Aksharathalukal

പെയ്തൊഴിയും നേരം

കല്ലൂർകാവ് ദേശം...



കൊടുങ്ങല്ലൂർ ദേവിയുടെ മറ്റൊരു പ്രതിഷ്ഠ ആയ കല്ലൂർക്കാവിലമ്മയുടെ പേരിൽ പ്രശസ്തമായ നാട്...



ഇന്ന് കല്ലൂർകാവിലമ്മയുടെ തിരുത്സവമാണ്.. 10 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന്റെ അവസാനദിവസം... ഇന്ന് വർണ ശബലമായ വെടികെട്ടും പള്ളിവേട്ടയും എല്ലാം ഉണ്ടാകും.. ഇന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.... കല്ലൂർക്കാവിൽ മുല്ലക്കൽ എന്നൊരു തറവാടുണ്ട്.. മുല്ലക്കൽ ഗോവിന്ദൻ മാഷിന്റെ തറവാട്.. മുല്ലക്കൽ തറവാട്ടുകാരും കല്ലൂർകാവ് ഗ്രാമവും ഒരാളുടെ വരവിനായി കാത്തിരിക്കുകയാണ്.. മുല്ലക്കലെ ദേവനുണ്ണിക്ക് വേണ്ടി.. 5 വർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞു ദേവനുണ്ണി ഇന്ന് തിരിച്ചു വരുന്ന ദിവസമാണ്..

മുല്ലക്കൽ തറവാട്....



സമയം രാവിലെ 11 മണിയോടടിത്തിരിക്കുന്നു... മുല്ലക്കലെ അടുക്കളയിൽ പാചക തിരക്കിലാണ് വസുന്ധര... ദേവനുണ്ണിയുടെ അമ്മ... മുണ്ടും നേര്യതുമാണ് വേഷം...

\"മല്ലികേ... പുളിശ്ശേരിക്ക് അൽപ്പം മധുരം വേണം.. ഉണ്ണിക്ക് വല്യഷ്ട....\"

\"ആയിക്കോട്ടെ ഏടത്തി...\"
ഗോവിന്ദൻ മാഷിന്റെ രണ്ടാമത്തെ അനിയൻ ശേഖരന്റെ ഭാര്യയാണ് മല്ലിക..

\"എപ്പോഴാ ഏടത്തി ഉണ്ണി വരാ...\"

ശേഖരൻ വെട്ടിയ വാഴയിലകളുമായി അങ്ങോട്ട്‌ വന്നു 

\"6  മണിക്ക് പുറപ്പെട്ടുന്ന പറഞ്ഞെ... ഇപ്പോൾ എത്താറായിട്ടുണ്ടാവും.... \"

പറഞ്ഞിരിക്കാലെ ഒരു കാർ വന്നു മുറ്റത് നിന്ന ശബ്ദം കേട്ടു... എല്ലാവരും ഓടിപിടഞ്ഞു മുറ്റത്തേക്ക് വന്നു.... കാറിൽ നിന്നും ആദ്യം ഇറങ്ങിയത്  ഗോവിന്ദൻ മാഷിന്റെ സഹപ്രവർത്തകൻ ആയിരുന്ന ബാലചന്ദ്രൻ മാഷാണ്... പിന്നെ ഇറങ്ങിയത് ദേവനുണ്ണി ആണ്... മുടിയെല്ലാം വളർന്നു വല്ലാണ്ട് ആയിരിക്കുന്നു.... നീല പാന്റും ഷർട്ടുമാണ് വേഷം.... 

കരഞ്ഞു കൊണ്ട് വസുന്ധര മുറ്റത്തേക്ക് ഇറങ്ങി.. വീഴാൻ പോയപ്പോൾ ദേവനുണ്ണി ചെന്നു പിടിച്ചു...

\"അമ്മേ.....\"
നീണ്ട വർഷങ്ങൾക്ക് ശേഷം ആണ് മകനെ k
കണ്ടപ്പോൾ സങ്കടം സഹിക്കാൻ ആയില്ല അവർക്ക്.. അവർ വിതുമ്പി കരഞ്ഞു.. എല്ലാവരും അവന്റടുത്തേക്ക് വന്നവനെ കെട്ടിപിടിച്ചു...പക്ഷേ അവൻ കണ്ട മുഖങ്ങളിൽ ഒന്നും അവൻ തേടിയ മുഖം ഇല്ലായിരുന്നു...

\"കുഞ്ഞൂട്ടി... കുഞ്ഞൂട്ടി എവിടെ...\"

അകത്തേക്ക് നോക്കി കൊണ്ട് അവൻ ചോദിച്ചു.. ആർക്കും ഉത്തരമില്ലായിരുന്നു...

\"അത് പിന്നെ മോനെ... നീ പോയി കുറച്ചു ദിവസം കഴിഞ്ഞു അവളെ അവളുടെ അമ്മാവൻ വന്നു കൊണ്ട് പോയി...\"

പറഞ്ഞത് ബാലചന്ദ്രൻ മാഷാണ്..

\"കൊണ്ട് പോവേ.. നിങ്ങടെ കയ്യിൽ ഏല്പിച്ചിട്ടല്ലേ ഞാൻ പോയത്.. അവളിപ്പോ എവിടെയാ...\"

\"അറിയില്ല മോനെ...\"

വസുന്ധര പറഞ്ഞു..

\"അറിയില്ലെന്നോ.. നാളിതുവരെ ആയിട്ടും നിങ്ങൾ അവളെവിടെയെന്നു തിരക്കിയില്ലേ.. 😏അതല്ലെങ്കിലും ഞാൻ അവളെ ശ്രദ്ധിച്ചപോലെ നിങ്ങളാരും നോക്കില്ലെന്നു എനിക്കറിയാം...\"

അവൻ തിരിച്ചു കാറിൽ കയറി..

\"ഉണ്ണി.. എവിടിക്കാ നീയ്...\"

\"ഞാനിനി ഈ വീടിന്റെ പടി ചവിട്ടുമ്പോൾ എന്റെ വലം കയ്യിൽ എന്റെ കുഞ്ഞൂട്ടിടെ കയ്യുണ്ടാവും... വണ്ടി എടുക്ക് ചേട്ടാ...\"

കണ്ണടച്ച് തുറക്കും മുന്നേ കാർ പടി കഴിഞ്ഞു പോയിരുന്നു...


അവൻ നേരെ വന്നത് ഇളയമംഗലം എന്ന ഗ്രാമത്തിലേക്കാണ്.. അവിടെ മണ്ണാറശ്ശേരി എന്നൊരു വീടുണ്ട്... ആണ് വീടിന്റെ മുമ്പിൽ പുണ്യം എന്നെഴുതിരുന്നു..
ദേവനുണ്ണി ചെന്നു കാളിങ് ബെൽ അമർത്തി.. തുറന്നത് കുഞ്ഞൂട്ടിയുടെ അമ്മായി സുഗന്ധി ആണ്.. അവരെ അവനവിടെ പ്രതീക്ഷിച്ചിരുന്നു...

\"ഓ.. ജയിൽ വാസം കഴിഞ്ഞെന്ന് വന്നോ...\"

ആക്ഷേഭത്തോടെ നടരാജൻ ചോദിച്ചു..
അവനൊന്നും മിണ്ടിയില്ല.. പകരം അകത്തേക്ക് കയറി..

\"നിക്കടാ അവിടെ.. എങ്ങോട്ടാ ഈ കയറി പോകുന്നത്.. എന്റെ  മകനെ കൊന്ന നിന്നെ കൊന്ന് തള്ളണ്ടതാ..\"

\"പിന്നെന്തിനാ മടിക്കുന്നത്...\"

അതിനയ്യാൾക്ക് ഉത്തരം ഇല്ല...

\"നിങ്ങൾ അത് ചെയ്യില്ല..
കാരണം തെറ്റ് ചെയ്തത് ഞാൻ മാത്രല്ല നിങ്ങടെ മോനും കൂടിയ ...വേണ്ടെന്ന് എത്ര തവണ പറഞ്ഞതാ... സമ്മതിച്ചില്ല.... എനിക്ക് ഈ ലോകത്തു ആരെക്കാളും വലുത് എന്റെ കുഞ്ഞൂട്ടിയാ.. അതിനെ തൊട്ട് നോവിച്ചാൽ ഏത് കോലോത്തെ തമ്പുരാൻ ആണെങ്കിലും ദേവനുണ്ണി വെറുതെ ഇരിക്കില്ല... ഇനിയെങ്കിലും ഓർത്താൽ നിങ്ങൾക്ക് നല്ലത്.. മാറ് മുന്നിന്ന്..\"

ദേവനുണ്ണി മുറിയിലേക്ക് വന്നപ്പോൾ പാതി തളർന്ന ശരീരവുമായി കിടക്കുകയാണ് നടരാജൻ... കുഞ്ഞൂട്ടിയുടെ അമ്മാവൻ...

\"അമ്മാവാ...\"

മയക്കത്തിലായിരുന്ന നടരാജൻ പെട്ടെന്ന് കണ്ണുകൾ തുറന്നു... ദേവനുണ്ണിയെ കണ്ടതും പുഞ്ചിരിച്ചു..

\"എപ്പോ വന്നു നീയ്..\"

അയ്യാൾ അവന്റെ കൈകൾ പിടിച്ചു..

\"എന്നോട് പൊറുക്കണേ അമ്മാവാ.. തെറ്റാ ഞാൻ ചെയ്തത്.. ഈ മുഖത്ത് ഒന്ന് നോക്കാനുള്ള അർഹത പോലും ഇന്നെനിക്കില്ല...\"

അവന്റെ കണ്ണുകൾ നിറഞ്ഞു...

\"ഏയ്.. നീയൊരു തെറ്റും ചെയ്തിട്ടില്ല.. ആണ് ശിക്ഷ എന്റെ മകൻ ചോദിച്ചു വാങ്ങിയതാ.. അവനെ പോലൊരു മകൻ തന്നെയാ ഈ വീടിന്റെ ശാപം.. ഇന്നിപ്പോൾ എല്ലാം അവസാനിച്ചിരിക്കുന്നു.. സമാധാനമായിരിക്ക് കുട്ടി..\"

ആണ് തോളിൽ തട്ടിക്കൊണ്ടു നടരാജൻ പറഞ്ഞു..

\"അമ്മാവാ.. ഞാൻ വന്നത്...\"


\"എനിക്കറിയാം.. എന്തിനെന്നു.. കുഞ്ഞൂട്ടിയെ കാണാനല്ലേ... \"

\"അതെ അമ്മാവാ.. അവളില്ലാതെ എനിക്കൊരു ജീവിതം ഇല്ല.. ഇനിയെങ്കിലും എനിക്ക് തന്നൂടെ അവളെ...\"

\"നിന്റെയാ അവൾ.. ഇനി നിങ്ങളെ ആരും ശല്യപെടുത്തില്ല.. നിനക്ക് വേണ്ടി കാത്തിരിക്കായിരുന്നു എന്റെ മോള്.. പക്ഷേ ഇപ്പോൾ അവൾ ഇവിടില്ല..\"

\"ഇല്ലേ.. പിന്നെ എവിടെ പോയി...\"

അവനാകെ പരിഭ്രാന്തിയായി...

\"അവൾ ഇന്നൊരു നൃത്ത അധ്യാപികയാ.... അഡ്രസ് ദേ ആ ഡയറിയിലുണ്ട്..\"

അമ്മാവനോട് യാത്ര പറഞ്ഞവൻ നേരെ പോയത് കലാഗൃഹം എന്നാ നൃത്തവിദ്യാലയത്തിലേക്കാണ്....
ഒരു പഴയ ഇരുനില വീട് പോലെ ഒരു കെട്ടിടം.. ചിലങ്കയുടെ ശബ്ദം വും മനോഹരമായ സംഗീതവും കേൾക്കുന്നുണ്ട്.. വിറയാർന്ന കാലോടെ അവൻ അകത്തളത്തേക്ക് കടന്നു.. അവിടെ അവൻ കണ്ടു തന്റെ പ്രാണനെ...തന്റെ കുഞ്ഞൂട്ടിയെ....പ്രതേകിച്ചു മാറ്റമൊന്നും അവനു തോന്നിയില്ല.. അൽപ്പം വണ്ണം വച്ചിട്ടുണ്ട്..

\"ഇന്നിത്രയും മതി.. നിങ്ങൾ പൊയ്ക്കോളൂ..\"

എല്ലാവരും പുറത്തേക്ക് പോയപ്പോൾ കുഞ്ഞൂട്ടിയും ദേവനുണ്ണിയും തനിച്ചായി.. കാൽപെരുമാറ്റം കേട്ട അവൾ തിരിഞ്ഞു നോക്കി.. അവളുടെ കണ്ണുകൾക്ക് വിശ്വസിക്കാനായില്ല.... പെട്ടെന്ന് പൊട്ടികരഞ്ഞു കൊണ്ടവൾ നിലത്തേക്ക് ഇരുന്നു....
\"കുഞ്ഞുട്ട്യേ....\"

ദേവനുണ്ണി ഓടി ചെന്നവളെ പിടിച്ചെണീപ്പിച്ചു.. അവനെ അള്ളിപ്പിടിച്ചവൾ ഒരുപാട് കരഞ്ഞു.. ഒപ്പം അവനും...

\"ഞാൻ ഇങ്ങു വന്നില്ലേ പിന്നെന്തിനാ ന്റെ പൊന്ന് കരയണേ...\"

\"ന്നെ കൊണ്ട് സഹിക്കാൻ പറ്റണില്ല...\"

അവൾ കരയുകയാണ്..

\"കരയാതിരിക്ക്... നീ കരഞ്ഞാൽ പിടയന്നത് എന്റെ മനസാ... ന്റെ മോൾ കരയാതിരിക്ക്.. നിനക്ക് വേണ്ടിയാ ഞാൻ തിരിച്ചു വന്നത്.. നമുക്ക് ജീവിക്കണ്ടേ... ഇനി നമ്മുടെ ജീവിതത്തിൽ കരടായി ആരും വരില്ല....\"

അവനവളുടെ നെറ്റിയിൽ ചുംബിച്ചു...



ആരാ ഈ കുഞ്ഞൂട്ടിയും ദേവനുണ്ണിയെന്നും മനസിലായോ.... അവരുടെ കഥ അറിയണ്ടേ.. കുഞ്ഞൂട്ടി എങ്ങനയാ ദേവനുണ്ണിക് ജീവനായത് എന്നറിയണ്ടേ.. അടുത്ത പാർട്ട്‌ ൽ നമ്മുടെ കഥ തുടങ്ങും.... വായിച്ചു സപ്പോർട്ട് ചെയ്യണേ
. റിവ്യൂ ചെയ്യാനും മറക്കല്ലേ.. 


(തുടരും..)