Aksharathalukal

വില്ലന്റെ പ്രണയം 79♥️

ഇമ്പമുള്ള കാറ്റ് നിന്നു……………………

സുഖമുള്ള തണുപ്പ് നിന്നു………………….

മൃഗങ്ങളുടെയും പക്ഷികളുടെയും ചലനവും ശബ്ദവും നിന്നു…………………..

മരങ്ങളും ഇതര സസ്യങ്ങളുമെല്ലാം ഭയത്തിൽ അനങ്ങാതെ ശ്വാസം പിടിച്ചു നിന്നു…………………………

ഇനി അവന്റെ വരവാണ്…………………

അന്തരീക്ഷമാകെ കറുപ്പ് പടർന്നു………………….

ഒരുതരം മരവിച്ച തണുപ്പ് അവിടമാകെ പരന്നു………………………

പെട്ടെന്ന് റാസ കണ്ണുകൾ തുറന്നു………………..

എന്തോ സംഭവിക്കാൻ പോകുന്നു എന്ന് റാസയുടെ മനസ്സ് അവനോട് പറഞ്ഞു…………………….

റാസ ചുറ്റും നോക്കി……………….

അവസാനം അവൻ കണ്ടു………………

ജനവാതിലിലൂടെ……………………

ഒരു കറുത്ത രൂപം ഒഴുകി വരുന്നത്…………………..

ശരീരമാകെ കരിമ്പടം പുതച്ച പോലെ………………..

ആ ശരീരത്തിന് കയ്യോ കാലുകളോ മുഖമോ ഒന്നും റാസയ്ക്ക് കാണാൻ സാധിച്ചില്ല………………..

അവന്റെ മുഖത്തിന്റെ ഭാഗത്ത് മനസ്സിൽ വേദന കോരിയിടുന്ന ഇരുട്ട് ആണ് റാസ കണ്ടത്…………………

നെഞ്ചിൽ കിടക്കുന്ന സായരയെ മുറുക്കെ പിടിച്ചുകൊണ്ട് ആ കറുത്ത രൂപത്തിന്റെ വരവ് റാസ കണ്ടു………………….

അവൻ വായുവിൽ പറന്നു കൊണ്ട് റാസയുടെ മുന്നിലേക്ക് വന്നു………………

ആ കറുത്ത രൂപം ജനവാതിലിലൂടെ ഒഴുകി ഇറങ്ങി അവർ കിടക്കുന്ന റൂമിൽ എത്തി…………………

റാസ ഭയത്താൽ അവനെ നോക്കി……………………

അവരുടെ കട്ടിലിന് മുന്നിലായി ആ രൂപം നിന്നു………………..

ആ കറുത്ത രൂപം റാസയെ നോക്കി നിന്നു………………

ആ രൂപം അവനെ തന്നെ നോക്കി നിൽക്കുന്നത് റാസ ഭയത്തോടെ കണ്ടു…………………….

പെട്ടെന്ന് ആ രൂപം പറന്ന് റാസയുടെ തൊട്ടുമുന്നിൽ എത്തി………………….റാസ ഒന്ന് പിന്നിലേക്ക് വലിഞ്ഞു…………………..

അടുത്ത നിമിഷം ആ രൂപം മുകളിലേക്ക് ഉയർന്നു………………

റാസ മുകളിലേക്ക് നോക്കി………………..

“റാസാ………………”……………ആ രൂപം പറഞ്ഞു………………

ആ കറുത്ത രൂപത്തിന് എങ്ങനെ തന്നെ അറിയാം എന്ന സംശയത്തിൽ റാസ മുകളിലേക്ക് തന്നെ നോക്കി കിടന്നു……………….

“റാസ ബിൻ ഖുറേഷി……………….”……………….
കറുത്ത രൂപം റാസയുടെ പേര് മുഴുവനായി പറഞ്ഞു………………..

റാസ ആ രൂപത്തെ ഭയത്തോടെ നോക്കി……………….

“കർഷകൻ………………..മിഥിലാപുരിയിലെ കർഷകൻ…………………
റാസ ബിൻ ഖുറേഷി…………………
ശെരിക്കും നീ അതാണോ………………..??”…………………കറുത്ത രൂപം പെട്ടെന്ന് റാസയുടെ അടുത്തേക്ക് വന്നുകൊണ്ട് ആ രൂപം ചോദിച്ചു……………….

റാസയ്ക്ക് ഉത്തരം കിട്ടിയില്ല………………..താൻ കർഷകനാണ്…………..അല്ലാതെ ഞാൻ ആരാണ്…………………??

“ഹഹഹ ഹഹഹ ഹഹഹ………..
ഹഹഹ ഹഹഹ ഹഹഹ………..

ഹഹഹ ഹഹഹ ഹഹഹ…………”……………..റാസയുടെ സംശയം കണ്ട് കറുത്ത രൂപം അട്ടഹസിച്ചു ചിരിച്ചു………………..

പെട്ടെന്ന് ആ ചിരി നിന്നു………………….

“നീ നിന്റെ വിധിയെ നേരിടാൻ പോകുന്നു റാസ………………..”………….കറുത്ത രൂപം പറഞ്ഞു…………………

റാസയ്‌ക്കൊന്നും മനസ്സിലായില്ല………………..

“നീ നിന്റെ വിധിയെ തിരഞ്ഞെടുക്കുന്ന നിമിഷം നിനക്ക് ഈ ജീവിതത്തിൽ പ്രിയപ്പെട്ടത് എല്ലാം നഷ്ടപ്പെടും………………”……………….സായരയെ നോക്കിക്കൊണ്ടാണ് കറുത്ത രൂപം ആ വാക്കുകൾ പറഞ്ഞത്…………………

അത് കണ്ടതും റാസ അവളെ കൂടുതൽ മുറുക്കെ കൂട്ടിപിടിച്ചു………………..

“ഹഹഹ ഹഹഹ ഹഹഹ………………”………………..റാസ അവളെ കൂടുതൽ ബലമായി കെട്ടിപ്പിടിച്ചത് കണ്ട് കറുത്ത രൂപം വീണ്ടും അട്ടഹസിച്ചു ചിരിക്കാൻ തുടങ്ങി…………………………

റാസ പേടിയോടെ സായരയെ മുറുക്കെ പിടിച്ചു കറുത്ത രൂപത്തെ നോക്കി നിന്നു…………………..

“നിന്റെ പിടുത്തം എത്ര ബലമുള്ളതാണെങ്കിലും നിനക്ക് നഷ്ടപ്പെടേണ്ടത് നഷ്ടപ്പെട്ടിരിക്കും…………………….
അതാണ് നിന്റെ വിധി……………..
ഹഹഹ ഹഹഹ ഹഹഹ”………………അതും പറഞ്ഞു കറുത്ത രൂപം അട്ടഹസിച്ചു ചിരിക്കാൻ തുടങ്ങി………………….

ആ രൂപത്തിന്റെ ശബ്ദം റാസയുടെ ചെവിയിൽ വേദനയായി തീർന്നു…………………

“ആ……………………”…………..ആർത്തുകൊണ്ട് റാസ ഉറക്കത്തിൽ നിന്ന് എണീറ്റു………………….

കണ്ണ് തുറന്നു നോക്കുമ്പോൾ മുൻപിൽ ആ രൂപം ഇല്ല………………..

പകരം ഇരുട്ട് മാത്രം……………….

റാസ ചുറ്റും നോക്കി…………….

റാസ ഇരുന്ന് കിതച്ചു……………….

റാസയുടെ അലറലിന്റെ ഒച്ച കേട്ട് സായരയും എണീറ്റിരുന്നു………………..അവൾ റാസയെ കെട്ടിപ്പിടിച്ചു…………………

റാസ അവളെ കണ്ടതും പെട്ടെന്ന് ബലത്തിൽ കെട്ടിപ്പിടിച്ചു………………….

അവളുടെ തോളിൽ റാസ തല ചായ്ച്ചു……………..അവളുടെ പുറത്തിന്റെ ചൂട് റാസയുടെ കൈകൾ ഏറ്റുവാങ്ങി…………………

സായരാ എന്താ സംഭവിച്ചത് എന്നറിയാതെ റാസയുടെ കെട്ടിപ്പിടുത്തത്തിൽ ഇരുന്നുകൊണ്ട് റാസയുടെ മുടിയിഴകളിൽ വിരലോടിച്ചു…………………

“എന്തുപറ്റി………………..”………………സായരാ പതിയെ ചോദിച്ചു…………………

അതിന് മറുപടി എങ്ങനെ പറയും എന്നറിയാനാകാതെ റാസ അവളുടെ തോളിൽ തല വെച്ച് കിടന്നു…………………

“ദുസ്വപ്നം…………….”……………….സായരാ വീണ്ടും ചോദിക്കുന്നതിന് മുൻപ് റാസ ഒരു ഉത്തരം കണ്ടെത്തി………………..

അത് കേട്ടതും സായരാ അവളുടെ കൈകൾ കൊണ്ട് റാസയുടെ പുറത്ത്  തലോടി………………..അവന്റെ കഴുത്തിൽ ചുംബിച്ചു………………..അവനെ കൂടുതൽ അവളോട് ചേർത്തു പിടിച്ചു……………………

കുറച്ചു കഴിഞ്ഞപ്പോൾ റാസയുടെ കിതപ്പടങ്ങി……………….

സായരാ റാസയെ തന്റെ മാറിലേക്ക് കിടത്തി……………….

ഒരു കൊച്ചുകുട്ടിയെന്ന പോലെ റാസ അവളുടെ നെഞ്ചിൽ അവളെയും കെട്ടിപ്പിടിച്ചു കിടന്നു…………………..

അവളുടെ ചൂട് അവന് ആശ്വാസമേകി……………….

അവൻ പതിയെ കണ്ണുകൾ അടച്ചു…………………

പിന്നീട് അവൻ കണ്ണുകൾ തുറക്കുന്നത് സായരയുടെയും ആദത്തിന്റെയും സംസാരം കേട്ടുകൊണ്ടാണ്……………………

“ഡാ ചോർ പൊതിയട്ടെ……………….”…………………സായരാ പറഞ്ഞു……………….

“വേഗം ഉമ്മാ……………..”………………ആദം തിരക്ക് കൂട്ടി………………..

റാസ കണ്ണുകൾ പൂർണമായി തുറന്നു……………

ചുറ്റും നോക്കി……………….


നേരം വെളുത്തിരിക്കുന്നു……………………

റാസ തന്റെ മുടിയിഴകൾ ഒന്ന് ഒതുക്കി……………..അപ്പോഴാണ് ഇന്നലത്തെ സ്വപ്നത്തെ കുറിച്ച് റാസയ്ക്ക് ഓർമ വന്നത്…………………..

എന്തായിരുന്നു ആ കറുത്തരൂപം……………..എന്താണത് എന്നോട് പറഞ്ഞത്…………………..ആദ്യമായിട്ടാണല്ലോ ഇങ്ങനെ ഒരു സ്വപ്നം……………………

റാസയ്ക്ക് ഒരു എത്തും പിടിയും കിട്ടിയില്ല……………..

റാസ പുറത്തേക്ക് നടന്നു………………….

ആദം പള്ളിക്കൂടത്തിൽ പോകാൻ തയ്യാറായി നിൽക്കുന്നു………………….ആദം റാസയെ കണ്ടു പുഞ്ചിരിച്ചു………………എന്നിട്ട് ഉപ്പാന്റെ അടുത്തേക്ക് ചെന്നു…………………

റാസ അവനെ കെട്ടിപ്പിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു……………….അവൻ തിരിച്ചും ഒരു ഉമ്മ റാസയ്ക്ക് കൊടുത്തു………………..

പെട്ടെന്ന് സായരാ അടുക്കളയിൽ നിന്ന് ചോറും പൊതിയുമായി വന്ന് അവന്റെ സഞ്ചിയിൽ ചോർ വെച്ചു…………………

ആദം സായരയുടെ കവിളിലും ഉമ്മ കൊടുത്തു……………..സായരാ അവനെ പിടിച്ചു അവന്റെ കവിളിൽ തുടരെ തുടരെ മുത്തം കൊടുത്തു………………..

“ഉപ്പാ ഉമ്മാ ഞാൻ പോയി……………..”…………..ആദം അതും പറഞ്ഞു പുറത്തേക്ക് ഓടി………………

റാസയും സായരയും അവന്റെ പോക്കും നോക്കി ഉമ്മറവാതിലിന്റെ അടുക്കലേക്ക് ചെന്നു………………..

“പള്ളിക്കൂടത്തിൽ അവൻ ഒന്നാമതാണെന്നാ ബാറക്ക് അബ്ബാസി ഗുരുക്കൾ പറഞ്ഞത്………………….”…………………സായരാ ആദത്തിന്റെ പോക്ക് നോക്കിക്കൊണ്ട് പറഞ്ഞു…………………

“അത് പിന്നെ എന്റെയല്ലേ മോൻ……………..”………………..റാസ അവളോട് പറഞ്ഞു…………………..

“ഹയ്യാ……………….”…………….സായരാ റാസയെ ഒന്ന് ആക്കിക്കൊണ്ട് ചിറികോട്ടി……………….

റാസ അവളെ വലിച്ച് നെഞ്ചിലേക്ക് ഇട്ടു……………….സായരാ ദുർബലമായി ഒന്ന് കുതറി…………………

“എന്താ നിനക്കൊരു പുച്ഛം………………..”………………..റാസ അവളോട് ചോദിച്ചു…………………

“പോടാ തെമ്മാടി മാപ്പിളെ…………….”……………..സായരാ പറഞ്ഞു…………….

“പോടാന്നോ…………..”……………അതും പറഞ്ഞു റാസ സായരയെ ചുംബിച്ചു………………….

സായരാ ആദ്യം ഒന്ന് ബലം പിടിച്ചെങ്കിലും പിന്നെ എതിർപ്പ് നിന്നു………………..

കുറച്ചുനേരത്തെ ചുംബനത്തിന് ശേഷം റാസ അവളെ പിടിവിട്ടു…………………..

സായരാ അവനെ വിട്ടുമാറി നോക്കി………………..

“വൃത്തികെട്ടവൻ……………നേരം കാലം ഒന്നുമില്ല…………..ആദ്യം പോയി പല്ല് തേക്ക്……………..നാറുന്നു………………..”………….ചുണ്ടിൽ ഉഴിഞ്ഞുകൊണ്ട് സായരാ അവനെ കളിയാക്കി പറഞ്ഞു……………….

“ഡീ………………”……………റാസ ദേഷ്യത്തോടെ അവളെ പിടിക്കാൻ ചെന്നു…………………

അത് പ്രതീക്ഷിച്ചു നിന്ന സായരാ പെട്ടെന്ന് അവിടെ നിന്നും ഓടി രക്ഷപ്പെട്ടു………………..

“നിന്നെ എന്റെ കയ്യിൽ കിട്ടും……………….”……………അവളുടെ ഓട്ടം നോക്കിക്കൊണ്ട് റാസ വിളിച്ചു പറഞ്ഞു…………………

റാസ കുറച്ചുനേരം അവിടെ നിന്നു……………

ഇന്നലത്തെ സ്വപ്നം വീണ്ടു റാസായിൽ സംശയവും ഭയത്തിന്റെ ലാഞ്ജനയും ഉണ്ടാക്കി……………………

റാസ അവന്റെ ഉപ്പാന്റെയും ഉമ്മാന്റെയും റൂമിലേക്ക് പോയി………………

റാസയുടെ പിതാവ് അസ്ലൻ ഖുറേഷിയും മാതാവ് റഹ്മത്തും അവന്റെ ചെറുപ്പത്തിലേ മരിച്ചുപോയതാണ്……………..

മിഥിലാപുരിയിലെ ഏറ്റവും പ്രധാനപ്പെട്ട കുടുംബം ആയിരുന്നു ഖുറേഷി കുടുംബം……………….

എന്നും റാസയ്ക്ക് ഒരു പ്രശ്നമോ മനസ്സങ്കടമോ വരികയാണെങ്കിൽ റാസ അവന്റെ ഉപ്പാന്റെ മുറിയിലേക്ക് പോകും……………….അവിടെ പോയി കുറച്ചുനേരം ഇരിക്കും……………

റാസ അവന്റെ ഉപ്പാന്റെ കിടക്കയിൽ ഇരുന്നു………………….അവന്റെ സംഘർഷ ഭരിതമായ മനസ്സിനെ ശാന്തമാക്കി………………..

കുറച്ചു കഴിഞ്ഞപ്പോൾ സായരാ അവന്റെ അടുത്തേക്ക് വന്നു………………അവന്റെ അടുക്കൽ ഇരുന്ന് അവന്റെ മുടികളിൽ തലോടി…………………

സായരയ്ക്ക് അറിയാം റാസ ഇവിടേക്ക് വന്നെങ്കിൽ എന്തോ അവനെ വേട്ടയാടുന്നുണ്ട് എന്ന്…………………….

സായരാ……………….
റാസയ്ക്ക് കിട്ടിയ വരം…………….
അതിനും കാരണം അവന്റെ കുടുംബത്തിന്റെ മഹിമ……………….
അതുകൊണ്ട് മാത്രമാണ് അനാഥനായ റാസയ്ക്ക് സായരയെ കിട്ടിയത്…………………….

സായരാ റാസയ്ക്ക് ഒരു ഭാര്യ മാത്രം അല്ലായിരുന്നു……………………

ഒരു ഉമ്മാന്റെ സ്നേഹവും കരുതലും അവൾ അവന് കൊടുത്തിരുന്നു…………………….റാസയെ സ്നേഹം കൊണ്ട് സായരാ വീർപ്പുമുട്ടിച്ചു………………..

അവന്റെ ഉള്ളിലെ നഷ്ടബോധവും ഏകാന്തതയും എല്ലാം അവൾ മാറ്റി…………………

ഊർജവും ഉന്മേഷവും കുറുമ്പും ഉള്ള ഒരു റാസയെ അവൾ സൃഷ്ടിച്ചു………………
വീട്ടിലെ കാര്യങ്ങൾ മാത്രമല്ല കൃഷിയും അവൾ നല്ലപോലെ നോക്കി………………..

കാലാകാലങ്ങളായി ആ നാടിനെയും മറ്റുള്ള നാടുകളെയും അന്നം ഊട്ടിയിരുന്ന അവരുടെ പാരമ്പര്യത്തെ അവൾ കാത്തുസൂക്ഷിച്ചു……………………..

ശരിക്കും റാസയ്ക്ക് കിട്ടിയ വരദാനമായിരുന്നു സായരാ………………..

സായരാ റാസയോട് ഒന്നും ചോദിച്ചില്ല………………….അവനെ അവൾ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു…………………….

രാവിലത്തെ ചായ കുടി ഒക്കെ കഴിഞ്ഞു റാസ പുറത്തേക്ക് ഇറങ്ങി………………….

പച്ച അതാ വരുന്നു………………

“ഡാ നാറി……………..നീയല്ലേ ഇന്നലെ അവളുടെ മുന്നിൽ എന്നെ ഒറ്റയ്ക്ക് ഇട്ടുകൊടുത്തിട്ട് മുങ്ങിയത്……………….”………………..റാസ പച്ചയോട് പറഞ്ഞു…………………

പച്ച അതുകേട്ട് ഇളിച്ചു കാണിച്ചു………………..

“ആ പഷ്ട്ട്……………ആരെങ്കിലും കടിച്ചുകീറാൻ നിൽക്കുന്ന സിംഹത്തിന് മുന്നിലേക്ക് ചെല്ലുമോ………………”………………..പച്ച പറഞ്ഞു………………..

“അടുത്ത തവണ മുങ്ങുന്നതിന് മുൻപ് ഒരു സൂചനയെങ്കിലും താടെ………………..”………………..റാസ പച്ചയോട് പറഞ്ഞു…………………

“അല്ലാ…………….എന്നിട്ട് ഇന്നലെ എന്തായി…………….”………………പച്ച ഉമ്മറവാതിലിലേക്ക് നോക്കിക്കൊണ്ട് ആണ് ആ ചോദ്യം ചോദിച്ചത്………………….

“ഹാ എന്തോ ഭാഗ്യത്തിന് രക്ഷപ്പെട്ടു………………..അല്ല നീയെന്താ രാവിലെ തന്നെ സിംഹമടയിലേക്ക്………………….”……………….റാസ ചോദിച്ചു………………….

“സ്വാമി കാണണം എന്ന് പറഞ്ഞിരുന്നു………………..”……………….പച്ച പറഞ്ഞു…………………

“എന്നാൽ വാ പോകാം……………..”……………റാസയും പച്ചയും കൂടെ നടന്നു……………………

അവർ കവലയിലെത്തി………………….

ചായക്കടയിൽ എല്ലാവരും ഉണ്ട്…………..ഭാർഗവനും കൂട്ടരും അടക്കം……………….

“ഇന്നലെ ചിലർ ഭയങ്കര വീരസ്യം പറച്ചിലായിരുന്നു……………….എന്നിട്ട് അവസാനം കൊല്ലൂർ മാരിയപ്പൻ നക്ഷത്രം എണ്ണിച്ചപ്പോളാണ് ആ വാ ഒക്കെ മൂടിയത്……………………”………………..ചെന്നപാടെ പച്ച ഭാർഗവനിട്ട് ഒന്ന് കൊട്ടി…………………….

പച്ച പറഞ്ഞതുകേട്ട് അവിടെയുണ്ടായിരുന്നവർ ആർത്തുച്ചിരിച്ചു…………………

ഭാർഗവനും കൂട്ടരും മിണ്ടാതിരുന്ന് ചായ കുടിച്ചു………………….

പച്ചയും കൂട്ടരും പിന്നെയും അവരെ നല്ലപോലെ കളിയാക്കി………………..ഭാർഗവനും കൂട്ടരും എല്ലാം ദേഷ്യമടക്കി പിടിച്ചു കേട്ടിരുന്നു………………..അല്ലാതെ അവർക്ക് വേറെ രക്ഷ ഇല്ലായിരുന്നു……….

അവർ പെട്ടെന്ന് ചായയും മതിയാക്കി സ്ഥലം വിട്ടു………………

അതുകണ്ട് അവർ പൊട്ടിച്ചിരിച്ചു……………….

പിന്നെ അവിടെ മുത്തുവിനെ കീഴടക്കിയ കഥയുടെ വള്ളിപുള്ളി തെറ്റാത്ത വിവരങ്ങൾ ആയിരുന്നു…………………

ഇടയ്ക്ക് നല്ലപോലെ മസാലയും പൊടിപ്പും തൊങ്ങലും കൂട്ടി ചേർക്കാം പച്ചയും കൂട്ടരും മറന്നില്ല…………………..

ഇത് കേൾക്കാൻ കുറേ ആളുകൾ ഉണ്ടായിരുന്നു……………….അവരെല്ലാം അത്ഭുതത്തോടെ കണ്ണും തള്ളി ഇത് കേട്ടിരുന്നു………………………..

കുറച്ചു കഴിഞ്ഞപ്പോൾ റാസ എണീറ്റു…………………

പച്ചയെ വിളിച്ചു……………….

“എങ്ങോട്ടാ……………..”…………….പച്ച ചോദിച്ചു…………….

“സ്വാമിയുടെ അടുത്തേക്ക്………………..”……………..റാസ പറഞ്ഞു……………….

“ഞാനില്ല………………തത്വങ്ങൾ കേട്ട് മടുക്കും……………..ഞാനില്ല…………………..”…………പച്ച ഒഴിഞ്ഞു…………..

റാസ പുറത്തേക്ക് നടന്നു…………………

☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️

തുടരും.... 💕

(ലാഗ് ഉണ്ടായേക്കാം... Characters ന്റെ depth മനസിലാക്കാൻ അത് അനിവാര്യമാണ്💜💜.. എല്ലാം വഴിയേ മനസിലാക്കാം 😌)


വില്ലന്റെ പ്രണയം 80♥️

വില്ലന്റെ പ്രണയം 80♥️

4.5
10892

മൺപാതയോട് ഓരം ചേർന്ന കാട്………………… ഇളം കാറ്റ് വീശി കൊണ്ടിരുന്നു…………….. അത് മരങ്ങളിലൂടെയും ചെടികളിലൂടെയും ഒഴുകി നടന്നു……………….അതിന്റെ താളാത്മകായ മർമ്മരം അവിടെ കേട്ടു………………. കാറ്റുണ്ടാക്കുന്ന ശബ്ദത്തിന് കാടിന്റെ മാധുര്യമേകാൻ ചിവീടുകളും കിളികളും മത്സരിച്ചു………………… അവരെല്ലാവരും കൂടി പതിഞ്ഞ താളത്തിൽ അവരുടെ കച്ചേരി അവിടെ നടത്തി……………………… എന്നാൽ ഈ താളത്തെ ഒന്നും ശ്രദ്ധിക്കാതെ രണ്ടു കണ്ണുകൾ തെളിഞ്ഞു വന്നു………………… വളരെ തീക്ഷ്ണമായ കണ്ണുകൾ…………….. ആ കണ്ണുകൾ ഒരു ദൃശ്യത്തിലേക്ക് തന്നെ ശ്രദ്ധിച്ചുകൊണ്ടേയിരുന്നു…………………ആ ദൃശ്യത്തിൽ മാത്രമായിരുന്നു അവന്റെ ശ