Aksharathalukal

❤️ഇവളെൻ റൂഹ്❤️part-4

❤️ഇവളെൻ റൂഹ്❤️


Part-4

രാത്രി ആയതും......എല്ലാവരും ഭക്ഷണം കഴിച്ചു..... എല്ലാം എടുത്തു.... വെച്ച... ശേഷം.... നിദു റൂമിലോട്ട് പോയി.......

റൂമിന്റെ വാതിലിനടുത്തെത്തിയതും.... അവൾ... കണ്ടത് എന്തൊക്കെയോ ആലോചിച്ചു അങ്ങോട്ടും ഇങ്ങോട്ടും.... നടക്കുന്ന യാസിയെ ആയിരുന്നു.....
അവളൊന്നും നെറ്റി ചുളിച്ചോണ്ട് അവനെ നോക്കി........

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
രാത്രി ആയതും നിസ്കാരം ഒക്കെ കഴിഞ്ഞു... ഫുഡ്‌ കഴിക്കാനായി താഴോട്ട് ഇറങ്ങി.... എല്ലാം തന്നെ ടേബിൾ-ൽ സെറ്റ് ചെയ്തിരുന്നു..... അതിൽ....നിന്നും പ്ലേറ്റ് ലേക്ക് ഇട്ടുകൊണ്ട് അവൻ കഴിച്ചു...... പിന്നെ..... കഴിക്കലോക്കെ കഴിഞ്ഞതും അവൻ എണീറ്റു...റൂമിലേക്ക് തന്നെ തിരിച്ചു പോയി.....

എങ്ങനെ ഇപ്പോ തുടങ്ങാ......ഇനിപ്പോ അവളുടെ പ്രതികരണം എന്തായിരിക്കും... എന്തായാലും അതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല..... എന്നാലും....
എന്തൊക്കെയോ ഇത് വരെ ഇല്ലാത്ത ഒരു തരം ടെൻഷൻ അവനെ വന്ന് മൂടി....
എന്തായാലും ഇന്ന് തന്നെ പറയണം.... എന്നവൻ കണക്ക് കൂട്ടിയിരുന്നു....

അത്രയും ആലോചിച് അവൾക്ക് വേണ്ടി വെയിറ്റ് ചെയ്തു......
കുറെ നേരം കാത്തു നിന്ന ശേഷവും അവളെ കണ്ടില്ല...... പടച്ചോനെ ഉറക്കം വന്നിട്ടാണെൽ നിൽക്കാനും വയ്യ..... ഈ പെണ്ണ് ഇന്നെങ്ങാനും വരുമോന്നാവോ....
യാസി വീണ്ടും അവൾക്കായി കാത്തിരിക്കാൻ തുടങ്ങി.....
കാത്ത് നിന്ന് അവൻ ദേഷ്യം വരാനും തുടങ്ങിയിരുന്നു..... അവൻ ബെഡിൽ നിന്നും എണീറ്റ് അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി.....
അപ്പോഴായിരുന്നു ഒരു കാൽപെരുമാറ്റം കേട്ടത്.... അവൻ വാതിലിന്റെ അവിടേക്ക് നോക്കി..... നിദുവായിരുന്നു അത്....
അവളെ കണ്ടതും..... \"നി ഏത് അടുപ്പിൽ പോയി കിടക്കുവായിരുന്നു എടി😠\"
അതും ചോദിച്ചോണ്ട് ചെന്ന് അവളുടെ കയ്യിൽ പിടിച്ചു വലിച്ചതും അവൾ നേരെ പോയി അവന്റെ നെഞ്ചത് ലാൻഡ് ആയി....

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

നെറ്റി ചുളിച്ചോണ്ട് അവനെ നോക്കിയപ്പോൾ ആയിരുന്നു അവൻ അവളെ നോക്കിയതും..... തന്നെ കണ്ടപ്പോൾ തന്നെ അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകുന്നത് അവൾ ശ്രദ്ധിച്ചു.....

അവൾക്കതിൽ വലിയ അത്ഭുതം ഒന്നും തോന്നിയില്ല..... ഇതിപ്പോ സ്ഥിരം ആണല്ലോ..... എന്നതു പോലെ ആയിരുന്നു അവളുടെ ഭാവം...

റൂമിലോട്ട് കയറാൻ നിന്നതും.... യാസി കലിപ്പിൽ ഒരു വരവ് വന്ന്.....പിടിച്ചു വലിച്ചതും ഓന്റെ നെഞ്ചത്ത് പോയി ലാൻഡിയതും..... കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ടായിരുന്നു......
ഇത് വരെയും ഇല്ലാത്ത എന്തോ ഒന്ന് അവളെ വന്ന് പൊതിഞ്ഞു... ഹൃദയം അതിവേഗത്തിൽ ഇടിച്ചു കൊണ്ടിരുന്നു.....
ഇന്നേവരെ... താൻ ഇത്രയും അടുത്ത് ..... ഒരു പുരുഷന്റെ കൂടെ നിന്നിട്ടില്ല..... സ്വന്തം ഉപ്പയുടെ അടുത്ത് പോലും......
അത് കൊണ്ട് ആ നിൽപ്പിന്റെ ഫീൽ അവൾ മനസ്സിലാക്കുകയായിരുന്നു....

പെട്ടന്നാണ് അവളുടെ മൈൻഡ്ലേക്ക് ഹിബായുമായി യാസി സംസാരിച്ചത്.... അത് കേട്ടതും എന്തോ.... ഇതുവരെ തോന്നിയ ഫീലിംഗ്സ് ഒക്കെ എങ്ങോട്ടോ പോയി......

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

അവൾ അവന്റെ നെഞ്ചത്ത് ലാൻഡിയതും അവനക് കലി കയറാൻ തുടങ്ങിയിരുന്നു....പിന്നെ തെറ്റ് എന്റെ ഭാഗത്തു തന്നെ ആണല്ലോ..... എന്ന് കരുതി..... മിണ്ടാതിരുന്നു....
പിന്നെയായിരുന്നു അവൻ അവളുടെ മുഖത്തോട്ട് നോക്കിയത്.....
നല്ല കട്ടിയുള്ള ത്രെഡ് ചെയ്തത് പോലെ ഉള്ള പുരികവും.... പീലികൾ തിങ്ങി നിൽക്കുന്ന കടുത്ത കറുപ്പ് കണ്ണുകളും....അതും തന്നെ കാണുമ്പോൾ മാത്രം പതറുന്ന കണ്ണുകൾ.....ഒരു ചമയവുമില്ലാതെ തന്നെ ചുവന്നു കിടക്കുന്ന അവളുടെ ആധരവും തന്റെ പ്രെസെന്റ്സ് അവളിൽ ഉണ്ടാക്കുന്ന ഓരോ മാറ്റവും അവൻ നോക്കിക്കാണുകയായിരുന്നു...... അവൻ അവളുടെ കണ്ണിലേക്ക് തന്നെ നോക്കി.... പതിയെ..... അവന്റെ നോട്ടം അവളുടെ ആദരത്തിലേക്കായി....

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

ഹിബയുമായി സംസാരിച്ചത് ഓർക്കവേ നിധുവിന് എന്തൊക്കെയോ അസ്വസ്ഥതകൾ തോന്നി...... അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കിക്കൊണ്ടിരുന്ന അവൾ......
ഹിബയെ പറ്റി ഓർത്തതും..... അവളുടെ കണ്ണുകളെ അവൾ അവനിൽ നിന്നും പിൻവലിച്ചു.... \"\"എന്തോ അവന്റെ അടുത്ത് നിൽക്കുന്നത് ആദ്യം എന്തൊക്കെയോ ഫീലിംഗ്സ് തോന്നിപ്പിച്ചെങ്കിലും... പിന്നീടവൾക്ക് അത് എന്തൊക്കെയോ വീർപ്പുമുട്ടുന്നത് പോലെ തോന്നിപ്പിച്ചു...... അവന്റെ കണ്ണിലേക്ക് നോക്കിയാൽ തനിക്ക് തന്നെ തന്നെ നഷ്ടമാകുമെന്ന് ഓർത്തതും പതിയെ നോട്ടം തെറ്റിച്ചു......
എന്നാൽ ഈൗ സമയമൊക്കെയും..... യാസിയുടെ ഉള്ളം അവന്റെ പ്രണയിനിയെ തേടുവായിരുന്നു...... അവൻ പതിയെ..... അവളുടെ ചുവന്ന ചുണ്ടുകൾ ലക്ഷ്യം വെച്ചു കൊണ്ട് അവളിലേക്ക് ആയി ഒന്നുകൂടെ ചേർന്ന് നിന്ന്......ആ സമയമൊക്കെയും അവന്റെ മനസ്സിൽ ഹിബ ഇല്ലായിരുന്നു..... അവിടേം.... നിദു മാത്രം ആയിരുന്നു.....

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
യാസി തന്നെ ഒന്നുകൂടെ അവനിലേക്ക് ചേർത്തതും..... ഒന്ന് ഞെട്ടിക്കൊണ്ട് അവൾ അവന്റെ മുഖത്തോട്ട് നോക്കി......
യാസി തന്റെ ആധരം ലക്ഷ്യം വെച്ചാണ് വരുന്നത് എന്ന് മനസ്സിലാക്കാൻ അവൾക്ക് അതികം സമയം വേണ്ടി വന്നില്ല...... അവളുടെ ഹൃദയം ഇപ്പോൾ പൊട്ടിപ്പോകും എന്ന തോതിൽ മിഡിക്കാൻ തുടങ്ങി..... എന്തോ അവളുടെ കണ്ണുകൾ ഒക്കെ നിറയാൻ തുടങ്ങിയിരുന്നു...... അതൊരിക്കലും സന്തോഷം കൊണ്ടും സങ്കടം കൊണ്ടും ആയിരുന്നില്ല.....
ഇപ്പോൾ ഇങ്ങനെയൊക്കെ യാസി ചെയ്‌താൽ...... തനിക്ക് അവനെ വിട്ട് പോകാൻ കഴിയില്ല.....എന്തായാലും ഹിബ തിരിച്ചു വരും..... അപ്പൊ.... എനിക്ക് ഇവന്റെ ജീവിതത്തിൽ നിന്നും എന്നെന്നേക്കുമായി പടിയിറങ്ങീണ്ടതാണ്... അതിനു.... മുൻപ്..... ഇല്ല പാടില്ല..... ഞാൻ ഒരിക്കലും അവനെ സ്നേഹിക്കാൻ പാടില്ല..... അങ്ങനെ.... ഓരോന്നും ഓർത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു....കുറെ പ്രാവിശ്യം..... അവനിൽ നിന്നും മാറാൻ ശ്രേമിച്ചുവെങ്കിലും അത് നടന്നില്ല..... അവൻ മുറുക്കെ തന്നെ അവളെ പിടിച്ചിരുന്നു......

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

എന്നാൽ യാസി ഇതൊന്നും തന്നെ അറിഞ്ഞിരുന്നില്ല.....അവന്റെ ആധരം അതിന്റെ ഇണയെ..... സ്വന്തമാക്കാനുള്ള പുറപ്പാടിൽ ആയിരുന്നു.....

യാസി അവളുടെ ആധരം നുകരനായി അവൾക്കടുത്തേക്ക് നീങ്ങി..... അവന്റെ ചുടു നിശ്വാസം അവളുടെ മുഖത്തു പതിഞ്ഞു.......
അവൻ....അവന്റെ അധരം നിതുവുമായി കോർക്കാനൊരുങ്ങിയതും..... അവന്റെ ഫോൺ റിങ് ചെയ്തു........ ഒരു പകപ്പോടെ രണ്ടു പേരും പരസ്പരം വിട്ടുമാറി.....
രണ്ടു പേർക്കും പരസ്പരം മുഖത്തോട്ട് നോക്കാൻ ചടപ്പ് തോന്നി....എങ്കിലും യാസി ജസ്റ്റ്‌ ഒന്ന് തല ഉയർത്തി അവളെ നോക്കിയപ്പോൾ കണ്ടിരുന്നു.... അവളുടെ നിറഞ്ഞ മിഴികൾ.....അത് കണ്ടപ്പോൾ അവൻ എന്തോ ഉള്ളിൽ നിന്ന് ആരോ കുത്തി വലിക്കുന്നത് പോലെ തോന്നി.....അവൾ വേഗം തന്നെ..... ബാത്‌റൂമിലോട്ട് കയറി....... യാസി ഫോൺ എടുത്തു പുറത്തേക്കും..... പുറത്ത് എത്തിയപ്പോഴേക്കും കാൾ കട്ടായിരുന്നു....
അവൻ ആരാണെന്ന് വിളിച്ചതെന്നറിയാൻ ഫോണിലേക്ക് നോക്കി.....
Mishu🖤 എന്നാ നെയിം കണ്ടതും....... അവൻ..... കഴിഞ്ഞതെല്ലാം ഒന്ന് റിവൈന്റ്ചെയ്തു നോക്കി......

\"അല്ലാഹ് ഞാൻ എന്താണ് ചെയ്തത്.... 

\"അല്ലാഹ് ഞാൻ എന്താണ് ചെയ്തത്...... നിധുവിനോടായി ഡിവോഴ്സിന്റെ കാര്യം പറയാൻ നിന്ന ഞാൻ.... അവളെ..... ചെ....
അവൻ അവനോട് തന്നെ എന്തോ പോലെ ഒക്കെ തോന്നി...... അവളെ കണ്ടപ്പോൾ എന്തുകൊണ്ടാണ്..... എനിക്ക് ദേശ്യം ഒന്നും വരാതിരുന്നേ...... അവളുടെ നിറഞ്ഞ മിഴികൾ.... കണ്ടപ്പോൾ..... തന്നെ..... എനിക്കാകെ എന്തോ പോലെ തോന്നി...... എന്താണ് ഇതിനൊക്കെ അർത്ഥം..... ഒരു നിമിഷത്തേക്ക് ഞാൻ എന്റെ ഹിബയെ മറന്നു...... ആ നേരം എന്ത് കൊണ്ടാണ്..... എനിക്ക് ഹിബയുടെ മുഖം മനസ്സിലേക്ക് വരാതിരുന്നത്......

\"\"\"കുറെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ..... അവൻ അവനോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു......


(തുടരും)

അഭിപ്രായം പറയണേ❤️🖤


❤️ഇവളെൻ റൂഹ്❤️part-5

❤️ഇവളെൻ റൂഹ്❤️part-5

4.8
1664

❤️ഇവളെൻ റൂഹ്❤️Part-5അല്ലാഹ് ഞാൻ എന്താണ് ചെയ്തത്...... നിധുവിനോടായി ഡിവോഴ്സിന്റെ കാര്യം പറയാൻ നിന്ന ഞാൻ.... അവളെ..... ചെ....അവൻ അവനോട് തന്നെ എന്തോ പോലെ ഒക്കെ തോന്നി...... അവളെ കണ്ടപ്പോൾ എന്തുകൊണ്ടാണ്..... എനിക്ക് ദേശ്യം ഒന്നും വരാതിരുന്നേ...... അവളുടെ നിറഞ്ഞ മിഴികൾ.... കണ്ടപ്പോൾ..... തന്നെ..... എനിക്കാകെ എന്തോ പോലെ തോന്നി...... എന്താണ് ഇതിനൊക്കെ അർത്ഥം..... ഒരു നിമിഷത്തേക്ക് ഞാൻ എന്റെ ഹിബയെ മറന്നു...... ആ നേരം എന്ത് കൊണ്ടാണ്..... എനിക്ക് ഹിബയുടെ മുഖം മനസ്സിലേക്ക് വരാതിരുന്നത്......\"\"\"കുറെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ..... അവൻ അവനോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു......🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤നിദു വേഗ