Aksharathalukal

നീഹാരമായി....



ഇന്നീ പന്തലിൽ നിൽക്കുമ്പോൾ മറ്റാരേക്കാളേറെ സന്തോഷവും ഒരു ആത്മസംതൃപ്തിയും എനിക്കുണ്ടായിരുന്നു.

ഇടയ്ക്ക് എന്നെ നോക്കിയ അച്ഛൻ്റെ മുഖത്തെ കള്ളച്ചിരി കണ്ട് ഞാൻ കണ്ണിറുക്കി കാണിച്ചു.

ഇന്നവളുടെ കല്യാണമാണ്.

\"ഒരു കാലത്ത് എൻ്റെ എല്ലാമെല്ലമായിരുന്നവളുടെ....\"

ശ്രീനന്ദ... എൻ്റെ മുറപ്പെണ്ണായിരുന്നവൾ.

എല്ലാവരും നന്ദാ... എന്ന് വിളിക്കുമ്പോഴും ശ്രീ എന്ന് വിളിക്കാനായിരുന്നു എനിക്കിഷ്ടം.

എന്നെക്കാൾ 3 വയസ്സിന് ഇളയവൾ.

ചെറുപ്പം തൊട്ടേ \"നിൻ്റെ പെണ്ണ്... 
അവളെ ആർക്കും കൊടുക്കണ്ട ചേട്ടാ അവൾ നമ്മുടെ ഹർഷനുള്ളതാ...എന്ന അമ്മയിയുടെയും എല്ലാവരുടെയും വാക്ക് കേട്ട് എപ്പോഴോ അവളോട് ഉള്ളിൽ ഒരിഷ്ട്ടം തോന്നിയിരുന്നു.\"

എങ്കിലും പുറത്ത് കാണിച്ചിരുന്നില്ല.

വെളുത്ത് മെലിഞ്ഞ ആ കണ്ണുകളിൽ എപ്പോഴൊക്കെയോ എന്നോടുള്ള പ്രണയത്തിൻ്റെ വസന്തം ഞാൻ കണ്ടിരുന്നു.

കാലം കഴിയവേ നിശബ്ദമായി ഒരു വാക്കു കൊണ്ടോ നോട്ടം കൊണ്ടോ പോലും അശുദ്ധമാക്കാതെ പ്രണയമെന്ന സാഗരത്തിൻ്റെ പവിത്രത ഞങ്ങൾ കാത്തുസൂക്ഷിച്ചിരുന്നു.

വാക്കുകൾക്ക് മീതെ കണ്ണുകളിലും ഒരു നോക്കിലും ചിരിയിലും തീർത്ത പ്രണയം.

നഴ്സിംഗ് എന്ന അവളുടെ ആഗ്രഹപ്രകാരമുള്ള പഠനത്തിന് ബാംഗ്ലൂരിലേക്ക് ബസ്സ് കയറുമ്പോൾ എന്നിൽ നിന്ന് എന്നെന്നേക്കുമുള്ള അവളുടെ യാത്രയാണ് ഇതെന്ന് എന്ത് കൊണ്ട് ഞാനറിഞ്ഞില്ല....??

അല്ലെങ്കിൽ അതറിയാൻ ശ്രമിച്ചില്ല എന്ന് വേണം പറയാൻ...

വിശ്വാസമായിരുന്നവളെ.... 
ഒരുപക്ഷേ തന്നെക്കാൾ ഏറെ തൻ്റെ ജീവനേക്കാൾ ഏറെ...

അവിടെയും ഒരു ഫോൺ വിളികളോ ചാറ്റിങ്ങോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല..

അച്ചൻ പോലീസിലായിരുന്നു.
കുറ്റവാളികളോടുള്ള അതെ മനോഭാവം പോലെയാണ് തന്നോടും...

തന്നെ ഒന്ന് ചേർത്തു നിർത്തുന്നതോ സ്നേഹത്തോടെ തലോടുന്നതോ ഇതുവരെ 
അനുഭവിച്ചിട്ടില്ല...

അമ്മയായിരുന്നു എല്ലാം...

ഒറ്റമകൻ എന്നുള്ളത് കൊണ്ട് തന്നെ ആവശ്യത്തിലേറെ പരിഗണന ലഭിച്ചിരുന്നു..
ഒരിക്കലും അത് മുതലാക്കാൻ ശ്രമിച്ചിരുന്നില്ല..

നാട്ടുകാർക്കും കുടുംബക്കാർക്കും വേണ്ടപ്പെട്ടവൻ...
അധ്യാപകർക്കിടയിലെ മിടുക്കനായ പ്രിയ ശിഷ്യൻ...

\"ഹർഷ് കൃഷ്ണ \"..... അതായിരുന്നു താൻ
എത്ര പെട്ടന്നാണ് എല്ലാം മാറിമറിഞ്ഞത്...


അന്നൊരു വൈകുന്നേരത്തിലായിരുന്നു ശ്രീയുടെ ഫോൺ കോൾ...
പതിവില്ലാത്തതായത് കൊണ്ട് തന്നെ വേഗം എടുത്തു .

\"ബീച്ചിൽ ഒന്ന് വരാമോ ഹർഷ്....\"

പെട്ടന്ന് ഉള്ളിലൊരു വേദന നിറഞ്ഞു...

ഹർഷേട്ടാ എന്ന് വിളിച്ചിരുന്നവളിൽ നിന്ന് ഇങ്ങനൊരു വിളി ആദ്യമായിട്ടാണ്...
ഏകദേശം എല്ലാം മനസ്സിലായി തുടങ്ങിയിരുന്നു...

അടുത്ത് ആളനക്കം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ അവളാണ്.

ഒറ്റനോക്കിൽ തന്നെ ആളാകെ മാറിയിരിക്കുന്നെന്ന് തോന്നി..

അരക്കൊപ്പം ഉണ്ടായിരുന്ന അറ്റം ചുരുണ്ട മുടി തോളറ്റം വരെ വെട്ടിയിരിക്കുന്നു..

അവ കാറ്റിഴകളിൽ പാറി കളിക്കുന്നു..
ചായം പൂശിയ ചുണ്ടുകൾ...
എടിവെയോ പഴയ അവളെ ഓർത്തുപോയി..

ഹർഷ്.... എന്താണാലോചിക്കുന്നത്...
അവളുടെ വിളിയാണ് ചിന്തകളിൽ നിന്നുണർത്തിയത്..

\"ഞാൻ തന്നെ കാണണം എന്നു പറഞ്ഞത് എനിക്ക് നീയുമായുള്ള ഈ ബന്ധത്തിന് താൽപര്യം ഇല്ല..
അവിടെ ബാംഗ്ലൂരിൽ ഒരാളുമായി ഞാൻ ഇഷ്ട്ടത്തിലാണ്..
വീട്ടിൽ നീ തന്നെ കാര്യങ്ങൾ പറയണം..\"

എത്ര ലാഘത്തോടെയാണ് അവൾ ഇതെല്ലാം പറയുന്നത്...
എല്ലാം തീരുമാനിച്ചുറപ്പിച്ച പോലെ...

ഇനിയെൻ്റെ ഒരു വാക്കുകൾക്ക് പോലും ഇവിടെ പ്രസക്തിയില്ലെന്ന പോലെ...

\"ഹർഷ്....നീ ഒന്നും പറഞ്ഞില്ല....
എന്താ ആലോചിക്കുന്നേ..\"

\"ഏയ് ഒന്നുമില്ല....ഞാൻ ഇങ്ങനെ വെറുതെ... പണ്ടെങ്ങോ കണ്ട് ഇന്നും ഓർത്തിരിക്കുന്ന പല സ്വപ്നങ്ങൾ ഉണ്ടായിരുന്നു ... അതൊന്ന് ആലോചിച്ചതാ...\"

ok നന്ദാ...ഞാൻ വീട്ടിൽ പറയാം... പക്ഷേ ഇപ്പോഴല്ല....എനിക്ക് കുറച്ച് സമയം വേണം...

\"എന്തൊരാവശ്യമുണ്ടെങ്കിലും എന്നെ വിളിക്കണം....ഒരു കാമുകനായല്ല...മറിച്ച് ഒരു ഏട്ടനായി...

നിൻ്റെ നല്ലതിനെ ഞാൻ എന്നും പ്രാർത്ഥിക്കൂ...
കാരണം എൻ്റെ ദൈവത്തോട് ഞാൻ എന്നും പ്രാർത്ഥിക്കാറുള്ളത് ലോക സമസ്താ സുഖിനോ ഭവന്തു എന്നാ....\"

ഒരു ചെറു ചിരിയോട് കൂടി അവിടെ നിന്ന് എഴുന്നേൽക്കുമ്പോൾ ഒടുക്കം ആ ചിരിയിൽ
തൻ്റെ മനസ്സിലെ വിഷാദം നിഴലിക്കാതിരിക്കാൻ നേർത്ത ഒരു പുഞ്ചിരിയുടെ മൂടുപടമണിഞ്ഞിരുന്നു താൻ....


പണ്ട് കണ്ട സ്വപ്നങ്ങൾ എല്ലാം മാഞ്ഞുതുടങ്ങിയോ....?
അറിയില്ല.... അറിയണ്ട ഇനി അവളിലേക്ക് തിരിഞ്ഞ് നോക്കണ്ട..
ഞാൻ നടന്നടുക്കുന്നത് എന്നിലേക്കാണ്...
എൻ്റെ ലക്ഷ്യങ്ങളിലേക്കും.... സ്വപ്നങ്ങളിലേക്കും....


പിന്നീട് വാശിയോടെ തന്നെ പഠിച്ചു...ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞു...

ഇന്ന് താൻ ലക്ഷങ്ങൾ വാങ്ങുന്ന ഒരു കമ്പനിയുടെ MD ആണ്...

ജീവിതം ഒരുപാട് പഠിപ്പിച്ചു....

അന്ന് ശ്രീ പറഞ്ഞ കാര്യങൾ എല്ലാം തന്നെ അമ്മയോട് തുറന്ന് പറഞ്ഞു ....
എല്ലാം മറക്കാനും പൊറുക്കാനും അമ്മ തന്നെ പഠിപ്പിച്ചു...

ശ്രീയ്ക്ക് കല്യാണാലോചനകൾ വന്നു തുടങ്ങിയപ്പോഴായിരുന്നു വീണ്ടും വീട്ടിൽ ചർച്ച തുടങ്ങിയത്....

താൻ തന്നെ അച്ഛനോട് തുറന്ന് പറഞ്ഞു....

\"എനിക്ക് ശ്രീ നന്ദയെ ഇഷ്ടമല്ല.... എൻ്റെ നിലയ്ക്കും വിലയ്ക്കും ചേർന്നോരാളെ ഞാൻ തന്നെ കണ്ടെത്തിയിട്ടുണ്ട്....\"

അന്നാദ്യമായി അച്ഛൻ്റെ കൈ എൻ്റെ കവിളിൽ പതിഞ്ഞു....

\"ഹർഷാ....നീയെന്താ വിച്ചാരിച്ചേ....നിനക്കിത് വെറും കുട്ടിക്കളിയാണെന്നോ...
ആ പെണ്ണ് വർഷമിത്രയും കാത്തിരുന്നത് നിനക്ക് വേണ്ടിയാണ്...
അത് നീ ഓർക്കണം....\"

അച്ഛനോട് തർക്കിച്ചു....തൻ്റെ തീരുമാനം ഉറച്ചതാണെന്ന്  മനസ്സിലായത് കൊണ്ടാണോ എന്തോ പിന്നീട് അച്ചൻ നിർബന്ധിചില്ല...

ഉറ്റവർക്ക് മുൻപിൽ തലകുനിച്ച് നിക്കുന്ന അച്ഛനെ കാണാൻ തനിക്ക് കഴിയുമായിരുന്നില്ല...

അവിടെ നിന്ന് മുറിയിലേക്ക് പോയി..... അവളുടെ ഒരു പഴയ ചിത്രം നോക്കിയിരുന്നു....
കണ്ണുകൾ നിറഞ്ഞു....

വർഷമിത്ര കഴിഞ്ഞിട്ടും അവളെ മറക്കാൻ മാത്രം തനിക്കായില്ല....
അതിനു അർത്ഥം താൻ ഇപ്പോഴും അവളെ സ്നേഹിക്കുന്നു എന്നല്ലേ ...


പെട്ടന്ന് അച്ചൻ ചുമലിൽ പിടിച്ചു...
കണ്ണുകൾ വേഗം തുടച്ചു കൊണ്ട് തിരിഞ്ഞ് നോക്കി....
അച്ചൻ തന്നെ നോക്കി നിൽക്കുന്നു...

\"എന്താ ഹർഷാ...
നിൻ്റെ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നേ ....
അത് അച്ചാ ഒന്നുമില്ല ..... ഞാൻ പഴയതൊക്കെ ഒന്ന് ഓർത്ത് പോയി....\"

അപ്പോഴാണ് ടേബിളിൽ വച്ചിരിക്കുന്ന അവളുടെ ഫോട്ടോ അച്ചൻ കണ്ടത്....

നിനക്കവളെ ഇഷ്ടമാണോ ഇപ്പോഴും...പിന്നെന്തിനാ നീ അവിടെ വച്ച് അങ്ങനെയൊക്കെ പറഞ്ഞത്....

എനിക്കവളെ ഇഷ്ട്ടമാണ്....
അന്നും ഇന്നും.....

പക്ഷേ അവിടെ അങ്ങനെയൊക്കെ പറയേണ്ടി വന്നു എനിക്ക്...allathe എൻ്റെ മനസ്സിൽ ആരുമില്ല....

എന്താടാ നിനക്ക് ശെരിക്കും പറ്റിയെ....
അച്ചനോട് അന്ന് സംഭവിച്ച എല്ലാം തുറന്നു പറഞ്ഞു.....
എല്ലാം കേട്ട് കഴിഞ്ഞു അച്ചൻ ചുമലിൽ തലോടി....

സരമില്ലെടാ പോട്ടെ...എന്ന് മാത്രം പറഞ്ഞു...
നീ താഴേക്ക് വാ...അമ്മ അവിടെ നിന്നെ നോക്കിയിരിപ്പാ....


പിന്നീട് അവളുടെ നിശ്ചയം ആനെന്നറിഞ്ഞൂ....

അവൾ സന്തോഷത്തിൽ തന്നെ ആയിരുന്നു.... എന്തൊക്കെയോ കീഴടക്കിയ ഒരു വിജയിയുടെ സന്തോഷം...


അത്യാവശ്യമായി കമ്പനി മീറ്റിംഗ് ഡൽഹിയിൽ നടക്കുന്നത് കൊണ്ട് തന്നെ നിശ്ചയത്തിന് പങ്കെടുക്കാൻ തനിക്കായില്ല.......
ഒരു തരത്തിൽ പറഞ്ഞാൽ അതിൽ നിന്നുള്ള ഒളിച്ചോട്ടമായിരുന്നത്....

അച്ചനും അമ്മയും നിർബന്ധിച്ചതുമില്ല....താൻ അച്ഛനെ മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു....അച്ചൻ തന്നെയും....
ഇന്ന് താൻ ആ സ്നേഹം അനുഭവിക്കുന്നു....


ആ യാത്രയിൽ വച്ചാണ് താൻ അവളെ കണ്ടത്.... നിഹാരയെ...... നല്ല സുഹൃത്തായിരുന്നവൾ....
തനിക്ക് എന്തും തുറന്ന് പറയാമായിരുന്നു...

ആറേഴ് മാസം പിന്നിട്ടു... ഞങ്ങൾ തമ്മിൽ കണ്ടുമുട്ടിയിട്ട്.....
അവളില്ലാതെ പറ്റില്ലെന്ന് മനസ്സിലാക്കിയ നിമിഷം തനിക്ക് അവളോടുള്ള പ്രണയത്തെ താൻ തുറന്ന് പറയുകയായിരുന്നു...

ആദ്യം അവൾ എതിർക്കുകയായിരുന്നു....

\" ഹർഷ്.....നിനക്ക് ചേർന്നൊരാളല്ല ഞാൻ.... സമ്പത്തിൻ്റെ മടിത്തട്ടിൽ ഉറങ്ങുന്ന നിനക്ക് എന്നെക്കാൾ മികച്ചൊരാളെ കിട്ടും....
നീ എന്നെ മറക്കണം.... നിൻ്റെ സൗഹൃദം നഷ്ടപ്പെടുത്താൻ എനിക്കാവില്ല.... ഇന്നത്തെ സംഭവം ഇവിടെ കഴിഞ്ഞെന്ന് വിചാരിക്കുക...\"


അവളുടെ അച്ഛൻ കർഷകനാണ്.....
ഒരു ചേച്ചി... ചേച്ചിയെ കെട്ടിച്ച കടം വീട്ടാൻ അച്ചൻ ഇന്നും ഓടുകയാണെന്ന് അവൾ പലപ്പോഴും പറയുമായിരുന്നു...

എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് അവളെ ഞാൻ എൻ്റെ ജീവിതത്തിലേക്ക് ക്ഷണിച്ചത്....

എന്നാലും അവളെ വിട്ടുകളയാൻ തനിക്കാവുമായിരുന്നില്ല....


കാത്തിരുന്നു..... അവൾക്ക് വേണ്ടി...1 കൊല്ലം വേണ്ടി വന്നു അവൾക്ക് എന്നെ മനസ്സിലാക്കാൻ....

പിന്നീട് താൻ വീട്ടിൽ പറഞ്ഞു...
അച്ചനും അമ്മക്കും എതിർപ്പൊന്നുമില്ലായിരുന്നൂ...

അച്ചൻ തന്നെ അവളുടെ വീട്ടിൽ കാര്യങ്ങൾ വിളിച്ച് പറഞ്ഞു ..... 1 അര വർഷം കഴിഞ്ഞ് കല്ല്യാണം എന്ന് പറഞ്ഞുറപ്പിച്ചു...


Boss..... പെട്ടന്നാണ് പിന്നിൽ നിന്നൊരു വിളി കേട്ടത്.....ഒരു ചെറു ചിരിയോടെ താൻ തിരിഞ്ഞു...

നന്ദൂ..... ഞാൻ പറഞ്ഞില്ലേ ഹർഷ് ..... ഇതാണെൻ്റെ boss..... തന്നെ നോക്കിയ അവളുടെ മുഖം വിളറുന്നത് താൻ കണ്ടു...

അന്നേരം എൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..... വിജയിച്ചവൻ്റെ ചിരി...

ബോസ്സ് എന്താ കുടുംബം ആയിരുന്നിട്ട് കൂടി എന്നോട് പറയാതിരുന്നത്..

\"ഞാൻ തനിക്കൊരു സർപ്രൈസ് ആയിക്കൊട്ടെ എന്ന് കരുതി...\"

നന്ദാ...ഞാൻ ഇപ്പൊ വരാം...ഫ്രണ്ട്സ് വിളിക്കുന്നു....എന്ന് പറഞ്ഞു കൊണ്ട് അമൻ നടന്നു....

എങ്ങനെയുണ്ട് നിൻ്റെ ലൈഫ്..... സുഖമല്ലേ... പുച്ഛം കലർന്ന സ്വരത്തിലായിരുന്നെൻ്റെ ചോദ്യം....

അവളുടെ മുഖത്ത് മിഞ്ഞി മറയുന്ന ഭാവങ്ങൾ ഞാൻ വീക്ഷിച്ചു...

\"അവളുടെ ചെവിക്കരികിലെത്തി ഞാൻ പറഞ്ഞു...ഇവൻ്റെ ബാങ്ക് ബാലൻസിലെ ലക്ഷങ്ങൾ കണ്ടല്ലേ നീ എന്നെ വിട്ട് പോയത്...

ഇന്ന് അതേ....അതിനേക്കാൾ ഏറെ കോടികൾ എൻ്റെ ബാങ്ക് ബാലൻസിലുണ്ട്....
പോരുന്നോ എൻ്റെ കൂടെ....\"

ഒരു തരം പരിഹാസത്തോടെ അവിടെ നിന്ന് തിരിയുമ്പോൾ ഹർഷേട്ടാ എന്ന് വിളിച്ചു കൊണ്ട് നിഹാര എന്റരികിലേക്ക് വന്നു....

അവളെ ചേർത്ത് പിടിച്ച് ശ്രീനന്ദക്കരികിലൂടെ നടന്നു നീങ്ങുമ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു തനിക്ക്....

മസങ്ങൾക്കിപ്പുറം ഇന്ന്  ഞങ്ങളുടെ വിവാഹമാണ്....

മുഹൂർത്തമായി.... താലിചാർത്തിക്കൊളൂ....
തിരുമേനി പറഞ്ഞത് കേട്ട് ആ ആലിലതാലി ഞാൻ അവളുടെ കഴുത്തിൽ അണിയിച്ചു....

ഒരു നുള്ള് സിന്ദൂരം കൊണ്ട് അവളുടെ സീമന്തരേഖ ചുവപ്പിച്ചപ്പോൾ  കൈകൂപ്പി കണ്ണ് നിറഞ്ഞ് പ്രാർത്ഥിക്കുന്നവളെ കണ്ടു....

അവളുടെ കൈകൾ കോർത്ത് പിടിച്ച് അഗ്നിയെ വലം വെക്കുമ്പോൾ വരും ജന്മത്തിലും ഇവളെ തന്നെ തന്റെ തുണയായി കിട്ടണെയെന്ന് ഒരുമാത്ര ഞാൻ ആശിച്ചു പോയി....


ചില പ്രണയങ്ങൾ ഇങ്ങനെയുമാണ്....

മറ്റൊരാളുടെ സാമീപ്യത്തിൽ പഴയ ഓർമ്മകളെ മായ്ച്ചു കളഞ്ഞ് പകരം പുതിയ ഓർമ്മകൾ നൽകാൻ ചില പ്രണയങ്ങൾക്കാവും....

.... ചേർത്തു പിടിക്കാൻ കഴിയാത്തവരെ ഓർത്ത് ജീവിത കാലം മുഴുവൻ ആ ദുഃഖം പേറി നടക്കുന്ന ചിലർ....

 അവരുടെ മുൻപിലുള്ള മറ്റ് കാഴ്ചകളെ പാടെ മറച്ച് കൊണ്ട് അവർ എന്നും മറ്റുള്ളവരുടെ ജീവിതത്തിൽ നിറഞ്ഞ് നിൽക്കും....


         By
Anz____Thesniii

വൈകി വന്ന വസന്തം....

വൈകി വന്ന വസന്തം....

5
1138

ഹോസ്പിറ്റലിൽ Dr ൻ്റെ മുൻപിൽ ഇരിക്കുമ്പോൾ എൻ്റെ കണ്ണുകൾ ഇടതടവില്ലാതെ നിറഞ്ഞൊഴുകിയിരുന്നു.ഡോക്ടർ അതിഥി.... അവൾക്ക്പറയാം mr ശ്രീ റാം ഓവർ ബ്ലീഡിംഗ് ആയിരുന്നു.അമ്മയുടെയും കുഞ്ഞിൻ്റെയും കാര്യത്തിൽ ഇപ്പോഴും ഒന്നും പറയാറായിട്ടില്ല.അത് കേട്ടപ്പോഴേക്കും ഞാൻ സർവ്വവും തകർന്നവനെ പോലെ ഇരുന്നു.ഒന്നുകിൽ അമ്മ അല്ലെങ്കിൽ കുഞ്ഞ്.... ഒരാളെ പ്രതീക്ഷിക്കാവൂ റാം...ഡോക്ടർ എനിക്ക്....എനിക്ക് എൻ്റെ അതിഥിയെ തിരിച്ചു വേണം എന്ന് പറഞ്ഞു കൊണ്ട് കൈകൂപ്പി കൺകൾ നിറഞ്ഞു നിന്ന അവനെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് അവൾക്ക് എപ്പോഴും അറിയില്ലായിരുന്നു.എന്ത് വില കൊടുത്തും അതിഥിയെ ഞാൻ