Aksharathalukal

മഹർ🤍

മഴ പെയ്ത തളം കെട്ടി കിടക്കുന്ന വെള്ളം ചീറ്റി തെറുപ്പിച്ച് ആ സ്കൂൾ ബസ്സ് സ്റ്റോപ്പിൽ വന്ന് നിന്നു....

അതിൽ നിന്നും ഒരു പെൺകുട്ടി പുറത്തിറങ്ങി .  ഏകദേശം 16 വയസ്സ് പ്രായം ഉണ്ടാകും അവൾക്ക്...

മുട്ട് വരെ ഉള്ള നീല സ്കർട്ടും  വൈറ്റ് ഷർട്ടും ആയിരുന്നു വേഷം..അതാണ് അവരുടെ യൂണിഫോം ....     ബ്ലൂ കാളർ സോക്സ് ഏകദേശം മുട്ട് വരെ ഉണ്ട്.....   ശർട്ടിന് മുകളിലൂടെ ബ്ലൂ ടൈയും കെട്ടിയിട്ടുണ്ട്...

അവളുടെ കാപ്പി മിഴികൾ മറക്കാൻ എന്നോണം ഒരു വട്ട കണ്ണട വെച്ചിട്ടുണ്ട് ... 

ചൂണ്ട് വിരൽ തുമ്പ് കൊണ്ട് അത് നേരെ ആക്കിയിട്ടു അവള് ബസ്സിൽ നിന്നും ഇറങ്ങി....


ഇതാണ് വഫാ മെഹറിൻ..... നമ്മുടെ നായിക


ഡാ  ..സിനു ഞാൻ പോകുവാ ട്ട... നോട്സ് ഒക്കെ അയച്ച് തന്നോണം.....   
[ സ്കൂൾ ബസ്സിൽ നിന്നും ഇറങ്ങിയ വഫ സിനാൻ എന്ന തൻ്റെ സുഹൃത്തിനോട് വിളിച്ച് പറഞ്ഞു... 

ആഹ്...നി വേം വീട്ടി പോക്കോ...   [ സിനു

അവള് ബസ്സ് കണ്ണിൽ നിന്നും മറഞ്ഞതും ചാടി തുള്ളി വീട്ടിലേക്ക് ഉള്ള ഇടവഴിയിലൂടെ നടന്നു...   

കഷ്ടിച്ച് ഒരാൾക്ക് മാത്രം പോകാൻ പറ്റുന്ന വഴി ആണത്... അവളല്ലതെ അതികം ആരും അതിലൂടെ പോവാറില്ല.....

മൂളി പാട്ടും പാടി അതിലൂടെ പോകുമ്പോൾ തൻ്റെ യത്തിർവശതായി ഒരു ആൾ വരുന്നത് അവള് കണ്ടു...

തലയിൽ നിന്നും അഴിഞ്ഞ് വീണ തട്ടം നേരെ ആക്കി അവള് അയാൾക്കയി മാറി കൊടുത്തു...  

ഇതാരപ്പോ ഈ വഴി.... പടച്ചോനെ എൻ്റെ പൊരേൽ വല്ല വിരിന്നാരും വന്ന് കണുവോ.... 
  [   വഫ ചിന്തിച്ചു...  

അല്ലാഹ് ...എൻ്റെ ചിപ്സ്.... 😱🏃🏃   എന്നും പറഞ്ഞ് അവള് ഒറ്റ ഓട്ടം വീട്ടിലേക്ക്.....

ആ ഓട്ടം പിന്നെ നിന്നത് വഴി അവസാനിക്കുന്നിടത്ത് ആണ്.... ഈ അവരുടെ അടുക്കള ഭാഗത്തേക്ക് ഉള്ളതാണ്... 


അവള് അകത്ത് കയറിയ പ്പോ... ഉമ്മ തിരക്കിട്ട് ചായ ഉണ്ടാക്കുന്നു... 

സിറ്റ് ഔട്ടിൽ നിന്നും വാപ്പിയുടെ സുഹ്റാ  എന്ന നീട്ടി വിളി കേക്കുന്നുണ്ട്....

oh  ., gaad... ഇന്ന് ഇത് ബന്ധു ആണോ ആവോ...    [   വഫ ആത്മിച്ച് മുകളിലെ തൻ്റെ മുറിയിൽ പോകാനായി steps കയറി....


അപ്പോ ആണ്അവളുടെ ഇക്കാക്ക ചാടി തുള്ളി മുഖവും കടുപ്പിച്ച് മേലോട്ട് കേറി വരുന്നത്...  

അവൻ്റെ മുഖത്തെ പതിവില്ലാത്ത ദേഷ്യവും വിരുന്നുകാരും ഒക്കെ ആയപ്പോ അവൾക്ക് എന്തോ something മീനി അടിച്ച്....

അവളും അവൻ്റെ പുറകെ കാര്യം അറിയാനായി പോയി..

ഹാശി....    എന്ത് പറ്റി....??    [   വഫ ....  


അതിനു മറുപടിയായി അവൻ അവളെ കെട്ടിപ്പിടിച്ചു....   

ഡോ... കള്ള ഇക്കാക്ക...കാര്യം പറ .. [ അവള് അവനെ പിടിച്ച് മാറ്റി....

വാപ്പിം ഉമ്മിം ഒക്കെ കൂടെ എൻ്റെ മോളെ നിക്കാഹ് നടത്താൻ പോകുവാ ..  അതിൻ്റെ ചർച്ചയാ താഴെ....   [ അവൻ സങ്കടത്തോടെ പറഞ്ഞു...

അവൻ പറഞ്ഞ കേട്ട് ഇടിവെട്ട് ഏറ്റ പോലെ നിന്നു അവള്....

വാപ്പിം ഉമ്മിയും ഒക്കെ ഒരുപാട് സന്തോഷത്തില...   നിനക്ക് 18 ആയാ കെട്ട് നടത്തും ന്നാ പറയണേ...... നിക്കാഹ് ഇപ്പൊ അടുത്ത് നടത്തും എന്നും....  [ ഹാഷി


നി ..എന്താ പറയണേ ഹാഷി....ചുമ്മാ തമാശിക്കല്ലെ....  [  അവള് ഇച്ചിരി പരിഹാസത്തോടെ

ആഹ്... ഏങ്കി നി താഴെ പോയി നോക്ക്... അപ്പോ വിശ്വാസം ആവുലോ...   [ ഹാശി ദേഷ്യത്തോടെ.... പറഞ്ഞു   ..അത് കേട്ട് അവള് steps ഇറങ്ങി താഴെ സിറ്റ് ഔട്ടിൽ സംസാരം ശ്രദ്ധിച്ചു... 

അവിടത്തെ ചർച്ച കേട്ട് കരഞ്ഞു കൊണ്ട് അവള് അകത്തേക്ക് ഓടി...


ഹാഷി....  എനിക്ക് ഇത് വേണ്ടാ ന്നു പറ അവരോട്..... എനിക്ക് പഠിച്ച മതി.....   [ അവള് ഹാശിയുടെ കയ് പിടിച്ച് കുലുക്കി ...


hm... നി മുറിയിൽ പോ.. രാത്രി നമ്മക്ക് വാപ്പിയോട് പറയാ...   [   അവൻ അവളെ പറഞ്ഞയച്ചു....


♂️🚶♂️🚶♂️🚶♂️🚶♂️🚶


രാത്രി 8 :30 


മൂന്ന് പേരും മൂകമായി ഇരുന്ന് ബക്ഷണം കഴിക്കുകയാണ്... സുഹറ അവർക്ക് വിളമ്പി കൊടുക്കുന്നുണ്ട്....

ഇടെക്ക് സുഹ്റ അലിക്ക് കണ്ണ് കാണിച്ചു..മകളോട് പറയ് എന്നോണം.... 


മോളെ....      [ അലി 


എന്താ വാപ്പി....   [   വഫ 



വാപ്പിക്ക് അറിയാ എൻ്റെ മോൾ കുഞ്ഞാണ് എന്ന് .   എന്നാലും ഇങ്ങനൊരു ബന്ധം ഇങ്ങോട്ട് വരുമ്പോ  അതും ഇത്രേം നല്ല ഒരു ബന്ധം ആയപ്പോ ... വപ്പിക്ക് വേണ്ടാ ന്നു പറയാൻ പറ്റിയില്ല...     [  അയാള് പറഞ്ഞ് തുടങ്ങിയതും അവള് തലയുയർത്തി അയാളെ ഒന്ന് നോക്കി... കൺ നിറഞ്ഞിട്ടുണ്ട് എങ്കിലും സങ്കടെതെ കാൽ കൂടുതൽ ദേഷ്യം ആണ് പുറത്ത് വന്നത്..... 

അല്ല......  മോളെ...നിക്കാഹ് അല്ലേ ഇപ്പൊ നടതുന്നൊള്ളു...   കല്യാണം മോൾടെ ആഗ്രഹം പോലെ നടത്താം... ആകോഷമായിട്ട്    [     അലി പറഞ്ഞ് തീരും മുന്നേ കസേരയിൽ നിന്ന് എഴുന്നേറ്റ് അവള് കൈ കഴിക്കാനായി പോയി....

steps കയറി മുകളിൽ പോകാൻ തുടങ്ങും മുന്നേ ഹാഷി അവളെ പിടിച്ചു... 

നി എവിടെ പോവാ... നിൻ്റെ സമ്മതം ഇല്ലാതെ ഒരുത്തനും നിൻ്റെ കഴുത്തിൽ മഹർ ചാർത്തില്ല....     നി പറ വാപ്പിയോഡ് നിനക്ക് പറയാൻ ഉള്ളത് ..   ഞാൻ മധ്യസ്ഥം നിക്കുന്നതിലും നല്ലത് ആതാ....    [ ഹാഷി.... 


അവള് അവനെ ഒന്ന് നോക്കിയ ശേഷം വാപ്പിയെ നോക്കി..... 

എനിക്ക് ഈ നിക്കാഹിനു ഒരു എതിർപ്പും ഇല്ല...     [ അവള് പറഞ്ഞ കേട്ട് ഹാഷി ഒന്ന് ഞെട്ടി....

പക്ഷേ....   എൻ്റെ ഒരു കാര്യത്തിനും ആ മഹർ തടസ്സം ആകരുത്... എൻ്റെ സ്വപ്നങ്ങളെ ബന്ധിക്കൻ ഉള്ള ചങ്ങലകൾ ആവരുത് ആ മഹർ....   എനിക്ക് സ്വയം ആരുടെയും ഔദ്ധാര്യം ഇല്ലാതെ ജീവിക്കാൻ ഞാൻ പ്രാപ്തമായി എന്ന് തോന്നുമ്പോൾ മാത്രം കല്യാണം....   അത് വരെ എന്നെ കെട്ടാൻ പോണത് ആരായാലും... ഈ മഹറിനപ്പു റം ഒരു അധികാരവും എൻ്റെ മേലെ ഉണ്ടാവരുത്....  

അവള് ശൗര്യതോടെ പറഞ്ഞു...  ഹാശി ഒരാൽബുതത്തോടെ അവളെ നോക്കി...പിന്നെ അവളെ ചേർത്ത് പിടിച്ചു ...


എൻ്റെ കൊക്കിൽ ജീവ  ഉള്ളം കാലം വരെ...എൻ്റെ കുഞ്ഞിൻ്റെ അനുവാദം ഇല്ലാതെ ഒന്നും നടക്കില്ല..... [ ഹാഷി


മോളെ....    .. ഞങൾ .. നിന്നെ നല്ലൊരു ആളുടെ കയ്യിൽ ഏൽപ്പിക്കണം എന്നെ കരുത്തി യൊള്ളു അല്ലാതെ.. എല്ലാം മോളുടെ നല്ലതിനാ...  [ സുഹറ കരഞ്ഞു....


എൻ്റെ ഉമ്മ....  നിങൾ കണ്ടെത്തിയ പയ്യൻ നല്ലവനാ ...എനിക്ക് അറിയാവുന്ന ചെക്കന..  
ഇവൾ കുഞ്ഞാണ്...  വെറും 16 വയസ്സ്....  ഇപ്പൊ അല്ലേ സ്കൂൾ ലൈഫ് ഒക്കെ ആസ്വദിക്കാൻ പട്ടതൊള്ളു....   ഇപ്പൊ അവളെ വിഷമിപ്പിച്ചു ഇത് നടത്തിയ അത് അവളുടെ മുഴുവൻ ജീവിതത്തെയും ബാധിക്കും....     

പിന്നെ   പഠിത്തം...   അവൻ പെട്ടെന്ന് ഒരുദിവസം മരിച്ച് പോയാൽ... അല്ലെങ്കിൽ അവന് ഇവളെ ഉപേക്ഷിച്ചാൽ...  ബാക്കി ഉള്ള ജീവിതവും ഇവൾക്ക് ജീവിച്ച് തീർക്കേണ്ടതാ....
മോൾ പഠിക്കട്ടെ ...നല്ല ഒരു ജോലിയും വാങ്ങട്ടെ  ... ഇവളുടെ ആഗ്രഹം പോലെ സ്വയം പ്രാപ്തി നേഡറ്റെ....  
എന്നിട്ട് മതി വിവാഹം ഒക്കെ....    

മാതാപിതാക്കൾ  ഒക്കെ നിങള പോലെ തന്നെയാ...  18 ആയാ പിന്നെ മോളെ കെട്ടിച്ച് വിടാൻ ഉള്ള ഓട്ടം ആവും.... ചെക്കൻ നല്ലവൻ ആണേൽ എല്ലാർക്കും കെട്ടിന് സമ്മതം....  എന്തേലും ഒരു ജോലി ഉണ്ടേൽ ഡബിൾ ഒകെ......  
സത്യത്തിൽ  മോൾക്ക് നല്ലൊരു ഭർത്താവിനെ കൊടുക്കും മുന്നേ നല്ലൊരു വിദ്യാഭ്യാസം ആണ് നൽകേണ്ടത്....   

നിങൾ തന്നെ കുറച്ച് നേരം ആലോചിക്കു.... എൻ്റെ പെങ്ങളെ ഏതായാലും ഇപ്പൊ ആർക്കും കൊടുക്കുന്നില്ല......
അവരോട്  കുറച്ച് കൊല്ലങ്ങൾ കഴിഞ്ഞ് വരാൻ പറ... അപ്പോ നോക്കാം.......  


ഹാശി   നീണ്ട പ്രസംഗം കഴിഞ്ഞ് വഫായെയും  ചേർത്ത് പിടിച്ച് മുകളിലേക്ക് കയറി പോയി....

സുഹറയും അലിയും പരസ്പരം നോക്കി നെടുവീർപ്പോടെ നിന്നു....


♂️🚶♂️🚶


അലിക്ക.... അപ്പോ എന്ന നിക്കാഹ്...      [ പിറ്റേന്ന്  അയൽവാസി......


ആദ്യം മോൾ പഠിച്ച് നല്ലൊരു ജോലി വാങ്ങട്ടെ
എന്നിട്ടേ മോളെ കെട്ടിക്കുന്നുള്ളു... ഞങ്ങൾക്ക് ഞങ്ങടെ മോൾ ഒരു ഭാരമെ അല്ല...പെട്ടെന്ന് പറഞ്ഞ് വിടാൻ....   

അലി ദൃഢതയോടെ.... പറഞ്ഞു... 


___________-_-_-_-_-____________

[[  നിയമപരമായി  18 കഴിയാതെ ഉള്ള വിവാഹം ശിക്ഷാർഹമാണ്...   😁..... 
അപ്പോ ഞാൻ പോയി 18 ആവന് കാത്തിരിക്കട്ടെ...🚶🚶♂️