❣️ എന്റെ മാത്രം ശ്രീ ❣️ ✴️9✴️
Part 9✨️
ഉള്ളിൽ ഒരറപ്പുണ്ടെങ്കിലും നാണം കിടണ്ടല്ലോന്ന് കരുതി ഒരു ധൈര്യത്തിനങ്ങ് ഇറങ്ങി, സ്റ്റെപ് ഇറങ്ങി വന്നതും മുന്നിലെ വാതിൽ തുറന്നുകൊണ്ട് ശിവ വരുന്നതാണ് കണ്ടത്, ഷർട്ടിന്റെ കൈ മടക്കികൊണ്ടായിരുന്നു ഇറങ്ങിയത് അതുകൊണ്ട് ശ്രീയെ കണ്ടില്ല, തിരിഞ്ഞു സ്റ്റെപ് കയറാൻ തുടങ്ങിയതും,,,
" ശ്രീ "
പിന്നിൽ നിന്നും അവളെ അലോക് വിളിച്ചതും ഷോക്ക് അടിച്ച പോലെ അവൾ അവിടെ നിന്നു.....
✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️
( തുടർന്ന് വായിക്കുക 🙂 )
തിരിയണോ വേണ്ടയോ എന്നാ കൺഫ്യൂഷനിൽ ആണ് ശ്രീ, പെട്ടു എന്നവൾക്ക് ഏകദേശം മനസ്സിലായിരുന്നു, അലോക് വിളിച്ച സ്ഥിതിക്ക് തിരിഞ്ഞു നോക്കാതെ വേറെ വഴിയില്ലാത്തോണ്ട് അവൾ മെല്ലെ തിരിഞ്ഞു,,,
" ശ്രീ ഇതാണ് ഞാൻ പറഞ്ഞ ശിവ ഞാൻ പറഞ്ഞില്ലേ ആ റൂമിന്റെ യഥാർത്ഥ അവകാശി അതിവനാണ് "
ശിവയുടെ അടുത്തേക്ക് അലോക് നീങ്ങി നിന്നിട്ട് ശ്രീയോടായി പറഞ്ഞു
" ശിവ ഇത് "
അലോക് പറയാൻ തുടങ്ങിയതും ശിവ തടഞ്ഞു,,
" എനിക്കറിയാം ഇതല്ലേ ശ്രീ , " ആദിശ്രീ പ്രധാപ് ചദ്ര്" എനിക്കറിയാം, നീ പറഞ്ഞത് ശരി ആട്ടോ നമ്മുടെ ഭാമമ്മേ പോലെ തന്നെയാ ശ്രീയെ കാണാനും "
ശ്രീയെ അടിമുടി ഒന്ന് നോക്കി മീശ പിരിച്ചുകൊണ്ട് ശിവ പറഞ്ഞു, ശ്രീ ഉമിനീരിറക്കി അങ്ങനെ നിന്നു,
" ഞാൻ എന്ന അങ്ങോട്ട് പോട്ടെ അലോക് ചേട്ടാ "
ശ്രീ നൈസ് ആയിട്ട് മുങ്ങാൻ നിന്നതും ശിവ അത് തടഞ്ഞു
"അങ്ങനെ അങ്ങ് പോയാലോ ആദ്യമായി കാണുകയല്ലെ നമുക്ക് ഡീറ്റൈൽ ആയിട്ടങ്ങ് പരിചയപെടാം എന്ത് പറയുന്നു, ഒന്നുവില്ലേലും വകയിൽ ഞാൻ നിന്റെ മുറച്ചെറുക്കനായിട്ട് വരും അല്ലേടാ അച്ചു "
" മുറചെറുക്കനോ 😳?? "
"അതേടാ മോൾടെ അമ്മേടെ ചേട്ടന്റെ മകനാ ശിവ അതായത് രമണൻപപ്പാടെ മകൻ അപ്പൊ മുറ അനുസരിച്ചങ്ങനെ ക്കെ വരും 🤭"
" പപ്പയെ കുറിച്ച് വലുതായി ഒന്നും എനിക്കറിയില്ല എനിക്ക് ഓർമ വെച്ച കാലം തൊട്ട് അച്ഛൻ രമണൻ പപ്പയോടു എതിർപ്പായിരുന്നു ഞാൻ സംസാരിക്കാൻ ചെന്നാലും അച്ഛൻ വഴക്ക് പറഞ്ഞോടിക്കും , രമണൻപപ്പയ്ക്ക് ഒരു മകൾ ഉള്ള കാര്യം അറിയാം ഗീതുചേച്ചി "
" അതൊരു കഥയ മോളെ സമയം കിട്ടുമ്പോ ഞാൻ പറഞ്ഞ് തരാം പക്ഷെ ശിവ എന്തായാലും നമ്മുടെ രമണൻപപ്പാടെ മകൻ തന്നെയാ അതിന് നിനക്ക് സംശയം ഒന്നും വേണ്ടാട്ടോ "
" അതെന്താടാ ബാക്കി പറയാത്തെ, ഇപ്പൊ സമയം ഉണ്ടല്ലോ നീ പറഞ്ഞോ അവൾ കേട്ടോളും അല്ലെ ശ്രീ "
ശ്രീയുടെ നേർക്ക് വീണ്ടും അവൻ കണ്ണ് പായിച്ചു, അവളുടെ ചുണ്ടിലേക്കായിരുന്നു അവന്റെ ശ്രദ്ധ മുഴുവൻ, അത് മനസിലാക്കിയ ശ്രീ അവനിൽ നിന്നും മുഖം മാറ്റി,
" അത് വേണോ ശിവ "
" വേണം നീ പറഞ്ഞോ "
അലോക് പറയാതെ മടിച്ചു നിൽക്കുന്നത് കണ്ടതും ശിവയ്ക്കെന്തോ അവനോട് അടുത്ത് നിൽക്കാൻ തോന്നി, അവൻ അല്പം കൂടി അലോകിനോട് ചേർന്നുനിന്നു അവന്റെ രണ്ട് തോളിലും പിടിച്ച് അവനോടൊന്നൂടെ ചേർത്ത് നിർത്തി,
" ഞാൻ പറയാം, നിന്റെ രമണൻ പപ്പാടെ മകൻ ആണോ എന്ന് ചോദിച്ചാൽ ആണ് അല്ലെ എന്ന് ചോദിച്ചാൽ അല്ല " ശിവ ഒരു ചിരിയാൽ ശ്രീയോട് പറഞ്ഞു ,,,
" മനസ്സിലായില്ല അല്ലെ " -- അലോക്
" ഇല്ല 😒 "
" ഇവന് വട്ട മോള് കാര്യം ആക്കണ്ട, ഇവൻ ഇങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കും " വിഷമം നിറഞ്ഞ വാക്കുകളാൽ അലോക് പറഞ്ഞു ശേഷം അവൻ റൂമിലേക്ക് കയറി പോയി
ശ്രീ ശിവയെ പേടിച്ച് അകത്തേക്ക് കയറാനായി കോണിപ്പടി കയറാൻ ഒരു കാലെടുത്തു വെച്ചതും അവളെയും വലിച്ച് ശിവ മറ്റൊരു റൂമിലേക്ക് കയറ്റി
" കയ്യിന്ന് വിട് എന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നെ ഞാൻ ഇപ്പോ വിളിച്ചുകൂവും " പേടിച്ചുകൊണ്ട് ശ്രീ പറഞ്ഞു പക്ഷെ അതൊന്നും ശിവയെ ഒതുക്കാനുള്ള വക ആയിരുന്നില്ല
" കൂവിക്കൊ എനിക്കും അവരോടു ചിലത് പറയാൻ ഉണ്ട് നീ വിളിക്കുവാണെ എളുപ്പം ആയല്ലോ "
വിളിച്ചു കൂവി ആളെ വിളിച്ചുവരുത്തിയാൽ അതവൾക്ക് നല്ലതല്ല എന്നവൾക്കറിയാമായിരുന്നു , അവൾ പിന്നീടൊന്നും പറയാതെ മൗനമായി തല കുനിച്ചു നിന്നു
"തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ ആണെല്ലോ പെണ്ണെ നിന്റെ കാര്യം, ഞാൻ നിന്നെ കുറെ അന്വശിച്ചായിരുന്നുപക്ഷെ എവിടുന്ന് കിട്ടണ്ടേ, ഇത്ര നൈസ് ആയിട്ട് എന്റെ മുന്നിൽ വന്ന് വീഴുമെന്ന് ഞാൻ കരുതിയില്ല ട്ടൊ ആദി "
" എന്നെ ആദിന്ന് വിളിക്കുന്നെ എനിക്കിഷ്ടല്ല please call me sree "
" ഇല്ലെങ്കിൽ "
കണ്ണുരുട്ടി ശ്രീ ശിവയെ നോക്കിയതും,,,
" ഇങ്ങനെ നോക്കാതെടി പെണ്ണെ, നിന്റെ ചിരിയുള്ള മുഖത്തേക്കാളും നല്ലത് ഈ കണ്ണുരുട്ടാണ് ഇത് വെച്ച് ഇങ്ങനെ കണ്ണുരുട്ടി നിന്നോ എനിക്ക് കാണാല്ലോ "
" പോടാ പട്ടി "
" പട്ടീന്ന് നിന്റെ തന്തേ പോയി വിളിക്കെടി ഉണ്ട കണ്ണി "
" എന്നാ ഉണ്ടകണ്ണിന്ന് നിങ്ങടെ പെണ്ണുമ്പുള്ളെ പോയി വിളിക്ക് "
"ഞാൻ അവളെ തന്നെയാണല്ലോ വിളിച്ചേ നീ കേട്ടില്ലായിരുന്നോടി പെണ്ണെ "
"നിങ്ങളെ ഞാൻ കൊല്ലും നോക്കിക്കോ അവിടെയും സമാധാനം തരില്ല ഇവിടെയും നിങ്ങള് തരില്ല അല്ലെ നിങ്ങൾ എന്നെ ഇങ്ങനെ ഡീറ്റൈൽ ആയിട്ട് എങ്ങനെയാ ഓരോഇടത്തൂന്നും തേടി പിടിക്കുന്നത്, ഒരബദ്ധം പറ്റി ഒരായിരം പ്രാവിശ്യം ഞാൻ അതിന് സോറി പറഞ്ഞതല്ലേ പിന്നെ എന്താ നിങ്ങള്ക്ക് എന്നെ കാണുമ്പോ ഇത്ര ചൊറിച്ചില് 🥺"
ശ്രീ അല്പം വിഷമത്തോടെയും ഗർവോടെയും പറഞ്ഞതും ശിവ അല്പം കൂടി ശ്രീയുടെ അരികിലേക്ക് നീങ്ങി നിന്നു,,,
" സോറി എനിക്ക് വേണ്ടെങ്കിലോ??? " ഒരു കള്ള ചിരിയോടെ ശിവ പറഞ്ഞു
" പിന്നെ എന്താ നിങ്ങൾക്ക് വേണ്ടേ "
" അതെന്താണെന്ന് നിനക്കറിയാലോ പിന്നെ ആവശ്യം ഇല്ലാതെ എന്തിനാ വേറെ കാര്യങ്ങളൊക്കെ ചോദിക്കുന്നെ " ശിവയുടെ കണ്ണുകൾ ശ്രീയുടെ ആദരങ്ങളിലേക്ക് നീങ്ങിയതും അവൾ ചുണ്ടുകൾ വായിലേക്ക് ചുരുക്കി
" നീ എനിക്ക് തന്ന ഒന്ന് അത് ഞാൻ നിനക്ക് തിരിച്ചു തരാം അത് നീ സന്തോഷത്തോടെ അങ്ങ് വാങ്ങിയാൽ മതി " ശിവ അവന്റെ മീശ അല്പം പിരിച്ചുകൊണ്ട് പറഞ്ഞു,,
" ആ സമ്മാനം എനിക്ക് വേണ്ട അത് തികച്ചും എനിക്കൊരു അബദ്ധം പറ്റിയതായിരുന്നു ഞാൻ അതിന് നിങ്ങളോട് സോറിയും പറഞ്ഞതാണ് പിന്നെ എന്താ നിങ്ങക്കിത്ര ചൊറിച്ചില് "
" ഓ അങ്ങനെ ആണോ!!! "
" ആ അങ്ങനെ തന്നെയാ 😏"
" എന്നാ പോ ചെല്ല് " അവൻ അവൾക്ക് പോകാനുള്ള വഴി മാറിക്കൊടുത്തു, എന്നിട്ടും അവൾ പോകുന്നില്ലെന്ന് കണ്ടതും,,
" പോടീ " അവൻ ഒന്ന് ശബ്‌ദം ഉയർത്തിയതും പേടിച്ചുപോയ അവൾ എങ്ങനെ ഒക്കെയോ പുറത്തിറങ്ങി റൂമിന് പുറത്തായതും പിന്നെ ഒന്നും നോക്കിയില്ല ഒറ്റ ഓട്ടത്തിന് മുകളിൽ എത്തി,,,,
റൂമിൽ വന്ന് പെട്ടെന്ന് കതകടച്ചു കുറ്റിയിട്ട ശേഷം നിന്ന് അണയ്ക്കുന്ന ശ്രീയെ കണ്ടതും കൃതിക്കും സിദ്ധുനും കാര്യം പിടികിട്ടി, ചെന്ന് ചാടി കൊടുത്തതല്ലേ അനുഭവിക്കട്ടെ എന്ന് അവരും കരുതി,,,
" വല്ല കാര്യവും ഉണ്ടായിരുന്നോ, നിന്നോട് ഞാൻ പറഞ്ഞതല്ലേ അങ്ങോട്ട് പോണ്ടാന്ന് കേൾക്കണ്ടേ ആവശ്യകാര്യമായി പോയി അല്ലപിന്നെ "
കൃതി അല്പം ദേഷ്യത്തോടെ പറഞ്ഞതും
" പുര കത്തുമ്പോ തന്നെ വാഴ വെട്ടണം അല്ലെ നിനക്ക് 😭 "
"ഈ പുര കത്താതിരിക്കാൻ വേണ്ടിയല്ലേ നിന്നോട് ഞാൻ ഇവിടെ തന്നെ നിൽക്കാൻ പറഞ്ഞത്, അപ്പോ അവൾക്ക് കുരു "
" കൃതി !!! "
" കൃതി മിണ്ടരുത് വായ്ക്കകത്തു ഞാൻ മണ്ണ് വാരി ഇടും പറഞ്ഞേക്കാം " --- കൃതി
" സിദ്ധു 😒 " കൂടെ നിൽക്കാൻ സിദ്ധുനെ വിളിച്ചതും ഒരു മൂളി പാട്ടൊക്കെ പാടി നൈസ് ആയിട്ട് അവൻ സ്ഥലം കാലിയാക്കി
" അല്ലേലും രണ്ടിനെയും കൊണ്ട് ഒരു ഉപകാരവും ഇല്ലല്ലോ എന്റെ ദേവിയെ "
" 😂🤭 " കൃതി
" ചിരിക്കെടി ചിരി 😒 "
ഇതേസമയം അലോകിന്റെ റൂമിൽ......
"എന്തായിരുന്നു രണ്ടുടെ അവിടെ" ലാപ്പിൽ എന്തോ അർജന്റ് ആയി നോക്കികൊണ്ടിരുന്ന ശിവയോട് അലോക് ചോദിച്ചു
"എവിടെയാ അച്ചു "
"കള്ളത്തരം അവിടെ നിക്കട്ടെ നിങ്ങൾ തമ്മിൽ എന്താ, കാണുന്നത് ഇതാദ്യമായിട്ടല്ല ന്ന് ഞങ്ങടെ സംസാരം കേട്ടപ്പോ എനിക്ക് മനസ്സിലായി എന്തോ ഉണ്ടല്ലോ പറഞ്ഞെ പറഞ്ഞെ"
"ഒന്നില്ലെടാ ചുമ്മാ അവളെ ഞാൻ വട്ടാക്കാൻ വേണ്ടി പറഞ്ഞതാ അച്ചു "
" മോനെ ശിവ ഞാൻ നിന്നെ കാണുന്നതീത് ആദ്യമല്ല അറിയാലോ അതോണ്ട് മോൻ കാര്യം പറ എന്താണ് നിങ്ങൾ തമ്മിൽ 🧐 "
" എടാ അതുണ്ടല്ലോ "
" ഏത് ഉണ്ടല്ലോ 😁 "
" എടാ അത് പിന്നെ "
" ഏത് പിന്നെ ☺️ "
" പോടാ ഞാൻ പറയില്ല 🥵 "
" Pha!!! പുല്ലേ മര്യാദയ്ക്ക് പറഞ്ഞോ അവളെന്റെ പെങ്ങള അത് നിനക്കറിയാലോ അതോണ്ട് തമാശ കളിക്കാതെ കാര്യം പറഞ്ഞോ, ഇല്ലേ നിന്റെ മുഖത്തിന്റെ ഷേപ്പ് ഞാൻ മാറ്റും "
" വേണ്ട ഞാൻ പറയാം 🥵 "
" എന്നാ പറ അങ്ങോട്ട് "
✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️
തുടരും ✴️
അവർ തമ്മിൽ ഉള്ള പാസ്റ്റ് ഞാൻ അടുത്ത പാർട്ടിൽ ഇടാട്ടോ ☺️
അഭിപ്രായം പറയണെട്ടൊ 🙂
✴️✴️
❣️ എന്റെ മാത്രം ശ്രീ ❣️ ✴️ 10 ✴️
Part 10✨️Pha!!! പുല്ലേ മര്യാദയ്ക്ക് പറഞ്ഞോ അവളെന്റെ പെങ്ങള അത് നിനക്കറിയാലോ അതോണ്ട് തമാശ കളിക്കാതെ കാര്യം പറഞ്ഞോ, ഇല്ലേ നിന്റെ മുഖത്തിന്റെ ഷേപ്പ് ഞാൻ മാറ്റും "" വേണ്ട ഞാൻ പറയാം 🥵 "" എന്നാ പറ അങ്ങോട്ട് "(തുടർന്ന് വായിക്കുക ) ✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️" നിന്നോട് ഞാൻ ഒരു ദിവസം പറഞ്ഞില്ലായിരുന്നോ ഞാൻ ഒരു പെൺകുട്ടിയുമായി വഴക്കുണ്ടായി എന്ന്, കുടിച്ചുലെക് കെട്ട ഒരു പെണ്ണ്, ഓർക്കുന്നോ നീ "" മ്മ് ഓർക്കുന്നല്ലോ നീ അന്ന് എന്നോട് പറഞ്ഞായിരുന്നല്ലോ, അതിനിപ്പോ എന്താ " അലോക് നാച്ചുറൽ ആയി ചോദിച്ചു" മ്മ് ആ പെൺകുട്ടിയ നിന്റെ പെങ