Aksharathalukal

❣️ എന്റെ മാത്രം ശ്രീ ❣️ ✴️8✴️



Part   8✨️


തറവാടിന്റെ മുറ്റത്തേക്ക് ഒരു ബ്ലാക്ക് ഡിസൈർ വന്നു നിന്നു, ആരായിരിക്കും എന്ന് കരുതി ശ്രീ അവളുടെ റൂമിലെ വാതിലിലൂടെ നോക്കി നിന്നു, അതിൽ നിന്നും ഇറങ്ങുന്ന വ്യക്തിയെ കണ്ടതും അവൾ ഞെട്ടി അങ്ങനെ നിന്നു,,,



ഇതേസയാം അലോക് പുറത്തേക്ക് ഇറങ്ങി വന്നു കൂടെ ഭാമമ്മയും , ഭാമമ്മ അവനെ വാത്സല്ല്യത്തോടെ നോക്കുന്നുണ്ടായിരുന്നു ആ മുഖത്ത് നിറയെ പരിഭവങ്ങൾ ആയിരുന്നു...



" ശിവ " അലോക്



( തുടർന്ന്  വായിക്കുക )




      ✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️




"ഭാമമ്മേ  പറഞ്ഞ  സമയത്തിന്  ഞാൻ വന്നിട്ടുണ്ട്  ഇനി ഭാമമ്മ തരാമെന്ന് പറഞ്ഞതെല്ലാം എനിക്ക് തന്നോ " ശിവ ഭാമമ്മയുടെ അടുക്കലേക്കു നീങ്ങി നിന്നതും  ശിവയുടെ ചെവിക്ക് പിടിച്ചു തിരിച്ചു ഭാമമ്മ


" ആ ആ അമ്മേ നോവുന്നുണ്ട് വീട് വീട് പ്ലീസ്  "


" നിന്നോട് ഞാൻ എന്ന് വരാനാ പറഞ്ഞത്  എന്നിട്ട് വന്നതോ ഇപ്പൊ "   ശിവയുടെ ചെവിയിൽ നിന്നും കൈ പിൻവലിച്ച് അകത്തേക്ക്  നടന്നു  പരിഭവത്തോടെ



"എന്റെ ഭാമമ്മേ എനിക്ക് പിടിപ്പത് ജോലി ഉണ്ടായതോണ്ടല്ലെ അല്ലെ എന്റമ്മ വിളിച്ച ഞാൻ ഓടി വരില്ലേ ഇങ്ങോട്ടേക്ക് "




"മ്മ് മതി മതി എന്നെ സുഖിപ്പിച്ചത്  പോയി കുളിച്ചിട്ട് വാ ഭക്ഷണം എടുത്ത് വെക്കാം "


" അതാണ് അതാണ് എന്റെ ഭാമമ്മ എന്റമ്മയ്ക്ക്  എന്നോട് പിണങ്ങാൻ പറ്റില്ല  കേട്ടോടാ  അച്ചു  " ശിവ അലോകിന്റെ നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു,,,


" മ്മ് മ്മ്മ് അപ്പൊ ഞാൻ പുറത്ത് "  -  അലോക്


       അലോക് പിണങ്ങി അല്പം തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ,


" നിൽക്കടാ അവിടെ  " - ഭാമമ്മ


    ശിവയെയും  അലോകിനെയും ഭാമമ്മയോട് ചേർത്ത് നിർത്തി രണ്ടുപേരുടെയും കവിളുകളിലും ചുംബനം  നൽകി,


" അമ്മയ്ക്ക് രണ്ടുപേരും ഒരുപോലെ തന്നെയാ നീ എന്റെ   ചേട്ടന്റെ മകനായാലും നീയും എന്റെ മകൻ തന്നെ അല്ലെ " ശിവയുടെ കവിളുകളിൽ  കൈതലം ചേർത്തുകൊണ്ട്  ഭാമമ്മ പറഞ്ഞു,


" എന്നാലും കുറച്ചു കൂടുതൽ ഇഷ്ടം എന്നോടായിരിക്കും ല്ലെ " ശിവ തമാശയായി പറഞ്ഞു


" പോടാ  ചെക്കാ  " - ഭാമമ്മ


   ഭാമമ്മ  അടുക്കളയിലേക്ക് കയറിയതും ശിവയും അച്ചുവും കൂടെ കയറി   ഇടവും വലവും നിക്കാണ് 


" അല്ല  അമ്മേടെ  മോള് വന്നൂന്ന്  കേട്ടു ഉള്ളതാണോ, ഇനി നമ്മളെ വേണ്ടായിരിക്കും അല്ലേടാ അച്ചു "


" മ്മ് കുശുമ്പ് ഉണ്ട് അല്ലെ എന്റെ മക്കൾക്ക് രണ്ടുപേർക്കും "



" ചെറുതായിട്ടുണ്ട് അല്ലേടാ ശിവ "



"എന്റെ സത്യഭാമയ്ക്ക് എല്ലാവരെയും സ്നേഹിക്കാൻ പറ്റും അല്ലെ സത്യഭാമേ "


" ആടാ  നീ ഇനി എന്റെ  പേര് വിളിച്ചോ നമ്മൾ എന്ന് വെച്ച ഒരേ പ്രായം അല്ലെ "
 
    ഭാമമ്മ കുറച്ച് കലിപ്പ് മൂഡ് ഇട്ടതും,,,



" സത്യഭാമേ .......  സത്യഭാമേ  "   🎶



 " ശിവ  നിനക്ക് ശ്രീയെ കാണണ്ടേ  നമ്മുടെ  ഭാമമ്മേ  പോലെ തന്നെ സുന്ദരിയാ മോള് "


"ഏയ് എന്റെ ഭാമമ്മേടെ അത്രയും ഉണ്ടാവില്ല പോടാ, ഭാമമ്മേ പോലെ അമ്മ  മാത്ര അല്ലെ ഉള്ളൂ "


" മതി  മതി രണ്ടൂടെ എന്നെ കളിയാക്കിയേ പോയി ഫ്രഷ് ആയി വാ എന്നിട്ട് മോളെ പരിചയപെടാം, ഇനി ഇപ്പോഴെങ്ങും അപ്രത്യക്ഷം ആവില്ലല്ലോ എന്റെ മോൻ "


" ഇല്ല  ഭാമമ്മേ കുറച്ചുനാൾ ഞാൻ ഇവിടെ ഉണ്ടാകും എന്റെ ഭാമമ്മേടെ ഒപ്പം "


   ഭാമമ്മയ്ക്ക്  ഒരു  ഉമ്മ  ഒക്കെ കൊടുത്തവൻ  മുറിയിലേക്ക് കയറി


" മോൻ അവിടെ നിന്നെ "



" എന്താടാ! "



" എങ്ങോട്ടാ കാര്യമായിട്ട് ഓടുന്നെ "



" എന്റെ റൂമിലേക്ക്‌   അല്ലാതെവിടെക്ക്  "


   അലോക് അവന്റെ അടുത്ത് വന്ന് നിന്ന് നല്ല ഒരു ഇളി  ഒക്കെ സെറ്റ് ആക്കി നിന്നു,,,,


" ഇങ്ങനെ ഇളിക്കാനാണോ  അച്ചു   നീ എന്നെ പിടിച്ചു ഇങ്ങനെ നിർത്തിയെ "


" ഒന്നും തോന്നരുത് നിന്റെ റൂം ഞാൻ മോൾക്ക്‌ കൊടുത്തു അതോണ്ട് നീ എന്റെ ഒപ്പം കിടന്നോ എനിക്ക് ഒരു കുഴപ്പവും ഇല്ല "



" നീ എന്താ പറഞ്ഞെ  എന്റെ റൂം ആർക്ക് കൊടുത്തെന്ന്  "


" ശ്രീ മോൾക്കും പിന്നെ  മോൾടെ ഒരു കൂട്ടുകാരിയും പിന്നെ സിദ്ധുനും അവർക്ക് കിടക്കാൻ വേറെ നല്ല റൂം ഒന്നും  ഞാൻ കണ്ടില്ല അതാ "


 " How dare you do this to me  "



" Situation  നല്ലതല്ലായിരുന്നു അതാ 😁 "


" പോടാ  പട്ടി  " 


"സാഹചര്യം  നിനക്കനുകൂലമാകാത്തത്  എന്റെ തെറ്റാണോ ശിവ പാവം ശിവ നീ ഇനി എവിടെ കിടക്കും, എന്റെ ഒപ്പം കിടന്നോ എനിക്കൊരു കുഴപ്പവും ഇല്ല " അലോക് നിഷ്കു ഭാവത്തിൽ പറഞ്ഞു 😁



" അയ്യോ നിനക്ക് ബുദ്ധിമുട്ട്    ആയാലോ "


" ഹേയ് ഇല്ലെടാ "


" പക്ഷെ എനിക്ക് ബുദ്ധിമുട്ടുണ്ട്, അതോണ്ട് മര്യാദയ്ക്ക് എന്റെ റൂം വിട്ടു തരാൻ പറ "


" എന്ന നീ പോയി പറ ഞാൻ പറയില്ല  "  അത്രയും പറഞ്ഞ് അലോക് തിരിഞ്ഞു നടക്കാൻ തുടങ്ങിയതും,


" അച്ചു  ടാ  നീ ഒന്ന് പറയടാ "


" പോടാ പോടാ "


    അലോക് അവനെ മൈൻഡ് ആക്കാതെ അവന്റെ റൂമിലേക്ക്‌ തന്നെ കയറി പോയി, നിന്നിട്ട് വേറെ കാര്യമില്ലാത്തോണ്ട്   ശിവയും   അവന്റെ  പിന്നാലെ കയറി പോയി,




റൂമിലെത്തിയതും   ശിവയ്ക്ക്  തികച്ചും  ആ  റൂമുമായി പൊരുത്തപ്പെടാൻ കഴിഞ്ഞതേ ഇല്ല  കാരണം  ശിവയ്ക്ക് ഏറ്റവും പ്രീയപെട്ടത് ആ  റൂം തന്നെ ആയിരുന്നു,,,,



" ശിവ   നീ ഒന്ന്  ക്ഷമിക്ക് മുകളിലെ ഒരു റൂം വൃത്തിയാക്കി കുട്ടികളെ അങ്ങോട്ടേക്ക് മാറ്റം അപ്പൊ നിനക്ക് നിന്റെ  റൂം ഞാൻ അങ്ങ് തിരിച്ചു തന്നേക്കാം പോരെ "
 

    ശിവയുടെ   അസ്വസ്ഥത കണ്ടിട്ട് അലോകിനെന്തോ വിഷമം തോന്നി,,,


" മ്മ്  മതി  😁 "   അലോക് പറയുന്നത് കേട്ടതും ശിവയുടെ മനസ്സിൽ പത്ത് ബൾബ്   ഒരുമിച്ച്   കത്തിയ  ഫീൽ ആയിരുന്നു, കാരണം ശിവയുടെ റൂം അവന് മാത്രം സ്വാതന്ത്ര്യം ഉണ്ടായിരുന്നിടം ആണ്, അവന്റെ  ഇഷ്ടങ്ങൾ, ശേഖരങ്ങൾ, പെയിന്റിംഗ്സ്, വായിച്ചതു എഴുതിയതും ആയ പുസ്തകങ്ങൾ എല്ലാം അവന് പ്രീയപെട്ടവ ആയിരുന്നു, ചെറുപ്പം തൊട്ട് തന്നെ എഴുതുന്ന ഡയറി ശേഖരങ്ങൾ എല്ലാം ആ റൂമിലെ ഷെൽഫിൽ ഭദ്രമായിരുന്നു,,,,
 



     ✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️



   മുകളിലെ  റൂമിൽ ശ്രീ തികച്ചും അസ്വസ്ഥത ആയിരുന്നു  കാരണം ശിവയെ ശ്രീ കാണുന്നത് ഇതാദ്യമല്ല, ആ കണ്ടുമുട്ടൽ അവർക്കൊരിക്കലും  മറക്കാൻ പറ്റാത്തവയും ആയിരുന്നു,  ശിവയെ  അഭിമുഖീകരിക്കാൻ  അവൾ തയ്യാറായിരുന്നില്ല 


" പെട്ടല്ലോ ശ്രീ നമ്മൾ,   ഇയാളെന്താ ഇവിടെ  " -- കൃതി 



" അറിയില്ല ഇനി അലോക് ചേട്ടൻ പറഞ്ഞ ശിവ അതീ ആളാണോ " --   ശ്രീ


"  എന്നാ തീർന്ന്  ശ്രീ  നിന്റെ  കാര്യം  പോക്കാ , "  -- സിദ്ധു



" അതെന്താ   അയാളെന്നെ പിടിച്ച്  തിന്നോ കാര്യമുണ്ടായിട്ട് തന്നെയല്ലേ അന്ന് ഞാൻ വഴക്കുണ്ടാക്കിയത്  "



" അത്ര മാത്രേ ഉള്ളോ?? " --- സിദ്ധു 


" ആ അത്രേ ഉള്ളൂ "


   സിദ്ധുനെ ഒന്ന് കണ്ണുരുട്ടി നോക്കി അവൾ പുറത്തേക്കിറങ്ങാൻ നിന്നതും,,,


" അങ്ങോട്ട്‌ പോണ്ട ആള് ചിലപ്പോ അവിടെ കാണും "


"  അതിന്  ഞാൻ ഇപ്പൊ എന്ത് വേണം എനിക്കാരെയും പേടി ഇല്ല   "



" ശ്രീ  പോണ്ടാട്ടോ അയാൾക്ക്‌ നിന്നെ  ഓർമ ഇല്ലാതിരിക്കില്ല മുന്നിൽ കണ്ടാൽ നിന്റെ കാര്യം ചിലപ്പോ അവതാളത്തിൽ ആവും " -- കൃതി 


" അത്  ഞാൻ നോക്കിക്കോളാം "
  

     ഉള്ളിൽ ഒരറപ്പുണ്ടെങ്കിലും  നാണം കിടണ്ടല്ലോന്ന് കരുതി ഒരു ധൈര്യത്തിനങ്ങ് ഇറങ്ങി, സ്റ്റെപ് ഇറങ്ങി  വന്നതും  മുന്നിലെ വാതിൽ തുറന്നുകൊണ്ട് ശിവ വരുന്നതാണ് കണ്ടത്, ഷർട്ടിന്റെ കൈ മടക്കികൊണ്ടായിരുന്നു ഇറങ്ങിയത്   അതുകൊണ്ട് ശ്രീയെ കണ്ടില്ല, തിരിഞ്ഞു സ്റ്റെപ് കയറാൻ തുടങ്ങിയതും,,,



"  ശ്രീ  "


   പിന്നിൽ നിന്നും അവളെ അലോക്‌ വിളിച്ചതും ഷോക്ക് അടിച്ച പോലെ അവൾ അവിടെ നിന്നു.....




           ✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️



തുടരും......



Review മുഖ്യം ബിഗിലെ 😁


❣️ എന്റെ മാത്രം ശ്രീ ❣️ ✴️9✴️

❣️ എന്റെ മാത്രം ശ്രീ ❣️ ✴️9✴️

4.7
1239

Part 9✨️ഉള്ളിൽ ഒരറപ്പുണ്ടെങ്കിലും നാണം കിടണ്ടല്ലോന്ന് കരുതി ഒരു ധൈര്യത്തിനങ്ങ് ഇറങ്ങി, സ്റ്റെപ് ഇറങ്ങി വന്നതും മുന്നിലെ വാതിൽ തുറന്നുകൊണ്ട് ശിവ വരുന്നതാണ് കണ്ടത്, ഷർട്ടിന്റെ കൈ മടക്കികൊണ്ടായിരുന്നു ഇറങ്ങിയത് അതുകൊണ്ട് ശ്രീയെ കണ്ടില്ല, തിരിഞ്ഞു സ്റ്റെപ് കയറാൻ തുടങ്ങിയതും,,," ശ്രീ "   പിന്നിൽ നിന്നും അവളെ അലോക്‌ വിളിച്ചതും ഷോക്ക് അടിച്ച പോലെ അവൾ അവിടെ നിന്നു.....        ✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️(  തുടർന്ന് വായിക്കുക 🙂 )  തിരിയണോ  വേണ്ടയോ എന്നാ കൺഫ്യൂഷനിൽ ആണ് ശ്രീ, പെട്ടു എന്നവൾക്ക് ഏകദേശം മനസ്സിലായിരുന്നു, അലോക് വിളിച്ച സ്ഥിതിക്ക