ദേവു വന്ന് അച്ചുവിന്റെ അടുത്തായി ഇരുന്നു...അവർ പരസ്പരം നോക്കി രണ്ട് പേരുടെ മുഖത്തും ഒരേ ഭാവം.. ദയനീയത... പുറകിലായി അപ്പു നിപ്പുണ്ട് അവളുടെ അടുത്തായി ശ്രീയും മനോജും ദാസനും മായയും രാഹുലും എല്ലാം അടുത്ത് തന്നെ ഉണ്ട്... അപ്പു ശ്രീയുടെ കൈയിൽ മുറുകെ പിടിച്ചു.. അവൾ നിറഞ്ഞു വന്ന കണ്ണുകൾ മറച്ചു പിടിച്ച് അവളെ നോക്കി പുഞ്ചിരിക്കാൻ ശ്രെമിച്ചു.. വെറുതേ ഒരു പാഴ്ശ്രമം..
*****
ജിത്തുവിന്റെ കാർ ഓഡിറ്ററിയത്തിന് മുമ്പിലായ് വന്നു നിന്നു..
\"പുറത്തൊന്നും ആരേം കാണുന്നില്ലാലോ ദൈവമേ അകത്ത് എന്റെ പെണ്ണിനെ ആരെയെങ്കിലും കൊണ്ട് കെട്ടിച്ചോ. ആലോചിച്ച് നിക്കാൻ സമയമില്ല ജിത്തു.. പെട്ടെന്ന് അകത്തേക്ക് പോകാൻ നോക്ക്..\"
അവൻ പെട്ടെന്ന് കാറിൽ നിന്ന് ഇറങ്ങി അകത്തേക്ക് ഓടി...ഓടി വരുന്ന ജിത്തൂനെ കണ്ട് അച്ചു എഴുനേറ്റു ഒപ്പം ദേവുവും..
\"ജിത്തു നീ ഇത് എവിടെയായിരുന്നു....\"ഓടി വന്ന ജിത്തൂനെ തടഞ്ഞു നിർത്തി അച്ഛൻ ചോദിച്ചതും അവൻ അച്ഛന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി..
\"ഇപ്പൊ ഒന്നും പറഞ് നിക്കാൻ സമയമില്ല അച്ഛാ മുഹൂർത്തം ആയി..\"എന്ന് പറഞ് അവൻ ഇരിപ്പിടത്തിലേക്ക് ഇരുന്നു.. അന്തം വിട്ട് നിക്കുന്ന ദേവുവിനെ പിടിച്ച് അവൻ അടുത്തായി ഇരുത്തി.... എല്ലാരും അന്തം വിട്ട് നിക്കുവാണ്...
ജിത്തു ആശ്വാസത്തോടെ ഒന്നും ശ്വാസം വലിച്ചു വിട്ട്
ദേവൂന്റെ മുഖത്തേക്ക് നോക്കി അവളെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു... അവളുടെ മുഖം കുട്ട കണക്കിന് കേറ്റി വെച്ചിട്ടുണ്ട് .. അവന്റെ ഇളി കണ്ട് ഒന്നൂടെ അവൾ അവനെ കൂർപ്പിച്ചു നോക്കി..
\"സോറി..\"
അവൻ പതിയെ പറഞ്ഞതും അവൾ അവനെ ഒന്നൂടെ നോക്കിയിട്ട് മുഖം തിരിച്ചു...
\"കലിപ്പിലാണല്ലോ...\"ജിത്തു ആത്മ
ജിത്തുവിന്റെ അച്ഛൻ താലി അവന്റെ കയ്യിൽ കൊടുത്തു. അവൻ താലി ദേവുവിന്റെ കഴുത്തിലായി കെട്ടി... അപ്പു തന്നെയാണ് നാത്തൂൻ ആയി നിന്നത് കാരണം ജിത്തൂന്റെ വീട്ടിൽ നിന്ന് വേറെ ആരും എത്തിയിരുന്നില്ല അവരാരും വിചാരിച്ചില്ല ചെറുക്കൻ സമയത്ത് എത്തുന്ന്... ശേഷം ഒരു നുള്ള് കുങ്കുമം കൊണ്ട് അവളുടെ സീമന്ദരേഖ ചുവപ്പിച്ചു.. അവൻ അവളുടെ നെറുകയിൽ ഒരു ഉമ്മ കൊടുക്കണമെന്ന് തോന്നിയെങ്കിലും സന്ദർഭം മോശമായൊണ്ട് ആ ശ്രെമം അവൻ വേണ്ടാന്ന് വെച്ചു. പിന്നീട് ദേവുവിന്റെ അച്ഛൻ വന്ന് ദേവുവിന്റെ കൈ പിടിച്ച് ജിത്തുവിനെ ഏൽപ്പിച്ചു...ആ അച്ഛന്റെ കണ്ണ് നിറഞ്ഞു..
*****
\"ഡാ പറ നീ എവിടാരുന്നു..\"ജിത്തൂന്റെ അച്ഛൻ
\"അത് ഞാൻ ഇന്നലെ ഫ്രണ്ട്‌സ് പാർട്ടി നടത്തണമെന്ന് പറഞ്ഞപ്പോ.. അവന്മാർക്ക് ഒരു കമ്പനി കൊടുത്തതാ..\"അവൻ ഇളിച്ചോണ്ട് പറഞ്ഞു.
\"ടപ്പോ..\"\'\'
നമ്മുടെ അച്ചു ജിത്തുനിട്ടൊന്ന് പൊട്ടിച്ചതാ...അത്രക്കുണ്ടെ എല്ലാരും അനുഭവിച്ച ടെൻഷൻ.. ഒരു നിമിഷം അവൻ വരാൻ വൈകിയിരുന്നില്ലേൽ അവരുടെയൊക്കെ ഒക്കെ ജീവിതം ഒരു സങ്കടക്കടൽ ആയി മാറിയേനെ..
\"ഇത് എനിക്ക് ഇപ്പൊ അത്യാവശ്യമാരുന്നു.. ഇനി ആർക്കേലും അടിക്കാനോ ഇടിക്കാനോ വല്ലോം ഉണ്ടേൽ ഇപ്പൊ ആവാം.. കാരണം തെറ്റ് എന്റെ ഭാഗത്ത് ആണ്..\"
\"നിനക്ക് ഒരു ബോധോം ഇല്ലെടെ.. ഇവിടെ എല്ലാരും എന്ത് മാത്രം ടെൻഷൻ അടിച്ചുന്നു അറിയോ...
നീ വന്നില്ലാരുന്നേൽ എന്റെയും ദേവൂന്റെയും കല്യാണം ഇപ്പൊ നടന്നേനെ അപ്പൊ നീ എന്ത് ചെയ്തേനെ..\"
ജിത്തു ഒന്നും മിണ്ടിയില്ല.. കാരണം അവൻ തെറ്റ് ചെയ്തുന്നു അവൻ പൂർണ്ണ ബോധ്യം ഉണ്ടാരുന്നു.. എന്നാലും അച്ചുവിന്റെ കലി തീരുന്നില്ലാരുന്നു..
\"നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല..\"എന്നും പറഞ് അച്ചു ഇറങ്ങി പോയി..
ജിത്തു പതിയെ മനോജിന്റെ അടുത്തേക്ക് ചെന്നു ആ കാലിൽ വീണു.. അയാൾ അവനെ പിടിച്ച് ഉയർത്തി..
\"സോറി അച്ഛാ... പറ്റിപ്പോയി.. ഇനി ഇങ്ങനൊന്നും ഉണ്ടാവില്ല.. ദേവൂനെ ഞാൻ പൊന്ന് പോലെ നോക്കിക്കോളാം ഒരിക്കലും വേദനിപ്പിക്കില്ല... എന്നോട് ക്ഷേമിക്കണേ അച്ഛാ.. അങ്ങനെ ഒക്കെ സംഭവിച്ചു പോയി..\"മനോജിനെ കെട്ടിപ്പിടിച്ചുകൊണ്ട് ജിത്തു പറഞ്ഞു.. അയാൾ അവനെ പിടിച്ച് മാറ്റി..
\"അച്ഛനമ്മമാർക്ക് മക്കളോട് ക്ഷെമിക്കാനെ പറ്റു... സാരില്ല പോട്ടെ..എനിക്ക് എന്റെ മോനോട് ഒന്നേ പറയാനുള്ളു. എന്റെ മോളെ വിഷമിപ്പിക്കരുത്..\"ദേവൂന്റെ കൈ പിടിച്ച് ജിത്തൂന്റെ കൈയിലേക്ക് ചേർത്തു..
\"എന്നും സന്തോഷത്തോടെ ജീവിക്കണം.. അത് മാത്രം മതി ഈ അച്ഛൻ..\"എന്ന് പറഞ് രണ്ട് പേരെയും ചേർത്ത് പിടിച്ചു..
*****
ശ്രീ അച്ചുനേം തിരക്കി നടക്കുവാണ്.. അവനോട് ഒരു സോറി പറയണം അത്രക്ക് ഇന്ന് വേദനിപ്പിച്ചു.. ജിത്തേട്ടൻ വരുന്ന വരെ ശ്വാസം വിടാതെ കണ്ണ് നിറച്ച് നിക്കുവാരുന്നു.. ഇപ്പോഴാ സമാധാനമായത്..ദൂരെ നിന്നെ അവൾ കണ്ടു ഫോണിൽ നോക്കി നിൽക്കുന്ന അച്ചുവിനെ.. അവൾ പെട്ടെന്ന് തന്നെ അവന്റെ അടുത്തേക്ക് പോയി...
\"അച്ചേട്ടാ..\"
അച്ചു തിരിഞ്ഞ് നോക്കി.. രണ്ട് കണ്ണും നിറച്ച് നിക്കുവാണ് പെണ്ണ്..
അവൻ ഉടനെ തന്നെ മുഖം തിരിച്ചു..ഫോണിലേക്ക് കണ്ണ് നട്ടു.. അത് അവളെ വേദനിപ്പിച്ചു..
\"അച്ചേട്ടാ..\"
അവൻ പെട്ടെന്ന് തന്നെ അവിടുന്ന് പോയി..അവൾ രണ്ട് കണ്ണും നിറച്ച് അവനെ നോക്കി നിന്നു..
ശ്രീയെ തിരക്കി വന്ന അപ്പു കാണുന്നത് കണ്ണ് നിറച്ചു നിക്കുന്നവളെയാണ്..
\"എന്താടാ.. എന്ത് പറ്റി..?\"
അവൾ തിരിഞ്ഞ് അപ്പുനെ കെട്ടിപ്പിടിച്ചു..
\"എന്താടി പെണ്ണെ.. എന്തിനാ കരയണേ.. ഇപ്പൊ സന്തോഷിക്കണ്ട സമയല്ലേ..\"
\"അച്ചേട്ടൻ എന്നോട് മിണ്ടുന്നില്ലടി.. ഞാൻ വിളിച്ചിട്ട് എന്നെ ഒന്ന് മൈന്റ് പോലും ചെയ്യാതെ പോയി..\"
\"അയ്യേ അതിനാണോ പെണ്ണെ നീ ഈ കരയണേ.. ഏട്ടൻ കുറച്ച് ദേഷ്യം കാണും നീ പറഞ്ഞതൊക്കെ ഓർത്ത്.. അത്രേ ഉള്ളതായിരിക്കു.. ദേഷ്യം ഒക്കെ മാറുമ്പോ എന്റെ ശ്രീയോട് വന്ന് മിണ്ടുല്ലോ... അല്ലേലും ഏട്ടൻ ഏട്ടന്റെ കുഞ്ഞിയോട് എത്ര നേരം മിണ്ടാണ്ടിരിക്കാൻ പറ്റും.. മ്മ്...\"
അവളുടെ താടിത്തുമ്പിൽ പിടിച്ച് കൊണ്ട് അപ്പു ചോദിച്ചു.. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..
തുടരും..
ഇഷ്ടാവുന്നുണ്ടോ.. 😕
വായിക്കുന്നവർ അഭിപ്രായം പറയുവോ പ്ലീസ് 🥲...