Aksharathalukal

വില്ലന്റെ പ്രണയം 70♥️

കറുത്ത രൂപത്തിന്റെ പൊട്ടിച്ചിരിയുടെ ശബ്ദമല്ലാതെ വേറെ ഒരു ചിരിയുടെ ശബ്ദം അവിടെ കേട്ടു………………….

കറുത്ത രൂപം ചിരി നിർത്തി………………..

ആരാണെന്ന് നോക്കി……………..

അബൂബക്കറിനെ നോക്കി………………..

അബൂബക്കർ തന്നെ……………….

അബൂബക്കർ പൊട്ടിച്ചിരിച്ചു കൊണ്ട് കറുത്ത രൂപത്തെ നോക്കി…………………
കറുത്ത രൂപം ഒന്നും മനസ്സിലാവാതെ നോക്കി നിന്നു…………………

അബൂബക്കർ ചിരിച്ചുകൊണ്ട് തന്നെ തന്റെ കൊമ്പൻ മീശ പിരിച്ചു………………..

അബൂബക്കർ ചിരിയോടെ കറുത്ത രൂപത്തെ നോക്കി…………………..

കറുത്ത രൂപം അബൂബക്കറിന്റെ ചിരിയുടെ പൊരുൾ അറിയാതെ നോക്കി നിന്നു………………..

“നീ ഒരു കാര്യം മറന്നു…………….”……………അബൂബക്കർ കറുത്ത രൂപത്തോട് പറഞ്ഞു……………..

കറുത്ത രൂപം അബൂബക്കറിനെ നോക്കിനിന്നു……………..

“എനിക്ക് വേറെ ഒരു പേരുകൂടെ ഉണ്ടെന്നുള്ള കാര്യം……………….”……………….അബൂബക്കർ പറഞ്ഞു…………………

“ചെകുത്താൻ………….

☠️

”……………..അബൂബക്കർ പറഞ്ഞു…………….

കറുത്ത രൂപം മൗനത്തിലാണ്ടു………………….

“എന്നെ ഭയപ്പെടുത്താൻ നീ പോരാ……………..ദൈവം ഇറങ്ങി വന്നാലും ഈ ചെകുത്താൻ ഭയപ്പെടില്ല……………………”……………….അബൂബക്കർ വാശിയോടെ പറഞ്ഞു………………

“നീ എന്താ പറഞ്ഞത്……………എന്റെ രക്തം എന്നെ മരണം കാണിക്കുമെന്നോ എന്നാൽ ആ രക്തത്തിന്റെ രക്തമാകും ഞാൻ ആദ്യം ഊറ്റിയെടുക്കുന്നത്…………………”…………….അബൂബക്കർ ഒരുമാതിരി ഭാവത്തിൽ പറഞ്ഞു………………..

“പോ…………….നീ പറഞ്ഞ ഭാവി ഞാൻ മാറ്റി കാണിച്ചു തരാം……………..ചെകുത്താനാണ് പറയുന്നത്…………….”………….അബൂബക്കർ ആ കറുത്ത രൂപത്തോട് പോകാൻ പറഞ്ഞു……………

അബൂബക്കർ കണ്ണ് തുറന്നു……………….

ചന്ദ്രന്റെ സമയം കഴിഞ്ഞിരുന്നു………..സൂര്യൻ ഉദിച്ചു……………….

അബൂബക്കർ ചാരുകസേരയിൽ നിന്നും എണീറ്റു……………….

പ്രഭാത കർമങ്ങൾക്ക് ശേഷം അബൂബക്കർ റൂമിന് വെളിയിലേക്കിറങ്ങി………………..

സ്റ്റെപ്പുകൾ ഇറങ്ങി………………

കാണുന്ന ഓരോരുത്തരും അബൂബക്കറിനെ കുനിഞ്ഞു വണങ്ങി…………………

ഷർട്ടിന്റെ കൈ തെറുത്ത്‌ കയറ്റി തന്റെ കൊമ്പൻ മീശ പിരിച്ചുകൊണ്ട് അബൂബക്കർ ഉമ്മറത്തേക്കിറങ്ങി…………………..

പുറത്തുണ്ടായിരുന്ന ആളുകൾ എല്ലാം അയ്യാ എന്ന് വിളിച്ചു വണങ്ങി………………

“ആചാര്യ………………”…………..അബൂബക്കർ വിളിച്ചു…………………….

പുറത്ത് നിന്നും ഒരു അറുപത് വയസ്സിനോടടുത്ത ഒരാൾ കയറി വന്ന് വണങ്ങി…………………

“എല്ലാം തയ്യാറല്ലേ……………..”……………അബൂബക്കർ ചോദിച്ചു………………

“തയ്യാറാണ് അയ്യാ……………”……………ആചാര്യ പറഞ്ഞു……………….

“ഇന്ന് തന്നെ പണികൾ തുടങ്ങണം………………ശിവപുരിയിൽ ഇന്ന് തന്നെ സാധനങ്ങൾ എല്ലാം എത്തണം……………….”……………..അബൂബക്കർ പറഞ്ഞു…………….

“ശരി അയ്യാ…………….”………….ആചാര്യ പറഞ്ഞു………………

“ആവശ്യമെങ്കിൽ നമ്മുടെ ആളുകളെയും വിളിച്ചോ……………ഒന്നിനും ഒരു കുറവും ഉണ്ടാകരുത്………….”…………..അബൂബക്കർ പറഞ്ഞു……………..

“ശരി അയ്യാ…………..”…………..ആചാര്യ സമ്മതം മൂളി…………………

അബൂബക്കർ പുറത്തേക്കിറങ്ങി………………..

യോദ്ധാക്കൾ അവിടെ പരിശീലിക്കുന്നുണ്ടായിരുന്നു…………………

കളരി പയറ്റും സിലമ്പും എല്ലാം………………..
അബൂബക്കർ അവരുടെ പരിശീലനം നോക്കി കുറച്ചു നേരം നിന്നു………………..

“ഷഹീൻ അബ്ബാസി……………….”…………അബൂബക്കർ വിളിച്ചു………………

ഒരു നാല്പത് വയസ്സിനോടടുത്ത ഒരുത്തൻ നിമിഷങ്ങൾക്കകം അബൂബക്കറിന് അടുത്തെത്തി………………

“അയ്യ……………”…………ഷഹീൻ വിളിച്ചു………………

“ഇനി അധികം സമയമില്ല………………..എല്ലാം വേഗമായിക്കോട്ടെ…………………”………………അബൂബക്കർ പറഞ്ഞു………………

“ശരി അയ്യാ………………”……………ഷഹീൻ പറഞ്ഞു………………….

പെട്ടെന്ന് ഒരു കാർ കൊട്ടാരത്തിന് മുന്നിൽ വന്നുനിന്നു…………………

അബൂബക്കർ അങ്ങോട്ടേക്ക് നോക്കി………………..

കാറിൽ നിന്ന് ഒരു അമ്പത്തിനോടടുത്ത ആളും രണ്ടു ഇരുപത്തഞ്ച് ഇരുപത്താറ് വയസ്സ് തോന്നിക്കുന്ന രണ്ടുപേരും ഇറങ്ങി…………………

അമ്പത്തിനോടടുത്ത് വയസ്സുള്ള ആളെ അബൂബക്കറിന് പരിചയം ഉണ്ടായിരുന്നു……………….

അബൂബക്കർ അങ്ങോട്ടേക്ക് ചെന്നു………………

അയാൾ വന്ന് അബൂബക്കറിനെ കെട്ടിപ്പിടിച്ചു………………

“അബൂബക്കർ………….”…………..അയാൾ വിളിച്ചു……………

“ഹമീദ് അൻസാരി……………”……………അബൂബക്കറും വിളിച്ചു………………….

“എങ്ങനെ പോണു ബിസിനെസ്സ് ഒക്കെ…………………”…………….അബൂബക്കർ ചോദിച്ചു………………

“അതൊക്കെ ഉഷാറായി പോകുന്നു…………….ഇനി ബിസിനസ്സ് ഇവിടെ അല്ലെ………………”……………ഹമീദ് ചിരിച്ചുകൊണ്ട് ചോദിച്ചു……………………

“ഹഹഹ……………”………….അബൂബക്കറും പൊട്ടിച്ചിരിച്ചു………………..

“ഹൈദർ വന്നോ…………….”………….ഹമീദ് ചോദിച്ചു………………

“അവൻ ഇന്ന് വരും എന്നാണ് പറഞ്ഞത്…………..”………….അബൂബക്കർ ഹമീദിനെ ഉള്ളിലേക്ക് ആനയിച്ചു……………..

☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️


കാഴ്ചകൾ കണ്ട് ഞാൻ ജീപ്പോടിച്ചു………………….


എനിക്ക് വഴികാട്ടിയായി ഷാഹിയും…………………..


ഷാഹി വളരെ ഹാപ്പിയായിരുന്നു………………………


രാവിലെ തന്നെ എന്നെയും വിളിച്ചുകൊണ്ട് സൂപ്പർ ഒരു സ്ഥലം കാണിച്ചു തരാം എന്ന് പറഞ്ഞുകൊണ്ട് ഇറങ്ങിയതാണ്…………………..


ഷാഹിയുടെ മുഖത്ത് നല്ല ഉന്മേഷവും സന്തോഷവും ഉണ്ട്……………….എന്താണോ ആവോ………………..


ഞാൻ കണ്ടിട്ടുള്ള വഴികളിലൂടെ തന്നെയാണ് ഞങ്ങൾ അപ്പോൾ പോയി കൊണ്ടിരുന്നത്…………………


എന്നെ അറിയുന്നവർ ഒക്കെ പോകുന്നവഴി എന്നെ കണ്ട് പുഞ്ചിരിച്ചു……………..ഞാൻ അവർക്കും പുഞ്ചിരി സമ്മാനിച്ചു……………………


ഞാൻ ഷാഹിയെ നോക്കി…………………


“എന്താ ഇന്ന് വല്ല്യ സന്തോഷം……………..”…………………ഞാൻ അവളോട് ചോദിച്ചു…………………


“സന്തോഷമോ…………..ഏയ്……………….”…………..ഷാഹി പറഞ്ഞു………………


“എന്തോ ഉണ്ടല്ലോ……………..”………….ഞാൻ പിന്നെയും ചോദിച്ചു…………………..


“ഏയ്……………ഒന്നുമില്ലെടോ………………”…………….അവൾ പിന്നെയും പറഞ്ഞു………………..


ഞാൻ പിന്നെ അതിനെക്കുറിച്ചു ചോദിച്ചില്ല………………


ഷാഹി പിന്നെ ഓരോന്ന് പറയാൻ തുടങ്ങി……………ഞാൻ കേട്ടിരിക്കാനും…………………………


സത്യം പറഞ്ഞാൽ അവൾ നല്ലപോലെ സംസാരിക്കുമ്പോൾ ഞാൻ ഇഷ്ടപ്പെടാത്ത പോലെ അഭിനയിക്കും……………പക്ഷെ എനിക്ക് അത് കേൾക്കുമ്പോൾ കിട്ടുന്ന സുഖം സന്തോഷം ഒക്കെ വലുതാണ്…………………


അത് അവൾക്ക് അറിയാമെന്ന് തോന്നുന്നു…………….കാരണം ഞാൻ പലതവണ അവളെ ഈ കാര്യം പറഞ്ഞു അവളെ കളിയാക്കിയിട്ടുണ്ട്………….


ഇഷ്ടമില്ലാത്ത പോലെ അവളുടെ മുൻപിൽ നടിച്ചിട്ടുണ്ട്…………………പക്ഷെ അവൾ എന്നാലും നിർത്തില്ല……………….


ചിലപ്പോൾ കുറച്ചു നേരത്തേക്ക് മുഖം വീർപ്പിച്ച് പിണങ്ങി ഇരിക്കുമെങ്കിലും കുറച്ച് കഴിഞ്ഞാൽ പിന്നെയും എന്റെ അടുത്തേക്ക് വരും……………അവളുടെ റേഡിയോ തുറക്കും……………….


രസമാണ് അവളുടെ കാട്ടിക്കൂട്ടലുകൾ……………….ചിരിക്കാൻ വേറെ ഒന്നും വേണ്ട…………………..


ഇന്നലെ തന്നെ രാത്രി അവൾ യൂട്യൂബ് നോക്കി ഒരു തക്കാളി കറി ഉണ്ടാക്കി……………….


സംഗതി അവൾ അതിൽ പറഞ്ഞപോലെ ഉണ്ടാക്കിയെങ്കിലും യൂട്യൂബിലെ അമ്മച്ചി ചതിച്ചതാണെന്ന് തോന്നുന്നു…………….അഞ്ച് പൈസക്ക് ഇല്ലായിരുന്നു……………


മുത്താണ് ആദ്യം ആ തക്കാളി കറിക്ക് പോയി തലവെച്ചത്……………..അവൻ ഓക്കാനിച്ചു തുപ്പി………………..


എന്നോട് ടേസ്റ്റ് നോക്കാൻ ഷാഹി പറഞ്ഞപ്പോൾ മുത്ത് സമ്മതിച്ചില്ല……………….


അതിൽ ദേഷ്യം പൂണ്ട് അവൾ ഒറ്റയ്ക്ക് ആ കറി കൂട്ടിക്കോളാം എന്ന് പറഞ്ഞു ചോറിലേക്ക് കറി ഒഴിച്ചു…………………


ഞങ്ങൾ അവളുടെ മുഖത്തേക്ക് നോക്കി……………..


കറി ഒക്കെ കുഴച്ച് അവൾ ഒരു ചോറുരുള വായിലേക്ക് വെച്ചു………….. പണി പാളിയെന്ന് അവൾക്ക് മനസ്സിലായി………………പക്ഷെ ഞങ്ങളുടെ മുന്നിൽ തോൽവി സമ്മതിക്കാൻ മടിച്ചിട്ട് കഷ്ടപ്പെട്ട് ആ ചോറുരുള ഇറക്കിയിട്ട് ഒറ്റ ഡയലോഗ്…………..


“…..അരെ വാ………………..”……………..ഷാഹി ആ കറിയെ മറ്റാരും പുകഴ്ത്തില്ല എന്ന നഗ്‌ന സത്യം മനസ്സിലാക്കി അവൾ തന്നെ പുകഴ്ത്തി……………….


അവൾ ആ ഡയലോഗ് പറഞ്ഞ ശൈലിയും സിറ്റുവേഷനും ഒക്കെ ഓർത്ത് എനിക്കും മുത്തിനും ചിരി നല്ലപോലെ പൊട്ടി……………….


ഞങ്ങൾ പൊട്ടിച്ചിരിച്ചു…………….ചിരിച്ചിട്ട് സത്യം പറഞ്ഞാൽ വയർ വേദനിച്ചു………………….


ഇടയ്ക്ക് ഓരോ കോമഡി അവൾ ഇറക്കും……………..അതേങ്ങാനും സ്പോട്ടിൽ കേട്ടാൽ ചിരിച്ചു ചിരിച്ചു ഒരു വഴിക്കാകും……………….


അതോർത്തിട്ട് ഇപ്പോഴും എന്റെ ചുണ്ടിൽ ചിരി വന്നു………………..


കുറച്ചു കഴിഞ്ഞതും ഞങ്ങൾ ഞാൻ ഇതുവരെ പോകാത്ത പാതയിലൂടെ പോകാൻ തുടങ്ങി………………….


കാട്ടിലൂടെ ആണ് പോകുന്നത് എനിക്ക് തോന്നി…………….


അടുത്തൊന്നും വീടുകൾ ഒന്നും കാണാനില്ല…………എന്തിനേറെ പറയുന്നു ചുറ്റുമുള്ള മരങ്ങൾ കാരണം കാഴ്ച അധികം ദൂരേക്ക് പോലും പോകുന്നില്ല…………………..


ഒരു ചെറിയ ഇരുട്ട് മൂടിയ വഴി………………


ഒരു പ്രത്യേകതരം തണുപ്പ് ഞങ്ങളിലേക്ക് കടന്നുവന്നു………………….


ജീപ്പിന്റെ ശബ്ദം മാറ്റിനിർത്തിയാൽ കിളികളുടെയും ചിവീടിന്റെയും മരങ്ങളുടെയും ഒക്കെ ശബ്ദം മാത്രമേ കേൾക്കാനുള്ളു……………….


ഇടയ്ക്ക് റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന ചില്ലകളും ഇലകളും ഒക്കെ ഞങ്ങളെ തലോടാൻ തുടങ്ങി…………………..


റോഡ് വലിയ കുഴപ്പമില്ലായിരുന്നു………….അധികം ആരും പോകാത്ത വഴി ആണെന്ന് തോന്നുന്നു………………….


കുറച്ചുകൂടി ദൂരം കഴിഞ്ഞപ്പോൾ വളരെ വളരെ വലിപ്പവും നീളവും പഴക്കവും ഉള്ള മരങ്ങളായി വശങ്ങളിൽ……………..ഒരു നാലോ അഞ്ചോ ആളുകൾ ചുറ്റും നിന്ന് കയ്യെത്തിച്ചാൽ മാത്രം ഒതുങ്ങുന്ന തടിയുള്ള മരങ്ങൾ…………………


വേറെ ഏതോ ലോകത്തെത്തിയ പോലെ എനിക്ക് തോന്നി…………………


ആ മരങ്ങളുടെ ചില്ലകൾ ഒക്കെ നീണ്ട് കിടക്കുന്നു…………ഓരോ ചില്ലയ്ക്കും വരെ അസാമാന്യ തടി…………….ഒരു മനുഷ്യന് ഒക്കെ സിമ്പിളായി അതിന്മേൽ കൂടെ നടന്നുപോകാം എന്നെനിക്ക് തോന്നി………………….


ആ മരങ്ങളുടെ ശിഖരങ്ങളും ഇലകളും ഒക്കെ കാരണം എനിക്ക് ആകാശം പോലും ശരിക്ക് കാണുന്നില്ലായിരുന്നു…………………


ഷാഹി എന്റെ അത്ഭുതത്തോടെയുള്ള നോട്ടമെല്ലാം നോക്കി ഇരിക്കുന്നുണ്ടായിരുന്നു…………………


കുറച്ചു ദൂരം കഴിഞ്ഞപ്പോൾ രണ്ട് റോഡ് മുന്നിലേക്ക് വന്നു……………….


ഒരു ടാറിട്ട റോഡും ഒരു മൺപാതയും………………


ഷാഹി എന്നോട് മൺപാതയിലൂടെ പോകാൻ പറഞ്ഞു…………….


ഞാൻ അതിലൂടെ വണ്ടി ഓടിച്ചു……………..


കുണ്ടും കുഴിയും കുഴപ്പമില്ലാതെ വഴികളായിരുന്നു അത്…………….പോരാത്തതിന് ചുറ്റുമുള്ള മരങ്ങളുടെ വേരുകൾ ആ പാതയിലൂടെ ചാഞ്ഞു കിടക്കുന്നുണ്ടായിരുന്നു…………………..


ഞാൻ ശ്രദ്ധിച്ചു വണ്ടി ഓടിച്ചു……………….സത്യം പറഞ്ഞാൽ അതിലൂടെ വണ്ടി ഓടിക്കുന്നത് എന്തോ ഒരു ഉത്സാഹം നൽകി……………..ഒരു ഓഫ് റോഡ് ഫീൽ……………..പക്ഷെ ചളി ഒക്കെ കുറവായിരുന്നു………………


ആ മൺപാത ഞങ്ങളെ ഒരു പുഴയുടെ തീരത്തേക്ക് കൊണ്ടെത്തിച്ചു…………………….


ഞങ്ങൾ വണ്ടി നിർത്തി ഇറങ്ങി…………….


ആ പുഴയുടെ ദൃശ്യം കാണാൻ വളരെ മനോഹരമായിരുന്നു……………………അതിനേക്കാൾ ഭംഗി ആയിരുന്നു ഞങ്ങൾ വന്ന കാട് കാണാൻ…………………


ആ കാട് ഞങ്ങളെ മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞു നിൽക്കുന്ന പോലെ തോന്നി…………………..


പുഴയുടെ തീരത്തിന് ഇരുവശവും കാടായിരുന്നു………………..


ഒരു നൂറോ ഇരുന്നൂറോ മീറ്റർ ദൂരം മാത്രം സാധാ പുഴയുടെ തീരം……………….ബാക്കി കാടാണ് പുഴയുടെ തീരം………………….


നല്ല രസമുള്ള കാഴ്ചയായിരുന്നു അത്………………….


ഞങ്ങൾ പുഴയുടെ അടുത്തേക്ക് ചെന്നു……………….


മനോഹരമായ പുഴ…………..അക്കരെയും കാടാണ്………..വശങ്ങളിലും കാട്……………പ്രകൃതിയുടെ നടുവിൽ കൊണ്ടുപോയി ഇട്ടപോലെ തോന്നി………………………


“ഇത് കാണിക്കാനാണോ ഇങ്ങോട്ട് കൊണ്ടുവന്നത്…………….”…………….ഞാൻ അവളോട് ചോദിച്ചു……………..


“ഇതുമുണ്ട്……………. പക്ഷെ ഈ കാട്ടിൽ ഒരു അമ്പലമുണ്ട്…………… അതും കൂടെ കാണാൻ……………..”………….ഷാഹി വലതുവശത്തെ കാട് നോക്കിക്കൊണ്ട് പറഞ്ഞു………………..


“ഇതെന്തായാലും സൂപ്പറായി…………. നല്ല കിടിലൻ വ്യൂ……………..”…………ഞാൻ സന്തോഷത്തോടെ പറഞ്ഞു…………….


“എന്നാൽ അമ്പലം കാണാൻ പോയാലോ…………..”……………….ഷാഹി പറഞ്ഞു…………….


“ഹ്മ്……………പോകാം……………..”…………..ഞാൻ മറുപടി കൊടുത്തു………………


ഷാഹി മുന്നോട്ട് നടന്നു……………..ഞാൻ പിന്നാലെയും………………….


സത്യത്തിൽ ആ അമ്പലത്തിന് ഒരു പ്രത്യേകത ഉണ്ട്………………..


താൻ ഇഷ്ടപ്പെടുന്ന ആളെ ആ അമ്പലത്തിൽ കൊണ്ടുവന്ന് ഒരുമിച്ചു പ്രാർത്ഥിച്ചാൽ പിന്നെ അവർ ജീവിതത്തിൽ ഒന്നിക്കും എന്ന്……………….. ഷാഹിക്ക് ഇത് അറിയാമായിരുന്നു……………….


പക്ഷെ സമറിനോട് പറയാൻ അവൾക്ക് സാധിച്ചില്ല…………….അവനോട് തന്റെ സ്നേഹം തുറന്ന് പറയാൻ അവൾക്ക് ധൈര്യം തോന്നിയില്ല……………….


ചിലപ്പോൾ അവന് തന്നെ ഇഷ്ടമില്ലെങ്കിലോ……………അത് പറഞ്ഞാൽ ചിലപ്പോ അവനോടൊപ്പമുള്ള ഈ നിമിഷങ്ങൾ അവസാനിച്ചാലോ……………..


ഇങ്ങനെയുള്ള പല പേടികളും അവളെ അവളുടെ പ്രണയം തുറന്ന് പറയുന്നതിൽ പിന്തിരിപ്പിച്ചു…………………


ഞങ്ങൾ കാടിന് അടുത്തെത്തി……………..


അതിലൂടെ ഒരു ചെറിയ നടവഴിയുണ്ട്……………….


ഷാഹി അതിലൂടെ നടന്നു…………….ഞാൻ പിന്നാലെയും……………..


വളഞ്ഞും പുളഞ്ഞും പോകുന്ന വഴികൾ……………


അതിലൂടെ നടക്കുമ്പോൾ കാലിൽ ഇക്കിളി കൂട്ടാനായി ചില ചെറിയ ചെടികളുണ്ട്……………….പിന്നെ മരങ്ങൾ ചുറ്റുമുണ്ട്…………നടക്കുന്ന വഴിയിലുമുണ്ട്……………….


മര്യാദയ്ക്ക് നോക്കി നടന്നില്ലെങ്കിൽ തല കൊണ്ടുപോയി ഏതേലും മരത്തിൽ ഇടിക്കും………………….


ഞാൻ മുന്നിൽ നടക്കുന്ന ഷാഹിയെ നോക്കി……………..


അവളുടെ തട്ടത്തിന് വെളിയിലൂടെ കുറച്ചു മുടികൾ എന്നെ പാളി നോക്കുന്നുണ്ട്………………അവ കാറ്റിൽ ആടികളിക്കുന്നു……………………


അവൾ സൂക്ഷിച്ചാണ് നടക്കുന്നത്……………..നടക്കുമ്പോൾ എന്നോട് ഓരോന്ന് പറയുന്നുണ്ട്………………………


ഞാൻ അതിനൊക്കെ മൂളി കൊടുക്കുന്നുണ്ടെങ്കിലും എന്റെ ശ്രദ്ധ അവളിലായിരുന്നു…………………. അവളുടെ വാക്കുകളിൽ അല്ല………………..


അങ്ങനെ കുറച്ചുനേരം ആ വളഞ്ഞും പുളഞ്ഞും ഉള്ള വഴിയിലൂടെ നടന്നപ്പോൾ മുൻപിൽ ഒരു വലിയ പാറക്കൂട്ടം കണ്ടു………………


ഒന്ന് ചാടികയറാനുള്ള ഉയരമേ ഒള്ളൂ…………….. പാറക്കൂട്ടത്തിന്റെ വശങ്ങളിൽ ഏതൊക്കെയോ ചെടികൾ പടർന്നു വലുതായിട്ടുണ്ട്……………….


“ഈ പാറയും ചാടി കടന്ന് വേണം പോകാൻ…………….”………….ഷാഹി എന്നോട് പറഞ്ഞു…………………


ഞാൻ മൂളി……………….


അവൾ അത് പറഞ്ഞതിന് ശേഷം തിരിഞ്ഞു ആ പാറയുടെ മുകളിലേക്ക് ചാടി കയറാൻ ശ്രമിച്ചു………………പക്ഷെ അവൾക്ക് സാധിക്കുന്നുണ്ടായിരുന്നില്ല……………………


എനിക്ക് അവളുടെ ചാട്ടം കണ്ട് ചിരി വന്നു………………


ഞാൻ ചിരിക്കുന്നത് അവൾ കണ്ടു………………


“ദേ…………. കളിയാക്കണ്ട ട്ടോ……………നിന്ന് ചിരിക്കാതെ ഒന്ന് സഹായിച്ചൂടെ………………..”……………….അവൾ എന്നോട് പരിഭവം പറഞ്ഞു………………..


“മാറി നിക്ക്…………..”………..ഞാൻ അവളോട് പറഞ്ഞു………………


അവൾ മുന്നിൽ നിന്ന് മാറി………………..


ഞാൻ ചാടി പാറയുടെ മുകളിൽ പിടിച്ചു എന്നിട്ട് അതിൽ തൂങ്ങി മുകളിലേക്ക് കയറി……………….


മുകളിൽ സാധാ ഞങ്ങൾ വന്നപ്പോലെ ഉള്ള സ്ഥലമായിരുന്നു…………..പാറക്കൂട്ടത്തിന് മുകളിലെ മണ്ണിൽ ആണ് ഞാൻ നിൽക്കുന്നത് എന്ന് തോന്നി…………….


“സിംപിൾ മാറ്റർ……………ഇതിനാണ് അവിടെ കിടന്ന് തുള്ളിയത്…………….”…………….ഞാൻ അവളെ കളിയാക്കിക്കൊണ്ട് പറഞ്ഞു……………………..


അവൾ ചിണുങ്ങി…………….


ഞാൻ അവിടെ ഇരുന്നിട്ട് അവൾക്ക് കൈ നീട്ടി………………


അവൾ എന്തിവലിഞ്ഞു എന്റെ കയ്യിൽ പിടിച്ചു……………………


ഞാൻ അവളെ മുകളിലേക്ക് ഉയർത്തി………………..


അവൾ മുകളിലേക്ക് എത്താനായതും ഞാൻ അവളെ എന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു……………….


അവൾ എന്നെ കെട്ടിപ്പിടിച്ചു………………


അതിന് വേണ്ടിയാണല്ലോ ഞാൻ അവളെ വലിച്ചിട്ടത്…………….ഞാൻ പുഞ്ചിരിച്ചു…………………


ഒരു പത്തു സെക്കണ്ടോളം എന്റെ നെഞ്ചിൽ അവൾ കിടന്നതിന് ശേഷം അവൾ വിട്ടുമാറി………………..


ഞാൻ അവളെ നോക്കിയെങ്കിലും അവൾ എന്റെ മുഖത്ത് നിന്നും കണ്ണുതിരിച്ചു………………


അവൾ നാണത്താൽ തല താഴ്ത്തി മുന്നോട്ട് നടന്നു………………..


പിന്നെയും അതേ പോലുള്ള വഴികൾ…………….പക്ഷെ ചെടികളുടെ വളർച്ച കൂടുതലായിരുന്നു……………….


ഈ വഴിയിലൂടെ അധികം ആരും പോകാറില്ല എന്നെനിക്ക് തോന്നി……………..


ഞങ്ങൾ ഓരോന്ന് പറഞ്ഞു മുന്നോട്ട് നടന്നു…………….


അധികം വൈകാതെ ഞങ്ങൾ അമ്പലത്തിന് അടുത്തെത്തി……………….


ഒരു ചെറിയ അമ്പലം…………..അതിനുള്ളിൽ പ്രതിഷ്ഠ ദൂരെ നിന്ന് കാണാം……………..


അമ്പലത്തിന് മുന്നിലായി ഒരു ചെറിയ തുളസിത്തറ……………..അതിൽ തുളസി ചെടി വളർന്നു നിൽക്കുന്നു……………..


ഷാഹി എന്റെ കയ്യിൽ പിടിച്ചു അങ്ങോട്ടേക്ക് നടന്നു……………….


അവളുടെ പെട്ടെന്നുള്ള പ്രവൃത്തിയിൽ ഞാൻ അമ്പരന്നെങ്കിലും അവളുടെ കയ്യിന്റെ മൃദുത്വം ഞാൻ ആസ്വദിച്ചു………………..


അവളുടെ കയ്യിൽ എന്റെ കൈ ഇരിക്കുന്നത് കണ്ട് ഞാൻ വളരെ സന്തോഷിച്ചു……………….


ഞങ്ങൾ തുളസിതറയും കടന്ന് പ്രതിഷ്ഠയ്ക്ക് മുന്നിലെത്തി………………


അവൾ എന്നോട് പ്രാർത്ഥിക്കാൻ പറഞ്ഞു………………


ഞാൻ കൈകൾ കൂപ്പി കണ്ണടച്ച് ഈ കുഞ്ചുണ്ണൂലിയെ എനിക്ക് നൽകണേ എന്നും എന്ന് പ്രാർത്ഥിച്ചു………………


ഞാൻ കണ്ണുകൾ തുറക്കുമ്പോളും അവൾ നല്ല പ്രാർത്ഥനയിലാണ്…………………..


അവൾ കണ്ണടച്ച് കൈകൾ കൂപ്പി നിൽക്കുന്നത് കാണാൻ തന്നെ എന്തൊരു ഭംഗിയാണ്……………..


എന്റെ കുറുമ്പിയുടെ മുഖം മുഴുവൻ നിഷ്കളങ്ക ഭാവത്താൽ നിറഞ്ഞിരിക്കുന്നു………………..


ഞാൻ അവളെ കുറച്ചു നേരം നോക്കി നിന്നതിന് ശേഷം അമ്പലത്തിന് ചുറ്റും കാണാൻ നടന്നു………………….


ഈ നേരം ഷാഹി നല്ല പ്രാർത്ഥനയിൽ ആയിരുന്നു…………….


“ദൈവമേ……………..ഞാൻ എനിക്ക് ഇഷ്ടമുള്ളവനുമായി നിന്റെ മുൻപിൽ വന്നിരിക്കുന്നു………………അവന് എന്നെ ഇഷ്ടമാണോ അല്ലയോ എന്നൊന്നും എനിക്കറിയില്ല……………..പക്ഷെ എനിക്ക് ഇഷ്ടമാണ്……………..വളരെ ഇഷ്ടമാണ്……………….പണ്ടെന്നോ കണ്ടുമറന്ന മുഖം……………..എനിക്കെന്നും സന്തോഷം തന്ന മുഖം………………..എന്നിൽ പ്രണയം നിറച്ചിരുന്ന മുഖം………………എന്റെ സ്വപ്നങ്ങളിലെ രാജകുമാരൻ……………..അവൻ തന്നെയാണോ എന്നൊന്നും എനിക്കറിയില്ല……………..പക്ഷെ എന്തോ അങ്ങനെ വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം……………….സമറിന് ഞാൻ ചേർന്നവനാണോ എന്നൊന്നും എനിക്കറിയില്ല……………പക്ഷെ അവനോടൊപ്പമുള്ള ഓരോ നിമിഷവും മറ്റെന്തിനേക്കാളും ഞാൻ സന്തോഷവാനാണ്………………..മറ്റെന്തിനേക്കാളും………………എനിക്ക് അവനെ തന്നൂടെ…………..ഞാൻ പൊന്നുപോലെ നോക്കിക്കോളാം……………..”………………..ഷാഹി മനമുരുകി പ്രാർത്ഥിച്ചു………………


അവൾ കണ്ണുകൾ തുറന്നു……………….


സമറിനെ കാണുന്നില്ല………….അമ്പലത്തിന് പിന്നിൽ നിന്നും ശബ്ദം കേൾക്കുന്നുണ്ട്………………..


അവൾ ദേവിക്ക് ഒന്നുകൂടെ കണ്ണ് കാണിച്ചിട്ട് അവിടേക്ക് നടന്നു…………………..


ഞാൻ അവിടെ എവിടെയോ നോക്കിനിൽക്കുന്നത് അവൾ കണ്ടു…………………


“എന്താ പരിപാടി…………..”…………അവൾ എന്നോട് ചോദിച്ചു………………..


“ഹേയ്…………….ഒന്നുമില്ല…………….നീ നല്ല പ്രാർത്ഥനയിൽ ആയിരുന്നു…………..നിന്നെ ഡിസ്റ്റർബ് ചെയ്യണ്ടാ എന്ന് കരുതി……………..”………….ഞാൻ അവൾക്ക് മറുപടി കൊടുത്തു……………….


അവൾ മൂളി………………..


ഞങ്ങൾ കുറച്ചുനേരം കൂടി ആ ദൈവസന്നിധിയിൽ ഇരുന്നു………………


അതിനുശേഷം തിരികെ പോരാൻ തുടങ്ങി……………


പാറകളുടെ അവിടെ എത്തിയപ്പോ എനിക്ക് ചിരി വന്നു……………..അവൾ പിന്നേം ചിണുങ്ങി………………..


ഞാൻ ചാടി താഴേക്ക് ഇറങ്ങി………………


അവൾ എന്നെ നോക്കി……………….


ഞാൻ അവളോട് താഴേക്ക് വാ എന്ന് പറഞ്ഞു കൈനീട്ടി………………….


അവൾ പതിയെ അവിടെ ഇരുന്നു എന്നിട്ട് താഴേക്ക് കാൽ നീട്ടി………………


.ഞാൻ അവളുടെ അരയിൽ പിടിച്ചു താഴേക്ക് കൊണ്ടുവന്നു………………..


അവളെ നിലത്തേക്ക് നിർത്തുമ്പോൾ അവളുടെ വയർ എന്റെ മുഖത്ത് സ്പർശിച്ചു…………………ശേഷം അവളുടെ മുടിയിഴകളും………………..


അതിന്റെ എഫക്ടിൽ ഞാൻ അവിടെ തന്നെ നിന്ന് പോയി…………………


“എന്താ മക്കളെ പരിപാടി………………”………….പിന്നിൽ നിന്ന് ഒരു ചോദ്യം കേട്ടു……………….


ഞാൻ തിരിഞ്ഞു നോക്കി………………


സന്തോഷ്………….


സന്തോഷ് മാത്രമല്ല അവന്റെ കൂടെ ഒരു നാലഞ്ചു പേരുണ്ട്……………..അതിൽ ഒരു ചെറിയ പയ്യനും(+1,+2 പ്രായം)………………..


ഷാഹി ഡ്രസ്സ് ഒന്ന് ശെരിയാക്കി………………


“അമ്പലം കാണാൻ വന്നതാണ് സന്തോഷേട്ടാ…………..”…………….ഷാഹി മറുപടി കൊടുത്തു…………………….


“ദേവിയുടെ അമ്പലമോ അതോ ഇവന്റെയോ…………….”…………….സന്തോഷ് എന്നെ നോക്കി കൊണ്ട് ചോദിച്ചു…………….


അതുകൊണ്ട് അവന്റെയൊപ്പം ഉള്ളവർ പൊട്ടിച്ചിരിച്ചു………………….


“എന്ത് വൃത്തികേടാ നിങ്ങൾ പറയുന്നേ……………”……………ഷാഹി അവരോട് ചോദിച്ചു……………….


“ബാംഗ്ളൂരിലൊക്കെ പോയി കിടന്ന് പിഴച്ചിട്ട് ഇപ്പൊ ഞങ്ങൾ പറയുന്നത് മാത്രം വൃത്തികേടോ…………..”…………….സന്തോഷ് ആക്രോശിച്ചു…………………


“ഛെ…………..”…………….ഷാഹി പറഞ്ഞു……………


“ബാംഗ്ലൂരിൽ കളിച്ചിട്ട് മതിയാവാഞ്ഞിട്ടാണോ ഇവനെയും കൊണ്ട് ഇങ്ങോട്ടേക്ക് വന്നത്………………”…………..സന്തോഷിന്റെ ഒപ്പം ഉള്ള ഒരുത്തൻ എന്നെ ചൂണ്ടിക്കൊണ്ട് പറഞ്ഞു………………..അതുകേട്ട് വീണ്ടും അവർ പൊട്ടിച്ചിരിച്ചു………………


ഞാൻ ഒന്നും മറുപടി പറഞ്ഞില്ല…………….


ഷാഹി കരയാൻ തുടങ്ങിയിരുന്നു………………..


“നിന്നോട് ഞാൻ അന്നേ പറഞ്ഞതല്ലേ……………നാട് കാണാൻ വന്നാൽ കണ്ടാൽ മാത്രം മതിയെന്ന്………………..അപ്പൊ നീ വലിയ ആക്ഷൻ ഹീറോ ആയി……………നിനക്കുള്ളത് ഞാൻ നല്ലപോലെ തരാം……………..”…………….എന്റെ അടുക്കലേക്ക് നീങ്ങി നിന്നിട്ട് സന്തോഷ് എനിക്ക് മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞു………………….


എന്റെ സിരകളിൽ തീ കത്താൻ തുടങ്ങിയിരുന്നു……………


“ഇത് നമ്മൾ മാത്രം അറിഞ്ഞാൽ മതിയോ……………മകൾ അഴിഞ്ഞാടി നടക്കുന്നത് തള്ളയും നാട്ടുകാരും ഒക്കെ കാണണ്ടേ…………….വിശ്വസിച്ചു വീട്ടിൽ കയറ്റിയ ഇവനാണ് അതിന് കാരണം എന്നും എല്ലാവരും അറിയണ്ടേ……………..”…………….സന്തോഷ് അവരോട് ചോദിച്ചു………………..


“പിന്നെ വേണ്ടാതെ…………….”……………അവർ സന്തോഷിനെ അനുകൂലിച്ചു……………..


“നീയല്ലേ നാട്ടിലെ പ്രധാന ക്യാമറാമാൻ…………..ക്യാമറ എടുക്കേടാ………………”…………………സന്തോഷ് ആ പയ്യനെ നോക്കി പറഞ്ഞു………………


അവൻ മൊബൈലിൽ ക്യാമറ ഓണാക്കി ഞങ്ങളുടെ നേരെ തിരിച്ചു…………………


പെട്ടെന്ന് ഷാഹി എന്റെ മുൻപിലേക്ക് കയറി…………………എന്നെ മറച്ചു………..


“വേണ്ടാ…………….ഒന്നും ചെയ്യല്ലേ……………….”………….അവൾ പൊട്ടിക്കരഞ്ഞുകൊണ്ട്‌ അപേക്ഷിച്ചു………………..


അവർ ഇതുകണ്ട് ചിരിച്ചു………………….


“പിഴച്ചവളുടെ മുഖം ശരിക്ക് വീഡിയോയിൽ കാണണം……………”…………..സന്തോഷിനോടൊപ്പമുള്ള ഒരുത്തൻ പയ്യന് നിർദേശം നൽകി…………….


ഷാഹി കരഞ്ഞു കൊണ്ടിരുന്നു………………….


ഞാൻ ഷാഹിയെ എന്റെ നേരെ തിരിച്ചു നിർത്തി………………അവളുടെ താടി പിടിച്ചു എന്റെ മുഖത്തേക്ക് മുഖം പിടിപ്പിച്ചു……………….


“നീ എന്തിനാ കരയുന്നത്…………….”………………ഞാൻ അവളോട് ചോദിച്ചു……………….


അവൾ കരഞ്ഞു എന്നല്ലാതെ മറുപടി നൽകിയില്ല……………….


“നീ എന്തേലും തെറ്റ് ചെയ്തോ……………”…………………ഞാൻ അവളോട് പിന്നെയും ചോദിച്ചു………………..


അവൾ കരഞ്ഞുകൊണ്ട് ഇല്ലായെന്ന് തലയാട്ടി…………………


“നീ തെറ്റ് ചെയ്തില്ലെങ്കിൽ പിന്നെ എന്തിനാ കരയുന്നത്…………….”…………..ഞാൻ അവളോട് പിന്നെയും ചോദിച്ചു………………


അവൾ മറുപടി നൽകിയില്ല………………


“പെണ്ണെന്നാൽ കരയാൻ മാത്രം ഉള്ളതല്ല……………..ഒരു പ്രശ്നം വരുമ്പോൾ തെറ്റ് നിന്റെ ഭാഗത്ത് അല്ല എന്നുണ്ടെങ്കിൽ ഒരിക്കലും കരയാൻ നിക്കരുത്………………..അത് നീ അവരുടെ മുന്നിൽ അടിയറവ് പറയുന്നത് പോലെയാണ്…………….”……………ഞാൻ അവളോട് പറഞ്ഞു………………….


“ഇവിടെ നീയാണോ തെറ്റ് ചെയ്തത്………………..”………………ഞാൻ അവളോട് ചോദിച്ചു………………..


അവൾ അല്ലായെന്ന് തലയാട്ടി………………..


“എന്നാൽ കണ്ണീർ തുടക്ക്…………….കരച്ചിൽ നിർത്ത്……………….”…………….ഞാൻ അവളോട് പറഞ്ഞു………………..


അവൾ കരഞ്ഞുകൊണ്ട് തലകുനിച്ചു നിന്നു……………..


“കണ്ണീർ തുടയ്ക്കാൻ…………….”……………ഞാൻ വീണ്ടും പറഞ്ഞു……………….


അവൾ എന്റെ മുഖത്തേക്ക് നോക്കി……………..ഞാൻ അവളെ തന്നെ നോക്കി നിന്നു…………………


അവളിൽ എന്തോ ധൈര്യം വന്നപോലെ എനിക്ക് തോന്നി………………അവൾ കണ്ണീർ തുടച്ചു…………….എന്നെ നോക്കി……………….


“തെറ്റ് നിന്റെയല്ലാതിടത്തോളം കാലം ഒരു നായിന്റെ മോന്റെ മുന്നിലും തല കുനിക്കരുത്…………….തല ഉയർത്തി നിൽക്കണം……………….നിന്നെ പിഴച്ചവൾ എന്ന് വിളിച്ചവന്റെ ചിറി നോക്കി ഒന്ന് കൊടുക്ക്…………………”…………….ഞാൻ അവളോട് പറഞ്ഞു………………..


അവൾ എന്നെ പേടിയോടെ നോക്കി……………..


“ഞാനാ പറയുന്നത്………………”……………ഞാൻ വീണ്ടും അവളോട് പറഞ്ഞു……………..


അവളിൽ പിന്നെയും ധൈര്യം കടന്നുവന്നു……………….


“വാടി മോളേ……………. തല്ലാൻ വാ…………….”…………അവൻ ഞങ്ങളുടെ മുന്നിലേക്ക് വന്നു……………..


ഷാഹി അവന്റെ മുന്നിലേക്ക് ചെന്നു……………….


അവൾ അവന്റെ മുഖം നോക്കി കൈവീശി……………….


തുടരും....... ♥️

(ഇതൊരു വലിയ പാർട്ട്‌ ആണോന്ന് കൃത്യമായി  അറിയില്ല എങ്കിലും എന്നത്തേക്കാളും കൂടുതൽ  ഉണ്ട്.. പ്രണയ രംഗങ്ങൾ ബോർ അടിപ്പിക്കാൻ chance കൂടുതലാണ്... എഴുതുന്ന എനിക്ക് തന്നെ ബോർ ആരുന്നു. അപ്പോപ്പിന്നെ വായിക്കുന്ന നിങ്ങളുടെ കാര്യം പറയണ്ടല്ലോ... പക്ഷെ മുന്നോട്ട് പോകുവാൻ ആവശ്യമുള്ളതുകൊണ്ടാണ് ചേർക്കുന്നത്..

ഒരുപാട് രഹസ്യങ്ങൾ ചുരുളഴിയാൻ ഉണ്ടെന്ന് അറിയാമല്ലോ.... പലതും ഉടനെ ഉണ്ടാവും..... 😌

THE WINTER IS COMING.......... ❤️)



വില്ലന്റെ പ്രണയം 71♥️

വില്ലന്റെ പ്രണയം 71♥️

4.5
13158

ഷാഹി അവന്റെ മുന്നിലേക്ക് ചെന്നു………………. അവൾ അവന്റെ മുഖം നോക്കി കൈവീശി………………. ..….............??? അവൻ അവളുടെ കൈകളിൽ പിടിച്ചു……………. പക്ഷെ പിടിച്ചത് മാത്രമേ അവന് ഓർമയുള്ളൂ……………..പിന്നെ അവൻ പറക്കുകയായിരുന്നു………………….. സമറിന്റെ കാൽ അവന്റെ നെഞ്ചിൽ പതിച്ചു…………….അവൻ ദൂരേക്ക് പറന്നു വീണു…………… അവർ ഇത് കണ്ടു ഭയന്നു……………. പെട്ടെന്ന് ഒരുത്തൻ എന്റെ അടുത്തേക്ക് വീണു……………..ഞാൻ അവന്റെ മുഖത്തിന് ഒന്ന് കൊടുത്തു……………..എന്നിട്ട് അവന്റെ കഴുത്തിൽ പിടിച്ചു വായുവിൽ ഉയർത്തി നിർത്തി……………….. അവൻ വായുവിൽ ശ്വാസം കിട്ടാതെ പിടഞ്ഞു…………………. പെട്ടെന്ന് പയ്യൻ എന്റെ കയ്യിൽ വന്നിടിച്ചു…………….. ഞാ