Aksharathalukal

ഗായത്രി ദേവി -27

    പിന്നെയും സന്തോഷത്തോടെ ഗായത്രി ജോലി തേടി നടന്നു ... അങ്ങനെ കുറച്ചു  ദൂരം മുന്നോട്ടു പോയതും അവൾ റോഡിന്റെ അരികിൽ ഒരു കുഞ്ഞു ഇടവഴി കാണുകയും ആ ഇടവഴിയുടെ അടുത്തായി ആകാശ് പപ്പടകമ്പനി എന്ന ബോർഡ് കണ്ടു... ഒന്നും ആലോചിക്കാതെ  അവൾ  അങ്ങോട്ട്‌  ആ ഇടവഴിയിലൂടെ  മുന്നോട്ടു നടന്നു...

        അവളുടെ ബാഗ്  ഒന്നൂടെ മുകളിലേക്കു കയറ്റിയ ശേഷം ചെറിയ പ്രതീക്ഷയോടെ അവൾ നടന്നു.... ഗായത്രിദേവി 
അങ്ങോട്ട്‌ എത്തിയതും  ആ കെട്ടിടം ഒന്ന് തല ഉയർത്തി നോക്കി...

    \"ദൈവമേ എനിക്ക് ഇവിടെയെങ്കിലും നല്ലൊരു ജോലി കിട്ടണേ... \"അവൾ മനസ്സുകൊണ്ട് ദൈവത്തെ പ്രാർത്ഥിച്ചു 

     നീണ്ടു നിവർന്നു കിടക്കുന്ന വലിയൊരു ഓടിട്ട കെട്ടിടമായിരുന്നു അവൾക്കു മുന്നിൽ... ആ കെട്ടിടത്തിനു മുന്നിൽ മുറ്റത്തായി വലിയൊരു ടാർപ്പായ വിരിച്ചു വെച്ചിരിക്കുന്നു... അതിലേക്കു അകത്തു നിന്നും കുറച്ചു ചേച്ചിമാർ ചിരിച്ചുകൊണ്ട് കൈയിൽ ഒരു ട്രയുമായി വരുകയും അവരുടെ കൈയിൽ ഉള്ള പപ്പടം ഓരോന്നായി വെയിലത്ത്‌ ഉണക്കാൻ അവിടെ വെക്കുകയും ചെയ്തു.. പെട്ടന്നാണ് അതിലെ ഒരു ചേച്ചി അവളെ കാണുന്നത്...

   ഒരു നീല നിറ സാരിയാണ് അവരുടെ വേഷം അതിന്റെ മുകളിൽ ആ കമ്പനിയുടെതായി തോന്നുന്ന ഒരു കോട്ടും ഉണ്ടായിരുന്നു... തലയിൽ അവർക്കു മാസ്ക്കും ഉണ്ട്‌ ... തലയിലെ മുടി പാറി പറന്നു ആ പപ്പടത്തിൽ വീഴാതിരിക്കാൻ ആയിരിക്കും അത്...

    \"എന്താ എന്തുവേണം..\"ആ ചേച്ചി അവളെ നോക്കി ചോദിച്ചു

അന്നേരം കുനിഞ്ഞു പപ്പടം ഉണക്കുന്ന എല്ലാവരും അവളെ നോക്കി...

    \"അത് പിന്നെ ചേച്ചി എനിക്ക് മുതലാളിയെ കാണാൻ..\" അവൾ പതറിക്കൊണ്ട് പറഞ്ഞു 

   \"  മോളു വാ ആള് അകത്തുണ്ട്.. \" ആ ചേച്ചി അവളെയും കൂട്ടി അകത്തേക്ക് കയറി

   \"സാർ...\" നീലി അവളുടെ മുതലാളി ഗോവിന്ദനെ വിളിച്ചു

  \"എന്താണ് നീലി ആരാണിത്...\" ഗോവിന്ദൻ ചോദിച്ചു 

    \"അറിയില്ല....മുതലാളിയെ കാണണം എന്ന് പറഞ്ഞപ്പോ..\" നീലി പറഞ്ഞു 

     \"അത് ശെരി... നീ പൊക്കോ പോയി നിന്റെ ജോലി നോക്കു...\"

     \"ശെരി... \"നീലി അതും പറഞ്ഞുകൊണ്ട് അവിടെ നിന്നും നടന്നു പോയി പിന്നെയും തന്റെ ജോലിയിൽ തുടർന്നു...

അപ്പോഴേക്കും മുതലാളി അദ്ദേഹത്തിന്റെ കസേരയിൽ വന്നിരുന്നു..

   \"പറയു മോളു ആരാണ് എന്താണ് വേണ്ടത്..\"ഗോവിന്ദൻ ചോദിച്ചു 

   \"അത് പിന്നെ എനിക്ക് എനിക്ക്..\"

     \"ഓ മനസിലായി വീട്ടിൽ ബുദ്ധിമുട്ടാണ്... അതുകൊണ്ട് കുറച്ചു പണം വേണം എന്നും മറ്റും പറഞ്ഞുകൊണ്ട് പുതിയ കള്ളത്തരവുമായി വന്നതാണ് അല്ലെ...\" ഗോവിന്ദൻ ഇടയ്ക്കു കയറി പറഞ്ഞു 

  \"അയ്യോ ഞാൻ..\"

    \"വേണ്ട ഓരോന്നും പറഞ്ഞു വന്നോളും മനുഷ്യനെ ശല്യം ചെയാൻ..ഈ സ്കൂൾ യൂണിഫോമിലും മറ്റും വരുന്നത് പുതിയ അടവായിരിക്കും അല്ലെ...\" അദ്ദേഹം കോപത്തോടെ പറഞ്ഞു 

    \"അതല്ല എനിക്ക്... എനിക്കൊരു ജോലി..\"

     \"എന്തു ജോലിയോ... ഓ ഈ നീലി ഓരോന്നിനെയും കൊണ്ടുവരും...മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ... നീലി...\" അദ്ദേഹം പുറത്തേക്കു നോക്കി ഉച്ചത്തിൽ വിളിച്ചു 

    \"ആ ദേ വരുന്നു..\" വിളി കേട്ട നീലി മുറ്റത്തു നിന്നും അകത്തേക്ക് നടന്നു... 

       \"ആരാണ് എന്താണ് എന്തിനാണ് വന്നിരിക്കുന്നത് എന്ന് പോലും തിരക്കാതെ ഇങ്ങോട്ട് കയറ്റും...\" 

    \"അല്ല മുതലാളിയെ കാണണം എന്ന് പറഞ്ഞപ്പോ..\" നീലി പരിഭ്രാമത്തോടെ പറഞ്ഞു 

      \"പറഞ്ഞപ്പോ... ഓ പിന്നെ ഇവൾ നമ്മുക്ക് വലിയൊരു ഓർഡർ തരും എന്ന് കരുതിയാണോ ഇങ്ങോട്ട് കൊണ്ടുവന്നത്... ഇതിനെ കണ്ടാൽ അറിഞ്ഞൂടെ പണം ചോദിക്കാൻ വന്ന ഉടായിപ്പ് പാർട്ടിയാണ് എന്ന്...കൂട്ടികൊണ്ട് പോ പുറത്തേക്കു...\"

    \"ന്റെ പൊന്നു മോളെ എന്തിനാണ് ഈ ജോലി സമയത്തു വന്നു ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നത്...\" അതും പറഞ്ഞുകൊണ്ട് നീലി അവളെയും കൂട്ടി മുറ്റത്തേക്ക് നടന്നതും..

     അപ്പോഴാണ് അങ്ങോട്ട്‌ ക്യാഷ് വസൂൽ ചെയ്യാൻ വേണ്ടി  നാല് പേർ ചേർന്ന ഒരു സംഘം ആളുകൾ അങ്ങോട്ട്‌ വന്നത്...



    \"എവിടെ ടി നിങ്ങളുടെ മുതലാളി... \"അതും ചോദിച്ചുകൊണ്ട് അവന്മാർ  ഉണക്കി വെച്ചിരുന്ന പപ്പടത്തിൽ ചവിട്ടുകയും അകത്തേക്ക് കയറി ക്യാഷ്യർ ചെയ്യരിൽ ഇരിക്കുന്ന മുതലാളിയുടെ അടുത്തേക്ക് നടന്നു...

എന്തോ പന്തികേട് തോന്നിയ നീലി     ഗായത്രിയുടെ കൈയിൽ നിന്നും പിടി വിട്ടുകൊണ്ട് നേരെ അകത്തേക്ക് പോയി... പിന്നാലെ മുറ്റത്തു ഉണ്ടായിരുന്നവരും അകത്തു കയറി.... എന്നാൽ അപ്പോഴും അവിടെ നിന്നും പോകാതെ ഗായത്രിദേവി അകത്തു നടക്കുന്നത് മുഴുവനും അവർ അറിയാതെ എത്തി നോക്കി..

   \"എടുക്കടോ... പണം...\"അവരിൽ ഒരാൾ ചോദിച്ചു 

   \"എന്തിനാ..\" ഗോവിന്ദൻ ചോദിച്ചു 

      \"അനാഥ ആശ്രമത്തിലെ കുട്ടികൾക്കായി ഡോനേഷൻ വേണം...\"

    \"മം... ദിവസവും ഇതുപോലെ ഒത്തിരി പേര് വരുന്നുണ്ട് എന്റെൽ ഇപ്പോൾ പണമില്ല പോയിട്ട് പിന്നെ വരു...\" 

     \"അങ്ങനെ പറഞ്ഞാൽ പറ്റില്ലാലോ ഞങ്ങൾ പണം ഉണ്ടോ എന്ന് ചോദിക്കാൻ വാന്നതല്ല പണം മേടിക്കാൻ ആയി വന്നതാണ്.. ടാ നീ ആാാ കൗണ്ടർ തുറന്നു നോക്കി അതിൽ ഉള്ളത് എത്രയാണ് എങ്കിലും ഇങ്ങു എടുത്തോ... \"

        അതും പറഞ്ഞുകൊണ്ട് വന്നവരിൽ ഒരാൾ ആ ക്യാഷ്യർ ചെയറിന്റെ അരികിൽ വന്നതും ഗോവിന്ദൻ അത് തടയാൻ ശ്രെമിച്ചു ഒടുവിൽ അവിടെ ഒരു വഴക്ക് ഉണ്ടാകാനും കയേറ്റം ഉണ്ടാകാനും തുടങ്ങി ഈ സമയം ഒരാളുടെ കൈയിൽ ഉണ്ടായിരുന്ന ഒരു കത്തി താഴേക്കു വീണു...ഇതെല്ലാം ഗായത്രി കാണുണ്ടായിരുന്നു...

     ഈ സമയം കമ്പനിയിൽ ജോലി ചെയ്യുന്ന  അഞ്ചു സ്ത്രീകളും  നാല് ആണുങ്ങളും അവരെ തടയാൻ ശ്രെമിച്ചു എങ്കിലും  കത്തി കണ്ടതിനാൽ എല്ലാവരുടെയും കണ്ണിൽ ഒരു ഭയം ഉണ്ടായിരുന്നു... അവർ ധൈര്യം സംഭാരിച്ചു കൊണ്ട് എല്ലാവരും ഒരുമിച്ചു വന്നവരെ അടിക്കാൻ ശ്രെമിച്ചതും അതിൽ ഒരാൾ മുതലാളിയുടെ കഴുത്തിൽ കത്തി വെച്ചതും അത്  കണ്ട് അവിടെ നിന്ന തൊഴിലാളികൾ വിറക്കാൻ തുടങ്ങി ... അത് കണ്ടതും ഗായത്രി പതിയെ അങ്ങോട്ട്‌ വന്നു... 

    \"ചേട്ടാ ആ മുതലാളിയെ അദ്ദേഹം പാവമല്ലേ...\" ഗായത്രി പറഞ്ഞു 

     \"ആഹാ  ആരിത്...വിട്ടില്ല എങ്കിൽ നീ എന്തു ചെയുമടി പീക്കിരി പെണ്ണെ...\"അവർ എല്ലാവരും ഒരുമിച്ചു പരിഹസിച്ചു കൊണ്ട് ചോദിച്ചു

  ഗോവിന്ദനും അവിടെ ഉണ്ടായിരുന്നവർക്കും മനസ്സിൽ ഒരു ഭയം ഉടൽ എടുത്തു ഇവൾ കാരണം അവർക്കു എന്തെങ്കിലും സംഭവിക്കും എന്ന്..

    കൂടുതൽ ഒന്നും സംസാരിക്കാൻ നിൽക്കാതെ ഗായത്രിദേവി ഗോവിന്ദനെ ഒന്ന് നോക്കി എന്നിട്ട് അദേഹത്തിന്റെ കണ്ണുകൾ അടക്കാൻ അവൾ അവളുടെ മിഴികൾ അടച്ചു കാണിച്ചു കൊണ്ട് പറഞ്ഞു അത് മനസിലാക്കിയ ഗോവിന്ദൻ തന്റെ കണ്ണുകൾ ഇറുക്കി അടച്ചു... അപ്പോഴേക്കും താൻ കൈയിൽ മറച് കൊണ്ടുവന്ന മണ്ണ് അവൾ ഗോവിന്ദനെ പിടിച്ചവരുടെ കണ്ണിലേക്കു ഇട്ടു... പെട്ടന്ന് കണ്ണിൽ മണ്ണ് വീണതും അവർ നാല് പേരും തന്റെ മിഴികൾ അടച്ചു കണ്ണുകൾ തിരുമ്മാൻ തുടങ്ങി ഈ സമയം അവിടെ ജോലി ചെയ്യുന്ന എല്ലാവരും ആ ആളുകളെ കയറി പിടിച്ചു കൊണ്ട് പൊതിരെ തല്ലി...ഒടുവിൽ അവർ അവിടെ നിന്നും ജീവനും കൊണ്ട് ഓടി പോയി...

    ഒന്നും പറയാതെ എല്ലാവരെയും ഒന്ന് നോക്കിയ ശേഷം ഗായത്രിദേവി അവിടെ നിന്നും തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ഗോവിന്ദൻ അവളെ വിളിച്ചു 





തുടരും...



ഗായത്രിദേവി -28

ഗായത്രിദേവി -28

4.7
1250

     എല്ലാവരെയും ഒന്ന് നോക്കിയ  ശേഷം ഗായത്രി പതിയെ തലകുഞ്ഞിന് കൊണ്ട് അവിടെ നിന്നും നടക്കാൻ തുടങ്ങിയതും...   \"മോളെ ഒന്ന് നിന്നെ..\" ഗോവിന്ദൻ അവളെ വിളിച്ചു     അത് കേട്ടതും ഗായത്രി സന്തോഷത്തോടെ തിരിഞ്ഞു നോക്കി    \" നി ഇങ്ങു വാ... മം... നിങ്ങൾ എല്ലാവരും പോയി അവരവരുടെ ജോലി നോക്കു...\" ഗോവിന്ദൻ പറഞ്ഞു    \"മോളു ഇരിക്ക്...\" അദ്ദേഹം മുന്നിൽ ഉള്ള കസേരയിൽ കാണിച്ചുകൊണ്ട് പറഞ്ഞു      \"ഇല്ല വേണ്ട... എനിക്ക് പോകണം സമയമായി... സാറിന് ഒന്നും സംഭവിച്ചില്ലല്ലോ ദൈവം കാത്തു..\"       \"ദൈവം അല്ല മോളാണ് ദൈവത്തെ പോലെ  എന്നെ രക്ഷിച്ചത് ... അയാൾ എന്റെ കഴുത്തിനല്ല എവിടെ കു