ഗായത്രിദേവി -28
എല്ലാവരെയും ഒന്ന് നോക്കിയ ശേഷം ഗായത്രി പതിയെ തലകുഞ്ഞിന് കൊണ്ട് അവിടെ നിന്നും നടക്കാൻ തുടങ്ങിയതും...
\"മോളെ ഒന്ന് നിന്നെ..\" ഗോവിന്ദൻ അവളെ വിളിച്ചു
അത് കേട്ടതും ഗായത്രി സന്തോഷത്തോടെ തിരിഞ്ഞു നോക്കി
\" നി ഇങ്ങു വാ... മം... നിങ്ങൾ എല്ലാവരും പോയി അവരവരുടെ ജോലി നോക്കു...\" ഗോവിന്ദൻ പറഞ്ഞു
\"മോളു ഇരിക്ക്...\" അദ്ദേഹം മുന്നിൽ ഉള്ള കസേരയിൽ കാണിച്ചുകൊണ്ട് പറഞ്ഞു
\"ഇല്ല വേണ്ട... എനിക്ക് പോകണം സമയമായി... സാറിന് ഒന്നും സംഭവിച്ചില്ലല്ലോ ദൈവം കാത്തു..\"
\"ദൈവം അല്ല മോളാണ് ദൈവത്തെ പോലെ എന്നെ രക്ഷിച്ചത് ... അയാൾ എന്റെ കഴുത്തിനല്ല എവിടെ കുത്തിയാലും പ്രശ്നം ആകുമായിരുന്നു കാരണം എനിക്ക് ഷുഗർ ഉള്ളതാണോ മുറിവ് ഉങ്ങില്ല കുറച്ചു ബുദ്ധിമുട്ടാണ്... \"ഗോവിന്ദൻ ഒരു ചിരിയോടെ പറഞ്ഞു
ഗായത്രിയും ഒന്നും മിണ്ടാതെ നോക്കിനിന്നു..
\"എന്താ നിന്റെ പേര് എന്തിനാണ് നി ഈ പ്രായത്തിൽ ജോലി അന്വേഷിച്ചു നടക്കുന്നത് അതും യൂണിഫോമിൽ...\" ഗോവിന്ദൻ ഗായത്രിദേവിയോട് ചോദിച്ചു
\"അത് പിന്നെ.... എന്റെ പേര് ഗായത്രിദേവി..\"
\"മം.. നല്ല പേരാണല്ലോ...നി അവിടെ ഇരിക്ക്...\" ഗോവിന്ദൻ വീണ്ടും പറഞ്ഞു
ഒടുവിൽ ഗോവിന്ദന്റെ നിർബന്ധത്തിന് മുന്നിൽ അവൾ വഴങ്ങി...അയാൾക്ക് മുന്നിൽ ഉള്ള രണ്ടു കസേരയിൽ ഒന്നിൽ ഇരുന്നു
\"ഇപ്പോൾ പറ..\"
\"എനിക്ക് അച്ഛനും അമ്മയും രണ്ടു അനുജത്തിമാരും ഉണ്ട് പക്ഷെ അച്ഛന് ഈ അടുത്തു ഒരു ആക്‌സിഡന്റ് പറ്റി അതിൽ പിന്നെ അദ്ദേഹം കിടപ്പിലായി...അമ്മ ഇതുവരെയും ജോലിക്ക് ഒന്നും തന്നെ പോയിരുന്നില്ല അച്ഛന്റെ ശമ്പളത്തിൽ മാത്രം കഴിഞ്ഞിരുന്ന കൊച്ചു കുടുംബം ഇനി അമ്മ ജോലിക്കു പോകും പക്ഷെ അമ്മ പാവമാണ് ഒറ്റയ്ക്ക് എല്ലാം നോക്കണം...അതുകൊണ്ടാ ഞാൻ ജോലിക്കു പോകാൻ തീരുമാനിച്ചത് ഇതു അമ്മയോട് പറഞ്ഞപ്പോ എന്നോട് പഠിക്കാൻ ആണ് പറഞ്ഞത് അമ്മക്ക് ഞാൻ ജോലിക്കു പോകുന്നതിൽ ഒട്ടും താല്പര്യമില്ല അതുകൊണ്ടാ ഞാൻ സ്കൂളിൽ പോകുന്നതു പോലെ വീട്ടിൽനിന്നും ഇറങ്ങിയത്തും ജോലി തേടി നടക്കുന്നത്... എല്ലാം എന്റെ കുടുംബത്തിന് വേണ്ടിയാണ്...\" ഗായത്രിദേവി അത് പറയുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞു..
\" നി കാഴ്ചയിൽ ഉയരം കുറവാണ് എങ്കിലും മനസ്സ് കൊണ്ട് ഉയർന്നവളാണ് നിനക്ക് നല്ലത് മാത്രമേ നടക്കു... അല്ല അപ്പോൾ ഞാൻ ഇവിടെ നിനക്ക് ജോലി തന്നാൽ പ്രേശ്നമാവില്ല..നിന്റെ വീട്ടിൽ അറിഞ്ഞാൽ... \" ഗോവിന്ദൻ ചോദിച്ചു
\"ഇല്ല ഞാൻ സ്കൂളിൽ പോകുന്ന പോലെ ഇങ്ങു പോരും..\"
\"മിടുക്കി...പക്ഷെ എത്ര ദിവസം... ഒരുനാൾ കള്ളൻ പലനാൾ പിടിയിൽ.. കേട്ടിട്ടില്ലേ...\"
\"അറിയാം പിടിക്കപെടുമ്പോൾ അത് അമ്മയോട് എങ്ങനെ പറയണോ അത് അങ്ങനെ പറഞ്ഞു ഞാൻ മനസിലാക്കിപ്പിക്കും...പക്ഷെ ഇപ്പോൾ എനിക്ക് വേണ്ടത് ജോലിയാണ് എന്റെ അമ്മയെ സഹായിക്കണം...\"
\"ശെരി ഞാൻ നിനക്ക് ഇവിടെ ജോലി തരാം പപ്പടം ഉണ്ടാക്കുന്നതും പാക്ക് ചെയ്യുന്നതും ക്ലീനിങ് അങ്ങനെ എല്ലാം ചെയ്യേണ്ടിവരും...\"
\"മം..\"
\"എനിക്ക് ഇഷ്ടം ഉണ്ടായിട്ടല്ല...കുട്ടികൾ ജോലി ചെയ്യുന്നതിൽ എനിക്ക് താല്പര്യമില്ല എങ്കിലും നിന്നോടുള്ള എന്റെ കടപ്പാട് ആണിത് എന്റെ ജീവൻ രക്ഷിച്ചതിന്...\" ഗോവിന്ദൻ പറഞ്ഞു
അത് കേട്ടതും ഗായത്രി വളരെ സന്തോഷത്തോടെ ഇരുകൈകൾ കൈകൾ കൂപ്പി അദ്ദേഹത്തെ തൊഴുതു...
\"നാളെ മുതൽ രാവിലെ 9.30 ന് ഇവിടെ എത്തണം കേട്ടോ.. ശമ്പളം എത്ര വേണം...\"
അത് കേട്ടതും ഗായത്രിദേവി ഒരു പുഞ്ചിരിയാണ് അദ്ദേഹത്തിന് സമ്മാനിച്ചത്...
\"ശമ്പളം 3000 രൂപയാണ് തുടക്കം പിന്നെ പതിയെ പതിയെ ഞാൻ കൂട്ടി തരാം...ഇപ്പോൾ നിനക്ക് പണം വല്ലതും വേണോ...\"
\"ഇപ്പോൾ എനിക്ക് ഒന്നും വേണ്ട... ഞാൻ ജോലി ചെയ്തു വാങ്ങിച്ചോളം...പക്ഷെ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്...\"
\"പറ..\"
\"ഞാൻ എനിക്ക് നാല് മണി വരെ മാത്രമേ ഇവിടെ ജോലി ചെയ്യാൻ കഴിയു കാരണം അമ്മ ഞാൻ സ്കൂളിൽ പോവുകയാണ് എന്നാണ് കരുതുക അതാണ് അതുപോലെ സ്കൂൾ വിട്ടു പോകുന്നത് പോലെ എനിക്ക് വീട്ടിലേക്കു പോവുകയും വേണം...\" ഗായത്രിദേവി പറഞ്ഞു
\"ശെരി...\" ഗോവിന്ദൻ അത് സമ്മതിച്ചു..
ഗായത്രിദേവി വളരെ സന്തോഷത്തോടെ തന്റെ വീട്ടിലേക്കു പോയി...അവൾ വീട്ടിൽ എത്തിയതും...
\"നിന്റെ അനുജത്തിമാർ എവിടെ...\" മുറ്റം അടിച്ചു വാരുന്ന സമയം അമ്മിണി വീട്ടിലേക്കു ആദ്യം വന്ന ഗായത്രിദേവിയോട് ചോദിച്ചു
\"അത് പിന്നെ ഞാൻ കണ്ടില്ല അമ്മേ..\"
\"മം ..\"
\"നിനക്ക് ചായ വേണോ കുടിക്കാൻ..\"
\"മം..\" ഗായത്രിദേവി തന്റെ തോളിൽ ഉള്ള ബാഗ് ഉമ്മറത്ത് അഴിച്ചു വെച്ചു...അപ്പോഴേക്കും കൈയിൽ ഉണ്ടായിരുന്ന ചൂല് താഴെ ഇട്ട ശേഷം നേരെ അടുക്കളയിൽ പോയി മുൻപ് ചൂടാക്കി ഫ്ലാസ്ക്കിൽ ഒഴിച്ച് വെച്ച കട്ടൻ ചായ ഒരു ഗ്ലാസിൽ പകർത്തികൊണ്ട് അമ്മിണി ഉമ്മറത്തേക്ക് വന്നു... അമ്മിണി അത് മകൾക്കു കൊടുത്ത ശേഷം തന്റെ ജോലി പൂർത്തിയാക്കാൻ തുടങ്ങി..
അമ്മേ അമ്മക്ക് ജോലി വല്ലതും ശെരിയായോ... ഗായത്രിദേവി ചായ കുടിക്കുന്ന സമയം ചോദിച്ചു
ഉവ്വ് മോളു നമ്മുടെ തങ്കമണി ചേച്ചി അവരുടെ കൂടെ അവർ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ ക്ലീനിങ്ങിനായി വരാൻ പറഞ്ഞിട്ടുണ്ട് മാസം 6000 രൂപ.. രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ... അതിനു ശേഷം രാത്രി 7 മുതൽ 9.30വരെ ഒരു ഹോട്ടലിൽ പാത്രം കഴുകുന്ന ജോലിക്കും പറഞ്ഞിട്ടുണ്ട് മാസം 3000,4000 വരെ കിട്ടും...അമ്മിണി മുറ്റം അടിച്ചുവാരികൊണ്ട് പറഞ്ഞു
അത് കേട്ടതും ഗായത്രിയുടെ മിഴികൾ നിറഞ്ഞു... അപ്പോഴേക്കും അങ്ങോട്ട് ഗംഗാദേവിയും ഗോമതിദേവിയും അങ്ങോട്ട് വന്നു
\"അമ്മേ ചായ ... \"ഇരുവരും ഒരുമിച്ചു അകത്തേക്ക് കയറുന്ന സമയം പറഞ്ഞു
\"ആ... ദേ വരുന്നു..\" അമ്മിണി തൻറെ മക്കൾക്ക് ചായ എടുത്തു കൊണ്ട് വന്നു നൽകി...
\"അല്ല ഗായത്രി ഇന്ന് നി സ്കൂളിൽ വന്നോ നിന്നെ ഇന്ന് ഞങ്ങൾ കണ്ടില്ലല്ലോ സ്കൂളിൽ വെച്ച്...\" ഗോമാതിദേവി ചോദിച്ചു
അത് കേട്ടതും അമ്മിണി ഗായത്രിദേവിയെ നോക്കി
\"അത് പിന്നെ ഞാൻ വന്നിരുന്നു.. നിങ്ങൾ എന്നെയോ ഞാൻ നിന്നെയോ കാണാൻ ഞാനും നീയും ഓരേ ക്ലാസ്സിൽ അല്ലല്ലോ ഗോമതി...\" ഗായത്രി പറഞ്ഞു
\"അല്ല ഉച്ചക്കും ഇന്റർവെൽനും ഒന്നും പുറത്ത് കണ്ടില്ല അതാണ് ചോദിച്ചത്...\"
\"അതോ ചെറിയ തലവേദന കാരണം ക്ലാസ്സിൽ തന്നെ കിടന്നു...\" ഗായത്രിദേവി പറഞ്ഞു
\"ഇവൾ പറയുന്നത് വിശ്വസിക്കാൻ കഴിയുന്നില്ലല്ലോ...\" ഗംഗാദേവി മനസ്സിൽ വിചാരിച്ചുകൊണ്ട് ഗോമാതിയെ നോക്കി
അമ്മിണി മുറ്റം അടിച്ചു വാരിയ ശേഷം അടുക്കളയിലേക്ക് നടന്നു...ഗായത്രിദേവിയും അവിടെ നിന്നും നടന്നു...
\" ചേച്ചി അവൾ പറഞ്ഞത് കേട്ടോ അവൾ സ്കൂളിൽ വന്നിരുന്നു എന്ന്... അപ്പോൾ നമ്മളോട് ആ സ്വാതി പറഞ്ഞതോ അവൾ ഒരു ബസ്സിൽ കയറി പോയി എന്ന്...എങ്ങോട്ടാണ് പോയത് അവൾ എവിടെയാണ് ഇത്ര നേരം ഉണ്ടായത്... \" ഗോമതിദേവി ഗംഗാദേവിയോട് ചോദിച്ചു
\" ഇവൾ എന്തോ ഒരു കള്ളത്തരം കാണിക്കുന്നു അത് നമ്മൾ നാളെ തന്നെ കണ്ടെത്താം... \" ഗംഗാദേവി പറഞ്ഞു
തുടരും
ഗായത്രി ദേവി -29
\" ഇവൾ എന്തോ മറക്കുന്നു എന്നത് തീർച്ച അത് നാളെ തന്നെ കണ്ടെത്തണം... ഇന്ന് ഇവൾ സ്കൂളിൽ വന്നിട്ടില്ല എന്നിട്ടും അമ്മയോട് സ്കൂളിൽ വന്നു എന്ന് കള്ളം പറയുന്നു... \" ഗംഗാദേവി പറഞ്ഞു \" അതെ എന്തോ കള്ളത്തരം ഇവൾ കാണിക്കുന്നുണ്ട് എന്ന് മനസിലായി അത് കണ്ടെത്തുക തന്നെ വേണം...\"ഗോമതിദേവിയും പറഞ്ഞു ഇരുവരും അതും പറഞ്ഞുകൊണ്ട് പരസ്പരം നോക്കി.... പിന്നീട് കൈയും കാലും മുഖവും കഴുകി അകത്തേക്ക് കയറി ഈ സമയം തിണ്ണയിൽ വെച്ച തങ്ങളുടെ ബാഗും കയ്യിലെടുത്തു കൊണ്ടു അകത്തേക്ക് കയറി...അപ്പോഴേക്കും ഗായത്രി അവളുടെ മുറിയിൽ ബാഗ് ഷെൽഫിൽ വെച്ച് തന്റെ യൂണ