Aksharathalukal

my secret love



"ടാ മാക്രി തലയാ നിൽക്കടാ അവിടെ ..\"
എന്നും പറഞ്ഞു കൊണ്ട് ഒരു ഗ്യാങ് ഒരുത്തനെ 
ക്യാമ്പാസ് മുഴുവൻ ഓടിക്കുകയാണ്..എല്ലാരും ഓടിച്ചു കൊണ്ടിരിക്കുന്നവനാണ് ജാസിൻ മുഹമ്മദ്‌...



ഓടിക്കുന്നവരിൽ മുന്നിലുള്ള ചുള്ളനായ പയ്യനാണ് zain മാലിക് 
വെറുതെ ആവിശ്യമില്ലാത്ത കാര്യത്തിൽ തലയിട്ട് പുലിവാൽ പിടിക്കുന്നതാണ് അവന്റെ മെയിൻ പരിപാടി...


അവന്റെ പിറകെ ഓടുന്നതാണ് തൻഹ ബഷീർ..ഉപ്പയും ഉമ്മയും വിദേശത്താണ് അവൾ ഹോസ്പിറ്റലിൽ നിന്ന് പഠിക്കുന്നു...അവനെ എല്ലാ കുരിശിലും ചാടിക്കുന്നത് ഇവളാണ്...

അവരുടെ പിറകെ ഓടുന്നത്.. 
സൽമാൻ, റാസിക്.. ഇവരുടെ വാൽ 

ഇവരാണ് ഈ കോളേജിലെ ഫോർ ഫൈറ്റ്ഴ്സ് എന്നറിയപ്പെടുന്നത്... നാലും ഒന്നിന് ഒന്ന് മെച്ചമാണ്.. തനി കൂതറകൾ...

എല്ലാരും ഓടി ഓടി അവസാനം ടറസിന്റെ മുകളിലെത്തി.... ടാറസിന്റെ അറ്റത് എത്തിയതും എനി ഓടാൻ പറ്റാത്തത് കൊണ്ട് ജാസി അവിടെ നിന്നു ... കാല് മുട്ടിൽ കൈവെച്ചു നിന്ന് അവൻ കിതപ്പ് മാറ്റി, ശ്വാസം ഒന്ന് നേരായാക്കി ഓടിച്ചറുടെ നേരെ തിരിഞ്ഞു .



\"എന്താ നിങ്ങളെ ഉദ്ദേശം... ജാസി അവരോട് ചോദിച്ചു...


\'നിന്നെ തള്ളിയിട്ടു കൊല്ലാൻ എന്തേ....\"

കൂട്ടത്തിൽ ന്യൂഡിൽസ് മുടിച്ചിയായ തൻഹ പറഞ്ഞു...

\"എന്താടാ മുത്തേ നിനക്ക് പേടിയുണ്ടോ..\".കൂടത്തിലെ നീളം കുറഞ്ഞ എല്ലാരും ചോട്ടു എന്ന് വിളിക്കുന്ന സൽമാന്റെ വകയായിരുന്നു ആ ഡയലോഗ്..

\"അതെ ഇങ്ങനെ കൂട്ടത്തോടെ വന്നു അറ്റാക്ക് ചെയ്യാൻ നിങ്ങൾക്ക് നാണമില്ലേ..ധൈര്യമുണ്ടെങ്കിൽ ഒറ്റയ്ക്ക് വാ...

വീറോടെ 

ജാസി അത് പറഞ്ഞതും സൈൻ അവരുടെ ഇടയിൽ നിന്ന് മുന്നിലേക്ക് വന്നു...
രണ്ട് കൈയിലെ സ്ലീവും മടക്കി സ്റ്റായിലായി ജാസിയുടെ തൊട്ട് മുന്നിലേക്ക് ചെന്ന് നിന്നു...
............
ഇതേ സമയം കാന്റിൽ കത്തി അടിച്ചു കൊണ്ടിരിക്കുന്ന അവരുടെ അടുത്തേക്ക് ഒരു സ്റ്റുഡന്റ് ഓടി കിതച്ചു വന്നു പറഞ്ഞു...


\"അതെ ജാസിയെ 4ഫിംഗർസ് ടീം തല്ലാൻ വേണ്ടി ഓടിക്കുന്നു..\"
അത് കേട്ടതും കലിപ്പോടെ മൂന്നു പേര് എഴുന്നേറ്റു..





.................................

നീ മിഡിൽ ഫിംഗർ കാണിക്കുമല്ലേ എന്നും പറഞ്ഞു സൈൻ കൈ മടക്കി ജാസിയുടെ മുക്കിന് ഇട്ട് ഒന്ന് കൊടുക്കാൻ കൈ ആഞ്ഞതും പെട്ടന്ന് അവന്റെ കൈ ആരോ തടഞ്ഞു....

അത് കണ്ടതും ജാസിയുടെ കണ്ണുകൾ വിടർന്നു


തന്റെ കൈയിൽ പിടിത്തമിട്ട അവളെ അവൻ തുറിച്ചു നോക്കി.. അവളും അവനെ കലിപ്പിൽ തന്നെ നോക്കുകയാണ്...
അങ്ങനെ അവനെ കലിപ്പിൽ നോക്കി കൊണ്ടിരിക്കുന്നതാണ് zafna സുൽത്താൻ അലി...
അവളുടെ പിറകെ വന്നതാണ് സാജിദ്, അജ്മൽ,
ഇവർ ഈ കോളേജിൽ 4ഫിംഗർസ് എന്നാണ് അറിയപ്പെടുന്നത്...





.,..................................................

സൈനും സഫുവും ചെറുപ്പം മുതലേ നേരെ നോക്കിയാൽ അടിയോടടിയാണ് ... ഈ വഴക്ക് തുടങ്ങി വെച്ചത് ഇവരല്ല .ഇവരുടെ ഉപ്പമാരാണ്.. ഉമ്മമാരും ഒട്ടും മോശമല്ല.. നേരെ കണ്ടാൽ കീരിയും പമ്പുമാണ്..അത് പോലെ ഇവരുടെ ഉപ്പമാര് ഒരേ ബിസിനെസ്സാണ് നടത്തുന്നത്..ഇവർ ബിസിനെസ്സിലും ശത്രുക്കളാണ്.. ഇവരുടെ വീടുകൾ അടുത്തടുത്താണ് ഇങ്ങനെ പരസ്പരം ഉള്ള അസൂയയും കുശുമ്പും വൈരാഗ്യവും കൂടി കൂടി ഫാമിലിയിലുള്ള മൊത്തം പേരും അങ്ങോട്ടും ഇങ്ങോട്ടും ഭയങ്കര ശത്രുക്കൾ ആണ്..... ചെറുപ്പം മുതലേ സൈനും സഫുവും ഒരേ സ്കൂളിലാണ് പഠിച്ചത്... അപ്പോയൊക്കെ സാനിന്റെ ഉമ്മ അവനോട് പറഞ്ഞു കൊടുത്തിരുന്നത് സഫുമായി ചങ്ങാത്തം കൂടരുതെന്നും അവളോട് മിണ്ടരുത് എന്നുമാണ്.. അത് പോലെ തന്നെയാണ് സഫുവിനോട് അവളുടെ ഉമ്മയും പറഞ്ഞു കൊടുത്തത് അവനോട് മിണ്ടരുത് അവനോട് ചങ്ങാത്തം കൂടരുത് എന്ന്.....


കാലങ്ങൾ കഴിഞ്ഞു ഇവർ ഇപ്പൊ എഞ്ചിനീയർ കോളേജിലെ രണ്ടാം വർഷ വിദ്ർഥികൾ ആണ്...എന്നിട്ടും അടിക്ക് ഒരു കുറവും ഇല്ല..


\"ടാ മാങ്ങാ തലയാ എന്താ ഇങ്ങനെ നോക്കുന്നത്..

..
\"ഓഹ് നോക്കാൻ പറ്റിയ സാധനം. കൈയിൽ നിന്ന് വിട്ടടി മാക്രി...




\"നീ എന്തിനാ ഇവനെ തല്ലിയത്...


\"അത് നമ്മൾ തമ്മിലുള്ള പ്രശ്നം.. നീ ഇടപെടേണ്ട..


\"ഇവൻ നമ്മുടെ ഫ്രണ്ടാണ് ഇവനെ തല്ലാൻ നമ്മൾ സമ്മതിക്കില്ല... അജ്മലിന്റെ ഡയലോഗ് കേട്ട് സൈൻ അവനെ പുച്ഛത്തോടെ നോക്കി...


\"അതിന് നിന്റെ ഒക്കെ സമ്മതം ആർക്ക് വേണം എന്നും പറഞ്ഞു സൈൻ ജാസിയുടെ മുക്കിന് നോക്കി ഒന്ന് കൊടുത്തു....


അടി കൊണ്ട ജാസി പെട്ടന്ന് തന്നെ സൈനിന്റെ നെഞ്ചത് നോക്കി ചവിട്ടി...
ചവിട്ട് കൊണ്ട് സൈൻ നിലത്തേക് വീണു.. തുടങ്ങിയില്ലേ അംഗം...
ഫോർ ഫിംഗർസും ഫോർ ഫൈട്ടേഴ്‌സും അവിടെ ചറ പറ അടി തുടങ്ങി...
പെട്ടെന്നാണ് അങ്ങോട്ട് വിസൽ അടിച്ചു കൊണ്ട് സെകുരിറ്റി വന്നത്.. അത് കണ്ടതും അവർ എല്ലാവരും നാല് ഭാഗത്തേക്ക്‌ ഓടി ചാടി പോയി..

......................................................................

---

---