NB:സോറി ഗയ്‌സ്..... എന്റെ ഫോൺ ഒരു പണിതന്നു... അതുകൊണ്ടാനുകേട്ടോ ഇതിത്രയും വൈകിയത്....I\'m really sorry.......🥰🥰🥰🥰🥰
Part 56
രാകേഷ് പറഞ്ഞ കാര്യങ്ങളെല്ലാം അവൻ അയവിറക്കി നിൽക്കെയാണ് റാമിന്റെ കാൾ വന്നത്..
\"എവിടെയാ ഏട്ടാ.... എത്രനേരമായി പോയിട്ട്....പേടിപ്പിച്ചുകളഞ്ഞല്ലോ ഏട്ടൻ.... വീട്ടിലേക്ക് വാ ഏട്ടാ....\"
\"വരാം...\"
\"വേഗം വാ ഏട്ടാ....\"റാമിന്റെ കരുതലും കൂടി ഇല്ലായിരുന്നെങ്കിൽ താൻ എന്നെ ഒരു ചലിക്കുന്ന ശവമായി മാറിയേനെ എന്നവൻ ഓർത്തു.
\"ദാ വരുന്ന്. നീ വച്ചോ...\" വിഷ്ണു ഫോൺ കട്ട് ചെയ്തു കുറേ നേരം കൂടി വിദൂരതയിലേക്ക് നോക്കി അങ്ങനെ നിന്നു.
❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️
വിഷ്ണു തന്റെ അച്ഛനോട് മനസുതുറന്നു സംസാരിച്ചു.ഒരേസമയം അച്ഛൻ തെറ്റുകാരനല്ലെന്ന സന്തോഷവും അച്ഛനെ തെറ്റുദ്ധരിച്ചത്തിലുള്ള സങ്കടവും അവനിൽ പിടി മുറുക്കിയിരുന്നു.രാകേഷ് തന്നോട് പറഞ്ഞതനുസരിച്ച് കുടുംബത്തിനകത്തു തന്നെ ശത്രു ഉള്ളതുകൊണ്ട് അവൻ അറിഞ്ഞ കാര്യങ്ങളൊന്നും ആരോടും സംസാരിച്ചില്ല. മാത്രമല്ല തമ്പിയുടെ സംസാരത്തിൽ നിന്നും അദ്ദേഹത്തിനു ശേഖരൻ തമ്പിയെ സംശയമുണ്ടെന്നു വിഷ്ണുവിന് തോന്നി.തന്റെ തോന്നലുകൾ അവൻ രാകേഷിനോട് പങ്കുവക്കാനും മറന്നില്ല.ആദിയെ കാണാൻ വിഷ്ണു വീട്ടിലേക്ക് വരുമെങ്കിലും അനുവുമായി ഒരു കൂടിക്കാഴ്ചയോ വാക്കുതർക്കാമോ ഉണ്ടാകാതെ അവൻ പരമാവധി ഒഴിഞ്ഞുമാറി. ബെന്നിയുടെ തുടരെ തുടരേയുള്ള കോളുകൾ
രാകേഷിനേ അലോസരപ്പെടുത്തുന്നുണ്ടെങ്കിലും അവൻ അതൊന്നും അനുവറിയാതിരിക്കാൻ പരമാവധി ശ്രദ്ദിച്ചു.ബെന്നിയെക്കുറിച്ചുള്ള അന്വേഷണങ്ങൾ തുടർന്നുകൊണ്ടേയിരിക്കുമ്പോഴും അവന്റെ ഭാഗത്തുനിന്നുമുള്ള നീക്കങ്ങൾക്ക് തടയിടാനെന്നപോലെ രാകേഷ് മുൻകരുതലുകൾ എടുത്തു. ഇതിനിടയിൽ ഒരാശ്വാസമേന്നോണം ചന്തു നാട്ടിലേക്ക് തിരിച്ചു വരുന്നുണ്ടെന്നു എല്ലാവരെയും അറിയിച്ചു. അനുവിന് അതൊരാശ്വാസമായെങ്കിലും വിഷ്ണുവിന് ചന്തുവിനെ നേരിടാനുള്ള ധൈര്യം തീരെയുണ്ടായിരുന്നില്ല. അന്ന് അനുവിന് വേണ്ടി അവൻ ഒരുപാട് വാദിച്ചതാണ്.. എന്നാൽ താൻ അതൊന്നും വിശ്വാസത്തിലെടുത്തില്ല എന്ന് മാത്രമല്ല തന്റെ ഉറ്റ സുഹൃത്തിനെ ഒഴിവാക്കുകയും ചെയ്തു.അതെല്ലാം തന്റെ സാഹചര്യങ്ങളുടെ സമ്മർദം മൂലം ഉണ്ടായ പിഴവുകളാണെന്ന് ഓർത്ത് വീണ്ടും ദുഖിച്ചിട്ട് കാര്യമില്ലല്ലോ...
ഇതിനിടയിൽ വിവേകിനു പല വിവരങ്ങളും കിട്ടി..എല്ലാ വിവരങ്ങളും അയാൾ രാകേഷിനേ അറിയിക്കുന്നുണ്ടായിരുന്നു. രാകേഷ് കിച്ചുവിനോട് അർജെന്റായി വരാൻ ആവശ്യപ്പെട്ടതനുസരിച്ച് അവനും ചിത്രയും
നാട്ടിലെത്തിയിട്ടുണ്ട്. കിച്ചുവും രാകിയും വിവേകും ചേർന്ന് എന്തൊക്കെയോ പ്ലാനിങ് നടത്തുന്നുണ്ട്.... യഥാർത്ഥ കുറ്റവാളിയെ പുകച്ചു പുറത്ത് ചാടിക്കാനുള്ള പദ്ധതികൾ. ചിലതൊക്കെ ലക്ഷ്യം കാണുമെന്നു അവർക്ക് ഉറപ്പായിരുന്നു.
❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️
\'പൂവിതളായി ഞാൻ.... നാഥാ.... താവക പാദം തേടി...... \'അനുവിന്റെ ഫോൺ തുടർച്ചയായി മൂന്നാമതും റിങ് ചെയ്തുകൊണ്ടിരുന്നഅപ്പോഴാണ് രാകി മുറിക്കുള്ളിലേക്ക് വന്നത്. ബാത്‌റൂമിൽ നിന്നും വെള്ളം വീണു ചിതരുന്ന ശബ്ദം കേട്ടു.. രാകി ഫോൺ എടുത്തു. സ്‌ക്രീനിൽ പേരില്ല...ഒരു നമ്പറാണ്...... അറ്റൻഡ് ചെയ്യണോ വേണ്ടയോ എന്ന് അവൻ ഒരു നിമിഷം പോലും ചിന്തിക്കേണ്ടി വന്നില്ല. അവൻ കാൾ കണക്ട് ചെയ്ത് റൂമിൽ നിന്നും ആരും ശ്രദ്ദിക്കാത്ത ഒരു മൂലയിലേക്ക് പോയി.
\"ഹലോ,....\"
രാകേഷ് അല്പം കനത്തിൽ തന്നെ തുടങ്ങി...
മറുതലക്കൽ നിന്നും ഒരട്ടഹാസമാണ് മറുപടിയായി കിട്ടിയത്.അതവനേ ദേഷ്യം പിടിപ്പിച്ചു തുടങ്ങി.
\"Do you stop this murderous laugh of yours...\"
\"എങ്ങനെ ചിരിക്കാതിരിക്കും.....അവളുടെ ശബ്ദം ഒന്ന് കേൾക്കാൻ വേണ്ടിയാ ഞാൻ വിളിച്ചത്....നീയവളെ പൊതിഞ്ഞുപിടിച്ചു നടക്കുന്നത് കാണുമ്പോൾ...I feel pity..... ഹ... ഹ.. ഹ.\"
\"You..boody b***d....\" രാകിയുടെ നിയന്ത്രണങ്ങൾ പൊട്ടിത്തുടങ്ങി.
\"Ha...കിടന്നു പിടക്കാതെടാ... നിനക്കവളെ അധിക നാൾ സംരക്ഷിക്കാനാവില്ല..
നീ വല്യ ഡിക്റ്റക്റ്റീവ് ആണല്ലേ.. നീയെന്നെപ്പറ്റി അന്വേഷിക്കുന്നതൊന്നും ഞാനറിയില്ലെന്നു കരുതിയോ..... നിന്റെയൊക്കെ ഒരൊ ചലനങ്ങളും ഞാനറിയും.... അതൊന്നും നിനക്കോ അവൾക്കോ നല്ലതിനാവില്ല... ഞാൻ നേരത്തെ പറഞ്ഞതുപോലെ അവളെ എന്റെ കയ്യിലേൽപ്പിച്ചിട്ട് നീ നിന്റെ ജീവനെങ്കിലും രക്ഷിക്കാൻ നോക്ക്....\" ബെന്നി വീണ്ടും വീണ്ടും അട്ടഹസിച്ചുതുടങ്ങി.
\"അങ്ങനെ അനുവിനെ വിട്ടിട്ട് പോകണമെങ്കിൽ രാകേഷ് മരിക്കണം.... നിനക്കവളെ തൊടാൻ കഴിയില്ല.. ഇങ്ങനെ പറഞ്ഞിരുന്നു ഭീഷണിപ്പെടുത്താതെ ധൈര്യമുണ്ടെങ്കിൽ നേരിട്ട് വാ അപ്പോൾ അറിയും ഈ രാകേഷ് ആരാണെന്നു....\"
\"... അറിയാടോ... നിന്നെപ്പറ്റി എല്ലാം അറിഞ്ഞിട്ട് തന്നെയാ ഞാൻ സംസാരിക്കുന്നത്.... എല്ലാർക്കും രാകേഷ് സോമസുന്ദരം എന്ന ബിസിനസ് കാരനെ മാത്രമേ അറിയൂ.. എന്നാൽ നിന്റെ പ്രവർത്തികൾ എനിക്ക് കാണിച്ചു തന്നു നിന്നിലെ പോലീസ് ചുവ....\"
രാകേഷ് ഒന്ന് ഞെട്ടിയോ എന്ന് തോന്നിപ്പോകും വിധം അവന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു.അപ്പോഴും ബെന്നിയുടെ അട്ടഹാസം നിന്നില്ല.
\" വർഷങ്ങൾ എത്ര കഴിഞ്ഞാലും ബുദ്ദിക്ക് മാറ്റം വരില്ലല്ലോ അല്ലെ Mr. രാകേഷ് സോമസുന്ദരം IPS...\"
രാകേഷിൻറെ ഉള്ളിൽ എന്തോ നീറിപ്പുകഞ്ഞു. കണ്ണിലൂടെ എന്തൊക്കെയോ കാഴ്ചകൾ മിന്നിമാഞ്ഞു... തൊണ്ട വരളുന്നതുപോലെ തോന്നി അവന്.
\"ഇപ്പൊ മനസിലായോടാ....... നീഎന്റെ പിറകെയല്ല... ഞാൻ നിന്റെയൊക്കെ പിറകെയാണെന്ന്....അവളെ എനിക്ക് വേണം നീ തടഞ്ഞാലും ഫലമൊന്നുമുണ്ടാവില്ല....ഒരിക്കൽ തലനാരിഴക്കാണ് അവൾ വഴുതിപ്പോയത്...ഇപ്രാവശ്യം അങ്ങനെയുണ്ടാവാൻ ഞാൻ സമ്മതിക്കില്ല.നിന്റെ കയ്യിൽ നിന്നും ഞാനവളെ കൊണ്ടുപോയിരിക്കും.\"
രാകേഷിന്റെ മുഖത്ത് അപ്പോഴേക്കുംനൊരു ഗൂഢമായ ചിരി ഉണ്ടായിരുന്നു.
\"അതിന് മുൻപ് നിന്നെ ഞാൻ അവസാനിപ്പിച്ചിരിക്കും....നിന്നെ മാത്രമല്ല.... നിന്റെ പിറകിൽ മറഞ്ഞു നിൽക്കുന്നവനെയും....\"രാകിയുടെ മുറുകിയ വാക്കുകൾ ബെന്നിയുടെ അട്ടഹാസത്തെ മുറിച്ചു.അവന്റെ ചിരി നിന്നപ്പോൾ തന്നെ രാകേഷ് ചിരിച്ചുതുടങ്ങി.
\"എന്താടാ.... ഇപ്പൊ നീ ഭയന്നുപോയോ...ഞാനൊരു പോലീസ്‌ഓഫീസറായിരുന്നു എന്ന് മനസിലാക്കിയ നിനക്ക്..എന്റെ പ്രവർത്തികൾ എന്തായിരുന്നു, എങ്ങനെയായിരുന്നു എന്ന് കൂടി അറിഞ്ഞു വയ്ക്കാമായിരുന്നു... അനുവിനേ സംരക്ഷിക്കാൻ രാകേഷ് തീരുമാനിച്ചിട്ടുണ്ടെങ്കിൽ,അതിന് വേണ്ടി ഒരു രഹഹാകവചം തീർത്തിട്ടുണ്ടെങ്കിൽ.. അത് ഭേദിച്ചുകൊണ്ട് ഒരുത്തനും അവളുടെ ദേഹത്ത് തൊടില്ല....പറയുന്നത് രാകേഷ് എന്ന ബിസിനെസ്സ്കാരനല്ല, എന്ന് ഒന്നുകൂടി ഓർത്തുവച്ചോ....\"
അത്രയും പറഞ്ഞ്ഞുകൊണ്ട് രാകേഷ് ഫോൺ കട്ട് ചെയ്തു. ഒരു നിമിഷം അവന്റെ ചിന്ത മറ്റെങ്ങോട്ടേക്കൂ പോയി. പിന്നീട് അനു അറിയാതിയ്ക്കനായി കാൾ ലിസ്റ്റിൽ നിന്നും നമ്പർ ഡിലീറ്റ് ചെയ്തുകൊണ്ട് തിരിഞ്ഞതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് പകച്ചുപോയി. അനു.
അവൾക്ക് എല്ലാമൊന്നും മനസിലായിരുന്നില്ലെങ്കിലും വിളിച്ചത് ബെന്നിയായിരുന്നെന്നും രാകേഷ് എന്തൊക്കെയോ തന്നിൽ നിന്നും ഒളിക്കുന്നു എന്നും തോന്നി..ഇങ്ങോട്ട് എന്തെകിലും ചോദിക്കുന്നതിനു മുൻപേ അങ്ങോട്ട് എല്ലാം പറയാമെന്നു അവളുടെ മരവിച്ച മുഖം കാണെ അവനും തോന്നി.
\"അനൂ....\"
അവൻ അവളെ ആർദ്രമായി വിളിച്ചു.
\". ബെന്നിയുടെ കാൾ ആയിരുന്നു അല്ലെ...?\" അവൾ ഒരു ഞെട്ടലോടെ തന്നെ ചോദിച്ചു..
\"അതെ..\"അവൻ മറുപടിപറയുമ്പോൾ അവളുടെ മുഖത്ത് ഗൗരവം നിറഞ്ഞിരുന്നു
\" അവന്റെ.... ഭീ.. ഷണി............. ... രാകിയേ അവൻ കോൺടാക്ട് ചെയ്യുന്നുണ്ട് .. അല്ലെ...\"
\"അതെ...\"
\"നിങ്ങൾ... ഒരു പോലീസ്... ഓഫീസർ ആണോ....\"
\"ആയിരുന്നു.....\"
അവൾ അവന്റെ മുഖത്തേക്ക് നോക്കി. അവനും. അനു പതിയെ ഭിത്തിയിലേക്ക് ചാരിനിന്നു.അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
\"അനൂ...\"
\"പ്ലീസ്.. രാകേഷ്.... ഇനിയും എന്തെങ്കിലും ഒളിപ്പിച്ചു വച്ചിട്ടുണ്ടോ.. എന്നോട് പറയാതെ....എന്തൊക്കെയാ നടക്കുന്നതെന്ന് എനിക്കിപ്പോഴും അറിയില്ല.. പുറത്തേക്ക് പോകരുതെന്ന് പറയുന്നു.. നിങ്ങൾ പോകുമ്പോൾ ഡോർ പൂട്ടിക്കൊണ്ട് പോകുന്നു ആരും വന്നാലും ഡോർ തുറക്കരുത്... ഫോൺ എപ്പോഴും അടുത്തുതന്നെയുണ്ടാകണം... CCTV ഇൻസ്റ്റാൾ ചെയ്തു... കുറച്ച് ദിവസത്തിനുള്ളിൽ എന്തൊക്കെയാ നീയിവിടെ ചെയ്തുകൂട്ടിയത്...രണ്ടുമൂന്നു ദിവസമായിട്ടു രണ്ടുപേർ ഈ വീടിനു ചുറ്റും കിടന്നു കറങ്ങുന്നുണ്ട്... ഇപ്പോഴാ മനസിലായത്.. They are our bodyguards...am I right?..... \"
അനുവിന്റെ ശബ്ദം പതിവിലും ഉയർന്നു നിന്നു. അവളുടെ സങ്കടവും ദേഷ്യവുമെല്ലാം ആ വാക്കുകളിലുണ്ടായിരുന്നു.
\"അനൂ....\" രാകി വീണ്ടും വിളിച്ചതും അനു അവന്റെ കോളറിൽ പിടി മുറുക്കി.
\"സമാധാനിപ്പിക്കാൻ നോക്കണ്ട.. എനിക്കറിയണം.... എനിക്കറിയണം... ഇതൊക്കെ എന്തിനു വേണ്ടിയാണ്.... ഇനിയും എന്നെ വേദനിപ്പിക്കും എന്നുകരുതി ഒന്നും മറച്ചു പിടിക്കരുത്.. എനിക്കെല്ലാം അറിയണം. ബെന്നിക്ക് പിന്നിൽ ആരാണെന്നു നിനക്ക് അറിയാം... പറയാത്തതാണ്... അത് ഇപ്പൊ നീ പറഞ്ഞ വാക്കുകളിൽ നിന്നും തന്നെ എനിക്ക് മനസിലായി.. ആരാ അവൻ... എന്താ അവന് വേണ്ടത്.... ഇത്രയൊക്കെ മുൻകരുതലുകൾ നീ എടുക്കണമെങ്കിൽ അവൻ നിസാരനല്ല എന്ന് എനിക്ക് മനസിലായി...... ആരാ അവൻ.... പറയ്... രാകി.......പ്ലീസ്.......\"
അനു ആകെ തളർന്നു.. കരഞ്ഞു ചുവന്ന കണ്ണുകളോടെ അവൾ അവന്റെ മാറിലേക്ക് ചാഞ്ഞു..
തുടരും
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️