Aksharathalukal

❣️ എന്റെ മാത്രം ശ്രീ ❣️ ✴️ 11 ✴️



Part -- 11



അല്പസമയത്തിന് ശേഷം ആളൊഴിഞ്ഞ ഒരു മൈദാനത്തേക്ക് അലോക് വന്നു, അതികം ആരും വരാത്ത ഒരു സ്ഥലമായിരുന്നു ഇത്...
ആ ആളൊഴിഞ്ഞ പ്രദേശത്ത് കുറച്ചക്കലെ ആയി വണ്ടിയിൽ ചാരി നിൽക്കുന്ന ശിവയെ കണ്ടതും അലോക് അങ്ങോട്ടേക്ക് നടന്നു......




തുടർന്ന്   വായിക്കുക.....



                     ✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️






" നീ എന്തെടുക്കായിരുന്നു അവിടെ എത്ര നേരായി ഞാൻ ഇവിടെ ഈ നിപ്പ് നിക്കാൻ തുടങ്ങുയെന്ന് അറിയോ നിനക്ക് "



  അലോകിനെ കണ്ടതും അവന്റെ അടുക്കലേക്ക് നടന്നുകൊണ്ട് ശിവ പറഞ്ഞു,,,


" സോറി മോനെ ഭാമമ്മേ പറഞ്ഞ് മനസിലാക്കി വരണ്ടേ  "


     വണ്ടി സ്റ്റാൻഡിൽ വെച്ച്  ഇറങ്ങി നിന്നുകൊണ്ട് അലോക് പറഞ്ഞു 


"അതൊക്കെ പോട്ടെ നീ  എന്തിനാ എന്നെ ഭാമമ്മേടെ കണ്ണ് വെട്ടിച്ചിങ്ങോട്ട്  വരാൻ പറഞ്ഞെ അമ്മ അറിയാത്ത എന്താ നിനക്ക് എന്നോട് പറയാൻ ഉള്ളത് " 


   അലോകിന്റെ മനസ്സിൽ എന്താണ്, എന്തിനെ പറ്റിയാണ് പറയാനുള്ളതെന്നറിയാനായി അവൻ ചോദിച്ചു,,,



"എടാ അതല്പം വിഷയം ആണ് എന്നെ കൊണ്ട് ഒറ്റയ്ക്ക് പറ്റില്ല എന്നാ പൂർണ വിശ്വാസം ഉള്ളത് കൊണ്ടാണ് നിന്നോട് ഞാൻ പെട്ടെന്ന് തന്നെ ഇങ്ങോട്ട് വരാൻ പറഞ്ഞത് "


" മ്മ് മനസ്സിലായി നീ കാര്യം പറയ്‌ , എന്തോ സീരിയസ് ആയി  ഉണ്ടെന്ന് എനിക്ക് മനസ്സിലായി "


   എന്തോ കാര്യമായി പ്രശ്നം ഉണ്ടെന്ന് മനസിലാക്കി ശിവ ചോദിച്ചു,,, അലോക് പറഞ്ഞു തുടങ്ങി,


" ശിവ  ശ്രീടെ അച്ഛൻ ഇല്ലേ അതായത്  ഭാമമ്മേടെ.... "

   ബാക്കി പറയാതെ അലോക്  ശിവയുടെ  മുഖത്തേക്ക് നോക്കി


" മ്മ് മനസ്സിലായി നീ പറ "

   അവന്റെ ദയനീയമായ നോട്ടം കണ്ടിട്ട് ശിവ  അലോകിന്റെ തോളിൽ മെല്ലെ ഒന്ന് തട്ടിക്കൊണ്ടു പറഞ്ഞു,,,



" പുള്ളിക്കാരൻ നമ്മൾ വിചാരിക്കുന്നത് പോലെ അത്ര നിസാരകാരൻ അല്ല ശിവ ഒരു ക്രിമിനൽ ലോയർ എന്നതിലുപരി ഡ്രഗ് മാഫിയ, കൊള്ളപ്പണം ഇതിലെല്ലാം ഇൻവോൾവ്ഡ് ആണയാൾ, ശ്രീയും സിദ്ധുവും അവിടെ ഇല്ല എന്നറിഞ്ഞാൽ തീർച്ചയായും അയാളിവിടെ വരും അതുറപ്പ    ഇരുപത്തഞ്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഭാമമ്മ അയാളെ ഇന്നും ഭയത്തോടെ ആണ് ഓർക്കുന്നത്, ശ്രീയെ ഭാമമ്മയിൽ  നിന്നും സ്വന്തമാക്കിയത്  ശ്രീയോടുള്ള അയാളുടെ ഒടുക്കത്തെ വാത്സല്ല്യം  കൊണ്ടൊന്നും അല്ല,  ഭാമമ്മയെ മാനസികമായി തളർത്താനുള്ള അയാളുടെ ഒരു കരു മാത്രം ആയിരുന്നു ശ്രീ "



   അലോക് പറഞ്ഞു നിർത്തിയ ശേഷം ശിവയുടെ മറുപടി പ്രതീക്ഷിച്ചു  കൊണ്ട് അവന്റെ മുഖത്തേക്ക് തന്നെ നോക്കിനിന്നു, പക്ഷെ ശിവ ഈ പറയുന്നതൊന്നും അത്ര കാര്യമായി എടുത്തില്ല,


" അച്ചു നീ പറയുന്നതൊക്കെ ശരി തന്നെ പക്ഷെ ഞാൻ ഇതുവരെയും നീ ഈ പറയുന്ന വ്യക്തിയെ  കണ്ടിട്ട്  ഇല്ല എന്താണ് ഏതാണ് എന്ന് പോലും ,  ഞാൻ അയാളെ ഒന്ന്      പരിചയ പെടട്ടെ ശേഷം എന്താച്ചാൽ ചെയ്യാം അത് പോരെ "


" ശിവ അപകടം  ആണ് നീ എടുത്തുചാടരുത്, മുന്നും പിന്നും നോക്കാതെ എടുത്ത് ചാടണ്ട വിഷയം അല്ല ഇത് "

    അലോകിന്റെ മുഖത്ത് ഭയം തളം കെട്ടുന്നത് ശിവ കണ്ടു 


" അച്ചു നീ എന്താ ഇങ്ങനെ, നീ ഇപ്പൊ ഒന്നിലും സ്റ്റേബിൾ അല്ല ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ നീ എന്നെകാൾ നിശ്ചയദാർ ഷ്ട്യം ഉള്ളത് നിനക്കായിരിന്നു എന്നേക്കാൾ ആത്മവിശ്വാസവും നിനക്കായിരുന്നു  ഇപ്പൊ എന്താ നീ ഇങ്ങനെ "

  അലോകിന്റെ വാക്കുകളിൽ അല്പം ആത്മവിശ്വാസകുറവ് തോന്നിയതും  ശിവ അവന്റെ മുഖം അലോകിന്റെ മുഖത്തേക്കൽപം  അടുപ്പിച്ചുകൊണ്ട് ചോദിച്ചു,,


" അല്ലടാ അപകടം ആണ് ലോ അതാ ഞാൻ "


" ഓ  അതാണോ  കാര്യം ,,,,,    മോനെ അച്ചു നിന്റെ മടി ഒക്കെ മാറ്റി വെച്ചേരെ, അല്ലെങ്കിൽ ഒരു കാര്യം ചെയ്യ് നീ ഇത് തന്നതാൻ  ചെയ്തോ  അപ്പൊ ഈ മടി ഒക്കെ മാറും, പഴയെ നിന്നെ കിട്ടുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ "


" ടാ നീ കൂടെ നിന്നില്ലെങ്കിൽ എങ്ങനെയാ ഞാൻ ഒറ്റയ്ക്ക് 🫤 "

    അലോക്  നിഷ്കു  ഭാവത്തിൽ ചോദിച്ചതും  ശിവ അയ്യോ പാവം  എന്ന  രീതിയിൽ മുഖം ചുളിച്ചു, വീണ്ടും പ്രതീക്ഷയോടെ ശിവയുടെ മുഖത്തേക്ക് നോക്കിയെങ്കിലും അവൻ ഇല്ല എന്ന് തല ആട്ടി,


"ശരി  എന്ന ഇത് ഞാൻ തന്നെ  ഡീൽ ചെയ്തോളാം പക്ഷെ ഒരു എഗ്രീമെന്റ് ഉണ്ട് "


" എന്താ?? " - ശിവ


"എനിക്ക് പറ്റില്ല എന്ന് നിനക്ക് തോന്നി കഴിഞ്ഞ ഒന്ന് സഹായിച്ചേക്കണം , എന്താ പറ്റില്ല എന്നുണ്ടോ "


" ആ നോക്കിയോക്കാം "


" മ്മ് എന്ന ഡീൽ  🤝 "


     ഡീൽ  ആക്കാനായി അലോക് കൈ  ശിവയ്ക്ക് നേരെ നീട്ടിയെങ്കിലും ആദ്യം അവൻ അതിന് കൂട്ടാക്കിയില്ല പിന്നീട് ഒരു കള്ള ചിരിയോടെ  അവൻ കൈ കൊടുത്തു 


" ഡീൽ 🤝 "


    അലോകും ഒരു ചിരിയാൽ അവന്റെ  കയ്യിൽ മുറുകെ പിടിച്ചു, ശിവ ഇത്രയും ദൂരെ വരാനുള്ള കാരണം അത് അലോക് ആയിരുന്നു, അവന്റെ ഫോൺ  കാളിൽ  ശിവയ്ക്ക് അസ്സ്വാഭാവികത  തോന്നിയിരുന്നു തിരക്കിയെങ്കിലും നാട്ടിലേക്ക് വന്നിട്ട് പറയാം എന്നവൻ  വാക്കുക്കൊടുത്തു, ശിവയ്ക്ക്  ഏറ്റവും കൂടുതൽ അടുപ്പം ഭാമമ്മയോടും അലോകിനോടും ആണ് അവർക്കൊരു ആപത്ത് വന്നാൽ അതിന് കാരണ കാരൻ ആക്കിയവൻ ശിവയ്ക്ക് ശക്തനായ ഒരു എതിരാളി തന്നെ ആണ് 


    തിരിച്ചു പോകാനായി ശിവ കാറിന്റെ അടുക്കലേക്ക് നടന്നു ഡോർ തുറന്നകത്തേക്ക് കയറാൻ തുടങ്ങിയതും,



"" 🔥 ചെകുത്താൻ!!! 🔥 ""


   അലോക്  ശിവയെ  ഉറക്കെ വിളിച്ചതും  ശിവ തിരിഞ്ഞവനെ ചോദ്യ  ഭാവത്തിൽ   നോക്കി, കാറിന്റെ ഡോർ അടച്ചവൻ അലോകിനു നേരെ നിന്നു 



"  മുംബൈ നഗരത്തിലെ കേട്ടാൽ  അറയ്ക്കുന്ന  മാരണം ശത്രുക്കൾക്കായി   നൽകുന്ന  ചെകുത്താന് ഈ നിസാര കാര്യത്തിന് എന്നെ ഒന്ന്  സഹായിച്ചൂടെ   "

     അലോകിന്റെ വാക്കുകൾ ശിവയിൽ  നേരിയ അളവിൽ ഒന്ന് വിസ്മയിപ്പിക്കാതെ ഇരുന്നില്ല, കാരണം ആരും അറിയരുത് എന്ന് കരുതിയ ചില വസ്തുതകൾ  അവന്റെ മാത്രം  ചെയ്തികൾ അലോക് അറിഞ്ഞോ  എന്നവൻ സംശയിച്ചു 
    



" അച്ചു  നീ!!!  "


" ഞാൻ പൊട്ടൻ ഒന്നും അല്ല എല്ലാം എനിക്കറിയാം ആൾക്കാരെ കൊല്ലാൻ മാത്രം മനക്കട്ടി ഒക്കെ നിനക്ക് എന്ന് മുതലാ ഉണ്ടായത്, അങ്ങനെ ആണോ നിന്നെ ഭാമമ്മ വളർത്തിയത്,   എങ്ങനെയാ ശിവ നിനക്കിങ്ങനെ ഒക്കെ ചെയ്യാൻ "


  അലോകിന്റെ  പൊള്ളുന്ന വാക്കുകൾക്കുള്ള മറുപടി പറയാൻ കഴിയാതെ  ശിവ പരുങ്ങി,


" എന്താ ഇപ്പൊ നിനക്കൊന്നും പറയാൻ ഇല്ലെ ഭാമമ്മ ഉള്ളത് കൊണ്ടാണ് ഞാൻ ഇതൊന്നും ചോദിക്കാനേ  ഇതുവരെ "


"നിനക്കെല്ലാം അറിയാവുന്നതല്ലേ അച്ചു ഞാൻ എങ്ങനെ ആണ് എന്താണെന്നൊക്കെ ആരെക്കാളും നന്നായി നിനക്കറിയാം "


" അറിയാം എനിക്കെല്ലാം അറിയാം പക്ഷെ ഒരാളെ കൊല്ലാൻ മാത്രം നീ വളർന്ന കാര്യം മാത്രം ഞാൻ അറിഞ്ഞില്ല, അല്ല നീ എന്നോട് പറഞ്ഞില്ല  "


      അലോക്  അവന്റെ നേർക്ക് കൈ ചൂണ്ടിക്കൊണ്ട് തന്നെ പറഞ്ഞു കൊണ്ടേ ഇരുന്നു, അലോകിനോട് യാതൊന്നും മറുത്തു പറയാതെ ശിവ അവന്റെ കണ്ണിലേക്കു മാത്രം നോക്കി നിന്നു,


" എന്താ  നിനക്കൊന്നും പറയാൻ ഇല്ലേ അതോ കള്ളം പറയാനുള്ളത് ആലോചിക്കാണോ "

   അലോകിന്റെ വാക്കുകളിൽ ശിവയോടുള്ള എതിർപ്പുകൾ വ്യക്തമായിരുന്നു മുംബൈ നഗരത്തിൽ രക്ഷയ്ക്കായി വരുന്നവരെ എന്ത് വില കൊടുത്തും രക്ഷിക്കുന്ന ശിവയെ മാത്രമേ അലോക്കിന്‌ അറിയാമായിരുന്നുള്ളു, ജീവനെടുക്കേണ്ട സന്ദരഭങ്ങളിൽ നീതിക്കായി  മനുഷ്യരുടെ  ജീവൻ എടുക്കുന്നവനെ അത്ര കണ്ട് ഇപ്പോഴും അലോകിനു വ്യക്തമായി  അറിയില്ല,


"ഇനി ഞാൻ ആവർത്തിക്കില്ല അച്ചു , അങ്ങനെ ഒരു സിറ്റുവേഷൻ വന്നത് കൊണ്ട് അങ്ങനെ മൂവ് ചെയ്യേണ്ടി വന്നു ഇനി അങ്ങനെ ഉണ്ടാവില്ല, "


      തത്കാലം അലോകിനെ ഒന്ന് ശാന്തമാക്കാൻ ശിവ പറഞ്ഞു
അത് വെറുമൊരു വാക്ദാനം  ആയിരുന്നു എന്ന് അലോക് മനസിലാക്കിയില്ല, അതിന്  കാരണം  ശിവയെ മനസ്സിലാക്കാൻ ആർക്കും   സാധിച്ചിരുന്നില്ല എന്നതാണ്  ,

 
" നീ  എന്നെ സമാധാനിപ്പിക്കാൻ വെറുതെ പറയുന്നതല്ലല്ലോ "


" അല്ലടാ കാര്യമായി പറഞ്ഞതാ  "


      ശിവ മനസ്സില്ലാതെ ആണ് പറയുന്നതെന്ന് അലോകിന് വ്യക്തമായിരുന്നു കാരണം തക്കതായ കാരണം ഇല്ലാതെ അവൻ ആരെയും ദ്രോഹിച്ചിരുന്നില്ല,  ഹൃദയം പിടയുന്ന അവസ്ഥ അവനിൽ അനുഭവപെടുമ്പോൾ മാത്രമാണ്, അവന്റെ കോടതിയിൽ അവർക്ക് ശിക്ഷ വിധിക്കുക വധ ശിക്ഷയിൽ കുറഞ്ഞ ശിക്ഷ ഒന്നും അവർക്ക് കിട്ടുകയും ഇല്ല ,,,


"നീ ഇനി നൂറാവർത്തി  ഇത് തന്നെ പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല മാറ്റാർക്കുവേണ്ടിയും മാറ്റുന്നതല്ല നിന്റെ തീരുമാനങ്ങൾ, പിന്നെന്തിനാടാ എന്നോടി ഈ കള്ളം ഇങ്ങനെ പറയുന്നേ "

   അലോക് കണ്ണുകൾ നിറച്ചുകൊണ്ട് അവനോടു ചോദിച്ചു


" ഞാൻ നിന്നോടല്ലാതെ ആരോടാ പറയുക നീ അല്ലെ ഉള്ളൂ എന്നെ പൂർണമായും മനസ്സിലാക്കിയിട്ടുള്ളു, നിന്നോട് പറയാതിരുന്നത്  എന്റെ തെറ്റാണ് നീ എങ്ങനെ എടുക്കും എന്നത് എന്നെ അലട്ടിയിരുന്നു "


" ശരിയാണ്  പറയാത്തത് നിന്റെ തെറ്റാണ്  അതുകൊണ്ട് ഇനി എന്തുണ്ടായാലും  എന്നോട് നീ പറയണം പറഞ്ഞെ പറ്റു ശിവ "

   ഒരു താകീത് ആയി അലോക് അത് പറയുമ്പോ ശിവയുടെ മുഖത്തേക്ക് ആയിരുന്നു  അവൻ നോക്കിയത് കാരണം ശിവയുടെ മുഖത്തെ മാറ്റം അറിയാമായിരുന്നു , ശിവ ആദ്യം എതിർപ് പ്രകടിപ്പിച്ചെങ്കിലും അലോകിന്റെ വാക്കുകളെ മാനിച്ചുകൊണ്ട്  അവൻ എല്ലാം സമ്മതിച്ചു കൊടുത്തു,


"  ഇനി എന്തുണ്ടായാലും നിന്നോട് ഞാൻ പറയാം ഒന്നും മറച്ചുവെക്കില്ല "


" ഉറപ്പാണോ "


" ഉറപ്പാടാ അച്ചു "


" മ്മ് എന്ന ശരി  നമുക്ക് പോയാലോ "

അലോക് തിരിയാൻ നിന്നതും ശിവ അവനെ തടഞ്ഞു


" എന്താടാ!! "


" ഭാമമ്മ അറിയില്ലേ "


" ഞാൻ ആയി പറയില്ല നീ ആയിട്ട് പറയാതിരുന്നാൽ മതി "


" ഞാൻ  പറയാനോ പോടാ 😒 "


"നീ എല്ലാം പറയും എന്നെനിക്കറിയാം പക്ഷെ ഇപ്പോഴല്ല അറിയണ്ടപ്പോ "

  അത്രയും പറഞ്ഞ് അലോക് ശിവയുടെ മുഖത്തേക്ക് നോക്കിയതും ശിവ അവനെ മുറുകെ കെട്ടിപിടിച്ചു കാരണം അവനെ പൂർണമായും മനസ്സിലാക്കിയവനോട്  യാഥാർഥ്യങ്ങൾ പറഞ്ഞില്ലല്ലോ എന്നോർത്ത്


" സോറി ടാ "


"എന്തിന്,  പോടാ നീ എന്റെ ശിവ അല്ലെ എനിക്കറിയാം നിനക്ക് തെറ്റ് പറ്റുമെന്ന് അത് ശരി  ആക്കി മുന്നോട്ടു പോകാനും നിനക്കറിയാം അങ്ങനെ തന്നെ അങ്ങ് പോയാൽ മതി 🙌 "


   പുറത്ത് തട്ടികൊണ്ട് അലോക് പറഞ്ഞതും ശിവ അതൊക്കെ മൂളികേൾക്കുക മാത്രം ചെയ്തു, കുറച്ച് സമയങ്ങൾക്ക് ശേഷം അവർ വീട്ടിലേക്കു മടങ്ങി, പക്ഷെ വീട്ടിലെ സ്ഥിതി അവർ വിചാരിച്ചതിലും മോശം ആയിരുന്നു.........






തുടരും.....



             ✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️




NB :  Exam ആയോണ്ടായിരുന്നു ഈ പാട്ടിന് അല്പം delay വന്നത്
വായിച്ചിട്ട് അഭിപ്രായം പറയണേ ✴️