Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 89      

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 89        

 
“അതു സാരമില്ല മാഡം. ഞാൻ ഇത് പുറത്തു വയ്ക്കാം. മാഡത്തിന് ഇനി കുറച്ചു ദിവസത്തേക്ക് അസുഖമായി കിടക്കാൻ സാധിക്കില്ല. അതുകൊണ്ടാണ് ഞാൻ പറയുന്നത്.”

“ശരി കണാര... ഞാനത് ഓർത്തില്ല. അത് എടുത്തു മാറ്റിക്കോളൂ. അടുത്ത പ്രാവശ്യം മാർട്ടിനെ കാണുമ്പോൾ പറയാം എനിക്ക് ഫ്ലവേഴ്സ് അലർജി ആണെന്ന്.”

“അതാണ് നല്ലത് മാഡം.”

“ഞാൻ ഇത് എടുത്ത് പുറത്ത് വെച്ചിട്ട് വരാം.”

കണാരൻ അതും പറഞ്ഞ് മാർട്ടിൻ കൊണ്ടു വന്ന ബൊക്കെ എടുത്ത് പുറത്തേക്ക് പോയി. കണാരൻ അതുകൊണ്ട് താഴെ ഡെസ്ബിന്നിൽ കൊണ്ടിട്ട് തിരിച്ചു വന്നു.

ആ സമയം സ്വാഹ മാർട്ടിനും ഫ്രെഡിയും ഇരുന്നിടും നന്നായി പരിശോധിക്കുകയായിരുന്നു.

അതുകണ്ട് കണാരൻ ഒന്നും പറയാതെ എല്ലാം ചെക്ക് ചെയ്തു. പിന്നെ പറഞ്ഞു.

“അതിൽ മാത്രമേ ക്യാമറ ഉണ്ടായിരുന്നുള്ളൂ എന്നാണ് തോന്നുന്നത്.”

“എനിക്കും തോന്നി. എന്നാലും ഒന്നു കൂടി ഉറപ്പുവരുത്തിയതാണ്.”

സ്വാഹയും ചിരിയോടെ പറഞ്ഞു.

“അല്ല മോള് എങ്ങനെ മനസ്സിലാക്കി?”

“ഇതുപോലെ എന്തെങ്കിലും തരികിട അവർ ചെയ്യും എന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടു തന്നെയാണ് അവർ വരുന്നതിനു മുൻപ് ഞാൻ ബ്ലൂടൂത്ത് ഓൺ ചെയ്ത് ലാപ്ടോപ്പിൽ ക്യാമറ ഡിറ്റക്ടറിൻറെ ആപ്പ് ഡൗൺലോഡ് ചെയ്ത് ഓൺ ചെയ്തു വെച്ചത്. അവർ ഫ്ലാറ്റിൽ വന്നപ്പോൾ തന്നെ എനിക്ക് മനസ്സിലായിരുന്നു ക്യാമറ കൊണ്ടു വന്നിട്ടുണ്ട് എന്ന്.”

സ്വാഹ പറയുന്നത് കേട്ട് കണാരൻ ദേഷ്യത്തോടെ പറഞ്ഞു.

“അവൻറെ ഒരു ക്യാമറ പിടുത്തം. ഇനി എന്താണ് മോളെ?”

“ഇനി എനിക്ക് ചെയ്യാൻ ഒന്നുമില്ല കണാരേട്ടാ. നമുക്ക് സൺഡേ ഈവനിംഗ് വരെ കാത്തിരിക്കണം. അന്ന് എല്ലാത്തിനും ഒരു പരിഹാരം ഉണ്ടാകും. കണാരേട്ടൻ ദേവീ പീഠത്തിലേക്ക് തിരിച്ചു പോകാൻ സമയമായി എന്ന് തോന്നുന്നു.”

സ്വാഹ പറയുന്നത് കേട്ട് കണാരൻ പറഞ്ഞു.

“മോളെ, പോകുന്നുണ്ടെങ്കിൽ നമ്മൾ ഒരു മിച്ച് മാത്രമേ ദേവി പീഠത്തിന്റെ പടി കയറുകയുള്ളൂ. അതിൽ ഈ കണാരന് ഒരു സംശയവുമില്ല.”

അതുകേട്ട് സങ്കടത്തിലും സ്വാഹ പുഞ്ചിരിച്ചു. പിന്നെ സമയമെടുത്തു കൊണ്ടു തന്നെ അവൾ പറഞ്ഞു.

“ആഗ്രഹം എനിക്കുമുണ്ട് കണാരേട്ടാ... എൻറെ കുട്ടി ശ്രീയോടൊപ്പം, ശ്രീക്കുട്ടിക്കൊപ്പം, ഏട്ടന്മാർക്കും ഏട്ടത്തിമാർക്കും അച്ഛനും അമ്മയ്ക്കും കണാരേട്ടനും ഒപ്പം, പിന്നെ അഗ്നിയുടെ ദേവിയായും ഒരു രാത്രിയെങ്കിലും ദേവീ പീഠത്തിൽ വേണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അതൊക്കെ അതിമോഹമാണോ എന്ന് ഒരു സംശയം ഇപ്പോഴും എൻറെ മനസ്സിൽ ഉണ്ട് കാണാരേട്ടാ...”

“മോളെ, എല്ലാം ഈശ്വരൻ സഹായിച്ചു നടക്കും. അവിടെ ദേവീ പീഠത്തിൽ, അഗ്നിയുടെ ദേവിയായി, വീടിൻറെ ലക്ഷ്മിയായി എന്നും ജീവിത കാലം മുഴുവനും എൻറെ മോള് അവിടെ തന്നെ ഉണ്ടാകും.”

സ്വാഹ ഒന്നും പറയാതെ ഒരു ചെറു പുഞ്ചിരി നൽകി നേരെ ചെന്ന് തന്റെ ബെഡിൽ കിടന്നു. അങ്ങനെ ദിവസങ്ങൾ കടന്നു പോയി.

മാർട്ടിൻ DD യെ മറന്നു മട്ടാണ്. മാർട്ടിന്റെ മനസ്സിൽ മുഴുവൻ സ്വാഹയോട് ഒത്തുള്ള ജീവിതമായിരുന്നു. അതു തന്നെയായിരുന്നു സ്വാഹയുടെ ലക്ഷ്യവും.

ഡി ഡി യെ പുറത്ത് ഇറക്കാനുള്ള ഒരു സ്റ്റെപ്പും മാർട്ടിനിൽ നിന്ന് ഉണ്ടാകാതിരിക്കാൻ വേണ്ടി തന്നെയാണ് സ്വാഹ അവൻ പറഞ്ഞത് മുഴുവനും വെള്ളം തൊടാതെ സമ്മതിച്ചു കൊടുത്തത്. മാർട്ടിൻറെ മനസ്സിൽ ഇപ്പോൾ ആകെ സ്വാഹയും അവളുടെ വിജയവും മാത്രമാണ് ഉള്ളത്. എന്നാൽ ഈ സമയം സ്വാഹ നന്നായി തന്നെ യൂസ് ചെയ്തു.

അങ്ങനെ ആ ദിവസം വന്നെത്തി.

സ്വാഹ പുലർച്ചെ എഴുന്നേറ്റ് അടുത്തുള്ള അമ്പലത്തിൽ ചെന്ന് പ്രാർത്ഥിച്ചു. ഇന്നത്തോടെ ഏതാണ്ടൊക്കെ എല്ലാവർക്കും മനസ്സിലാകും. അതുകൊണ്ടു തന്നെ തുറന്ന യുദ്ധത്തിന് ശക്തി തരണമേ എന്ന് മാത്രമേ അവൾ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. കൂടെ കാണണം എന്ന് അവൾ അച്ഛനോട് പറയുകയും ചെയ്തു.

ഏറെ നേരം അവൾ അമ്പലത്തിൽ കഴിച്ചു കൂട്ടി. അവളുടെ മനസ്സ് പിടയുന്നത് ആ ആത്മാക്കൾക്ക് കാണാമായിരുന്നു. മനസ്സിനെ തൻറെ വഴിക്ക് പിടിച്ചു നിർത്തിയ ശേഷം സ്വാഹ അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി.

എല്ലാം കഴിഞ്ഞ് സ്വാഹ ഫ്ലാറ്റിൽ എത്തിയതും കണാരേട്ടൻ എല്ലാം ഒതുക്കി പാക്ക് ചെയ്ത് വെച്ചിരിക്കുന്നത് കണ്ടു. കണാരേട്ടൻ കഴിഞ്ഞ രാത്രി തൊട്ട് എല്ലാം പാക്ക് ചെയ്യുന്ന തിരക്കിലായിരുന്നു.

അതുകൊണ്ടു തന്നെ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാൻ വഴിയില്ലെന്ന് ഓർത്ത് അവൾ അമ്പലത്തിൽ നിന്നും തിരിച്ചു വരുമ്പോൾ തട്ടുകടയിൽ നിന്നും നല്ല ചുടു ദോശയും ചട്നിയും സാമ്പാറും കൊണ്ടു വന്നിരുന്നു.
കണാരേട്ടനെ ഒന്നു നോക്കി അവൾ അടുക്കളയിൽ പോയി രണ്ടുപേർക്കും വേണ്ടി കോഫി ഉണ്ടാക്കിയ ശേഷം രണ്ടു പേരും കൂടി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു.

അതിനു ശേഷം കണാരൻ പാക്ക് ചെയ്ത വെച്ചിരുന്ന എല്ലാം താഴെ വന്ന കാറിൽ വെച്ച് സ്വാഹയുടെ നാട്ടിലെ വീട്ടിലേക്കാണ് അയച്ചത്. ഇനി വളരെ അത്യാവശ്യമുള്ള സാധനങ്ങൾ മാത്രമേ ആ ഫ്ലാറ്റിൽ അവശേഷിച്ചിരുന്നുള്ളൂ.

സ്വാഹ ഒന്നും പറയാതെ ഒരു ബീൻ ബാഗ് വലിച്ച് ബാൽക്കണിയിൽ ഇരുന്നു.

അവൾ തൻറെ സന്തോഷ പൂർണ്ണമായ തറവാട്ടിലെ ദിവസങ്ങൾ തൊട്ട് ഇന്ന് ഈ നിമിഷം വരെ തന്റെ ജീവിതത്തിൽ ഉണ്ടായ എല്ലാ കാര്യങ്ങളിൽ കൂടി ഒരു ഓട്ടപ്രദക്ഷിണം നടക്കുകയായിരുന്നു.
സന്തോഷവും, സങ്കടവും, ദേഷ്യവും, പകയും എല്ലാം അവളുടെ മുഖത്ത് പലപ്പോഴായി വന്നു പോയിരുന്നു. കണാരൻ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു എങ്കിലും അവളെ ഡിസ്റ്റർബ് ചെയ്യാൻ അയാൾ തയ്യാറായിരുന്നില്ല.

വളരെ നാളത്തെ മോളുടെ പരിശ്രമമാണ് ഇന്ന് അവസാനിക്കാൻ പോകുന്നത് എന്ന് നന്നായി തന്നെ അറിയാവുന്ന ഒരാളാണ് കണാരൻ. ഇന്ന് എല്ലാം മോൾ വിചാരിക്കും പോലെ നടന്നാൽ ഇന്നത്തോടെ എല്ലാ കാര്യങ്ങളും അവസാനിക്കും. അല്ലെങ്കിൽ എന്തുണ്ടാകും എന്ന് അറിയാത്തതു കൊണ്ട് തന്നെ അവളിൽ നല്ല ഭയം ഉണ്ടാകും എന്ന് അയാൾക്ക് അറിയാമായിരുന്നു.

പക്ഷേ എന്തു തന്നെ സംഭവിച്ചാലും അഗ്നി മോൻറെ ദേവിയെ ദേവീ പീഠത്തിൽ ഒരു പോറൽ പോലും ഏൽക്കാതെ എത്തിച്ചിരിക്കുമെന്ന് ഉറച്ച പ്രതിജ്ഞയായിരുന്നു കണാരൻറെ മനസ്സിലും. അവളെ വെറുതെ വിട്ടെങ്കിലും കൂടെ തന്നെ കണാരൻ ഉണ്ടായിരുന്നു.

ഏകദേശം ഉച്ചയോടെ താഴെ പോയി കണാരൻ ലഞ്ച് വാങ്ങിക്കൊണ്ടു വന്നു. സ്വാഹയെ വിളിച്ച് രണ്ടു പേരും ലഞ്ചും കഴിച്ചു.

ഊണ് കഴിഞ്ഞ സ്വാഹ കണാരനിൽ നിന്നും ഫോൺ വാങ്ങി ആദ്യം വിളിച്ചത് ചന്ദ്രദേവിനെ ആയിരുന്നു.

“അച്ഛാ... ഇനി അടുത്ത രണ്ടാഴ്ച നാട്ടിൽ എൻറെ വീട്ടിൽ വേണം. പലതും എനിക്ക് തീർപ്പ് കൽപ്പിക്കുമ്പോൾ അച്ഛനും കൂടെ വേണം എന്ന് ആഗ്രഹമുണ്ട്.”

“ഞങ്ങൾ ഇവിടെ ബാംഗ്ലൂരിൽ ഇന്ന് കാലത്ത് എത്തി മോളെ...”

“അരവിന്ദൻറെ അച്ഛനും അമ്മയും?”

“അവരും ഞങ്ങളോടൊപ്പം ഇവിടെയുണ്ട്. ശാരദയുടെ ഗസ്റ്റ് ആയിട്ടാണെന്ന് മാത്രം”

“എല്ലാം സെറ്റ് അല്ലേ അച്ഛാ?”

“അതേ മോളെ...”

“ആവശ്യം വരില്ല, എന്നാലും ഒരു മുൻകരുതൽ. മനസ്സിലായി അച്ഛന് മോൾ എന്താണ് ചിന്തിക്കുന്നത് എന്ന്. അച്ഛനുണ്ട് മോൾക്ക് കൂട്ടായി എന്തിനും.”

അവളുടെ ചുണ്ടുകളിൽ അയാളുടെ സംസാരം പുഞ്ചിരി വിരിയിച്ചു. അവൾ ചോദിച്ചു.

“ഏട്ടന്മാർ?”

“എല്ലാവരും ഉണ്ട്.”

“സൂക്ഷിക്കണം.”

“അറിയാം... എൻറെ കുട്ടിയാണ് സൂക്ഷിക്കേണ്ടത്.”

“പേടിയുണ്ട് അച്ഛ…”

അവസാനം അവൾ പറഞ്ഞു.

“എൻറെ കുഞ്ഞു പേടിക്കേണ്ട. എത്രയൊക്കെ ബുദ്ധിമുട്ടിയാലും സത്യം മാത്രമായിരിക്കും അവസാന വിജയം നേടുക. അതിനു വേണ്ടി പരിശ്രമിക്കുന്നിടത്ത് ദൈവം വരെ കൂട്ടുനിൽക്കും. എൻറെ കുഞ്ഞ് പേടിക്കാതെ. എല്ലാം മംഗളമായി തന്നെ നടക്കും എന്ന് ഉറപ്പുണ്ട്. എൻറെ കുഞ്ഞിൽ എനിക്ക് വിശ്വാസവും ഉണ്ട്.”

എല്ലാം കേട്ട് പുഞ്ചിരിയോടെ അവൾ കോൾ കട്ട് ചെയ്തു.

പിന്നെ അമനെ വിളിച്ചു. കുറച്ചു നേരം സംസാരിച്ച ശേഷം അഭയിനെ വിളിച്ചു. എല്ലാം വേണ്ട വിധം നടക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തിയ ശേഷം എല്ലാവരും ബാംഗ്ലൂരിൽ എത്തിയിട്ടുണ്ടെന്നും ഉറപ്പു വരുത്തി.

ഇനി തനിക്കൊന്നും ചെയ്യാനില്ല അവൾക്കറിയാമായിരുന്നു. അവളും എല്ലാവരെയും പോലെ ഇന്നത്തെ രാത്രിയിലേക്ക് പിടക്കുന്ന ഹൃദയത്തോടെ നോക്കിയിരിക്കുകയാണ്.

അവസാനം അവൾ അർജുനനെ വിളിച്ചു. ഈ കോളിനു വേണ്ടി കാത്തിരിക്കും പോലെ ആദ്യത്തെ റിങ്ങടിച്ചപ്പോൾ തന്നെ അഗ്നി കോളറ്റന്റ് ചെയ്തു.

“ദേവി...”

ആ ഒരു വിളിയിൽ ഉണ്ടായിരുന്നു എല്ലാം. അവൻറെ ആദിയും, പേടിയും, സങ്കടവും, സ്നേഹവും, കരുതലും, ആശ്വസിപ്പിക്കലും അങ്ങനെ എല്ലാത്തരം വികാരങ്ങളും.
സ്വാഹയ്ക്കും അവൻറെ ആ ഒരു വിളി മനസ്സിലെ സംഘർഷങ്ങൾ കുറയ്ക്കാൻ പാകത്തിനുള്ള ഒരു മരുന്ന് തന്നെയായിരുന്നു. അല്പനേരത്തെ രണ്ടുപേരുടെയും മൗനത്തിനു ശേഷം അഗ്നി പറഞ്ഞു.

“Be careful Devi... പേടി വേണ്ട. തനിക്ക് ചുറ്റും ഒരുപാട് പേര് നിൽപ്പുണ്ട് തൻറെ സുരക്ഷയ്ക്ക് വേണ്ടി.

അംഗ തട്ടിൽ കയറിയാൽ പിന്നെ മനസ്സിൽ ഒരു ലക്ഷ്യം മാത്രമേ പാടുള്ളൂ. വിജയം... അത് എങ്ങിനെയും നേടിയെടുക്കണം. അതിന് ഏറ്റവും ശരിയായ തീരുമാനങ്ങൾ സമയാസമയങ്ങളിൽ എടുക്കണമെങ്കിൽ മനസ്സിൽ ജയിക്കണം എന്ന് വാശി വേണം.
ഇന്നത്തെ ഈവനിംഗ് എങ്ങനെ എപ്പോൾ എന്ത് ചെയ്യണമെന്നും പറയണമെന്നും അപ്പപ്പോൾ നമ്മൾ തീരുമാനിക്കണം. ഓരോ സമയത്തും നമ്മൾ തീരുമാനിക്കുന്ന, നമ്മൾ എടുക്കുന്ന ഓരോ തീരുമാനങ്ങളിൽ കൂടിയായിരിക്കും മുന്നോട്ടു പോകുന്ന ഓരോ നിമിഷങ്ങളും. അതുകൊണ്ട് തെറ്റായ ഒരു തീരുമാനം പോലും പാടില്ല.

നമുക്ക് ഇത്രയും ദിവസം മുൻകൂട്ടി കാര്യങ്ങൾ കാണാൻ സാധിക്കുമായിരുന്നു. പക്ഷേ ഇന്ന് അവസാന പോരാട്ടത്തിൽ എന്താണ് നമുക്ക് ചെയ്യാൻ പറ്റുക എന്നത് unpredictable ആണ്. കാരണം അവസാന ക്വസ്റ്റ്യൻ എന്തായിരിക്കുമെന്ന് ആർക്കും ഇപ്പോൾ പ്രവചിക്കാൻ പറ്റില്ല. അതിന് ദേവി നൽകുന്ന മറുപടിയായിരിക്കും ഇന്നത്തെ വിജയിയെ തീരുമാനിക്കുന്നത്. ഞാൻ പറഞ്ഞതെല്ലാം മനസ്സിൽ വച്ചു കൊണ്ടു വേണം എൻറെ ദേവി സ്റ്റേജിൽ കയറാൻ.

പിന്നെ മാർട്ടിനെയും ഫ്രെഡിയേയും അർജുൻ മാർക്ക് ചെയ്തിട്ടുണ്ട്. അവരുടെ ഓരോ നീക്കവും അവനു മനഃപാഠമാണ്. അവർ രണ്ടുപേർ മാത്രമേ ഇന്ന് പുറത്തുള്ളൂ. അതുകൊണ്ടു തന്നെ ദേവിക്ക് മനസ്സിൽ ഒരു പേടിയും വേണ്ട.”

അഗ്നി പറയുന്നത് ശ്രദ്ധയോടെ കേൾക്കുകയായിരുന്നു സ്വാഹ. എല്ലാം കേട്ട ശേഷം അവൾ ഒന്നു മൂളി.
അത്രമാത്രം. പിന്നെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

“Agni, I love you...”

“Love you to Devi...”

രണ്ടുപേരും വേഗം തന്നെ കോൾ കട്ട് ചെയ്തു.

സ്വാഹയോട് അങ്ങനെയൊക്കെ സംസാരിച്ചു എങ്കിലും അഗ്നി കടന്നു പോയി ക്കൊണ്ടിരുന്നത് വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു.

അതിലും പരിതാപകരമായിരുന്നു സ്വാഹയുടെ അവസ്ഥ.

അവസാനം അവൾ വിളിച്ചത് ശ്രീക്കുട്ടിയെയാണ്. ശ്രീക്കുട്ടി വളരെ നാളുകൾക്കു ശേഷം തൻറെ ജീവൻറെ ഭാഗമായ സ്വാഹയുടെ ശബ്ദം കേട്ട ശ്രീക്കുട്ടി സന്തോഷത്തിൽ അവൾ അറിയാതെ തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു. എങ്കിലും അതൊന്നും പുറത്തു കാട്ടാതെ അവൾ പറഞ്ഞു.

“എന്താടാ... പോയി തകർത്തു വാരടി പെണ്ണേ... എന്തിനാണ് നീ പേടിക്കുന്നത്? നിന്നെ കാത്ത് ഒരാൾ ഇവിടെ ഇരിക്കാൻ തുടങ്ങിയിട്ട് എത്ര കാലമായി എന്ന് അറിയാമോ? അഗ്നിയേട്ടൻ പറയും പോലെ ഏട്ടൻറെ കുട്ടിശ്രീ...”

തൻറെ വയറിൽ തലോടി കൊണ്ട് ശ്രീക്കുട്ടി പറഞ്ഞു.

“പോടീ, പോയി പൊരിച്ചെടുക്ക് മാർട്ടിനെ... അവൻറെ ഒടുക്കത്തെ ഗോവൻ ബ്രദേഴ്സ്... ഞാനുണ്ട് കൂടെ...”

“അറിയാം ശ്രീക്കുട്ടി.”

“എന്നാൽ രാത്രി കാണാം...”

ശ്രീക്കുട്ടി പറയുന്നത് കേട്ട് അതിശയത്തോടെ സ്വാഹ ചോദിച്ചു.

“നീയും വന്നോ?”

“പിന്നെ വരാതെ എങ്ങനെയാണ്? എനിക്കും കൂടി വേണ്ടിയല്ലേ എൻറെ സ്വാഹ പ്രതികാരം ചെയ്യുന്നത്. അപ്പോ പിന്നെ ഞാൻ എന്തിനാണ് വരാണ്ടിരിക്കുന്നത്.”

“അപ്പോൾ നിനക്ക് യാത്രയൊക്കെ ചെയ്യാൻ സാധിക്കുമോ?”

അതുകേട്ട് അവൾ ചിരിച്ചു കൊണ്ട് ശ്രീക്കുട്ടി പറഞ്ഞു.

“ഞാൻ മാത്രമല്ല നിന്നെ കാണാൻ നമ്മുടെ നാല് ചേച്ചിമാരും ഉണ്ട്.”

“അപ്പോൾ നിനക്ക് ട്രാവൽ ഒക്കെ ചെയ്യാൻ…?”

സ്വാഹ വീണ്ടും സംശയത്തോടെ ചോദിച്ചു. അതുകേട്ട് ശ്രീക്കുട്ടി പറഞ്ഞു.

“ഈ പെണ്ണിൻറെ ഒരു കാര്യം. എൻറെ എല്ല് ഡോക്ടറെ... നീ തന്നെയാണോ ഇതൊക്കെ ചോദിക്കുന്നത്? അതുമാത്രമോ ആറ് ഡോക്ടർമാരാടി നമ്മുടെ കുടുംബത്തിലുള്ളത്. അതിൽ രണ്ടെണ്ണം ഗൈനക്കോളജിസ്റ്റ് കൂടിയാണ്.”

ശ്രീകുട്ടിയുടെ സംസാരം കേട്ടപ്പോൾ തന്നെ സ്വാഹ ചിരിച്ചു പോയി. കൂടെ ശ്രീക്കുട്ടിയും. പിന്നെ കോൾ കട്ട് ചെയ്തു.

അവളുടെ മാറ്റം കണ്ട് കണാരൻ ചോദിച്ചു.
“ശ്രീക്കുട്ടിയെ വിളിച്ചുവല്ലേ?”

“അതേ കണാരേട്ടാ... “

“ആ മുഖത്ത് അത് നന്നായി കാണാൻ ഉണ്ട്.”

കണാരൻ പറഞ്ഞത് കേട്ട് സ്വാഹ പറഞ്ഞു.

“അതേ കണാരേട്ടാ... അവൾ എന്നും എന്നെ മോട്ടിവേറ്റ് ചെയ്യുന്നവളാണ്. എന്റെ ജീവനാണ് അവൾ.”

“അറിയാം മോളെ... ശ്രീക്കുട്ടിയും മോളെ പറ്റിയും പറയുന്നത് ഇതു തന്നെയാണ്.”

“കണാരേട്ടാ, നമുക്ക് ഇറങ്ങാം... പാർലറിൽ പോണം. എനിക്ക് ഈ വക പരിപാടിയൊന്നും വശമില്ല.”

“ശരി മോളെ... ഞാൻ ഈ വേഷം ഒന്നു മാറിക്കോട്ടെ.”

അതും പറഞ്ഞ് അയാൾ അകത്തേക്ക് പോയി. ഈ സമയം മാർട്ടിൻ വിളിച്ചു.

“All the best Swaha... I will be there. You don\'t worry about anything. I am sure we can celebrate tonight.”

“Thanks, Martin. I am relaxed now. I know you will be there… after all, you are also one of the participants in the final list.
And yes, I believe I can give you lots of surprises to you tonight.”

{“ഓൾ ദി ബെസ്റ്റ് സ്വാഹാ... ഞാൻ ഉണ്ടാകും. നിങ്ങൾ ഒന്നിനെക്കുറിച്ചും വിഷമിക്കേണ്ട. ഇന്ന് രാത്രി നമുക്ക് ആഘോഷിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.

“നന്ദി, മാർട്ടിൻ. ഞാൻ ഇപ്പോൾ വിശ്രമത്തിലാണ്. നിങ്ങൾ അവിടെ ഉണ്ടാകുമെന്ന് എനിക്കറിയാം... എല്ലാത്തിനുമുപരി, അന്തിമ പട്ടികയിലെ പങ്കാളികളിൽ ഒരാളാണ് നിങ്ങളും.
അതെ, ഇന്ന് രാത്രി നിങ്ങൾക്ക് ഒരുപാട് ആശ്ചര്യങ്ങൾ നൽകാൻ എനിക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.}


സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 90

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 90

5
8560

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 90 അവൾ പറയുന്നത് കേട്ട് മാർട്ടിൻ പൊട്ടിച്ചിരിച്ചു പോയി. അവൾ പറയുന്ന സർപ്രൈസുകൾ അവളുടെ വിക്ടറിയും, തങ്ങളുടെ മേരേജും എല്ലാം ആയിരിക്കും എന്നാണ് മാർട്ടിൻ കരുതിയിരിക്കുന്നത്. “See you soon Martin. I am eagerly waiting for tonight.” “Even me Swaha…” സ്വാഹ പറഞ്ഞതു കേട്ട് മാർട്ടിൽ മറുപടി നൽകി. പിന്നെ കോൾ കട്ട് ചെയ്ത ശേഷം സ്വാഹ മനസ്സിൽ പറഞ്ഞു. ‘നീ കാത്തിരുന്നോളൂ... നിൻറെ ജീവിതം തന്നെ മാറാൻ പോവുകയാണ് ഇന്ന് ഈവനിംഗ് മുതൽ. ഗോവൻ ബ്രദേഴ്സ് ഇന്നു മുതൽ ഒരു ഹിസ്റ്ററി ആകും.’ അവളുടെ കണ്ണുകളിൽ പക കത്തിക്കാളുന്ന കണ്ടു കൊണ്ടാണ് കണാരൻ അവൾക്ക് അടുത്തേക്ക് വന്നത്. അവളുടെ മുഖഭാവം കണ്ടു പെട്ട