Part 30
\"ഞാനെത്രനേരമായി വിളിക്കുന്നു, എന്നറിയോ... നീ മനപ്പൂർവം വരാത്തതാണെന്നെനിക്കറിയാം... കള്ളി..\"
ഒരു കൊച്ചുകുട്ടിയെപ്പോലെ പരിഭവം പറയുന്നവനെ അവൾ നോക്കിനിന്നു. അവൾ അവന്റെ മാറോട് ചേർന്ന് നിന്നു. അവനിൽ ഒരു പ്രത്യേകനുഭൂതി പടർന്നു.
\"സോറി ഏട്ടാ... ഞാൻ വെറുതെ...ഒരു തമാശക്ക്...വിഷമമായല്ലേ \"
അവളത് പറയുമ്പോൾ അവൻ ചിരിച്ചുകൊണ്ട് അവളെ തന്റെ കരവലയത്തിൽ ചേർത്തുനിർത്തി.
കുറേനേരം അവന്റെ നെഞ്ചിലെ ചൂടേറ്റ് അവൾ നിന്നു.
\"നമുക്കൊരു ഡ്രൈവ് ആയാലോ....?\"
അവൻ പിടിയയക്കാതെ അവളുടെ മുഖത്തേക്ക് നോക്കി.
\"ഇപ്പോഴോ.. നേരമിരുട്ടിതുടങ്ങിയത് കണ്ടില്ലേ..\"
\"അതിനെന്താ ഇരുട്ടിക്കോട്ടെ.. നമുക്കീ രാത്രിയുടെ അനന്തതയിലേക്ക് പോയി ഒന്നു വിഹരിച്ചിട്ട് വരാന്നെ.......\"
\"അയ്യടാ, വേദാന്തം പറഞ്ഞ് നട്ടപാതിരാത്രി നാടുതെണ്ടാനൊന്നും ഞാനില്ല...\"അതും പറഞ്ഞവൾ ചിരിച്ചുകൊണ്ട് അവന്റെ കൈവിലങ്ങിനെ ഭേദിച്ചു.
\"ഞാൻ പോണു \"അവൾ തിരിച്ചുപോകാനൊരുങ്ങിയപ്പോൾ അവൻ അവളെവട്ടം ചുറ്റിപ്പിടിച്ചു. ബലമായി കാറിൽ പിടിച്ചിരുത്തി.
\"ഇവിടിരിക്കെടി കാന്താരി, നമ്മളിന്നൊരു ഡ്രൈവ്പോകുന്നു,ചന്തുവിനോടും നാൻസിയോടുമൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്. വല്ലപ്പോഴും കൂടിയാ ഒന്നൊറ്റക്ക് കിട്ടുന്നത്.അപ്പോഴാ അവളുടെ ജാഡ.\"
\"ഓഹോ അപ്പൊ എല്ലാരും കൂടിയുള്ള പ്ലാനിങ്ങാരുന്നല്ലേ...\"
\"പിന്നല്ലാതെ... മര്യാദക്ക് വിളിച്ചാൽ വരില്ലല്ലോ....പെണ്ണേ നീ...\"അവൻ മീശപിരിച്ചുകൊണ്ട് പറഞ്ഞു.
\"ഹും....\"
അവൾ ഉള്ളിൽ ചിരിച്ചുകൊണ്ട് അവനോട് കപടദേഷ്യം കാട്ടി മുഖം വീർപ്പിച്ചിരുന്നു.വിഷ്ണുഡ്രൈവിംഗ് സീറ്റിലേക്കിരുന്നു.
\"ഒന്നുചിരിക്കെടി പൊന്നെ.. നമുക്കൊന്ന് കറങ്ങീട്ടു വരാന്നെ..\"
\"എന്നാലും എല്ലാരും എന്ത് കരുതും....?\"
\"ആരും ഒന്നും വി ചാരിക്കില്ല നീയേ ചന്ദ്രോത്ത് വിഷ്ണുദേവന്റെ പെണ്ണാ..\"അവൻ അവളുടെ കൈ മെല്ലെ ഉയർത്തിയെടുത്തു. മോതിരവിരലിൽ തഴുകിക്കൊണ്ട് അവളെനോക്കി
\"ദേ അതിന്റെ അടയാളം.\" ഇരുവരും അവനണിയിച്ച മോതിരത്തിലേക്ക് നോക്കി പുഞ്ചിരിച്ചു.
\"എന്നാൽ നമുക്കുവിട്ടാലോ.. My dear wife......\" അവനവളെ കുറുമ്പോടെ നോക്കി ചിരിച്ചു.അവളും തെല്ലു നാണത്തോടെ മൗനനുവാദം നൽകി.
കാർ ഇരുട്ടിനെ ഭേദിച്ചു മുന്നോട്ടു നീങ്ങി.
ആളൊഴിഞ്ഞ വഴികളിലൂടെ പലതും സംസാരിച്ചും സന്തോഷിച്ചും അവരുടെ യാത്ര തുടർന്നു.വിഷ്ണു തങ്ങളെപ്പോഴും വരാറുള്ള കുന്നിൻ ചെരുവിൽ കാർ ഒതുക്കി നിർത്തി.
രണ്ടുപേരും കാർവിട്ടിറങ്ങി അവിടെ അടുത്തുള്ള ചെമ്പക മരത്തിനടുത്തേക്ക് നടന്നു. മേഘപടലങ്ങൾ ഇടക്കിടക്ക് നിലാവിന്റെ മറക്കുന്നുണ്ടെങ്കിലും അവിടം മനോഹരമായി കാണപ്പെട്ടു. അവൻ മരത്തിനു ചുവട്ടിലെ വലിയ പാറയിൽ ഇരുന്നു.അവന്റെ തോളോട് ചേർന്ന് തലചായ്ച്ച് അവളും.
\"വിഷ്ണുവേട്ടാ........\"
\"ഉം.......\"
\" എനിക്കിപ്പോഴും ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല...എല്ലാം പെട്ടെന്നുപെട്ടെന്ന്..... സന്തോഷിക്കുന്നതോറും ഉള്ളിലൊരു ഭയം കൂടി ഉടലെടുക്കുന്നു.. \"
\"എന്തിനു...\"
\"എന്തോ ഒരാപത്ത് വരുന്നുണ്ടെന്നു മനസുപറയും പോലെ..\"
അതുകേട്ടതും അവൻ എഴുന്നേറ്റ് അനുവിനെ നോക്കി
\"ഇത് നിങ്ങള് പെണ്ണുങ്ങളുടെ സ്ഥിരം ഡയലോഗല്ലേ... മനസുതുറന്നു സന്തോഷിക്കാനറിയാത്തതിന്റെ മുൻകൂർ ജാമ്യം.. \"
അവളുവൻ പറയുന്നതും കേട്ട് മിണ്ടാതിരുന്നു.
\"ദേ നോക്ക്, നമുക്കിടയിൽ ഇനി ഒരു പ്രശ്നവും വരില്ലെടോ... നിന്നെ ആദ്യം കണ്ടപ്പോൾ തന്നെ ഞാൻ എന്റെ ഹൃദയത്തിൽ കോറിയിട്ടതാ നിൻെറ ഈ മുഖം. മനസ്സിൽ അന്നെടുത്ത തീരുമാനമാണ്, നിന്നെ സ്വന്തമാക്കുമെന്ന്. ഇന്ന് നീയെന്റെ തൊട്ടരികിൽ നിൽക്കുമ്പോൾ, ഈ ലോകം കീഴടക്കിയതുപോലെ തോന്നുന്നു.എല്ലാ പ്രതിസന്ധികളും മാറിക്കഴിഞ്ഞേടോ... ഇനി എന്റെപേരുകൊത്തിയ ഒരു താലികൂടി തന്റെ കഴുത്തിലേക്കിട്ടാൽ എന്നെപ്പോലെ ലക്കി ആയ വേറാരുണ്ടാകും ഈ ലോകത്ത്..\"
അവൾ ചിരിച്ചു.
\"ഭാഗ്യം ചെയ്തത് ഞാനല്ലേ.... ആരോരും ഇല്ലാത്തവളാണെന്നറിഞ്ഞിട്ടും സ്നേഹംകൊണ്ട് മൂടുന്നില്ലേ എന്നെ, അതിലും വല്യ ഭാഗ്യം വേറെയെന്താ..\"
അവളുടെ മിഴിക്കോണിൽ നനവ് പടർന്നു.
\"നീയെന്തിനാ എപ്പോഴും ഈ അനാഥത്ത്വത്തി ന്റെ കാര്യം പറയുന്നത്, നിനക്ക് ഞാനില്ലേ.... നിന്റെ പപ്പയും ടീച്ചറമ്മയുമില്ലേ, നമ്മുടെകൂട്ടുകാറില്ലേ...ചന്ദ്രോത്ത്കുടുംബം മുഴുവനും ഇനി നിന്റേതുകൂടിയാണ്.. പിന്നെന്തിനാ...ഈ കണ്ണീർ...\"
\"ഇത് സങ്കടം കൊണ്ടല്ല, സന്തോഷം കൊണ്ടാ.... അടക്കാനാവത്ത സന്തോഷം കൊണ്ട്... അറിയാതെ.. കണ്ണുനിറഞ്ഞതാ...\"
\"ആഹാ... സന്തോഷം വന്നാലും സങ്കടം വന്നാലും കണ്ണീർ, അറിയാംപാടില്ലാത്തോണ്ട് ചോദിക്കുവാ നിന്റെ കണ്ണിനകത്ത് അതിരപ്പള്ളിയാണോ അതോ നയാഗ്രയാണോ ഉള്ളത്...\"
അവൾ ചിരിച്ചുകൊണ്ട് കണ്ണുതുടച്ചു.വിഷ്ണു അവളുടെ പിന്നിൽനിന്നും കെട്ടിപിടിച്ച് തോളിൽ കഴുത്തുവച്ച്, ചേർന്നുനിന്നു. അവൾക്ക് ഹൃദയത്തിൽ ഒരു തിരയിളക്കം ഏർപ്പെട്ടു. ഇരുവരും സ്വപ്‌ന ലോകം പൂകി ഭാവി ജീവിതം മെനഞ്ഞുകൊണ്ടിരിക്കെ അവരുടെയുള്ളിൽ പ്രണയം നിറച്ചുകൊണ്ട് കാർമേഘങ്ങൾ മഴയായി ഭൂമിയിലേക്ക് പെയ്തിറങ്ങി. അപ്രതീക്ഷിതമായി വർഷിച്ച മഴയിൽ ഇരുവരും നനഞ്ഞു.
രണ്ടുപേരും ഓടിപ്പോയി കാറിന്റെ പിന്നിൽ കയറിയിരുന്നു.
ശരീരത്തിലെ മഴത്തുള്ളികൾ തുടക്കുന്നതിനിടെ എപ്പോഴോ അവന്റെ കണ്ണുകൾ അവളിൽ തറച്ചുനിന്നു. മുടിയിലൂടെ വാർന്നിറങ്ങുന്ന വെള്ളത്തുള്ളികൾ അവളുടെ നെറ്റിയിലും കണ്ണുകളിലും ആദരങ്ങളിലും ചുംബിച്ച് കഴുത്തിലൂടെ ഒഴുകിയിറങ്ങുന്നു. നനഞ്ഞു ദേഹത്തിലൊട്ടിയ സാരി യിൽ അവളുടെ ശരീരത്തിന്റെ ആകാരം ദൃശ്യമാകാൻ തുടങ്ങി. അവന്റെയുള്ളിൽ ഓരോ നിമിഷവും ചൂടുപ്പിടിച്ച മനസിന്റെ പെരുമ്പാറനാടം മുഴങ്ങി നിന്നു. അവൻ ഇമചിമ്മാതെ അവളെ നോക്കി നിന്നു
സാരിയുടെ യുടെ തുമ്പുകൊണ്ട് കഴുത്തും കയ്യുമെല്ലാം തുടക്കുന്നുണ്ടവൾ.
\"ശോ....എന്തുമഴയാ.... ആകെ നനഞ്ഞു.. ഇതിപ്പോ തീരുന്ന ലക്ഷണമില്ലല്ലോ വിഷ്ണുവേട്ടാ....\"അവൾ പുറത്തെ മഴനോക്കി ആശങ്കപ്പെട്ടുകൊണ്ട് അവനോട് ചോദിച്ചു. അവൻ പെട്ടെന്ന് കണ്ണുകൾ പൂട്ടി, തലകുനിച്ചുനിന്നു.
അവന്റെ ഭാഗത്തുനിന്നും മറുപടിയൊന്നുമില്ലെന്നു മനസിലാക്കി അവൾ തിരിഞ്ഞുനോക്കിയപ്പോൾ അനുകണ്ടത് അവന്റെ ശിരസിൽ നിന്നുതിരുന്ന വെള്ളത്തുള്ളികലാണ്.
\"ഇതെന്താ തല തുടക്കാതെ ഇരിക്കുന്നെ, പനി വരില്ലേ..\"എന്നൊക്കെപ്പറഞ് അവൾ സാരി തുമ്പ്കൊണ്ട് അവന്റെ തല തുവർത്തി.
അവൻ നിയന്ത്രിക്കാൻ പാടുപെടുന്ന വികാരഗ്നിയിലേക്ക് എണ്ണ പകർന്നുകൊണ്ടുള്ളതായിരുന്നു അവളുടെ പ്രവർത്തി.
\"ആാാ....\"ഒട്ടും പ്രതീക്ഷിക്കാതെ വിഷ്ണുവിന്റെ കൈവിരലുകൾ അവളുടെ നനുത്ത വയറിൽ സ്ഥാനം പിടിച്ചപ്പോൾ അവളിൽ നിന്നും ചില സീൽകാര ശബ്ദങ്ങൾ അറിയാതെ പുറത്തുവന്നു.
(തുടരും )
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️