Aksharathalukal

വില്ലന്റെ പ്രണയം 77❤️

അവർ അവനെ കൊണ്ട് യാത്ര തിരിച്ചു…………….

മിഥിലാപുരിയിലേക്ക്………………

കൊട്ടും താളവും മേളവുമായി ഒരു ആഘോഷത്തോടെയാണ് അവർ മിഥിലാപുരിയിലേക്ക് തിരിച്ചു പോന്നത്……………….

പോരുന്ന വഴികളിൽ എല്ലാം കരിങ്കാലൻ മുത്തുവിനെ കീഴടക്കിയ റാസയുടെയും സംഘത്തിന്റെയും വീരചരിതം അറിയിക്കാൻ അവർ മറന്നില്ല………………

അങ്ങനെ ഡാൻസും ചാടി കളിയുമൊക്കെ ആയി അവർ മിഥിലാപുരിയിലെത്തി………………..

തങ്ങളുടെ വീരവിജയം കവലയിലുള്ളവരെ ഒക്കെ അറിയിച്ച ശേഷം അവർ ഓരോരുത്തരും ഓരോ വഴിക്ക് പിരിഞ്ഞു…………………

റാസയും പച്ചയും മാത്രമായി……………….

അവർ മുത്തുവിനെയും കൊണ്ട് വീട് ലക്ഷ്യമാക്കി നടന്നു………………

“അല്ല അയ്യാ…………..നിങ്ങൾ എന്താ വരാൻ വൈകിയത്………………നിങ്ങൾ വരാൻ വൈകിയ നേരം കൊണ്ട് ആ ഭാർഗവൻ എന്നെ പച്ചയ്ക്ക് തിന്നു……………….”……………..പച്ച റാസയോട് ചോദിച്ചു…………………..

“എന്ത് ചെയ്യാനാടാ……………..ഞാനും നേരത്തെ വരാൻ നോക്കിയതാണ്………………പക്ഷെ അവളുടെ കണ്ണ് വെട്ടിക്കാൻ സാധിക്കണ്ടേ……………….”……………….റാസ പറഞ്ഞു…………………..

“അപ്പോ നിങ്ങൾ വന്നത് ഇത്ത അറിഞ്ഞിട്ടില്ലാ……………..”……………………പച്ച ലേശം ഭയത്തോടെ ചോദിച്ചു………………….

“എവിടുന്ന്…………….ഞാൻ കുറച്ചു പിണ്ണാക്ക് വാങ്ങി വരാം എന്ന് പറഞ്ഞു മുങ്ങിയതല്ലേ………………”…………….റാസ ചിരിച്ചുകൊണ്ട് പറഞ്ഞു…………………

“അല്ലാ…………..ഇനി മുത്തുവിനെ എന്ത് പറഞ്ഞാ വീട്ടിൽ കയറ്റുന്നത്……………..”………………..പച്ച പിന്നെയും ചോദിച്ചു…………………..

“ഹാ………………അതാണ് ഞാൻ ഇപ്പോഴും ആലോചിച്ചുകൊണ്ട് ഇരിക്കുന്നെ………………”………………റാസ നിരാശയോടെ പറഞ്ഞു………………….

പെട്ടെന്ന് പച്ച അവർ നടക്കുന്ന വഴിയുടെ ഇടതുവശത്തുള്ള വയലിലൂടെ ഒരു ആൾ വരുന്നത് കണ്ടു കണ്ടു………………………..

ആ ആളുടെ മുഖം കണ്ടതും പച്ചയുടെ നെഞ്ചിൽ ഒരു ഇടിമിന്നൽ വെട്ടി…………………..

“പച്ചേ…………..”……………പച്ച വലത്തോട്ട് തിരിഞ്ഞു തന്റെ ശബ്ദം മാറ്റിക്കൊണ്ട് റാസ കാണാതെ വിളിച്ചു……………..

ആ ശബ്ദം കേട്ടപ്പോൾ റാസ വലതു വശത്തേക്ക് നോക്കി…………………ഒന്നും അറിയാത്ത പോലെ പച്ചയും………………

“ന്തോ……………ദാ വരണൂ………………”…………..പച്ച വലതുവശത്തേക്ക് നോക്കി പറഞ്ഞു……………….

റാസയ്‌ക്ക് ഒന്നും പിടികിട്ടിയില്ല…………………….

“അയ്യാ ഞാൻ പോണൂ…………………”………………എന്ന് പെട്ടെന്ന് റാസയോട് പറഞ്ഞിട്ട് പച്ച വലതുവശത്തെ വാഴത്തോട്ടത്തിലൂടെ ധൃതിയിൽ നടന്നു…………………

റാസ എന്താ നടക്കുന്നത് എന്നറിയാതെ അവൻ പോണതും നോക്കി നിന്നു………………..ഒപ്പം മുത്തുവും…………….

“അല്ലാ ഇവനെ ആരാ ഇപ്പൊ വിളിച്ചത്………….ഇവൻ എങ്ങോട്ടാ ഈ ഓടുന്നത്………….”……………റാസ സ്വയം ചോദിച്ചു……………..

ഒന്നും മനസ്സിലാകാതെ നിന്ന റാസ നേരെ നടക്കാൻ തുടങ്ങിയതും മുന്നിൽ ഒരാൾ റാസയെയും നോക്കി ദേഷ്യത്തോടെ നിൽക്കുന്നത് കണ്ടു…………………

നേരത്തെ വയലിൽ പച്ച കണ്ട അതേ ആൾ………………..

അതോടെ റാസയുടെ സംശയങ്ങൾ ഒക്കെ തീർന്നു………………….

പച്ച സ്കൂട്ടായതാണെന്ന് റാസയ്‌ക്ക് മനസ്സിലായി………………….

ആ മുന്നിൽ വിറളി പൂണ്ട് നിൽക്കുന്ന ആളെ പറ്റി പറഞ്ഞില്ലല്ലോ…………………

സായരാ......

മുഴുവൻ പേര് സായരാ റാസ ബിൻ ഖുറേഷി…………………

റാസയുടെ പ്രിയപത്നി……………..

പക്ഷെ പറഞ്ഞിട്ട് കാര്യമില്ല…………..

റാസ ജെല്ലിക്കെട്ട് കാളകളോട് എടുക്കുന്ന വീരമൊന്നും ഇവിടെ വില പോകില്ല………………..

റാസയ്‌ക്ക് ഇനിയും കീഴടക്കാൻ സാധിക്കാത്ത ഒരാളാണ് സായരാ……………
പക്ഷെ അവളോടുള്ള ഓരോ തോൽവിയും റാസയ്‌ക്ക് അവളോടുള്ള പ്രണയ പൂച്ചെണ്ടുകൾ ആണ്…………………

എല്ലാവരോടും വിജയിക്കാൻ വേണ്ടി പോരാടുന്ന റാസയ്‌ക്ക് സായരയോട് മാത്രം തോൽക്കുന്നതാണിഷ്ടം………………….

അങ്ങനെ സായര റാസയുടെ മുന്നിൽ ദേഷ്യത്താൽ വിറളി പൂണ്ട് നിൽക്കുകയാണ്……………….അമ്മാതിരി പണിയല്ലേ റാസ ഒപ്പിച്ചത്……………

കുറച്ചു പിണ്ണാക്ക് വാങ്ങി വരാം എന്ന് സായരയെ പറഞ്ഞു പറ്റിച്ചാണ് റാസ ജെല്ലിക്കെട്ടിന് വന്നത്…………………

റാസ അവളെ നോക്കി ഇളിച്ചു……………

അവളുടെ ഭാവത്തിന് ഒരു മാറ്റവും ഇല്ല………………..

പണി ശരിക്കും പാളി എന്ന് റാസയ്‌ക്ക് മനസ്സിലായി…………………..

സായരാ റാസയുടെ കൈകളിലും ശരീരത്തിലും നോക്കി……………….മുത്തുവിനോടുള്ള മൽപ്പിടുത്തത്തിൽ റാസയുടെ ശരീരമാകെ മുറിവുകൾ ഉണ്ടായിരുന്നു…………….

ആ മുറിവുകൾ കണ്ടതും സായരയുടെ കോപം വർദ്ധിച്ചു…………………….

സായരാ കൈകളിൽ നോക്കുന്നത് കണ്ടതും റാസ കൈകൾ പിന്നോട്ട് മറച്ചു പിടിച്ചു………………..

ഒരുമാതിരി തെറ്റ് ചെയ്തതിന് തൊണ്ടിയടക്കം പിടികൂടി പ്രിൻസിപ്പലിന്റെ മുന്നിൽ കൊണ്ടുപോയി ഇട്ട ഒരു LKG കുട്ടിയുടെ പോലുള്ള പെരുമാറ്റം ആയിരുന്നു റാസയുടെത്………………….

സായരാ റാസയുടെ അടുത്ത് ചെന്ന് കൈകൾ മുന്നോട്ട് പിടിപ്പിച്ചു…………….എന്നിട്ട് ആ കൈകളിലേക്ക് നോക്കി……………………

അവളിൽ ദേഷ്യവും സങ്കടവും ഒരുപോലെ വന്നു………………….

അവൾ റാസയുടെ നെഞ്ചിലും കഴുത്തിലുമൊക്കെ നോക്കി………………….

റാസ അനങ്ങാതെ നിന്നുകൊടുത്തു……………അവളുടെ മുഖത്തേക്ക് നോക്കി നിന്നു റാസ………………

അവളുടെ ഉള്ളിൽ സങ്കടവും കരച്ചിലും കുമിഞ്ഞുകൂടുന്നത് റാസ കണ്ടു……………….പക്ഷെ ദേഷ്യം എന്ന മുഖംമൂടികൊണ്ട് അവൾ അത് മൂടികെട്ടാൻ ശ്രമിച്ചു……………………..

“നിങ്ങൾ പിന്നെയും പോയി ല്ലേ……………….??”……………..സായരാ റാസയോട് ചോദിച്ചു…………………..

റാസ മറുപടി ഒന്നും പറയാതെ തല കുനിച്ചു……………..

അവൾ കൈകൾ കൊണ്ട് റാസയുടെ തല പൊക്കി നേരെയാക്കി………………

“ഡോ മാപ്പിളെ തന്നോടാ ചോദിച്ചത്……………….”……………….സായരാ കലിപ്പിൽ തന്നെ……………..

“ഹ്മ്……………പോയെടി…………….”…………….റാസ പതിയെ പറഞ്ഞു……………..

സായരാ റാസയുടെ വയറിൽ ഒരു കുത്ത് കൊടുത്തു……………….

“ഹൌ…………..എന്താടി നിനക്ക് പ്രാന്തായോ……………”………….റാസ വയറിൽ ഉഴിഞ്ഞു കുനിഞ്ഞുകൊണ്ട് ചോദിച്ചു………………..

റാസ കുനിഞ്ഞത് കണ്ടപ്പോൾ റാസയുടെ നടുപുറം നോക്കി സായരാ രണ്ടെണ്ണം കൂടി കൊടുത്തു…………………എല്ലാം വേദനിക്കാതെയുള്ള ഓമനതല്ല്…………………

“ഹാ എനിക്ക് പ്രാന്തായി………………നിങ്ങളോട് ഞാൻ ജെല്ലിക്കെട്ടിന് തല്ലുകൂടാൻ പോകരുത് എന്ന് പറഞ്ഞിട്ടില്ലേ………………..”……………സായരാ കലിപ്പിൽ തന്നെ ചോദിച്ചു……………….

“നീ ഇത് എത്രാമത്തെ തവണയാ എന്നോട് പറയുന്നത്……………….ഞാൻ എന്നെങ്കിലും ഈ കാര്യം അനുസരിച്ചിട്ടുണ്ടോ…………………..”……………….റാസ നേരെ നിന്നിട്ട് പറഞ്ഞു…………………

റാസയുടെ മറുപടി കേട്ടപ്പോൾ സായരാ റാസയുടെ തോളിൽ തല്ലാൻ തുടങ്ങി…………………..

“അനുസരിക്കരുത്………………ഒരിക്കലും അനുസരിക്കരുത്……………………”………..എന്ന് പറഞ്ഞുകൊണ്ട് സായരാ റാസയുടെ തോളിൽ തല്ലി…………………..

റാസ പെട്ടെന്ന് സായരയുടെ ഇരുകൈകളിലും പിടിച്ചു………………..എന്നിട്ട് അവളുടെ പിന്നിലോട്ട് കൈകൾ കൊണ്ടുപോയി പിടിച്ചിട്ട് സായരയെ റാസയുടെ നെഞ്ചിലോട്ട് ഇട്ടു………………….

റാസയുടെ ഏറെക്കുറെ അതേ പൊക്കം സായരയ്ക്കും ഉണ്ട്………………അവളുടെ കണ്ണുകൾ റാസയുടെ കണ്ണിന് നേരെ വന്നു…………………

അവൾ റാസയുടെ കണ്ണുകളിലേക്ക് നോക്കി…………………..റാസയും അവളുടെ കണ്ണുകളിലേക്ക് നോക്കി നിന്നു…………………….

റാസയുടെ കണ്ണുകളിൽ കോർത്ത് അധിക നേരം എടുത്തില്ല…………….സായരയുടെ ദേഷ്യമെന്ന മുഖമൂടി അഴിഞ്ഞു വീണു…………………..

അവൾ കരഞ്ഞു…………….അവളുടെ കണ്ണുകൾ തുളുമ്പി………………..

അവൾ കരയുന്നത് കണ്ടതും റാസ അവളുടെ കൈകളിലെ പിടുത്തം വിട്ട് അവളുടെ മുഖം നെഞ്ചിൽ പൂഴ്ത്തി………………….

അവളുടെ കണ്ണുനീർ തുള്ളികൾ റാസയുടെ നെഞ്ചിനെ നനച്ചു………………….

“നിങ്ങൾക്ക് വല്ലതും പറ്റിയാൽ എനിക്ക് പിന്നെ ജീവിക്കാനാകില്ല……………..അതൊണ്ടല്ലേ ഞാൻ അതിന് പോവണ്ടാ എന്ന് പറയുന്നേ………………”…………….സായരാ കണ്ണുനീർ തുടച്ചുകൊണ്ട് റാസയോട് പറഞ്ഞു…………………….

“എനിക്ക് നിങ്ങൾ ഇല്ലാതെ പറ്റില്ല………………”……………..തോരാത്ത കണ്ണുകൾ തുടച്ചുകൊണ്ട് സായരാ പറഞ്ഞു…………………

അതുകേട്ടതും റാസ അവളെ കെട്ടിപ്പിടിച്ചുകൊണ്ട് അവളുടെ കണ്ണുനീരാൽ നനഞ്ഞ കവിളുകളിൽ ചുംബിച്ചു……………………..

അവളുടെ നെറ്റിയും കണ്ണിമകളും റാസയുടെ ചുണ്ടുകൾ കവർന്നെടുത്തു………………..സായരാ അതെല്ലാം ഏറ്റുവാങ്ങി……………….

അതിന് ശേഷം റാസ വീണ്ടും അവളെ അവന്റെ നെഞ്ചിലേക്ക് കിടത്തി…………………അവൾ അവനെ കെട്ടിപ്പിടിച്ചു നിന്നു…………………

സായരയുടെയും റാസയുടെയും സ്നേഹപ്രകടനങ്ങൾ മുത്തു നോക്കി നിന്നു…………………….

കുറച്ചു നിമിഷങ്ങൾക്ക് ശേഷം സായരാ റാസയുടെ നെഞ്ചിൽ നിന്ന് തലയെടുത്ത് പിന്നിൽ നിൽക്കുന്ന മുത്തുവിനെ നോക്കി…………………..

അവൾ മുത്തുവിനെ നോക്കുന്നത് റാസ കണ്ടു…………………റാസയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു………………………

“ഇതേതാ കാള………………..”………………..സായരാ മുത്തുവിനെ നോക്കിക്കൊണ്ട് ചോദിച്ചു………………….

റാസ സായരയെ ചേർത്തുപിടിച്ചു മുത്തുവിന്റെ അടുത്തേക്ക് നടന്നു………………………….…

“ഇതാണ് കരിങ്കാലൻ മുത്തു……………….”……………മുത്തുവിന്റെ അടുക്കലെത്തി മുത്തുവിന്റെ കഴുത്തിൽ തലോടി കൊണ്ട് റാസ സായരയോട് പറഞ്ഞു…………

അതുകേട്ട് സായരാ ഒന്ന് ഞെട്ടി……………….അത് അവളുടെ മുഖത്ത് പ്രതിഫലിച്ചു………………..റാസ അത് ശ്രദ്ധിച്ചു…………………..

“ഇവനല്ലേ കഴിഞ്ഞ പാലമേട് ജെല്ലിക്കെട്ടിന് പന്ത്രണ്ട് ആളെ………………….”…………….സായരാ സംശയതോടെയും ഭയത്തോടെയും വാക്കുകൾ മുഴുമിപ്പിക്കാതെ റാസയോട് ചോദിച്ചു……………………

“അതേ കരിങ്കാലൻ മുത്തു തന്നെ…………………”………………റാസ പറഞ്ഞു……………….

സായരാ പേടിയോടെയും എന്നാൽ അതിനേക്കാൾ അവിശ്വസനീയതോടെയും മുത്തുവിനെ നോക്കി…………………..

“ഇവനെയാണ് ഞാൻ ഇന്ന് ജെല്ലിക്കെട്ടിൽ കീഴടക്കിയത്………………….”………………റാസ വാക്കുകൾ മുഴുമിപ്പിച്ചു………………..പിന്നെ അത് വേണ്ടായിരുന്നു എന്ന് റാസയ്‌ക്ക് തോന്നി…………………

അത് കേട്ടതും സായരയുടെ മുഖം പിന്നെയും ദേഷ്യത്താൽ ചുവന്നു………………….
അതുകണ്ട് റാസ സ്വന്തം നാവിനെ പഴിച്ചു………………….

“ഡോ തെമ്മാടി മാപ്പിളെ………………….”……………….സായര ദേഷ്യത്തോടെ റാസയെ വിളിച്ചു…………………..

റാസ അവൾക്ക് ഇളിച്ചു കാണിച്ചു കൊടുത്തു…………………..

“പോടാ തെമ്മാടി………………..”………………റാസയുടെ ഇളിച്ചുകാണിക്കൽ കണ്ട് സായര പറഞ്ഞു…………………..

“വാ……………….”……………..റാസ സായരയെ മുത്തുവിന് അടുത്തേക്ക് ചേർത്ത് നിർത്തി…………………….

സായരയ്ക്ക് കുറച്ചു പേടിയുണ്ട്…………………

പക്ഷെ റാസ കൂടെയുള്ളതിനാൽ തനിക്ക് ഒന്നും സംഭവിക്കില്ല എന്ന് സായരയ്ക്ക് ഉത്തമ ബോധ്യമുണ്ട്……………………….

കാര്യം റാസ ജെല്ലിക്കെട്ടിന് പോകുന്നത് സായരയ്ക്ക് ഇഷ്ടമില്ലെങ്കിലും റാസയുടെ വീരത്തിൽ സായരയ്ക്ക് സംശയമൊന്നുമില്ല…………………………

റാസ സായരയുടെ കൈകൾ തന്റെ കൈകൾ കൊണ്ട് പിടിച്ച് മുത്തുവിന്റെ മുഖത്തിലൂടെ തലോടി………………….

ആദ്യം പേടിയോടെ ആയിരുന്നെങ്കിലും ഒന്ന് രണ്ടു തവണ തലോടിയപ്പോഴേക്കും സായരയുടെ പേടി പോയി…………………….

റാസ അവളുടെ കൈകളിൽ നിന്ന് പിടി വിട്ടു…………………

സായരാ ഒറ്റയ്ക്ക് മുത്തുവിനെ കരുതലോടെ തലോടി………………….

മുത്തു ഒന്ന് തല തിരിച്ചു സായരയെ നോക്കി…………………

മുത്തു തല തിരിച്ചപ്പോൾ സായരാ ചെറുതായി ഒന്ന് ഭയന്നെങ്കിലും അവൾ ധൈര്യം കൈവിടാതെ അവന്റെ അടുക്കൽ തന്നെ നിന്ന് മുത്തുവിനെ തലോടി……………………

“എന്റെ പൊണ്ടാട്ടി ആണെടാ…………………”…………….മുത്തുവിന്റെ തല തിരിച്ചുള്ള നോട്ടം കണ്ട് റാസ മുത്തുവിനോട് പറഞ്ഞു……………………..

സായരാ അത് കേട്ട് പുഞ്ചിരിച്ചു………………..

അവർ കുറച്ചുനേരം കൂടെ അവിടെ നിന്നു………………… മുത്തുവിനെ കുറച്ചുനേരം കൂടെ സായരാ പരിചയപ്പെട്ടു……………..

ആ നിമിഷങ്ങൾ കൊണ്ട് തന്നെ മുത്തു സായരയെ മനസ്സിലാക്കി…………………അവൻ അവളുടെ അടുക്കൽ നിന്ന് അനാവശ്യമായി ഒന്ന് അനങ്ങിയത് പോലും ഇല്ല………………………..

“സായാ……………….”……………..പെട്ടന്ന് ആ വഴിയുടെ കുറച്ചു മുന്നിൽ ഒരു വിളി സായരാ കേട്ടു………………..അവളും ഒപ്പം റാസയും അങ്ങോട്ട് നോക്കി…………………..

മാണി വല്ല്യമ്മ…………………..കുറച്ചു പ്രായമുള്ള സ്ത്രീയാണ്…………………അവർ വിറക് കെട്ട് തലയിൽ തൂക്കി വരുന്നുണ്ട്………………….

“നിങ്ങൾ രണ്ടും ഇവിടെ പ്രണയിച്ചു ഇരിപ്പാണോ……………..നിങ്ങടെ മോൻ വീടിന്റെ അവിടെ ഉള്ളിലേക്ക് കയറാൻ പറ്റാതെ ഇരിക്കുന്നുണ്ട്………………….”…………………മാണി അവരോട് പറഞ്ഞു……………………

അത് കേട്ടതും സായരാ റാസയുടെ നേരെ തിരിഞ്ഞു………………….

“നിങ്ങൾ ഇന്നും കൊല്ലന്റെ കയ്യിൽ നിന്ന് താക്കോൽ വാങ്ങിയില്ലല്ലോ…………………”…………………..സായരാ റാസയോട് ചോദിച്ചു………………….

റാസ ഇളിച്ചുകൊണ്ട് ഇല്ലാ എന്ന് പറഞ്ഞു………………….

“നല്ല ഉത്തരവാദിത്വബോധമുള്ള തന്ത………………..”…………….സായരാ റാസയെ കളിയാക്കി……………….

സായരയും റാസയും രാവിലെ വീടും പൂട്ടി വയലിലേക്ക് ഇറങ്ങിയാൽ പിന്നെ അബ്ബാസി ഗുരുക്കളുടെ അടുക്കൽ നിന്ന് പഠനം കഴിഞ്ഞു വരുന്ന അവരുടെ മകൻ ആദത്തിന് വീട്ടിലേക്ക് കയറാൻ വാതിൽ തുറക്കാൻ വേറെ താക്കോൽ ഇല്ല………………..

അതിനായി കൊല്ലന്റെ അടുക്കൽ താക്കോൽ പണിയിച്ചിട്ട് ദിവസം കുറച്ചായി………………..

പക്ഷെ അത് കൊല്ലന്റെ അടുക്കൽ പോയി വാങ്ങി വരാൻ ഉത്തരവാദിത്വബോധം കുറച്ചു കൂടുതൽ ഉള്ള റാസ എന്നായാലും മറക്കും…………………..

\"ആദം അലി ഖുറേഷി…………………..\"

റാസ ബിൻ ഖുറേഷിയുടെയും സായരയുടെയും ഏകപുത്രൻ………………..

ആദത്തിന് പ്രായം ഒമ്പതായി…………………

ബാറക്ക് അബ്ബാസിയുടെ അരുമശിഷ്യൻ………………

അഭ്യാസമുറകൾ സ്വായത്തമാക്കുന്നതിലും ഓരോ അറിവുകൾ നേടിയെടുക്കുന്നതിലും ബഹുകേമൻ…………………….

“അല്ലാ……………..ആരാപ്പോ ഇത്……………..”………………കഥകൾ പറഞ്ഞ് നമ്മൾ ഒരു വഴിക്ക് പോയപ്പോൾ അടുത്തേക്ക് വന്ന മാണി വല്യമ്മയുടെ ചോദ്യം ശ്രദ്ധിച്ചില്ലല്ലോ………………….

മുത്തുവിനെ നോക്കിയാണ് മാണി ആ ചോദ്യം ചോദിച്ചത്………………..

“ഇതാണ് കരിങ്കാലൻ മുത്തു മാണിയമ്മേ……………..”…………….മറുപടി നൽകിയത് സായരയാണ്………………….

“കാളിയമ്മേ…………….. അവനാണോ ഇവൻ………………..”…………….മാണിയമ്മ അത്ഭുതത്തോടെ സായരയോട് ചോദിച്ചു………………….

മാണിയമ്മയുടെ ഭാവം കണ്ട് റാസ സായരയെ നോക്കി ചിരിച്ചു……………………സായരാ റാസയെ നോക്കി കണ്ണുരുട്ടി…………………

“അതെ മാണിയമ്മേ………………”…………….സായരാ മറുപടി കൊടുത്തു………………..

“റാസ ഇത്തവണ ജെല്ലിക്കെട്ടിൽ തോൽപ്പിച്ചത് ഇവനെ ആണോ………………….”………………….മാണിയമ്മ അത്ഭുതത്തോടെ റാസയോട് ചോദിച്ചു…………………..

“അതെ മാണിയമ്മേ………………….”……………….അതിന് മറുപടി കൊടുത്തത് ഞാനാണ്………………….അതും കോളർ ഒക്കെ പൊക്കി……………………..

അത് കണ്ടതും സായരയ്ക്ക് പിന്നെയും കലിപ്പ് കയറി വന്നു…………………

“നിന്റെ കെട്ടിയവൻ എത്ര വലിയ വീരനാണ്…………………എല്ലാം നിന്റെ ഭാഗ്യം………………”……………..മാണിയമ്മ സായരയോട് പറഞ്ഞു…………………

അതുകേട്ട് റാസ ഊറിച്ചിരിച്ചു………………….സായരാ റാസയെ നോക്കി കണ്ണുരുട്ടി……………………

“ആ വീരത്തരം കുറച്ചു കൂടുന്നുണ്ട്………………ശരിയാക്കി കൊടുക്കാം………………”………………..സായരാ ഒരു ഭീഷണി പോലെ പറഞ്ഞു……………………

“നിങ്ങൾ വന്നേ……………….മോൻ അവിടെ ഒറ്റയ്ക്കാണ്……………..മാണിയമ്മേ ഞങ്ങൾ പോയി………………….”……………..സായരാ പറഞ്ഞു……………….

“ആ ചെല്ല്……………അവൻ അവിടെ ഒറ്റയ്ക്ക് ഇരിക്കുന്നുണ്ട്…………………”………………….മാണിയമ്മ വിറക് കെട്ടുമായി നടന്നു……………………

സായരയും റാസയും വീട്ടിലേക്ക് നടന്നു ഒപ്പം മുത്തുവും………………..

ആദം വീടിന് മുന്നിൽ ഇരിക്കുന്നത് ദൂരെ നിന്നെ സായരയും റാസയും കണ്ടു……………………..

അവർ അവന്റെ അടുത്തേക്ക് നടന്നു……………………

മുന്നിൽ നടന്ന സായരയെ ആണ് ആദം ആദ്യം കണ്ടത്………………….

സായരയെ കണ്ടതും ആശ്വാസത്തോടെയും സന്തോഷത്തോടെയും അവന്റെ കണ്ണുകൾ വിടർന്നു…………………..

സായരയുടെ പിറകിൽ വരുന്ന ഉപ്പയെയും മുത്തുവിനെയും കണ്ടു ആദം ആകാംശയോടെയും അമ്പരപ്പോടെയും നോക്കി നിന്നു………………..അവൻ മുറ്റത്ത് നിന്ന് ഇറങ്ങി സായരയുടെ അടുത്തേക്ക് ഓടി…………………..

തുടരും....... ♥️

(അഭിപ്രായങ്ങൾ പോരട്ടെ...... 💕)


വില്ലന്റെ പ്രണയം 78♥️

വില്ലന്റെ പ്രണയം 78♥️

4.3
10863

ആദം വീടിന് മുന്നിൽ ഇരിക്കുന്നത് ദൂരെ നിന്നെ സായരയും റാസയും കണ്ടു…………………….. അവർ അവന്റെ അടുത്തേക്ക് നടന്നു…………………… മുന്നിൽ നടന്ന സായരയെ ആണ് ആദം ആദ്യം കണ്ടത്…………………. സായരയെ കണ്ടതും ആശ്വാസത്തോടെയും സന്തോഷത്തോടെയും അവന്റെ കണ്ണുകൾ വിടർന്നു………………….. സായരയുടെ പിറകിൽ വരുന്ന ഉപ്പയെയും മുത്തുവിനെയും കണ്ടു ആദം ആകാംശയോടെയും അമ്പരപ്പോടെയും നോക്കി നിന്നു………………..അവൻ മുറ്റത്ത് നിന്ന് ഇറങ്ങി സായരയുടെ അടുത്തേക്ക് ഓടി………………….. അവൻ ഓടി വന്ന് സായരയെ കെട്ടിപ്പിടിച്ചു……………….സായരയും അവനെ തലോടി………………. ആദം ഉമ്മയെ കെട്ടിപ്പിടിച്ചതോടൊപ്പം പിന്നിൽ നിന്ന മുത്തുവിനെ അത്ഭ