❣️ എന്റെ മാത്രം ശ്രീ ❣️ ✴️7✴️
Part 7 ✨️
ശിവ !!!! നിന്റെ ഫ്ലൈറ്റിനുള്ള സമയം ആയി " -- ചന്ദ്രു
" മ്മ്മ് "
" ഇനി എന്നാ ഇങ്ങോട്ട് " ശിവ പോകുന്നതിൽ നീരസം കലർത്തി ചന്ദ്രു ചോദിച്ചു
" അതിവിടുത്തെ ചെയ്തികൾ പോലെ ഇരിക്കും ചന്ദ്രു, കൂട്ടത്തിൽ ഒരുത്തനെ ഞാൻ പറഞ്ഞയച്ചത് പോലെ, "
എന്തായാലും കുറച്ച് നാളത്തേക്കില്ല ഞാൻ എന്റെ ഭാമമ്മയുടെ കൂടെ അടിച്ചിപൊളിക്കാൻ പോകുവാണ് "
" ഓ അങ്ങനെ, അമ്മയോടെന്റെ അന്വഷണം പറയണം "
" ഓക്കേ ടാ "
ചന്ദ്രുവിനോട് യാത്ര പറഞ്ഞവൻ അവിടെ നിന്നും ഇറങ്ങി അവന്റെ മാത്രം ലോകമായിടത്തേക്ക്...... ✴️✴️✴️
✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️
( തുടർന്ന് വായിക്കുക ✨️ )
ശ്രീ രാവിലെ കണ്ണുതുറന്നതും കാണുന്നത് അവളെ തന്നെ നോക്കിനിൽക്കുന്ന ഭാമമ്മേ ആണ്, വാത്സല്യത്തോടെഉള്ള ആ നോട്ടം വർഷങ്ങൾക്കപ്പുറം അവൾ ആഗ്രഹിച്ചിട്ടുണ്ട് അന്നൊന്നും ലഭിക്കാത്തത് മുന്നിൽ കണ്ടപ്പോൾ മറ്റെല്ലാം അവൾ മറന്നിരുന്നു, ആ മുഖത്തേക്ക് തന്നെ കുറച്ചുസമയം നോക്കിയിരുന്നു,,,,
" അമ്മേ!!!! "
" മോളെണീറ്റോ, " വിറയാർന്ന കൈ തലം ശ്രീയുടെ കവിളിൽ മെല്ലെ തലോടി കൊണ്ട് ചോദിച്ചു
" മ്മ് "
" ക്ഷീണം ഉണ്ടായിരുന്നു അല്ലെ ഇത്രയും ദൂരം യാത്ര ചെയ്തു വന്നതല്ലേ എന്നെ കാണാൻ "
അവൾ ഒന്നും പ്രതികരിക്കാതെ ആ മുഖത്തേക്ക് തന്നെ നോക്കികൊണ്ട് കിടന്നു,,,,
" എന്താ ഇങ്ങനെ നോക്കുന്നെ "
" അമ്മ എന്നെക്കാളും സുന്ദരിയാ " അവൾ ഒരു ചിരിയാൽ ഭാമമ്മയോട് പറഞ്ഞു
" ആര് പറഞ്ഞു നീ സുന്ദരി അല്ലെന്ന് എന്നെക്കാളും ന്റെ മോളെയാ ചന്തം "
അവൾ ഒന്ന് പുഞ്ചിരിച്ചു,,,,,
" മോൾക്ക് എന്നോട് ചോദിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടെന്ന് അലോക് പറഞ്ഞു , എന്താ എന്റെ കുഞ്ഞന് എന്നോട് ചോദിക്കാനുള്ളത് "
" ഞാൻ ചോദിക്കുന്ന എന്തും അമ്മ പറയോ " ബെഡിൽ നിന്ന് എണീറ്റിരുന്നുകൊണ്ട് അവൾ ചോദിച്ചു
"മോള് ഫ്രഷ് ആയി വാ നമുക്ക് ഇന്ന് മുഴുവനും സംസാരിക്കാം മോൾക്ക് പറയാനുള്ളതെല്ലാം ഞാൻ കേൾക്കാം ഞാൻ അതിന് ബാധ്യസ്ഥ ആണെല്ലോ " ശ്രീയുടെ തലയിൽ ആരുമയായി ഒന്ന് തഴുകി അവർ മുറി വിട്ട് പുറത്തേക്കുപോയി.....
ശ്രീ കുറച്ചുസമയം കൂടി ബെഡിൽ ഇരുന്നു, ശേഷം ഫ്രഷ് ആയി വന്ന് കൃതിയോടും സിദ്ധുവിനോടും കാര്യം പറഞ്ഞ് പുറത്തേക്കിറങ്ങി, അവൾ പോയി കുറച്ചുസമയം ആയതും കൃതിക്ക് ഇരിക്കപ്പൊറുതി ഇല്ലാതെ ആയി ഭാമമ്മ എന്തായിരിക്കും അവളോട് പറയുക എന്നത് അറിയാൻ സിദ്ധുവിനെയും കൂട്ടുപിടിച്ചു അങ്ങോട്ടേക്ക് പോയി.....
മുറ്റത്തെ രണ്ട് ബെഞ്ചിലായി ഭാമമ്മയും ശ്രീയും ഇരുന്നു,
എങ്ങനെ തുടങ്ങണം എന്ന് അവൾക്കറിയില്ലായിരുന്നു പക്ഷെ അതിന്റെ ഒന്നും ആവശ്യം വന്നില്ല ഭാമമ്മ തന്നെ പറഞ്ഞുതുടങ്ങി,, ശാന്തമായി ഇരുന്നു സംസാരിക്കാനുള്ള ഒരു സ്ഥലം ആയിരുന്നു അവർ തിരഞ്ഞെടുത്തത്, പ്രകൃതിയുടെ ഭംഗിയും തണുത്ത കാറ്റും വെയിലിന്റെ സാമിപ്യം അറിയിച്ചുകൊണ്ടുള്ള പ്രകാശവും പലതരം കിളികളുടെ ശബ്ദവും, അരുവി ഒഴുകുന്നതിന്റെതായ ചെറിയ ശബ്ദങ്ങളും എല്ലാം അവളെ ഉന്മേഷത്തിലേക്ക് കൊണ്ടുവരുക ആയിരുന്നു.....
"മോളെ ഞാൻ കാണുന്നത് ഇതാദ്യമായിട്ടല്ല നിന്റെ അടുത്ത് വരാനും സംസാരിക്കാനും മാത്രമുള്ള അവകാശങ്ങൾക്ക് മാത്രമേ നിന്റെ അച്ഛൻ വിലങ്ങ് തീർത്തിരുന്നുള്ളൂ അതുകൊണ്ട് ദൂരെ നിന്ന് നിന്നെ കണ്ടിട്ട് ഞാൻ മടങ്ങുമായിരുന്നു, വീട്ടിലെ കാഴ്ചകൾ വിരളമായിരുന്നു, ആ വലിയ വീട്ടിൽ നീ സന്തോഷവധിയാണോ എന്നറിയാൻ മാത്രം എനിക്ക് പറ്റില്ല കാരണം പുറം മോടിയിൽ നിങ്ങൾ സന്തോഷത്തോടെ ആയിരുന്നു പെരുമാറിയത്, "
അവൾ നിർനിമേഷത്തോടെ അമ്മയെ അൽപനേരം നോക്കിയിരുന്നു,
"പുറംമോടിയിൽ അവർ അങ്ങനെ ആയിരുന്നു എന്നെ വലിയ കാര്യമാ പക്ഷെ വീടിനുള്ളിൽ എന്നെ വല്യമ്മ ഒരുപാട് തല്ലുമായിരുന്നു ആദ്യമൊക്കെ അച്ഛന് എന്നെ ഭയങ്കര ഇഷ്ടായിരുന്നു അപ്പോഴൊക്കെ അച്ഛൻ ഉണ്ടല്ലോ എനിക്ക് എന്നുകരുതി ഒരു സമയം കഴിഞ്ഞപ്പോ അച്ഛനും എന്നെ വെറുക്കാൻ തുടങ്ങി, അങ്ങനെ ആരും ഇല്ല എന്നാ തോന്നൽ വന്നു, പക്ഷെ എന്റെ കൃതി എന്റെ ജീവിതത്തിൽ വന്നതോടെ ഞാൻ ഒറ്റയ്ക്കല്ലന്ന് മനസ്സിലായി, കാരണം എന്നെ അവൾ ഒരു കൂട്ടുകാരിക്കുപരി സഹോദരിയെപോലെ ആയിരുന്നു കണ്ടേ എന്റെ എന്താവശ്യത്തിനും അവൾ എന്റൊപ്പം നിന്നിരുന്നു, ഞാൻ എവിടെ പോയാലും എന്റെ ഒപ്പം കാണും അതിനി ഏത് നഗരത്തിലേക്കായാലും, സിദ്ധുവും അങ്ങനെ തന്നെ അവൻ എന്റെ എല്ലാം സങ്കടത്തിലും സന്തോഷത്തിൽ കൂടെ ഉണ്ടായിരുന്നു "
അമ്മയോട് സംസാരിക്കുന്നതൊക്കെ മരത്തിന്റെ പുറകിലായി ഒളിഞ്ഞിരുന്ന് കൃതിയും സിദ്ധുവും കേൾക്കുന്നുണ്ടായിരുന്നു പക്ഷെ സിദ്ധുവിനും പുറകിലായി
അലോക് വന്നു നിന്നത് ആരും കണ്ടില്ല, സിദ്ധു യാത്രിച്ഛികമായി തിരിഞ്ഞു നോക്കിയതും കൈ രണ്ടും മാറിൽ കെട്ടിവെച്ച് അവരെയും നോക്കിനിൽക്കുന്ന അലോകിനെ ആണ് കണ്ടത്,, സിദ്ധു നൈസ് ആയി അങ്ങ് മുങ്ങി എന്തിനാ വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എന്ന് കരുതി 🤭
പക്ഷെ അലോക് അവിടെ നിന്നും പോയില്ല കൃതിയുടെ നീക്കമറിയാൻ അവൻ അവിടെ തന്നെ നിന്നു,
" മോൾക്ക് അമ്മയോട് ദേഷ്യമുണ്ടോ!!! " അവൾ പറഞ്ഞു നിർത്തിയതിന് ശേഷം അവർ ചോദിച്ചു,,,
" അമ്മയ്ക്ക് അമ്മയുടേതായ കാരണങ്ങൾ ഉണ്ടാകുമായിരിക്കുമല്ലോ എനിക്ക് മനസിലാകും "
" ഒരിക്കൽ പോലും??? "
" ഉണ്ടായിരുന്നു അമ്മെയെ കണ്ടപ്പോ ഞാൻ എല്ലാം മറക്കുന്നത് പോലെ, ദേഷ്യപ്പെടാൻ തോന്നുന്നില്ല ഇവിടേയ്ക്ക് വരാൻ എനിക്ക് പേടി ആയിരുന്നു ആരാ എന്തുവാണെന്നൊന്നും അറിയാതെ ആകെ വിഷമിച്ചു അപകടം ആയിരിക്കും എന്ന് കരുതിയ ഞാൻ കൃതിയെ വിളിക്കാനേ പക്ഷെ അവൾ എന്റെ കള്ളം കയ്യോടെ കണ്ടുപിടിച്ചു അപകടം ആണെന്ന് പറഞ്ഞിട്ടും എന്റൊപ്പം ഇറങ്ങി തിരിച്ചു, അവളെ ഞാൻ , .......എങ്ങനെയാ പറയേണ്ടേന്ന് അറിയില്ല അവളെ ഒരുപാടിഷ്ട ഞാൻ കണ്ടതിൽ വെച്ച് പവിത്രമായ മനസ്സുള്ളത് അവൾക്ക് മാത്രമഅല്ലാതെ ആരും ഇല്ലാത്ത എന്നെ കൂടെ കൊണ്ടുനടക്കാൻ അവൾക്കെങ്ങനെ കഴിയുന്നു "
" അപ്പൊ മറ്റാരും നിന്നെ അംഗീകരിചിരുന്നില്ലേ "
" ഇല്ല, അവളുടെ അമ്മ ആരുടെയോ ഒപ്പം പോയതാ, അവൾ അമ്മ ഇല്ലാത്തവളാ, അവൾക്ക് ഒരു രണ്ടാനമ്മ ഉണ്ട്, എന്നൊക്കെ പറഞ്ഞ് എല്ലാരും എന്നിൽ നിന്ന് അകന്നു മാറും പക്ഷെ കൃതി എല്ലാം അറിഞ്ഞിട്ടും എന്റെ ഒപ്പ് നിൽക്കുമായിരുന്നു, എനിക്ക് അമ്മ ഇല്ലെന്ന യാതൊരു പരിഗണനയും അവൾ തരില്ല നമുക്ക് നമ്മൾ മതി എന്നവൾ പറയും എന്നെ സമാധാനിപ്പിക്കാൻ " ശ്രീയുടെ കണ്ണുകൾ നിയന്ത്രമില്ലാതെ നിറഞ്ഞൊഴുകി കൊണ്ടേ ഇരുന്നു
ശ്രീയുടെ വാക്കുകൾ ഭാമമ്മയിൽ കത്തി കുത്തി ഇറക്കുന്ന പോലെ വേദന ഉണ്ടാക്കി, അവർക്കത് കേട്ട് നിൽക്കാനേ കഴിഞ്ഞുള്ളു പ്രതികരിക്കാൻ ധൈര്യം ഇല്ലാതെ ആയി
അമ്മയോട് സംസാരിക്കാൻ തയ്യാറായി വന്നതാണെങ്കിലും അവൾക്ക് സംസാരിക്കാനുള്ളത് അവളുടെ കൃതിയെ പറ്റി ആയിരുന്നു,, അലോക് അതെല്ലാം കേൾക്കുന്നുണ്ടായിരുന്നു, കൃതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ടേ ഇരുന്നു ശ്രീയുടെ മനസ്സിൽ അവൾക്ക് വലിയ ഒരു സ്ഥാനം ഉണ്ടെന്നറിഞ്ഞതും കരച്ചിലിനോളം വക്കിൽ എത്തിയിരുന്നു, അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ബലിഷ്ഠമായ എന്തിലോ ചെന്നവൾ ഇടിച്ചു നിന്നു മുഖം ഉയർത്തി നോക്കിയതും അലോകിന്റെ കണ്ണുകൾ കൃതിയുടെ കണ്ണുകളുമായി കോർത്തിണങ്ങി കൃതിയുടെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന നീർക്കണങ്ങൾ കവിളിലൂടെ ഒലിച്ചിറങ്ങുന്നത് അവൻ നോക്കികണ്ടു അവന്റെ കൈതലം അവളുടെ കവിളുകളിൽ തഴുകി ഇറങ്ങി കൃതി അത്ഭുതത്തോടെ അവനെ നോക്കി അവനിൽ നിന്നും ഇങ്ങനെ ഒരു നീക്കം അവൾ പ്രതീക്ഷിച്ചിരുന്നില്ല , അവൾ അല്പം ബാക്കിലേക്ക് ആഞ്ഞതും അലോക് സ്വബോധത്തിലേക്കു വരുകയും കൈ പെട്ടെന്ന് പിൻവലിക്കുകയും ചെയ്തു, അവനിൽ നിന്നും അകന്ന് മാറി നടക്കാൻ തുടങ്ങിയതും,,,,,
" കൃതി "
അവൾ തിരിഞ്ഞ് എന്താ എന്ന ഭാവത്തിൽ അവനെ നോക്കി
"അവളോടൊപ്പം നിന്നതിന് ഒരുപാട് നന്ദി ഉണ്ട്, ആരും ഇല്ലെന്നറിഞ്ഞിട്ടും അവളെ നല്ലത് പോലെ കെയർ ചെയ്തതിനെല്ലാം "
" അതിന് നിങ്ങളെന്തിനാ നന്ദി പറയുന്നേ അതുപോലെ അവൾക്കാരും ഇല്ലെന്നാരു പറഞ്ഞു ഞാൻ ഉള്ളെടുത്തോളം കാലം എന്റെ ശ്രീ ആരും ഇല്ലാത്തവളാവില്ല "
അത്രയും മാത്രം പറഞ്ഞവൾ അകത്തേക്ക് കയറി പോയി, അലോകിന്റെ ചുണ്ടിൽ അവൾക്കായി മനോഹരമായ ഒരു പുഞ്ചിരി സമ്മാനിച്ചവനും അകത്തേക്ക് കയറി......
അമ്മ എന്തിനു എന്നെ ഉപേക്ഷിച്ചതെന്നോ, ഇപ്പോൾ എന്തിനു കാണണം എന്ന് പറഞ്ഞതെന്തിനെന്നോ അവൾ ചോദിച്ചില്ല അമ്മെയെ തിരിച്ചുകിട്ടിയെ സന്തോഷത്തിൽ അവൾ മതിമറന്നു നടന്നു, സന്തോഷങ്ങളുടെ നാളായിയുന്നു അവൾക്കാ നിമിഷങ്ങൾ ഓരോന്നും, സിദ്ധുവിനെ അച്ഛൻ വിളിക്കുന്നുണ്ടെങ്കിലും അവൻ കാൾ അറ്റന്റ് ആക്കിയില്ല,
സിദ്ധു വീട്ടിൽ ഇല്ല എന്നറിഞ്ഞാൽ നിമിഷങ്ങൾക്കകം അച്ഛൻ ഇവിടെ എത്തും എന്നുള്ളത് അവർക്കുറപ്പായിരുന്നു, എന്തും നേരിടാനുള്ള ഗർവോടെ അവർ അവിടെ നിന്നു,,,,,
രണ്ട് ദിവസങ്ങൾക്ക് ശേഷം,,,,,
തറവാടിന്റെ മുറ്റത്തേക്ക് ഒരു ബ്ലാക്ക് ഡിസൈർ വന്നു നിന്നു, ആരായിരിക്കും എന്ന് കരുതി ശ്രീ അവളുടെ റൂമിലെ വാതിലിലൂടെ നോക്കി നിന്നു, അതിൽ നിന്നും ഇറങ്ങുന്ന വ്യക്തിയെ കണ്ടതും അവൾ ഞെട്ടി അങ്ങനെ നിന്നു,,,
ഇതേസയാം അലോക് പുറത്തേക്ക് ഇറങ്ങി വന്നു കൂടെ ഭാമമ്മയും , ഭാമമ്മ അവനെ വാത്സല്ല്യത്തോടെ നോക്കുന്നുണ്ടായിരുന്നു ആ മുഖത്ത് നിറയെ പരിഭവങ്ങൾ ആയിരുന്നു...
" ശിവ " അലോക്
✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️
തുടരും.....
Sem exam ആയോണ്ടാണ് ട്ടൊ സ്റ്റോറി delay ആകുന്നത്,
വായിച്ചഭിപ്രായം പറയണേ ട്ടൊ..... ❣️❣️
❣️ എന്റെ മാത്രം ശ്രീ ❣️ ✴️8✴️
Part 8✨️തറവാടിന്റെ മുറ്റത്തേക്ക് ഒരു ബ്ലാക്ക് ഡിസൈർ വന്നു നിന്നു, ആരായിരിക്കും എന്ന് കരുതി ശ്രീ അവളുടെ റൂമിലെ വാതിലിലൂടെ നോക്കി നിന്നു, അതിൽ നിന്നും ഇറങ്ങുന്ന വ്യക്തിയെ കണ്ടതും അവൾ ഞെട്ടി അങ്ങനെ നിന്നു,,,ഇതേസയാം അലോക് പുറത്തേക്ക് ഇറങ്ങി വന്നു കൂടെ ഭാമമ്മയും , ഭാമമ്മ അവനെ വാത്സല്ല്യത്തോടെ നോക്കുന്നുണ്ടായിരുന്നു ആ മുഖത്ത് നിറയെ പരിഭവങ്ങൾ ആയിരുന്നു..." ശിവ " അലോക്( തുടർന്ന് വായിക്കുക ) ✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️"ഭാമമ്മേ പറഞ്ഞ സമയത്തിന് ഞാൻ വന്നിട്ടുണ്ട് ഇനി ഭാമമ്മ തരാമെന്ന് പറഞ്ഞതെല്ലാം എനിക്ക് തന്നോ " ശിവ ഭാമമ്മയുടെ