Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 86

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 86

അങ്ങനെ തലയ്ക്ക് ഉള്ളിൽ ഒരുപാട് കാര്യങ്ങൾ ആലോചിച്ച് വേണ്ടത് ചെയ്യാൻ ശ്രമിക്കുകയായിരുന്നു മാർട്ടിൻ. താൻ ഇപ്പോൾ തളർന്നിരുന്നാൽ എല്ലാം കൈ വിട്ടു പോകുമെന്ന് അവന് നല്ല ഉറപ്പുണ്ടായിരുന്നു.

അവൻ പെട്ടെന്ന് തന്നെ ഫോൺ എടുത്തു കോൺടാക്ട് ചെയ്യേണ്ടവരെ എല്ലാം വിളിക്കാൻ തുടങ്ങി. പലരോടും സംസാരിച്ച് സമയം പോയത് പോലും അവൻ അറിഞ്ഞില്ല. പലരോടും സംസാരിച്ചു അവശനായ രീതിയിൽ മാർട്ടിൻ കുറച്ചുനേരം കണ്ണുകളടച്ച് അവിടെ തന്നെ ഇരുന്നു.

xxxxxxxxxxxxxxxxxxxxx

എന്നാൽ ഈ സമയം കണാരനൊപ്പം അരവിന്ദൻറെ അച്ഛനുമമ്മയും ബോംബെയിലേക്ക് പുറപ്പെട്ടിരുന്നു.
അവരെ രണ്ടുപേരെയും രാഹുലിൻറെ ബോംബെയിലെ ഫ്ലാറ്റിൽ ആക്കിയ ശേഷം കണാരൻ തിരിച്ച് സ്വാഹ അടുത്തേക്ക് വന്നു. അത് സാഹയുടെ മുൻകരുതൽ ആയിരുന്നു.

ആ പാവങ്ങളെ ഇതിനിടയിൽ വലിച്ചെറിയേണ്ട എന്ന സ്വഹയുടെ തീരുമാനമാണ് ഇങ്ങനെ ഒരു move നടത്താൻ ഉണ്ടായ സാഹചര്യം.

മാർട്ടിനോട് സംസാരിച്ച ശേഷം സ്വഹ തന്നെയാണ് അരവിന്ദൻറെ അച്ഛനോടും അമ്മയോടും വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചതും, അവരെ അവിടെ നിന്ന് അവരുടെ സേഫ്റ്റിക്കു വേണ്ടി മാറ്റാൻ കണാരനെ അയച്ചതും.

ആകെയുള്ള ഒരു മകൻറെ പോക്കിൽ സങ്കടം ഉണ്ടെങ്കിലും, അവനെ തക്ക സമയത്ത് തെറ്റിൽ നിന്നും പിന്തിരിപ്പിക്കാക്കാൻ നോക്കാതെ അകറ്റി നിർത്തിയത് അവർക്ക് വളരെ സങ്കടം തോന്നുന്നുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സ്വാഹക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടായില്ല കാര്യങ്ങൾ അവരെ പറഞ്ഞു മനസ്സിലാക്കാൻ.

എല്ലാം അറിഞ്ഞ് അരവിന്ദൻറെ അച്ഛനുമമ്മയും എന്തിനും സ്വാഹകൊപ്പമുണ്ടാകുമെന്ന് ഉറപ്പു നൽകിയതോടെ സ്വാഹ അവരുടെ സുരക്ഷയും ഏറ്റെടുത്തു. അതിൻറെ പരിണിതഫലമാണ് സ്വാഹ അവരെ രാഹുലിൻറെ അച്ഛൻറെ ഫ്ലാറ്റിലേക്ക് മാറ്റിയത്. അവർ അവിടെ സുരക്ഷിതരായിരിക്കും എന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു.

അവർ ഏതെങ്കിലും വിധത്തിൽ മാർട്ടിൻറെ കസ്റ്റഡിയിൽ ആയാൽ വേറെ ഓപ്ഷൻ ഒന്നും ഉണ്ടാകാത്തത് കൊണ്ട് മാർട്ടിൻറെ ബ്ലാക്ക് മെയിൽ ഇൽ പിടിച്ചു നിൽക്കാൻ പറ്റാതെ അരവിന്ദ് എല്ലാം സ്വന്തം ചെയ്തതാണെന്ന് ഏറ്റെടുക്കേണ്ടി വരും.

മാർട്ടിൻറെ അത്തരമൊരു ഒരു ആക്ഷനെ തടയിടാൻ വേണ്ടിയാണ്, അല്ലെങ്കിൽ അങ്ങനെ ഒരു സാഹചര്യം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഒരു മുൻകരുതൽ എന്ന പോലെ സ്വാഹ അവരെ അവിടെ നിന്നും മാറ്റിയത്. അരവിന്ദൻറെ അച്ഛനും അമ്മയും മാർട്ടിൻറെ കയ്യിൽ പെട്ടാൽ DD യെ മാർട്ടിൻ ഈസിയായി പുറത്തിറക്കും.

xxxxxxxxxxxxxxxxxxxxxxxxxxxxxx

എന്നാൽ ഈ സമയം ഡിഡിയുടെ അറസ്റ്റ് മാർട്ടിനെയും ഫ്രെഡിയേയും സിറ്റുവേഷൻ ഒന്നു കൂടി വിലയിരുത്താൻ തീരുമാനത്തിൽ എത്തിച്ചു. അതിനു വേണ്ടി മാർട്ടിൻ സ്വാഹയെ വിളിച്ചു.

എത്രയും പെട്ടെന്ന് നമുക്ക് മീറ്റ് ചെയ്യണം എന്ന് അവൻ പറഞ്ഞപ്പോൾ സ്വാഹ ഇങ്ങനെ ഒരു വിളി പ്രതീക്ഷിച്ചതു കൊണ്ടു തന്നെ അവൾ ഒട്ടും ആലോചിക്കാതെ മറുപടി പറഞ്ഞു.

“മാർട്ടിൻ, ഞാൻ വരുന്നില്ല മീറ്റിങ്ങിന്. ഒന്നാമത് ഞാൻ പറഞ്ഞിരുന്നു അരവിന്ദനെ ബെയിൽ ഇറക്കാൻ ശ്രമിക്കാൻ. അതോടെ കാര്യങ്ങൾ നമ്മുടെ പിടിയിൽ നിൽക്കുമെന്ന്. എന്നിട്ട് എന്താണ് ഉണ്ടായത്?

DD ഇപ്പോൾ അകത്തായി. ഇനി അവർ നിന്നിൽ എത്തും എന്ന് ഉറപ്പാണ്. പക്ഷേ അതിനു ശേഷം എന്നെ കൂടി നിങ്ങളുടെ ഈ issue വിലേക്ക് വലിച്ചിടാൻ ഞാൻ സമ്മതിക്കില്ല.

നീ പല്ലു കൊഴിഞ്ഞ സിംഹം ആയി മാറി എന്ന് ഞാൻ ഇപ്പോഴാണ് മനസ്സിലാക്കിയത്.”

സ്വാഹയുടെ തുറന്നുള്ള സംസാരം കേട്ടു മാർട്ടിൻ ദേഷ്യത്തോടെ പല്ലു കടിച്ചു നിന്നു.

അവൻറെ ഒന്നും പറയാൻ പറ്റാതെ നിൽക്കുന്ന അവസ്ഥ സ്വാഹ വല്ലാതെ ആസ്വദിച്ചു. അവൾ പിന്നെയും തുടർന്നു പറഞ്ഞു.

“സ്വയം രക്ഷ പോലും മര്യാദയ്ക്ക് ചെയ്യാൻ പറ്റാത്ത നിന്നെ ഞാൻ ഇനി കൂട്ടുപിടിക്കുന്നത് സ്വയം ആത്മഹത്യയ്ക്ക് തല വയ്ക്കുന്ന പോലെയാണ്. അതിനെന്താലും സ്വാഹ തയ്യാറല്ല.”

സ്വാഹയുടെ സംസാരം ഇനിയും കേട്ടു നിൽക്കാൻ സാധിക്കാതെ മാർട്ടിൻ പറഞ്ഞു.

“Up to you Swaha.”

അത് മാത്രമാണ് മാർട്ടിൻ അപ്പോൾ അവൾക്ക് നൽകിയ മറുപടി. സ്വാഹ മറുപടിയൊന്നും പറയാതെ കോൾ കട്ട് ചെയ്തു.

സ്വാഹയും മാർട്ടിനും തമ്മിലുള്ള സംഭാഷണം മുഴുവനും കേട്ട ശേഷം ഫ്രെഡി ചോദിച്ചു.

“Why she is like this now?”

ഫ്രെഡിയുടെ ചോദ്യം തന്നെയായി അവൻറെയും മനസ്സിൽ ഉണ്ടായിരുന്നത്. പക്ഷേ അല്പ്പസമയത്തെ ആലോചനയ്ക്ക് ശേഷം മാർട്ടിൻ പറഞ്ഞു.

“ഫ്രെഡി, അവൾ പറഞ്ഞതിൽ ഒരു തെറ്റും കാണുന്നില്ല. അവളുടെ സ്ഥാനത്ത് ഞാനോ നീയോ ആണെങ്കിൽ പോലും ഇതു തന്നെയായിരിക്കും ചെയ്യുക. അവളുടെ കണ്ണുകളിൽ കൂടി നോക്കിയാൽ നമ്മളോടൊപ്പം ഇപ്പോൾ ഈ സാഹചര്യത്തിൽ കൂട്ട് കൂടുന്നത് അവൾക്കു വളരെയധികം റിസ്കാണ്.”

“പക്ഷേ മാർട്ടിൻ, അവൾക്ക് ഇനി വേറെ എന്ത് ഓപ്ഷൻ ആണുള്ളത്?”

ഫ്രെഡി പരിഹാസത്തോടെ ചോദിച്ചു.

“അതിനുത്തരം എത്രയും വേഗം കണ്ടുപിടിക്കണം.”

“അല്ലെങ്കിൽ അവൾ നമ്മളെ കഴുതകൾ ആക്കുകയായിരുന്നു എന്ന് വിശ്വസിക്കേണ്ടി വരും അല്ലേ മാർട്ടിൻ?”

“Yes ഫ്രെഡി...”

മാർട്ടിൻ ആലോചനയോടെ പറഞ്ഞു.

“But എനിക്ക് വേറെ ഒരു possibility കൂടി കാണുന്നുണ്ട് ഇവിടെ.”

മാർട്ടിൻ പറയുന്നത് കേട്ട് ഫ്രെഡി സംശയത്തോടെ ചോദിച്ചു.

“What the f**k is that now?”

“അരവിന്ദനെ കൈയിൽ എടുത്ത് ADG Group ൻറെ മുഴുവൻ ഷെയറും കൈക്കലാക്കാൻ സ്വാഹ ശ്രമിച്ചാൽ...”

ഒന്ന് നിർത്തി മാർട്ടിൻ ക്രൂരമായ ചിരിയോടെ കണ്ണുകൾ കുറുകി കൊണ്ട് പറഞ്ഞു.

“അങ്ങനെ അവൾ ചെയ്താൽ അവൾക്ക് അഗ്നിക്കെതിരെ നിൽക്കാൻ നമ്മുടെ എന്ന് അല്ല വേറെ ആരുടെയും backup ആവശ്യമായി വരില്ല.

അതെ... അതുതന്നെയായിരിക്കും അവളുടെ പ്ലാൻ.”

മാർട്ടിൽ പറഞ്ഞത് കേട്ട് ഫ്രെഡി ദേഷ്യത്തോടെ ചോദിച്ചു.

“അവളുടെ aim അതാണെങ്കിൽ അതിനു തടയിടാൻ നമുക്ക് എന്താണ് ചെയ്യാൻ പറ്റുക?”

അതിന് കുറുക്കൻ കണ്ണുകളോടെ മാർട്ടിൻ മറുപടി.

“നമുക്ക് ഇതിൽ ചെയ്യാൻ ഒന്നേയുള്ളൂ. ഒന്നും ചെയ്യാതെ, ഗ്രൗണ്ടിൽ ഇറങ്ങാതെ, ഗെയിം കഴിയുമ്പോൾ ട്രോഫിയുമായി ഗോവയ്ക്ക് പോകാം.”

മാർട്ടിൻ പറഞ്ഞത് ഒന്നും ഫ്രെഡിക്ക് മനസ്സിലായില്ല. അവൻ ചോദിച്ചു.

“What are you talking about Martin? I can\'t understand your riddles now. Clarify what you mean by this.“

അത് കേട്ട് മാർട്ടിൻ ഫ്രെഡിയെ നോക്കി പറഞ്ഞു.

“അതായത് അവൾ അരവിന്ദനിൽ നിന്നും ADG Group എഴുതി വാങ്ങിയാൽ ഉറപ്പായും അവൾക്ക് അഗ്നിയെ തോൽപ്പിക്കാൻ സാധിക്കും. അങ്ങനെ അവൾ നമ്പർ വൺ ബിസിനസ് woman സ്ഥാനത്ത് എത്തിയ ആളെ ഞാൻ അങ്ങ് വിവാഹം കഴിക്കും. പിന്നെ എല്ലാം നമ്മുടെ സ്വന്തം. അവളും അവളുടെ സ്ഥാനവും എല്ലാം ഈ മാർട്ടിന് സ്വന്തം അല്ലേ?”

മാർട്ടിൻ പറഞ്ഞതു കേട്ട് ഫ്രെഡിയുടെ കണ്ണുകൾ വികസിച്ചു.

“സ്വാഹ, അവൾ ഒരു ചരക്കാണ്...”

മാർട്ടിൻ അലറിക്കൊണ്ട് പറഞ്ഞു.

“നോ ഫ്രെഡി, പൊന്മുട്ടയിടുന്ന താറാവ് ആണ് അവൾ. അതുകൊണ്ടു തന്നെ അവളെ മറ്റ് പെണ്ണുങ്ങളെ കാണുന്ന പോലെ കാണരുത്. അവൾ എൻറെ ഭാര്യയായി നമുക്കൊപ്പം കാണും.

സ്വാഹ, അവൾ ബിസിനസ് അറിയാവുന്ന കൂർമബുദ്ധി ഉള്ളവളാണ്. അവളെ പോലെ rare item വല്ലപ്പോഴും ആണ് കണ്ടു കിട്ടുന്നത്. ഒരിക്കൽ കിട്ടിയാൽ വിട്ടു കളയാൻ പറ്റാത്ത മാണിക്യമാണ് അവൾ. ഞാൻ അത് എന്തു വില കൊടുത്തും എൻറെതാക്കും ഫ്രെഡി.”

മാർട്ടിൻ പറയുതിൽ കാര്യമുണ്ടെന്ന് ഫ്രെഡിക്കും തോന്നി. അൽപസമയത്തിനു ശേഷം മാർട്ടിൻ പറഞ്ഞു.

“സ്വാഹയുടെ plan ഇതു തന്നെയാണോ എന്നറിയണം.”

“Will do that immediately. But Martin, still I have some points to clarify.”

“Shoot Fredy.”

ഫ്രെഡി പറയുന്നതു കേട്ട് മാർട്ടിൻ അവനെ നോക്കി പറഞ്ഞു.

“അതായത് സ്വാഹ ഓപ്ഷനായി കാണുന്നത് ഇത് അല്ലെങ്കിൽ?

അരവിന്ദൻ നിന്നും എല്ലാം നേടിയ ശേഷം നിന്നെ വിവാഹം കഴിക്കാൻ സമ്മതിച്ചില്ലെങ്കിൽ?

What can we do?”

അതുകേട്ട് മാർട്ടിൻ പറഞ്ഞു.

“ADG Group of Company യുടെ 40% share മാത്രമാണ് അരവിന്ദൻറെ ഷെയർ rest 60% is mine Fredy. അത് സീക്രട്ട് ആയി വെച്ചിരിക്കുന്നതാണ്. അതുകൊണ്ട് തന്നെ ADG അവൾക്ക് വേണമെങ്കിൽ എന്നെ വിവാഹം കഴിക്കുക എന്നത് അല്ലാതെ വേറെ ഒരു ഓപ്ഷൻ തന്നെ അവൾക്ക് മുൻപിൽ ഉണ്ടാകില്ല.”

അതുകേട്ട് Fredy സന്തോഷത്തോടെ പറഞ്ഞു.

“അത് ഞാൻ മറന്നു. അപ്പോൾ പിന്നെ സ്വാഹ നമ്മുടെ കുരുക്കിൽ തന്നെയാണല്ലേ? ഇപ്പോഴാണ് എല്ലാം ക്ലിയർ ആയത്.”

xxxxxxxxxxxxxxxxxxxxxxxxxxx

എന്നാൽ ഈ സമയം സ്വഹ അരവിന്ദനെ കാണാൻ പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്നു. Amen അവളെ അകത്തേക്ക് കടത്തി വിട്ടു. കൂടെ രണ്ടു പേരും കൂടി ഉണ്ടായിരുന്നു. സ്വഹയെ കണ്ടതും അരവിന്ദ് ദേഷ്യത്തിൽ ചോദിച്ചു.

“Wow Swaha... what brings you back now?”

അതുകേട്ട് പുച്ഛത്തോടെ സ്വാഹ പറഞ്ഞു.

“I like this Aravind. Anyway, നീ ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകാൻ ഞാൻ ബാധ്യതയാണ്. അതുകൊണ്ടു തന്നെ പറയുകയാണ്

ADG Group of Company

തന്നെയാണ് എൻറെ ലക്ഷ്യം.”

അവളുടെ ഒട്ടും കൂസലില്ലാത്ത മറുപടി കേട്ട് അരവിന്ദൻ ഞെട്ടിപ്പോയി.

“What?”

“Yes Aravind... ഞാൻ നിന്നെ ഒന്ന് സഹായിക്കാം എന്ന് കരുതി. ഒന്നുമില്ലെങ്കിലും എൻറെ ആവശ്യ സമയത്ത് എനിക്ക് പിടിച്ചു നിൽക്കാൻ ഒരു ഷോൾഡർ തന്നതല്ലേ നീ. അപ്പോൾ നിൻറെ ആവശ്യം അറിഞ്ഞു പ്രവർത്തിക്കേണ്ടത് എൻറെ ചുമതല അല്ലേ?”

“എനിക്ക് നീ പറയുന്നത് ഒന്നും മനസ്സിലാകുന്നില്ല.”

അരവിന്ദ് വെപ്രാളത്തോടെ പറഞ്ഞു.

“It\'s pretty simple Aravind. നീ ഇനി എന്തായാലും ജയിലും കോടതിയും കേസും ഒക്കെയായി ഇനിയുള്ള നിൻറെ ജീവിതം നീ തീർക്കും. അപ്പോൾ പിന്നെ നിൻറെ സാമ്രാജ്യം, നീ പലരെയും വിറ്റും, ചതിച്ചും, വെട്ടിപ്പിടിച്ചും, ഉണ്ടാക്കിയ നിൻറെ സാമ്രാജ്യം അനാഥമായി പോകില്ലേ?

എനിക്കാണെങ്കിൽ ഇപ്പോൾ ഒരു സ്ട്രോങ്ങ് ബാക്കപ്പ് വേണം. അല്ലാതെ അഗ്നിയെ എതിരിടാൻ പറ്റില്ല. അപ്പോൾ പിന്നെ ഇതല്ലേ ഏറ്റവും നല്ല ഓപ്ഷൻ?”

സ്വാഹ പറയുന്നതെല്ലാം കേട്ട് ആ അവസ്ഥയിലും അവൻ ചിരിച്ചു പോയി. എന്നാൽ അവൻറെ ചിരി അവസാനിക്കും വരെ സ്വാഹ വെയിറ്റ് ചെയ്തു.

“എന്താണ് ചിരി നിർത്തിയത്”

അരവിന്ദനെ നോക്കി സ്വാഹ ശാന്തമായ മുഖത്തോടെ ചോദിച്ചു.

“ഈ പറയുന്നതെല്ലാം കേട്ട് ചിരിക്കാതെ ഞാനെന്തു ചെയ്യാനാണ് സ്വാഹ? ഞാൻ ഇതു പോലെ ജയിലിൽ കിടക്കുമ്പോഴും നീ ഇവിടെ വന്ന് തമാശ പറഞ്ഞാൽ... എനിക്ക് വയ്യ.”

പിന്നെയും അവൻ ചിരിക്കാൻ തുടങ്ങി. അൽപ്പനേരത്തെ ചിരിക്കു ശേഷം അരവിന്ദ് അവളെ നോക്കി പറഞ്ഞു.

“നിനക്ക് നന്നായി തന്നെ അറിയാം ഞാൻ കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇവിടെ നിന്നും പുറത്തു വരുമെന്ന്.
പണം... അതിനു മുകളിൽ പറക്കാത്ത ഒരു പരുന്തും നമ്മുടെ ജുഡീഷ്യറിയിൽ ഇല്ല എന്നും നിനക്ക് അറിയാവുന്നതല്ലേ? ഇതൊക്കെ അറിഞ്ഞിട്ടും നീ എങ്ങനെ ഇങ്ങനെ സംസാരിക്കുന്നു സ്വാഹ? “

അവൻറെ ചോദ്യം കേട്ട് സ്വാഹ പുച്ഛത്തോടെ പറഞ്ഞു.

“അരവിന്ദ്, സ്വാഹ എന്ന ഞാൻ ഇവിടെ ജീവിച്ചിരിക്കുന്നിടത്തോളം കാലം അങ്ങനെ ഒരു പരുന്തിനെയും ഈ കേസിനു മുകളിൽ പറക്കാൻ സമ്മതിക്കില്ല. പിന്നെ നീ വിചാരിക്കും പോലെ നിന്നെ രക്ഷിക്കാൻ ആരും ഇല്ല.

For your kind information അടുത്ത് സെല്ലിൽ DD കിടപ്പുണ്ട്.

പിന്നെ ഉള്ളതു മാർട്ടിനാണ്. നിനക്ക് നന്നായി അറിയാം എന്നിൽ അവനൊരു കണ്ണുള്ളത്. അതുകൊണ്ടു തന്നെ അവനെ ഞാനങ്ങ് കെട്ടാൻ തീരുമാനിച്ചാലോ എന്നാണ് ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്.”

സ്വാഹ പറയുന്നതെല്ലാം കേട്ട് കിളി പോയി ഇരിക്കുകയായിരുന്നു അരവിന്ദ്.

ആ സമയം സ്വാഹ തൻറെ കയ്യിൽ ഉള്ള ഫോണിൽ ഉണ്ടായിരുന്ന ന്യൂസ് ക്ലിപ്പ്, ഡി ഡി യുടെ അറസ്റ്റ് ചെയ്യുന്നത് കാണിച്ചു കൊടുത്തു.

അതും കൂടെ കണ്ടതോടെ അരവിന്ദ് വല്ലാത്ത ഒരു അവസ്ഥയിലായി. അവൻറെ അടുത്തു വന്ന് സ്വാഹ പറഞ്ഞു.

“അരവിന്ദ്. ഈ കളി ഞാൻ കളിക്കുന്നത്, അത് തോൽക്കാൻ വേണ്ടി അല്ല... ജയം... സ്വാഹക്ക് അത് നിർബന്ധം ആണ് ഈ കേസിൽ. അതു മാത്രമാണ് എൻറെ ലക്ഷ്യം. എൻറെ വിജയത്തോടെ, അവിടെ എൻറെ ലക്ഷ്യം, എൻറെ പ്രതികാരം, അതെല്ലാം അവിടെ തീരും. അതിനു വേണ്ടി ഏത് നെറി കെട്ട വഴിയും സ്വാഹക്ക് സ്വീകരിക്കാൻ മടിയില്ല. മാർട്ടിനെ കല്യാണം കഴിക്കേണ്ടി വന്നാൽ അതും ചെയ്യും സ്വാഹ. കാരണം എൻറെ പ്രതികാരം... അത് ഞാൻ നടത്തിയിരിക്കും.”

അരവിന്ദ് എല്ലാം കേട്ട് പേടിയോടെ, ദേഷ്യത്തോടെ, എന്തു ചെയ്യണമെന്നറിയാതെ, വല്ലാത്ത ഒരു അവസ്ഥയിൽ ആയിപ്പോയി.

അവൻറെ അവസ്ഥ കണ്ട് സന്തോഷത്തോടെ അവൾ കുറച്ചു നേരം അവനെ തന്നെ നോക്കി നിന്നു.
അവൻറെ തലയിൽ അവൾ അവസാന ആണിയും അടിച്ചു.

“അരവിന്ദ്, നീ കണ്ടതല്ലേ ശ്രുതിയുടെ ഇപ്പോഴത്തെ അവസ്ഥ. അവളുടെ ജീവച്ഛവം ആയ ജീവിതം നീ കണ്ടില്ലേ?

കേസന്വേഷിക്കുന്ന ഏമാൻമാരുടെ relative ആയ അവളുടെ അവസ്ഥ, അതും നിന്നെ സഹായിക്കുക മാത്രം ചെയ്ത അവളുടെ അവസ്ഥ ഇതാണെങ്കിൽ അഗ്നി എന്ന അഗ്നിദേവ വർമയെ ശത്രു നിലയിൽ കാണുന്ന നിൻറെ അവസ്ഥ എങ്ങനെ ആയിരിക്കും എന്ന് നിനക്ക് ഊഹിക്കാൻ പോലും പറ്റാത്തത് ആയിരിക്കും.”

അവൻറെ കണ്ണുകളിൽ ഭയം നിറഞ്ഞു.
സ്വാഹ സന്തോഷത്തോടെ, ആത്മസംതൃപ്തിയോടെ അവൻറെ എല്ലാ ഭാവവും നോക്കി നിന്നു. അവന് ഓരോന്ന് ആലോചിക്കുമ്പോൾ ഭ്രാന്തു പിടിക്കുന്ന പോലെ ആയി തുടങ്ങി.

അതുകണ്ട് സ്വാഹ അവനോട് പിന്നെയും പറഞ്ഞു.
  


സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 87

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 87

4.9
9043

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 87 “ഇങ്ങനെ ഒരു സമയം നിനക്ക് ഇനി കിട്ടില്ല അരവിന്ദ്. ആലോചിക്കു... നന്നായി ആലോചിക്കു... എന്നിട്ട് ഒരു തീരുമാനം പറയൂ.” അവളുടെ അവസാനത്തെ ആണിയും അവനിൽ അടിച്ചു കഴിഞ്ഞപ്പോൾ എന്തുചെയ്യണമെന്നറിയാതെ വല്ലാത്ത ധർമ്മസങ്കടത്തിലായി അരവിന്ദ് എന്ന് തന്നെ പറയാം. ഒന്നാമത് അവൻ ജയിലിലാണ്. ഒരുപാട് കാര്യങ്ങൾ ആണ് തനിക്കുചുറ്റും പെട്ടെന്ന് ഉണ്ടാകുന്നത്. ഇതൊന്നും കൂടാതെ സ്വാഹയുടെ നിന്ന് ഉണ്ടായ ഒട്ടും പ്രതീക്ഷിക്കാത്ത പ്രഹരവും. പിന്നെ അവനെ തളർത്തുന്നത് റെഗുലർ ആയി ആവശ്യത്തിന് ഡ്രഗ്സ്സ് കിട്ടുന്നില്ല എന്നതുമാണ്. എല്ലാം കൂടി ഭ്രാന്ത് പിടിക്കുന്