Aksharathalukal

Aksharathalukal

ഏഷ്യാനെറ്റ്‌ കഥകൾ -1- കമാണ്ടർ രൺധാവ.

ഏഷ്യാനെറ്റ്‌ കഥകൾ -1- കമാണ്ടർ രൺധാവ.

5
204
Comedy Biography
Summary

ഏഷ്യാനെറ്റ്‌ കഥകൾ -1- കമാണ്ടർ രൺധാവ.2005 കാലഘട്ടത്തിലാണ് ഞാൻ ഏഷ്യാനെറ്റ്‌ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനിൽ ഇന്റർനെറ്റ്‌ സർവീസ് ഇൻസ്റ്റല്ലേഷൻ കോർഡിനേറ്റർ ആയി ജോലി ചെയ്യുന്നത്. ഏഷ്യാനെറ്റ്‌ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ, പണ്ട് റെജി മേനോൻ കേബിൾ ടീവി സർവീസ് ആയി തുടങ്ങുകയും, പിന്നീട് കമ്പനി വിഘടിച്ചു ഏഷ്യാനെറ്റ്‌ ടീവി ചാനലുമായി യാതൊരു ബന്ധവുമില്ലാതെ ഒരേ എംബ്ലം ഉപയോഗിച്ച് രെഹേജ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ കേരളം മൊത്തം കേബിൾ ടീവി യും, പ്രധാന നഗരങ്ങളിൽ ഏഷ്യാനെറ്റ്‌ ഡാറ്റ ലൈൻ (ADL) എന്ന പേരിൽ കേബിൾ ടീവി വഴി ഇന്റർനെറ്റ് സേവനവും നൽകി വന്നിരുന്നു. DOCSIS ( data over cable service interface specification) എ