Aksharathalukal

പ്രണയo 💖 - 4




\"എനിക്ക് സമ്മതമാണ്...\"അച്ചുവിൻ്റെ വാക്കുകൾ കേട്ട് എല്ലാരും ഒരു നിമിഷം ഞെട്ടി.. പക്ഷെ പെട്ടെന്ന് തന്നെ മനുവിന്റെയും ദാസിന്റെയും മായയുടെയും ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. എന്നാൽ ദേവുവും ശ്രീയും രാഹുലും അപ്പുവും നിർവികാരരായി നിന്നു..

അവൻ ശ്രീയെ ഒന്ന് പുച്ഛത്തോടെ നോക്കി പുറത്തേക്ക് പോയി..അവന്റെ മുഖത്തെ ആ ഭാവം അവളെ നോവിച്ചു... എങ്കിലും തന്റെ അച്ഛനും ചേച്ചിക്കും വേണ്ടിയല്ലേന്ന് ഓർത്ത് സമാധാനിക്കാൻ ശ്രമിച്ചു... പക്ഷെ കഴിയുന്നില്ല...പ്രാണൻ പറിഞ്ഞു പോകുന്ന വേദന.. തന്റെ പ്രാണനല്ലേ അച്ചേട്ടൻ.. എല്ലാരോടും ഉറക്കെ വിളിച്ച് പറയണമെന്ന് തോന്നി.. അച്ചേട്ടൻ എന്റെയാണ്... എന്റെ പ്രാണനാണ്... ആർക്കും വിട്ട് തരില്ല... പക്ഷെ അതിനും കഴിയുന്നില്ല....

മനോജിന്റെ നിർബന്ധത്തിന് വഴങ്ങി ദേവുവും സമ്മതിച്ചു...ശ്രീയെ പോലെ അവളും അവളുടെ അച്ഛൻ വിലകൽപ്പിച്ചു..
\"6 മാസത്തോളം തന്നെ സ്നേഹിച്ച താൻ സ്നേഹിച്ച ജിത്തേട്ടൻ.. എങ്ങനെ തോന്നി അയാൾക്ക്.. ഇഷ്ട്ടില്ലാരുന്നേൽ അന്നേ പറഞ്ഞൂടാരുന്നോ വെറുതേ എന്തിനാ എന്നെ മോഹിപ്പിച്ചേ...ഇന്നലെ രാത്രി വിളിച്ചപ്പോഴും സ്വിച്ച് ഓഫ്‌ ആണെന്ന് കേട്ട് ഒന്ന് ഭയന്നുവെങ്കിലും ഇന്ന് ഇങ്ങനെ ഒക്കെ സംഭവിക്കുമെന്ന് ഓർത്തതെ ഇല്ല...അച്ഛനും ദാസച്ഛനും മായമ്മയും ചുറ്റും നിന്ന് നിർബന്ധിച്ചു.. പക്ഷെ തനിക്ക് കഴിയുവോ തന്റെ ജിത്തേട്ടന്റെ സ്ഥാനത്ത് മറ്റൊരാളെ.. അതും താൻ സഹോദരനെ പോലെ കണ്ട അച്ചുവേട്ടനെ .. ഇല്ല കഴിയില്ല.. പക്ഷെ അച്ഛന്റെ കാര്യം ഓർത്തപ്പോൾ.. ഒരു വെട്ടം മരണത്തിൽ നിന്ന് തിരിച്ചു വന്നതാ.. ഇനിയും ഞാൻ കാരണം ആ അവസ്ഥയിൽ അച്ഛൻ എത്തരുത്..അച്ചുവേട്ടൻ സമ്മതിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല..ഇതാണ് തനിക്ക് വിധിച്ചിരിക്കുന്നത്.. വിധിയെ തിരുത്താൻ ആർക്കും ആർക്കും കഴിയില്ല...\"

*********

ഇതേ സമയം മറ്റൊരിടത്ത്..

അവൻ പതിയെ എണീറ്റു... ചുറ്റും നോക്കി... തലക്ക് വല്ലാത്ത ഭാരം... താൻ ഇത് എവിടെയാണ്... അപ്പൊ കണ്ടു മൂന്നാൽ പേരെ അവൻ കണ്ടു... അപ്പോഴാണ് അവൻ ഇന്നലത്തെ കാര്യങ്ങൾ ഓർമ്മ വന്നത്.. പെട്ടെന്ന് അവൻ ഞെട്ടി എണീറ്റു..

\"അയ്യോ... കല്യാണം...\"

അവൻ പെട്ടെന്ന് അവിടെ ഉള്ള ക്ലോക്കിലേക്ക് നോക്കി..

\"ദൈവമേ സമയം ഇത്രേം ആയോ... അര മണിക്കൂർ കൂടി കഴിഞ്ഞാൽ മുഹൂർത്തം ആണ്..\"അവൻ തലക്ക് കൈ കൊടുത്ത് നിന്നു.. അവൻ പെട്ടെന്ന് എണീറ്റ് മറ്റവന്മാരെ പോയി തട്ടി വിളിച്ചു.എവിടെ എല്ലാണവും അടിച്ച് പൂസായി കെടക്കുവാണ്..

\"ഡാ പട്ടികളെ എണീക്കട..\"

\"നിനക്കെന്തോന്നാടാ കുറച്ച് നേരം കൂടി കിടന്ന് ഉറങ്ങാൻ നോക്ക്...\"കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞു..

\"ഡാ തെണ്ടി... ഇന്നെന്റെ കല്യാണം ആണ്..\"

അവൻ ആ പറഞ്ഞവന്റെ അടുത്തേക്ക് ചെന്ന് കാൽ വെച്ച് അവൻ ഒരു ചവിട്ട് കൊടുത്തിട്ട് പറഞ്ഞു..
എവിടെ അവനും ഒരു കുലുക്കവുമില്ല... ഇന്നലെ ഇവന്മാർ എല്ലാരുടെ പാർട്ടി നടത്തണമെന്ന് പറഞ്ഞു രാത്രി വിളിച്ച് വരുത്തിയതാണ്... അച്ഛനും അമ്മയും അറിഞ്ഞാൽ സമ്മതിക്കില്ലന്ന് അറിയാവുന്നോണ്ട് തന്നെ ആരും കാണാതെ വീട്ടീന്ന് ചാടി.. അവന്മാർക്ക് വാക്ക് കൊടുത്തതല്ലേ..പാലിച്ചില്ലേൽ എല്ലാം കൂടി പിന്നെ എടുത്തെന്നെ പഞ്ഞിക്കിടുമെന്ന് ഓർത്തപ്പോൾ ഒന്നും നോക്കാതെ ഇറങ്ങി... ദേവു ഇടക്ക് വിളിക്കുമെന്ന് അറിയാവുന്നോണ്ട് ഫോൺ സ്വിച്ച് ഓഫ്‌ ചെയ്ത് വെച്ചു.. അവക്ക് പെട്ടെന്ന് മനസ്സിലാവും എന്റെ കള്ളത്തരമൊക്കെ... അവിടെ ചെന്നപ്പോ അവന്മാർ ഒത്തിരി നിർബന്ധിച്ചപ്പോ രണ്ടെണ്ണം അടിച്ചു... പക്ഷെ രണ്ടിലൊന്നും അല്ല അത് അവസാനിച്ചത്.. ബോധം പോകുന്നവരെ കുടിച്ചുന്നു തോന്നുന്നു അല്ലേൽ ഇങ്ങനെ കിടക്കില്ലാരുന്നല്ലോ... എന്റെ ദേവിയെ....

അവൻ പിന്നെയും ചെന്ന് അവന്മാരെ തട്ടി വിളിക്കാൻ നോക്കി...
\"ഡാ ഒന്ന് എണീക്കട...\"ഒറ്റെരെണ്ണം അനങ്ങിയില്ല.. അവൻ പെട്ടെന്ന് ഫോൺ എടുത്ത് അത് ഓൺ ആക്കി... ഓൺ ആയി അതേ സ്പീഡിൽ അത് ഓഫായി.. ചാർജ് തീർന്നു...

\"ഇനിയും നിന്നാൽ ശെരിയാവില്ല.. സമയം പോന്നു.. ഇനി വീട്ടിൽ പോക്കൊന്നും നടക്കില്ല... പക്ഷെ ഈ കോലത്തിൽ എങ്ങനെ പോവും...\"
അവൻ പെട്ടെന്ന് തന്നെ ബാത്‌റൂമിലേക്ക് കെയറി.. പെട്ടെന്ന് ഒരു കാക്ക കുളിയും കുളിച് ഇറങ്ങി വന്ന് അലമാര തപ്പി തുടങ്ങി... അതിൽ നല്ലത് എന്ന് തോന്നിയ ഒരു മുണ്ടും ഷർട്ടും എടുത്തിട്ട് അവന്മാരെ ഒന്നും കൂടി നോക്കി പെട്ടെന്ന് വണ്ടിയും എടുത്ത് ഇറങ്ങി...
\"ദൈവമേ ഇങ്ങനൊരു ഗതി ആർക്കും വരുത്തരുതേ...അവിടുത്തെ അന്തരീക്ഷം ഇപ്പൊ എങ്ങനാവും.. എന്റെ ദേവൂനെ വേറെ ആരേലും കൊണ്ട് കെട്ടിക്കുവോ....അയ്യോ അങ്ങനെയൊന്നും ചെയ്യല്ലേ.. ഞാൻ നൂർ ശൈന പ്രതിക്ഷിണം വെച്ചോളാമേ...\"അവൻ വണ്ടിയുടെ സ്പീഡ് ഒന്നൂടെ കൂട്ടി...
**********
ഇനി കുറച്ച് നിമിഷങ്ങൾ മാത്രം...പലരുടെയും ജീവിതം മാറി മറിയാൻ...

\"കുഞ്ഞിയുടെ സ്ഥാനത്ത് ദേവുവിനെ ഒരിക്കലും ആവില്ല... പക്ഷെ താൻ എന്തിന് സമ്മതിച്ചു... ശ്രീയോടുള്ള വാശിക്കാണോ.. ശ്രീയോടുള്ള ദേഷ്യം ആണോ എന്നെ ഈ കല്യാണത്തിന് സമ്മതിക്കാൻ പ്രേരിപ്പിച്ചത്.. ആയിരിക്കും... ഒരിക്കലും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒക്കെ ഉണ്ടാവുമെന്ന്... കുഞ്ഞി എന്നും അവളുടെ അച്ഛനും ചേച്ചിക്കും മാത്രമേ വില കല്പിച്ചിട്ടുള്ളു... സ്നേഹിച്ചിട്ടുള്ളു...എന്നോട് കാണിച്ച സ്നേഹമൊക്കെ കള്ളം ആരുന്നോ കുഞ്ഞി...\"

അവന്റെ കണ്ണുകൾ ഈറനായി...

\"കുട്ടിയെ വിളിച്ചോളൂ..\"പൂജാരിയുടെ വാക്കുകൾ കേട്ട് ഒരുവേള അവനൊന്ന് ഞെട്ടി...താലവുമായി നടന്ന് വരുന്ന പെണ്ണിനെ ഒന്ന് നോക്കി കണ്ണൊക്കെ വീർത്തു ഇരിപ്പുണ്ട്.. എങ്ങനെ തോന്നി അവൻ ഇവളെ ചതിക്കാൻ..അവളുടെ ഇടത്തായി മായയും വലത്തായി അപ്പുവും നിപ്പുണ്ട്.. അപ്പുവിന്റെ പിറകിലായി തലയും കുനിച്ച് വരുന്നുണ്ട് പെണ്ണ്.. തന്റെ കുഞ്ഞി... അല്ല ഇനി മുതൽ അവൾ എനിക്കും ശ്രീയാണ്...

ദേവു വന്ന് അച്ചുവിന്റെ അടുത്തായി ഇരുന്നു...അവൻ അവളുടെ മുഖത്തേക്ക് ദയനീയമായി ഒന്ന് നോക്കി... അവളും തിരിച്ച് നോക്കി അതേ ഭാവത്തിൽ.. രണ്ട് പേരിലും ദയനീയത...അവർ സ്നേഹിക്കുന്നവർക്ക് വേണ്ടി അവരെ സ്നേഹിക്കുന്നവർക്ക് വേണ്ടി അവരുടെ ജീവിതം വെച്ചൊരു പരീക്ഷണം... എത്രത്തോളം വിജയിക്കുമെന്ന് ആർക്കും അറിയില്ല...

തുടരും.



പ്രണയം 💖 - 5

പ്രണയം 💖 - 5

5
1216

ദേവു വന്ന് അച്ചുവിന്റെ അടുത്തായി ഇരുന്നു...അവർ പരസ്പരം നോക്കി രണ്ട് പേരുടെ മുഖത്തും ഒരേ ഭാവം.. ദയനീയത... പുറകിലായി അപ്പു നിപ്പുണ്ട് അവളുടെ അടുത്തായി ശ്രീയും മനോജും ദാസനും മായയും രാഹുലും എല്ലാം അടുത്ത് തന്നെ ഉണ്ട്... അപ്പു ശ്രീയുടെ കൈയിൽ മുറുകെ പിടിച്ചു.. അവൾ നിറഞ്ഞു വന്ന കണ്ണുകൾ മറച്ചു പിടിച്ച് അവളെ നോക്കി പുഞ്ചിരിക്കാൻ ശ്രെമിച്ചു.. വെറുതേ ഒരു പാഴ്ശ്രമം.. ***** ജിത്തുവിന്റെ കാർ ഓഡിറ്ററിയത്തിന് മുമ്പിലായ് വന്നു നിന്നു.. \"പുറത്തൊന്നും ആരേം കാണുന്നില്ലാലോ ദൈവമേ അകത്ത് എന്റെ പെണ്ണിനെ ആരെയെങ്കിലും കൊണ്ട് കെട്ടിച്ചോ. ആലോചിച്ച് നിക്കാൻ സമയമില്ല ജിത്തു.. പെട്ടെന്ന