാണ്........ കണ്ണിനിട്ടു കുത്തി യാലും തുരക്കിലെന്ന അവസ്ഥ..

ജിത്തു വിന്റെ ചുടു ശ്വാസം അവളുടെ മുഖത്തു വന്നു വീഴുന്നതിനനുസരി ച് ഗ്ലസിലെ പിടി മുറുകി വന്നു

അപ്പോഴേങ്ങനാ തുടങ്ങുവല്ലേ

ജിത്തു വിന്റെ ശബ്‌ദം കേട്ടതും വസു ഞെട്ടി വിറച്ചു കണ്ണുകൾ മിഴിഞു കൊണ്ട് ജിത്തു വിനെ നോക്കി....

                    തുടരും......


രാവണ 💞 പ്രണയം

രാവണ 💞 പ്രണയം

4.5
2610

ആരതി പാൽ ഗ്ലാസുമായി സിദ്ധുവിന്റെ റൂമിലേക്ക് എത്തിയതും .. സിദ്ധു ആരതിയുടെ വരവിനായി  കാത്തിരിക്കുകയായിരുന്നു അവൾ റൂമിനകത്തു കയറി പാൽ ഗ്ലാസ്സ് ടേബിളിൽ വെച്ചു.. സിദ്ധുവിനെയൊന്ന് നോക്കുക പോലും ചെയ്യാതെ  ബെഡിൽ നിന്നും  ബെഡ് ഷീറ്റും തലവണയു മെടുത്തു കൊണ്ട് സൊഫയുടെ അടുത്തേക്ക് നടന്നു... ആരതിയ്ക്ക് തന്നോടുള്ള അകൽച്ചയും പെരുമാറ്റവും സിദ്ധുവിൽ സങ്കടം നിറച്ചു കൊണ്ടേയിരുന്നു ആരതി... സിദ്ധു ആരതിയെ വിളിച്ചിട്ടും ആ വിളി കേട്ടിട്ടും ആരതിയൊന്നും മിണ്ടാതെ സോഫയിൽ  കിടക്കാനുള്ള ബെഡ്ഷീറ്റ് വിരിച്ചിടുകയായിരുന്നു.. ആരതി.. എനിക്ക് നിന്നോട് സംസാരിക്കണം... ആരതിയിൽ നി