❣️ എന്റെ മാത്രം ശ്രീ ❣️ ✴️ 10 ✴️
Part 10✨️
Pha!!! പുല്ലേ മര്യാദയ്ക്ക് പറഞ്ഞോ അവളെന്റെ പെങ്ങള അത് നിനക്കറിയാലോ അതോണ്ട് തമാശ കളിക്കാതെ കാര്യം പറഞ്ഞോ, ഇല്ലേ നിന്റെ മുഖത്തിന്റെ ഷേപ്പ് ഞാൻ മാറ്റും "
" വേണ്ട ഞാൻ പറയാം 🥵 "
" എന്നാ പറ അങ്ങോട്ട് "
(തുടർന്ന് വായിക്കുക )
✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️
" നിന്നോട് ഞാൻ ഒരു ദിവസം പറഞ്ഞില്ലായിരുന്നോ ഞാൻ ഒരു പെൺകുട്ടിയുമായി വഴക്കുണ്ടായി എന്ന്, കുടിച്ചുലെക് കെട്ട ഒരു പെണ്ണ്, ഓർക്കുന്നോ നീ "
" മ്മ് ഓർക്കുന്നല്ലോ നീ അന്ന് എന്നോട് പറഞ്ഞായിരുന്നല്ലോ, അതിനിപ്പോ എന്താ " അലോക് നാച്ചുറൽ ആയി ചോദിച്ചു
" മ്മ് ആ പെൺകുട്ടിയ നിന്റെ പെങ്ങള് 😒"
" 😲 എന്തോന്ന് "
" എടാ പൊട്ടാ അവളാ നിന്റെ പെങ്ങളെന്ന് "
" അതെനിക്ക് മനസിലായി എന്നാലും അത് എങ്ങനെ 😕 "
" ശ്രീ ഒരു ഡോക്ടർ എന്നതിലുപരി നല്ല ഡാൻസർ കൂടി ആണ് ട്ടൊ അച്ചു , ഞങ്ങൾ തമ്മിൽ ആദ്യമായി കാണുന്നത് ഒരൂ കല്ല്യാണ പാർട്ടിയിൽ വെച്ച സത്യം പറയാലോ കണ്ടാൽ ഒരു മാന്യയായി തോന്നുമെങ്കിലും കുടിച്ച നിന്റെ പെങ്ങള് മഹാ കൂറ ആട "
" അതെന്താ 😂 "
" എന്താന്നോ പാർട്ടിക്ക് ഇടയിൽ ശ്രീയെ ഞാൻ അറിയാതെ ഒന്ന് തട്ടി അച്ചു അത് ശരിക്കും ആക്സിഡന്റൽ മൂവ്മെന്റ് ആയിരുന്നു അതിന് നിന്റെ പെങ്ങള് എന്തൊക്കെ പുകിലാ ഉണ്ടാക്കിയെന്നറിയോ അവസാനം അവളെന്നെ പ്രകൃതി വിരോധി വരെ ആക്കി ടാ "
" എന്നിട്ട് 😂 "
" കുറച്ചായപ്പോ എനിക്കും ദേഷ്യം വന്നു ഞാനും എന്തൊക്കെയോ പറഞ്ഞു അതിന് ഉരുളയ്ക്കുപ്പേരി പോലെ അവളും എന്തൊക്കെയോ കലപിലാന്നു പറഞ്ഞോണ്ടിരുന്നു, അങ്ങനെ ശ്രീടെ ഫ്രണ്ട്സും എന്റെ ഫ്രണ്ട്സും വന്ന് ഒരു വിധം ഞങ്ങളെ ഒന്ന് അടക്കി നിർത്തി, ഞാൻ കരുതി ഇതോടു കൂടി അവളെ കാണില്ലെന്ന വരാനുള്ളത് ഇങ്ങ് ഓട്ടോറിക്ഷയും പിടിച്ചിങ് പോരുമല്ലോ, അതുപോലെ എൻറെ ജീവിതത്തിലേക്ക് തന്നെ നിന്റെ പെങ്ങളിങ്ങു പോരുന്നു "
" പിന്നെ എവിടെ വെച്ച കാണുന്നെ ശ്രീയെ നീ "
" അത് പറയണോ ☺️ "
" പറയണം പറയടാ ശിവ "
" പിന്നെ ഞാൻ കാണുന്നത് ഒരു ലൈബ്രറിയിൽ വെച്ച ഞങ്ങൾക്ക് രണ്ടുപേർക്കും നല്ല ഒന്നാന്തരം എരണം ആണെല്ലോ, ബുക്ക് തിരഞ്ഞുകൊണ്ട് നിന്ന കൂട്ടത്തിൽ ഷെൽഫിന്റെ ഒരു ഭാഗം മറിഞ്ഞു, നേരെ അത് പോയത് ശ്രീടെ അടുത്തേക്കായിരുന്നു ശ്രീടെ കൂവല് കേട്ടാണ് ഞാൻ ശ്രെ
ദ്ധിക്കുന്നെ , അതെങ്ങാനും ആ കുരുപ്പിന്റെ ദേഹത്ത് വീണ അവള് പിന്നെ ഇല്ല "
" എന്നിട്ട് " കുറച്ചാവലാതി ഓടെ അലോക് തിരക്കി
"എന്നിട്ടെന്താ അവളുടെ അടുത്തേക്ക് ഞാൻ ഓടി ആദ്യം ഒരു അഞ്ചു സെക്കന്റ് ആ ഷെൽഫിനെ കൊണ്ട് എനിക്ക് പിടിച്ച് നിക്കാൻ പറ്റിയുള്ളൂ എന്റെ ബാലൻസ് പോയി, ശ്രീയുടെ അടുത്തേക്ക് ഒന്ന് ആഞ്ഞു , പിന്നെ ഒരു വിധം ആ ഷെൽഫ് മാറ്റി ആ കുരുപ്പിനെ രക്ഷിച്ചെടുത്തു "
" അതിന്റെ നന്ദി ശ്രീയ്ക്കെന്നും ഉണ്ടാവും ലെ 🥰 "
" പിന്നെ കുറച്ച് കൂടുതലാണെന്നെ ഉള്ളൂ 😁 "
" പിന്നെ ഇവിടെ വെച്ചാണോ കാണുന്നത് "
" ഏയ് അല്ല പിന്നെ പല സ്ഥലത്തുവെച്ചും ഞാൻ അവളെ കണ്ടുമുട്ടിയിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട് വഴക്ക് ആയിരിക്കും മെയിൻ "
" കീരിയും പാമ്പും ആണ് ലെ 😂 "
" ഏറെ കുറെ "
" അപ്പൊ എങ്ങനാ ശിവ ഭാവിയിൽ നീ എന്റെ അളിയനായിട്ട് വരോ "
" നിനക്ക് സമ്മതാണെ ഞാൻ ഒന്ന് നോക്കാം 😉 "
"അല്ല മോൾക്ക് വേറെ ഇഷ്ടം ഉണ്ടോന്ന് അറിയില്ലല്ലോ "
"അതോർത്തു വിഷമിക്കണ്ട അച്ചു അവൾക്ക് അങ്ങനെ ഒരു ഇഷ്ടം ഇല്ല " അലോക്കിന്റെ തോളിൽ ശിവയുടെ രണ്ട് കൈകളും ചേർത്തുകൊണ്ട് ആത്മവിശ്വാസത്തോടെ പറഞ്ഞു
" അത് നിനക്കെങ്ങനെ അറിയാം 🧐 "
" ജീവിതത്തിൽ ആദ്യമായാണ് ഒരു പെൺകുട്ടിയിൽ നിന്നെനിക്ക് ഒരു ഉമ്മ കിട്ടുന്നെ , അത് ശ്രീടെ ഭാഗത്തൂന്ന് ആയിരുന്നു, അതിന് ശേഷമാണ് എനിക്ക് അവളോടൊരു സ്പാർക് തോന്നിയത്, പിന്നെ മാക്സിമം അവളെ കുറിച്ചുള്ള ഡീറ്റെയിൽസ് ഒക്കെ ഞാൻ ഇങ്ങ് പൊക്കി, അത് വെച്ചു നോക്കാണെ അവൾക്ക് ഒരു ഇഷ്ടം ഇല്ല, അതെനിക്കുറപ്പാണ് "
" ഉമ്മയോ അതെപ്പോ 😳 "
" പെണ്ണിനൊര് അബദ്ധം പറ്റിയതാണ്, അതുകൊണ്ടാണ് എന്നെ കാണുമ്പോ അവൾ ഒളിച്ചും പാത്തും നടക്കുന്നത് "
" അതൊക്കെ പോട്ടെ ഉമ്മ എവിടാ കിട്ടിയേ 😐 "
" ശ്ശേ നീ ഒരു ചേട്ടൻ അല്ലേടാ ഇങ്ങനൊക്കെ ചോദിക്കാമോ എനിക്ക് നാണമാ "
കുറച്ച് നാണം ഒക്കെ മുഖത്ത് വരുത്തികൊണ്ട് ശിവ പറഞ്ഞതും,,,,
"Pha!!! പുല്ലേ നീ എന്റെ പെങ്ങളെ ഉമ്മ വെക്കും അല്ലേടാ പ്രകൃതി വിരോധി "
" പ്രകൃതി വിരോധിയോ ഞാനോ, പോടാ!!!! ഞാൻ അല്ല നിന്റെ പെങ്ങളാണ് എന്നെ 😘 വെച്ചത് എന്നിട്ട് കുറ്റം എനിക്കോ,,,, അത് കൊള്ളാം "
" ആണോ എന്നാ പോട്ടെ "
" ഇവനെ കൊണ്ട് 😁 "
" അല്ല ഭാമമ്മ സമ്മതിക്കോ ശിവ "
അലോക് സീരിയസ് ആയി ഇങ്ങനെ പറഞ്ഞതും,,,,
" അച്ചു നീ സീരിയസ് ആക്കണ്ട ട്ടൊ ഞാൻ വെറുതെ തമാശയ്ക്ക് പറഞ്ഞതാ ശ്രീയെ ഞാൻ അങ്ങനെ ഒന്നും കണ്ടിട്ടില്ല, അതോണ്ട് മോൻ കൂടുതൽ അന്വേഷിച്ച് തല പുണ്ണാക്കണ്ട "
അലോകിന്റെ തലയിൽ ഒന്ന് കൊട്ടി വണ്ടിയുടെ കീയും എടുത്ത് ശിവ പുറത്തേക്കിറങ്ങി,,,,
" എവിടെ പോവാ നീ "
ശിവ കാർ സ്റ്റാർട്ട് ആക്കാൻ നിന്നതും ഭാമമ്മ കാറിന്റെ ഗ്ലാസിൽ മുട്ടികൊണ്ട് ചോദിച്ചു,,,,,
" ഒന്ന് കറങ്ങിയിട്ടുവരാം സത്യഭാമേ 😉 "ഗ്ലാസ് താഴ്ത്തികൊണ്ടവൻ പറഞ്ഞു
" കറങ്ങുന്നതൊക്കെ കൊള്ളാം അത് വഴി അങ്ങ് പോയേക്കരുത് ഇങ്ങോട്ട് തന്നെ ഇങ്ങ് പോരണം കേട്ടോ "
" ഉവ്വ് ഉവ്വേ 😂 "
ശിവ പോയി കുറച്ച് സമയം കഴിഞ്ഞതും അലോകും പതുക്കെ വീട്ടീന്ന് പുറത്തേക്കിറങ്ങി, പക്ഷെ അവൻ ബൈക്ക് സ്റ്റാർട്ട് ആക്കിയതും ,,,
" അലോക് നീ എങ്ങോട്ടാ " എന്നും ചോദിച്ചോണ്ട് ഭാമമ്മ ഇറങ്ങി വന്നു,,,
" അതമ്മേ ലൈബ്രറിയിന്ന് വിളിച്ചിരുന്നു, അവിടെ എന്തോ ബുക്കിന്റെ കണക്കിലെന്തോ പിശക് പറ്റിയെന്ന്, അത് ഒന്ന് നോക്കിയിട്ട് വരട്ടെ "
" മ്മ് ഉച്ച ആവുമ്പോഴേക്കും ഇങ്ങ് വന്നേക്കണേ രണ്ടും "
" ശിവ എങ്ങോട്ട് പോയി അമ്മേ?? " ഒന്നും അറിയാത്ത പാവം ലുക്കിൽ അലോക് ചോദിച്ചു
" കറങ്ങാൻ പോയതാ തിരിച്ചിങ്ങോട്ട് തന്നെ വരോ എന്തോ "
അത്രയും പറഞ്ഞ് ഭാമമ്മ അകത്തേക്ക് കയറി പോയി അലോക്, വണ്ടി സ്റ്റാർട്ട് ആക്കി പോവുകയും ചെയ്തു....
അല്പസമയത്തിന് ശേഷം ആളൊഴിഞ്ഞ ഒരു മൈദാനത്തേക്ക് അലോക് വന്നു, അതികം ആരും വരാത്ത ഒരു സ്ഥലമായിരുന്നു ഇത്...
ആ ആളൊഴിഞ്ഞ പ്രദേശത്ത് കുറച്ചക്കലെ ആയി വണ്ടിയിൽ ചാരി നിൽക്കുന്ന ശിവയെ കണ്ടതും അലോക് അങ്ങോട്ടേക്ക് നടന്നു......
തുടരും........
❣️ എന്റെ മാത്രം ശ്രീ ❣️ ✴️ 11 ✴️
Part -- 11അല്പസമയത്തിന് ശേഷം ആളൊഴിഞ്ഞ ഒരു മൈദാനത്തേക്ക് അലോക് വന്നു, അതികം ആരും വരാത്ത ഒരു സ്ഥലമായിരുന്നു ഇത്...ആ ആളൊഴിഞ്ഞ പ്രദേശത്ത് കുറച്ചക്കലെ ആയി വണ്ടിയിൽ ചാരി നിൽക്കുന്ന ശിവയെ കണ്ടതും അലോക് അങ്ങോട്ടേക്ക് നടന്നു......തുടർന്ന് വായിക്കുക..... ✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️" നീ എന്തെടുക്കായിരുന്നു അവിടെ എത്ര നേരായി ഞാൻ ഇവിടെ ഈ നിപ്പ് നിക്കാൻ തുടങ്ങുയെന്ന് അറിയോ നിനക്ക് " അലോകിനെ കണ്ടതും അവന്റെ അടുക്കലേക്ക് നടന്നുകൊണ്ട് ശിവ പറഞ്ഞു,,," സോറി മോനെ ഭാമമ്മേ പറഞ്ഞ് മനസിലാക്കി വരണ്ടേ " വണ്ടി സ്റ്റാൻഡിൽ വെച്ച് ഇറങ്ങി നിന്