Aksharathalukal

ഈറനണിഞ്ഞ മിഴികളോടെ 💐

Part 29


\"എന്താ ബെന്നി.... നീയെന്താ ഇത്ര രാവിലെ ..\"പുറത്തേക്ക് നോക്കി വരാന്തയിൽ തന്നെ നിലയുറപ്പിച്ച ബെന്നിയോട് കണ്ണട തുടച് കണ്ണിലേക്ക്‌ വെക്കുന്നതിനിടയിൽ എബി ചോദിച്ചു.
\"അത് അങ്കിളെ, പപ്പാ.... പപ്പക്ക് വീണ്ടും... Icu വിലാ... എന്റെ ഫോണും ചാർജില്ലാതെ.... അങ്കിളൊന്നു വരുവോ... ഒറ്റക്ക്... എന്നെക്കൊണ്ട്....\"
ബെന്നി കാര്യങ്ങളൊക്കെ എങ്ങനൊക്കെയോ പറഞ്ഞൊപ്പിച്ചു.
എബിയുടെ മുഖം നിരാശയിൽ മുങ്ങി.
\"നീയിരിക്ക്, ഞാനിപ്പോ വരാം \"
ബെന്നിയാകെ നനനഞ്ഞിട്ടുണ്ട്. രണ്ടു കൈകൊണ്ടും ഇരുതോളുകളിലും ക്രോസ്സ് ചെയ്ത് പിടിച്ച് വിറച്ചു നിൽക്കുവാണ്. അനു പേടിച്ചുവിളിച്ചതുകൊണ്ടാകണം അവൻ അകത്തേക്ക് കയറാതെ വരാന്തയിൽ തന്നെ നിൽക്കുകയാണ്.
\"അന്നമ്മോ....\"
\"എന്താ ഇച്ചായ..?\"
\"നീയിവന് ഒരു തോർത്തും മാറാൻ ഡ്രെസ്സും കൊടുക്ക്.... പിന്നേ കുടിക്കാൻ കാപ്പിയും..\"
\"ഒന്നും വേണ്ട... അങ്കിൾ...\"
ബെന്നി ഒരു മങ്ങിയചിരിയോടെ പറഞ്ഞു.
\"ഒന്നുംപറയണ്ട.... കേട്ടാൽമതി.\"
അന്ന മുറിയിലേക്ക് പോയി തോർത്തും ഡ്രെസ്സുമെടുത്തുതിരിഞ്ഞപ്പോൾ എബി അവളെ പിടിച്ചു നിർത്തി.അയാളുടെ മുഖം സങ്കടം നിറഞ്ഞതായിരുന്നു.
\"എന്തുപറ്റി ഇച്ചായാ....\"
\"ഒന്നുമില്ല, നിങ്ങൾക്കെന്നോട് നീരസം തോന്നരുത്, മോളോട് അവൻ ചെയ്തതെല്ലാം അറിഞ്ഞൂടാത്തോണ്ടല്ല, എത്രയായാലുമവനെന്റെ പെങ്ങടെ മോനല്ലേ.. നല്ലത് പറഞ്ഞുകൊടുക്കാനും നേർവഴിക്ക് നടത്താനുമൊന്നുംആരുമില്ലായിരുന്നല്ലോ. സക്കറിയപോലും.അന്ന് ചെയ്തതിനൊക്കെ  അവൻ ഇന്ന് പശ്ചാത്തപിക്കുന്നുണ്ട്.. സക്കറിയ  ഇപ്പോഴോ അപ്പോഴോ ന്ന് പറഞ്ഞത് കിടക്കുവാ.. ഈ സമയത്ത് നമ്മളുകൂടി കൈവിട്ടാ.......\"
എബിയുടെ വാക്കുകളിടറി.
അന്ന മൗനം പാലിച്ച് എല്ലാം കേട്ടുനിന്നു.
\"നീയാവനോട് മുഷിവൊന്നും കാട്ടണ്ട. അവനിനി കുഴപ്പതിനൊന്നും പോകില്ലെന്ന് എന്റെ മനസുപറയുന്നു.\"
\"ഇല്ല ഇച്ചായാ, എനിക്ക് ദേഷ്യമൊന്നുമില്ല..എന്നാലും കണ്ണുമടച്ചു വിശ്വസിക്കാൻ ഒരുപേടി.. അനുക്കുട്ടിക്കും അങ്ങനെ തന്നെയാവും..\"അന്ന അവളുടെ ആധി പറഞ്ഞു.
\"എനിക്ക് മനസിലാകും.. അവൻ എല്ലാത്തിനും എന്റെ കാലേൽ വീണു മാപ്പുപറഞ്ഞതല്ലേ, നിന്നോട് ഞാൻ പറഞ്ഞിരുന്നല്ലോ എല്ലാം... നമുക്ക് ഒരവസരം കൂടി അവന് കൊടുക്കാം \"
\"അതെ ഇച്ചായാ... ചെയ്ത പാപങ്ങൾ ഓർത്തു പശ്ചാത്തപിക്കുന്നവനോട്‌ ക്ഷമിക്കണമെന്നല്ലേ പറയുന്നത്.. നമുക്ക് നോക്കാം, എത്രയായാലും നമ്മുടെ മേരീടെ മോനല്ലേ..ഞാനിത് കൊണ്ടുകൊടുക്കട്ടെ.\"
\"ഉം.. ചെല്ല്... ഞാനിപ്പോവരാം \"
എബി ബാത്‌റൂമിലേക്ക് പോയി. അന്ന ഡ്രെസ്സും തോർത്തും ബെന്നിക്ക് നൽകി  ഒരു മുറികാട്ടിക്കൊടുത്തിട്ട് അടുക്കളയുലേക്ക് പോയി.

അനു അത്ഭുതത്തോടെ ബെന്നിയെ നോക്കിക്കാണുവായിരുന്നു. രണ്ടുവർഷങ്ങൾക്ക് മുൻപ് താൻ കണ്ട ആളെയല്ല ആകെ മാറിപ്പോയിരുന്നു. ആ നീലക്കണ്ണുകളിലെ തിളക്കം നഷ്ടമായിരിക്കുന്നു. ശബ്ദം നേർത്തിരുന്നു. സ്വഭാവത്തിൽ വല്ലാത്ത ശാന്തത.. മിതത്വം..ഇത് കൊടുങ്കാറ്റിനു മുൻപുള്ള ശാന്തതയാണോ അതോ ആരിക്കും മാനസാന്തരം വന്നതാണോ
എന്തായാലും അവൾക്ക് അവൻ ഒരു പേടിസ്വപ്നം ആയിരുന്നല്ലോ.അതുകൊണ്ടുതന്നെ അവൾ അവന്റെ കണ്ണിൽ പെടാതെ നടന്നു.
സക്കറിയയുടെ അവസ്ഥ ദാരുണമായിതീർന്നു. അറിയിക്കേണ്ടവരെ അറിയിക്കാൻ ഡോക്ടർ പറഞ്ഞതൊക്കെ ബെന്നി ആകെ തളർന്നുപോയി. ഒരു കൈത്താങ്ങായി എബിമാത്രം. അധികം വൈകാതെതന്നെ സക്കറിയ എല്ലാരേയും വിട്ടുപോയി.ആ വലിയ വീട്ടിൽ ബെന്നിതനിച്ചായി മാറി.എബിയും അന്നയും അവനെ ഇടക്കിടക്ക് പോയി കാണാറുണ്ട്. എബിയുടെ വീട്ടിലേക്ക് ബെന്നിയും വരാറുണ്ട്. അന്ന് സംഭവിച്ചതിനൊക്കെ അവൻ അനുവിനോട് പലതവണ മാപ്പിരന്നു.
തന്നെ വെറുക്കരുതെന്നും എല്ലാംതാൻ ലഹരികളിൽ മതിമറന്നു കാട്ടിക്കൂട്ടിയതാണെന്നും തന്നെ ഒരു സഹോദരനായി കാണണമെന്നും ഈ ലോകത്തിപ്പോൾ സ്വന്തമെന്നുപറയാൻ നിങ്ങളൊക്കെയേ ഉള്ളുവെന്നും തന്നെ അകറ്റി നിർത്തരുതെന്നുമെല്ലാം ബെന്നി അനുവിനോട് കേണപേക്ഷിച്ചു.ബെന്നിയുടെ മാന്യമായ പെരുമാറ്റം എല്ലാരേയും അത്ഭുതപ്പെടുത്തി.
അനുവിനിപ്പോൾ ബെന്നിയെ പേടിയില്ല പകരം സൗഹൃദമാണ്. അവനിന്നത്രക്കും മാറ്റം വന്നിരിക്കുന്നു.നാളുകൾ കൊണ്ട് എല്ലാവരുടെയും പ്രീതി നേടാൻ അവന് കഴിഞ്ഞു.

❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️
ബെന്നി തിരിച്ചുവന്നതും എബിയുടെ വീട്ടിൽ കയറി ഇറങ്ങുന്നതുമെല്ലാം വിഷ്ണുവിന് ഒട്ടും ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല.
\"അനൂ എനിക്കിത് തീരെ ഇഷ്ടപ്പെടുന്നില്ലാട്ടോ...\"
അവൻ കുന്നിഞ്ചെരുവിലെ പാറയിലിരുന്നുകൊണ്ട് അനുവിനോട് പറഞ്ഞു.
\"എന്ത്?!!\"അവളാകാംശയോടെ ചോദിച്ചു.
\"ആ ബെൻസിർ എന്തിനാ ഇടക്കിടക്ക് നിന്റെ വീട്ടിലേക്ക് വരുന്നേ...\"
\"അതുപിന്നെ ബെന്നിച്ചൻ പപ്പയുടെ അനന്തരവൻ  അല്ലെ...\"
\"എന്താ നീയവനെ വിളിച്ചേ, ബെന്നിച്ചനോ....\"
\"അതെ, അതിനെന്ത.... ബെന്നിച്ചനിപ്പോ പഴയപോലല്ല, ഒത്തിരി മാറി ഏട്ടാ.. കുടിയില്ല, വലിയില്ല ദുശീലങ്ങളൊന്നുമില്ല. പഴയകാലത്തെ ഓർത്തു പശ്ചാത്തപിച്ച് ജീവിക്കുന്നയാളെ എന്തിനു വെറുക്കണം
പോരാത്തതിന് എന്നെപ്പോലെതന്നെ ഇപ്പൊ ബെന്നിച്ചനും ആരുമില്ലല്ലോ  ...പപ്പയും ടീച്ചറമ്മയും മാത്രല്ലേയുള്ളൂ ബന്ധുക്കളായിട്ട്...\"അനു സഹതാപത്തോടെ പറഞ്ഞു നിർത്തി.
\"അധികം അടുപ്പിക്കണ്ട അവൻ ഒരു ഭ്രാന്തനാ... എപ്പോ വേണമെങ്കിലും അവന്റെ സ്വഭാവം മാറാം... ഓർത്തോ...ഒരു ബെന്നിച്ചൻ!!!.\" വിഷ്ണുവിന് ദേഷ്യം വന്നു.അനു പിന്നെ ബെന്നിയെപ്പറ്റി ഒന്നും പറഞ്ഞില്ല. അവൾക്ക് വിഷമം തോന്നിയിരുന്നു.

❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️

അങ്ങനെയിരിക്കെ ചന്തുവിന് ജോലികിട്ടി ബാംഗ്ലൂരിൽ ഒരു കമ്പനിയിലാണ്. രണ്ടാഴ്ച്ചക്കുള്ളിൽ ജോയിൻ ചെയ്യണം. എന്നാൽ വിവാഹം ഉടനെ നടത്തി രണ്ടുപേരും കൂടി പൊയ്ക്കോട്ടേ എന്നായി വീട്ടുകാരുടെ തീരുമാനം. ചന്തുവിനും നാൻസിക്കും തങ്ങൾ സ്വപ്നം കണ്ട ജീവിതത്തിലേക്ക് തടസങ്ങളൊന്നുമില്ലാതെ കാലെടുത്തുവക്കാം. തീയതി തീരുമാനിച്ചു. ചൂടുപ്പിടിച്ച വിവാഹതിരക്കുകൾക്കിടയിൽ ദിവസങ്ങൾ റോക്കറ്റ് പോലെ കടന്നുപോയി.

പള്ളിയിൽ വച്ച് തന്റെ പ്രണയത്തിന്റെ നൂലിൽ കോർത്ത മിന്ന്, നാൻസിയുടെ കഴുത്തിലണിയിക്കുമ്പോൾ ചന്തുവിന്റെ ഹൃദയത്തിൽ ആയിരം ശലഭങ്ങൾ ചിറകടിച്ചു. തന്റെ പ്രണയസാഫല്യത്തിൽ
അവളുടെ കണ്ണുകൾ നിറഞ്ഞു.

മിന്നുകേട്ടു വേളയിൽ വിഷ്ണു അനുവിനെനോക്കി നിന്നു. ഗോൾഡൻ ബോർഡർ ൽ ചെറിയ ഗോൾഡൻ റോസ്സ് എംബ്രോയ്‌ഡ്‌റി വർക്ക്‌ ഉള്ള വൈറ്റ് ഷിഫോൺ സാരി.മുടി പിരുത്തിട്ടിരിക്കുന്നു. കാത്തിലെ വൈറ്റ് സ്റ്റോൺ ഇയർറിംഗ്സും കഴുത്തിൽ അതിന്റെ തന്നെ സിമ്പിൾ ആയ ഒരുചെയിനും മാത്രം. അധികം ഒരുങ്ങിയിട്ടില്ലെങ്കിലും അവൾ മനോഹരിയാണ്.

ചന്തുവിന്റെ വീട്ടിൽ റിസെപ്ഷൻ ആഘോഷമാക്കുകയാണ് കൂട്ടുകാർ. അനുവിനോട് നാളേപോകാമെന്നുപറഞ് എല്ലാരും നിർബന്ധിച്ചു. നാളെ വന്നാൽ മതിയെന്ന് എബിയും അന്നയും സമ്മതം കൊടുത്തപ്പോൾ  അനുവിനും സന്തോഷമായി. അഭിയും അന്നയും മടങ്ങിപ്പോയതിനു ശേഷം അനു നാൻസിയോടൊപ്പം തന്നെനിൽക്കുന്നുണ്ടായിരുന്നു. വിഷ്ണു കണ്ണും കയ്യുമൊക്കെ കാട്ടിനോക്കി. അനു  കണ്ടിട്ടും കണ്ടഭാവം നടിക്കാതെ അവനെ ദേഷ്യം പിടിപ്പിച്ചുനിന്നു. അവസാനം സഹികെട്ടു വിഷ്ണു കാറിനടുത്തേക്ക് പോയി. പെട്ടന്നവനെ കാണാതായപ്പോൾ അനു കളികാര്യമായല്ലോ എന്നോർത്തു പുറത്തേക്ക് ചെന്നു. കാറിനടുത്ത് മുഖം വീർപ്പിച്ചുനിൽക്കുന്ന വിഷ്ണുവിനെക്കാണെ അവൾക്ക്\"
ചിരിവന്നു.അവൾ അവനടുത്തേക്ക് ചെന്നു. അവളെക്കണ്ടതും അവൻ തിരിഞ്ഞുനിന്നു.
\"വിഷ്ണുവേട്ടാ... എന്താ ഇവിടെവന്നു നിൽക്കുന്നെ...?

\"ഓ.. ഇപ്പോഴെങ്കിലും നമ്മളെയൊക്കെ അന്വേഷിച്ചല്ലോ...\"അതുകേട്ടതും അവൾ പിന്നെയും ചിരിച്ചു.

\"ഉം.. വല്യ ദേഷ്യത്തിലാണല്ലോ...\" അവൾ അവന്റെ മുന്നിലേക്ക് ചെന്നു

\"ഞാനെത്രനേരമായി വിളിക്കുന്നു, എന്നറിയോ... നീ മനപ്പൂർവം വരാത്തതാണെന്നെനിക്കറിയാം... കള്ളി..\"
ഒരു കൊച്ചുകുട്ടിയെപ്പോലെ പരിഭവം പറയുന്നവനെ അവൾ നോക്കിനിന്നു. അവൾ അവന്റെ മാറോട് ചേർന്ന് നിന്നു. അവനിൽ ഒരു പ്രത്യേകനുഭൂതി പടർന്നു.
\"സോറി ഏട്ടാ... ഞാൻ വെറുതെ... തമാശക്ക്...വിഷമമായല്ലേ \"
അവളത് പറയുമ്പോൾ അവൻ ചിരിച്ചുകൊണ്ട് അവളെ തന്റെ കരവലയത്തിൽ ചേർത്തുനിർത്തി.

(തുടരും )

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️



ഈറനണിഞ്ഞ മിഴികളോടെ 💐

ഈറനണിഞ്ഞ മിഴികളോടെ 💐

4.3
2027

Part 30 \"ഞാനെത്രനേരമായി വിളിക്കുന്നു, എന്നറിയോ... നീ മനപ്പൂർവം വരാത്തതാണെന്നെനിക്കറിയാം... കള്ളി..\" ഒരു കൊച്ചുകുട്ടിയെപ്പോലെ പരിഭവം പറയുന്നവനെ അവൾ നോക്കിനിന്നു. അവൾ അവന്റെ മാറോട് ചേർന്ന് നിന്നു. അവനിൽ ഒരു പ്രത്യേകനുഭൂതി പടർന്നു. \"സോറി ഏട്ടാ... ഞാൻ വെറുതെ...ഒരു തമാശക്ക്...വിഷമമായല്ലേ \" അവളത് പറയുമ്പോൾ അവൻ ചിരിച്ചുകൊണ്ട് അവളെ തന്റെ കരവലയത്തിൽ ചേർത്തുനിർത്തി. കുറേനേരം അവന്റെ നെഞ്ചിലെ ചൂടേറ്റ് അവൾ നിന്നു. \"നമുക്കൊരു ഡ്രൈവ് ആയാലോ....?\" അവൻ പിടിയയക്കാതെ അവളുടെ മുഖത്തേക്ക് നോക്കി. \"ഇപ്പോഴോ.. നേരമിരുട്ടിതുടങ്ങിയത് കണ്ടില്ലേ..\" \"അതിനെന്താ ഇരുട്ടിക്കോട്ടെ.. നമുക്കീ രാത്രി