Aksharathalukal

രാവണ 💞 പ്രണയം


































വസുവും ആരതിയും പോയതിൽ പിന്നെ ആദിയേയും ചന്തുവിനേയും രാത്രിയിൽ കഴിക്കാൻ പോലും കാണാത്തതു കൊണ്ട് കഴിക്കാൻ വിളിക്കാൻ വന്നതാണ് പ്രിയ..
രണ്ടു പേരുടെയും  റൂമിൽ വന്നതും പ്രിയ കാണുന്നത് ബെഡിന്റെ രണ്ട്  കോണിൽ വിഷമിച്ചു താടിക്കു കൈയും കൊടുത്തിരിക്കുന്ന ആദിയേയും ചന്തു വിനേയും ആണ്..
ആദിക്കും ചന്തുവിനും മാത്രമല്ല അവിടെയുള്ള എല്ലാവരുടെയും അവസ്ഥ ഇതു പോലെയാണ്

പ്രിയ : ആദി... ചന്തു... രണ്ട് പേരും എന്ത് ഇരിപ്പാണ് കഴിക്കാൻ ഒന്നും വേണ്ടേ...

പ്രിയയുടെ ശബ്ദം കേട്ടുകൊണ്ട് അവർ രണ്ടു പേരും ബെഡിൽ നിന്നും എഴുനേറ്റു...

ആദി :
ഞങ്ങൾക്ക് ഒന്നും വേണ്ട ഏട്ടത്തി വിധക്കുന്നില്ല...😟

പ്രിയ :
വിഷക്കുന്നില്ലന്നോ ഒന്നും വേണ്ടന്നോ...

ആദി &ചന്തു :
😔😔😔

പ്രിയ :
ദേ രണ്ടു പേരും ഇങ്ങനെ മുഖവും വിഷമിച്ചിരുന്നാലൊ നിങ്ങളുടെ പ്രൊഫെസറിന്റെ കാര്യം ഇതിലും കഷ്ടമാ ഒരു വിധത്തിലാണ് ഞാൻ കഴിപ്പിച്ചു കിടത്തി ഉറക്കിയത്  ഇനി നിങ്ങളും കൂടി ഇങ്ങനെ തുടങ്ങുവാണോ ....വസുവും ആരതിയും നിങ്ങൾ വിളിച്ചായിരുന്നോ

ആദി :
മം ..ഏട്ടത്തി വിളിച്ചായിരുന്നു ഞങ്ങൾ സംസാരിച്ചു..

പ്രിയ  :
എന്നിട്ടാണോ രണ്ടും കൂടി വിഷമിച്ചിരിക്കുന്നേ

ചന്തു :
അല്ല ...ഏട്ടത്തി.. അത്.. ജിത്തു ഏട്ടനും എല്ലാരുടെയും നിർബന്ധത്തിനു വഴങ്ങിയല്ലെ വസു വിനെ വിവാഹം ചെയ്തത് ജിത്തു ഏട്ടന് അവളെ ഇഷ്ടം അല്ലെങ്കിലോ  .. അവൾ ഒരുപാട് വിഷമങ്ങൾ സഹിക്കേണ്ടി വന്നാലോ
പാവം അല്ലേ നമ്മുടെ വസു ഇനി എന്തെങ്കിലും ഉണ്ടായാൽ കൂടി തന്നെ അവൾ ആരോടും ഒന്നും പറയില്ല...😟😟

പ്രിയ :
ഹോ അതാണ് രണ്ടു പേരുടെയും വിഷമത്തിനു കാരണം എടി പൊട്ടികളെ ഇങ്ങനെ കാടു കയറി ചിന്തിക്കാതെ അവിടെയുള്ളവരെ നിനക്ക് അറിയാത്തതു കൊണ്ടാ.. അവിടെയുള്ള അവർ ആരും വസുവിനെ വേദനിപ്പിക്കുന്ന രീതിയിൽ ഒന്നും പെരുമാറില്ല ..പിന്നെ അവിടെ നാക്കിനു എല്ലില്ലാത്തത് ഹിമയുടെ ഫാമിലിക്കും പിന്നെ അ കിളവിക്കും ആണ് അവരെ ഒതുക്കാൻ  ആരതിയുണ്ട്...
ഇനിയും ആവിശ്യമില്ലാത്ത കാര്യങ്ങൾ ആലോചിച്ചുകൂട്ടി ഈ കുഞ്ഞി തലകൾ ചൂടാക്കണ്ട..
വല്ലതും കഴിച്ചിട്ട് ഉറങ്ങാൻ നോക്ക് സമയം ഇപ്പോൾ തന്നെ ഒരുപാട് ആയി നാളെ നമുക്ക് നേരത്തെ പോകാനുള്ളതാ

ഇതും പറഞ്ഞ് പ്രിയ അവരെയും കൂട്ടി കഴിക്കാനായി പോയി..


🖤❄️🖤❄️🖤❄️🖤❄️🖤❄️🖤❄️🖤❄️🖤

അപ്പോഴേങ്ങനാ തുടങ്ങുവല്ലേ

ജിത്തു വിന്റെ ശബ്‌ദം കേട്ടതും വസു ഞെട്ടി വിറച്ചു കണ്ണുകൾ മിഴിഞ്ഞു കൊണ്ട് ജിത്തു വിനെ നോക്കി....

എന്താ എന്റെ ഭാര്യേ എന്നെ ഇങ്ങനെ നോക്കുന്നേ... ഏഹ്...

ജിത്തു വസു വിന്റെ കൈയിൽ നിന്നും പാലിന്റെ ഗ്ലാസ്‌ മേടിച്ച് ടേബിളിൽ വച്ചു തിരിഞ്ഞു നോക്കിയതും വസു ജിത്തു വിനെ തന്നെ നോക്കി നില്ക്കുന്നതാണ് കാണുന്നത്
വസു ജിത്തു ഭാര്യെയെന്നു വിളിച്ചതിന്റെ  ഷൊക്കിൽ അവനെ തന്നെ നോക്കി നിൽക്കുകയാണ്

എന്തു പറ്റി എന്റെ ഭാര്യയ്ക്ക് എന്നെ കാണാൻ അത്രയ്ക്കും ഗ്ലാമര് ആണോ.. ഇങ്ങനെ നോക്കി നിൽക്കാൻ..

ജിത്തു പറയുന്നതു കെട്ടപ്പൊഴാണ് അവൾ ജിത്തുവിനെ തന്നെ കണ്ണെടുക്കാതെ നോക്കുകയാണെന്ന് ഓർത്തതും ഉടനെ അവൾ അവനിൽ നിന്നും നോട്ടം മാറ്റി ..

ഇത് എന്താ എന്റെ കെട്ടിയോൾ ഒന്നും മിണ്ടാത്തെ...  എന്നെ കുറിച്ച് തനിക്ക് ഒന്നും അറിയേണ്ടേ.. അറിയേണ്ടേയെന്ന്
മുഖം കുനിച്ചു നിൽക്കുന്ന വസുവിന്റെ മുഖം കൈകൾ കൊണ്ട് ഉയർത്തി ജിത്തു ചോദിച്ചു...

വസു :
എനിക്ക് കുറച്ചൊക്കെ അറിയാം...

ജിത്തു :
അപ്പോൾ എന്നെ പറ്റി കുറച്ചേ അറിയൂ അല്ലേ... കുറച്ചെങ്കിൽ കുറച്ചു കേൾക്കട്ടെ...

വസു :
സൂര്യേട്ടൻ ... അച്ചു ചേച്ചി യുടെയും സിദ്ധു എട്ടന്റെയും ഏട്ടൻ ആണെന്ന് അറിയാം ...

ജിത്തു :
പിന്നെ...

വസു :
ഈ തറവാട്ടിലെ കമ്പനി കളുടെയെല്ലാം ceo ആണെന്ന് അറിയാം

ജിത്തു :
പിന്നെ....

( നമ്മുടെ വസുവിനു ജിത്തു വിനെ കുറിച്ച് ഇതിൽ കൂടുതൽ ഒന്നും അറിയില്ല.. )

വസു :
ഇത്രയെ എന്നെ കുറിച്ച് അറിയൂ... ഹാ കുഴപ്പമില്ല ഈ ഒരു ജന്മം ഇല്ലേ  നമുക്ക് പതിയെ വിശദമായി അറിയാം കേട്ടോ...

വസുവിനോടുള്ള ജിത്തുവിന്റെ സൗമ്യമായ  സംസാരം കേട്ടതും വസുവിന്റെ മനസ്സിൽ ഒരു അഷ്വാസം അനുഭവപ്പെട്ടു  അതുകൊണ്ട് തന്നെ ജിത്തു വിന്റെ ചോദ്യങ്ങൾക്കെല്ലാം ഒരു മടിപോലും ഇല്ലാതെ അവൾ തിരിച്ചു മറുപടി കൊടുത്തത്...

വസു :
എന്നോട് ദേഷ്യമുണ്ടോ സൂര്യേട്ടനു.

ജിത്തു :
എന്തിന്

വസു :
എനിക്ക് അറിയാം... സൂര്യേട്ടനു ഹിമയെയാണ് ഇഷ്ടമെന്ന്  .... ഞാൻ മനപൂർവം അല്ല .. ആരതി ചേച്ചിക്കു വേണ്ടിയാ.. ഞാൻ ഒരിക്കലും ആരുടെയും സ്ഥാനം തട്ടിയെടുക്കണമെന്ന് കരുതിയിട്ടില്ല  ഹിമ അവള് വരുമ്പോൾ ഞാൻ ഒഴിഞ്ഞു തന്നേക്കാം ഞാൻ ഒരിക്കലും നിങ്ങളുടെ ജീവിതത്തിൽ ഒരു അവകാശവും പറഞ്ഞ് വരില്ല ഹിമ വരുമ്പോൾ എവിടെ യാണെന്ന് പറഞ്ഞാൽ മതി എതൊക്കെ പേപ്പറിലാണ് ഞാൻ ഈ ബന്ധം അവസനിപ്പികേണ്ടതെന്ന് പറഞ്ഞാൽ ഞാൻ ഒപ്പിട്ടു തന്നേക്കാം...

വസു പറയുന്നതു കേട്ടപ്പോൾ ഒരേ സമയം അടക്കി നിർത്താൻ കഴിയാത്ത വിഷമവും ദേഷ്യവും മനസിൽ ഉടലെടുക്കുന്നുണ്ടായിരുന്നു

ജിത്തു  :
ആഹാ എല്ലാം താൻ തീരുമാനിച്ചു വെച്ചിരിക്കുകയാണെങ്കിൽ ഞാനായിട്ട് എന്തിനാ  അതിനു ഒരു എതിര് പറയുന്നേ
എനിക്കും  ഇങ്ങനെ ഒരു ബന്ധം കൊണ്ടു പോകണമെന്ന് താല്പര്യം ഇല്ല .എന്റെ അമ്മയും ബാക്കിയുള്ള വരും നിർബന്ധച്ചിട്ടാ ഈ വിവാഹത്തിനു ഞാൻ സമ്മതിച്ചത് എന്റെ സമ്മതം ഇല്ലെങ്കിൽ കാണാമായിരുന്നു  നിന്റെ ആരു ചേച്ചിയുടെ വിവാഹം പോലും നടക്കില്ലായിരുന്നു ,😏 എല്ലാം തീരുമാനിച്ച
എന്റെ ഭാര്യ ഇതും കൂടി കേട്ടോ  സിദ്ധു അവൻ എനിക്ക് വേണ്ടിയാ നിന്റെ ആരു ചേച്ചിയുമായുള്ള വിവാഹം തന്നെ വേണ്ടാന്ന്  വെച്ചത്  നമ്മൾ ഈ ബന്ധ തെ തുടരാൻ താല്പര്യം ഇല്ലെന്ന് അവൻ അറിഞ്ഞാൽ  അവിടെ തീരും നിന്റെ ആരു ചേച്ചിയുടെ വിവാഹ ജീവിതം...

വസുവിന്റെ അവഗണന തനിക്ക് ഇനിയും നേരിടേണ്ടി വരുമെന്ന് ജിത്തുവിനു അറിയാമായിരുന്നു അതുകൊണ്ട് തന്നെയാണ് തന്റെ ഉള്ളിലെ പ്രണയം അവളോട് ഉടനെ തുറന്നു പറയാൻ മുതിരാഞ്ഞതും   ഇനി തന്നോടൊപ്പമുള്ള ജീവിതത്തിൽ നിന്നും പതിയെ പതിയെ തന്നിലെ പ്രണയത്തെ അവൾ അറിഞ്ഞാൽമതിയെന്ന തീരുമാനമായിരുന്നു എന്നാൽ തന്നിൽ നിന്നും അകന്നു പോകാൻ അവൾ ആഗ്രഹിക്കുന്നെന്ന് അറിഞ്ഞപ്പോൾ
ജിത്തുവും ഒരു പൊടിക്ക് വിട്ടു കൊടുക്കാൻ തയാർ അല്ലായിരുന്നു

ജിത്തു പറയുന്നതെല്ലാം കേട്ട് വസു
തകർന്ന മനസുമായി  ഭിത്തിയിൽ നിന്നും ഊർന്നു നിലത്തേക്ക് ഇരുന്നു..
അവൾ കാരണം ആരുടെ ജീവിതത്തിലും അരുതാത്തതു നടക്കരുതെന്ന് വസു അഗ്രഹിച്ചിരുന്നുതാണ് അതു കൊണ്ടാണ് വിഷമം ഉണ്ടെങ്കിൽ കൂടി  തന്റെ സിന്ധൂര ഭാഗ്യം വേണ്ടാന്ന് വെയ്ക്കാൻ തയാർ ആയത്..എന്നാൽ ഇപ്പോൾ....
ഇല്ല.. താൻ കാരണം ആരു ചേച്ചിയുടെ ജീവിതം
വസു തല്യ്ക്കു കൈ കൊടുത്തു കൊണ്ട് പൊട്ടി കരഞ്ഞു പോയി...

വസുവിന്റെ കരച്ചിൽ  ജിത്തു അവൾക്കരികിലിരുന്നു

എങ്ങനെ കരഞ്ഞു കാണിച്ചിട്ടൊന്നും ഒരു കാര്യവുമില്ല എന്റെ ഭാര്യേ...

വസുവിന്റെ കണ്ണു നീര് തുടച്ചു കൊണ്ട് ജിത്തു പറഞ്ഞു....
എന്റെ ഭാര്യ ഭാര്യയുടെ തീരുമാനം പറഞ്ഞു ഞാൻ എന്റേയും..എന്തായലും ഇന്ന് ഒരു നല്ല ദിവസം ആയിട്ട് കരഞ്ഞു കൊണ്ടിരിക്കാനാണോ പ്ലാൻ... ഞാൻ നേരത്തെ പറഞ്ഞത് മറന്നു പോയോ നമ്മുക്ക് തുടങ്ങേണ്ട...

അത്രയും നേരം ജിത്തുവിനെ കുറിച്ച് അവൾ ചിന്തിച്ചു കൂട്ടിയതെല്ലാം വെള്ളത്തിൽ വരച്ചവര പോലെയായിയെന്ന് അവൾക്കു തോന്നി

ജിത്തുവിനെ തന്നെ നോക്കി എന്തോ ആലോചിച്ചു നിൽക്കുന്ന വസുവിന്റെ അടുക്കലെക്ക് ജിത്തു  എത്തിയതും
അതേ വേഗത്തിൽ പുറകിലെക്ക് മറിഞ്ഞതും ഒരുമിച്ചായിരുന്നു

പെട്ടന്നുള്ള വസു വിന്റെ ആക്ഷൻ ആയതുകൊണ്ടു ജിത്തു തല ഇടിച്ചാണ് നിലതെക്ക് വീണത്...

ജിത്തു തല തിരുമികൊണ്ട് നിലത്തു നിന്ന് എഴുനെറ്റപ്പോൾ വസു വിനെ കാണാൻ ഇല്ലായിരുന്നു.. വസു അ സമയം കൊണ്ട് റൂമിന്റെ വാതിലിൽ എത്തിയിരുന്നു  അവൾ കുറ്റി എടുത്തു തുറക്കാൻ നോക്കിയതും അവൾക്ക് അതിനു കഴിയുന്നില്ലായിരുന്നു ജിത്തു വാതിലിനു കുറ്റി മാത്രമല്ല ഇട്ട്ത് അകത്തു നിന്നു പൂട്ടിയിരുന്നു

വസു തിരിഞ്ഞു നോക്കിയതും ജിത്തു താക്കോലും പിടിച്ചു കൊണ്ട് വസുവിന്റെ തൊട്ടു പുറകിൽ നിൽകുന്നുണ്ടായിരുന്നു..

ജിത്തു :
എന്ത് പറ്റി ഭാര്യേ വാതില് തുറക്കാൻ പറ്റുന്നില്ലേ... നിനക്ക്‌ ഈ റൂമിൽ കയറാൻ ആരുടെയും അനുവാദം വേണ്ട പക്ഷേ ഈ റൂമിൽ നിന്നും വെളിയിലെക്ക് പോകാൻ എന്റെ അനുവാദം വേണം...
ഇനി എന്റെ കൈയിൽ നിന്നും നിനക്ക് രക്ഷ യില്ല ഭാര്യേ.. ഇനി ഞാൻ പറയുന്നത് കേട്ട് നല്ല ഭാര്യയായി   ഇവിടെ നിന്നൊലന്മ് കേട്ടല്ലോ

വസു ജിത്തുവിനെ രൂക്ഷമായി ഒന്ന് നോക്കിയിട്ട്  സോഫയിൽ പോയിരുന്നു..
ജിത്തു ബെഡിലും കിടന്നു ...

സമയം ഇത്രയും ആയില്ലേ എന്റെ ഭാര്യയ്ക്ക് ഉറങ്ങാനൊന്നും പ്ലാൻ ഇല്ലേ അതോ എന്തിനെങ്കിലും വെയിറ്റ് ചെയ്യുവാണോ

വസുവിനെ ചൊടിപ്പിക്കാനായി ജിത്തു ചോദിച്ചു...

വസു  :
ഞാൻ നിങ്ങളോട് എന്ത് തെറ്റാ ചെയ്തേ നിങ്ങൾക്ക് ഒരു ശല്യവും ഉണ്ടാകാതെ  ഒഴിഞ്ഞു തരാമെന്ന് പറഞ്ഞതല്ലേ..

അപ്പോൾ എന്റെ ഭാര്യക്ക് അറിയാം നീ എനിക്കൊരു ശല്യമാണെന്ന് കുഴപ്പമില്ല ഞാൻ ഈ ശല്യം സഹിച്ചോളാം കെട്ടി പോയിലേ ...
ഇതും പറഞ്ഞു കൊണ്ട് ജിത്തു ഫോൺ ഓണാക്കി നോക്കാൻ തുടങ്ങി

ജിത്തു :
എന്റെ കൂടെയാണോ എന്റെ ഭാര്യ കിടക്കുന്നേ അതോ സൊഫയിലൊ..

വസു :
ഞാൻ എനിക്ക് ഇഷ്ടമുള്ളിടത്ത് കിടക്കും എന്റെ കാര്യങ്ങൾ നിങ്ങൾ അന്വേഷക്കാൻ വരണ്ട....😠😠

ജിത്തു വിനോടുള്ള ദേഷ്യത്തിൽ  അവൾ മറുപടി കൊടുത്തു...

എന്റെ ഭാര്യയുടെ  കാര്യങ്ങൾ ഭർത്താവായ  ഞാൻ അല്ലാതെ വേറെ ആര്  ശ്രദ്ധിക്കാനാ..

ജിത്തു എന്റെ ഭാര്യേയെന്ന് വിളിക്കുന്ന കേട്ട്
വസുവിനു ദേഷ്യത്താൽ  തല പെരുത്ത് ഇരിക്കുകയാണ് ഇനിയും ഇവിടെ ഇരുന്നാൽ ജിത്തു പറയുന്നതെല്ലാം കേൾക്കേണ്ടി വരുമെന്ന് അറിയാ വുന്നതു കൊണ്ട് അവൾ സോഫയിൽ നിന്നും എഴുനെറ്റ്
ദേഷ്യത്താൽ എന്തൊക്കയോ പറഞ്ഞു കൊണ്ട്  ജിത്തുവിന്റെ ബെഡിൽ നിന്നും ബെഡ്ഷീറ്റും തലയണയും എടുത്തുകൊണ്ട് നിലത്തേക്ക് വിരിച്ചിട്ടു വസു കിടന്നു....

ആദ്യമായി നിലത്തു കിടക്കുന്നതിന്റെ എല്ലാ അസൗകര്യങ്ങളും വസുവിനും തോന്നുന്നുണ്ടായിരുന്നു  വസുവിനു ആദിയെയും ചന്തു വിനെയും വരുണിനേയും പപ്പമാരെയും അമ്മമാരെയും എല്ലാവരെയും കാണാൻ ആഗ്രഹിച്ചു അവരെ ഓർത്തപ്പോൾ അവളുടെ കണ്ണ് നിറഞ്ഞോഴുകി അവരോട് ഒരിക്കൽ കൂടി സംസാരിക്കണ മെന്നവൾക്ക് തോന്നി പെട്ടന്നുള്ള യാത്ര പറച്ചിലിൽ തന്റെ ഫോൺ അവിടെ വെച്ച് മറന്നിരുന്നു ഇവിടെ വന്നപ്പോഴാണ് ഫോൺ എവിടെയാണെന്ന് വസുവും ഓർത്തത് ആരതിയുടെ ഫോണിൽ നിന്നാണ് വൈകിട്ട് എല്ലാവരെയും വിളിച്ചു കാര്യം പറഞ്ഞത്...
  തിരിഞ്ഞും മറിഞ്ഞും കിടന്നു കൊണ്ട് അവൾ ഉറങ്ങാൻ ശ്രമിച്ചു ഇനിയുള്ള അവളുടെ ജീവിതത്തെ കുറിച്ച് അലോചിക്കുമ്പോൾ വസുവിന്റെ മനസ്സിൽ സ്വസ്ഥതയുണ്ടായിരുന്നില്ല..
വസു തല ചരിച്ചു ബെഡിൽ കിടക്കുന്ന ജിത്തുവിനെ നോക്കി ഉറങ്ങാതെ എന്തൊക്കയോ ഫോണിൽ നോക്കി കിടക്കുന്ന ജിത്തുവിനെയാണ് അവൾ കണ്ടത്...
ജിത്തു പറഞ്ഞത് ഓരോന്നും അവളുടെ  മനസിൽ ഓർമ വന്നപ്പോൾ വീണ്ടും അ കണ്ണുകൾ നിറഞ്ഞു...
താൻ ഉറങ്ങി പോയാൽ എങ്ങാനും ജിത്തു എന്തെങ്കിലും ചെയ്യുമോ എന്ന പേടി വസു വിനെ അലട്ടൻ തുടങ്ങി..
അതുകൊണ്ട് തന്നെ നിദ്ര ദേവി വളരെയധികം വൈകിയാണ് വസുവിനെ കടാക്ഷിച്ചത്...

വസു ഉറങ്ങി എന്ന് മനസിലായതും ജിത്തു  ബെഡിൽ നിന്നും  എഴുനെറ്റ് വസുവിന്റെ അടുത്തേക്ക് വന്നു കിടന്നു
അവളുടെ കവിളുകളിൽ കരഞ്ഞതിന്റെ കണ്ണുന്നീർ പാടുകൾ നിഴലിചു കിടന്നിരുന്നു..അ പാടുകളിൽ ജിത്തു പതിയെ വസുവിന്റെ കവിളിൽ തലോടി..
എന്തിനാ പെണ്ണേ  നീ എന്നോട് നമ്മൾ പിരിയുന്നന്ന് പറഞ്ഞത് അതുകൊണ്ടല്ലേ ഞാൻ നിന്നൊട് അങ്ങനെയൊക്കെ പറഞ്ഞത് 
വസു... നിന്റെ മനസ്സിൽ എവിടെയും എന്നോട് ഒരു തരി സ്നേഹം പോലുമില്ലേ..
നീ എന്നെ പ്രണയിക്കുന്ന ദിവസത്തിനായി കാത്തിരിക്കും ഇതും പറഞ്ഞു കൊണ്ട്  വസുവിന്റെ
കഴുത്തിലെക്ക് മുഖം പൂഴ്ത്തി കൊണ്ട് ജിത്തുവും കണ്ണുകൾ അടച്ചു ഉറക്കത്തിലേക്ക് ആണ്ടു...



തുടരും.....


രാവണ 💞 പ്രണയം

രാവണ 💞 പ്രണയം

4.7
5361

നേരം പുലരാറായപ്പോൾ  ജിത്തു മനസില്ലാ മനസോടെ കണ്ണുകൾ തുറന്നു.... എല്ലാ പ്രാവിശ്യത്തെയും പോലെ ഒരു ബോധവും ഇല്ലാതെ തന്റെ നെഞ്ചൊരം ചേർന്ന്  ഉറങ്ങുന്ന വസുവിനെയാണ് ജിത്തു കാണുന്നത്.. ജിത്തു ഒരിക്കൽക്കൂടി വസുവിനെ നെഞ്ചൊട് ചേർത്ത് പിടിച്ചു  നെറുകയിൽ ചെറുതായിയൊന്ന് മുത്തമെകി ജിത്തു തന്നെ ചുറ്റി പിടിച്ചിരിക്കുന്ന വസു വിന്റെ  കൈകളുടെ പിടി അഴിച്ചെടുത്തു കൊണ്ട് അവൻ വസുവിന്റെ അടുക്കൽനിന്നും എഴുനെറ്റു.. ബെഡിൽ കയറി കിടന്നെങ്കിലും ജിത്തു വിനു ഉറക്കം വന്നില്ല വീണ്ടും കുറേ നേരം കണ്ണുകൾ അടച്ചുറങ്ങുന്ന വസുവിനെ നോക്കി കിടന്നു  അതിനിടയിൽ എപ്പോഴോ ജിത്തുവിന്റെ