Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 101

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 101

പെട്ടെന്ന് എന്തോ ഓർത്ത പോലെ അയാൾ മൂന്നു ആൺമക്കളെയും നോക്കി.

അവരുടെ കണ്ണുകളിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും വിഷമവും സങ്കടവും ദേഷ്യവും എല്ലാം അയാൾക്ക് കാണാമായിരുന്നു.

എന്തിന് എല്ലാം ഞങ്ങളിൽ നിന്നും മറച്ചു എന്ന് ഒരു ചോദ്യവും അവരിൽ ഉണ്ടെന്ന് അവർ പറയാതെ തന്നെ അയാൾക്ക് മനസ്സിലായിരുന്നു. അതുകൊണ്ടു തന്നെ ഇയാളുടെ തല പിന്നെയും താഴ്ന്നു.

ദേവച്ഛന്റെ തല പിന്നെയും താഴുന്നതു കണ്ടു സ്വാഹ ദേഷ്യം കൊണ്ട് വിറച്ചു.

അവളുടെ ഭാവ മാറ്റം കണ്ട് അഗ്നി പെട്ടെന്ന് തന്നെ പറഞ്ഞു.

“നമുക്ക് എല്ലാവർക്കും ഗസ്റ്റ് ഹൗസിലേക്ക് പോകാം.”

അതു കേട്ട് മഹാദേവൻ സ്വാഹയെ നോക്കി പറഞ്ഞു.

“നീ വാ എൻറെ കാന്താരി... നമുക്ക് എല്ലാവരെയും പരിചയപ്പെടാനും ബന്ധം പുതുക്കാനും ഒക്കെ ഉണ്ട്. മാത്രമല്ല ഒരുപാട് കാര്യങ്ങൾ ഇപ്പോഴും ഞങ്ങളിൽ പലർക്കും മനസ്സിലായിട്ടില്ല. അതൊക്കെ ഒന്നു മനസ്സിലാക്കി ഒരു കുടുംബം പോലെ നമുക്ക് എല്ലാവർക്കും ഒരുമിച്ച് മുൻപോട്ടു പോകാം... എന്തു പറയുന്നു എല്ലാവരും?”

മഹാദേവൻ സ്വാഹയോടാണ് സംസാരിച്ചു തുടങ്ങിയത് എങ്കിലും പിന്നീട് ആ ചോദ്യം എല്ലാവരിലേക്കും ആയി.

എല്ലാവരുടെ മുഖത്തും സമ്മത ഭാവം കണ്ടു മഹാദേവൻ പുഞ്ചിരിച്ചു. ഒപ്പം സ്വാഹയും എല്ലാവരെയും നോക്കിക്കാണുകയായിരുന്നു.

എന്നാൽ എല്ലാവരിൽ നിന്നും മാറി നിൽക്കുന്ന അരവിന്ദന്റെ അച്ഛനെയും അമ്മയെയും നോക്കി സ്വാഹ പറഞ്ഞു.

“അച്ഛനും അമ്മയും എന്താണ് മാറി നിൽക്കുന്നത്? ഞങ്ങൾക്ക് എല്ലാവർക്കും എല്ലാവരും ഒരു പോലെയാണ്. അല്ലേ അച്ഛാ?”

അവൾ കുസൃതിയോടെ മഹാദേവനോട് ചോദിച്ചു.

“അതെ എൻറെ കാന്താരി...”

അപ്പോഴും തല കുനിച്ച് കണ്ണുനീർ പൊഴിക്കുന്ന ദേവച്ഛനെ കണ്ട് സ്വാഹ പറഞ്ഞു.

“ദേവച്ഛ, എന്താ ഇത്? മതിയായില്ലേ, ഇനിയും കരയുന്നുവോ? കുഞ്ഞ് പറഞ്ഞത് ഓർമയുണ്ടോ? വിഷമിക്കാതെ...”

സ്വാഹ ദേവച്ഛനോട് അങ്ങനെ സംസാരിക്കുമ്പോൾ രാഹുൽ പെട്ടെന്ന് വന്ന് അവളെ കെട്ടിപ്പിടിച്ചു.

അത്രയും നേരം സഹതാപത്തോടെ എല്ലാവരെയും നോക്കി നിൽക്കുകയായിരുന്ന അഗ്നി പെട്ടെന്ന് തന്നെ ആളികത്താൻ തുടങ്ങി.

പെട്ടെന്നുള്ള അഗ്നിയുടെ ഭാവ മാറ്റം കണ്ട് Arun പൊട്ടിച്ചിരിച്ചു. അതുകണ്ട് അഗ്നി അരുണിനെ ദേഷ്യത്തോടെ നോക്കി. ആ നോട്ടം മതിയായിരുന്നു സിബ്ബ് ഇട്ട പോലെ അരുണിന്റെ ചിരി നിൽക്കാൻ.

എന്നാൽ ശ്രീക്കുട്ടി പറഞ്ഞു.

“അച്ഛൻ പറഞ്ഞ പോലെ നമുക്ക് പറയാനും അറിയാനും ഒരുപാടുണ്ട്. എനിക്കും അല്ലാതെ മടുത്തു ഇവിടെ. നമുക്ക് വേഗം ഗസ്റ്റ് ഹൗസിലേക്ക് പോകാം അച്ഛാ…”

പെട്ടെന്ന് തന്നെ ശ്രീഹരി ശ്രീക്കുട്ടിയുടെ അടുത്ത് വന്ന് അവളെ തന്നോട് ചേർത്ത് പിടിച്ചു.

മഹാദേവൻ തന്നെ ദേവച്ഛനെയും അരവിന്ദൻറെ അച്ഛനെയും കൈ പിടിച്ച് തന്നോടൊപ്പം നടത്തി. പുറകിലായി എല്ലാവരും നടക്കാൻ തുടങ്ങി.

എല്ലാവരും നടക്കുന്ന സമയത്ത് തന്നെ നോക്കി നിൽക്കുന്ന നാലു പെൺകുട്ടികളെ സ്വാഹ ശ്രദ്ധിച്ചു.

“ഇത് എന്തു പറ്റി എൻറെ ചേച്ചി മാർക്ക്? ഇങ്ങനെ മാറി നിൽക്കുന്നത് എന്താണ്? ഇങ്ങനെ മാറി നിൽക്കുന്നവരായി അല്ലല്ലോ ഞാൻ നിങ്ങളെ പറ്റി കേട്ടിരിക്കുന്നത്? പെട്ടെന്ന് എന്താണ് നിങ്ങൾക്ക് ഒരു മാറ്റം? എന്തുപറ്റി ഇവിടെ നിന്നും പോരാൻ തോന്നുന്നില്ലേ?”

സ്വാഹയുടെ ആ ചോദ്യം കേട്ട് മുന്നിലോട്ട് നടന്നിരുന്ന എല്ലാവരും തിരിഞ്ഞ് അവരെ നോക്കി.

“കാന്താരി ഒരു സംഭവം തന്നെയാണ് എന്ന് ശ്രീക്കുട്ടി എപ്പോഴും പറയുമായിരുന്നു. എന്നാലും നീ എന്തു മാസാണ് പെണ്ണേ?”

റോസി പറഞ്ഞു.

അതു കേട്ട് ലില്ലി പറഞ്ഞു.

“ചേച്ചി, മാസല്ല മരണമാസ്സാണ് ഇവൾ.”

അവരുടെ സംസാരം കേട്ട് ശ്രീക്കുട്ടി പൊട്ടിച്ചിരിച്ചു പോയി. കൂടെ ശ്രീഹരിയും. മനസ്സ് നിറഞ്ഞ ചിരി. പിന്നെ എല്ലാവരും മുന്നിലോട്ട് നടന്നു.

ആ സമയം അഗ്നി വന്ന് സ്വാഹയുടെ പിറകിൽ വന്നു നിന്നു. പിന്നെ പറഞ്ഞു.

“ദേവി നിന്നെ കാണാൻ എന്തു ഭംഗിയാടി? എല്ലാവരും നോക്കി വെള്ളം ഇറക്കുവാടി നിന്നെ...”

അഗ്നി വളരെ മെല്ലെയാണ് തൻറെ ദേവിയോട് അത് പറഞ്ഞത് എങ്കിലും അടുത്തു നിന്ന അരുൺ പെട്ടെന്ന് തന്നെ പറഞ്ഞു.

“അങ്ങനെ നോക്കി വെള്ളനിറക്കുന്നവർ ഉണ്ടെങ്കിൽ അവരെ കൈ കാര്യം ചെയ്യാൻ അവൾക്ക് തണ്ടും തടിയും ഉള്ള ഒരുപാട് ആങ്ങളമാർ ചുറ്റുമുണ്ട്.”

അതുകേട്ട് ചിരിയോടെ ദച്ചു പറഞ്ഞു.

“പിന്നെ സ്വാഹക്ക് അവളെ നോക്കി വെള്ളം ഇറക്കുന്ന വരെ ശരിയാക്കാൻ ഒരു ആങ്ങളയുടെയും ആവശ്യമില്ല. അതെ, അവൾ ദേവി പീഠത്തിലെ ലക്ഷ്മിയാണ്. മാത്രമല്ല അഗ്നിദേവ വർമ്മയുടെ ദേവിയാണ്.”

അതുകേട്ട് എല്ലാവരും ചിരിച്ചു. അംബിക ദേവി അവളെ തന്നെ നോക്കി നടക്കുകയായിരുന്നു.

അത് കണ്ട് അവൾ അവർക്ക് അടുത്തേക്കും നടന്നതും ഫ്രെഡി അവൾക്ക് മുന്നിലേക്ക് കയറി വന്നു.

“സ്വാഹ നീ ഒരുപാട് അങ്ങ് സന്തോഷിക്കേണ്ട... ഇത് ഗോവൻ ബ്രദേഴ്സ് ആണ്. മാർട്ടിനെയും ഡിഡിഎയും നിനക്ക് ശരിക്കും അറിയില്ല.

അവർ റിമാൻഡ് കാലാവധി കഴിഞ്ഞാൽ കോടതിയിൽ നിന്നും പുഷ്പം പോലെ പുറത്തിറങ്ങുന്നത് ഞാൻ കാണിച്ചു തരാം. അവർ പുറത്തിറങ്ങിയ ശേഷം നിന്നെ കാണാൻ ഞങ്ങൾ ഗോവൻ ബ്രദേഴ്സ് ഒരു വരവ് വരുന്നുണ്ട്.”

ഇത്രയൊക്കെ പറയുമ്പോഴും സ്വാഹയുടെ ചുണ്ടിൽ സ്വതസിദ്ധമായ പുഞ്ചിരി ഉണ്ടായിരുന്നു.

അത് കണ്ട് ഫ്രെഡി പിന്നെയും പറഞ്ഞു.

“അന്നും ഈ ചിരി നിൻറെ മുഖത്ത് എനിക്ക് കാണണം.”

സ്വാഹയോട് ഫ്രെഡി സംസാരിക്കുകയായിരുന്നു എങ്കിലും മറുപടി നൽകിയത് ശ്രീക്കുട്ടിയായിരുന്നു.

“അതെ ഫ്രെഡി ചേട്ടാ... ഈ ചിരിയൊക്കെ ഒട്ടും മായാതെ ഇനി എന്നും ഈ മുഖത്ത് കാണും. അതിൽ ചേട്ടന് ഒരു സംശയവും വേണ്ട.

പക്ഷേ ഗോവൻ ബ്രദേഴ്സ്, നിങ്ങൾ പറഞ്ഞ രീതിക്ക് ജയിലിൽ നിന്നിറങ്ങി പുറത്തു വന്ന് ഇവളുടെ നേർക്ക് നേരെ നിൽക്കുമ്പോൾ ഇവളുടെ ചിരിക്ക് ഇത്ര ഭംഗി ഒന്നും കാണില്ല എന്നാണ് എൻറെ ഒരു കണക്കു കൂട്ടൽ.”

ശ്രീക്കുട്ടി ഫ്രെഡിയോട് പറയുന്നത് കേട്ട് as usual കിളി പോയ രീതിയിൽ നിൽക്കുന്ന അരുൺ ശ്രീഹരിയോട് ചോദിച്ചു.

“കാര്യം നമ്മുടെ ശ്രീക്കുട്ടിയൊക്കെ തന്നെയാണ്. ഇവൾ എന്ത് പിണ്ണാക്കാണ് ഈ പറയുന്നത്? ഇവൾ നമ്മുടെ സൈഡോ അതോ ഫ്രെഡിയുടെയോ എന്നാണ് ഇപ്പോൾ എനിക്ക് തോന്നുന്ന പ്രധാന സംശയം.”

അരുണിന്റെ ആ ചോദ്യം കേട്ട് Amey പറഞ്ഞു.

“ഏട്ടാ ഒന്നും മിണ്ടാതെ നിൽക്ക്. അവൾ പറയുന്ന ഡയലോഗ് ഒക്കെ ഒന്ന് കേൾക്കട്ടെ.”

അവൻ സ്വന്തം കൈ അരുണിനു മുന്നിലേക്ക് നീട്ടി പറഞ്ഞു.

“നോക്ക്... കോരിത്തരിക്കുക ആണ്. അത് മാതിരി മാസ് ഡയലോഗ് അല്ലേ വരുന്നത്?

പിന്നെ ഒരു കാര്യം കൂടി എനിക്ക് മനസ്സിലായി. ഏട്ടനെ പോലെ തന്നെയാണ് ഫ്രെഡിയും. അവനും ഒന്നും മനസ്സിലായിട്ടില്ലെന്നു തോന്നുന്നു. കണ്ടില്ലേ പൊട്ടനെ പോലെ ശ്രീക്കുട്ടിയെ തന്നെ നോക്കി നിൽക്കുന്നത്.”

അന്നേരമാണ് ശ്രീഹരി ശ്രീക്കുട്ടിയുടെ തോളിൽ കയ്യിട്ടു ഫ്രെഡിയെ നോക്കി പുച്ഛത്തോടെ പറഞ്ഞത്.

“ശ്രീ നീ ഇങ്ങനെ പറഞ്ഞാൽ ഒന്നും ഫ്രെഡിക്ക് മനസ്സിലാകില്ല. കണ്ടില്ലേ വായും പൊളിച്ചു നിൽക്കുന്നത്.”

അതും പറഞ്ഞ് ശ്രീഹരി ഫ്രെഡിയെ നോക്കി പറഞ്ഞു.

“അവൾ പറഞ്ഞതിന് വലിയ അർത്ഥമൊന്നുമില്ല. മാർട്ടിനും DD യും അവരുടെ ജീവപര്യന്തം ഒക്കെ കഴിഞ്ഞു വരുമ്പോഴേക്കും ഇവൾ വയസ്സായി പല്ലൊക്കെ കുഴിഞ്ഞു നല്ല ഭംഗിയുള്ള ഒരു മുത്തശ്ശി ആയിരിക്കും എന്നാണ് പറഞ്ഞതിന് അർത്ഥം.”

അപ്പോഴാണ് ശ്രീക്കുട്ടി പറഞ്ഞത് എന്താണെന്ന് ഫ്രെഡിക്ക് മനസ്സിലായത്. അവൻ ദേഷ്യത്തോടെ ശ്രീക്കുട്ടിയെ നോക്കി. അത് കണ്ട് സ്വാഹ പറഞ്ഞു.

“ദേ ശ്രീ ഏട്ട... വേണ്ട വെറുതെ ഫ്രെഡിയെ ദേഷ്യം പിടിപ്പിക്കേണ്ട. എന്നെ കാണാൻ ഭംഗി ഉണ്ടാവില്ല എന്നൊക്കെ പറഞ്ഞാൽ ആൾക്ക് വല്ലാത്ത സങ്കടം ആകും. ഒന്നുമില്ലെങ്കിലും കുറച്ചു ദിവസത്തേക്ക് എന്നെ ഏട്ടത്തിയമ്മയായി കണ്ടതല്ലേ?”

അവൾ പറയുന്നത് കേട്ട് കപട ദേഷ്യത്തോടെ അഗ്നി സ്വാഹയോട് ചോദിച്ചു.

“ഡി കാന്താരി... നിനക്ക് അവൻറെ ഏട്ടത്തിയമ്മ ആകണമല്ലേ?”

എന്നാൽ അവരെല്ലാവരും ചേർന്ന് തന്നെ വരുന്നതാണെന്ന് മനസ്സിലാക്കി ഫ്രെഡി പറഞ്ഞു.

“സ്വാഹ, നീ കളിച്ചത് ഗോവൻ ബ്രദേഴ്സിനോടാണ്. ഇതിന് പകരം വീട്ടാൻ സാധിച്ചില്ല എങ്കിൽ പിന്നെ ഗോവൻ ബ്രദേഴ്സ് ഇല്ല എന്ന് കൂട്ടിക്കോളൂ.”

“വെല്ലു വിളിയൊക്കെ നല്ലതാണ് ഫ്രെഡി... നീ ഇപ്പോൾ പോകാൻ നോക്ക്. പോയി കുറെ കാശ് ചെലവാക്കി മാർട്ടിനെയും ഡിഡിഎയും ജയിലിൽ നിന്ന് ഇറക്കാൻ ശ്രമിക്കു. അങ്ങനെയാകുമ്പോൾ നിൻറെ കുറെ പണം പോയി കിട്ടും. അത് ആർക്കെങ്കിലും ഒക്കെ ഉപകാരപ്പെടും. വേഗം സമയം കളയണ്ട.

പക്ഷേ ഒന്ന് നീ ഓർത്തോ... ഞാൻ ജീവനോടെ ഇരിക്കുമ്പോൾ അവർക്ക് ഒരു ഇളവും കിട്ടാൻ പോകുന്നില്ല.”

ദേഷ്യത്തിനിടയിലും സ്വാഹ പറയുന്നത് ഫ്രെഡി ശ്രദ്ധയോടെ കേട്ടു. പിന്നെ എന്തോ ആലോചിച്ചു അവളെ ഒന്നു നോക്കിയ ശേഷം അവിടെ നിന്നും നടന്നു പോയി.

ഫ്രെഡി നടന്നു പോകുന്നത് കണ്ട് ശ്രീഹരി പറഞ്ഞു.

“സമ്മതിച്ചിരിക്കുന്നു എൻറെ കാന്താരി... ഇനി ഫ്രെഡി അധികം പൈസ ചെലവാക്കി മാർട്ടിനെയും ഡിഡിഎയും പുറത്തിറക്കാൻ ശ്രമിക്കില്ല അല്ലേ? അതല്ലേ നീ അവൻറെ തലയിൽ തിരുകി കൊടുത്ത സന്ദേശം. അതല്ലേ നീ ഇപ്പോൾ ചെയ്തത്?”

ശ്രീഹരി പറയുന്നത് കേട്ട് അഗ്നിയും സ്വാഹയും ശ്രീക്കുട്ടിയും പുഞ്ചിരിച്ചു.

അപ്പോഴാണ് എന്താണ് സ്വാഹ ചെയ്തത് എന്നുള്ളത് അവിടെയുള്ളവർക്ക് എല്ലാവർക്കും മനസ്സിലായത് തന്നെ.

എല്ലാവരും അത്ഭുതത്തോടെ അവളെ നോക്കി ആണോ എന്ന പോലെ ചോദിച്ചു. അത് കേട്ട് അഗ്നി പറഞ്ഞു.

“അത് തന്നെയാണ് അവളുടെ മനസ്സിൽ ഉള്ളത്. അവൾക്ക് വേണ്ടത് പറയാതെ പറഞ്ഞിരിക്കുന്നു. ഇനി ഫ്രെഡി അനങ്ങില്ല. വെറുതെ പൈസ ചെലവാക്കാൻ അവൻ തുനിയില്ല. നേരം ഒരുപാട് ആയി. വാ നമുക്ക് ഗസ്റ്റ് ഹൗസിലേക്ക് പോകാം.”

അങ്ങനെ എല്ലാവരും നടക്കാൻ നേരം സ്വാഹ ആരെയോ നോക്കുന്നത് കണ്ട് അഗ്നി ചോദിച്ചു.

“എന്തു പറ്റി ദേവി? നീ ആരെയാണ് തിരയുന്നത്?”

“കണാരേട്ടൻ...”

അവൾ പറയുന്നത് കേട്ട് കണാരൻ പറഞ്ഞു.

“ഞാൻ ഇവിടെയുണ്ട് കുഞ്ഞേ... നടന്നോളൂ.”

അത് കേട്ട് സ്വാഹ ശ്രീക്കുട്ടിയുടെ കൈ പിടിച്ചു മുന്നോട്ട് നടന്നു. അതുകണ്ട് അഗ്നി ദേഷ്യത്തോടെ ശ്രീഹരിയോട് പറഞ്ഞു.

“നിനക്ക് നിൻറെ പെണ്ണിനെ കൂടെ നടത്തി കൂടെ? വെറുതെ എന്റെ പെണ്ണിനെ ബുദ്ധിമുട്ടിപ്പിക്കാതെ.”

അഗ്നിയുടെ ആ കുശുമ്പും മറ്റും കണ്ടു പൊട്ടിച്ചിരിയോടെ ശ്രീഹരി അവനെ നോക്കി.

എന്നാൽ ഈ സമയം അഗ്നിയെയും ശ്രീഹരിയെയും തള്ളി മാറ്റി നാല് പെൺപടങ്ങളും സ്വാഹക്കും ശ്രീക്കുട്ടിക്കും കൂടെ കൂടിയത് കണ്ട് കണ്ണുകൊണ്ട് അവരെ നോക്കി പറഞ്ഞു.

“ഇനി നീ എന്നോട് മാത്രമല്ല ഏട്ടന്മാരോടും ഇതേ ഡയലോഗ് അടിക്കേണ്ടി വരും.”

അതുകേട്ട് ദേഷ്യത്തോടെ ഫ്ലോറിൽ മുറുക്കി ചവിട്ടി അഗ്നി മുന്നോട്ടു നടന്നു.

ഈ സമയം നമ്മുടെ നാല് പെൺപടകളും കൂടി ശ്രീക്കുട്ടിയോടും സ്വാഹയോടും പറഞ്ഞു.

“ഞങ്ങളും ഇനി നിങ്ങൾക്ക് ഒപ്പമാണ്.”

അതും പറഞ്ഞ് നാലുപേരും അവർക്കൊപ്പം കൂടി ആറു പേരായി നടക്കുന്നത് കണ്ടു കൂടെയുള്ള എല്ലാവരുടെയും മനസ്സു നിറഞ്ഞു.

രാഹുലും ഏട്ടന്മാരും അവർക്കൊപ്പം നടക്കുന്നുണ്ട് എങ്കിലും അവരുടെ മനസ്സ് നിറയെ അവരുടെ കുഞ്ഞു പെങ്ങൾ നിറഞ്ഞു നിൽക്കുകയായിരുന്നു. പെട്ടെന്നാണ് സ്വാഹ നടത്തം നിർത്തി തിരിഞ്ഞ് രാഹുലിനെ നോക്കിയത്.

“രാഹുലേട്ടാ… വന്നേ”

എന്നും പറഞ്ഞ് അവൾ അവനെ വിളിച്ചതും രാഹുൽ അവളെ നോക്കി കണ്ണുകൾ തുടച്ചു.

“ഇങ്ങു വന്നേ ഞാനല്ലേ പറയുന്നത്. എല്ലാത്തിനും പരിഹാരം കാണാം.”

സ്വാഹ അവനെ നോക്കി പറഞ്ഞതും രാഹുൽ മെല്ലെ പുഞ്ചിരിച്ചു.

പിന്നെ എല്ലാവരും ചേർന്ന് ഗസ്റ്റ് ഹൗസിൽ എത്തി. അംബിക ദേവി എല്ലാവരോടുമായി പറഞ്ഞു.

“എല്ലാവരും ഫ്രഷ് ആയി വരുന്നതാണ് നല്ലത്. ഇന്ന് രാത്രി കഴിയുമ്പോഴേക്കും എല്ലാം എല്ലാവർക്കും പരസ്പരം പറഞ്ഞു തീർക്കണം.”

പെട്ടെന്നാണ് ദച്ചു അടുത്തു നിൽക്കുന്ന അച്ചുവിൻറെ തോളിലേക്ക് ചാഞ്ഞത്. അതുകൊണ്ട് പുറകിൽ നിന്നിരുന്ന അനിൽ വേഗം തന്നെ അവളെ താങ്ങി പിടിച്ചു. പിന്നെ മെല്ലെ സോഫയിലേക്ക് കിടത്തി. അവൾ അൺകോൺഷ്യസ് ആയി പോയിരുന്നു.

ലില്ലി പെട്ടെന്ന് തന്നെ ദച്ചുവിനെ പരിശോധിച്ചു. പിന്നെ പറഞ്ഞു.

“കുറച്ചു വെള്ളം മുഖത്ത് തെളിച്ചോളൂ റോസി.”

അടുത്തുള്ള jug ൽ നിന്നും വെള്ളം എടുത്ത് റോസി വേഗം തന്നെ അവളുടെ മുഖത്തേക്ക് തളിച്ചു. വെള്ളം മുഖത്തു വീണതും ദച്ചു കണ്ണു തുറന്നു. അവളെ നോക്കിക്കൊണ്ട് റോസി ചിരിയോടെ ചോദിച്ചു.

“പണി തന്നല്ലേ?”

“അതേന്നാ തോന്നുന്നേ?”

“തോന്നൽ ഒന്നുമല്ല confirm തന്നെയാണ്. എവിടെ എല്ലാം ഒപ്പിച്ചു വെച്ച കള്ള ഡോക്ടർ? “

ഇവരുടെ സംസാരം എല്ലാം കേട്ട് പുറകിൽ നിൽക്കുന്ന Arun കണ്ണു നിറച്ച് പുഞ്ചിരിയോടെ എല്ലാവരെയും ഒന്ന് നോക്കി. അരുണിനും കാര്യങ്ങൾ ഏകദേശം കത്തിയിരുന്നു.

എല്ലാവർക്കും സന്തോഷമായി. അപ്പോൾ മഹാദേവൻ പറഞ്ഞു.

“എൻറെ കടിഞ്ഞൂൽ പൊട്ടന് ഇതെങ്കിലും എക്സ്പ്ലനേഷൻ ഇല്ലാതെ മനസ്സിലായല്ലോ? അതു തന്നെ മഹാഭാഗ്യം.”

അതുകേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.

“അച്ഛാ... ഇനി എന്നെ കളിയാക്കാൻ പാടില്ല. ഞാനും ഒരു അച്ഛനാണ്.”

Arun അങ്ങനെ പറഞ്ഞ് എല്ലാവരെയും ഒന്നു നോക്കി. പിന്നെ ദച്ചുവിന് അടുത്തേക്ക് ചെന്നു.

“അങ്ങനെ അവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഇതു വരെ കാര്യങ്ങളെല്ലാം മുറ തെറ്റാതെ തന്നെ നടക്കുന്നുണ്ട്.”

അതും പറഞ്ഞ് Amen നും Abhay യും Amey യും നേരെ സ്വാഹക്ക് മുന്നിൽ വന്നു നിന്നു.

അതുകണ്ട് സ്വാഹ അവരെ സംശയത്തോടെ നോക്കി. അവർ മൂന്നുപേരും ഒരേ പോലെ പറഞ്ഞു.

“എൻറെ കാന്താരി, നിനക്ക് സമാധാനമായില്ലേ? ഇനി ഞങ്ങൾക്ക് പണി തരുന്നത് ഒന്ന് കുറച്ചു നാളത്തേക്ക് നിർത്താമോ?

ഞങ്ങൾക്കും കുടുംബവും കുട്ടികളും ഒക്കെയായി ജീവിക്കണം എന്ന് വല്ലാത്ത ആഗ്രഹമുണ്ട്.”



സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 102

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 102

4.8
9746

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 102 അവർ പറയുന്നത് കേട്ട് സ്വാഹ മുഖം കൂർപ്പിച്ച് അവരെ മൂന്നു പേരെയും നോക്കി. എന്നാൽ പിന്നിൽ നിന്നും പൊട്ടിച്ചിരി കേട്ട് സ്വാഹ തിരിഞ്ഞപ്പോൾ കാണുന്നത് അവിടെയുള്ള എല്ലാവരും കൂടി ചിരിക്കുന്നതാണ്. Abhay പിന്നെയും പറഞ്ഞു. “ഇനി ഞങ്ങളുടെ ടേൺ ആണ്. അതിനിടയിൽ കയറിയെങ്ങാനും നീയും അഗ്നിയും ഗോളടിക്കാൻ നോക്കിയാൽ...” Abhay പറഞ്ഞത് കേട്ട് എല്ലാവരും വീണ്ടും പൊട്ടിച്ചിരിച്ചു. എല്ലാവരുടെയും സന്തോഷവും കുസൃതിയും എല്ലാം നോക്കി കണ്ടു കൊണ്ട് അംബിക ദേവി എല്ലാവരോടുമായി പറഞ്ഞു. “അതു തന്നെയാണ് എനിക്കും പറയാനുള്ളത്. വിവാഹം കഴിയാതെ രണ്ടും എന്തെങ്കിലും വേണ്