Aksharathalukal

ഈറനണിഞ്ഞ മിഴികളോടെ 💐


Part 28

പിന്നീടങ്ങോട്ട് കോളേജ് ഒരു വൃന്ദവനമായിരുന്നു. ചാരുവിന്റെ കുത്തിത്തിരുപ്പും മറ്റും ഒഴിച്ചാൽ സ്നേഹം പൊഴിക്കുന്ന പ്രണയതീരം.
ചന്തുവും നാൻസിയും ശ്രീയും അരവിന്ദും
വിഷ്ണുവും അനുവും പിന്നേ ഇവരുടെ വാലായി റാമും. അവർ പ്രണയം ആഘോഷിക്കുകയായിരുന്നു.ആഴ്ചകളും മാസങ്ങളും വർഷങ്ങളും കടന്നുപോയി....പക്ഷെ എല്ലാം പെട്ടെന്ന് മാറിമറിയാൻ അധികകാലം വേണ്ടിവന്നില്ല.
വിഷ്ണുവിനും ചന്തുവിനും കോളേജ് വിട്ട് പോയെ മതിയാകൂ.ഇയർ അവസാനിച്ചു.അനുവും നാൻസിയും റാമും എം. കോം തിരഞ്ഞെടുത്തു.പെട്ടെന്നുണ്ടായ എന്തോ പ്രശ്നങ്ങൾ മൂലം അരവിന്ദിന് ബിസിനസ്‌ കാരനായ അച്ഛനൊപ്പം വിദേശത്തേക്ക് പോകേണ്ടിവന്നു.അവൻ ഉടനെ തിരിച്ചു വരുമെന്നും വിഷമിക്കരുതെന്നുമൊക്കെ പറഞ്ഞു.അതോടെ ശ്രീ പഠിക്കാൻ പോകുന്നില്ല എന്ന് തീരുമാനിച്ചു. അവൾ .വിഷ്ണു അച്ഛനൊപ്പം ബിസിനസ്സിലേക്കിറങ്ങി. ചന്തു ജോബ് അപ്ലൈ ചെയ്തു വെയ്റ്റിങ്ങിലാണ്. ജോലിയായിട്ട് വിവാഹം,അതാണ് ചന്തുവിന്റെ ആഗ്രഹം.വിഷ്ണുവും ചാരുവുമായുള്ള വിവാഹത്തിന് ഇപ്പോഴും സമ്മർദങ്ങളുണ്ട്.പക്ഷെ അവൻ അനുവിന്റെ കാര്യം മാധവനു മുന്നിൽ പറഞ്ഞതൊക്കെ എല്ലാരും വല്യ നിരാശയിലാണ്. പ്രത്യേകിച്ച് മാധവിയും ചാരുലതയും.
അനുവും വിഷ്ണുവിന്റെ കാര്യം അന്നയോടും എബിയോടും പറഞ്ഞൊപ്പിച്ചു. പക്ഷെ പ്രതീക്ഷിച്ചപോലെ പ്രശ്നങ്ങളൊന്നും അവിടെയുണ്ടായിരുന്നില്ല.അവർക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.

ചന്ദ്രോത്ത് കുറേ സംസാരങ്ങളും  ചർച്ചയുംവഴക്കും ബഹളവുമൊക്കെനടന്നു. ഒടുവിൽ മാധവൻ എല്ലാം വിഷ്ണുവിന്റെ ആഗ്രഹപ്രകാരം നടക്കട്ടെ എന്ന് വിധിപ്രഖ്യാപിച്ചു. മാധവിയും മകളും അവിടെനിന്നും ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി.അന്ന് വിഷ്ണുവിന്നുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നതായിരുന്നില്ല.അവൻ അനുവിന്റെ വീട്ടിൽ എത്തി എബിയോടും അന്നയോടും ആ സന്തോഷവാർത്ത പറഞ്ഞു. അനുവിന്റെ കണ്ണ് നിറഞ്ഞുപോയി. ഇത്രപെട്ടെന്ന് എല്ലാം ശരിയാകുമെന്ന് അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
എബിയും അന്നയും നല്ലതേ വരൂ എന്നുപറഞ്ഞു അവരെ അനുഗ്രഹിച്ചു.വിവാഹം ഉടനെവേണ്ടെന്നും പഠിത്തം കഴിയട്ടെ എന്നുമുള്ള അനുവിന്റെ തീരുമാനം രണ്ടു വീട്ടുകാരും ശരിവച്ചു. എന്നാൽ വിഷ്ണുവിന്റെ ആഗ്രഹപ്രകാരം ലളിതമായി ഒരു മോതിരം മാറൽ നടന്നു.
അങ്ങനെ പ്രശ്നങ്ങൾക്കൊക്കെ പരിഹാരങ്ങളുമായി. സന്തോഷത്തോടെ ഒരു വർഷം കൂടി കടന്നുപോയി.
പക്ഷെ,എല്ലാം വരാനിരിക്കുന്ന ഒരുകൂട്ടം ദുരന്തങ്ങളുടെ മുന്നോടിയാണെന്ന് ആരുമറിഞ്ഞില്ല.

ഒരു ദിവസം രാവിലെ ശ്രീയെയും വിഷ്ണുവിനെയും തളർത്തിക്കൊണ്ട് ചന്തുവിന്റെ കാൾ വരുന്നു.
\"എന്താടാ രാവിലെ?...\"

----------------------------------

\"എന്താ.....!!!!?..... ന്യു...... സിലോ....\"
വിഷ്ണു കിടക്കയിൽ നിന്നും ചാടിയെഴുന്നേറ്റ് ഹാളിലേക്കോടി. TV ഓൺ ചെയ്തു
\"............ ദാരുണമായ നരഹത്യയാണ് നടന്നിരിക്കുന്നത്.വിദേശ മലയാളികളായ കൃഷ്ണകുമാർ അദ്ദേഹത്തിന്റെ ഭാര്യ ലളിത മകൻ അരവിന്ദ് കൃഷ്ണ മകൾ അമല കൃഷ്ണ എന്നിവരാണ് മോഷ്ടാക്കളുടെ ഇരയായി തീർന്നത്. ഇവർ നാട്ടിലെത്തിയിട്ട് ആഴ്ചകൾ മാത്രമേ ആയിട്ടുള്ളൂ എന്നാണ് നാട്ടുകാർ പറയുന്നത്................\"

അരവിന്ദിനെയും കുടുംബത്തെയും കവർച്ചാസംഗം കൊലപ്പെടുത്തിയ വാർത്ത കെട്ട് ഞെട്ടിനിൽക്കെയായിരുന്നു  പിറകിലെന്തോ വീഴുന്ന ശബ്ദം വിഷ്ണു കേട്ടത്. അവൻ തിരിഞ്ഞു നോക്കിയപ്പോൾ ശ്രീ ബോധമില്ലാതെ നിലത്ത് കിടക്കുന്നു. വീട്ടുകാരെല്ലാം ഒത്തുകൂടി. ശ്രീയെ മുറിയിലേക്ക് കൊണ്ടുപോയി. വിഷ്ണു എല്ലാവരോടും കാര്യങ്ങൾ പറഞ്ഞു. റാം വിഷ്ണുവിന്റെ നെഞ്ചിൽ കിടന്നുപൊട്ടിക്കരഞ്ഞു . അരവിന്ദിനോടുആത്മബന്ധം കൂടുതൽ റാമിനായിരുന്നു.  കൂട്ടുകാർക്കെല്ലാം തന്നെ അത് ഒരു ഷോക്ക് തന്നെയായിരുന്നു.അരവിന്ദിന്റെ മരണം ശ്രീയെ ആകെ തളർത്തി. ഒരു മാറ്റത്തിനുവേണ്ടി അവളെ മാധവി അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. എല്ലാം പഴയപ്പടിയാകാൻ പിന്നെയും നാളുകളെടുത്തു.

ഇതിനിടയിൽ വീണ്ടും അനുവിന്റെ ജീവിതത്തിലേക്ക് അവൻ തിരികെയെത്തി. ബെൻസിർ എന്ന ബെന്നി.

അന്ന് പോലീസ് അറെസ്റ്റ്‌ ചെയ്ത ബെന്നിയെയും കൂട്ടുകാരെയും കോടതിനൽകിയ ശിക്ഷയിൽ നിന്നും രക്ഷിക്കാൻ സക്കറിയ ഒരുപാട് ബുദ്‌ധിമുട്ടിയെങ്കിലും നടന്നില്ല. രണ്ടുവർഷത്തെ ജയിൽ വാസം കഴിഞ്ഞ് ജയിലിൽ നിന്നിറങ്ങിയ ബെന്നി കുറേക്കാലം നാട്ടിലേക്ക് വന്നേയില്ല. സക്കറിയ ഹൃദയാഘാതം മൂലം  ഹോസ്പിറ്റലിൽ ആണ്. എബിയാണ് അയാൾക്കുള്ള ഒരേയൊരാശ്വാസം. ബെന്നിയെ വിവരമറിയിക്കാൻ മുൻകൈയെടുത്തതും എബിതന്നെ.ആ വാർത്തയറിഞ്ഞാണ്‌ ബെന്നി ഇപ്പോൾ വന്നിരിക്കുന്നത്.അവൻ നാട്ടിലെത്തിയെന്ന് എബി പറഞ്ഞപ്പോൾ മുതൽ അനുവിന് ആധി കയറി. എന്നാൽ ഒരുദിവസം രാവിലെ വീടിന്റെ വാതിൽ തുറന്ന അനുവിന്റെ മുന്നിലേക്ക് ചാറ്റൽ മഴ നനഞ്ഞു തണുത്തുവിറക്കുന്ന ശരീരവുമായി ഒരാൾ ഓടിക്കയറി.
ആളെക്കണ്ടതും അനുവിന്റെ ശരീരം ആലിലപോലെവിറച്ചു. ബെന്നി.
അവൾ പപ്പാ, അന്നമ്മച്ചി എന്നെല്ലാം ഉറക്കെവിളിച്ചുകൊണ്ട് അകത്തേക്കൊടി. ബെന്നി പേടിച്ചലരുന്ന അനുവിനെ നോക്കി നിർവികാരനായിനിന്നു.
(തുടരും)
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️


ഈറനണിഞ്ഞ മിഴികളോടെ 💐

ഈറനണിഞ്ഞ മിഴികളോടെ 💐

4.4
1804

Part 29 \"എന്താ ബെന്നി.... നീയെന്താ ഇത്ര രാവിലെ ..\"പുറത്തേക്ക് നോക്കി വരാന്തയിൽ തന്നെ നിലയുറപ്പിച്ച ബെന്നിയോട് കണ്ണട തുടച് കണ്ണിലേക്ക്‌ വെക്കുന്നതിനിടയിൽ എബി ചോദിച്ചു. \"അത് അങ്കിളെ, പപ്പാ.... പപ്പക്ക് വീണ്ടും... Icu വിലാ... എന്റെ ഫോണും ചാർജില്ലാതെ.... അങ്കിളൊന്നു വരുവോ... ഒറ്റക്ക്... എന്നെക്കൊണ്ട്....\" ബെന്നി കാര്യങ്ങളൊക്കെ എങ്ങനൊക്കെയോ പറഞ്ഞൊപ്പിച്ചു. എബിയുടെ മുഖം നിരാശയിൽ മുങ്ങി. \"നീയിരിക്ക്, ഞാനിപ്പോ വരാം \" ബെന്നിയാകെ നനനഞ്ഞിട്ടുണ്ട്. രണ്ടു കൈകൊണ്ടും ഇരുതോളുകളിലും ക്രോസ്സ് ചെയ്ത് പിടിച്ച് വിറച്ചു നിൽക്കുവാണ്. അനു പേടിച്ചുവിളിച്ചതുകൊണ്ടാകണം അവൻ അകത്തേക്ക് കയറാതെ വ