Aksharathalukal

നന്മ മരം



ഭാരത പുഴയുടെ ഓളങ്ങളും, നെല്പാഠങ്ങളുടെ പച്ചപരവദാനിയും, കരിമ്പനതോട്ടങ്ങളും, ഉഷ്ണകാറ്റുമായി പാലക്കാട്ടിൽ നിന്നും ഒരു കൊച്ചു ഗ്രാമത്തിലെ ഒരു കൊച്ചു കഥ.
   അല്ലാ, എല്ലാരും ഉണ്ടല്ലാ. എങ്ങോട്ടാ? എന്താ പരിപാടി?
കൃഷ്ണൻ മാഷെ, നമ്മുടെ അനുമോളുടെ കാര്യം മറന്നാ. ആ കുട്ടിയുടെ ചികിത്സാ സഹായ ഫണ്ട്‌ സമാഹരണമല്ലേ? മാഷ് കൂടി വാ. അതാകുമ്പോൾ ആൾക്കാർ നല്ലപോലെ സഹകരിക്കും.
കുറച്ചു തിരക്ക് ഉണ്ടായിരുന്നു. എന്നാലും സാരില്ല. ഞാനും വരാം. പിന്നേ ജാഫർ ഉണ്ടേൽ ഏത് പരിപാടിയും ഉഷാറാകുമല്ലോ.

ജാഫർ അങ്ങനെ ആണ്. ആ നാട്ടിന്റെ എല്ലാമെല്ലാം. എന്തിനും ഏതിനും മുൻപന്തിയിൽ ഉണ്ടാകും. ജാഫർ മുൻകയ്യെടുത്തു നടത്തിയ ഒട്ടനവധി നല്ല കാര്യങ്ങൾ ആ നാടിന്റെ അന്തസ്സ് വാനോളം ഉയർത്തിയിട്ടുണ്ട് . ശരിക്കും ആ നാട്ടിലെ ഒരു നന്മ മരം.

ഏതൊരു നാട്ടിലും എന്നപോലെ അവിടെയും ഉണ്ടായിരുന്നു നാടിനും വീടിനും ഭാരമായി, കവലയിൽ കുത്തിയിരുന്ന് നേരം പോക്കുന്ന ഒരു മൂവർ സംഘo. മണിയനും, റഹീമും, റസാക്കും. ജാഫർ ഇവരെ ഇടയ്ക്കിടെ ഉപദേശിക്കും. അത് കാരണം ഇവർക്ക് ജാഫറിനോട് വല്ലാത്ത ദേഷ്യവുമാണ്. അതിന്റെ പേരിൽ അവർ കയ്യാങ്കളിയിൽ വരെ എത്തിയിട്ടുണ്ട്. നാട്ടുകാർ ജാഫറിന് ഒപ്പമായതിനാൽ ജാഫർ അത് തുടർന്ന് കൊണ്ടേയിരിക്കുന്നു. ജാഫർ പലപ്പോഴും പലരോടും പറഞ്ഞിട്ടുണ്ട്, ' ഒരുനാൾ ഞാൻ അവരെ നന്നാക്കിയെടുക്കുമെന്ന് '.
   അങ്ങനെ പോയികൊണ്ടിരിക്കെ ആ നാട്ടിൽ കള്ളന്റെ ശല്ല്യം തുടങ്ങി. പല വീടുകളിലും പലതും മോഷണം പോയി. ജാഫർ മുന്നിട്ടിറങ്ങി, കള്ളനെ പിടിക്കാൻ നാട്ടിൽ ഒരു സംഘത്തെ ഏർപാടാക്കി. പോലീസ് അന്നെഷണവും ഊർജിതമാക്കി. പക്ഷെ ഫലമുണ്ടായിരുന്നില്ല. ഈ ശ്രമങ്ങളോട് ആ മൂവർസംഘo മുഖം തിരിച്ചു. ജാഫറിനോടുള്ള വിയോജിപ്പായിരുന്നു പ്രധാന കാരണം. പക്ഷെ നാട്ടുകാരിൽ ചിലർക്ക് അത് അവരെ സംശയിക്കാൻ ഒരു കാരണമായി. പോലീസ് നിരീക്ഷണത്തിൽ കള്ളൻ നാട്ടുകാരൻ തന്നെ ആവാം എന്നതും അവരുടെ സംശയത്തിന് ആക്കം കൂട്ടി. പക്ഷെ ജാഫർ അതിനെ എതിർത്തു. അവരെ കാര്യം ധരിപ്പിച്ചു കൂടെ കൂട്ടാൻ നോക്കി. അവർ അതിന് നിന്നില്ല. നമ്മളും നോക്കാം, നമ്മുടെ വഴിക്ക്. എന്നതായിരുന്നു അവരുടെ തീരുമാനം.
   കളവ് കുറഞ്ഞു, മാസത്തിൽ ഒരുവട്ടം, രണ്ടു മാസത്തിൽ ഒരിക്കൽ എന്നൊക്കെ ആയി. പോലീസും നാട്ടുകാരും വലിയാൻ തുടങ്ങി. ജാഫറിന്റെ ഇടയ്ക്കിടെയുള്ള സമ്മർദം കാരണം നാട്ടിലെ ടീം ചെറിയ തോതിൽ തിരച്ചിൽ തുടരുന്നു. നാട്ടിലെ മറ്റെല്ലാ നല്ലകാര്യങ്ങളും നല്ലപോലെ നടക്കുന്നുണ്ടെങ്കിലും, കള്ളനെ പിടിക്കാൻ പറ്റാത്തത് അവർക്ക് വലീയ വിഷമം ഉണ്ടാക്കി. ഒടുവിൽ നാട്ടുകാരുടെ സംശയം ജാഫറും വിശ്വസിക്കാൻ തുടങ്ങി. ആ മൂവർ സംഘത്തിനു നേരെ ജാഫറിന്റെ  സംശയത്തിൻ കണ്ണുകൾ നീണ്ടു.
        തുടരും......

  നാട്ടുകാരുടെ തിരച്ചിലിനിടയിൽ ഒന്ന് രണ്ടു വട്ടം കള്ളൻ അല്ല കള്ളന്മാർ അവരുടെ കയ്യത്താ ദൂരത്തുനിന്നും മിസ്സായിപ്പോയി. ജാഫർ അടക്കം നാട്ടുകാർക്ക് ബോധ്യമായി അത് ആ മൂവർസംഘം തന്നെ എന്ന്. പക്ഷെ വ്യക്തമായ തെളിവ് ഇല്ലാത്തതിനാൽ അവർ രക്ഷപെട്ടു. പലപ്പോഴായി പോലീസ് അവരെ വിളിപ്പിച്ചു. കളവ് നടന്ന സമയങ്ങളിലും സാഹചര്യങ്ങളിലും ഇവരുടെ സാന്നിധ്യം നാട്ടുകാരിൽ കൂടുതൽ പ്രധിഷേധം ഉണ്ടാക്കി. ഒടുവിൽ നാട്ടുകാരുടെ സമ്മർദ്ദത്തിൽ അവരെ അറസ്റ്റ് ചെയ്തെങ്കിലും തെളിവുകളുടെ അഭാവം അവർക്ക് മുതൽക്കൂട്ടായി.
   അങ്ങനെ ദിവസങ്ങൾ കഴിഞ്ഞുപോയി. ജാഫറിന്റെ വീട്ടുകൂടൽ ആയി. നല്ല ഭംഗിയിൽ തീർത്ത ഇരുനില വീട്. ജാഫർ ആ നാട്ടിലെ എല്ലാവരെയും ക്ഷണിച്ചു. ജാഫറിന്റെ വീട്ടുകൂടൽ ആ നാട്ടുകാരെ സംബന്ധിച്ചു അവരുടെ സ്വന്തം വീട്ടുകൂടൽ പോലെ ആയിരുന്നു. എല്ലാവരും അകമയിഞ്ഞു കൊടുത്തു. ഒരു ഉത്സവം പോലെ അത് അങ്ങ് ഭംഗിയാക്കി.
    അത് കഴിഞ്ഞു അഞ്ചാം നാൾ ജാഫറിന് ഒരു കോൾ വന്നു.
" കള്ളന്മാരെ പൊക്കി, അവരെയും കൊണ്ട് പോലീസ് നിങ്ങളുടെ അടുത്തേക്ക് വരുന്നുണ്ട്. എന്തെങ്കിലും ചോദിക്കാൻ ആയിരിക്കും. ഇനി അവരെ സംരക്ഷിക്കാൻ നിൽക്കേണ്ട. നാട്ടുകാർ മുഴുവൻ അവർക്ക് എതിരാണ്. നിങ്ങളും അങ്ങനെ നിന്നാൽ മതി ". അങ്ങനെ പോലീസ് ജാഫറിന്റെ വീട്ടിൽ എത്തി.
  " yes, mr ജാഫർ, ഇനിയും ഇവരെ ഇങ്ങനെ വിടാൻ പറ്റില്ല. ഇവർക്ക് എതിരെ ചില തെളിവുകൾ നമുക്ക് കിട്ടിയിട്ടുണ്ട്. നിങ്ങൾ എന്ത് പറയുന്നു. "
  " എന്ത് ചോദിക്കാനാ സാറേ, കൊണ്ടുപോയി അകത്തിട്, രണ്ടണ്ണം പൊട്ടിക്ക്". നാട്ടുകാർ അലറി.
പോലീസ്, " ഞാൻ ജാഫറിനോടാണ് ചോദിച്ചത്?
ജാഫർ : തെളിവ് ഉണ്ടെങ്കിൽ അറസ്റ്റ് ചെയ്തേക്ക്, എന്നോട് ചോദിക്കാൻ മാത്രം?
  ജാഫർ പറഞ്ഞു തീർന്നതും മണി ജാഫറിന്റെ കരണത്തു ഒന്നു പൊട്ടിച്ചു. നാട്ടുകാർ ഇളകിയതും പോലീസ് ഇടപെട്ടു.
  " നിങ്ങൾ പറഞ്ഞപ്പോൾ ഇവർ പ്രതികരിച്ചോ? ഇല്ല. ഇയാൾക്ക് നേരെ മാത്രമാണ് പ്രതികരണം ഉണ്ടായത്. കാരണം കഴിഞ്ഞ കുറെ നാളുകളായി നിങ്ങളെ പോലെ ഇവരും കള്ളനായി തിരച്ചിൽ നടത്തുകയായിരുന്നു. നിങ്ങൾ ഉറങ്ങിയപ്പോൾ ഇവർ ഉണർന്നിരുന്നു. നിങ്ങൾ ഇയാളുടെ വാക്ക് കേട്ട് പ്രവർത്തിച്ചു. ഇവർ നിഷ്പക്ഷമായി നിന്നു. ഫലമോ? ഇവർ കള്ളനെ കണ്ടത്തി. ഒരു ചെറിയ മലഞ്ചരക്ക് കട നടത്തിയിരുന്ന ജാഫറിന് 55ലക്ഷം ചിലവിട്ടു ഈ ഒരു വീട് വെക്കാൻ പറ്റി. അതും ഒരു രൂപ പോലും കടമില്ലാതെ. അത് മാത്രമല്ല ജാഫർ നിങ്ങൾ കക്കാൻ കയറുന്നതും, കക്കുന്നതുമായ തെളിവുകളും ഇവരുടെ പക്കലുണ്ട്. എന്താ എന്ത് പറയുന്നു.
  എല്ലാ തെളിവുകളും എതിരായ ജാഫറിന് എല്ലാം ഏറ്റുപറയേണ്ടി വന്നു. മറ്റുള്ളവരുടെ വിശ്വാസം പിടിച്ചുപറ്റി അവരിൽ ഒരാളായി അവർ ഇല്ലാത്ത ദിവസങ്ങൾ നോക്കി കവർച്ച നടത്തിപോന്ന ജാഫർ കുറ്റം സമ്മതിച്ചു.
   നാട്ടിലെ നന്മ മരമായി കണ്ട ഇവൻ ഈ മൂവർസംഘത്തെ മറയാക്കി നിങ്ങളുടെ കാശ് മോഷ്ടിച്ചു വീട് വച്ചു നിങ്ങൾക്ക് തന്നെ സൽക്കാരം നൽകി സന്തോഷിപ്പിച്ചു. നാട്ടിൽ വേണ്ടാത്തവരായി മുദ്ര കുത്തിയ ഇവർ നാടിന്റെ കാവൽ ആയിരുന്നു. എല്ലായിടവും അവരുടെ കണ്ണ് ഉണ്ടായിരുന്നു.
     ഇനിയെങ്കിലും അന്തമായി ആരെയും വിശ്വസിക്കാതെ, തള്ളാതെ മുന്നോട്ട് പോകുക. അതും പറഞ്ഞു പോലീസ് ജാഫറിനെയും കൊണ്ടുപോയി.

     ✍️ഷാഫി