Aksharathalukal

ഒളിച്ചു കളി അഥവാ അംബസ്താനി

അടിയന്തിരാവസ്‌ഥക്കാലത്തു ആണ് ഏറ്റവും കൂടുതൽ ഒളിച്ചു കളി നാട്ടിൽ ഉണ്ടായിട്ടുള്ളത്. ഹൃദയത്തിൽ നന്മ ഉള്ള കോൺഗ്രസുകാരുടെ വീടുകൾ ശത്രു പാർട്ടി നേതാക്കളുടെ ഒളിത്താവളങ്ങൾ ആയിരുന്നു.പോലീസ് റെയ്ഡ് ഭയന്ന് പല രാഷ്ട്രീയ നേതാക്കളും അക്കാലത്തു ഒഴിഞ്ഞ വീടുകളും പൊട്ടകിണറുകൾ പോലും ഒളി സ്ഥലങ്ങൾ ആക്കി. നേതാക്കളെ പിടിക്കാൻ പോയ പോലീസുകാർക്ക് പലപ്പോഴും ചാരായം വാറ്റുന്നവരെയും ചീട്ടുകളിക്കുന്നവരെയും ആണ് കൈയിൽ കിട്ടാറുള്ളത്. അടിയന്തിരാവസ്‌ഥ കഴിഞ്ഞു പത്തു വർഷങ്ങൾ പിന്നിട്ടു എന്നിട്ടും എന്റെ കുട്ടികാലത്തു അമ്മ വീട്ടിൽ വേനലവധി ആഘോഷിക്കാൻ ചെല്ലുമ്പോൾ അമ്മയുടെ അപ്പൻ (അപ്പാപ്പൻ )കമ്യൂണിസ്റ്റ് നേതാക്കളെ വീട്ടിൽ ഒളിവിൽ പാർപ്പിച്ചതും പോലീസ് റെയ്ഡ് നടത്തിയതിന്റെ കഥകളും എല്ലാം പറഞ്ഞു തരും. ഞാൻ ഉൾപ്പെടെ ഉള്ള അയൽപക്കത്തെ സമപ്രായക്കാർ എല്ലാവരും കഥ കേൾക്കാൻ അപ്പാപ്പന് ചുറ്റും ഒത്തുകൂടും. കാരണം ഞങ്ങളുടെ പ്രധാന കളി ഒളിച്ചു കളി ആണ്. വെയിലാറി ഒരു നാലു മണിയോടെ തുടങ്ങുന്ന ഒളിച്ചു കളി സന്ധ്യ വരെ നീണ്ടു പോകും.ചുമരിലോ മാവിൻ ചുവട്ടിൽ  മാവിനോട്ചേർത്ത്മുഖം 
പൊത്തി എണ്ണൽതുടങ്ങുoഒന്നുമുതൽഅൻപതുവരെ.ശേഷംഒളിവിൽ പോയ മറ്റു കുട്ടികളെ എണ്ണിയാ ആൾകണ്ടെത്തണം. ആദ്യം
കണ്ടെത്തുന്ന കുട്ടി പിന്നെ എണ്ണൽ
തുടരും.ഒരു ദിവസം ഞങ്ങൾഒളിച്ചു കളി കളിക്കുക ആണ്.സന്ധ്യ 
കഴിഞ്ഞിട്ടും ഒരുകുട്ടിയെ 
മാത്രം കണ്ടെത്താൻ കഴിഞ്ഞില്ല.
അമ്പലത്തിൽ വെടിപൊട്ടിയാൽ കളി നിർത്തണം. പോയി കുളിച്ചു 
വൃത്തിയാകണം. അപ്പോഴേക്കും പള്ളിയിൽ മണി മുഴങ്ങും അന്നേരം
സന്ധ്യ പ്രാർത്ഥന ചൊല്ലണം.
അമ്പലത്തിൽ വെടിപൊട്ടിയിട്ടും പള്ളിയിൽ കുരിശു മണിമുഴങ്ങിയിട്ടും ജോണി യെ മാത്രം കണ്ടെത്താൻ കഴിഞ്ഞില്ല. 
ധർമ്മക്കാർ പിടിച്ചു കൊണ്ടു 
പോയിട്ടുണ്ടാകും,പൊട്ടകിണറ്റിൽ വീണിട്ടുണ്ടാകാം,നാട് വിട്ട് 
പോയിരിക്കും അങ്ങനെ പല കിംവദന്തികളും നാട്ടിൽ പരന്നു.
പോലീസ് വന്നു. അന്വേഷണം 
ആയി.ഞങൾ കുട്ടികളോടും
പോലീസുകാർ ഓരോന്ന് 
ചോദിക്കുക ഉണ്ടായി.
ആർക്കും ജോണിയെ കുറിച്ച് ഒരു വിവരവും ഇല്ല. ഒളിച്ചിരിക്കാൻ 
സാധ്യത ഉള്ള സ്ഥലങ്ങളിൽ മുഴുവൻ പരിശോധന നടത്തി.
ഫയർ ഫോഴ്സ് വന്നു ഒളിച്ചു കളിച്ചിരുന്ന കുട്ടികളിൽ കിണർ
ഉള്ളവരുടെ വീട്ടിലെ കിണറുകളിൽ വെള്ളം വറ്റിച്ചു നോക്കി. ഇല്ല ജോണി കിണറ്റിൽ വീണിട്ടില്ല. നാട്ടിലെ അമ്മമാർ കൂട്ട കരച്ചിൽ
ആയി.ഞങ്ങൾ കുട്ടികളും അന്നൊത്തിരി കരഞ്ഞു.
ചില കുട്ടികൾ ജോണിയെ കണ്ടു കിട്ടിയാൽ ഉണ്ണീശോയ്ക്ക് 
ഒരു പെട്ടി മെഴുകുതിരി
കത്തിച്ചുകൊള്ളാമെന്നു
വഴിപാട് നേർന്നു.നാട്ടിലും വീട്ടിലും ദുഃഖം തളം കെട്ടിനിന്നു ആരും
ആരോടും മിണ്ടുന്നില്ല. ദിവസങ്ങൾ കടന്നു പോയി.ഞാൻ അമ്മ 
വീട്ടിൽ നിന്നും തിരികെ എന്റെ
വീട്ടിൽ എത്തി. മേട മാസത്തിലെ കൊയ്ത്തു ആരംഭിച്ചു. ഇനി
കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ
പട്ടം പറത്തലും, പന്തു കളിയും 
ആണ്.അമ്മ വീട്ടിലും കൊയ്ത്തു തുടങ്ങി. അയൽ പക്കത്തെ 
വീടുകളിലുള്ള പെണ്ണുങ്ങൾ ആണ് നെല്ല് കൊയ്യാനും മെതിക്കാനും
ഒക്കെ അവിടെ ഉണ്ടാകാറുള്ളത്.
ജോണിയെ കാണാത്ത വിഷമം കൊണ്ടാണ് എല്ലാ കുട്ടികളും ഇപ്രാവശ്യംനേരത്തെ വേനലവധി
അവസാനിപ്പിച്ച് സ്വന്തം വീടുകളിൽ 
മടങ്ങി എത്തിയത്. അല്ലെങ്കിൽ
കൊയ്ത്തും മെതി യും കഴിഞ്ഞേ 
സ്വന്തം വീട്ടിൽ തിരിച്ചു 
എത്തുമായിരുന്നുള്ളൂ. അമ്മ
വീട്ടിലെ കൊയ്ത്തെല്ലാം കഴിഞ്ഞു. 
നെല്ലൊക്കെ പനമ്പിൽ ഇട്ട് ഉണക്കി 
പത്തായത്തിൽ കൊണ്ടിടുവാൻ 
ഉള്ള ഒരുക്കത്തിൽ ആണ് കൊയ്ത്തുകാരി സരോജിനി ചേച്ചി.
നെല്ല് പത്തായത്തിൽ 
ഇടുന്നതിനു മുൻപ് പത്തായം വൃത്തി ആക്കുക എന്നൊരു പതിവ് ഉണ്ട്.സരോജിനി ചേച്ചി പത്തായം 
വൃത്തിആക്കുന്നതിനു വേണ്ടി വീടിന്റെ മൂന്നാം നിലയിലെ തട്ടിൻ മുകളിൽ കയറി.നൂറുപറ നെല്ല് കൊള്ളുന്ന മരം കൊണ്ടുള്ള
ആ പത്തായത്തിന്റ മൂടി തുറന്നപ്പോഴേ സരോജിനി ചേച്ചിക്ക് ദുർഗന്ധം മൂക്കിൽ അടിച്ചു ഓക്കാനം വന്നു.സാധാരണ ഒഴിഞ്ഞ പത്തായത്തിൽ
നരിച്ചീറുകളും പാറ്റയും എലികളും
ആണ് ഉണ്ടാവുക. അതിന്റെ
മണം കുഴപ്പമില്ല.പക്ഷേ ഇതു അങ്ങനെ അല്ല.സരോജിനി ചേച്ചി ചിമ്മിനി വിളക്ക് എടുത്തു കൊണ്ടു വന്ന് കത്തിച്ചു പത്തായത്തിനകത്തോട്ടു നോക്കി. അതാ ഞങ്ങളുടെ പ്രിയ കൂട്ടുകാരൻ ജോണി മരിച്ചു കിടക്കുന്നു. പിന്നെ നാട്ടുകാർ മൊത്തം അമ്മ വീട്ടിൽ എത്തി. അടിയന്തിരാവസ്ഥ കാലത്തു 
കമ്യുണിസ്റ്റ് കാരൻ ശേഖരൻ ഒളിച്ചു താമസിച്ചത് ഈ 
പത്തായത്തിൽ ആയിരുന്നു. ഞാൻ ഈ വിവരം എല്ലാം 
അറിഞ്ഞത് പത്രം വീട്ടിൽ വരുത്തുന്ന സഹപാഠി സുഹൃത്തുക്കൾ വഴി ആണ്. ഈ സംഭവത്തിന്‌ ശേഷം എന്റെ
അമ്മയുടെ അപ്പൻ അധികം
ആരോടും സംസാരിക്കാതെആയി. 
കുട്ടികൾ പിന്നീട് ഒരിക്കലും
അപ്പാപ്പനോട് കഥകൾ പറഞ്ഞു 
തരണം എന്നാവശ്യപ്പെട്ടില്ല.
എല്ലാറ്റിനും കാരണം ആ
ശേഖരേട്ടൻ ആണ്. പാവം മനുഷ്യൻ,ഉണ്ടായിരുന്ന കള്ള് കുടി ഇതോടെ ഇരട്ടി ആയി. അധികം
താമസിയാതെ ചാരായകുപ്പിയിൽ 
ഫ്യൂരടാൻ ചേർത്ത് കുടിച്ചു 
ശേഖരേട്ടൻ മരിച്ചു.അപ്പാപ്പനും 
ഇപ്പോൾ ഇല്ല.ഇന്നും വല്ലപ്പോഴും 
അമ്മയുടെ വീട്ടിൽ പോകുമ്പോൾ
ജോണിയെ ഓർക്കാറുണ്ട്.
മക്കൾക്ക് കഥ പറഞ്ഞു കൊടുക്കുമ്പോൾ സൂക്ഷിച്ചു 
വേണം.