Aksharathalukal

ഈറനണിഞ്ഞ മിഴികളോടെ 💐

Part 27


\"ഹോ.....\" അവൻ ദീർഘശ്വാസത്തോടെ
നെഞ്ചിൽ കൈവച്ചുപോയി.അവന്റെ സന്തോഷത്തിന്റെ അതിർവരമ്പുകൾ പൊട്ടി. അവനവളെ വീണ്ടും പുണർന്നു. അവളും സങ്കടങ്ങളെല്ലാം അവന്റെ മാറിൽ ഒഴുക്കികളഞ്ഞു.
അവൻ അവളെ നേരെനിർത്തി കണ്ണുകൾ തുടച്ചുകൊടുത്തു.
\"ഇനി കരയണ്ട, നിന്റെ കരണം പൊട്ടിച്ചൊന്നു തരാനാ ആദ്യം തോന്നിയത്, പക്ഷെ അത് നാൻസി വെടിപ്പായിട്ട് ചെയ്തതുകൊണ്ട് വീണ്ടും വേണ്ടാന്ന് കരുതി...പിന്നേ..... ദേഷ്യവും സങ്കടവും എല്ലാം കൂടി... വന്നപ്പോ.... ഇത്രേം നാളും എന്നെ നീയും കൂടി പൊട്ടനാക്കുവായിരുന്നൂന്നു തോന്നിയപ്പോ............
നോവുന്നുണ്ടോ  നിനക്ക്..\"അവനവളുടെ ചുണ്ടുകൾ തലോടിക്കൊണ്ട് ചോദിച്ചു. അവളുടെ മുഖം നാണത്താൽ ചുവന്നു. അവൾ ഇല്ലെന്നു തലയാട്ടി.
\"അപ്പോൾ ഇനി കർത്താവിനെ വിട്ടേക്ക് ഇനി എന്റെ മണവാട്ടിയായാൽമതിയല്ലോ, അല്ലെ?
വിഷ്ണു ഒരു കള്ളച്ചിരിയോടെ മീശപിരിച്ചുകൊണ്ട് അവളുടെ കാതോരം മന്ത്രിച്ചു.. അവൾ ചിരിച്ചു. പൂർണ്ണ ചന്ദ്രനെപ്പോലെ.

❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️

\"അങ്ങനെ എല്ലാത്തിനും തീരുമാനമായി\" കാന്റീനിൽ ഇരുന്നു ചായകുടിച്ചുകൊണ്ട് ചന്തു പറഞ്ഞു. വിഷ്ണുവും അനുവും നാൻസിയും ചിരിച്ചു.
\"അധികം ചിരിക്കേണ്ട, ദേ അവരിപ്പോ വരും, മറ്റുള്ളവർ പറഞ്ഞറിയുന്നതിനേക്കാൾ നിങ്ങള് തന്നെ പറയണം.ഞാനൊന്നു സൂചിപ്പിച്ചിട്ടുണ്ട് \"നാൻസി പറഞ്ഞു
\"വരട്ടെ ഞാൻ പറയാം \" വിഷ്ണു ആത്മവിശ്വാസത്തോടെ പറഞ്ഞെങ്കിലും അനുവിന്റെ മുഖത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു.
കുറച്ചുനേരത്തെ കാത്തിരിപ്പിനു ശേഷം ശ്രീയും റാമും അങ്ങോട്ടേക്കെത്തി.

രണ്ടുപേരുടെയും മുഖം കടന്നാൽ കൂടോടെ വന്നു കുത്തിയപോലെ വീർത്തിരുന്നു.അവർ വന്നു നാൻസിയുടെ അടുത്ത് നിന്നു.
\"ഇരിക്ക് ശ്രീക്കുട്ടി, ഇരിക്കെടാ..\"വിഷ്ണു അവരോട് പറഞ്ഞു.
\"അധികം ഇരുത്താണ്ട വല്യേട്ടാ, ഞങ്ങളിങ്ങനെയൊന്നുമല്ല വല്യേട്ടനെപ്പറ്റി കരുതിയത് \"
ശ്രീറാം പറഞ്ഞു.
\"അനൂ നീയിങ്ങനെ ചെയ്യുമെന്ന് ഞങ്ങൾ  തീരെ പ്രതീക്ഷിച്ചില്ല.\"
അനു അറിയാതെ എഴുന്നേറ്റുപോയി. അവളുടെ കണ്ണിൽ നിന്നും പിന്നെയും തുള്ളികളുതിർന്നു. ചന്തുവും വിഷ്ണുവും ആകെ അപ്‌സെറ്റായി.
\"നിനക്ക് പ്രേമിക്കാൻ ഞങ്ങടെ വല്യേട്ടൻ മാത്രേ കിട്ടിയുള്ളൂ... ഒരു സൂചനപോലും തന്നില്ലല്ലോ നീ...\"
റാം പറഞ്ഞതുകേട്ട അനു കൈകൊണ്ട് മുഖം പൊത്തി പൊട്ടിക്കരഞ്ഞു.
\"മതി നിർത്ത്, കുറേ നേരമായല്ലോ, അധികം സംസാരിക്കേണ്ട \"വിഷ്ണു ദേഷ്യത്തോടെ പറഞ്ഞു.
ശ്രീയും റാമും പരസ്പരം നോക്കി. പിന്നെ നാൻസിയെയും നോക്കി.നാൻസിയുടെ മുഖത്ത് ചിരി മുളക്കുന്നത് വിഷ്ണുവും ചന്തുവും കണ്ടു. പതിയെ ആചിരി റാമിന്റെയും ശ്രീയുടെയും മുഖത്തേക്ക് പകർന്നുകിട്ടി. അവർ മൂവരും നിർത്തതെചിരിച്ചു.അനു അവരെ നോക്കി പകച്ചു നിന്നു. ശ്രീ അവളുടെ അടുത്തേക്ക് വന്ന് അവളെ കെട്ടിപ്പിടിച്ചു.
\"പേടിച്ചുപോയോ, ഞങ്ങളൊന്നു പ്രാങ്കിയതാ...\"
അതുകേട്ടതും വിഷ്ണുവും ചന്തുവും മുഖമുഖം നോക്കി ശ്വാസം വിട്ടു.
\"വല്ലാത്ത തമാശയായിപ്പോയി!\"ചന്തുപറഞ്ഞു
\"അതുപിന്നെ ഞങ്ങളോടെല്ലാം ഒളിച്ചിട്ടല്ലേ \"റാം ചിരിച്ചു
\"നിന്നോട് ഞങ്ങൾക്ക് ഒരുദേഷ്യവുമില്ലാട്ടോ, ഞങ്ങൾക്ക്കിഷ്ടാ നിന്നെ,\"ശ്രീ അനുവിനോട് പറഞ്ഞു. അനു അവളെ നോക്കി പുഞ്ചിരിച്ചു.
\"പിന്നേ നിങ്ങള് പറഞ്ഞില്ലെങ്കിലും ഞങ്ങളെല്ലാം അറിയുന്നുണ്ടായിരുന്നു.. അത് ഇവര് തുറന്നുപറയട്ടെന്ന് കരുതി ഞങ്ങൾ wait ചെയ്യുവാരുന്നു. \"റാമും നാൻസിയും മുഖത്തൊടു മുഖം നോക്കി ചിരിച്ചു.
\"നിങ്ങളെങ്ങനെ എല്ലാമറിഞ്ഞു \"ചന്തു വെറുതെ ചോദിച്ചു
\"അതളിയൻ പറഞ്ഞു \"റാം അത് പറഞ്ഞതിന് ശേഷമാണ് തന്റെ വിടുവായെപ്പറ്റി ഓർത്തത്. ശ്രീയും നാൻസിയും റാമിനെ നോക്കി കണ്ണ് കൂർപ്പിച്ചു.
\"അളിയനോ?\"വിഷ്ണു അത് ചോദിച്ചപ്പോൾ റാം \'അത് \'\'ഇത് \'\'പിന്നേ\'
എന്നൊക്കെ പറഞ്ഞു കുളമാക്കി. ശ്രീയുടെ മുഖമാണെങ്കിൽ വിളറി വെളുത്തു. നാൻസി കയ്യീന്നുപോയി എന്നമട്ടിലും.
\"എന്തോ  വശപ്പിശകുണ്ടല്ലോ?\"വിഷ്ണു മുഖം ചുളിച്ചു.ആരും ഒന്നും മിണ്ടുന്നില്ല.
\"എന്തായാലും നനഞ്ഞു. ഇനിയിപ്പോ കുളിച്ചുകേറാം \"നാൻസി എന്തോ പറയാൻ തുടങ്ങിയപ്പോൾ ശ്രീ അവളുടെ കൈയ്യിൽ പിടിച്ചു വേണ്ടെന്ന് കണ്ണുകാട്ടി.
\"എന്താ രണ്ടും കഥകളി കാട്ടുന്നെ.. എന്താ കാര്യം സത്യം പറയണം \"ചന്തു കപടദേഷ്യത്തോടെ നാൻസിയെ നോക്കി.
\"ഇവരെന്തോ മറയ്ക്കുന്നുണ്ട്.സത്യം പറ ശ്രീക്കുട്ടാ  ആരാ  നീപറഞ്ഞ അളിയൻ.\"

\"ശ്രീക്കുട്ടീടെ ലവറാ.....\"
വിഷ്ണു കണ്ണുരുട്ടിയപ്പോൾ തന്നെ റാമിന്റെ വായിൽ നിന്നറിയാതെ വീണുപോയി.

\"ലവറോ.....!!!!!!!!!!!!\"വിഷ്ണുവും അനുവും ചന്തുവും ഒരേസ്വരത്തിൽ ചോദിച്ചു.
\"അതെ ശ്രീക്കും ഒരു... പ്രണയമുണ്ട്...\"നാൻസി അത് പറയുമ്പോൾ ശ്രീ തലകുനിച്ചു.
\"ഒന്നുതന്നാലുണ്ടല്ലോ, കുരുട്ടടക്കെടത്രേയുള്ളൂ ഇപ്പോഴേ പ്രേമം പോലും .\" വിഷ്ണു  ഒരാവേശത്തിൽ ഒച്ചയെടുത്തു.
\"എങ്ങനെ... ഒന്നൂടെപറഞ്ഞെ \"അനു ചിരിച്ചുകൊണ്ട് വിഷ്ണുവിനെനോക്കി ചോദിച്ചു . കത്തി വന്ന ആവേശം അവളുടെ നോട്ടത്തിൽ
ഒരു ചമ്മലായി മാറി. മറ്റുള്ളവർക്ക് ചിരിയും.
\" എന്നാലും നിനക്ക് പ്രേമോ.. . ഇതൊക്കെ എപ്പോ..\" ചന്തു ചോദിച്ചു.
ശ്രീ ഒന്നു ചിരിച്ചു.
\"ഉം ശരി ആരാ കക്ഷി.... എന്താ പേര്?\"വിഷ്ണു ചോദിച്ചു
\"ആളെ... എല്ലാർക്കും അറിയാം..\"നാൻസി പറഞ്ഞു.
\"അതാരാ.....? നമുക്കറിയാവുന്ന ആള്?
അനുചോദിച്ചു.
\"അരവിന്ദ് \" ശ്രീപറഞ്ഞു
\"മസിലനോ \" വിഷ്ണുവും ചന്തുവും അമ്പരന്നു.
\"യെസ്...\" നാൻസി ശരിവച്ചു.
\"ഇതെപ്പോ തുടങ്ങി...\"ചന്തു താടിക്ക് കൈകൊടുത്തു
\"ഒരു അഞ്ചുവർഷത്തോളമായി. \"
ശ്രീ അതുപറയുമ്പോൾ വിഷ്ണു നെഞ്ചത്ത് കൈവച്ചു \'ഈശ്വരാ \'ന്ന് ഒരു വിളിവിളിച്ചു.
\"അപ്പൊ അവനെ നേരത്തെ അറിയോ?\"
\"ഞങ്ങൾ ഒരു സ്കൂളിലാ പഠിച്ചത്. ഇവൾ പറഞ്ഞിട്ട അരവിന്ദേട്ടൻ ഇവിടെ തന്നെ ചേർന്നത്\"
അനു അത് ചോദിക്കുമ്പോൾ റാമാണ് മറുപടി പറഞ്ഞത്
\"പ്ലാനിങ്!!!!!\"വിഷ്ണു ചിരിച്ചുകൊണ്ട് പറഞ്ഞു.
\"അരവിന്ദ് പറഞ്ഞാണ് ഞാൻ എല്ലാം അറിഞ്ഞത്.പക്ഷെ നിങ്ങളെല്ലാം ഒളിക്കാൻ നോക്കി, അതുകൊണ്ട് ഞങ്ങളായിട്ട് ഒന്നും ചോദിച്ചില്ല. ഇവിടം വരെപോകും എന്നറിയണ്ടേ \"ശ്രീ ചിരിച്ചു.
\"അനുവിന്റെമുന്നിൽ വച്ച് ചാരുവിനെ വാനോളം പുകഴ്ത്തി. കുറച്ച് വേദനിക്കട്ടെന്ന് കരുതി. പക്ഷെ ഇവളുടെ മനസ് കല്ലാണോന്നു തോന്നിപ്പോയി. ആ ചാരു വന്ന് കുറേ നാടകം കളിച്ചപ്പോൾ വീണ്ടും ഇവൾ പ്ലേറ്റ് മാറ്റി. എല്ലാം കുളമായി എന്ന് തന്നെ കരുതിയതാ.. ഇപ്പോഴാ ഹാപ്പി ആയത് \"റാം കാര്യങ്ങൾ വിശദീകരിച്ചു.
ശ്രീ കാൾ ചെയ്ത് അരവിന്ദും കൂടി വന്നപ്പോൾ രംഗം കളറായി.
\"എന്നാലും എന്റെ അരവിന്ദാ,അഞ്ചുവർഷായിട്ട് ഇതൊരുകുഞ്ഞുപോലും അറിഞ്ഞില്ലല്ലോ \"
\"നിനക്കിനി ഇതുപോലെ എന്തെങ്കിലും...\"ചന്തു റാമിനെ സംശയത്തോടെ നോക്കി.
\"ഇല്ല ചേട്ടായി... ഞാൻ പാവമല്ലേ...\"
\"ഓ  സുകൃതം..കുടുംബത്തിൽ ഒന്നെങ്കിലുമുണ്ടല്ലോ..\"ചന്തു വിഷ്ണുവിനെയും ശ്രീയെയും മാറി മാറി നോക്കി പൊട്ടിച്ചിരിച്ചു കൂടെ മറ്റുള്ളവരും.
സന്തോഷത്തിന്റെ കിരണങ്ങൾ മാത്രം പൊഴിച്ച് ഒരു സായാഹ്നം കടന്നുപോയി.
(തുടരും )


ഈറനണിഞ്ഞ മിഴികളോടെ 💐

ഈറനണിഞ്ഞ മിഴികളോടെ 💐

4.3
1817

Part 28പിന്നീടങ്ങോട്ട് കോളേജ് ഒരു വൃന്ദവനമായിരുന്നു. ചാരുവിന്റെ കുത്തിത്തിരുപ്പും മറ്റും ഒഴിച്ചാൽ സ്നേഹം പൊഴിക്കുന്ന പ്രണയതീരം. ചന്തുവും നാൻസിയും ശ്രീയും അരവിന്ദും വിഷ്ണുവും അനുവും പിന്നേ ഇവരുടെ വാലായി റാമും. അവർ പ്രണയം ആഘോഷിക്കുകയായിരുന്നു.ആഴ്ചകളും മാസങ്ങളും വർഷങ്ങളും കടന്നുപോയി....പക്ഷെ എല്ലാം പെട്ടെന്ന് മാറിമറിയാൻ അധികകാലം വേണ്ടിവന്നില്ല. വിഷ്ണുവിനും ചന്തുവിനും കോളേജ് വിട്ട് പോയെ മതിയാകൂ.ഇയർ അവസാനിച്ചു.അനുവും നാൻസിയും റാമും എം. കോം തിരഞ്ഞെടുത്തു.പെട്ടെന്നുണ്ടായ എന്തോ പ്രശ്നങ്ങൾ മൂലം അരവിന്ദിന് ബിസിനസ്‌ കാരനായ അച്ഛനൊപ്പം വിദേശത്തേക്ക് പോകേണ