Aksharathalukal

അമല

പുറത്ത് തെക്കേ തടത്തിൽ അമലയുടെ ചിത ആകാശത്തിന്റെ അനന്ത വിഹായസിലേക്കു അവളുടെ ആത്മാവിനെ ലയിപ്പിച്ചുകൊണ്ടിരുന്നു. അതിൽ നിന്നും ഉയരുന്ന കറുത്ത പുക അമലയുടെ മനസ്സിൽ മൂടികിടന്ന മൂകവികാര വിചാരങ്ങളുടെ പരിച്ഛേദമാണോ എന്ന് തോന്നും വിധം ഉയർന്നു പൊങ്ങി കൊണ്ടിരിക്കുന്നു. 

അവൾ ഒരു സാധാരണ പെൺകുട്ടി ആയിരുന്നില്ല. ആംഗലേയ ഭാഷയിൽ പറഞ്ഞാൽ \"She was Special\". ജനിച്ചു കുറേ നാൾ കഴിയുമ്പോഴാണ് അവളൊരു ഊമയാണെന്ന് മാതാപിതാക്കൾ തിരിച്ചറിയുന്നത്. ആദ്യം അവരൊന്നു വിഷമിച്ചെങ്കിലും അവളുടെ കളിയും ചിരിയും എല്ലാം മറക്കാൻ അവരെ നിർബന്ധിതരാക്കി. അസാധാരണമായ എന്തോ ഒരു കാന്തിക ശക്തി അവൾക്ക് ചുറ്റും ഉള്ളവർക്ക് അവൾപോലുമറിയാതെ പകർന്നു നൽകാൻ അവൾക്കു കഴിഞ്ഞു. ആ നിഷ്കളങ്കമായ ചിരിയും, ആരോടും പെട്ടന്ന് ഇണങ്ങുന്ന സ്വഭാവും അവളെ പലരെയും അവളിലേക്ക്‌ പെട്ടന്നടിപ്പിച്ചു. 

അവൾ വളർന്നു ആര് കണ്ടാലും  മോഹിക്കുന്ന ഒരു യുവതി ആയി. ഉമയാണെന്നു ഒറ്റനോട്ടത്തിൽ പറയില്ല. അത്രക്ക് സൗന്ദര്യം ദൈവം വാരികോരി അവൾക്ക് കൊടുത്തിരുന്നു. 

പക്ഷെ അവളെന്തിന് ആത്മഹത്യ ചെയ്തു എന്ന് ആർക്കും പിടി കിട്ടിയില്ല. അവളുടെ അകാലവിയോഗത്തിൽ എല്ലാവരും ഒരുപോലെ വിഷമിച്ചു. 

കുറച്ച് നാളുകൾ കടന്ന് പോയി. മകളുടെ മരണത്തിൽ ഒരുപാട് വിഷമിച്ചത് അവളുടെ അച്ഛനായിരുന്നു. അത്രയും ഇഷ്ട്ടമായിരുന്നു ആ മകളെ. അവളുടെ ഏതിഷ്ട്ടവും ആ പിതാവ് സാധിച്ചു കൊടുക്കുമായിരുന്നു. മകളുടെ മരണം ആ മനുഷ്യനെ വല്ലാതെ തളർത്തി. 

മകളുടെ ഓർമകൾ ഉറങ്ങുന്ന അവളുടെ മുറിയിൽ പോയി പലപ്പോഴും ആ പിതാവ് അവളെ ഓർത്തു വിതുമ്പാറുണ്ട്. അവൾ ഉപയോഗിച്ചിരുന്ന ഒരു സാധനവും അവിടുന്ന് എടുത്ത് മാറ്റിയിരുന്നില്ല. അവിചാരിതമായാണ് അദ്ദേഹത്തിന്റെ കണ്ണിൽ അവളുടെ അലമാരിയിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന ഒരു ഡയറി കണ്ടെത്. അതിന്റെ പേജുകൾ ഓരോന്നായി മറിക്കുമ്പോൾ ആ പിതാവ് തിരിച്ചറിഞ്ഞു അവൾ ലോകമറിയണ്ട ഒരു കവിയത്രി ആകേണ്ടവൾയിരുന്നു എന്ന്. കണ്ണിൽ കാണുന്നെതെല്ലാം അവളുടെ കവിതയിലെ വിഷയങ്ങളായിരുന്നു. പറന്നു പോകുന്ന കാക്ക മുതൽ പ്രണയവും, വിരഹവും അതിന്റെ തീവ്രതയും എല്ലാം അവളുടെ കവിതകളിൽ ഇടംപിടിച്ചു. 

പൊട്ടിക്കരഞ്ഞുപോയി ആ പിതാവ്. ലോകം അംഗീകരിക്കേണ്ട ഒരു കലാകാരി, എന്തൊകൊണ്ടാണ് അവളിതു  പുറത്തുകാട്ടാതിരുന്നത്? എന്തിനാണ് അവൾ ആത്മഹത്യ ചെയ്തത്?  അതിനുത്തരം അവൾ ആ ഡയറിയുടെ അവസാന പേജിൽ എങ്ങനെ നാലുവരി കവിതാ രൂപത്തിൽ കുറിച്ചിരുന്നു..... 

\"മനസെന്നതാളിലായി മൗനത്തിൽകോറിയ, 
വികാലമാം അക്ഷരം ഞാൻ, 

ഉത്തരമില്ലാത്ത ചോദ്യംകണക്കെഞാൻ, 
മുൻപോട്ടു പോകുവതാർക്കുവേണ്ടി \"

@പദ്മശ്രീ