Aksharathalukal

രണഭൂവിൽ നിന്നും... (34)

\"ജിത്തുവേട്ടാ..\"
\"മ്മ്..\"
തന്റെ നെഞ്ചോരം ചേർന്നു കിടന്ന് ഭാനു വിളിക്കുമ്പോൾ അവളുടെ ശിരസിലൂടെ മെല്ലെ തഴുകിക്കൊണ്ട് ജിത്തു വിളി കേട്ടു...

\"എന്നോടെപ്പഴാ ആദ്യായിട്ട് ഇഷ്ടം തോന്നിയേ?\"
ജിത്തുവൊന്ന് പുഞ്ചിരി തൂകി...
\"നിന്നെ നേരിൽ കാണുന്നതിനും മുൻപേ..\"
\"ഏ!!!\"
കണ്ണ് മിഴിച്ച് ഭാനു ശിരസുയർത്തി ജിത്തുവിനെ നോക്കി...
അവനൊരു ചിരിയോടെ അവളുടെ ശിരസ് പിടിച്ചു താഴ്ത്തി തിരികെ തന്റെ നെഞ്ചിലേക്ക് വച്ചു...

\"ലോകീടേം അനൂന്റേം കേസിന്റെ ഡിസ്കഷനിടയ്ക്ക് ഇടയ്ക്കിടെ നിന്റെ പേര് നിന്റെ വല്യച്ഛൻ പറയുന്നത് കേട്ടിട്ടുണ്ട്.. മരിച്ചു പോയ അനിയന്റെ മകൾ ഭാനുവിനെക്കുറിച്ച്...
കുടുംബത്തേക്കുറിച്ച് സംസാരിക്കുമ്പോൾ ആകെ അദ്ദേഹം പറഞ്ഞു കേട്ടിട്ടുള്ളത് സന്ധ്യയെ കുറിച്ചും നിന്നെക്കുറിച്ചുമാണ്...

ധൈര്യശാലിയായ...ബുദ്ധിശാലിയായ... കൈപ്പുണ്യമുള്ള... അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്ന.. അദ്ദേഹം പറയുന്നതൊക്കെ അക്ഷരം പ്രതി അനുസരിക്കുന്ന.. അവളുടെ അമ്മയെ പൊന്നു പോലെ നോക്കുന്ന... സത്യസന്ധയായ.. ജീവിതത്തിൽ വ്യക്തമായ ലക്ഷ്യങ്ങളുള്ള..അതിന് വേണ്ടി എത്ര വേണമെങ്കിലും കഠിനാധ്വാനം ചെയ്യാൻ മടിയില്ലാത്ത.. സ്കൂളിൽ അദ്ധ്യാപകരുടെ പ്രിയപ്പെട്ടവളായ... ഉറച്ച നിലപാടുകളുള്ള.. ഒരു ഭാനുവിനെ കുറിച്ച് വാതോരാതെ ഒരിക്കലദ്ദേഹം സംസാരിച്ചു...

അന്നാ പെൺകുട്ടിയോടെനിക്ക് ഒരു കുഞ്ഞിഷ്ടം തോന്നി.. പേരറിയാത്തൊരിഷ്ടം...
പിന്നെയൊരിക്കൽ അദ്ദേഹം പറഞ്ഞു... എന്നെ ഒരുപാടിഷ്ടപ്പെട്ടെന്ന്... ഭാനു ചെറിയ കുട്ടിയല്ലായിരുന്നുവെങ്കിൽ അപ്പോ തന്നെ അവളെയെനിക്ക് കെട്ടിച്ച് തന്നേനെയെന്ന്...\"
ചിരിയോടെ ജിത്തു പറയുന്നത് കേട്ട് ഭാനു ഞെട്ടി തലയുയർത്തി അവനെ നോക്കി.. പിന്നെയെഴുന്നേറ്റിരുന്നു..

\"അപ്പോ.. അപ്പോ വല്യച്ഛൻ... വല്യച്ഛന്...\"
\"അതേ ടീ പെണ്ണേ... നിന്റെ വിവാഹം അദ്ദേഹത്തിന്റെ ആഗ്രഹം പോലെ നടന്നുവെന്ന് വേണം പറയാൻ.. ചിലപ്പോ അദ്ദേഹം തന്നെയാകും നിന്നെ എന്റടുത്ത് എത്തിച്ചത്...\"
ഭാനുവിന്റെ കണ്ണുകൾ ചെറുതായി നനഞ്ഞു...

\"കണ്ണൂർ വച്ച് നീയാണാ ഭാനുവെന്ന് അറിഞ്ഞപ്പോ.. കുറേ നേരത്തേക്ക് എനിക്കെന്താണ് സംഭവിക്കുന്നതെന്ന് പോലുമെനിക്ക് മനസ്സിലായില്ല... അന്ന് തോന്നിയൊരാ കുഞ്ഞിഷ്ടം എന്റെ മനസ്സിലപ്പോഴുമുണ്ടെന്ന് തോന്നിയെനിക്ക്...പിന്നെ നിന്റെ പുറകേ എന്റെ കണ്ണുകളുണ്ടായിരുന്നു...
രമേശൻ സർ പറഞ്ഞറിഞ്ഞ ഭാനുവിനെ എന്റെ കണ്മുൻപിൽ ഞാൻ കണ്ടു... എനിക്കുള്ളിൽ നീ നിറഞ്ഞു തുടങ്ങിയിരുന്നു ..

നീയെങ്ങനെ അങ്ങനൊരു അവസ്ഥയിൽ എനിക്കടുത്തെത്തിയെന്ന് അറിയണമെന്ന് തോന്നി... മാധവൻ അങ്കിളാണ് എല്ലാം പറഞ്ഞത്.. അന്ന് എനിക്ക് നിന്റെ വല്യച്ഛനോട് ദേഷ്യം തോന്നി പ്രിയാ... മകളെപ്പോലെ അത്രയും സ്നേഹിക്കുന്നൊരു പെൺകുട്ടി സ്വന്തം വീട്ടിലെങ്ങനെ കഴിയുന്നുവെന്ന് ഒരിക്കൽ പോലും അന്വേഷിച്ചില്ലെന്നോർത്ത്.. പിന്നെ തോന്നി നിന്റെയും അമ്മയുടെയും ഭാഗത്തും തെറ്റുണ്ടെന്ന്... നിങ്ങൾക്കും അദ്ദേഹത്തോട് പറയാമായിരുന്നല്ലോ എന്ന്... പക്ഷേ അതിനും എന്റെ മനസ്സ് ന്യായം കണ്ടു പിടിച്ചു...

കേട്ടറിഞ്ഞ നിന്റെ സ്വഭാവം വച്ച് നീയൊരിക്കലും അദ്ദേഹത്തിന്റെ കുടുബം കലക്കാൻ ഇടവരുത്തില്ലെന്ന്... അന്ന് നിന്നോടെനിക്ക് ഒരുപാടിഷ്ടം തോന്നി.. ജോലി ചെയ്തു ജീവിക്കാനുള്ള നിന്റെ മനസിനോട് ബഹുമാനം തോന്നി... അന്നേ ഞാനുറപ്പിച്ചതാ നിന്റെ ലക്ഷ്യത്തിലേക്ക് നിനക്കെത്താൻ എന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്യണമെന്ന്... പക്ഷെ അന്നത്തെ എന്റെ അവസ്ഥ... പിന്നീടുണ്ടായ പ്രശ്നങ്ങൾ...

പക്ഷെ നിന്നോട് എനിക്കുള്ളിൽ തോന്നുന്നത് പ്രണയമാണെന്ന് ഞാൻ തിരിച്ചറിഞ്ഞതെന്നാണെന്നറിയോ പ്രിയാ?\"
അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്ന ഭാനു ഇല്ലെന്ന് മെല്ലെ തലയനക്കി...

\"ബാക്കിയുള്ള ഒരു തരി ജീവൻ നഷ്ടപ്പെടാതെ ഞാൻ പൊതിഞ്ഞ് പിടിച്ച് 
ഒളിപ്പിച്ചു നടക്കുന്ന എന്റെ അനുമോൾക്കും മരണത്തിനുമിടയിൽ നീ കയറി നിന്നപ്പോൾ... ഞങ്ങൾക്ക് വേണ്ടി മാത്രം സ്വന്തം ആരോഗ്യം പോലും നോക്കാതെ ആ പ്രായത്തിലും അനുവിനെ രക്ഷിക്കാനായി പരക്കം പാഞ്ഞ മുത്തശ്ശിയെ നീ സംരക്ഷിച്ചപ്പോ... അന്ന്.. അന്ന് നീയെനിക്കാരാണെന്ന് മനസ്സിലായെടീ എനിക്ക്.. അന്ന് നിന്നോട് നന്ദി പറഞ്ഞെങ്കിലും എനിക്കുള്ളിലത് \"I LOVE YOU \" ആയിരുന്നെടീ... \"

നിറഞ്ഞ കണ്ണുകളാൽ ഒരു കുസൃതിച്ചിരി ചിരിച്ചു കൊണ്ട് ജിത്തു ഭാനുവിന്റെ കവിളിൽ മെല്ലെ തലോടി... അവളുടെ കണ്ണുകളും നിറഞ്ഞു തുളുമ്പി...
\"ചീരുവായിരുന്നെന്റെ ചാരൻ.. മാംഗ്ലൂർ വച്ചുള്ള നിന്റെ ഫോട്ടോസ് എടുത്തെനിക്ക് അയച്ചു തന്നത് അവനാണ്... കൂടെയില്ലെങ്കിലും നിന്നെ ഞാൻ കാണുന്നുണ്ടായിരുന്നു.. പ്രണയിക്കുന്നുണ്ടായിരുന്നു...\"
കണ്ണ് മിഴിച്ച് നോക്കുന്ന ഭാനുവിനെ കണ്ട് ഒരു കള്ളച്ചിരിയോടെ ജിത്തു തന്റെ മൊബൈലെടുത്ത് ആ ഫോട്ടോസ് കാണിച്ചു കൊടുത്തു... ഓരോ ഫോട്ടോ നോക്കുമ്പോഴും വിടരുന്ന ഭാനുവിന്റെ കണ്ണുകൾ അവനിൽ പ്രണയം നിറച്ചു...

എല്ലാം നോക്കിക്കഴിഞ്ഞവൾ അവനെ കൂർപ്പിച്ച് നോക്കിക്കൊണ്ട് ഫോൺ തിരികെ കൊടുത്തു.. അവനത് മാറ്റി വച്ചു...
\"നോക്കിപ്പേടിപ്പിക്കാതെടീ പെണ്ണേ...പിന്നെ അങ്ങനല്ലാതെ നിന്നെയെങ്ങനെയാ ഞാനൊന്ന് കാണുക... വീഡിയോ കോൾ വിളിച്ചാലും നീ പോയി ഒളിച്ചിരിക്കും.. അഥവാ മുന്നിൽ വന്ന് പെട്ടാലും കണ്ണുയർത്തിയൊന്ന് നോക്കുവോ നീ..\"
അവനവളുടെ കവിളുകളിൽ പിടിച്ചൊന്നാട്ടി...

\"ശ്.. ആ വേദനിച്ചു ജിത്തുവേട്ടാ \"
അവളവന്റെ കൈ തട്ടി മാറ്റി കവിളുഴിഞ്ഞു...
\"ആണോ നോക്കട്ടെ...\"
പറഞ്ഞു കൊണ്ടവന്റെ മുഖം അവളിലേക്കടുത്തു..
\"മരുന്ന് വച്ചു തരട്ടെ?\"
അവന്റെ വാക്കുകൾ പ്രണയലോലമായി..

ഭാനുവിന്റെ കണ്ണുകളൊന്ന് പിടഞ്ഞു...
\"അയ്യട.. ബാക്കി പറ..\"
അവളവനെ തള്ളി നീക്കി...
\"അൺറൊമാന്റിക് മൂരാച്ചി \"
അവൻ അടക്കം പറഞ്ഞ് നീങ്ങിയിരുന്നു...
\"എന്താ?\"
\"ഏയ് ഒന്നൂല്ല കളക്ടറമ്മേ ..\"
അവൻ തൊഴുതു പറഞ്ഞു..
\"മ്മ്.. എന്നിട്ട്...? \"
അവൾ കപട ഗൗരവത്തോടെ ചോദിച്ചു...

\"എന്നിട്ട്...എന്നെക്കുറിച്ചും കുടുംബത്തേക്കുറിച്ചും സംഭവിച്ചതിനെക്കുറിച്ചുമൊക്കെ നിന്റെ മനസ്സിലൊരുപാട് ചോദ്യങ്ങൾ കാണുമെന്നെനിക്ക് അറിയാമായിരുന്നു.. അത്‌ ഞാൻ പറയുന്നതിനേക്കാൾ ചീരു പറയുന്നതാവും നല്ലതെന്ന് തോന്നി... അവനത് ഏൽക്കുകയും ചെയ്തു...
പിന്നേയ് ഒരു കാര്യം അറിയോ..\"
അവന്റെ മുഖത്തൊരു കള്ളത്തരം തെളിഞ്ഞു...
\"എന്താണൊരു വശപ്പെശക്? \"
ഭാനു പുരികം ചുളിച്ച് ചോദിച്ചു..

\"നിന്നോടൊക്കെ പറയാൻ ചീരുവിനെയേൽപ്പിച്ചിട്ടാണ് ഞാനവനെ പൊക്കിയത്.. ആ അരുൺ കുമാറിനെ... അവനെ ഞാൻ പച്ചക്ക് കത്തിച്ചത് നീ പറഞ്ഞിട്ടാ...\"
\"ഏ.. ഞാനോ \"
ഭാനുവിന്റെ കുഞ്ഞിക്കണ്ണ് മിഴിഞ്ഞ് താഴെ വീഴുമെന്നായി....
\"ആ ടീ.. ഓർമ്മയില്ലേ ഒക്കെ പറഞ്ഞ് കഴിഞ്ഞപ്പോ അവൻ നിന്നോടൊരു ചോദ്യം ചോദിച്ചത്...  ആ ദ്രോഹികൾക്കുള്ള ശിക്ഷ എങ്ങനെയാവണമെന്ന്... അതിനുള്ള നിന്റെ ഉത്തരമെന്തായിരുന്നു?\"
ജിത്തു ചൂണ്ടുവിരൽ കവിളിൽ കുത്തി ആലോചിച്ചു...ഭാനുവും ഓർക്കാൻ ശ്രമിക്കുകയായിരുന്നു അന്ന് താനെന്താണ് പറഞ്ഞതെന്ന്...

\"ആ...നരകിച്ചു തീരണം..ജീവനുള്ള ശരീരത്തിലെ ഓരോ അണുവും തീ പടർന്നെരിയുന്നതറിഞ്ഞു നീറി നീറി തീരണം!!!!
അല്ലേ?\"
ജിത്തു ചോദിക്കുമ്പോൾ ഭാനു അതേയെന്ന് തലയാട്ടി...
\"ആ.. ഞാൻ നീ പറഞ്ഞത് അനുസരിച്ചു.. അത്രേ ഉള്ളൂ..\"
അവൻ വളരെ നിസ്സാരമായി പറഞ്ഞു...

\"ശ്ശോ.. എന്തൊരു അനുസരണ \"
ഭാനു വലം കൈപ്പത്തി കൊണ്ട് തന്റെ നെറ്റിക്കടിച്ചു...
\"പിന്നെ... എന്റെ പെണ്ണൊരു കാര്യം പറഞ്ഞാ പിന്നെ അപ്പീലുണ്ടോ?\"
\"ഉവ്വ\"
ഭാനു അർത്ഥം വച്ച് തല കുലുക്കി...
\"Really പ്രിയാ.. It was the correct verdict...
എന്റെ മനസ്സ് അവന് വിധിച്ച അതേ ശിക്ഷയാണ് അന്ന് നീ പറഞ്ഞത്.. കാരണമറിയോ... അവനാണ് ഞങ്ങൾടെ ലോകീടെ ജീവനെടുത്തത്... പിന്നെ എന്റെ അനുമോളെയും....\"

ജിത്തു മുഷ്ടി ചുരുട്ടിപ്പിടിച്ച് കണ്ണുകളിറുക്കിയടച്ചു..
ആ ഒരു നിമിഷം കൊണ്ട് അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു പോയിരുന്നു...
ഭാനുവിന് സങ്കടം തോന്നി.. അവളവനടുത്തേക്ക് നീങ്ങിയിരുന്ന് അവന്റെ ഇടം കൈക്കുള്ളിലൂടെ കൈകൾ ചേർത്തു വട്ടം പിടിച്ച് അവന്റെ തോളിലേക്ക് തല ചായ്ച്ചു വച്ചു...ജിത്തു കണ്ണുകൾ മെല്ലെ തുറന്നപ്പോൾ ഒരു മിഴിനീർക്കണം ഒഴുകി വീണിരുന്നു... അവൻ മെല്ലെ മുഖം ചെരിച്ച് ഭാനുവിനെ നോക്കി... അവളുടെ കണ്ണുകളും അവന്റെ മുഖത്തായിരുന്നു... അവൻ മെല്ലെ മുഖം താഴ്ത്തി അവളുടെ നെറ്റിയിൽ അരുമയായി ചുംബിച്ചു....
പിന്നെയവളെ ഇടനെഞ്ചോട് ചേർത്തു പിടിച്ച് വീണ്ടും കിടന്നു....

കുറച്ച് നിമിഷങ്ങൾ രണ്ട് പേരും മൗനമായിരുന്നു...
\"ചീരുവിന് അനുമോളോടുള്ള ഇഷ്ടം നീയിന്ന് പറഞ്ഞത് നന്നായി പ്രിയാ...
അവനും അവളും എനിക്കൊരുപോലെയാ... അവരൊന്നിച്ചു ജീവിച്ചാൽ എനിക്കതിൽപരം സന്തോഷം വേറെയില്ല... ലോകിക്ക് പകരമാകാൻ ഒരിക്കലും ചീരുവിനാകില്ല..അവനത് ആഗ്രഹിക്കുന്നുമില്ല.. അത്‌ കൊണ്ട് തന്നെ അവന്റെ സ്നേഹം അവൾക്ക് പുതിയതാകും.. എന്റെ അനുമോളെ പക്ഷേ ഞാനൊന്നിനും നിർബന്ധിക്കില്ല... അവൾ തീരുമാനിക്കട്ടെ എന്ത് വേണമെന്ന്....\"
\"മ്മ് \"
അവൻ പറഞ്ഞത് ശരി വച്ചു കൊണ്ട് ഭാനു അവനിലേക്ക് ഒന്നുകൂടി ഒതുങ്ങിക്കിടന്നു....

\"ജിത്തുവേട്ടാ...\"
\"ആ പോരട്ടെ. അടുത്ത ചോദ്യം പോരട്ടെ\"
ജിത്തു ചിരിച്ചു...
\"സന്ദീപിനെ എന്ത് ചെയ്തു..? \"
ഭാനുവിന്റെ ശബ്ദം കടുത്തു...
\"ഒന്നും ചെയ്തില്ല \"
\"അത്‌ വെറുതെ.. വിശ്വസിക്കാൻ ബുദ്ധിമുട്ടാ \"
\"ചെറിയ കുറേ പണി കൊടുത്തു..\"
\"എന്താത്?\"

\"ബാംഗ്ലൂർ ചെന്നവന്റെ ജോലിയിൽ കൂടെയുണ്ടായിരുന്ന ഒരുത്തനെ പൊക്കി... സന്ദീപിന്റെ ചില തിരിമറികൾ മനസ്സിലായി.. കമ്പനിക്ക് മുൻപിൽ തെളിവിട്ടു കൊടുത്തപ്പോ ഉണ്ടായിരുന്ന ജോലി പോയിക്കിട്ടി അവന്... കുറച്ച് കാലം ജയിലിലും കിടന്നു.. ഇറങ്ങിയപ്പോ റെഡ് ലിസ്റ്റിൽ പെട്ടത് കൊണ്ട് വേറൊരു കമ്പനിയിലുമവന് ജോലി ചെയ്യാൻ പറ്റാതായി..കുറേ നാള് വീട്ടിലിരുന്ന് നിന്റെ വല്യമ്മയെ മുടിപ്പിച്ചു.. കള്ളും കഞ്ചാവും.. ഒടുവിൽ നിൽക്കക്കള്ളിയില്ലാതെ അവരവനെ ഒരു ഡീ-അഡിക്ഷൻ സെന്ററിൽ കൊണ്ടാക്കി..

തിരിച്ച് വന്നപ്പോ അതൊക്കെ നിന്നു.. പക്ഷേ കുറേ കൂട്ടുകാരെ കിട്ടി..എന്റെ പിള്ളേര്...അവൻ അവരുടെ കൂടെ ബിസിനസ് ഒരുപാട് തുടങ്ങി.. ഒക്കെ എട്ട് നിലയിൽ പൊട്ടി.. അല്ല പൊട്ടിച്ചു....കടം കേറി...ഉണ്ടായിരുന്ന സമ്പാദ്യമൊക്കെ തീർന്നപ്പോ പിന്നെ ആകെ ബാക്കിയുണ്ടായിരുന്നത് നിങ്ങളുടെ ആ തറവാടിന്റെ ആധാരമാണ്. അത്‌ നോക്കിയപ്പോ അത്‌ അതിലും രസം...\"

\"എന്തേ?\"
\"അലമാരയിൽ നിന്നുമത് അപ്രത്യക്ഷമായി \"
\"അതെങ്ങനെയാ? \"
ഭാനുവിന് ഒരെത്തും പിടിയും കിട്ടിയില്ല...
\"നീ മറന്നു പോയൊരാളില്ലേ പ്രിയാ..\"
\"അതാരാ?\"
\"കാര്യസ്ഥൻ ദാമു..\"
ജിത്തു ആ പേര് ഉച്ചരിക്കുമ്പോൾ അയാളുടെ ഓർമ്മയിൽ ഭാനുവിന്റെ കണ്ണുകൾ കുറുകി..
\"അയാള് നിന്റെ വല്യമ്മയെ പറ്റിച്ച് ആധാരം കൊണ്ട് പോയി പണയം വച്ചു... ജപ്തി നോട്ടീസ് വന്നപ്പഴാണ് കാര്യം നിന്റെ വല്യമ്മ അറിയുന്നത്..അവരുടെ ഒപ്പുള്ള കൺസന്റ് ലെറ്ററുള്ളത് കൊണ്ട് അയാൾക്കെതിരെ ഒന്നും ചെയ്യാൻ പറ്റില്ല...നാട് വിട്ടു പോയ അയാളെ തേടി കണ്ടു പിടിക്കാനുമാവില്ല..\"
\"അപ്പോ.. തറവാട് ജപ്തിയായോ?\"
ഭാനു ചോദിച്ചു.. അവളുടെ മനസ്സിലപ്പോൾ ആ തറവാട്ടിൽ കഴിഞ്ഞ നാളുകളായിരുന്നു...
\"ആയി..\"
ജിത്തു പറയുമ്പോൾ ഭാനുവൊന്ന് നെടുവീർപ്പിട്ടു...

\"നിന്റെ വല്യമ്മയും അമ്മായിയും സന്ദീപും തെണ്ടിയില്ല.. അതിന് മുമ്പൊരു വീട് ഞാൻ വാടകയ്ക്ക് സെറ്റാക്കി കൊടുത്തിട്ടുണ്ട്... സന്ദീപിപ്പൊ ഒരു അപാർട്മെന്റിന്റെ സെക്യൂരിറ്റിയാണ്..എന്റെ ഫ്രണ്ടിന്റെ അപാർട്മെന്റാ... അത് കൊണ്ട് മൂന്നാളും കഞ്ഞി കുടിച്ച് കിടക്കുന്നുണ്ട്...

സന്ദീപിന്റെ ദേഹം ഞാൻ നോവിച്ചില്ല.. കാരണം അവനാ സംഭവത്തിന്റെ ദൃക്‌സാക്ഷി മാത്രമായിരുന്നു... അന്നേ മുന്നോട്ട് വന്നത് തുറന്നു പറഞ്ഞിരുന്നെങ്കിൽ അവന് മാപ്പുസാക്ഷിയാകാമായിരുന്നു... പക്ഷേ ആ ജയപ്രകാശ് സമ്മതിച്ചു കാണില്ല.. പകരം അവനെ വച്ച് നിന്റെ വല്യച്ഛനോട് വില പേശി സ്വന്തം മോനെ രക്ഷിച്ചു...

പക്ഷേ സ്വന്തം അച്ഛനോടവൻ കാട്ടിയത് വലിയ അപരാധമാണ്... അദ്ദേഹത്തെ തോൽപ്പിക്കാനവൻ കൂട്ട് നിന്നില്ലേ... ഇനി അദ്ദേഹത്തിന്റെ മരണത്തിലും അവന് പങ്കുണ്ടോയെന്ന് എങ്ങനെയറിയാം? \"
ജിത്തു പറയുമ്പോൾ ഭാനു ഞെട്ടിയവനെ നോക്കി... അവിശ്വസനീയമായി...

\"ഒരു സംശയമാണ് പ്രിയാ.. ഉറപ്പില്ല..
ട്രെയിനിങ് കഴിഞ്ഞു നീ സർവീസിൽ ജോയിൻ ചെയ്തിട്ട് നമുക്കൊരു വിസിറ്റുണ്ട് കോഴിക്കോട്... അന്ന് അവനെ വിസ്തരിക്കാനും അവന്റെ അന്തിമ വിധി തീരുമാനിക്കാനും പോകുന്നത് നീയാണ് പ്രിയാ...അതെന്തായാലും ഞാനുണ്ടാകും നിനക്കൊപ്പം...അത്‌ വരെ ഇങ്ങനെയൊക്കെയങ് പോട്ടെ....\"

ജിത്തുവിനെ ഒന്ന് കൂടി ഇറുകെ പുണർന്ന് കിടന്നു ഭാനു... പെട്ടെന്നെന്തോ ഓർത്തത് പോലെയവൾ തല പൊക്കി ജിത്തുവിനെ നോക്കി...
\"സന്ധ്യേച്ചി...?\"
\"ആ.. നിന്റെ ചേച്ചിയല്ലേ.. മിടുക്കിയാ...നീ പോന്നേന്റെ പിറകെ ആയിരിക്കണം... അവള് തിരിച്ച് യൂ.കേയിലേക്ക് പറന്നു.. പഠിച്ച് കൊണ്ടു തന്നെ പാർട്ട്‌ ടൈം ജോലി ചെയ്തു.. ഒടുക്കമൊരു സായിപ്പിനെ കെട്ടി അവിടെ തന്നെയങ്ങ് കൂടി.. യൂ. കെ സിറ്റിസനായി.. ജോലിയായി.. കുടുംബമായി..ഇപ്പൊരു കൊച്ചുമായി..\"
ഭാനുവിന് ഒരുപാട് സന്തോഷം തോന്നി...

\"ഇതൊക്കെയെങ്ങനെയാ ജിത്തുവേട്ടനറിയുന്നേ?\"
ഭാനു അദ്‌ഭുതത്തോടെ ചോദിച്ചു...
\"വക്കീലിനാണോ വഴിക്ക് പഞ്ഞം.. സന്ധ്യ നാട്ടിൽ പഠിച്ചിരുന്ന കോളേജിൽ ചെന്ന് ഡീറ്റെയിൽസ് തപ്പി.. ഈ മെയിൽ ഐഡി കിട്ടി.. കോൺടാക്ട് ചെയ്തു.. നമ്പർ വാങ്ങി.. വിളിച്ചു.. ഇന്ന് വരെയുള്ള കാര്യങ്ങൾ അവൾക്കറിയാം... രമേശൻ സാറ് അവളെ കൂടി ശ്രദ്ധിക്കണമെന്ന് എന്നെയേൽപ്പിച്ചിട്ടല്ലേ പ്രിയാ പോയത്.. ഞാനത് അനുസരിക്കാതിരിക്കോ? \"

ഭാനുവിന്റെ കണ്ണ് നിറഞ്ഞു.. ജിത്തുവിനോടുള്ള ഇഷ്ടം കൊണ്ട് നെഞ്ച് വിങ്ങുന്നത് പോലെയവൾക്ക് തോന്നി... അവളവന്റെ കവിളിലൊന്ന് അമർത്തി ഉമ്മ വച്ചു....
\"ഔ... എന്തുമ്മയാടീ... വേദനിച്ചെനിക്ക്...\"
അവൻ കവിൾ തിരുമ്മി..അവളൊന്നിളിച്ചു കാട്ടി..

\"അതേ.. മതി മതി.... ചോദ്യോത്തരവേള കഴിഞ്ഞു.. ഉത്തരം പറഞ്ഞ് പറഞ്ഞെന്റെ  വായ കഴച്ചു...ഇനി വായ തുറക്കരുത്..\"
\"മ്മ് \"
അവൾ മൂളി...
അടുത്ത സെക്കൻഡിൽ അവൻ തിരിഞ്ഞവളുടെ കഴുത്തിടുക്കിലേക്ക് മുഖം ചേർത്തു വച്ച് അവളെ വയറിലൂടെ ചുറ്റിപ്പിടിച്ചു കിടന്നു...
അവളവന്റെ കയ്യിൽ മുറുക്കിപ്പിടിച്ചൊന്നേങ്ങിപ്പോയി... നിമിഷാർദ്ധത്തിൽ അവൾക്ക് ശരീരമാകെയൊരു മിന്നൽ പ്രവാഹമുണ്ടായി.. മുഖത്തേക്കുള്ള രക്തയോട്ടം കൂടി... ജിത്തു മെല്ലെ മുഖമുയർത്തി അവളെ നോക്കി...

\"പേടിക്കണ്ട ട്ടോ ടീ പെണ്ണേ... ഞാനിങ്ങനെ നിന്റെ ചൂട് പറ്റി ഉറങ്ങേ ഉള്ളൂ ഇന്ന്.. വേറൊന്നും ചെയ്യില്ല... ഇത്രേം കാലം കാത്തിരിക്കാമെന്നുണ്ടെങ്കിൽ ഇനിയൊരു പതിഞ്ചാഴ്ച കാത്തിരിക്കാനാണോ എനിക്ക് പ്രയാസം...\"
പ്രണയാതുരമായി അവൻ പറയുമ്പോൾ അവളൊന്ന് പുഞ്ചിരിച്ചു.. ആ പ്രണയത്തിന്റെ തന്നെ നിറവിൽ..

\"ജിത്തുവേട്ടാ.. ഒരേയൊരു ചോദ്യം കൂടി ചോദിച്ചോട്ടെ...\"
\"മ്മ്.. ചോദിക്ക് \"
അവൻ തന്റെ മുഖം അവളുടെ കവിളിലേക്ക് ചേർത്തു വച്ചു കിടന്നു...
\"ഒരിക്കലും ഞാൻ ജിത്തുവേട്ടന്റെ പ്രണയം മനസ്സിലാക്കിയിരുന്നില്ലെങ്കിലോ.. ഞാൻ മാറ്റാരെയെങ്കിലും സ്നേഹിച്ചിരുന്നെങ്കിലോ...\"
ജിത്തു ഒന്ന് ചിരിച്ചു... എന്നിട്ടവളുടെ കവിളിലൊന്ന് ചുണ്ട് ചേർത്തു...

\"ഈ ചോദ്യത്തിന് പ്രസക്തിയില്ല പ്രിയാ...
കാരണം എനിക്ക് നീയും നിനക്ക് ഞാനുമെന്ന് മുകളിലൊരാൾ നേരത്തേ തീരുമാനിച്ചു വച്ചിട്ടുണ്ട്.. പിന്നെ അന്ന് ശരണ്യ നിന്നോട് പറഞ്ഞില്ലെങ്കിലും ഒരിക്കൽ ഞാൻ തന്നെ നിന്നോട് എന്റെ പ്രണയം പറയുമായിരുന്നു...  എനിക്കുറപ്പായിരുന്നു നീയെന്റെ പെണ്ണെന്ന്... കാരണമെന്താണെന്നോ.. നീയറിയാതെ തന്നെ നിന്റെ കണ്ണുകൾ പല വട്ടം എന്നോടുള്ള പ്രണയം പ്രകടിപ്പിച്ചിട്ടുണ്ട്... അത്‌ മനസ്സിലാക്കാൻ ഈ ലോകത്ത് എനിക്ക് മാത്രമേ സാധിക്കുകയുമുള്ളൂ.. Because you are not just in my heart.. But my soul is full of you... \"

ആ വാക്കുകൾ പകർന്ന നിർവൃതിയോടെ പുഞ്ചിരി തൂകുന്ന ചൊടികളോടെയവൾ  നിദ്രപൂകി... തൊട്ടരികിൽ അവളിലെ ഹൃദയസ്പന്ദനമറിഞ്ഞവനും...

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

പിറ്റേന്ന് രാവിലെ പോകാൻ ഇറങ്ങുകയാണ് ഭാനുവും ജിത്തുവും...

ജിത്തുവിന്റെ അച്ഛനമ്മമാരുടെ ഫോട്ടോയ്ക്ക് മുൻപിൽ വിളക്ക് കൊളുത്തി  അനുഗ്രഹം വാങ്ങി... ശരണ്യയുടെയും കിച്ചുവിന്റെയും അഞ്ജലിയുടെയും ചിരാഗിന്റെയും സ്നേഹാശ്ലേഷങ്ങൾ ഏറ്റു വാങ്ങി.. അമ്മയുടെയും മുത്തശ്ശിയുടെയും ദർശന്റെയും സാവിത്രിയുടെയും കാൽ തൊട്ടു വണങ്ങി.. പൂജാമുറിയിലെ ഈശ്വരന്മാരെ തൊഴുത്.. മനസ്സിൽ തന്റെ അച്ഛനെയും വല്യച്ഛനെയും നിനച്ച് ഭാനു പോകാൻ തയ്യാറായി...

ഇറങ്ങും മുൻപ് വീൽ ചെയറിലിരിക്കുന്ന അനുവിന്റെ കവിളിലൊരു മുത്തം കൊടുത്തു അവൾ..അനു തിരിച്ചും...
\"ഈ ചേച്ചിയെ എനിക്കൊരുപാടിഷ്ടാ.. നാത്തൂൻ മാത്രമായിട്ടല്ല... എന്റെ ഏടത്തിയമ്മയായിട്ട് കൂടിയീ ചേച്ചിയെ കാണാനാണ് എന്റെ ആഗ്രഹം... ഞാൻ പോയി വരുന്നത് വരെ ഒരുപാട് സമയമുണ്ട് എന്റെ അനുവേച്ചിക്ക്... തിരിച്ചു വരുമ്പോ എനിക്കൊരു ഗുഡ് ന്യൂസ്‌ തരണം.. കേട്ടോ...\"
അനുവിന്റെ കവിളിലൊന്നു തഴുകിക്കൊണ്ട് ഭാനു മെല്ലെയെഴുന്നേറ്റ് പുറത്തേക്ക് നടക്കുമ്പോൾ പുറത്ത് ഭാനുവിന്റെ ബാഗുകൾ കാറിലേക്ക് എടുത്തു വയ്ക്കുന്ന ചിരാഗിലായിരുന്നു അവളുടെ കണ്ണുകൾ...

കാര്യമൊന്നും മനസ്സിലാവാതെ കിച്ചു കണ്ണും മിഴിച്ച് നിൽക്കുമ്പോൾ അഞ്ജലി കാര്യമറിയാനായി ശരണ്യയെ തോണ്ടിക്കൊണ്ടിരുന്നു...
\"ഇവര് പോട്ടെ.. പറഞ്ഞു തരാം..\"
എന്ന് ശരണ്യ ചുണ്ടനക്കി ആംഗ്യം കാട്ടി...

ഭാനുവിനെ നെഞ്ചോരം ചേർത്തൊന്ന് പുൽകി അവളുടെ കവിളിലൊന്ന് തഴുകി ചിരാഗ് അവളെ കാറിൽ കയറ്റിയിരുത്തി.. ജിത്തുവും അവനെയൊന്ന് പുണർന്ന് ബാക്കിയുള്ളവരെ നോക്കി കൈ വീശി  കയറിയിരുന്നതും ആ കാർ യാത്ര പുറപ്പെട്ടു...

ജീവിതലക്ഷ്യത്തിലേക്കുള്ള അവസാന ഘട്ടം വിജയകരമായി പൂർത്തിയാക്കാൻ
ഭാനു പുറപ്പെട്ടു.. പ്രിയതമനൊപ്പം...

മുസ്സോറിയിലേക്ക്...

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️



രണഭൂവിൽ നിന്നും... (35)

രണഭൂവിൽ നിന്നും... (35)

4.7
2814

രാവിലെ മുതൽ മുള്ളിന്മേൽ നിൽക്കുന്നത് പോലെയാണ് ജിത്തുവിന്റെ അവസ്‌ഥ..വൈകുന്നേരമാണ് ഭാനു ട്രെയിനിങ് കഴിഞ്ഞെത്തുന്നത്..കഴിഞ്ഞ ആറ് വർഷമായിട്ട് ഒരു ദിവസം പോലും കാണാതിരുന്നിട്ടില്ല അവനവന്റെ പ്രിയയെ... അങ്ങനെയുള്ളവളെയാണ് കഴിഞ്ഞ നാല് മാസത്തോളമായി ഒന്ന് നേരിൽ കണ്ടിട്ട്... ട്രെയിനിങ്ങിനിടയ്ക്ക് രാത്രി ചില ദിവസങ്ങളിൽ വരുന്ന അവളുടെ വീഡിയോ കോൾ മാത്രമായിരുന്നു അവന് ഈ ദിവസങ്ങളിൽ ആകെയുള്ളൊരു ആശ്വാസം...ജിത്തുവിന്റെ വെപ്രാളവും പരവേശവുമൊക്കെ കണ്ട് കിച്ചുവും അഞ്‌ജലിയും ശരണ്യയുമൊക്കെ ഇരുന്ന് വധിക്കുന്നുണ്ടവനെ... അനുവിപ്പോൾ പൂർണമായും വീൽ ചെയർ ഉപേക്ഷിച്ചിരിക്കുന